ഈ അവധിക്കാലത്ത് നിങ്ങൾക്കും ‘കോടീശ്വരനാ’കാം; വേണ്ടത് വിയറ്റ്നാമിലേക്കൊരു യാത്ര, കയ്യിൽ 35,000 രൂപയും!
വിയറ്റ്നാം എങ്ങനുണ്ട്, മലേഷ്യയോ? ഒരു ഫൈവ് ഡേയ്സ് ട്രിപ്പടിച്ചാൽ കീശ കീറുമോ? അല്ലെങ്കിൽ തായ‍്‍ലൻഡ് ആയാലോ? ഈ അവധിക്കാലത്ത് തലങ്ങുംവിലങ്ങും കേൾക്കുന്ന ചോദ്യങ്ങളാണിത്. അവധിക്കാലം അടുക്കുമ്പോഴേ ട്രിപ്പ് പ്ലാൻ ചെയ്തു തുടങ്ങുന്നവർ ഒട്ടേറെയാണ്. ഗൂഗിൾ മാപ്പിലും യുട്യൂബിലും കയറിയിറങ്ങി നിരങ്ങും. പരിചയത്തിലുള്ള ട്രിപ്പടി വീരന്മാർക്കൊക്കെ വാട്സാപ്പിൽ മെസേജിടും. ഇൻസ്റ്റയിൽ കാണുന്ന ബജറ്റ് ടൂറുകൾക്കെല്ലാം എൻക്വയറി അയയ്ക്കും. വിമാന ടിക്കറ്റിനും ഹോട്ടൽ ബുക്കിങ്ങിനും എന്തു ചെലവു വരുമെന്ന് മുൻകൂട്ടി അറിയാമെങ്കിലും അവിടെ ചെന്നിറങ്ങിയാൽ പിന്നെയുള്ള ചെലവുകൾ എങ്ങനെയാണെന്ന് ഒരു പിടിയുമില്ലെന്നതാണു പ്രശ്നം. കുമരകത്തും ഫോർട്ട്കൊച്ചിയിലും നമ്മൾ കാണുന്ന സായിപ്പന്മാർക്ക് നാട്ടിൽ എന്തു ജോലിയാണെന്നോ, എന്തു വരുമാനമുണ്ടെന്നോ അറിയില്ലെങ്കിലും അവരെല്ലാം നമുക്ക് ‘ലോകം ചുറ്റിനടക്കുന്ന ‘റിച്ച് ഫോറിനേഴ്സ്’ ആണ്. അതുപോലെ ബർമുഡയും കൂളിങ് ഗ്ലാസും വച്ച് ഏതെങ്കിലും രാജ്യത്ത് ചെന്നിറങ്ങിയാൽ നമ്മളും റിച്ചാണെന്ന് അവർ കരുതും. വഴിയോര കച്ചവടക്കാരൻ മുതൽ ടാക്സിക്കാർ വരെ വായിൽവരുന്ന തുക പറയും. അതുകൊണ്ട് ജീവിതച്ചെലവു കുറഞ്ഞ രാജ്യങ്ങളാണ് തപ്പിയെടുക്കേണ്ടത്. ഹോട്ടൽ മെനു നാലുവട്ടം തിരിച്ചുംമറിച്ചും നോക്കി ഒടുവിൽ ബിരിയാണി ഓർഡർ ചെയ്യുന്നതുപോലെ, അന്റാർട്ടിക്ക മുതൽ ആഫ്രിക്കവരെ ചർച്ചചെയ്തു തള്ളിയശേഷം ഒടുവിൽ തീരുമാനത്തിലെത്തും തായ്‌ലൻഡ്, മലേഷ്യ അല്ലെങ്കിൽ വിയറ്റ്നാം. ഇതിൽ മലയാളിയുടെ പുതിയ ഡെസ്റ്റിനേഷൻ വിയറ്റ്നാമാണ്. കഴിക്കാനും കറങ്ങാനും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. കൃത്യമായി പ്ലാൻ ചെയ്താൽ കീശകീറാതെ വിയറ്റ്നാമിലേക്ക് ഒരു ഇന്റർനാഷനൽ ട്രിപ്പ് തരപ്പെടുത്താം.

വിയറ്റ്നാം എങ്ങനുണ്ട്, മലേഷ്യയോ? ഒരു ഫൈവ് ഡേയ്സ് ട്രിപ്പടിച്ചാൽ കീശ കീറുമോ? അല്ലെങ്കിൽ തായ‍്‍ലൻഡ് ആയാലോ? ഈ അവധിക്കാലത്ത് തലങ്ങുംവിലങ്ങും കേൾക്കുന്ന ചോദ്യങ്ങളാണിത്. അവധിക്കാലം അടുക്കുമ്പോഴേ ട്രിപ്പ് പ്ലാൻ ചെയ്തു തുടങ്ങുന്നവർ ഒട്ടേറെയാണ്. ഗൂഗിൾ മാപ്പിലും യുട്യൂബിലും കയറിയിറങ്ങി നിരങ്ങും. പരിചയത്തിലുള്ള ട്രിപ്പടി വീരന്മാർക്കൊക്കെ വാട്സാപ്പിൽ മെസേജിടും. ഇൻസ്റ്റയിൽ കാണുന്ന ബജറ്റ് ടൂറുകൾക്കെല്ലാം എൻക്വയറി അയയ്ക്കും. വിമാന ടിക്കറ്റിനും ഹോട്ടൽ ബുക്കിങ്ങിനും എന്തു ചെലവു വരുമെന്ന് മുൻകൂട്ടി അറിയാമെങ്കിലും അവിടെ ചെന്നിറങ്ങിയാൽ പിന്നെയുള്ള ചെലവുകൾ എങ്ങനെയാണെന്ന് ഒരു പിടിയുമില്ലെന്നതാണു പ്രശ്നം.
കുമരകത്തും ഫോർട്ട്കൊച്ചിയിലും നമ്മൾ കാണുന്ന സായിപ്പന്മാർക്ക് നാട്ടിൽ എന്തു ജോലിയാണെന്നോ, എന്തു വരുമാനമുണ്ടെന്നോ അറിയില്ലെങ്കിലും അവരെല്ലാം നമുക്ക് ‘ലോകം ചുറ്റിനടക്കുന്ന ‘റിച്ച് ഫോറിനേഴ്സ്’ ആണ്. അതുപോലെ ബർമുഡയും കൂളിങ് ഗ്ലാസും വച്ച് ഏതെങ്കിലും രാജ്യത്ത് ചെന്നിറങ്ങിയാൽ നമ്മളും റിച്ചാണെന്ന് അവർ കരുതും. വഴിയോര കച്ചവടക്കാരൻ മുതൽ ടാക്സിക്കാർ വരെ വായിൽവരുന്ന തുക പറയും. അതുകൊണ്ട് ജീവിതച്ചെലവു കുറഞ്ഞ രാജ്യങ്ങളാണ് തപ്പിയെടുക്കേണ്ടത്. ഹോട്ടൽ മെനു നാലുവട്ടം തിരിച്ചുംമറിച്ചും നോക്കി ഒടുവിൽ ബിരിയാണി ഓർഡർ ചെയ്യുന്നതുപോലെ, അന്റാർട്ടിക്ക മുതൽ ആഫ്രിക്കവരെ ചർച്ചചെയ്തു തള്ളിയശേഷം ഒടുവിൽ തീരുമാനത്തിലെത്തും തായ്‌ലൻഡ്, മലേഷ്യ അല്ലെങ്കിൽ വിയറ്റ്നാം. ഇതിൽ മലയാളിയുടെ പുതിയ ഡെസ്റ്റിനേഷൻ വിയറ്റ്നാമാണ്. കഴിക്കാനും കറങ്ങാനും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. കൃത്യമായി പ്ലാൻ ചെയ്താൽ കീശകീറാതെ വിയറ്റ്നാമിലേക്ക് ഒരു ഇന്റർനാഷനൽ ട്രിപ്പ് തരപ്പെടുത്താം.
∙ കണ്ണടച്ചുതുറക്കുമ്പോൾ ഹോചിമിൻ സിറ്റി
കൊച്ചിയിൽനിന്ന് നേരിട്ടു വിമാന സർവീസ് തുടങ്ങിയതോടെയാണ് തായ്‌ലൻഡിനും മലേഷ്യയ്ക്കും ‘മേലേയ്ക്ക്’ വിയറ്റ്നാം പറന്നുയർന്നത്. സിംഗപ്പൂരോ ക്വാലലംപുരോ വഴി ചുറ്റിക്കറങ്ങിയുള്ള യാത്രയ്ക്കു പകരം കൊച്ചിയിൽനിന്നു നേരിട്ട് ഹോചിമിൻ സിറ്റിയിലേക്കു പറക്കാം. അർധരാത്രിയോടെ വിമാനത്തിൽ കയറി ഒന്നു മയങ്ങിയുണരുമ്പോൾ ഹോചിമിനെത്തും. വെറും 5 മണിക്കൂർ. ടിക്കറ്റ് നിരക്ക് ഇരുവശത്തേക്കുമായി ഒരാൾക്ക് 14,000 മുതൽ 18,000 വരെ. ഹോട്ടൽ ബുക്കിങ്ങും കൈക്കാശും കരുതിയാൽ ട്രിപ്പ് ഓൺ.
നമ്മൾ നാട്ടിലെ റിസോർട്ടുകൾ ബുക്ക് ചെയ്യുന്ന അഗോഡ, മെയ്‌ക് മൈ ട്രിപ്, ബുക്കിങ്.കോം പോലുള്ള ആപ്പുകൾ വഴി വിയറ്റ്നാമിലെയും ഹോട്ടലുകൾ നാട്ടിലിരുന്നു ബുക്ക് ചെയ്യാം. ഓരോ ദിവസവും എവിടെയൊക്കെയാണ് പോകേണ്ടതെന്നു നേരത്തേ തീരുമാനിച്ച് അതിനടുത്തുള്ള ഹോട്ടൽ വേണം ബുക്ക് ചെയ്യാൻ. ഹോട്ടലിന്റെ ഫോട്ടോ മാത്രം നോക്കി ബുക്കിങ് നടത്തരുത്. റിവ്യു കൃത്യമായി വായിക്കണം. വൃത്തിയും ഭക്ഷണത്തിന്റെ നിലവാരവുമൊക്കെ ആളുകൾ അവിടെ പറയും. ഹോട്ടലിൽനിന്ന് പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ദൂരവും ആപ്പിൽതന്നെ നോക്കി മനസ്സിലാക്കാം. കാലാവസ്ഥ ഇപ്പോൾ ഏതാണ്ടു നമ്മുടെ നാടുപോലെ തന്നെ. കൊച്ചിയിൽ 34 ഡിഗ്രി സെൽഷ്യസ് ചൂടുള്ള മേയ് മാസ ദിനത്തിൽ ഹോചിമിൻ സിറ്റിയിൽ താപനില 35 ഡിഗ്രി സെൽഷ്യസ്.
പരിചയമില്ലാത്ത നാട്ടിലേക്കു പോകുന്നതിനാൽ സുരക്ഷയ്ക്ക് ഒരു ഓവർസീസ് ട്രാവൽ ഇൻഷുറൻസ് പോളിസികൂടി എടുക്കുന്നത് നന്നാകും. യാത്രപോയി മടങ്ങിയെത്തുന്ന ദിവസം വരെ മാത്രം കവറേജുള്ള പോളിസികൾ ഓൺലൈനായി എടുക്കാൻ സാധിക്കും. 5 ദിവസത്തെ ട്രിപ്പിന് 300-350 രൂപ മുതൽ പോളിസി ലഭ്യമാണ്. ഈ പോളിസിയിൽ മെഡിക്കൽ ചെലവുകൾക്ക് ഒരു ലക്ഷം ഡോളർ വരെ ലഭിക്കും. വിമാന യാത്രയിൽ ലഗേജ് നഷ്ടപ്പെട്ടാലും പാസ്പോർട്ട് കളഞ്ഞുപോയാലുമൊക്കെ പോളിസി വഴി നഷ്ടപരിഹാരം കിട്ടും.
∙ വിയറ്റ്നാം നിങ്ങളെ ‘കോടീശ്വരനാക്കും’
വിയറ്റ്നാമീസ് ഡോങ് ആണ് വിയറ്റ്നാമിന്റെ കറൻസി. ഇന്ത്യയിലെ ഒരു രൂപയ്ക്ക് ഏകദേശം 304 വിയറ്റ്നാമീസ് ഡോങ് കിട്ടും. വട്ടച്ചെലവിന് ഒരു 35,000 രൂപ വിയറ്റ്നാം കറൻസിയാക്കി കൊണ്ടുപോകാമെന്നുവച്ചാൽ ഏകദേശം ഒരുകോടി ഡോങ്ങിനു മുകളിലുണ്ടാകും അത്. പണം സൂക്ഷിക്കാൻ പ്രത്യേകം ഒരു ബാഗ് കരുതേണ്ടിവരുമെന്നു ചുരുക്കം. ഡോളറാണ് സുരക്ഷിതം. ഇന്ത്യയിൽനിന്നു പോകുമ്പോൾ ആവശ്യത്തിനുള്ള പണം ഡോളറാക്കി കയ്യിൽ കരുതുക. വിയറ്റ്നാമിലെത്തിയാൽ എയർപോർട്ടിൽനിന്ന് അത്യാവശ്യത്തിനുള്ള പണം ഡോങ് ആക്കി മാറ്റാം. പുറത്തിറങ്ങിയാലും കറൻസി എക്സ്ചേഞ്ച് സെന്ററുകൾ ധാരാളമുണ്ടാകും. ഗൂഗിൾ മാപ്പിൽ ഒന്നു പരതിയാൽ മതി. അംഗീകൃതമാണോ എന്നറിയില്ലെങ്കിലും, അവിടെ സ്വർണക്കടകളിൽപോലും കറൻസി മാറിക്കിട്ടും. നല്ല റേറ്റ് കിട്ടുന്ന സ്ഥലം തിരഞ്ഞ് ബുദ്ധിമുട്ടേണ്ടിവരില്ല. മികച്ച എക്സ്ചേഞ്ച് റേറ്റ് കിട്ടുന്ന കടകൾക്കു മുന്നിൽ വലിയ ക്യൂ കാണും. അവിടെ നിന്നാൽ മതി.
ഒരു കോടി ഡോങ് കിട്ടിയാൽ കോടീശ്വരനെപ്പോലെ ജീവിക്കാമല്ലോ എന്നു കരുതേണ്ട. ഒരു കാലിച്ചായയ്ക്ക് 6000 ഡോങ് കൊടുക്കണം. ഏകദേശം 20 രൂപ. നാട്ടിലെ വിലയുടെ ഇരട്ടി. നോട്ടിന്റെ ഡിനോമിനേഷനിലും വ്യത്യാസമുണ്ട്. ഇരുപതിനായിരത്തിന്റെയും അൻപതിനായിരത്തിന്റെയുമൊക്കെ ഒറ്റനോട്ടാണ് കിട്ടുക. 5 ലക്ഷത്തിന്റെ വരെ ഒറ്റനോട്ട് വിയറ്റ്നാമിലുണ്ട്. വിദേശയാത്രകളിൽ പൊതുവേ ഡോളർ ലോഡ് ചെയ്ത ഫോറെക്സ് കാർഡ് കൊണ്ടുപോകുന്നതു നല്ലതാണെങ്കിലും വിയറ്റ്നാമിലെ കച്ചവടക്കാർക്കു താൽപര്യം കറൻസിയിൽ ഇടപാടു നടത്തുന്നതാണ്. ഹോചിമിൻ സിറ്റി എയർപോർട്ടിൽ എത്തിയാൽ അവിടെനിന്നു തന്നെ ഒരു സിം കാർഡ് വാങ്ങുന്നത് ഉപകാരപ്പെടും. എയർപോർട്ടിൽ വൈഫൈ ലഭ്യമാണെങ്കിലും പുറത്തിറങ്ങിയാൽ ഇന്റർനെറ്റില്ലാതെ ഒന്നും നടക്കില്ല.
∙ കാർ കാശുകളയും, ബസല്ലോ സുഖപ്രദം
വിയറ്റ്നാമിലെ പൊതുഗതാഗത സംവിധാനം വളരെ മികച്ചതാണ്. നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ബസ് സർവീസുകൾ വളരെ കാര്യക്ഷമമാണ്. ഓരോ റൂട്ടിലേക്കുമുള്ള ബസുകളുടെ നമ്പർ ഗൂഗിളിൽനിന്നു മനസ്സിലാക്കാം. നമ്മുടെ ഊബർ, ഓല പോലെ അവിടെ പ്രചാരത്തിലുള്ള ഓൺലൈൻ ടാക്സി സർവീസാണ് ഗ്രാബ് ടാക്സി. എയർപോർട്ടിൽനിന്ന് സിറ്റി സെന്ററിലേയ്ക്ക് എട്ടു കിലോമീറ്റർ ദൂരമേ ഉള്ളൂവെങ്കിലും ടാക്സി വിളിച്ചാൽ ഏകദേശം ഒരു ലക്ഷം ഡോങ് ചെലവുവരും. ഗ്രാബിന്റെ ബൈക്ക് സർവീസാണെങ്കിൽ 40,000 ഡോങ് നൽകണം. ഈ ദൂരം എസി ബസിൽ 10,000 ഡോങ്ങിന് യാത്ര ചെയ്യാം. എയർപോർട്ടിൽനിന്നു തന്നെ ബസ് ലഭിക്കും. ബസിൽ കയറി കണ്ടക്ടറുടെ കയ്യിൽനിന്ന് ടിക്കറ്റെടുക്കാം. ഇംഗ്ലിഷ് തീരെ വശമില്ലാത്ത നാട്ടുകാരായതിനാൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ അൽപം ബുദ്ധിമുട്ടേണ്ടിവരും.
ഗൂഗിൾ ട്രാൻസ്‌ലേറ്ററിൽ ഇംഗ്ലിഷിലോ മലയാളത്തിലോ പറഞ്ഞ്, അത് വിയറ്റ്നാമീസിലേക്ക് തർജമ ചെയ്ത് അതിന്റെ വോയ്സ് അവരെ കേൾപ്പിക്കുന്നതാണ് എളുപ്പ മാർഗം. അവർ മറുപടി പറയുമ്പോൾ അതും ട്രാൻസ്‌ലേറ്റർ വഴി തർജമ ചെയ്തെടുത്തു മനസ്സിലാക്കണം. ഹോചിമിൻ സിറ്റിയിലെ ഏറ്റവും ഹാപ്പനിങ് സ്ഥലം ബെൻ താങ് മാർക്കറ്റും പരിസരപ്രദേശങ്ങളുമാണ്. അതിനാൽ അതിനടുത്തുതന്നെ ഹോട്ടൽ ബുക്ക് ചെയ്താൽ നടന്നും കുറഞ്ഞ ചെലവിൽ ടാക്സി വിളിച്ചുമൊക്കെ കുറച്ചധികം സ്ഥലങ്ങൾ കാണാം. മിക്ക ഹോട്ടലിലും ഉച്ചയ്ക്ക് ഒരു മണിയോടെയേ ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കൂ. കൊച്ചിയിൽനിന്നുള്ള വിമാനം രാവിലെ 6.40ന് ഹോചിമിനിലെത്തും. എയർപോർട്ടിൽനിന്നുതന്നെ ഫ്രഷ് ആയാൽ ഉച്ചവരെ കുറച്ചു സ്ഥലങ്ങൾ കാണാം. വലിയ ലഗേജ് കയ്യിലുണ്ടെങ്കിൽ ഹോട്ടൽ ലോബിയിൽ ഏൽപിച്ചശേഷം പുറത്തു കറങ്ങിയിട്ട് ഉച്ചയ്ക്കു വന്ന് ചെക്ക് ഇൻ ചെയ്താൽ മതിയാകും.
∙ ഹോചിമിൻ സിറ്റി കാണാം
ഒരു വലിയ, പഴയ കെട്ടിടമാണ് ബെൻ താങ് മാർക്കറ്റ്. ഓരോ ദിക്കിൽനിന്നും വാതിലുകളുണ്ട്. ഉള്ളിൽ കയറിയാൽ പക്ഷേ, ദിശയൊക്കെ തെറ്റും. പൂരപ്പറമ്പിലെ ചിന്തിക്കടകൾ പോലെ അടുത്തടുത്ത് കടകളാണ്. 1500 കടകളെങ്കിലുമുണ്ടാകും. ചെരുപ്പ്, ബാഗ്, തുണിത്തരങ്ങൾ, ബെൽറ്റ്, പഴ്സ്, വാച്ചുകൾ, ഭക്ഷണം... അങ്ങനെ പലതരം സാധനങ്ങളാണു വിൽപനയ്ക്ക്. 100 രൂപ പറയുന്ന സാധനത്തിന് യഥാർഥത്തിൽ 40 രൂപയേ വിലയുണ്ടാകൂ. പേശിവാങ്ങാൻ കഴിവുണ്ടെങ്കിൽ നഷ്ടം വരാതെ വാങ്ങാം. ഡിയോറിന്റെ ഒറിജിനലിനെ വെല്ലുന്ന ബാഗുകളും റോളക്‌സ് പോലുള്ള വൻകിട ബ്രാൻഡുകളുടെ ഫസ്റ്റ് കോപ്പി വാച്ചുകളുമൊക്കെ ഇവിടെ ലഭിക്കും.
ഹോചിമിൻ നഗരത്തിലെ മറ്റൊരു പ്രധാന ആകർഷണകേന്ദ്രമാണ് സെൻട്രൽ പോസ്റ്റ്ഓഫിസ്. 1891ൽ നിർമിച്ച പോസ്റ്റ് ഓഫിസ് കെട്ടിടം ഫ്രഞ്ച് കോളോണിയൽ നിർമിതിയുടെ നേർക്കാഴ്ചയാണ്. ഉള്ളിൽ ഹോചിമിന്റെ വലിയ ഛായാചിത്രം കാണാം. സ്റ്റാംപുകൾ വാങ്ങി സൂക്ഷിക്കാനും പ്രിയപ്പെട്ടവർക്ക് ആശംസാ കാർഡുകൾ അയയ്ക്കാനുമാണ് സഞ്ചാരികൾ ഇവിടേക്ക് ഒഴുകുന്നത്. വിയറ്റ്നാമിലെ പ്രധാന സ്ഥലങ്ങളുടെ സ്കെച്ചുകൾ ഉൾപ്പെടുത്തിയ കാർഡുകളാണ് ലഭിക്കുന്നത്. കാർഡിൽ ആശംസയും വിലാസവുമെഴുതി കൊടുത്താൽ തുക പറയും. ആ തുകയ്ക്കുള്ള സ്റ്റാംപ് ഒട്ടിച്ച് എഴുത്തുപെട്ടിയിലിടണം. ഇന്ത്യയിലേക്ക് രണ്ടാഴ്ചയ്ക്കകം എത്തുമെന്നാണ് പറയുന്നതെങ്കിലും രണ്ടും മൂന്നും മാസം കഴിഞ്ഞ് കാർഡ് കിട്ടിയവരുമുണ്ട്.
വിവിധ തരം സുവനീറുകളും പാവകളും കളിപ്പാട്ടങ്ങളും ആഭരണങ്ങളും തടിയിലും കളിമണ്ണിലും മറ്റും നിർമിച്ചെടുത്ത പാത്രങ്ങളുമൊക്കെ ഇവിടെ വാങ്ങാൻ കിട്ടും. സെൻട്രൽ പോസ്റ്റ് ഓഫിസിനു പുറത്ത് ഫൊട്ടോഗ്രഫർമാരുണ്ടാകും. പോസ്റ്റ് ഓഫിസിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ ഇവർ എടുത്തുനൽകും. അതിനു പണം നൽകണം. ഫോട്ടോ മനോഹരമാക്കാൻ പൂക്കൂട ഫിറ്റ് ചെയ്ത ഒരു സൈക്കിൾ കൂടി വേണമെങ്കിൽ വയ്ക്കാം. അതും വാടകയ്ക്കു കിട്ടും.
പോസ്റ്റ് ഓഫിസിന്റെ എതിർവശത്ത് 1877ൽ നിർമിച്ച നോത്രാങ് കത്തീഡ്രൽ കാണാം. 29 മെട്രിക് ടൺ ഭാരമുള്ള പള്ളിമണിയും 600 കിലോഗ്രാം ഭാരമുള്ള കൂറ്റൻ കുരിശും ഇറ്റലിയിൽ നിന്നു കൊണ്ടുവന്ന കന്യാമറിയത്തിന്റെ പ്രതിമയുമൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്. ബുക്ക് സ്ട്രീറ്റ്, ടർട്ടിൽ ലേക്ക് തുടങ്ങിയ സ്ഥലങ്ങൾ ഇവിടെനിന്ന് നടക്കാവുന്ന ദൂരത്തിലാണ്. ഹോചിമിൻ നഗരം ചുറ്റിക്കാണിക്കുന്ന ഹോപ് ഓൺ– ഹോപ് ഓഫ് ബസുകളുടെ കേന്ദ്രം സെൻട്രൽ പോസ്റ്റ് ഓഫിസിന്റെ മുൻവശമാണ്. മേൽക്കൂരയില്ലാത്ത ഡബിൾ ഡെക്കർ ബസിൽ ടിക്കറ്റെടുത്തു കയറിയാൽ ഒരു മണിക്കൂർകൊണ്ട് നഗരം മുഴുവൻ ചുറ്റിക്കാണാം.
∙ മ്യൂസിയത്തിലെ യുദ്ധക്കാഴ്ചകൾ
ഹോചിമിൻ സിറ്റിയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സ്ഥലമാണ് വാർ റെമ്നന്റ് മ്യൂസിയം. വിയറ്റ്നാം യുദ്ധത്തിന്റെ ഭയാനകതയും വിയറ്റ്നാമിന്റെ കലുഷിതമായ ഭൂതകാലവും വെളിവാക്കുന്ന ഇരുപതിനായിരത്തിലധികം രേഖകളും വസ്തുക്കളുമാണ് മ്യൂസിയത്തിൽ 3 നിലകളിലായി പ്രദർശിപ്പിച്ചിരിക്കുന്നത്. ഓരോന്നിനുമൊപ്പം കൃത്യമായ വിവരണവും നൽകിയിട്ടുണ്ട്. യുദ്ധത്തിൽ യുഎസ് സൈന്യം ഉപയോഗിച്ച ഹെലികോപ്റ്ററുകളും ടാങ്കറുകളും മ്യൂസിയത്തിന്റെ മുറ്റത്തു കാണാം. ഉള്ളിൽ യുദ്ധത്തിന് ഉപയോഗിച്ച ബോംബുകളുടെയും തോക്കുകളുടെയും കത്തിപോലുള്ള മറ്റ് ആയുധങ്ങളുടെയും പ്രദർശനം കാണാം.
യുദ്ധക്കെടുതിയുടെ ചിത്രങ്ങളും ബോംബിങ് നടത്തുന്ന വിമാനങ്ങളിൽനിന്നു പകർത്തിയ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. വിയറ്റ്നാം യുദ്ധത്തിൽ യുഎസ് പ്രയോഗിച്ച ഏജന്റ് ഓറഞ്ച് എന്ന രാസവസ്തുവിനെക്കുറിച്ചുള്ള വിവരങ്ങളും ഏജന്റ് ഓറഞ്ച് ബാധിച്ചു മരിച്ച മനുഷ്യരുടെ ചിത്രങ്ങളും ഇവിടെയുണ്ട്. പ്രശസ്ത ഫൊട്ടോഗ്രഫർ നിക്ക് ഉട്ടിന് പുലിറ്റ്‌സർ പ്രൈസ് നേടിക്കൊടുത്ത, നാപാം ബോംബുവർഷത്തിൽ നിലവിളിച്ചുകൊണ്ടോടുന്ന വിയറ്റ്നാമീസ് ബാലിക കിംഫുക്കിന്റെ ചിത്രവും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സിറ്റി സെന്ററിൽനിന്ന് 70 കിലോമീറ്റർ സഞ്ചരിച്ചാൽ കുചി ടണലുകൾ കാണാം. യുദ്ധകാലത്ത് കോംഗോ ഗറില്ലകൾ ഒളിവുജീവിതം നയിച്ചിരുന്ന സ്ഥലങ്ങളാണിത്.
∙ ബുയ് വിയൻ എന്ന ഉറങ്ങാത്തെരുവ്
ബെൻ താങ് മാർക്കറ്റ് പരിസരത്തുനിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ബുയ് വിയൻ സ്ട്രീറ്റിലെത്താം. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഷോയും കാതടപ്പിക്കുന്ന പാട്ടും തട്ടുപൊളിപ്പൻ ഡാൻസുമായി രാവ് ആഘോഷമാക്കുന്ന സ്ഥലമാണ് ബുയ് വിയൻ. ഡാൻസ് ബാറുകളും പബ്ബുകളും ലൈവ് മ്യൂസിക് പാർട്ടികളും ഒന്നിനുപിറകേ ഒന്നായി ഒരു തെരുവു മുഴുവൻ നടക്കുന്നു. പാതയുടെ ഇരുവശത്തുംനിന്ന് സഞ്ചാരികളെ വിളിച്ചുകയറ്റാൻ ഏജന്റുമാരുണ്ടാകും. ഫുഡിന്റെയും ഡ്രിങ്ക്സിന്റെയും മെനു അവരുടെ കയ്യിലുണ്ടാകും. ഇതു നോക്കി കീശയുടെ വലുപ്പമനുസരിച്ച് ഇഷ്ടമുള്ളിടത്തു കയറാം. ഏതെങ്കിലും ഒരു പബ്ബിൽ കയറി തെരുവിലേക്ക് ഇറക്കിയിട്ടിരിക്കുന്ന കസേരയിൽ ഇടംപിടിച്ചാൽ ചുറ്റുമുള്ള എല്ലാ പബ്ബിലെയും പരിപാടികൾ ആസ്വദിക്കാം.
∙ വിട്ടുപോകല്ലേ വിയറ്റ്നാം രുചികൾ
ലോകപ്രശസ്തമായ വിയറ്റ്നാം കോഫിയെക്കുറിച്ചു കേട്ടിട്ടുണ്ടാകുമല്ലോ. അതുപോലെ വിയറ്റ്നാമിലെത്തിയാൽ നിർബന്ധമായി കഴിക്കേണ്ട ഒട്ടേറെ വിഭവങ്ങളുണ്ട്. വിയറ്റ്നാമിൽ കോഫി ഓർഡർ ചെയ്താൽ കോൾഡ് കോഫിയാകും ലഭിക്കുക. ചൂട് കാപ്പി വേണമെങ്കിൽ അക്കാര്യം പ്രത്യേകം പറയണം. പാലും കാപ്പിപ്പൊടിയും പഞ്ചസാരയുമിട്ട് തയാറാക്കുന്ന കാപ്പിയിൽ എന്ത് അദ്ഭുതം കാണിക്കാൻ എന്നു തോന്നുന്നുണ്ടോ? എങ്കിൽ വിയറ്റ്നാമിലെ ഒരു കാപ്പിക്കട മെനു കണ്ടാൽ ആ സംശയം തീരും. കാരമൽ കോഫിയും ചോക്ലേറ്റ് കോഫിയും മുതൽ മുട്ടയുടെ രുചിയുള്ള എഗ് കോഫി വരെ മെനുവിലുണ്ടാകും. ബിൻ താങ് മാർക്കറ്റിലും ഒട്ടുമിക്ക കാപ്പിക്കടകളിലും വിയറ്റ്നാം സ്പെഷൽ കാപ്പിപ്പൊടി വാങ്ങാൻ കിട്ടും. പല വിലയിൽ ഇതു ലഭ്യമാണ്. കോൾഡ് കോഫി തയാറാക്കുമ്പോഴാണ് കൂടുതൽ രുചികരം.
സൂപ്പിൽ ഇറച്ചിയും ന്യൂഡിൽസും സ്പൈസസും ചേർത്തു വിളമ്പുന്ന ഫോ, നീളൻ ബണ്ണിനുള്ളിൽ ഇറച്ചിയും പച്ചക്കറിയും ചീസും വച്ച ബാൻമി എന്ന വിയറ്റ്നാം സ്പെഷൽ സാൻഡ്‌വിച് തുടങ്ങിയവയൊക്കെ മസ്റ്റ് ട്രൈ വിഭവങ്ങളാണ്. പച്ചക്കറികളോ ചെമ്മീനോ പന്നിയിറച്ചിയോ അരികൊണ്ടുള്ള ആവരണത്തിൽ ചുരുട്ടി ചെറിയ റോൾ പരുവത്തിലാക്കി വിളമ്പുന്ന ഗോയ് ക്യുൻ തെരുവിലും ഹോട്ടലുകളിലും ഒരുപോലെ ഹിറ്റായ വിയറ്റ്നാം വിഭവമാണ്. ഭക്ഷണം കഴിക്കാൻ ചോപ്സ്റ്റിക്കുകളാണ് കിട്ടുക. ചോപ്സ്റ്റിക്കുകളുടെ ഉപയോഗം അൽപം മെനക്കെട്ടാൽ പഠിച്ചെടുക്കാവുന്നതേയുള്ളൂ. രക്ഷയില്ലെങ്കിൽ സ്പൂൺ ചോദിച്ചുവാങ്ങണം.
∙ ഇനിയുമുണ്ട് കാണാനേറെ
കംബോഡിയയുമായും ലാവോസുമായും അതിർത്തി പങ്കിട്ട് ‘എസ്’ ആകൃതിയിലാണ് വിയറ്റ്നാമിന്റെ കിടപ്പ്. അതുകൊണ്ടുതന്നെ ഒരു ഭാഗത്തുനിന്ന് മറ്റൊരിടത്തേക്ക് റോഡ് മാർഗം യാത്ര ചെയ്ത് എത്തുന്നത് ശ്രമകരമാണ്. കൊച്ചിയിൽനിന്ന് ചെല്ലുന്നവർ വിമാനമിറങ്ങുന്ന ഹോചിമിൻ സിറ്റി വിയറ്റ്നാമിന്റെ തെക്കേയറ്റമാണ്. അവിടെനിന്ന് വടക്കേയറ്റത്തുള്ള ഹാനോയിയിലേക്ക് 1835 കിലോമീറ്റർ ദൂരമുണ്ട്. ആഭ്യന്തര വിമാന സർവീസുകളാണ് ഈ യാത്രകൾക്കു നല്ലത്. ഹോചിമിൻ സിറ്റിയിൽനിന്ന് ഹാനോയിയിലേക്കും ദനാങ്ങിലേക്കും ഒട്ടേറെ വിമാന സർവീസുകളുണ്ട്. 5000 രൂപയിൽ താഴെയേ ടിക്കറ്റിനാകൂ. നല്ല സമയം നോക്കി ബുക്ക് ചെയ്താൽ രണ്ടായിരത്തിനോ രണ്ടായിരത്തി അഞ്ഞൂറിനോപോലും ലഭിക്കും.
ദനാങ്ങിലെ ഡ്രാഗൺ ബ്രിജിലെത്തിയാൽ രാത്രി തീതുപ്പുന്ന ഡ്രാഗണെ കാണാം. നീളൻ പാലത്തിന്റെ കൈവരിക്കു സമാന്തരമായി നിർമിച്ചിരിക്കുന്ന കൂറ്റൻ ഡ്രാഗണെ നന്നായി കാണണമെങ്കിൽ തൊട്ടടുത്തുള്ള ലൗ ബ്രിജിൽ നിൽക്കണം. കപ്പിളുകൾ പരസ്പര സ്നേഹത്തിന്റെ പ്രതീകമായി ഈ പാലത്തിന്റെ കൈവരിയിൽ നിറയെ പൂട്ടുകൾ പിടിപ്പിച്ചിരിക്കുന്നതുകാണാം. വർഷമെത്ര കഴിഞ്ഞാലും ഈ പൂട്ടുകൾ അവിടെത്തന്നെയുണ്ടാകും. പാലത്തിനടുത്തുള്ള കടകളിലും വഴിയോരത്തും ഇതിനുള്ള പൂട്ടുകൾ വാങ്ങാൻ കിട്ടും. ദനാങ്ങിലെ ലേഡി ബുദ്ധയും മൈഖെ ബീച്ചിലെ സായാഹ്നവും ബീച്ച് സൈഡിലെ കടകളിൽ ലഭിക്കുന്ന കടൽ വിഭവങ്ങളുമൊക്കെ മറക്കാനാകാത്ത അനുഭവമാണ്.
ദനാങ്ങിൽനിന്ന് റോഡ് മാർഗം 45 കിലോമീറ്റർ സഞ്ചരിച്ചാൽ പുരാതന നഗരമായ ഹോയ് ആനിലെത്താം. അവിടുത്തെ തടാകത്തിൽ റാന്തൽ ബോട്ട് സവാരിയുണ്ട്. കോക്കനട്ട് വില്ലേജിൽ എത്തിയാൽ പ്രശസ്തമായ കൊട്ടവഞ്ചി യാത്ര ആസ്വദിക്കാം. ഇന്ത്യൻ ലൈസൻസ് കാണിച്ചാൽ ദനാങ്ങിൽ സ്കൂട്ടർ വാടകയ്ക്കു കിട്ടും. ചെറിയൊരു റിസ്കുണ്ട്. സ്കൂട്ടർ തിരിച്ചേൽപിക്കുന്നതുവരെ പാസ്പോർട്ട് അവർ വാങ്ങിവയ്ക്കും. നല്ല ഹോട്ടൽ നോക്കി ബുക്ക് ചെയ്താൽ സ്കൂട്ടർ റെന്റൽ സർവീസും അവർക്കുണ്ടാകും. വിയറ്റ്നാമിൽ റോഡിന്റെ വലതുവശം ചേർന്നാണ് വാഹനമോടിക്കേണ്ടത് എന്ന കാര്യം ഇടയ്ക്കിടെ ഓർത്തുകൊണ്ടേയിരിക്കണം.
ഏതു ബജറ്റിലും ജീവിക്കാൻ പറ്റുന്ന രാജ്യമാണു വിയറ്റ്നാം എന്നു പറയേണ്ടിവരും. ‘നിലവിൽ എനിക്ക് നാട്ടിൽ ഒരു ദിവസം ചെലവാകുന്ന തുകയേക്കാൾ കൂടുതലാകുമോ വിയറ്റ്നാമിലെ ഒരു ദിവസത്തെ ചെലവ്’ എന്നു ചോദിക്കുന്നവരുണ്ട്. അവർക്കുള്ള മറുപടി ഇതാണ്: അടുത്ത 5 ദിവസം നിങ്ങൾ വീട്ടിൽനിന്നു മാറി തൊട്ടടുത്ത ടൗണിലെ ഒരു ത്രീസ്റ്റാർ ഹോട്ടലിൽ താമസിക്കാൻ തീരുമാനിക്കുന്നു എന്നു കരുതുക. 4 നേരം പുറത്തുനിന്നു ഭക്ഷണം കഴിക്കുകയും പകൽ മുഴുവൻ ഒരു ടാക്സിയിലോ റെന്റൽ സ്കൂട്ടറിലോ കറങ്ങാൻ പോകുകയും ചെയ്യുന്നു. വൈകിട്ട് കൊള്ളാവുന്നൊരു ബാറിൽ പോയി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അപ്പോൾ ഒരുദിവസം എന്തു ചെലവുവരുമെന്നു കണക്കുകൂട്ടുക. അതിൽനിന്ന് അൽപം കൂടുതലേ ഉണ്ടാകൂ വിയറ്റ്നാമിലെ നിങ്ങളുടെ ചെലവ്.