പണപ്പെരുപ്പം കുറഞ്ഞെന്ന് റിസർവ് ബാങ്ക്; എന്തു കൊണ്ട് വിലക്കയറ്റം തുടരുന്നു; കാരണം ഇവയാണ്
കഴിഞ്ഞ ദിവസമാണ് പണപ്പെരുപ്പം കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയത്. ഇതോടെ സാധാരണക്കാരന്റെ മനസിലേക്ക് വരുന്നത് ചോദ്യപ്പെരുപ്പമാണ്. പണപ്പെരുപ്പം കുറഞ്ഞാൽ വിലക്കയറ്റം കുറയുമോ. നിത്യോപയോഗ സാധനങ്ങളുടെ വില താഴുമോ. റീടെയ്ൽ നാണ്യപ്പെരുപ്പം കുറയുന്നു എന്ന കണക്കുകൾ പ്രത്യക്ഷത്തിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നു എന്ന തോന്നൽ സൃഷ്ടിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിത സാഹചര്യം ഒട്ടും മെച്ചപ്പെടുന്നില്ലെന്നതാണ് സത്യം.
കഴിഞ്ഞ ദിവസമാണ് പണപ്പെരുപ്പം കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയത്. ഇതോടെ സാധാരണക്കാരന്റെ മനസിലേക്ക് വരുന്നത് ചോദ്യപ്പെരുപ്പമാണ്. പണപ്പെരുപ്പം കുറഞ്ഞാൽ വിലക്കയറ്റം കുറയുമോ. നിത്യോപയോഗ സാധനങ്ങളുടെ വില താഴുമോ. റീടെയ്ൽ നാണ്യപ്പെരുപ്പം കുറയുന്നു എന്ന കണക്കുകൾ പ്രത്യക്ഷത്തിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നു എന്ന തോന്നൽ സൃഷ്ടിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിത സാഹചര്യം ഒട്ടും മെച്ചപ്പെടുന്നില്ലെന്നതാണ് സത്യം.
കഴിഞ്ഞ ദിവസമാണ് പണപ്പെരുപ്പം കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയത്. ഇതോടെ സാധാരണക്കാരന്റെ മനസിലേക്ക് വരുന്നത് ചോദ്യപ്പെരുപ്പമാണ്. പണപ്പെരുപ്പം കുറഞ്ഞാൽ വിലക്കയറ്റം കുറയുമോ. നിത്യോപയോഗ സാധനങ്ങളുടെ വില താഴുമോ. റീടെയ്ൽ നാണ്യപ്പെരുപ്പം കുറയുന്നു എന്ന കണക്കുകൾ പ്രത്യക്ഷത്തിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നു എന്ന തോന്നൽ സൃഷ്ടിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിത സാഹചര്യം ഒട്ടും മെച്ചപ്പെടുന്നില്ലെന്നതാണ് സത്യം.
കഴിഞ്ഞ ദിവസമാണ് പണപ്പെരുപ്പം കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയത്. ഇതോടെ സാധാരണക്കാരന്റെ മനസിലേക്ക് വരുന്നത് ചോദ്യപ്പെരുപ്പമാണ്. പണപ്പെരുപ്പം കുറഞ്ഞാൽ വിലക്കയറ്റം കുറയുമോ. നിത്യോപയോഗ സാധനങ്ങളുടെ വില താഴുമോ. റീടെയ്ൽ നാണ്യപ്പെരുപ്പം കുറയുന്നു എന്ന കണക്കുകൾ പ്രത്യക്ഷത്തിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നു എന്ന തോന്നൽ സൃഷ്ടിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിത സാഹചര്യം ഒട്ടും മെച്ചപ്പെടുന്നില്ലെന്നതാണ് സത്യം. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (NSO) കണക്കുകൾ പ്രകാരം ഏപ്രിൽ മാസത്തിലെ റീടെയ്ൽ വിലക്കയറ്റനിരക്ക് 4.83 ശതമാനമാണ്. ഒരുമാസം മുമ്പ്, മാർച്ചിൽ, ഇത് 4.85 ശതമാനമായിരുന്നു. ജൂണിൽ അവസാനിക്കുന്ന ആദ്യപാദത്തിൽ ഇത് 4.90 ശതമാനമാകുമെന്നാണ് റിസർവ് ബാങ്ക് കണക്കുകൂട്ടി വച്ചിരുന്നത്.
എന്നാൽ ഏപ്രിൽ കണക്കുകൾ വന്നതോടെ ഈ പാദത്തിൽ നാണ്യപ്പെരുപ്പം 4.90 ശതമാനത്തിന് താഴെയെത്തുമെന്നാണ് പ്രതീക്ഷ. ഏപ്രിലിലെ കോർ വിലക്കയറ്റം 3.2 ശതമാനമാകുക കൂടി ചെയ്തതോടെ ഈ വർഷം റീടെയ്ൽ വിലക്കയറ്റം (CPI) 4.5 ശതമാനത്തിൽ തന്നെ നിർത്താം എന്ന പ്രതീക്ഷ കൂടിയുണ്ട്. അതേസമയം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മാർച്ചിലെ 8.52 ൽ നിന്ന് 8.70 ശതമാനമായി ഉയർന്നു. പഴം, ധാന്യങ്ങൾ, എണ്ണ, മൽസ്യം, മാംസം എന്നിവയ്ക്കെല്ലാം വില കൂടി. ഈ മാറ്റങ്ങൾ സാധാരണക്കാരനെ എങ്ങനെ ബാധിക്കും. എന്തു കൊണ്ടാണ് പണപ്പെരുപ്പം കുറഞ്ഞിട്ടും വിലക്കയറ്റം കുറയാത്തത്. ഈ സംശയങ്ങൾ പരിഹരിക്കാൻ ഇക്കാര്യങ്ങൾ കൂടി മനസ്സിലാ ക്കണം. വായിക്കുക.
∙ നാണ്യപ്പെരുപ്പം കുറയുന്നുണ്ട്, പക്ഷേ വിലക്കയറ്റം പിടിച്ചു നിർത്താൻ പറ്റില്ല !
റീടെയ്ൽ നാണ്യപ്പെരുപ്പം കുറയുന്നു എന്ന് ഏപ്രിലിൽ പറഞ്ഞ ആർബിഐ ഗവർണർ പ്രത്യേകം രണ്ട് കാര്യങ്ങൾ കൂടി എടുത്തു പറഞ്ഞു. ഏതൊരു വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലുമെന്ന പോലെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിലും അവസാന ഘട്ടത്തിലാണ് (last mile race) വലിയ വെല്ലുവിളി. മാത്രമല്ല, നീണ്ടു നിൽക്കുന്ന ഉയർന്ന താപനിലയും മഴയുടെ കുറവും നിയന്ത്രണാതീതവും അപ്രതീക്ഷിതവുമായ മറ്റ് കാരണങ്ങളാലും ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്തുക ഇനി എളുപ്പമാകില്ല. ഈ യാഥാർഥ്യം തന്നെയാണ് പച്ചക്കറി വില ഇനിയും കൂടാമെന്നും അടുത്ത വിളവെടുപ്പുവരെ പയർ വർഗ്ഗങ്ങളുടെ വില കൂടിക്കൊണ്ടേയിരിക്കും എന്ന് ഉള്ള സംസാരത്തിന് കാരണവും. ഇതുവരെ ആശാവഹം എന്ന് കരുതിയിരിക്കുന്ന കോർ നാണ്യപ്പെരുപ്പം തന്നെ, വ്യവസായ ഉത്പന്നങ്ങളുടെ വില കൂടുന്ന ഈ സാഹചര്യത്തിൽ വീണ്ടും കൈവിട്ടു പോയേക്കാം എന്ന ആശങ്കയും നിലവിലുണ്ട്.
∙ ജൂണിൽ റിപ്പോ നിരക്കിൽ മാറ്റം വരുമോ
ചുരുക്കത്തിൽ, റീടെയ്ൽ നാണ്യപ്പെരുപ്പം കുറയുന്നു എന്ന കണക്കുകൾ പ്രത്യക്ഷത്തിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നു എന്ന തോന്നൽ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിത സാഹചര്യം ഒട്ടും മെച്ചപ്പെടുന്നില്ല എന്ന് കാണാം. വികസനം എന്നത് തങ്ങളുടെ കൂടെ ഉത്തരവാദിത്തമാണ് എന്ന് റിസർവ് ബാങ്ക് പറയുമ്പോഴും സമ്പദ്ഘടനയിലെ പണ ലഭ്യതയും ഒഴുക്കും വിലക്കയറ്റ നിയന്ത്രണവും തന്നെയാവും കേന്ദ്ര ബാങ്ക് എന്ന നിലയിൽ ജൂണിലും മോനിറ്ററി പോളിസി കമ്മിറ്റിയെ യുക്തമായ തീരുമാനത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം. അങ്ങനെയെങ്കിൽ ജൂണിലും റിപ്പോ നിരക്കിൽ മാറ്റം ഉണ്ടാകില്ല.
ഇത് അമേരിക്ക നിരക്കിൽ ഉടനെ തൊടില്ലായെന്ന വിശ്വാസത്തിൽ മാത്രം എടുക്കുന്ന നിലപാടാകില്ല. മറിച്ച്, തികച്ചും ഇന്ത്യൻ സാഹചര്യം തന്നെയാകും ആകും റിസർവ് ബാങ്ക് കൂടുതൽ കാണുക. അപ്പോൾ അരിയുടെയും പയറിന്റേയും വിലയോ? സാധാരണക്കാരന്റെ ജീവിത സാഹചര്യമോ? അത് കൂടുതലായും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രതിബദ്ധതയാണ്. അതുകൊണ്ടാണ് ഫിസ്കൽ നയങ്ങൾ കേന്ദ്ര സർക്കാരിന്റെയും മോനിറ്ററി നയങ്ങൾ കേന്ദ്ര ബാങ്കിന്റെയും പ്രാഥമിക ഉത്തരവാദിത്തത്തിലാണ് എന്ന് നാം വീണ്ടും ഓർക്കണം എന്ന് പറയുന്നത്.
∙ സാധാരണക്കാരന് ഒന്നും നൽകാത്ത അവലോകനം
എന്തായാലും ഏപ്രിലിൽ റിപ്പോ നിരക്കിൽ മാറ്റം ഉണ്ടാകില്ല എന്ന് തന്നെയായിരുന്നു പൊതു ധാരണ. അതിനാൽ മോനിറ്ററി പോളിസി തീരുമാനം വിപണിക്കോ ബിസിനസ്സിനോ സാധാരണക്കാർക്കോ അദ്ഭുതമൊന്നും നൽകിയില്ല. സാധാരണ പോലെ സാമ്പത്തിക അവലോകനത്തിൽ റിസർവ് ബാങ്ക് ദേശീയ രാജ്യാന്തര സാമ്പത്തിക സാഹചര്യങ്ങളും ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ ചുറ്റുപാടുകളും യുദ്ധങ്ങളും പഠിച്ചു. തൊഴിൽ അവസരങ്ങളുടെ കുറവും ചെങ്കടൽ വഴിയുള്ള ചരക്കു നീക്കത്തിന്റെ വെല്ലുവിളിയും എണ്ണയുടെ ഉത്പാദനവും വിപണനവും വിലയും കാലാവസ്ഥയും വിലയിരുത്തി.
ഇന്ത്യൻ സാഹചര്യങ്ങളെ പ്രത്യേകിച്ചും, ആഭ്യന്തര ഉത്പാദന വർധനയും സമ്പദ് വ്യവസ്ഥയിലെ പണ ലഭ്യതയും ഒഴുക്കും വിലയിരുത്തി. വ്യവസായ വളർച്ചയുടെ തോത് ഉയർന്നതായി കണ്ടു. റീടെയ്ൽ നാണ്യപ്പെരുപ്പം കുറഞ്ഞു വരുന്നുവെന്നും ഈ നിലയിൽ തുടർന്നാൽ നാലു ശതമാനം എന്ന ലക്ഷ്യം അധികം വൈകാതെ എത്തിപ്പിടിക്കാനാകുമെന്നും വിലയിരുത്തി. ഒപ്പം ആന അകത്തു നിന്ന് പുറത്തിറങ്ങി എന്ന് റിസർവ് ബാങ്ക് ഗവർണർ ആശ്വാസം കൊണ്ടു.
∙ നിത്യോപയോഗ സാധനങ്ങളുടെ വില വർധന അവർ കണ്ടില്ലെന്നു നടിച്ചതോ
എന്നാൽ യഥാർത്ഥത്തിൽ ആന പുറത്തിറങ്ങിയോ? റീടെയ്ൽ നാണ്യപ്പെരുപ്പം അഞ്ചിന് താഴെ എന്ന് പറയുമ്പോഴും അത് ഭക്ഷ്യ വസ്തുക്കളുടെയും, പ്രത്യേകിച്ചു പച്ചക്കറി, ധാന്യം, എണ്ണ വിലകളിലെ വർധന 5%ത്തിനും എത്രയോ മുകളിലാണ് എന്ന വസ്തുത അത്രക്കും നിസാരമാണോ? 140 കോടി ജനങ്ങളിൽ എൺപതുകോടിയും പലവിധ സാമൂഹിക ക്ഷേമ പദ്ധതികളെയും സർക്കാർ ആനുകൂല്യങ്ങളെയും ആശ്രയിച്ചു കഴിയുന്ന രാജ്യമാണ് ഇന്ത്യ. പാവപ്പെട്ട ഈ ജനസഞ്ചയത്തിന്റെ പ്രധാന ഉപഭോഗവസ്തു വസ്ത്രം ഒഴിച്ചുനിർത്തിയാൽ, ആഹാരം തന്നെയാണ്.
അരിയും ഗോതമ്പും ഫലവർഗങ്ങളും ഉള്ളിയും സവാളയും തക്കാളിയും അടങ്ങുന്ന പച്ചക്കറികളും, ധാന്യങ്ങളും തന്നെയല്ലേ ഈ മഹാഭൂരിപക്ഷത്തിന്റെ ആവശ്യവും ഉപഭോഗവും? ചിമ്മിനി വിളക്കിലും മണ്ണെണ്ണ സ്റ്റൗവിലും എണ്ണ പകർന്ന് ഉപയോഗിക്കുന്നവർ ഇപ്പോഴും ധാരാളം ഉള്ള രാജ്യമാണ് നമ്മുടേത്.തുരുമ്പെടുത്ത ഡീസൽ വാഹനങ്ങളിൽ അകത്തും പുറത്തും ഒരുപോലെ പറ്റിപ്പിടിച്ചിരുന്ന് യാത്രചെയ്യുന്നവർ ഇപ്പോഴും ധാരാളമുള്ള നാട്. ഇവരുടെയെല്ലാം ദൈനംദിന അവശ്യ വസ്തുക്കൾക്ക് വില കുറഞ്ഞിട്ടില്ല.
(എഴുത്തുകാരനും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ് ലേഖകൻ.)