കൃഷിയിറക്കാൻ നിലം വേണ്ട, വെള്ളവും ലാഭം! ശുഭയുടെ സ്മാർട് ഫാമിലുണ്ട് ലക്ഷങ്ങളുടെ ‘റെഡ് ഗോൾഡ്’
പ്രായം 60 കഴിയുമ്പോൾ തന്നെ ഇനിയൊന്നും ചെയ്യാനില്ല എന്നും പറഞ്ഞ് വീട്ടിൽ മാത്രം ഒതുങ്ങിക്കൂടുന്നവർക്കു സാധ്യതകളുടെ ലോകം ഇനിയുമേറെ മുന്നിലുണ്ടെന്ന് തെളിയിച്ചു കൊടുക്കുകയാണ് ശുഭ ഭട്നാഗർ. 63 വയസ്സായി ശുഭയ്ക്ക്. പക്ഷേ, പുതിയ കാര്യങ്ങൾ പഠിക്കുന്നതിന് പ്രായം തടസ്സമേയല്ലെന്ന് ജീവിതംകൊണ്ടുതന്നെ കാണിച്ചു കൊടുത്തു ഉത്തർപ്രദേശിലെ മെയിൻപൂർ സ്വദേശിനിയായ ശുഭ. ഒരു പുതിയ സംരംഭമായിരുന്നു ശുഭയുടെ മനസ്സിൽ. സംരംഭ താൽപര്യം വീട്ടിലറിയച്ചപ്പോൾ ആദ്യം എല്ലാവർക്കും ഞെട്ടലായിരുന്നു. പക്ഷേ സ്വപനത്തിനു ചിറകുകളായി കുടുംബം കൂടെ നിന്നതോടെ ‘ശുഭാവ്നി’ പിറന്നു. മകന്റെ മകളുടെ പേരായ ഭൂമി എന്നർഥമുള്ള ‘അവ്നി’ ‘ശുഭ’യോടു ചേർത്തായിരുന്നു സ്ഥാപനത്തിനു പേരിട്ടത്. എന്തായിരുന്നു ശുഭയുടെ സംരംഭ ആശയം? ഗ്രാമീണ സ്ത്രീകളുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ശുഭയുടെ താൽപര്യം. ഗ്രാമത്തിലെ സ്ത്രീകളിൽ പലർക്കും പണമില്ലാത്തതിനാൽ അവരുടെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകാൻ പോലും കഴിയുന്നില്ല. വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായതിനാൽ കുട്ടികൾക്ക് ചെറുപ്രായത്തിൽതന്നെ ജോലിക്കു പോകേണ്ടി വരുന്നു. കുട്ടികൾ ബാലവേല ചെയ്യുന്നതു, ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ ശുഭയുടെ മനസ്സിനെ ഏറെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ സംരംഭം എന്ന ആശയം മനസ്സിൽ മുളപൊട്ടിയപ്പോൾ അത് തനിക്കു ചുറ്റുമുള്ള സ്ത്രീകള്‍ക്ക് ഉപകാരപ്രദമാവുകയും അതുവഴി അവരുടെ ജീവിത നിലവാരമുയർത്തുകയും ചെയ്യുന്ന രീതിയിലായിരിക്കണം എന്നും തീരുമാനിച്ചു.

പ്രായം 60 കഴിയുമ്പോൾ തന്നെ ഇനിയൊന്നും ചെയ്യാനില്ല എന്നും പറഞ്ഞ് വീട്ടിൽ മാത്രം ഒതുങ്ങിക്കൂടുന്നവർക്കു സാധ്യതകളുടെ ലോകം ഇനിയുമേറെ മുന്നിലുണ്ടെന്ന് തെളിയിച്ചു കൊടുക്കുകയാണ് ശുഭ ഭട്നാഗർ. 63 വയസ്സായി ശുഭയ്ക്ക്. പക്ഷേ, പുതിയ കാര്യങ്ങൾ പഠിക്കുന്നതിന് പ്രായം തടസ്സമേയല്ലെന്ന് ജീവിതംകൊണ്ടുതന്നെ കാണിച്ചു കൊടുത്തു ഉത്തർപ്രദേശിലെ മെയിൻപൂർ സ്വദേശിനിയായ ശുഭ. ഒരു പുതിയ സംരംഭമായിരുന്നു ശുഭയുടെ മനസ്സിൽ. സംരംഭ താൽപര്യം വീട്ടിലറിയച്ചപ്പോൾ ആദ്യം എല്ലാവർക്കും ഞെട്ടലായിരുന്നു. പക്ഷേ സ്വപനത്തിനു ചിറകുകളായി കുടുംബം കൂടെ നിന്നതോടെ ‘ശുഭാവ്നി’ പിറന്നു. മകന്റെ മകളുടെ പേരായ ഭൂമി എന്നർഥമുള്ള ‘അവ്നി’ ‘ശുഭ’യോടു ചേർത്തായിരുന്നു സ്ഥാപനത്തിനു പേരിട്ടത്.
എന്തായിരുന്നു ശുഭയുടെ സംരംഭ ആശയം? ഗ്രാമീണ സ്ത്രീകളുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ശുഭയുടെ താൽപര്യം. ഗ്രാമത്തിലെ സ്ത്രീകളിൽ പലർക്കും പണമില്ലാത്തതിനാൽ അവരുടെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകാൻ പോലും കഴിയുന്നില്ല. വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായതിനാൽ കുട്ടികൾക്ക് ചെറുപ്രായത്തിൽതന്നെ ജോലിക്കു പോകേണ്ടി വരുന്നു. കുട്ടികൾ ബാലവേല ചെയ്യുന്നതു, ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ ശുഭയുടെ മനസ്സിനെ ഏറെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ സംരംഭം എന്ന ആശയം മനസ്സിൽ മുളപൊട്ടിയപ്പോൾ അത് തനിക്കു ചുറ്റുമുള്ള സ്ത്രീകള്‍ക്ക് ഉപകാരപ്രദമാവുകയും അതുവഴി അവരുടെ ജീവിത നിലവാരമുയർത്തുകയും ചെയ്യുന്ന രീതിയിലായിരിക്കണം എന്നും തീരുമാനിച്ചു.
∙ കൂണിൽനിന്ന് കുങ്കുമത്തിലേക്ക്...
ആദ്യം നോക്കിയത് കൂൺകൃഷിയായിരുന്നു. വെറേയും രണ്ടുമൂന്ന് വിളകൾ കൃഷി ചെയ്യാം എന്നു ചിന്തിച്ചെങ്കിലും തിരഞ്ഞെടുത്തത് കുങ്കുമപ്പൂവായിരുന്നു. ഇതിനു കാരണം ‘റെഡ് ഗോൾഡ്’ എന്ന കുങ്കുമപ്പൂവിന്റെ വർധിച്ച ആവശ്യകതയും ഉൽപാദനക്കുറവുമാണ്. ലക്ഷങ്ങളായിരിക്കും വരുമാനം. പക്ഷേ ഒട്ടും എളുപ്പമായിരുന്നില്ല ഈ തിരഞ്ഞെടുപ്പ്. കൃത്യമായ വിവരങ്ങളുടെ അഭാവമായിരുന്നു വലച്ചത്. കാരണം, കുങ്കുമപ്പൂകൃഷി സംബന്ധിച്ച വിവരങ്ങൾ അനായാസം ലഭ്യമാകുന്ന ഒന്നായിരുന്നില്ല. കുങ്കുമപ്പൂ കൃഷി കർഷകരിൽനിന്ന് നേരിട്ട് മനസ്സിലാക്കണം എന്നു തീരുമാനിച്ചു. നേരെ പോയത് കശ്മീരിലേക്ക്. എന്തു ചെയ്യണം, എന്തെല്ലാം ചെയ്യേണ്ട എന്നൊക്കെ മനസ്സിലാക്കി. 25-30 കർഷകരെ കണ്ടു സംസാരിച്ചു. അവരോടോപ്പം നിന്ന് കൃഷിരീതികൾ പഠിച്ചു. അവിടെനിന്നുതന്നെ കൃഷിക്കാവശ്യമായ വിത്തുകളും ശേഖരിച്ചു.
കുങ്കുമച്ചെടിക്കു വളരാൻ അനുയോജ്യമായ കാലാവസ്ഥയാണ് കശ്മീരിലേത്. അത് ഉത്തർപ്രദേശിൽ പുനഃസൃഷ്ടിക്കുകയെന്നതായിരുന്നു എറ്റവും വലിയ വെല്ലുവിളി. സാധാരണ രീതിയിൽ മണ്ണിൽ കൃഷി ചെയ്താൽ പല പ്രശ്നങ്ങളും നേരിടേണ്ടി വരുമെന്നു മനസ്സിലാക്കി. കീടങ്ങളുടെ ആക്രമണം, താപനിലയിലെ വ്യത്യാസം, മൃഗങ്ങൾ ചെടികളെ നശിപ്പിക്കുമെന്ന ഭീതി എന്നിങ്ങനെ പലതിനെക്കുറിച്ചും ചിന്തിച്ചപ്പോഴാണ് കോൾഡ് സ്റ്റോറേജ് രീതിയിൽതന്നെ കൃഷി ചെയ്യാം എന്നു തീരുമാനിച്ചത്. ഭർത്താവ് സജ്ഞീവ് ഭട്നാഗർ കോൾഡ് സ്റ്റോറേജ് നടത്തുന്ന ആളാണ്. ഇതു വളരെയധികം സഹായകമായി. മാസങ്ങൾ നീണ്ട പഠനങ്ങൾക്കു ശേഷമാണ് കൃത്യമായ ഒരു കൃഷിരീതി ആവിഷ്കരിച്ചത്. എയ്റോപോണിക്സ് വഴി എങ്ങനെ ഇവയെ മുറിക്കകത്ത് വളർത്താം എന്നതിനെക്കുറിച്ച് പഠിച്ചു.
താപീയ-പ്രകാശ സ്വാധീനത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ 10 വർഷം കശ്മീരിൽ നടന്ന വിളപ്പെടുകളുടെ വിവരശേഖരണം നടത്തി. നനവ്, ആർദ്രത എന്നിയൊന്നും കോൾഡ് സ്റ്റോറേജ് മുറിയില്ലില്ല. വിത്തുകൾ വളരാനാവശ്യമായ താപീയ ക്രമീകരണം പ്രയാസമേറിയ കാര്യമായിരുന്നു. അതിനാൽ റാക്കുകളിൽ വ്യത്യസ്ത രീതിയിൽ താപം, വെളിച്ചം എന്നിവ ക്രമീകരിച്ചു. ഇതിൽനിന്ന് വിത്ത് മുളയ്ക്കുന്നതിന് അനുയോജ്യമായ താപവും വെളിച്ചവും കണ്ടെത്തി.
കീടനാശിനി പ്രയോഗമില്ലാതെ ജൈവികമായാണ് കൃഷി. എയ്റോപോണിക്സ് രീതിയിലായതിനാൽ വെള്ളത്തിന്റെ ആവശ്യമില്ലായിരുന്നു. കൂടാതെ കൃഷിയിറക്കാൻ നിലത്തിന്റെ ആവശ്യവുമില്ല. അതിനാൽ മണ്ണും ജലവും ലാഭിക്കാനും കഴിഞ്ഞു. കുങ്കുമക്കൃഷിക്ക് ഏറ്റവും അനുയോജ്യം എയ്റോപോണിക്സാണ് എന്നാണ് അങ്കിത് പറയുന്നത്. ജലം, മണ്ണ് എന്നിവയിലൂടെ വിളകളെ ബാധിക്കുന്ന രോഗങ്ങൾ പകരുന്നത് തടയാനും ഇതുവഴി കഴിഞ്ഞു.
∙ കൃഷിയിലെ ‘എൻജിനീയറിങ്’
ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ മകൻ അങ്കിതും ഭാര്യ മഞ്ജരിയുമാണ് അമ്മയുടെ ആഗ്രഹം യഥ്യാർഥ്യമാക്കാൻ സഹായിച്ചത്. മഞ്ജരിയും എൻജിനീയറാണ്. ഈ കൃഷിയിൽ പ്രയോഗിക്കേണ്ട സാങ്കേതികവിദ്യയേയും മറ്റു കാര്യങ്ങളെക്കുറിച്ചുമൊക്കെ ഇവർ മനസ്സിലാക്കി. ‘വർക്ക് ഫ്രം ഹോം’ ഉപയോഗപ്പെടുത്തി ജോലി ചെയ്യുന്ന മകൻ നിലവിൽ അമ്മയുടെ കൃഷികാര്യങ്ങളിലും സഹായിക്കുന്നു. സാങ്കേതികവിദ്യയുടെ സഹായത്താലുള്ള കൃഷി (ഇന്റർനെറ്റ് ഓഫ് തിങ്സ്) എന്ന സാധ്യതയുടെ സഹായത്താലാണ് മികവുറ്റ രീതിയിൽ ഇവർ കൃഷി ചെയ്തിരിക്കുന്നത്.
സെൻസറുകളുടെയും കൺട്രോളറുകളുടെയും സഹായത്താലാണ് താപനില, കാർബൺഡയോക്സൈഡ്, ഈർപ്പം എന്നിവ കൃത്യമായി ക്രമീകരിച്ചത്. മൊബൈൽ ഫോൺ/ ലാപ്ടോപ് എന്നിവയുടെ സഹായത്താൽ ഇവയെ എവിടെയിരുന്നാലും നിയന്ത്രിക്കാം. വീടിനടുത്തു തന്നെയാണ് കൃഷി ചെയ്യുന്ന സ്ഥലമെങ്കിലും തുടരെത്തുടരെ അവിടുത്തെ കാര്യങ്ങൾ നോക്കാൻ പോകുന്നത് അമ്മയ്ക്ക് ബുദ്ധിമുട്ടാകും എന്നു കരുതിയ മകനാണ് ഇന്റർനെറ്റ് ഓഫ് തിങ്സിന്റെ സാധ്യതകളെ കൃത്യമായി ഉപയോഗിച്ചത്. ഈ സാങ്കേതികവിദ്യയുടെ സഹായത്താൽ വീട്ടിലിരുന്നുതന്നെ ഫാമിലെ കാര്യങ്ങൾ ശുഭയ്ക്ക് നിയന്ത്രിക്കാൻ കഴിയുന്നു.
∙ കൃഷിയിലെ ഭാവി ഇൻഡോർ ഫാമിങ്
തികച്ചും സുരക്ഷിതമാണ് ഇൻഡോർ ഫാമിങ് എന്നാണ് ഒരേ സ്വരത്തിൽ ഇവർ അഭിപ്രായപ്പെടുന്നത്. ആഗോളതാപനം കുങ്കുമപ്പൂക്കൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്. കശ്മീരിലെ കുങ്കുമപ്പൂപ്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞതിൽനിന്നുതന്നെ ഇത് മനസ്സിലാക്കാം. കശ്മീരിൽതന്നെ പല കർഷകരും ഇപ്പോൾ ഇൻഡോർ ഫാമിങ്ങിലേക്കു മാറിയിട്ടുണ്ട്. ഭാവിയുടെ കൃഷിരീതിയായിരിക്കും ഇത്. പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥവ്യതിയാനം, കീടാക്രമണം എന്നിവയിൽ നിന്നെല്ലാം വിളകളെ സംരക്ഷിക്കാൻ ഈ കൃഷിരീതിയിലൂടെ കഴിയും. മണ്ണ്, ജലം എന്നിവയുടെ അമിതോപയോഗം തടയാൻ ഈ രീതി സഹായകമാണ്. ആഗോളതാപനം ഇൻഡോർ ഫാമിങ്ങിനെ ബാധിക്കുന്നില്ല എന്നതിനാൽതന്നെ ഇനി വരുംകാലത്ത് ഇത്തരം കൃഷിരീതികൾക്ക് പ്രാധാന്യമേറുമെന്നതിൽ സംശയമില്ല.
∙ സാധ്യതയുടെ വഴികൾ
വില കൂടുതലാണെങ്കിലും കുങ്കുമപ്പൂവിന്റെ ആവശ്യകത രാജ്യത്തു വർധിച്ചു വരികയാണ്. അതുകൊണ്ടുതന്നെ കൂടുതൽ പേർ ഈ കൃഷിയിലേക്ക് കടന്നുവരുന്നത് ഗുണം ചെയ്യുമെന്നാണ് ശുഭയുടെ അഭിപ്രായം. കേരളത്തിൽനിന്നുൾപ്പെടെ പലയിടത്തുനിന്നും കൃഷിരീതിയുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ വരാറുണ്ട്. കുങ്കുമപ്പൂ കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യയെങ്കിലും ആഗോളതലത്തിലെ വാണിജ്യാവശ്യത്തിന്റെ ഏഴു ശതമാനം മാത്രമാണ് സംഭാവന.
എന്നാൽ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഇറാന്റെ സംഭാവന 88 ശതമാനം എന്നറിയുമ്പോഴാണ് ഇന്ത്യയ്ക്ക് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് മനസ്സിലാകുക. കുങ്കുമപ്പൂവിന് വിദേശത്തു നിന്നുൾപ്പെടെ ധാരാളം ആവശ്യക്കാരുണ്ട്. അതുകൊണ്ടുതന്നെ ഉൽപാദനം കൂട്ടേണ്ടത് ആവശ്യമാണെന്ന് ശുഭ പറയുന്നു. ഇപ്പോഴുള്ള കോൾഡ് റൂമിന്റെ വലുപ്പം 560 ചതുരശ്ര അടിയാണ്. ഇത് 1200 ചതുരശ്ര അടിയാക്കി മാറ്റി ഉൽപാദനം കൂട്ടണം. കൂടാതെ കൂടുതൽ ഗ്രാമീണ സ്ത്രീകൾക്ക് ഇതൊരു ഉപജീവനമാർഗമാകുകയും വേണം.
∙ ‘വണ്‍സ് അപ്പോൺ എ ടൈം’
പുരുഷകേന്ദ്രീകൃത വ്യവസ്ഥയിലൂന്നിയതാണ് ഇന്ത്യയുടെ പൊതു സ്വഭാവം. എന്നാൽ അത് വൺസ് അപ്പോൺ എ ടൈം അഥവാ പണ്ടൊരിക്കൽ എന്നാണ് ശുഭ ഭട്നാഗർ പറയുക. ഇന്ന് സ്ത്രീകൾക്കും വിദ്യാഭ്യാസമുണ്ട്. പല മേഖലകളിലും പുരുഷനോടൊപ്പമോ അവനേക്കാളധികമോ സ്ത്രീകൾ മുന്നേറിയിരിക്കുന്നു. 25 ഗ്രാമീണ സ്ത്രീകൾക്ക് ഉപജീവനത്തിനുള്ള മാർഗം തെളിയിച്ച ശുഭയ്ക്ക് സത്രീകളോട് പറയാനുള്ളത് സ്വയം വിലകുറച്ച് കാണരുതെന്നാണ്.
മാന്യമായ വേതനവും തൊഴിൽ സാഹചര്യവും ഗ്രാമീണ വനിതകൾക്ക് നൽകാൻ ശുഭയുടെ സംരംഭത്തിലൂടെ കഴിഞ്ഞു. ഇന്ന് അവരുടെ മുഖത്തെ പുഞ്ചിരി കാണുമ്പോൾ തന്റെ ദൗത്യം നിറവേറിയ സന്തോഷമാണ് ശുഭയ്ക്ക്. സാമ്പത്തികമായി ശക്തരാകുന്നതിലൂടെ സ്വയംപര്യാപ്തത കൈവരിക്കാൻ സ്ത്രീകൾക്കു കഴിയും. സ്വയംപര്യാപ്തയായ സ്ത്രീ തന്റെ കുട്ടികൾക്കും ഒരു മാതൃകയാണ് എന്ന് അടിവരയിട്ടു പറയുകയാണ് വീട്ടമ്മയിൽനിന്ന് സംരഭകയായി മാറിയ ശുഭ. കൃഷിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വൈബ്സൈറ്റ് വഴി ബന്ധപ്പെടാം.shubhavni.com