നാലായി മടക്കിയ ഒരു പുത്തൻ നൂറു രൂപ. അക്കാലമത്രയും അരിക്കലത്തിൽ സൂക്ഷിച്ചുവച്ച ആ നോട്ട് ഒടുവിൽ അമ്മ പുറത്തെടുത്തു. നിങ്ങൾക്കുമില്ലേ ഇത്തരമൊരു അനുഭവം. അച്ഛനോട് പണം ചോദിച്ച് കിട്ടാതെ വന്നതാകാം. അല്ലെങ്കിൽ തികയാതെ വന്നതാകാം. യാത്രയിൽ പണം തികയാതെ വന്നപ്പോൾ ബ്ലൗസിനുള്ളിൽനിന്ന് മടക്കി എടുത്തു നൽകുന്ന അമ്മമാർ. അല്ലെങ്കിൽ സാരിത്തുമ്പിൽ കെട്ടിവച്ച ഒരു നോട്ട്... ആ പണം കൈമാറുന്ന ഓരോ വനിതയും പകരുന്നത് ഒരു വിശ്വാസം കൂടിയാണ്. ഒരിക്കലും തകരാത്ത ഒരു ‘ബാങ്കിന്റെ’ വിശ്വാസം. ആ ബാങ്കിന്റെ സ്വയം പ്രഖ്യാപിത മാനേജരാണ് ഓരോ അമ്മമാരും. പണം സൂക്ഷിച്ചു വയ്ക്കാൻ സ്ത്രീകൾക്കുള്ള കഴിവു തിരഞ്ഞാൽ ഇനിയും കിട്ടും ഉദാഹരണങ്ങൾ. പാൽ വിറ്റും പത്രം വിറ്റും കിട്ടുന്നതിൽ ഒരു പങ്ക് സൂക്ഷിച്ചു വയ്ക്കുന്ന ഗൃഹനാഥയ്ക്ക് എന്നും പക്ഷേ പഴിയാണ്, ഷോപ്പിങ്ങിന്റെ പേരിൽ. സ്ത്രീകളുടെ സാമ്പത്തിക സ്വതന്ത്ര്യത്തെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്ന കാലഘട്ടമാണ്. പക്ഷേ, ആ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ സ്വയം സാമ്പത്തിക ഭദ്രതയിലേക്ക് എത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടത് സ്ത്രീകൾ തന്നെയാണെന്നതാണ് വാസ്തവം. വരവറിഞ്ഞ് ചെലവഴിക്കാൻ സ്ത്രീകൾക്ക് പ്രത്യേക കഴിവാണ്. എന്നാൽ പലപ്പോഴും സ്വന്തം ആവശ്യങ്ങൾക്കുള്ള അല്ലെങ്കിൽ ഭാവിയിലേക്കുള്ള സാമ്പത്തിക ആസൂത്രണം മറന്നു പോകുന്ന സ്ത്രീകളേറെയാണ്. ആദ്യമായി അമ്മയാകുന്നവർ, സിംഗിൾ മദർ, പ്രായമായ അമ്മമാർ എന്നിവരെല്ലാം അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് സാമ്പത്തിക ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. അമ്മമാർ ഉറപ്പായും ചെയ്തിരിക്കേണ്ട ആ സാമ്പത്തിക നടപടികളെക്കുറിച്ച് സാമ്പത്തിക വിദഗ്ധ ഉത്തര രാമകൃഷ്ണൻ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലായി മടക്കിയ ഒരു പുത്തൻ നൂറു രൂപ. അക്കാലമത്രയും അരിക്കലത്തിൽ സൂക്ഷിച്ചുവച്ച ആ നോട്ട് ഒടുവിൽ അമ്മ പുറത്തെടുത്തു. നിങ്ങൾക്കുമില്ലേ ഇത്തരമൊരു അനുഭവം. അച്ഛനോട് പണം ചോദിച്ച് കിട്ടാതെ വന്നതാകാം. അല്ലെങ്കിൽ തികയാതെ വന്നതാകാം. യാത്രയിൽ പണം തികയാതെ വന്നപ്പോൾ ബ്ലൗസിനുള്ളിൽനിന്ന് മടക്കി എടുത്തു നൽകുന്ന അമ്മമാർ. അല്ലെങ്കിൽ സാരിത്തുമ്പിൽ കെട്ടിവച്ച ഒരു നോട്ട്... ആ പണം കൈമാറുന്ന ഓരോ വനിതയും പകരുന്നത് ഒരു വിശ്വാസം കൂടിയാണ്. ഒരിക്കലും തകരാത്ത ഒരു ‘ബാങ്കിന്റെ’ വിശ്വാസം. ആ ബാങ്കിന്റെ സ്വയം പ്രഖ്യാപിത മാനേജരാണ് ഓരോ അമ്മമാരും. പണം സൂക്ഷിച്ചു വയ്ക്കാൻ സ്ത്രീകൾക്കുള്ള കഴിവു തിരഞ്ഞാൽ ഇനിയും കിട്ടും ഉദാഹരണങ്ങൾ. പാൽ വിറ്റും പത്രം വിറ്റും കിട്ടുന്നതിൽ ഒരു പങ്ക് സൂക്ഷിച്ചു വയ്ക്കുന്ന ഗൃഹനാഥയ്ക്ക് എന്നും പക്ഷേ പഴിയാണ്, ഷോപ്പിങ്ങിന്റെ പേരിൽ.

സാമ്പത്തിക വിദഗ്ധ ഉത്തര രാമകൃഷ്ണൻ (Photo Arranged)

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്ന കാലഘട്ടമാണ്. പക്ഷേ, ആ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ സ്വയം സാമ്പത്തിക ഭദ്രതയിലേക്ക് എത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടത് സ്ത്രീകൾ തന്നെയാണെന്നതാണ് വാസ്തവം. വരവറിഞ്ഞ് ചെലവഴിക്കാൻ സ്ത്രീകൾക്ക് പ്രത്യേക കഴിവാണ്. എന്നാൽ പലപ്പോഴും സ്വന്തം ആവശ്യങ്ങൾക്കുള്ള അല്ലെങ്കിൽ ഭാവിയിലേക്കുള്ള സാമ്പത്തിക ആസൂത്രണം മറന്നു പോകുന്ന സ്ത്രീകളേറെയാണ്. ആദ്യമായി അമ്മയാകുന്നവർ, സിംഗിൾ മദർ, പ്രായമായ അമ്മമാർ എന്നിവരെല്ലാം അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് സാമ്പത്തിക ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. അമ്മമാർ ഉറപ്പായും ചെയ്തിരിക്കേണ്ട ആ സാമ്പത്തിക നടപടികളെക്കുറിച്ച് സാമ്പത്തിക വിദഗ്ധ ഉത്തര രാമകൃഷ്ണൻ സംസാരിക്കുന്നു.

ADVERTISEMENT

∙ വേണ്ടേ സാമ്പത്തികമായും സുഖപ്രസവം

ഒരു സ്ത്രീയെ സംബന്ധിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകഘട്ടമാണ് അമ്മയാകുന്ന കാലഘട്ടം. അവിടുന്ന് അവരുടെ ജീവിതം അടിമുടി മാറിമറിയുകയാണ്. യുവദമ്പതികളെ സംബന്ധിച്ച് പ്രസവവും അതിനോട് അനുബന്ധിച്ചുള്ള ചെലവുകൾ അഥവാ പ്രസവാനന്തരം എന്തെങ്കിലും രോഗാവസ്ഥയുണ്ടായാൽ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകാനുള്ള സാഹചര്യം സ്വാഭാവികമാണ്. നേരത്തേ പ്ലാൻ ചെയ്ത് മെറ്റേണിറ്റി പരിരക്ഷയുള്ള ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത് ഒരു പരിധിവരെ ഈ സാഹചര്യങ്ങളിൽ സഹായിക്കും. പല കമ്പനികളും ആരോഗ്യ ഇൻഷുറൻസ് എടുത്ത് കഴിഞ്ഞ് രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് മാത്രമാകും അതിൽ മെറ്റേണിറ്റി പരിരക്ഷ നൽകുക.

Representative image: (Photo: Rostislav_Sedlacek/iStockphoto)
ADVERTISEMENT

വിവാഹം കഴിഞ്ഞ് മക്കളാകാനുള്ള ഒരു പ്ലാൻ ഉണ്ടാകുമ്പോൾ തന്നെ ഹെൽത്ത് ഇൻഷുറൻസ് വേണം. മെറ്റേണിറ്റി കവറേജുള്ള സമയത്തെ പ്രസവത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടി വരില്ല. 90 ദിവസം കഴിഞ്ഞാൽ കുഞ്ഞിനെ കൂടി ആ ഹെൽത്ത് കവറേജിലേക്ക് ചേർക്കാം. പെട്ടെന്ന് അമ്മയ്ക്കോ കുഞ്ഞിനോ അസുഖം വന്നാൽ ഇത്തരം ഇൻഷുറൻസ് ഇല്ലാത്ത അവസ്ഥയിലാണ് പലപ്പോഴും സാമ്പത്തിക വശം താറുമാറാകുന്നത്. നമുക്കൊരു കുഞ്ഞ് ആയിക്കഴിഞ്ഞാൽ ചെറിയ രീതിയിലെങ്കിലും അവർക്ക് വേണ്ടി നിക്ഷേപങ്ങളും ആരംഭിക്കാം. ഭാവിയിൽ കുട്ടിയുടെ പഠനാവശ്യങ്ങൾക്കായും ഇത്തരത്തിൽ പ്ലാനിങ് ആവശ്യമാണ്.

Representative image: (Photo: fizkes/iStockphoto)

∙ ഒറ്റയ്ക്കാണോ, ഒന്ന് ഇൻഷുർ ചെയ്യാം,

ADVERTISEMENT

ഒറ്റയ്ക്ക് ആയതുകൊണ്ടുതന്നെ തങ്ങളുടെയും കുട്ടികളുടെയും സാമ്പത്തിക ആവശ്യങ്ങൾ സിംഗിൾ മദർ സ്വയം കൈകാര്യം ചെയ്യേണ്ടി വരുന്നു. അതിനാൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതിനൊപ്പം ലൈഫ് ഇൻഷുറൻസിനെക്കുറിച്ച് കൂടി ഇത്തരക്കാർ ചിന്തിക്കണം. കുഞ്ഞ് സാമ്പത്തികമായി അമ്മയെ മാത്രം ആശ്രയിച്ചു കഴിയുന്ന അവസ്ഥയിൽ അവർക്ക് ഏറ്റവും അനുയോജ്യമായ ലൈഫ് ഇൻഷുറൻസ് വേണം. സിംഗിൾ മദറിന് പരിഗണിക്കാവുന്ന ഏറ്റവും നല്ല പ്ലാനെന്നത് ടേം ഇൻഷുറൻസ് ആണ്. ഏറ്റവും ചെലവു കുറഞ്ഞ, ഏറ്റവും കൂടുതൽ കവറേജ് കിട്ടുന്ന ഒന്നാണ് ടേം ഇൻഷുറൻസ്. 30 വയസ്സുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് ഒരു കോടി രൂപയുടെ ടേം ഇൻഷുറൻസ് 40 വർഷത്തേക്ക് എടുക്കണമെങ്കിൽ മാസം ആയിരം രൂപയുടെ ചെലവേ ഉണ്ടാകൂ.

Representative image: (Photo: stockimagesbank/iStockphoto)

സിംഗിൾ മദറിന് എന്തെങ്കിലും സംഭവിച്ചാൽ മേജറല്ലാത്ത കുഞ്ഞിന് ആരായിരിക്കും രക്ഷിതാവ് എന്നുള്ള കാര്യങ്ങളൊക്കെ കൃത്യമായിട്ട് നേരത്തേ തന്നെ തയാറാക്കി വയ്ക്കണം. നിയമപരമായി ചിലകാര്യങ്ങൾ ഇതിനായി ചെയ്യേണ്ടതുണ്ട്. ഇൻഷുറൻസ് വിദഗ്ധരോടെ ചോദിച്ച് മനസ്സിലാക്കി രേഖകൾ എല്ലാം കൃത്യമായി ഒരുക്കിവയ്ക്കണം. ലൈഫ് ഇൻഷുറൻസ് കഴിഞ്ഞാൽ സിംഗിൾ മദർ കരുതേണ്ട വേറൊരു കാര്യം എമർജൻസി ഫണ്ടാണ്. എപ്പോഴും ആറു മാസത്തെ അടിസ്ഥാന ചെലവുകൾക്കുള്ള പണം മാറ്റി വയ്ക്കണം. ജോലി നഷ്ടപ്പെട്ടാൽ വേറൊരാളെ ആശ്രയിക്കാതെ കഴിയാനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും എമർജൻസി ഫണ്ട് ഏറെ ഗുണം ചെയ്യും.

സിംഗിൾ മദറിന് പരിഗണിക്കാവുന്ന മറ്റ് കാര്യങ്ങൾ

∙ സേവിങ്സ്, ചെലവ്, നമ്മുടെ ആഗ്രഹങ്ങൾ എന്നിങ്ങനെ വരുമാനത്തെ മൂന്നായി തിരിച്ച് സാമ്പത്തികാസൂത്രണം നടത്തുക

∙ വരുമാനത്തിൽ നിന്ന് അത്യാവശ്യ ചെലവ് കഴിഞ്ഞുള്ളത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാം.

∙ വരുമാനത്തിന്റെ 10–20 ശതമാനം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയോ ബാങ്ക് റെക്കറിങ് ഡെപ്പോസിറ്റ് വഴിയോ സേവ് ചെയ്യാവുന്നതാണ്.

∙ റിസ്ക് അധികമില്ലാത്ത ഷോർട്ട് ടേം ഇൻവെസ്റ്റ്മെന്റുകൾ പരിഗണിക്കാം. ഷോർട്ട് ടേം ആവശ്യങ്ങൾക്ക് സ്ഥിര നിക്ഷേപങ്ങൾ പരിഗണിക്കാം

∙ കുട്ടികളുടെ പഠനം പോലുള്ള ലോങ് ടേം കാര്യങ്ങൾക്ക് മ്യൂച്വൽ ഫണ്ട്, എസ്ഐബി, ഇക്വിറ്റി ഫണ്ട് എന്നിങ്ങനെ ദീർഘകാല നിക്ഷേപങ്ങൾ പരിഗണിക്കാം.

Representative image: (Photo: Marc Calleja Lopez/iStockphoto)

∙ ഇങ്ങനെ ചെയ്താൽ വിരമിച്ചാലും പേടിക്കേണ്ട

പരമാവധി ജീവിതാവസാനം വരെ മക്കളെ ആശ്രയിക്കാതെ കഴിയുക എന്നതാണ് പ്രായമായ അമ്മമാരുടെ കാര്യത്തിൽ ഏറ്റവും പ്രധാനം. 60 വയസ്സാകുമ്പോൾ ഇനി ജോലി എടുക്കേണ്ടതില്ല അല്ലെങ്കിൽ ഇഷ്ടമുണ്ടെങ്കിലേ ജോലി എടുക്കൂ എന്ന നിലപാട് എടുക്കാൻ കഴിയുന്ന തരത്തിൽ സാമ്പത്തിക ഭദ്രതയുണ്ടാകണം. കയ്യിൽ ആവശ്യത്തിന് പണം വേണം എന്നുള്ളതാണ് ഫിനാൻഷ്യൽ റിട്ടയർമെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. പത്തു വർഷം കൂടുമ്പോൾ പണപ്പെരുപ്പം കാരണം നമ്മുടെ ചെലവ് ഇരട്ടിയാകും എന്നുള്ളത് എപ്പോഴും മനസ്സിൽ വേണം. മാത്രമല്ല നമ്മൾ 85–90 വയസ്സുവരെ ജീവിക്കാനുള്ള സാധ്യതയും മനസ്സിൽ കാണണം. അതായത് 60 വയസ്സ് കഴിഞ്ഞാൽ ഇരുപത്തഞ്ചോ മുപ്പതോ വർഷത്തേക്ക് ആരേയും ആശ്രയിക്കാതെ അടിസ്ഥാന ചെലവുകൾ നടത്താനുള്ള വരുമാനം അഥവാ പണം കിട്ടാനുള്ള സ്വത്ത് നമ്മുടെ കയ്യിൽ ഉണ്ടായിരിക്കണം.

Representative image: (Photo: DMP/iStockphoto)

∙ റിട്ടയറിങ് പ്ലാനിന് മൂന്ന് കാര്യങ്ങൾ

കുറേ സ്വത്ത് ഉണ്ടായിട്ട് മാത്രം കാര്യമില്ല, ചെലവുകൾക്കായി കയ്യിൽ പണമായി എപ്പോൾ വേണമെങ്കിലും എടുക്കാൻ കഴിയുന്ന തരത്തിലുള്ള ‘ലിക്വിഡ്’ ആസ്തി വേണം. വരുമാനത്തിനായി സീനിയർ സിറ്റിസന്‍ സേവിങ്സ് സ്കീമീൽ നിന്നുള്ള ഉയർന്ന പലിശ, ഹൈബ്രിഡ് മ്യൂച്വൽ ഫണ്ട്സ് വഴി മാസം തോറും പണം പിൻവലിക്കാവുന്ന രീതിയിൽ കാര്യങ്ങൾ ആസൂത്രണം ചെയ്യാം. നല്ല വർധന ലഭിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ കുറച്ച് പണം നിക്ഷേപിക്കാം. വരുമാനം വരണം, ലിക്വിഡിറ്റി വേണം, വളർച്ചയുണ്ടാകണം ഇതെല്ലാം നോക്കി വേണം റിട്ടയർമെന്റ് നിക്ഷേപം ആസൂത്രണം ചെയ്യേണ്ടത്. ആരോഗ്യ ഇൻഷുറൻസ് ഉറപ്പായും വേണം. അവസാനം വരെ ഒരു വർഷം പോലും അതിന്റെ പ്രീമിയം അടവ് തെറ്റിക്കാതെ അടച്ചും പോകണം.

English Summary:

Essential Financial Planning Tips for Mothers at Every Life Stage

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT