കാഴ്ചയും സംസാരശേഷിയും നഷ്ടമാകും; ഡ്രൈ ഐസ് മുതൽ ഗോബി മഞ്ചൂരിയനിൽ വരെ പതിയിരിക്കുന്നത് ‘മരണക്കെണി’
അവധിക്കാലമാണ്... കല്യാണങ്ങളും ഉത്സവങ്ങളും പെരുന്നാളും പൂരവുമൊക്കെയായി ആഘോഷങ്ങൾ പൊടിപൊടിക്കുന്ന കാലം. ആളുകൾ കൂടുന്ന ഇടങ്ങളിൽ കൊച്ചുകുട്ടികളെ പാട്ടിലാക്കാൻ പലപ്പോഴും അവരെത്തും; ഐസ്മുട്ടായിയും കോട്ടൺ കാൻഡിയും വിൽക്കുന്നവർ... പഞ്ഞിമിഠായിയും ചോക്കുമിഠായിയും വായിലിട്ടാൽ പുകഞ്ഞുപോകുന്ന ഡ്രൈ ഐസും കണ്ടാൽ കൊച്ചുകുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെ വരെ നാവിൽ വെള്ളമൂറും. എന്നാൽ സമീപകാലത്ത് ഡ്രൈ ഐസ് കഴിച്ച് പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് ശ്രദ്ധയിൽപെട്ട പശ്ചാത്തലത്തിൽ ഇനി കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഛത്തീസ്ഗഡിൽ വിവാഹപാർട്ടിക്കിടയിൽ മൂന്നുവയസ്സുകാരൻ ഡ്രൈ ഐസ് കഴിച്ച് മരിക്കാനിടയായതിനെത്തുടർന്ന് പല സംസ്ഥാനങ്ങളും ഡ്രൈ ഐസ് ഭക്ഷണ പദാർഥങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ആലോചന തുടങ്ങിക്കഴിഞ്ഞു. കർണാടകയിലെ ദാവനഗരെയിലും പുക ബിസ്കറ്റ് കഴിച്ച കുട്ടിക്കു ശാരീരികാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു. പുകബിസ്കറ്റ് കഴിച്ച കുട്ടിക്കു ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ വിഡിയോ പ്രചരിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. പല നഗരങ്ങളിലും ഇവയുടെ വിൽപന സംബന്ധിച്ചുള്ള കണക്കെടുപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നേരത്തേ ഡ്രൈ ഐസ് ഭക്ഷണപദാർഥങ്ങൾ നിരോധിച്ച തമിഴ്നാട് സർക്കാർ നിർദേശം ലംഘിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ചുമത്തുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. വായിലിട്ടാൽ പുകഞ്ഞുവരുന്നതിന്റെ കൗതുകമാണ് പലരെയും ഡ്രൈ ഐസിലേക്ക് ആകർഷിക്കുന്നത്. എന്നാൽ പുക ബിസ്കറ്റ് കഴിച്ച കുട്ടിക്കു ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ വിഡിയോ പ്രചരിച്ച പശ്ചാത്തലത്തിൽ പല നഗരങ്ങളിലും ഇവയുടെ വിൽപന സംബന്ധിച്ചുള്ള കണക്കെടുപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഉത്സവപ്പറമ്പുകളിൽ വിൽപനയ്ക്കു വയ്ക്കുന്ന മിഠായിയിൽ നിറത്തിനായി ചേർക്കുന്നത് വസ്ത്രങ്ങൾക്കും മറ്റും നിറം ചേർക്കാൻ ഉപയോഗിക്കുന്ന റോഡമിൻ–ബിയാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇതിനെതിരെയും കർശന നടപടിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉൽപാദകർക്ക് പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.

അവധിക്കാലമാണ്... കല്യാണങ്ങളും ഉത്സവങ്ങളും പെരുന്നാളും പൂരവുമൊക്കെയായി ആഘോഷങ്ങൾ പൊടിപൊടിക്കുന്ന കാലം. ആളുകൾ കൂടുന്ന ഇടങ്ങളിൽ കൊച്ചുകുട്ടികളെ പാട്ടിലാക്കാൻ പലപ്പോഴും അവരെത്തും; ഐസ്മുട്ടായിയും കോട്ടൺ കാൻഡിയും വിൽക്കുന്നവർ... പഞ്ഞിമിഠായിയും ചോക്കുമിഠായിയും വായിലിട്ടാൽ പുകഞ്ഞുപോകുന്ന ഡ്രൈ ഐസും കണ്ടാൽ കൊച്ചുകുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെ വരെ നാവിൽ വെള്ളമൂറും. എന്നാൽ സമീപകാലത്ത് ഡ്രൈ ഐസ് കഴിച്ച് പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് ശ്രദ്ധയിൽപെട്ട പശ്ചാത്തലത്തിൽ ഇനി കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഛത്തീസ്ഗഡിൽ വിവാഹപാർട്ടിക്കിടയിൽ മൂന്നുവയസ്സുകാരൻ ഡ്രൈ ഐസ് കഴിച്ച് മരിക്കാനിടയായതിനെത്തുടർന്ന് പല സംസ്ഥാനങ്ങളും ഡ്രൈ ഐസ് ഭക്ഷണ പദാർഥങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ആലോചന തുടങ്ങിക്കഴിഞ്ഞു.
കർണാടകയിലെ ദാവനഗരെയിലും പുക ബിസ്കറ്റ് കഴിച്ച കുട്ടിക്കു ശാരീരികാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു. പുകബിസ്കറ്റ് കഴിച്ച കുട്ടിക്കു ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ വിഡിയോ പ്രചരിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. പല നഗരങ്ങളിലും ഇവയുടെ വിൽപന സംബന്ധിച്ചുള്ള കണക്കെടുപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നേരത്തേ ഡ്രൈ ഐസ് ഭക്ഷണപദാർഥങ്ങൾ നിരോധിച്ച തമിഴ്നാട് സർക്കാർ നിർദേശം ലംഘിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ചുമത്തുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. വായിലിട്ടാൽ പുകഞ്ഞുവരുന്നതിന്റെ കൗതുകമാണ് പലരെയും ഡ്രൈ ഐസിലേക്ക് ആകർഷിക്കുന്നത്.
എന്നാൽ പുക ബിസ്കറ്റ് കഴിച്ച കുട്ടിക്കു ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ വിഡിയോ പ്രചരിച്ച പശ്ചാത്തലത്തിൽ പല നഗരങ്ങളിലും ഇവയുടെ വിൽപന സംബന്ധിച്ചുള്ള കണക്കെടുപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഉത്സവപ്പറമ്പുകളിൽ വിൽപനയ്ക്കു വയ്ക്കുന്ന മിഠായിയിൽ നിറത്തിനായി ചേർക്കുന്നത് വസ്ത്രങ്ങൾക്കും മറ്റും നിറം ചേർക്കാൻ ഉപയോഗിക്കുന്ന റോഡമിൻ–ബിയാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇതിനെതിരെയും കർശന നടപടിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉൽപാദകർക്ക് പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.
∙ എന്താണ് ഡ്രൈ ഐസ്?
ഉത്സവം, കല്യാണം, പാർട്ടികൾ തുടങ്ങി ഒട്ടേറെ പേരെത്തുന്ന സ്ഥലങ്ങളിലും മറ്റുമാണ് പുക ബിസ്കറ്റ്, ഡ്രൈ ഐസ് തുടങ്ങിയവ കൂടുതലായും വിൽക്കുന്നത്. കഴിച്ചു കഴിഞ്ഞു വായിൽ നിന്നു പുക വരുന്നതിനാൽ കുട്ടികളെയാണിത് കൂടുതലായി ആകർഷിക്കുന്നത്. എന്നാൽ, ഇത് ഉള്ളിൽ ചെന്നാൽ കുട്ടികളുടെ കാഴ്ചശക്തിയും സംസാരശേഷിയും നഷ്ടപ്പെടുന്നതിനൊപ്പം മരണം സംഭവിക്കാൻ പോലും സാധ്യതയുണ്ടെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പറയുന്നു. പുക ബിസ്കറ്റ് കഴിച്ച കുട്ടി ശ്വാസതടസ്സമുണ്ടായി ബോധരഹിതനായി വീഴുന്ന വിഡിയോയാണു പുറത്തുവന്നത്. മാർച്ച് 4ന് ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽനിന്ന് മൗത്ത് ഫ്രഷ്‌നർ കഴിച്ച അഞ്ചുപേർ അധികം വൈകാതെ രക്തം ഛർദ്ദിച്ച് അബോധാവസ്ഥയിലായിരുന്നു. ഇതിൽ ഡ്രൈ ഐസ് അടങ്ങിയിരുന്നതാണ് അപകടത്തിലേക്കു വഴിതെളിച്ചത്.
കാർബൺഡയോക്സൈഡിന്റെ ഖരരൂപാവസ്ഥയാണ് ഡ്രൈ ഐസ്. വെള്ളം പൂജ്യം ഡിഗ്രി സെൽഷ്യസിൽ തണുപ്പിച്ചാണ് സാധാരണ ഐസ് ഉണ്ടാക്കുന്നതെങ്കിൽ കാർബൺഡയോക്സൈഡിനെ തണുപ്പിച്ച് അതിനെ ഖരരൂപാവസ്ഥയിലാക്കിയാണ് ഡ്രൈ ഐസ് ഉണ്ടാക്കുക. സാധാരണ ഐസ് പോലെ അലിഞ്ഞുപോകില്ല എന്നതാണ് ഡ്രൈ ഐസിന്റെ പ്രത്യേകത. ഖരരൂപാവസ്ഥയിൽനിന്ന് ദ്രാവകാവസ്ഥയിലേക്കു മാറാതെതന്നെ വാതകമായി മാറുന്നു എന്ന സവിശേഷതയുമുണ്ട്. ശാസ്ത്ര പരീക്ഷണങ്ങളിൽ കൂളന്റ് ആയി ഉപയോഗിക്കുന്ന ഡ്രൈ ഐസ് പെട്ടെന്നു ചീഞ്ഞുപോകുന്ന സാധനങ്ങൾ കേടുകൂടാതെ സംരക്ഷിക്കുന്നതിനും ഉപയോഗിക്കാറുണ്ട്. മൈനസ് 196 ഡിഗ്രിയാണു ശീതീകരിച്ച നിലയിലുള്ള ലിക്വിഡ് നൈട്രജന്റെ താപനില. ഇതു പുറത്തേക്കെടുത്ത് പൂജ്യം ഡിഗ്രിയിലേക്ക് എത്തുമ്പോഴേക്കും പുകയായി മാറുന്നതിനാൽ കഴിക്കുമ്പോൾ വായ, തൊണ്ട, അന്നനാളം തുടങ്ങിയവയ്ക്കു ഗുരുതര പ്രശ്നങ്ങളുണ്ടാക്കും.
∙ നിറം കാണിച്ചു മയക്കാൻ കോട്ടൺകാൻഡിയും ചോക്കുമിഠായിയും
ഡ്രൈ ഐസ് പോലെ മറ്റൊരു വില്ലനാണ് ചോക്കുമിഠായിയും കോട്ടൺ കാൻഡിയും. ഇതിൽ കൃത്രിമ നിറം നൽകാൻ ഉപയോഗിക്കുന്ന റോഡമിൻ–ബി അതീവ അപകടകാരിയാണ്. ചുവന്ന നിറത്തിൽ ലഭിക്കുന്ന ചോക്കിന്റെ ആകൃതിയിലുള്ള മിഠായിയിലാണ് വസ്ത്രങ്ങൾക്കും മറ്റും നിറം നൽകാൻ ഉപയോഗിക്കുന്ന റോഡമിൻ–ബി എന്ന ഡൈ ചേർത്ത് ചുവന്ന നിറം നൽകിയിരിക്കുന്നത്. റോഡമിൻ–ബി ഉള്ളിൽച്ചെന്നാൽ കാൻസറിനും കരൾ രോഗത്തിനും കാരണമാകും. ചുവന്ന നിറമുള്ള നീളത്തിലുള്ള മിഠായിയാണ് ചോക്ക് മിഠായി. ഇത് വായിലിട്ട് നുണഞ്ഞാൽ നാക്കും ചുണ്ടുമെല്ലാം ചുവക്കും.
തുടർച്ചയായുള്ള ഉപയോഗം കരളിനെയും മറ്റ് ആന്തരികാവയവങ്ങളെയും നശിപ്പിക്കും. ഛർദി, കടുത്ത തലവേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ചർമത്തിനും കണ്ണിനും തകരാറ് എന്നിവയും ഉണ്ടാകാം. ദീർഘകാലം നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ മനുഷ്യശരീരത്തിന് ഒരു തരത്തിലും താങ്ങാനാവുന്ന രാസവസ്തുവല്ല ഇത്.
ഇപ്പോഴും ഉത്സവപ്പറമ്പുകളിലും മറ്റും ഈ മിഠായിയുടെ വിൽപന തകൃതിയാണ്. റോഡമിൻ–ബി വസ്ത്രങ്ങളിൽ മാത്രമല്ല, തുകൽ, പേപ്പർ, പ്രിന്റിങ്, പെയിന്റ്, നിറമുള്ള ഗ്ലാസ്, പ്ലാസ്റ്റിക് വ്യവസായം എന്നിവയിലെല്ലാം ഉപയോഗിക്കുന്നുണ്ട്. ഫ്ലൂറസെന്റ് നിറമാണിതിന്. ഇതു ചേർത്തുണ്ടാക്കുന്ന മിഠായിക്ക് തിളങ്ങുന്ന ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറം കിട്ടും. പഞ്ചസാര ചേർത്തുണ്ടാക്കുന്ന ഈ മിഠായിയുടെ മധുരവും ചുവപ്പുനിറവും തന്നെയാണ് ഇതിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
കുട്ടികളാണ് കൂടുതലും വാങ്ങുന്നത്. മുതിർന്നവർ കുട്ടികൾക്കു വാങ്ങിനൽകുന്നുമുണ്ട്. റോഡമിൻ–ബി, മെറ്റാലിനിൻ യെല്ലോ, ഓറഞ്ച്–2, സുഡാൻ 123 തുടങ്ങിയ നിറങ്ങളെല്ലാം പലയിടത്തും ഭക്ഷണപദാർഥങ്ങളിൽ നിറത്തിനായി ചേർക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം നിറങ്ങളെല്ലാം അകത്തുചെന്നാൽ ഗുരുതര രോഗങ്ങൾക്കു കാരണമാകും. ഉത്സവപ്പറമ്പുകളിലും ബീച്ചിലും എല്ലാം സാധാരണയായി വിൽപനയ്ക്ക് വയ്ക്കാറുള്ള പഞ്ഞിമിഠായിയിൽ റോഡമിൻ കണ്ടെത്തുന്നത് ഇതാദ്യമല്ല. മുൻപും സമാന സംഭവം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഞ്ചസാര മാത്രം ചേർത്താണ് പഞ്ഞിമിഠായി നിർമിക്കുന്നത്. കാരമലൈസ് ചെയ്ത പഞ്ചസാരയാണ് പഞ്ഞിപോലെ വീർത്ത മിഠായിയാക്കുന്നത്. ഇതിൽ ചേർക്കുന്ന കൃത്രിമ നിറം വേഗം നഷ്ടപ്പെടുമെന്നതാണ് റോഡമിൻ–ബി ചേർക്കുന്നതിന് പിന്നിലെ കാരണം. ഇതോടെ കടുത്ത ചൂടിലും നിറം നഷ്ടപ്പെടില്ല.
∙ വിലയ്ക്കു വാങ്ങുന്ന അപകടം
വ്യാവസായിക ആവശ്യത്തിനുള്ള ഫ്രീസിങ്, ചില്ലിങ് എന്നിവയ്ക്കു വേണ്ടിയാണ് ഡ്രൈ ഐസ്, ലിക്വിഡ് നൈട്രജൻ തുടങ്ങിയവ ഉപയോഗിക്കേണ്ടത്. ഇറച്ചി, മത്സ്യം, പാൽ എന്നിവ കേടുകൂടാതെ വിവിധയിടങ്ങളിലേക്ക് എത്തിക്കുന്നതിനാണു പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ ഐസ്ക്രീം, പുകബിസ്കറ്റ് രൂപങ്ങളിൽ ഭക്ഷ്യവസ്തുവായി ഉപയോഗിക്കുമ്പോഴാണ് അത് വില്ലനായി മാറുന്നത്. വാണിജ്യപരമായ ആവശ്യങ്ങൾക്കും ശാസ്ത്ര പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടുമാണ് പ്രധാനമായും ഡ്രൈ ഐസ് ഉപയോഗിക്കാറുള്ളത്. യന്ത്രസഹായത്തോടെ ശീതീകരണം സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ ഭക്ഷണപദാർഥങ്ങൾ കേടുപാടില്ലാതെ സൂക്ഷിക്കുന്നതിനും ഡ്രൈ ഐസ് ഉപയോഗിക്കുന്നു.
ചില പ്രത്യേക മരുന്നുകളും വാക്സീനുകളും കുറഞ്ഞ താപനിലയിൽ സൂക്ഷിക്കുന്നതിനും ഡ്രൈ ഐസ് പ്രയോജനപ്പെടുത്താറുണ്ട്. ഐസ്ക്രീമും കാർബണേറ്റ് ബീവറേജസും തണുപ്പോടെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നു. ടിന്നുകളിലും കണ്ടെയ്നറുകളിലും സൂക്ഷിക്കുന്ന ഫ്രോസൺ ഭക്ഷണപദാർഥങ്ങളിൽ ബാക്ടീരിയയുടെ പ്രവർത്തനം നിയന്ത്രിച്ച് കേടുവരാതെ സൂക്ഷിക്കുന്നതിനാണ് ഭക്ഷ്യസംഭരണരംഗത്ത് വ്യാപകമായി ഡ്രൈ ഐസ് ഉപയോഗിക്കുന്നത്. വിവാഹ പാർട്ടികൾ ഉൾപ്പെടെ ആഘോഷ വേളകളിൽ കുട്ടികളാണ് ഡ്രൈ ഐസിന്റെ അപകടത്തിന് കൂടുതലും ഇരയാകുന്നത്. പലരിലും വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉടൻ കണ്ടില്ലെങ്കിലും ശാരീരിക അസ്വസ്ഥതകൾക്കു സാധ്യത കൂടുതലാണ്. ഡ്രൈ ഐസ് കഴിച്ചതിനെത്തുടർന്നുള്ള അസ്വസ്ഥതകൾക്ക് എത്രയുംവേഗം വൈദ്യസഹായം നേടുകയാണ് വേണ്ടത്.
∙ ഗോബി മഞ്ചൂരിയന്റെ കടുംചുവപ്പ് വില്ലനോ?
അർബുദത്തിനു വരെ കാരണമാകുന്ന കൃത്രിമ നിറവും രാസപദാർഥങ്ങളും ഉപയോഗിച്ച് ഗോബി മഞ്ചൂരിയൻ തയാറാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പല ഹോട്ടലുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന നടന്നതും അടുത്തകാലത്താണ്. ഗോവയിലും കർണാടകയിലും അധികൃതർ നടപടി എടുത്തതിനു പിന്നാലെയാണ് കേരളത്തിലും ഭക്ഷണശാലകളിൽ അധികൃതർ പരിശോധന നടത്തിയത്. കൃത്രിമ നിറം ചേർത്തതായി കണ്ടെത്തിയ ഭക്ഷ്യശാലകൾ അധികൃതർ പൂട്ടിച്ചു. മലയാളികളുടെയടക്കം വളരെ പ്രിയപ്പെട്ട ഭക്ഷണവിഭവമാണ് ഗോബി മഞ്ചൂരിയൻ. തെരുവു ഭക്ഷണശാലകളിലും ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഗോബിക്ക് ആവശ്യക്കാരേറെയാണ്.
വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന റോഡാമിൻ–ബി, ടാർട്രാസിൻ തുടങ്ങിയവയാണു ഗോബി മഞ്ചൂരിയനിലും ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇത്തരം രാസപദാർഥങ്ങൾ അർബുദത്തിനു പുറമേ ത്വക്ക് രോഗങ്ങൾക്കും അലർജിക്കും കാരണമാകും. കൃത്രിമ നിറം ചേർക്കുന്നുവെന്നും ശുചിത്വമില്ലാതെ തയാറാക്കുന്നുവെന്നും കണ്ടെത്തിയതോടെ ഗോവയിൽ ഗോബി മഞ്ചൂരിയൻ വിൽക്കുന്നത് നിരോധിച്ചിരുന്നു. പലയിടത്തെയും സ്റ്റാളുകളിൽ വ്യാപക പരിശോധന നടത്തിയതിനു ശേഷമാണ് വിൽപന നിരോധിച്ചത്. കർണാടക ഭക്ഷ്യ സുരക്ഷാ വകുപ്പു സമാനമായ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. റോഡാമിൻ–ബി അടക്കമുള്ളവ വ്യാപകമായി ചേർക്കുന്നതായി തെളിഞ്ഞതോടെ അവയ്ക്ക് കർണാടക സർക്കാരും നിരോധനം ഏർപ്പെടുത്തി.
∙ സർവത്ര കൃത്രിമനിറം കീടനാശിനിമയം
കുട്ടികൾക്കു വാങ്ങിനൽകുന്ന കോട്ടൺ കാൻഡിയിലും ചോക്കു മിഠായിയിലും മാത്രമാണു കൃത്രിമനിറവും വിഷപദാർഥങ്ങളുമെന്നാണോ കരുതിയത്? നമ്മൾ കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും കീടനാശിനിയും അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങളും ഉൾപ്പെടെയുള്ള വിഷപദാർഥങ്ങൾ അടങ്ങിയിരിക്കുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനാ ലാബിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്. ശുദ്ധമായിരിക്കേണ്ട സോഡയിൽ 260% അധികം ബാക്ടീരിയയാണത്രേ കണ്ടെത്തിയത്. ഇൻസ്റ്റന്റ് പ്രീമിക്സ് ചായ, ശർക്കര, മിക്സ്ചർ, പലഹാരങ്ങൾ എന്നിവയിൽ കൃത്രിമ നിറമായ ടാർട്രാസിൻ അനുവദനീയമായതിന്റെ പല മടങ്ങു കണ്ടെത്തി. മുളകുപൊടിയിൽ കീടനാശിനിയുടെ അളവ് 1700% അധികമാണെന്നും കണ്ടെത്തിയതും നമ്മുടെ നാട്ടിൽതന്നെ. ബദാം ഫ്ലേവറുള്ള ബ്രാൻഡഡ് പാലിൽ ബെൻസോയേറ്റ് എന്ന അനുവദനീയമല്ലാത്ത പ്രിസർവേറ്റീവ് കണ്ടെത്തി. സ്വകാര്യ കമ്പനിയുടെ സംഭാരത്തിൽ യീസ്റ്റ് മോൾഡ് 740% അധികമാണ്. സാംപിളായി ശേഖരിച്ച ഗ്രീൻപീസിൽ ഒട്ടും ചേർക്കാൻ പാടില്ലാത്ത സിന്തറ്റിക് കളറായ ടാർട്രാസിനും ബ്രില്യന്റ് ബ്ലൂവും അടങ്ങിയിട്ടുണ്ട്.
പ്ലം കേക്കിൽ ബെൻസോയിക് ആസിഡ്, പേരയ്ക്കയിൽ തയാമേതോക്സാം, പഴക്കേക്ക്, ഡേറ്റ്സ് കേക്ക്, പ്ലം കേക്ക് തുടങ്ങിയവയിൽ സോർബിക് ആസിഡ്, ഷവർമ, ചിക്കൻ ഫ്രൈ, വറുത്ത കപ്പലണ്ടി, ടൂട്ടി ഫ്രൂട്ടി എന്നിവയിൽ സിന്തറ്റിക് കളറായ സൺസെറ്റ് യെല്ലോ, പുഡിങ് കേക്കിൽ സോർബേറ്റ് കളർ, കുഴിമന്തി, ചിക്കൻ മന്തി തുടങ്ങിയവയിൽ സിന്തറ്റിക് കളറായ സൺസെറ്റ് യെല്ലോ എഫ്സിഎഫ്, പഴംപൊരിയിൽ ടാർട്രാസിൻ, ടൊമാറ്റോ മുറുക്കിൽ സിന്തറ്റിക് കളറായ കാർമോയിസിൻ, ലഡുവിൽ സോർബേറ്റ്, കോൺ ഫ്ലവർ, ഇടിയപ്പം പൊടി എന്നിവയിൽ ക്ലോറോപൈറിഫോസ് ഈഥൈൽ എന്ന കീടനാശിനി, ചിക്കൻ ബർഗറിൽ സാൽമൊണല്ല ബാക്ടീരിയ തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൃത്രിമ നിറങ്ങൾക്കു പുറമേ എലി ഉൾപ്പെടെ ചില ജീവികളുടെ കാഷ്ഠം, കീടനാശിനികൾ, കളനാശിനികൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയവയുടെവരെ സാന്നിധ്യം പല ഭക്ഷണ പദാർഥങ്ങളിലും കണ്ടെത്തിയിരുന്നു. വെറുതെയല്ല, എന്തു വിശ്വസിച്ചു കഴിക്കുമെന്ന ആധിയോടെ മലയാളികൾ തലയിൽ കൈവച്ചുപോകുന്നത്.