പലിശ സ്ഥിരനിക്ഷേപത്തിന്റെ; ഇഷ്ടമുള്ളപ്പോൾ പിൻവലിക്കാം; അറിയാം എസ്ബിഐ മോഡ്
Mail This Article
സാധാരണക്കാരന്റെ സുരക്ഷിത നിക്ഷേപ സ്ഥാനമാണ് ബാങ്കുകൾ. പലിശക്കണക്കുമായി മറ്റ് നിക്ഷേപ പദ്ധതികൾ മാടി വിളിക്കുമ്പോഴും സാധാരണക്കാർ ഒന്ന് മടിക്കും. ഇതു വേണോ. സുരക്ഷിതമാണോ. അതേ സമയം ടേം ഡെപോസിറ്റുകളിൽ പോയാൽ ആവശ്യത്തിന് സമയത്ത് പണം കിട്ടുമോ ? സേവിംങ്സ് അക്കൗണ്ടിൽ കിട്ടുന്നത് 2.7 ശതമാനം പലിശയാണ്. കറൻറ് അക്കൗണ്ടിലാകട്ടെ എത്ര തുക കിടന്നാലും പലിശയേ കിട്ടില്ല. എങ്കിലും ആവശ്യത്തിന് പിൻവലിക്കാതെ തരമില്ല എന്നതിനാൽ നാം ഉള്ള പണം എസ്ബിയിലോ കറൻറ് അക്കൗണ്ടിലോ നിക്ഷേപിക്കാൻ നിർബന്ധിതരാകുന്നു. എന്നാൽ ടേം ഡെപ്പോസിന്റെ പലിശയ്ക്കൊപ്പം എസ് ബിയിലെ പോലെ പണം പിൻവലിക്കാനുള്ള അവസരവും ലഭ്യമായാലോ? അതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലൊരു പൊതുമേഖലാ ബാങ്കിൽ നിന്നു തന്നെ. അതാണ് എസ്ബിഐ മോഡ് അഥവാ എസ്ബിഐ മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീം (SBI MOD).