‘സിസ്റ്റർ വക്കീലിന്റെ’ വെളിപ്പെടുത്തൽ: ‘മത്സരിക്കാൻ പാർട്ടി സമീപിച്ചു, മോദിയുടെ പരിപാടിയിലെ ക്ഷണവും നിരസിച്ചു’
സുപ്രീം കോടതിയിൽ ഒരു മലയാളി കന്യാസ്ത്രീയുണ്ട്. കോടതികളിൽ വിരളമായ ‘സിസ്റ്റർ വക്കീൽ’; ഹൈദരാബാദിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് ആൻസ് പ്രൊവിഡൻസിലെ അംഗവും കണ്ണൂർ സ്വദേശിയുമായ ജെസി കുര്യനാണത്. സിസ്റ്റർ ജെസി 19 വർഷമായി സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. നേരത്തേ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ദേശീയ കമ്മിഷനിൽ അംഗമായിരുന്നു. ഹൈദരാബാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രിൻസിപ്പലായിരുന്ന സിസ്റ്റർ ജെസി ബാംഗ്ലൂർ സർവകലാശാലയിൽനിന്ന് 2005ലാണ് നിയമബിരുദം നേടിയത്. കോടതി ജീവനക്കാർക്കിടയിൽ ജെൻഡർ ബോധവൽക്കര ക്ലാസുകൾക്കും നേതൃത്വം നൽകി വരുന്നു. ഒട്ടേറെ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഈ പേര് ശ്രദ്ധേയമാകുന്നത് മറ്റൊരു കാരണത്താലാണ്. മേയ് 16നു നടക്കുന്ന സുപ്രീം കോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന് വ്യക്തമാക്കി ജെസി കുര്യൻ അഭിഭാഷക സുഹൃത്തുകളുടെ പിന്തുണ തേടിയിരുന്നു. സിസ്റ്റേഴ്സ് ഓഫ് സെന്റ് ആൻസ് പ്രൊവിഡൻസിന്റെ അനുമതി കാത്തിരുന്ന അവർക്ക് പക്ഷേ നിരാശപ്പെടേണ്ടി വന്നു. കാനോനിക നിയമപ്രകാരം അഭിഭാഷക സംഘടനകളിൽ മത്സരിക്കുന്നതിനു വിലക്കില്ലെങ്കിലും അതിനോട് യോജിക്കുന്നില്ലെന്ന മറുപടി വന്നതോടെ അവർ മത്സരം ഉപേക്ഷിച്ചു.

സുപ്രീം കോടതിയിൽ ഒരു മലയാളി കന്യാസ്ത്രീയുണ്ട്. കോടതികളിൽ വിരളമായ ‘സിസ്റ്റർ വക്കീൽ’; ഹൈദരാബാദിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് ആൻസ് പ്രൊവിഡൻസിലെ അംഗവും കണ്ണൂർ സ്വദേശിയുമായ ജെസി കുര്യനാണത്. സിസ്റ്റർ ജെസി 19 വർഷമായി സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. നേരത്തേ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ദേശീയ കമ്മിഷനിൽ അംഗമായിരുന്നു. ഹൈദരാബാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രിൻസിപ്പലായിരുന്ന സിസ്റ്റർ ജെസി ബാംഗ്ലൂർ സർവകലാശാലയിൽനിന്ന് 2005ലാണ് നിയമബിരുദം നേടിയത്. കോടതി ജീവനക്കാർക്കിടയിൽ ജെൻഡർ ബോധവൽക്കരണ ക്ലാസുകൾക്കും നേതൃത്വം നൽകി വരുന്നു. ഒട്ടേറെ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഈ പേര് ശ്രദ്ധേയമാകുന്നത് മറ്റൊരു കാരണത്താലാണ്.
മേയ് 16നു നടക്കുന്ന സുപ്രീം കോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന് വ്യക്തമാക്കി ജെസി കുര്യൻ അഭിഭാഷക സുഹൃത്തുകളുടെ പിന്തുണ തേടിയിരുന്നു. സിസ്റ്റേഴ്സ് ഓഫ് സെന്റ് ആൻസ് പ്രൊവിഡൻസിന്റെ അനുമതി കാത്തിരുന്ന അവർക്ക് പക്ഷേ നിരാശപ്പെടേണ്ടി വന്നു. കാനോനിക നിയമപ്രകാരം അഭിഭാഷക സംഘടനകളിൽ മത്സരിക്കുന്നതിനു വിലക്കില്ലെങ്കിലും അതിനോട് യോജിക്കുന്നില്ലെന്ന മറുപടി വന്നതോടെ അവർ മത്സരം ഉപേക്ഷിച്ചു. അസോസിയേഷന്റെ നിർവാഹക സമിതിയിൽ ഇക്കുറി 33 ശതമാനം സംവരണം നടപ്പാക്കാൻ നിർദേശിച്ചുകൊണ്ട് സുപ്രീം കോടതിതന്നെ മാറ്റത്തിനു തുടക്കമിടാൻ തീരുമാനിച്ചിരിക്കെയാണ് സിസ്റ്റർ ജെസിയുടെ പിന്മാറ്റം. സുപ്രീം കോടതി ബാർ അസോസിയേഷൻ നിർവാഹ സമിതിയിലേക്കു മത്സരിക്കാൻ തയാറെടുത്തിട്ടും സ്വന്തം പ്രൊവിഡൻസിന്റെ അനുമതി കിട്ടാത്തതിനാൽ പിൻവാങ്ങേണ്ടി വന്ന സിസ്റ്റർ ജെസി അതിന്റെ പശ്ചാത്തലത്തെക്കുറിച്ച് ‘മനോരമ ഓൺലൈൻ പ്രീമിയത്തിൽ’ സംസാരിക്കുന്നു.
? സുപ്രീം കോടതിയിലെ അഭിഭാഷക ബാറിലെ അംഗങ്ങളുടെ സംഘടനയാണ് എസ്‌സിബിസി, എന്തുകൊണ്ടാണ് സംഘടനാ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാൻ തീരുമാനിച്ചത്
രണ്ടു പതിറ്റാണ്ടോളമായി സുപ്രീം കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നു. സീനിയർ അഭിഭാഷകരായ ചിലരടക്കം അസോസിയേഷനിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു. ബാർ അസോസിയേഷനിലേക്ക് സ്ത്രീകൾ തിരഞ്ഞെടുക്കപ്പെടുന്നില്ലെന്ന ദുരവസ്ഥയുണ്ടെന്നതാണ് പ്രധാന കാരണം. കഴിഞ്ഞ കുറേ നാളുകളായുള്ള ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പുഫലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പലരും മത്സരിക്കുന്നുണ്ട്. എന്നാൽ, ആരും വിജയിക്കുന്നില്ല. സ്ത്രീകളുടെ പ്രശ്നങ്ങൾ പറയാൻ ഒരു പ്രതിനിധിയില്ലാത്ത അവസ്ഥ. ഈ രീതിക്ക് മാറ്റം വരണമെന്ന് ആഗ്രഹിച്ചു.
? മത്സരിക്കാൻ തീരുമാനിച്ച ശേഷം കൈക്കൊണ്ട നടപടികളും നടത്തിയ ഒരുക്കങ്ങളും എന്തെല്ലാമാണ്
മാർച്ച് 2നു തന്നെ മത്സരിക്കാനുള്ള തീരുമാനമെടുത്തിരുന്നു. അതിനു പിന്തുണ ആവശ്യപ്പെട്ട് അഭിഭാഷകരുടെ വാട്സാപ്പ് കൂട്ടായ്മകളിൽ സന്ദേശവും അയച്ചു. അസോസിയേഷനിലേക്കുള്ള നിർവാഹക സമിതി തിരഞ്ഞെടുപ്പിൽ 33% സംവരണം ഏർപ്പെടുത്താൻ ഈയടുത്ത് സുപ്രീം കോടതി നിർദേശിച്ചിരുന്നുവല്ലോ? അതിനു മുൻപുതന്നെ ഈ ആവശ്യവുമായി അസോസിയേഷനിൽ ഞാൻ നിവേദനം നൽകിയിരുന്നതാണ്. പുരുഷമേധാവിത്വം പ്രകടമായി ഉള്ള സംഘടനയാണത്. അതിനു മാറ്റം വേണം.
? പ്രൊവിഡൻസിന്റെ പിന്തുണയുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നോ
∙ നോക്കൂ, ദീർഘകാലമായി സുപ്രീം കോടതിയിലും മറ്റു പ്രധാന നിയമവേദികളിലും സജീവമായി ഇടപെടുന്ന ഒരാളാണ് ഞാൻ. അപ്പോഴും അടിസ്ഥാനപരമായി ഞാൻ സെക്കന്ദരാബാദിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് ആൻസ് പ്രൊവിഡൻസിലെ അംഗമാണ്. ഇതുവരെയുള്ള എന്റെ എല്ലാ പ്രവർത്തനങ്ങളിലും എന്റെ പൊവിഡൻസിൽ നിന്ന് അകമഴിഞ്ഞ പിന്തുണ ലഭിച്ചിരുന്നു. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ദേശീയ കമ്മിഷനിൽ നേരത്തേ അംഗമായിരുന്നപ്പോഴും അതേ പിന്തുണ കിട്ടിയതാണ്. ഈ കാര്യത്തിലും അതു തന്നെയാണ് ഞാൻ പ്രതീക്ഷിച്ചത്.
∙ നാമ നിർദേശ പത്രിക നൽകുന്നതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത്, വിശദമാക്കാമോ?
അസോസിയേഷനിലേക്ക് മത്സരിക്കാനുള്ള എന്റെ താൽപര്യം വ്യക്തമാക്കി ഞാൻ ഇന്ത്യയിലെ പ്രൊവിൻഷ്യലിന് ഇ–മെയിൽ അയച്ചിരുന്നു. ‘യെസ് പ്രോസീഡ്, ഗോഡ് ബ്ലെസ് യു’ എന്നൊരു മറുപടി പ്രതീക്ഷിച്ചു. എന്നാൽ, മൂന്നുനാലു ദിവസം കാത്തിരുന്നിട്ടും മറുപടി കിട്ടിയില്ല. അനുകൂല മറുപടി വരാതെ നാമനിർദേശപത്രിക നൽകില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതിനോട് യോജിക്കുന്നില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജനറലേറ്റിന്റെ മറുപടി വന്നു. അതു പ്രതീക്ഷിച്ചിരുന്നതല്ല.
? അതിനോട് എങ്ങനെ പ്രതികരിച്ചു? അതിനു കാരണമായി കരുതുന്നത് എന്താണ്
നിയമപരമായ വഴികൾ മുന്നിൽ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും നാമനിർദേശ പത്രിക നൽകാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽനിന്നു പിന്മാറുകയാണ് ചെയ്തത്. ഇക്കാര്യം വ്യക്തമാക്കി 8നു ഞങ്ങളുടെ സന്യാസിനിസഭയിലെ ജനറലേറ്റിനു കത്തെഴുതി. ദൈവത്തെ സ്നേഹിക്കാനും മനുഷ്യരെ സേവിക്കാനുമാണ് ആദ്യം കന്യാസ്ത്രീയും പിന്നീട് അഭിഭാഷക ആയതെന്നും അതു തുടരുമെന്നും വ്യക്തമാക്കിയായിരുന്നു മറുപടി കത്ത്. സുപ്രീം കോടതി ബാർ അസോസിയേഷൻ എന്താണെന്ന് മനസ്സിലാക്കുന്നതിലെ അജ്ഞത കൊണ്ടായിരിക്കും ഒരുപക്ഷേ, ജനറലേറ്റ് അവസരം നിഷേധിച്ചത്. അങ്ങനെയെങ്കിൽ അത് എന്താണെന്ന് മനസ്സിലാക്കാൻ എന്നോടു വിശദീകരണം തേടാമായിരുന്നു. അതുണ്ടായില്ല.
? മറുപടി കത്തോടു കൂടി കാര്യങ്ങൾ അവസാനിച്ചുവെന്നാണോ
∙ അങ്ങനെയല്ല. കാത്തലിക് സഭകളിൽ വൈദികരും സന്യാസിനിമാരും പൊതുവേ അധ്യാപകരോ നഴ്സുമാരോ ആയാണ് തൊഴിൽ ചെയ്യുന്നത്. പലർക്കും നിയമബിരുദം ഉണ്ടാകും. എന്നാൽ, പ്രാക്ടീസ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കപ്പെടാറില്ല. ഈ രീതിക്കു മാറ്റം വരണമെന്ന് ആഗ്രഹമുണ്ട്. അതിനു വേണ്ടി നിയമപരമായും സഭാപരമായും ഇടപെടലുകൾ നടത്തണമെന്നുണ്ട്. അതിനുള്ള പ്രധാന പ്രേരക ഘടകമായി ഇപ്പോഴത്തെ സംഭവം മാറുമെന്നും വിശ്വസിക്കുന്നു.
? രാഷ്ട്രീയ വേദിയായി അസോസിയേഷൻ മാറുന്നുവെന്നു കോൺവന്റ് കരുതിയതിൽ തെറ്റുണ്ടോ
ഭാരവാഹികളായ ചില വ്യക്തികൾ അവരുടെ വ്യക്തിപരമായ അഭിപ്രായം പറയുന്നുവെന്നു കരുതി അസോസിയേഷനു രാഷ്ട്രീയ നിറം നൽകുന്നതു ശരിയല്ല. ജനറലേറ്റിന് അയച്ച കത്തിൽ സുപ്രീം കോടതി ബാർ അസോസിയേഷന്റെ സ്വഭാവം എന്താണെന്ന് വിശദീകരിച്ചിട്ടുണ്ട്. അത് അഭിഭാഷക കൂട്ടായ്മയുടെ ക്ഷേമത്തിനുള്ളതാണെന്നും രാഷ്ട്രീയ ബന്ധമില്ലെന്നതും വരുമാന മാർഗമല്ലെന്നതും വ്യക്തമാക്കിയിരുന്നു. ഇതിനു ജനറലേറ്റിന് എന്തു മറുപടി ലഭിക്കുമെന്ന് കൂടി പരിഗണിച്ചാകും എന്തുവേണമെന്നു തീരുമാനിക്കുക.
രാഷ്ട്രീയ വേദികളിൽ നിന്നു വിട്ടു നിൽക്കാൻ നേരത്തേയും ശ്രദ്ധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ചു കൊച്ചിയിൽ നടന്ന വനിതാ കൂട്ടായ്മയിലേക്കു ക്ഷണം കിട്ടിയപ്പോഴും ഞാൻ കോൺവന്റിന്റെ അനുമതി തേടിയിരുന്നു. രാഷ്ട്രീയ വേദിയിൽനിന്നു വിട്ടു നിൽക്കണമെന്ന നിർദേശം ഞാൻ പാലിച്ചു. സമാനമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി സമീപിച്ചപ്പോഴും ഇതേ നിലപാട് തന്നെയാണ് എടുത്തത്.
? അഭിഭാഷകവൃത്തിയിലേക്ക് എത്തിയത് എങ്ങനെയാണ്
നാലു പതിറ്റാണ്ടായി സിസ്റ്റേഴ്സ് ഓഫ് സെന്റ് ആൻസിന്റെ ഭാഗമാണ്. കേരള സർവകലാശാലയിൽ നിന്നു ബിരുദവും കൊല്ലത്തു നിന്നു ടിടിസിയും എടുത്ത ശേഷം ഒസ്മാനിയ സർവകലാശാലയിൽ നിന്ന് ബിഎഡ് പൂർത്തിയാക്കി. കാക്തീയ സർവകലാശാലയിൽ നിന്ന് എംഎയും മധുര സർവകലാശാലയിൽ നിന്ന് എംഎഡും പാസായി. തുടർന്ന് ഹൈദരാഹാദിലെ സ്കൂളിലും ജൂനിയർ കോളജിലുമായി 10 വർഷത്തോളം പ്രിൻസിപ്പലായി. ശേഷമാണ് നിയമമേഖലയിലേക്ക് തിരിഞ്ഞത്. പൗരർക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചു ബോധമുണ്ടാക്കാൻ ഏറ്റവും നല്ല വഴി നിയമമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ബാംഗ്ലൂർ സർവകലാശയിൽ നിന്ന് നിയമബിരുദം എടുത്തു.
അന്നുതൊട്ടിന്നുവരെയും പൗരാവകാശം, വനിതാക്ഷേമം എന്നിവയിലൂന്നിയുള്ള പ്രവർത്തനങ്ങളിലാണ് ശ്രദ്ധിക്കുന്നത്. സുപ്രീം കോടതിയിലെ ജീവനക്കാർക്ക് ജെൻഡർ അവബോധം സൃഷ്ടിക്കുന്നതിനുള്ള ക്ലാസുകളെടുത്തു. അതിനിടെ 20ഓളം പുസ്തകങ്ങളും അനേകം ലേഖനങ്ങളും എഴുതിനായി. മനുഷ്യാവകാശം, നിയമാവബോധം, സ്ത്രീശാക്തീകരണം എന്നിവയ്ക്കായി ‘സിറ്റിസൺസ് റൈറ്റ്സ് ട്രസ്റ്റ്’ എന്ന എൻജിഒക്കും തുടക്കം കുറിച്ചു. സിസ്റ്റേഴ്സ് ഓഫ് സെന്റ് ആൻസ് അംഗമായി തുടർന്നുകൊണ്ടു ഈ ഇടപെടലുകളുമായി മുന്നോട്ടുപോകാനാണ് ആഗ്രഹം.
അടുത്ത വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നു ചോദിച്ചപ്പോൾ അതിനു സമയമുണ്ടല്ലോ എന്നു പറഞ്ഞു ചിരിച്ചൊഴിഞ്ഞ സിസ്റ്റർ ജെസി അതിനു മുൻപ് ചെയ്തുതീർക്കാൻ ഏറെയുണ്ടെന്നു കൂടി പറഞ്ഞുവച്ചു.