3 സെക്കൻഡിൽ നൂറും കടന്ന് പറക്കും... ലോക വിപണി വെട്ടിപ്പിടിക്കാൻ ഷഓമിയുടെ ‘അദ്ഭുത കാർ’; ഫോൺ പോലെ വില കുറയ്ക്കുമോ!
ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിലേക്കൊരു ‘പാവ’മായി വന്നു ചക്രവർത്തി ആയ ബ്രാൻഡ് ആണ് ഷഓമി. ലെനോവോയുടെ കീഴിലുള്ള മോട്ടൊറോള ബ്രാൻഡ് ഇന്ത്യയിൽ സ്മാർട്ഫോൺ വിപ്ലവം ‘മോട്ടോ ജി’യിലൂടെ തുടങ്ങി വയ്ക്കുകയും മറ്റു പ്രാദേശിക, രാജ്യാന്തര ബ്രാൻഡുകൾ അത് ഏറ്റെടുക്കുകയും ചെയ്ത കാലത്ത് ‘എംഐ 3’ എന്ന മിഡ്‌റേഞ്ച് സ്മാർട് ഫോണുമായാണ് ഷഓമി ഇന്ത്യയിൽ വരുന്നത്. അധികം വൈകാതെ അവർ റെഡ്മി നോട്ട് സീരീസ് ഇവിടെ അവതരിപ്പിച്ചു. പിന്നെ ‘റേസിങ് കാർ’ വേഗത്തിലായിരുന്നു ബ്രാൻഡിന്റെ കുതിപ്പ്. അന്നുതൊട്ടേ വേഗത്തിനോട് കമ്പനി സ്ഥാപകൻ ലെയ് ജുന്നിന് ഒരു അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നുവെന്നു വേണം കരുതാൻ. ആൻഡ്രോയ്ഡ് അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ഓപ്പറേറ്റിങ് സിസ്റ്റവും കൊടുക്കുന്ന പണത്തിനു മികച്ച ഹാർഡ്‌വെയറും ഉപഭോക്താക്കൾക്കു നൽകിയതോടെ സ്മാർട് ഫോൺ വിപണിയുടെ ‘മിഡ്റേഞ്ച്’ കുറച്ചുകാലത്തേക്കെങ്കിലും ഷഓമി അങ്ങെടുത്തു. ഇന്നും അവിടം തന്നെയാണു ഷഓമിയുടെ (ഉപസ്ഥാപനങ്ങളായ റെഡ്മി, പോകോ എന്നിവയുടെയും) തട്ടകം. ‘ചൈനയുടെ ആപ്പിൾ ഫോൺ’ എന്ന ചെല്ലപ്പേര് അതേപടി ഇന്ത്യ ഏറ്റെടുത്തില്ലെങ്കിലും ആളുകൾ അന്തസ്സോടെ ‘ഷഓമി ഫോൺ ആണ് എന്റേത്’ എന്നു പറയുന്ന നിലയിലേക്കു ചൈനീസ് നിലവാരത്തെ അവർ പുനർനിർമിച്ചു, ഒപ്പോയ്ക്കും വിവോയ്ക്കും മോട്ടൊറോളയ്ക്കും (ലെനോവോ) ഒപ്പം ചേർന്ന്... വൈകാതെ കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും അവർ സാന്നിധ്യം അറിയിച്ചു. സാംസങ്ങിനും സോണിക്കും ഒപ്പം ടിവികളിലും ഫിലിപ്സ് അടക്കി വാണ ട്രിമ്മർ വിപണിയിലും (പഴ്സനേൽ ഗ്രൂമിങ്) വരെ ഷഓമി അള്ളിപ്പിടിച്ചു കയറി.

ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിലേക്കൊരു ‘പാവ’മായി വന്നു ചക്രവർത്തി ആയ ബ്രാൻഡ് ആണ് ഷഓമി. ലെനോവോയുടെ കീഴിലുള്ള മോട്ടൊറോള ബ്രാൻഡ് ഇന്ത്യയിൽ സ്മാർട്ഫോൺ വിപ്ലവം ‘മോട്ടോ ജി’യിലൂടെ തുടങ്ങി വയ്ക്കുകയും മറ്റു പ്രാദേശിക, രാജ്യാന്തര ബ്രാൻഡുകൾ അത് ഏറ്റെടുക്കുകയും ചെയ്ത കാലത്ത് ‘എംഐ 3’ എന്ന മിഡ്‌റേഞ്ച് സ്മാർട് ഫോണുമായാണ് ഷഓമി ഇന്ത്യയിൽ വരുന്നത്. അധികം വൈകാതെ അവർ റെഡ്മി നോട്ട് സീരീസ് ഇവിടെ അവതരിപ്പിച്ചു. പിന്നെ ‘റേസിങ് കാർ’ വേഗത്തിലായിരുന്നു ബ്രാൻഡിന്റെ കുതിപ്പ്. അന്നുതൊട്ടേ വേഗത്തിനോട് കമ്പനി സ്ഥാപകൻ ലെയ് ജുന്നിന് ഒരു അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നുവെന്നു വേണം കരുതാൻ.
ആൻഡ്രോയ്ഡ് അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ഓപ്പറേറ്റിങ് സിസ്റ്റവും കൊടുക്കുന്ന പണത്തിനു മികച്ച ഹാർഡ്‌വെയറും ഉപഭോക്താക്കൾക്കു നൽകിയതോടെ സ്മാർട് ഫോൺ വിപണിയുടെ ‘മിഡ്റേഞ്ച്’ കുറച്ചുകാലത്തേക്കെങ്കിലും ഷഓമി അങ്ങെടുത്തു. ഇന്നും അവിടം തന്നെയാണു ഷഓമിയുടെ (ഉപസ്ഥാപനങ്ങളായ റെഡ്മി, പോകോ എന്നിവയുടെയും) തട്ടകം. ‘ചൈനയുടെ ആപ്പിൾ ഫോൺ’ എന്ന ചെല്ലപ്പേര് അതേപടി ഇന്ത്യ ഏറ്റെടുത്തില്ലെങ്കിലും ആളുകൾ അന്തസ്സോടെ ‘ഷഓമി ഫോൺ ആണ് എന്റേത്’ എന്നു പറയുന്ന നിലയിലേക്കു ചൈനീസ് നിലവാരത്തെ അവർ പുനർനിർമിച്ചു, ഒപ്പോയ്ക്കും വിവോയ്ക്കും മോട്ടൊറോളയ്ക്കും (ലെനോവോ) ഒപ്പം ചേർന്ന്... വൈകാതെ കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും അവർ സാന്നിധ്യം അറിയിച്ചു. സാംസങ്ങിനും സോണിക്കും ഒപ്പം ടിവികളിലും ഫിലിപ്സ് അടക്കി വാണ ട്രിമ്മർ വിപണിയിലും (പഴ്സനേൽ ഗ്രൂമിങ്) വരെ ഷഓമി അള്ളിപ്പിടിച്ചു കയറി.
∙ വിപണി വെട്ടിപ്പിടിക്കാൻ ഷഓമിയുടെ കാറും
ഒരു സാമ്രാജ്യത്തെ വെട്ടിപ്പിടിക്കണമെന്നു തീരുമാനിച്ചാൽ ചത്തിട്ടാണെങ്കിലും കൊന്നിട്ടാണെങ്കിലും അതു പ്രാവർത്തികമാക്കുക എന്നത് ജപ്പാൻകാരെപ്പോലെത്തന്നെ തങ്ങൾ ചൈനക്കാർക്കും അറിയുന്ന ‘ഗെയിം’ ആണെന്നാണ് ഷഓമി തെളിയിച്ചത്. അതേ നിശ്ചയദാർഢ്യത്തോടെ ആണ് ഇന്നിപ്പോൾ ഷഓമി കാർ നിർമിച്ചുകൊണ്ട് അടുത്ത യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. വളർച്ചയ്ക്കൊരു ‘റേസിങ് കാർ ടച്ച്’ ഉണ്ട് കൈവച്ച പല രംഗങ്ങളിലും എന്നതുകൊണ്ട് ‘വേഗത്തിനൊരു കാണിക്ക’യെന്നോണം ആണ് ഷഓമി തങ്ങളുടെ മിഡ്‌സൈസ് സെഡാൻ ഒരുക്കിയിരിക്കുന്നത്. ലക്ഷ്യം വയ്ക്കുമ്പോൾ എന്തിനു കുറയ്ക്കണം; വിപണിയിൽ പോർഷെയുടെ ടെയ്കാൻ ഇലക്ട്രിക് സ്പോർട്സ് സെഡാനും ടെസ്‌ല മോഡൽ എസ് എക്സിക്യൂട്ടീവ് സെഡാനും ഒപ്പമെത്തുക എന്നതാണു ഷഓമിയുടെ മനസ്സിലിരിപ്പ്. അത് അവരുടെ ടോപ് എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥർ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കിയിട്ടുമുണ്ട്.
∙ ലോകത്തിന്റെ കയ്യടി നേടാൻ ‘എസ്‌യു 7’
കോടിക്കണക്കിനു രൂപ മുതൽ മുടക്കിയിട്ടും വെളിച്ചം കാണാത്ത ടെക് ഭീമൻ ആപ്പിളിന്റെ ‘പ്രോജക്ട് ടൈറ്റൻ’ എന്ന കാർ നിർമാണ പദ്ധതി, സോണിയും ഹോണ്ടയും ചേർന്നു സാക്ഷാത്കരിക്കും എന്നു പ്രഖ്യാപിച്ച കാർ പദ്ധതിയായ ‘അഫീല’, ഗൂഗിളിന്റെ കാർ പദ്ധതി എന്നിവയെല്ലാം വ്യാവസായിക നിർമാണത്തിലേക്ക് എത്താതെ നിൽക്കുമ്പോഴാണ് 2021ൽ പ്രഖ്യാപിച്ച കാർ ഷഓമി 2024ൽ നിരത്തിലിറക്കി ചൈനക്കാരുടെയും ലോകത്തിന്റെയും കയ്യടി നേടുന്നത്. അടുത്ത 20 വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ 10 വാഹനനിർമാണ കമ്പനികളിലൊന്ന് ആകണം ‘ഷഓമി’ എന്നാണു കമ്പനി സ്ഥാപകൻ ലെയ് ജുൻ തന്റെ ടീമിനു നൽകിയിരിക്കുന്ന നിർദേശം. ഷഓമിയുടെ കടിഞ്ഞൂൽ ആയ ‘എസ്‌യു 7’ കണ്ടിട്ട് അവർ കൃത്യമായ വഴിയിലൂടെ തന്നെയാണു സഞ്ചരിക്കുന്നത് എന്നു തോന്നുന്നുമുണ്ട്.
ഓട്ടോ ചൈനയിലെ ‘നക്ഷത്രക്കിടാവ്’
ബെയ്ജിങ് ഓട്ടോ ഷോയിലെ നക്ഷത്രക്കിടാവ് ആയിരുന്നു ‘ഷഓമി എസ്‌യു 7’ എന്ന മിഡ്സൈസ് ഇലക്ട്രിക് സെഡാൻ. ‘താരതമ്യേന ചെറിയ ഹാളിൽ ആണ് തുടക്കക്കാരായ ഷഓമിയുടെ കാർ കിടന്നതെങ്കിലും വലിയ ആൾക്കൂട്ടത്തെ അത് ആകർഷിച്ചു’ എന്നാണു ചൈനീസ് മാധ്യമങ്ങൾ ഒരേ സ്വരത്തിൽ നക്ഷത്രക്കിടാവിനെക്കുറിച്ചു പറഞ്ഞത്. മാർച്ച് 28നു പുറത്തിറക്കിയ കാർ അന്നു തന്നെ ബുക്കിങ് തുടങ്ങി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അരലക്ഷം ബുക്കിങ് കടന്നു. 3 ദിവസത്തിനുള്ളിൽ 1 ലക്ഷം ഓർഡറുകൾ നേടി. ലക്ഷം കടന്ന് അധികം കഴിയും മുൻപുതന്നെ, ഈ വർഷം ഡെലിവറി നടത്തേണ്ട വാഹനങ്ങളുടെ എണ്ണം കടന്നു എന്നും കമ്പനി പ്രതികരിച്ചു.
∙ ഇന്ത്യൻ വിപണി പിടിച്ചടക്കിയ ചൈനീസ് ബ്രാൻഡ്
സ്മാർട്ഫോൺ നിർമാതാവിൽ നിന്ന് ‘ഇലക്ട്രോണിക് ഭീമൻ’ എന്ന സ്റ്റാറ്റസിലേക്ക് ഉയർന്നതിന്റെ ഗുണഫലം ആണ് അവരുടെ കാറിനു ലഭിച്ചത് എന്ന് ഒറ്റ വാചകത്തിൽ പറയാം. ഒരു ശരാശരി ചൈനീസ് കുടുംബത്തിൽ ഉള്ള ഫ്രിജ്, ടിവി, വാഷിങ് മെഷീൻ, ബ്ലെൻഡർ (മിക്സി), ഹെയർ ഡ്രയർ, സ്ട്രെയിറ്റ്‌നർ, ഇതര അടുക്കള ഉപകരണങ്ങൾ, ട്രിമ്മർ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒരെണ്ണമെങ്കിലും ഷഓമിയുടേത് ആയിരിക്കും എന്നാണു കണക്ക്. അതു നൽകുന്ന ഗുണമേന്മയും ചൈനയിൽ പ്രസിദ്ധമാണ്.
ഇന്ത്യയിൽ പതിറ്റാണ്ടുകൾ കൊണ്ട് ടാറ്റ, മഹീന്ദ്ര എന്നീ ബ്രാൻഡുകൾ കൈവരിച്ച നേട്ടമാണു ഷഓമിയും സ്വന്തമാക്കിയത്, അതും താരതമ്യേന കുറഞ്ഞ കാലം കൊണ്ട്. ഷഓമിയുടെ ഓട്ടമൊബീൽ വിഭാഗം സംഘടിപ്പിച്ച മാധ്യമസമ്മേളനം കാണാൻ വന്നു നിന്ന ജനം ഹർഷാരവത്തോടെയാണു കമ്പനി സ്ഥാപകൻ ലെയ് ജുന്നിനെ വരവേറ്റത് എന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷഓമിയുടെ സ്റ്റാളിലെത്തി ഏറ്റവും കുറഞ്ഞത് 40 മിനിറ്റോളം ക്ഷമയോടെ കാത്തുനിന്നാണത്രേ ആളുകൾ കാർ അടുത്തു കണ്ടത്.
∙ പ്രീമിയം കാറുകൾക്കിടയിലെ ജനകീയ കാർ
പലരും കാറിന്റെ ‘ഇന്റലിജൻസ്’ ഫീച്ചറുകളെയാണ് വാനോളം പുകഴ്ത്തിയത്. ഒരു ജനകീയ കാറിന്റെ വില അല്ലെങ്കിൽകൂടി, പ്രീമിയം കാറുകൾക്കിടയിലെ ‘ജനകീയൻ’ ആയി മാറുന്നതിനുള്ള വിലയാണ് ‘എസ്‌യു 7’ന് നൽകിയിരിക്കുന്നത്. പ്രാരംഭ മോഡലിന് 30500 യുഎസ് ഡോളറാണു വില (രണ്ടേകാൽ ലക്ഷം യുവാൻ, ഏകദേശം 25 ലക്ഷം രൂപ). 299 മുതൽ 679 കുതിരശക്തി വരെ പുറത്തെടുക്കുന്ന വേരിയന്റുകൾ ഷഓമി കാറിനുണ്ട്. 800 കിലോമീറ്റർ വരെ റേഞ്ച് ആണ് കൂടിയ മോഡലുകളിലൊന്നിന് ഉള്ളത്. 1200 കിലോമീറ്റർ ഓടാൻ കഴിവുള്ള ഒരു മോഡൽ കൂടി വൈകാതെ പുറത്തിറക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ ഇതു നിരത്തിലെത്തിയേക്കും.
കൂടിയ മോഡലുകളിൽ ലിഥിയം അയൺ നിക്കൽ മാംഗനീസ് കൊബാൾട്ട് (എൻഎംസി) ബാറ്ററിയും കുറഞ്ഞ മോഡലിൽ ലിഥിയം അയൺ ഫോസ്ഫേറ്റ് (എൽഎഫ്പി) ബ്ലേഡ് ബാറ്ററിയും ആണ് ഉപയോഗിക്കുക. എൻഎംസി ബാറ്ററി ചൈനീസ് ബാറ്ററി നിർമാണ കമ്പനിയായ സിഎടിഎലും എൽഎഫ്പി ബാറ്ററി ബിവൈഡിയുടെ ബാറ്ററി ഡിവിഷനുമാണ് നിർമിച്ചു നൽകുന്നത്. സംശയിക്കേണ്ട നമ്മുടെ നാട്ടിലെത്തി ആറ്റോ ത്രീ, സീൽ എന്നീ ഇവികൾ പുറത്തിറക്കിയ അതേ ബിവൈഡി തന്നെ.
∙ ഒരു ‘സഹകരണ’ ഉൽപന്നം
നിലവിൽ ‘ബെയ്ക്’ എന്ന വാഹന നിർമാണ കമ്പനിയുടെ പ്ലാന്റിലാണ് ഷഓമി എസ്‌യു 7 കാറിന്റെ നിർമാണം. ഒന്നര ലക്ഷം കാറുകളാണു പരമാവധി ഇവിടെ നിന്നു പുറത്തിറക്കാവുന്ന വാഹനങ്ങളുടെ എണ്ണം. ‘ബെയ്ക്’ എന്നൊരു വാഹന കമ്പനിയുണ്ടോ എന്നു നെറ്റി ചുളിക്കേണ്ടതില്ല. ചൈനയിലെ പ്രധാന തദ്ദേശീയ വാഹന നിർമാണ കമ്പനികളൊക്കെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പറന്നു തുടങ്ങിയിട്ടേയുള്ളു. നമ്മുടെ നാട്ടിലുള്ള എംജി മോട്ടോഴ്സ് ഒരു ചൈനീസ് കമ്പനിയുടെ രാജ്യാന്തര മുഖമാണ്. ‘സായിക്’ എന്ന ചൈനീസ് വാഹന നിർമാതാവ് ആണു നമ്മുടെ നാട്ടിൽ എംജി (മോറിസ് ഗാരിജസ് – ബ്രാൻഡ് സ്വദേശം യുകെ) ആയി അവതരിച്ചിരിക്കുന്നത്. അതുപോലെ തന്നെയാണ് ‘ബെയ്ക്’. വലുപ്പത്തിൽ ‘സായിക്’ന്റെ ഒരു അനുജനായി വരും. അവരുടെ ഓഫ്റോഡ് വാഹന നിർമാണ പ്ലാന്റിന്റെ ഒരു ഭാഗമാണ് ഷഓമി ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതേ ‘ബെയ്ക്കി’ന്റെ ബിജെ40 എന്ന എസ്‌യുവി മോഡലിന്റെ ചിത്രങ്ങൾ എടുത്താണ് ചിലർ മഹീന്ദ്ര ബൊലേറോയുടെ പുതിയ പതിപ്പാണെന്നും പറഞ്ഞു സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണം നടത്തുന്നത്.
∙ എൻവിഡിയയുടെയും ക്വാൽകോമിന്റെയും ചിപ്പുകൾ
എസ്‌യു 7 കാറിന്റെ ‘ഇന്റലിജൻസ്’ സൗകര്യങ്ങൾക്കായി ചിപ് നിർമാണ ഭീമന്മാരായ എൻവിഡിയയുടെയും ക്വാൽകോമിന്റെയും ചിപ്പുകൾ, ബോഷിന്റെ ഇലക്ട്രിക്കൽ – ഇലക്ട്രോണിക് ഘടകങ്ങൾ, ബ്രെംബോയുടെ ബ്രേക്കുകൾ, കോണ്ടിനെന്റലിന്റെ ടയറുകൾ, സെഡ്എഫിന്റെ ട്രാൻസ്മിഷൻ ഘടകങ്ങൾ എന്നിവ കൂടാതെ നെക്സ്റ്റീർ, തിസൻക്രുപ്, ബെന്റെലർ, ഷെഫ്‌ലർ എന്നിങ്ങനെ ഷഓമി കാറുണ്ടാക്കാൻ കൂട്ടുപിടിച്ചിരിക്കുന്നതെല്ലാം ‘വലിയ പുള്ളികളെ’ത്തന്നെയാണ്. രൂപകൽപനയുടെ കാര്യത്തിൽ 2 കാറുകളുടെ ലെവലിൽ എത്താനാണു പരിശ്രമം എന്നൊക്കെ പറയുന്നുണ്ടെങ്കിലും എവിടെ നിന്നു നോക്കിയാലും അതിൽ ‘പോർഷെ ടെയ്കാൻ’ എന്ന ജർമൻ സ്പോർട്സ് കാറിന്റെ മാത്രം ‘പ്രചോദനം’ ആണു കാണാനുള്ളത്.
ബിവൈഡി ഈയിടെ ഇന്ത്യയിൽ ഇറക്കിയ ‘സീൽ’ എന്ന കാറിലും ‘ടെയ്കാൻ ഇഫക്ട്’ പ്രകടമാണ്. ആര് ഇലക്ട്രിക് സ്പോർട്സ് കാർ ഇറക്കിയാലും അതെല്ലാം ടെയ്കാൻ പോലിരിക്കണം എന്നു ചൈനയിലെ പല വാഹന നിർമാതാക്കൾക്കും എന്തോ വാശിയുള്ളതുപോലെ തോന്നുന്നു. മികവുറ്റതിനെ പ്രശംസിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി അനുകരണമാണ് എന്ന ആശയം ഓട്ടമൊബീൽ രംഗത്ത് ഏറ്റവും നന്നായി പ്രാവർത്തികമാക്കുന്നതു ചൈനയാണ് എന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഇതെന്നും പറയാം. 3 ലക്ഷം വാഹനങ്ങൾ പുറത്തിറക്കാൻ കഴിയുന്ന ബൃഹത്തായ ഒരു ഫാക്ടറിയാണ് ഷഓമി തങ്ങളുടെ വാഹന ഡിവിഷനു വേണ്ടി ഒരുക്കുന്നത്. ഇതു പൂർത്തിയായ ശേഷമാകും കൂടുതൽ മോഡലുകൾ വരിക എന്നും പറയപ്പെടുന്നു.
∙ എസ്‌യു എന്നാൽ ‘സ്പോർട്സ് യൂട്ടിലിറ്റി’ എന്നല്ല
ഷഓമി ‘സ്പീഡ് അൾട്ര’ എന്നതിന്റെ ചുരുക്കപ്പേരാണ് എസ്‌യു. സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ എന്ന വാക്കുമായി അയൽപക്ക ബന്ധം പോലും ഷഓമി കാറിന് ഇല്ല. തങ്ങളുടെ ഇലക്ട്രോണിക് ബിസിനസിനു കാറിലൂടെ ഒരു ‘ബൂം’ വന്നോട്ടേയെന്നു കരുതിയാകും ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വഴി വീട്ടിലെ ഇലക്ട്രോണിക് – ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ചെപ്പടിവിദ്യയൊക്കെ ഇണക്കിച്ചേർത്തിട്ടുണ്ട് ഷഓമി. തങ്ങളുടെ ഫോണുകളിൽ ഉപയോഗിക്കുന്ന ഹൈപ്പർ ഒഎസ് (പണ്ട് എംഐ യുഐ) തന്നെയാണ് കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലും ഉപയോഗിച്ചിരിക്കുന്നത്. ഫോണുമായി ഏറ്റവും നന്നായി പെയർ ചെയ്യപ്പെടുന്ന സിസ്റ്റവും ഏറ്റവും മികച്ച അഡാസ് ഫീച്ചറുകളും കാറിനെ കൂടുതൽ ജനകീയമാക്കും എന്നു കമ്പനി വിശ്വസിക്കുന്നു. നാട്ടുകാർക്കും ഇത് ഇഷ്ടപ്പെട്ട മട്ടാണെന്ന് ‘ഓട്ടോ ചൈന’ സംബന്ധിച്ചു വന്ന വാർത്തകൾ ശരിവയ്ക്കുന്നു. കണക്ടിവിറ്റി ഷഓമിയെ പഠിപ്പിക്കേണ്ടതില്ലല്ലോ...
∙ പേരിലെ 7ന് പിന്നിൽ
പേരിലെ 7 മറ്റൊരു കൗതുകമാണ്. ‘സൂ ചി’ എന്ന് ഉച്ചരിക്കപ്പെടാൻ വേണ്ടിയാണ് അവിടെയൊരു ‘7’ കൊടുത്തിരിക്കുന്നത്. 7 എന്ന സംഖ്യ ചൈനീസ് ഭാഷയിൽ ഉച്ചരിക്കുന്നത് ‘ചി’ എന്നാണത്രേ. കാറിനും ഉടമകൾക്കും പരസ്പരമൊരു ആത്മബന്ധം ഇങ്ങനെയൊരു വിളി കൊണ്ട് ഉണ്ടാകുമെന്നാണു ഷഓമി കരുതുന്നത്. എംജി ഹെക്ടറിൽ കയറി ഇരുന്ന് ഇന്ത്യക്കാർ ‘ഹലോ എംജി’ എന്നു വിളിച്ചപ്പോൾ വിളിച്ച നമുക്കും വിളിപ്പിച്ച എംജിക്കും വിളി കേട്ട ഹെക്ടറിനും (എംജിയുടെ കടിഞ്ഞൂൽ) ഒരു സുഖമുണ്ടായില്ലേ... അതേ സുഖമാണ് ഷഓമിയും ഉദ്ദേശിക്കുന്നത്.
∙ ഇന്ത്യയിലേക്ക്
നിലവിൽ ഇന്ത്യ പോലുള്ള റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളിലേക്കു വരുന്നതിനെക്കുറിച്ച് ഒരു പ്ലാനും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, തങ്ങളുടെ ഫാക്ടറി പ്രകടനക്ഷമം ആകുന്ന മുറയ്ക്കു ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മാർക്കറ്റുകൾ വെട്ടിപ്പിടിക്കാൻ ഷഓമി ഇറങ്ങിപ്പുറപ്പെട്ടേക്കാം. 3 സെക്കൻഡുകൾ കൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കാവുന്ന വണ്ടി ഉണ്ടാക്കിയത് ചൈനയിൽ മാത്രം വിൽക്കാൻ ആയിരിക്കില്ലല്ലോ... ‘വേഗം’ എന്ന ഗുണം വിൽക്കപ്പെടുന്ന എവിടെയും ഈ കണക്കുകളുമായി കയറിച്ചെന്നു വണ്ടി വിൽക്കാം. അത് അവർ ചെയ്യുക തന്നെ ചെയ്യും.
∙ മൂന്ന് വേരിയന്റുകൾ
3 വേരിയന്റുകൾ ആണു നിലവിൽ ‘എസ്‌യു 7’ സെഡാനുള്ളത്. എല്ലാ മോഡലുകളും 4 ഡോർ തന്നെ. മൊബൈൽ ഫോണിന്റെ വേരിയന്റുകൾക്കു പേരിടുംപോലെ തന്നെ സ്റ്റാൻഡേഡ്, പ്രോ, മാക്സ് എന്നിങ്ങനെയാണു ‘എസ്‌യു 7’ മോഡലുകളുടെയും പേര്. നിലവിൽ ചൈനയിൽ വിൽക്കുന്ന വില കണക്കുകൂട്ടി ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ 27 ലക്ഷം, 33 ലക്ഷം, 40 ലക്ഷം എന്നിങ്ങനെയാണു യഥാക്രമം 3 വേരിയന്റുകളുടെയും വിലകൾ. 299 ബിഎച്ച്പി കരുത്തും പിൻഭാഗത്തു മാത്രം മോട്ടറും 73.6 കിലോവാട്ട് അവർ ബാറ്ററിയുമാണ് സ്റ്റാൻഡേഡ് വേരിയന്റിനു നൽകിയിരിക്കുന്നത്. 700 കിലോമീറ്റർ ആണ് ഒരു ഫുൾ ചാർജിൽ ഇതിന്റെ റേഞ്ച്. 6 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്നു 100ൽ എത്തും എസ്‌യു 7 ബേസ് മോഡൽ. ഉയർന്ന വേഗം 210 കിലോമീറ്ററിൽ നിജപ്പെടുത്തിയിരിക്കുന്നു. 350 കിലോമീറ്റർ ഓടാൻ 15 മിനിറ്റ് ചാർജ് ചെയ്താൽ മതിയാകും. 400 വോൾട്ട് ആർക്കിടെക്ചർ ആണ് ഇതിനുള്ളത്. പ്രോ ആകുമ്പോൾ കണക്കുകൾക്കു നല്ല മാറ്റം സംഭവിക്കും. 94.3 കിലോവാട്ട് അവർ ബാറ്ററിയും 830 കിലോമീറ്റർ റേഞ്ചും ഇതിനുണ്ട്. ബാറ്ററിയുടെ ഭാരം കൂടുന്നതു കൊണ്ട് ഒരു സെക്കൻഡ് കൂടി കൂടുതൽ എടുക്കും നിർത്തിയിടത്തു നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ.
∙ 3 സെക്കൻഡിൽ 100ൽ കയറും
മാക്സ് ആകുമ്പോൾ കണക്കുകൾ അടിമുടി മാറും. 101 കിലോവാട്ട് അവർ ബാറ്ററിയും ഓൾ വീൽ ഡ്രൈവ് സെറ്റപ്പും ഉയർന്ന വേരിയന്റിനുണ്ട്. 696 കുതിരശക്തി ആണ് കരുത്ത്. 3 സെക്കൻഡുകൾ കൊണ്ട് 100 കടക്കും എന്നല്ല, പറക്കും... 265 കിലോമീറ്ററാണ് ടോപ് സ്പീഡ്. അതിൽ കൂച്ചുവിലങ്ങിട്ടു നിർത്തിയിരിക്കുകയാണ്.
നിലവിൽ 21,000 ആർപിഎം വരെ കറങ്ങുന്ന മോട്ടറാണു കൊടുത്തിരിക്കുന്നതെങ്കിൽ 27,000 വരെ കറങ്ങുന്ന ഒരു അഡാർ ഐറ്റം പണിപ്പുരയിലാണ്. 2025ൽ ലവനിങ്ങ് എത്തും. 35,000 ആർപിഎം ഉള്ള മറ്റൊരു മോട്ടർ കൂടി നിർമിക്കാൻ ഷഓമിക്കു പദ്ധതിയുള്ളതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 21,000 ആയിട്ടു തന്നെ 3 സെക്കൻഡിൽ 100ൽ കയറും. അപ്പോൾ 35,000 ആർപിഎമ്മിൽ കണ്ണടച്ചു തുറക്കും മുൻപായിരിക്കും കാർ 100 കടക്കുക. എല്ലാ മോഡലുകളിലും ഇൻഫോടെയ്ൻമെന്റ് – അഡാസ് സംവിധാനം മാറ്റമില്ലാതെ തുടരുകയും ചെയ്യും. ഉഷാർ...