എൻജിനീയറിങ് ആണോ എംബിബിഎസ് ആണോ? മുൻ‍പ്, പ്ലസ് ടു പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾ നേരിട്ടിരുന്ന പ്രധാന ചോദ്യങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ ഇന്ന് കാലം മാറി. ചോദ്യവും ഇന്റർനാഷനലായി. കാനഡ ആണോ ഓസ്ട്രേലിയ ആണോ എന്നൊക്കെയാണ് ചോദ്യം! നോർക്ക റൂട്സിന്റെ റിപ്പോർട്ട് പ്രകാരം, ആകെയുള്ള 195 രാജ്യങ്ങളിൽ 159ലും മലയാളികളുണ്ട്. എന്നാൽ ഇവരുടെ കണക്കിൽ പെടാത്ത ഒട്ടേറെ രാജ്യങ്ങളിലും മലയാളി സാന്നിധ്യം ഉണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ 20 സ്വതന്ത്ര പ്രദേശങ്ങളിലും (ഇൻഡിപെൻഡന്റ് ടെറിറ്ററി) മലയാളി പ്രവാസികളുണ്ടെന്ന് നോർക്ക പറയുന്നു. 2023 ജനുവരിയിലെ കണക്കു പ്രകാരം ഉന്നതപഠനത്തിനായി 79 രാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദ്യാർഥികൾ ചേക്കേറിയിട്ടുണ്ട്. അതേസമയം രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കുറച്ചെങ്കിലും നമ്മുടെ വിദ്യാർഥികൾക്ക് പിഴച്ചിട്ടുണ്ടെന്നതും സത്യമാണ്. പഠന സൗകര്യത്തിനൊപ്പം, തിരഞ്ഞെടുക്കുന്ന രാജ്യത്ത് തങ്ങളുടെ കഴിവിന് അനുയോജ്യമായ തൊഴിൽ ലഭിക്കുമോ എന്നും അറിയേണ്ടതുണ്ട്. നോർക്കയുമായി സഹകരിച്ച് ഐഐഎം കോഴിക്കോട് ഇതുമായി ബന്ധപ്പെട്ട് ഒരു സർവേ നടത്തിയിരുന്നു. ഏതെല്ലാം രാജ്യങ്ങളിൽ, ഏതെല്ലാം മേഖലകളിൽ തൊഴിൽ ലഭിക്കും എന്നതുൾപ്പെടെയുള്ള വിവരങ്ങൾ‍ സർവേയിൽ തെളിഞ്ഞു. അതിന് എന്തെല്ലാം കഴിവുകള്‍ വേണമെന്നും; എല്ലാം വിശദമായറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻജിനീയറിങ് ആണോ എംബിബിഎസ് ആണോ? മുൻ‍പ്, പ്ലസ് ടു പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾ നേരിട്ടിരുന്ന പ്രധാന ചോദ്യങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ ഇന്ന് കാലം മാറി. ചോദ്യവും ഇന്റർനാഷനലായി. കാനഡ ആണോ ഓസ്ട്രേലിയ ആണോ എന്നൊക്കെയാണ് ചോദ്യം! നോർക്ക റൂട്സിന്റെ റിപ്പോർട്ട് പ്രകാരം, ആകെയുള്ള 195 രാജ്യങ്ങളിൽ 159ലും മലയാളികളുണ്ട്. എന്നാൽ ഇവരുടെ കണക്കിൽ പെടാത്ത ഒട്ടേറെ രാജ്യങ്ങളിലും മലയാളി സാന്നിധ്യം ഉണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ 20 സ്വതന്ത്ര പ്രദേശങ്ങളിലും (ഇൻഡിപെൻഡന്റ് ടെറിറ്ററി) മലയാളി പ്രവാസികളുണ്ടെന്ന് നോർക്ക പറയുന്നു.

2023  ജനുവരിയിലെ കണക്കു പ്രകാരം ഉന്നതപഠനത്തിനായി 79 രാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദ്യാർഥികൾ ചേക്കേറിയിട്ടുണ്ട്. അതേസമയം രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കുറച്ചെങ്കിലും നമ്മുടെ വിദ്യാർഥികൾക്ക് പിഴച്ചിട്ടുണ്ടെന്നതും സത്യമാണ്. പഠന സൗകര്യത്തിനൊപ്പം, തിരഞ്ഞെടുക്കുന്ന രാജ്യത്ത് തങ്ങളുടെ കഴിവിന് അനുയോജ്യമായ തൊഴിൽ ലഭിക്കുമോ എന്നും അറിയേണ്ടതുണ്ട്. നോർക്കയുമായി സഹകരിച്ച് ഐഐഎം കോഴിക്കോട് ഇതുമായി ബന്ധപ്പെട്ട് ഒരു സർവേ നടത്തിയിരുന്നു. ഏതെല്ലാം രാജ്യങ്ങളിൽ, ഏതെല്ലാം മേഖലകളിൽ തൊഴിൽ ലഭിക്കും എന്നതുൾപ്പെടെയുള്ള വിവരങ്ങൾ‍ സർവേയിൽ തെളിഞ്ഞു. അതിന് എന്തെല്ലാം കഴിവുകള്‍ വേണമെന്നും; എല്ലാം വിശദമായറിയാം. 

ജോലി സാധ്യത ഏറി വരുന്ന 10 രാജ്യങ്ങൾ

1. യുഎഇ : സ്കിൽഡ്–സെമി സ്കിൽഡ‍് ഉദ്യോഗാർഥികൾക്ക് ഏറ്റവും കൂടുതൽ ജോലി സാധ്യത ലഭ്യമാക്കുന്ന രാജ്യങ്ങളിലൊന്ന്. നിർമാണമേഖല, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, ഐടി, ഫിനാൻസ്, എൻജിനീയറിങ് മേഖലകളിൽ കൂടുതൽ തൊഴിൽസാധ്യത.

2. കാനഡ: എക്സ്പ്രസ് എൻട്രി സിസ്റ്റം, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) തുടങ്ങിയ വിവിധ ഇമിഗ്രേഷൻ പ്രോഗ്രാമുകളിലൂടെ കാനഡ സ്കിൽഡ് ലേബേഴ്സിനെ കൂടുതലായി റിക്രൂട്ട് ചെയ്യുന്നുണ്ട്. ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, എൻജിനീയറിങ്, നിർമാണം തുടങ്ങിയ മേഖലകളിൽ കൂടുതൽ തൊഴിൽസാധ്യത.

3. ജർമനി: തൊഴിലാളി മേഖലയിൽ തലമുറമാറ്റത്തിലൂടെയാണ് ജർമനി കടന്നു പോകുന്നതെന്നാണു വിലയിരുത്തൽ. ഇതിനൊപ്പം ശക്തമായ സമ്പദ്‌വ്യവസ്ഥയും കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കുന്നു. എൻജിനീയറിങ്, ആരോഗ്യസംരക്ഷണം, ഐടി, മാനുഫാക്ചറിങ് തുടങ്ങിയ മേഖലയിൽ കൂടുതൽ സാധ്യത.

4. ഓസ്ട്രേലിയ: ആരോഗ്യ സംരക്ഷണം, നിർമാണമേഖല, എൻജിനീയറിങ്, ഐടി, വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗാർഥികളെ ലക്ഷ്യം വച്ച് നടത്തുന്ന പ്രത്യേക മൈഗ്രേഷൻ പ്രോഗ്രാമുകൾ ഓസ്ട്രേലിയയ്ക്കുണ്ട്.

5. ന്യൂസീലൻഡ്:  കാർഷിക മേഖല, ടൂറിസം, നിർമാണമേഖല, ആരോഗ്യസംരക്ഷണം, ഐടി മേഖലകളിൽ കൂടുതൽ സാധ്യത.

6. സിംഗപ്പൂർ: ഫിനാൻസ്, ടെക്നോളജി, ആരോഗ്യസംരക്ഷണം, എൻജിനീയറിങ് തുടങ്ങിയ വ്യവസായങ്ങളിൽ സിംഗപ്പൂർ വളർച്ച കൈവരിക്കുന്നു.

7.  സ്വീഡൻ: ടെക്നോളജി, എൻജിനീയറിങ് മേഖലയിൽ സ്വീഡൻ കൈവരിച്ച വികസനം ജോലി സാധ്യതയും വർധിപ്പിക്കുന്നു. സ്കിൽ‍ഡ് ലേബേഴ്സിനു കൂടുതൽ അവസരങ്ങൾ ലഭിക്കും. വിദഗ്ധ തൊഴിലാളികൾക്ക് അനുകൂലമായ കുടിയേറ്റ നയങ്ങളുണ്ട്.

8. അയർലൻഡ്: ടെക്നോളജി–ഫാർമസ്യൂട്ടിക്കൽ മേഖലകളിലെ അയർലൻഡിന്റെ വളർച്ച എൻജിനീയറിങ്, ഐടി, ആരോഗ്യസംരക്ഷണം എന്നിവയ്ക്ക് കൂടുതൽ ജോലിസാധ്യത നൽകുന്നു.

9. നോർവേ: ഓയിൽ ആൻഡ് ഗ്യാസ് വ്യവസായം, എൻജിനീയറിങ്, ആരോഗ്യസംരക്ഷണം, ടെക്നോളജി എന്നീ മേഖലകളിൽ കൂടുതൽ അവസരങ്ങൾ.

10. ഖത്തർ: നിർമാണമേഖല, ആരോഗ്യസംരക്ഷണം, ഫിനാൻസ്, ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ അവസരം.

മലയാളികൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള 10 പ്രധാന കാരണങ്ങൾ :

1. മികച്ച തൊഴിൽ സാധ്യതകൾ: മുകളിൽ സൂചിപ്പിച്ച പല രാജ്യങ്ങളിലും സമ്പദ്‌വ്യവസ്ഥയും വ്യവസായങ്ങളും വളരുന്നതിനാൽ സ്കിൽ‍ഡ് വർക്കേഴ്സിനെ കൂടുതലായി ആവശ്യമുണ്ട്. ഇതിലൂടെ മലയാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.

2. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും: ഈ രാജ്യങ്ങളിൽ ചിലത് വിദഗ്ധരായ പ്രഫഷനലുകൾക്ക് ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇത് മികച്ച വരുമാന സാധ്യതയിലേക്കും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിരതയിലേക്കും നയിക്കുമെന്ന പ്രതീക്ഷ.

3. ജീവിതനിലവാരം: ഈ രാജ്യങ്ങളിൽ പലതും ഉയർന്ന ജീവിത നിലവാരത്തിന് പേരുകേട്ടതാണ്. മികച്ച ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പൊതു സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നു.

4. പ്രഫഷനൽ വികസനം: ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത് ടെക്നോളജി, റിസർച് എന്നിവയിൽ കൂടുതൽ എക്സ്പോഷർ വാഗ്ദാനം ചെയ്യും.

5. കൾച്ചറൽ എക്സ്ചേഞ്ച്: മറ്റൊരു രാജ്യത്തേക്ക് മാറുന്നത് സാംസ്കാരിക വിനിമയത്തിനും വ്യക്തിഗത വളർച്ചയ്ക്കും അവസരമൊരുക്കും.

6. ഇമിഗ്രേഷൻ നയങ്ങൾ: ഈ രാജ്യങ്ങളിൽ ചിലത് വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇമിഗ്രേഷൻ നയങ്ങളും പ്രോഗ്രാമുകളും ഉണ്ട്. ഇത് കേരളീയർക്ക് തൊഴിൽ വീസയോ സ്ഥിരതാമസമോ ലഭിക്കുന്നത് താരതമ്യേന എളുപ്പമാക്കുന്നു.

7. മൾട്ടി കൾച്ചറൽ വർക്ക്ഫോഴ്സ്: ഈ രാജ്യങ്ങളിൽ പലതിലും വൈവിധ്യമായ തൊഴിലവസരങ്ങളുണ്ട്. മലയാളികൾക്ക് സ്വാഗതാർഹമായ അന്തരീക്ഷം ലഭ്യമാക്കുന്നതിനൊപ്പം ലോകമെമ്പാടുമുള്ള പ്രഫഷനലുകളുമായി നെറ്റ്‌വർക്കിങ്ങിനും സഹകരണത്തിനും അവസരങ്ങൾ നൽകുന്നു.

8. സുരക്ഷിതത്വം: ഈ രാജ്യങ്ങളിൽ പലതും അവരുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പേരുകേട്ടതാണ്. കുടുംബങ്ങൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതും കുടിയേറ്റത്തിനു കാരണമാണ്.

9. ഭാഷ: പല രാജ്യങ്ങളിലും പ്രധാനമായി ഇംഗ്ലിഷ് തന്നെ ഉപയോഗിക്കുന്നതിനാൽ ഭാഷാപരമായ ബുദ്ധിമുട്ട് മലയാളികൾക്ക് ഇല്ല.

10. കുടുംബത്തെയും ഒപ്പം കൂട്ടാം: ഈ രാജ്യങ്ങളിൽ ചിലതിൽ കുടുംബത്തെ കൂടെ കൂട്ടാൻ പ്രത്യേക നയങ്ങളുണ്ട്. അതാണ് ആ രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ മറ്റൊരു കാരണം.

ജോലി നേടാൻ വേണം ഈ 10 കഴിവുകൾ

വിദേശരാജ്യങ്ങളിലെ ഉയർന്നു വരുന്ന ജോലി സാധ്യതയ്ക്കനുസരിച്ച് എളുപ്പത്തിൽ ജോലി ലഭിക്കണമെങ്കിൽ അവർ മുന്നോട്ടു വയ്ക്കുന്ന സ്കില്ലുകളും കൈവശമാക്കേണ്ടതുണ്ട്. അവ ഏതൊക്കെ എന്നറിയാം 

1. ഡിജിറ്റൽ സാക്ഷരത: ഡിജിറ്റൽ യുഗത്തിൽ, മിക്കവാറും എല്ലാ വ്യവസായങ്ങളിലും ഡിജിറ്റൽ സാക്ഷരത അടിസ്ഥാന ആവശ്യമാണ്. ഡിജിറ്റൽ കമ്യൂണിക്കേഷൻ, ഓൺലൈൻ ടൂളുകൾ, പ്ലാറ്റ്ഫോമുകൾ എന്നിവയിലെ പ്രാവീണ്യം ഒരു പ്ലസ് ആണ് !

2. സാങ്കേതിക നൈപുണ്യം: വിവിധ മേഖലകളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിക്കുന്നു. പ്രോഗ്രാമിങ്, ഡേറ്റ അനാലിസിസ്, എഐ, മെഷീൻ ലേണിങ്, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയ സാങ്കേതിക വൈദഗ്ധ്യമുള്ള പ്രഫഷനലുകൾക്ക് ആവശ്യക്കാരേറെയാണ്.

3. ക്രോസ് കൾചറൽ കമ്യൂണിക്കേഷൻ: തൊഴിലിടങ്ങൾ കൂടുതൽ വൈവിധ്യമേറിയതും ആഗോളവൽക്കരണത്തിന്റെ ഭാഗവുമാണ് ഇത്തരം രാജ്യങ്ങളിൽ. ഇവിടെ മറ്റു സംസ്കാരങ്ങളെ ഉൾക്കൊണ്ട് ആശയവിനിമയം നടത്താനുള്ള കഴിവ് വളരെ അത്യാവശ്യമാണ്.

4. ക്രിട്ടിക്കൽ തിങ്കിങ്–പ്രോബ്ലം സോൾവിങ്: സങ്കീർണമായ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും വിമർശനാത്മകമായി ചിന്തിക്കാനും ബിസിനസ് വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാനും കഴിയുന്ന വ്യക്തികളെയാണ് തൊഴിലുടമകൾ തേടുന്നത്.

5. അഡാപ്റ്റബിലിറ്റി–ഫ്ലെക്സിബിലിറ്റി: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണികളിൽ, പുതിയ സാങ്കേതിക വിദ്യകൾ വേഗത്തിൽ പഠിക്കാനും സ്വീകരിക്കാനുമുള്ള കഴിവ് എന്നിവ വളരെ വിലപ്പെട്ടതാണ്. തുറന്ന മനസ്സും ആവശ്യമുള്ളപ്പോൾ നൈപുണ്യം വർധിപ്പിക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിക്കണം.

6. സോഫ്റ്റ് സ്‌കിൽസ്: സാങ്കേതിക വൈദഗ്ധ്യത്തിന് പുറമെ ആശയവിനിമയം, ടീം വർക്ക്, നേതൃത്വം, സർഗാത്മകത തുടങ്ങിയ സോഫ്റ്റ് സ്കില്ലുകൾ കരിയർ വിജയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

7. ഭാഷാ പ്രാവീണ്യം: രാജ്യാന്തര തൊഴിൽ വിപണിയിൽ, ഇംഗ്ലിഷിനു പുറമേ ആ രാജ്യത്തെ പ്രാദേശിക ഭാഷയും പഠിക്കേണ്ടതുണ്ട്. ഫലപ്രദമായ ആശയവിനിമയത്തിനു പ്രയോജനകരമാണത്.

8. തുടർച്ചയായ പഠനം: തുടർന്നു പഠിക്കാനുള്ള സന്നദ്ധത മാറുന്ന ജോലി സാധ്യതകൾക്ക് അനുസരിച്ച് നിങ്ങളെ തൊഴിലിൽ പിടിച്ചു നിർത്തുന്ന ഘടകമാണ്.

9. അനലിറ്റിക്കൽ സ്കിൽസ്: ഡേറ്റാധിഷ്ഠിത തീരുമാനങ്ങൾ എടുക്കുന്നതിനും സങ്കീർണമായ വിവരങ്ങളിൽ നിന്ന് മൂല്യവത്തായ ഉൾക്കാഴ്ചകൾ നേടുന്നതിനും ഇത് അത്യാവശ്യമാണ്.

10. ലീഡർഷിപ്, മാനേജ്മെന്റ് സ്കിൽസ്: മാനേജർ പൊസിഷൻ ഉൾപ്പെടെയുള്ള ജോലികളിൽ കണ്ണ് വയ്ക്കുന്നവർക്ക് ഉറപ്പായും വേണ്ട സ്കിൽസ്.

(Representative image by Ankit Sah/istockphoto)

പ്രഫഷനുകളും ജോലി സാധ്യതയുള്ള രാജ്യങ്ങളും!

1. ആരോഗ്യ സംരക്ഷണ മേഖല: യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങൾ, കാനഡ, ഓസ്ട്രേലിയ, അയർലൻഡ്

2. ഐടി: യുഎസ്, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂർ, ജർമനി.

3. നിർമാണ മേഖല: കൂടുതല്‍ അവസരങ്ങൾ യുഎഇ, ഖത്തർ, സൗദി അറേബ്യ പോലെയുള്ള ഗൾഫ് രാജ്യങ്ങളിൽ.

4. ടീച്ചിങ്, വിദ്യാഭ്യാസ മേഖല: യുഎഇ, കാനഡ, ഓസ്ട്രേലിയ, യുകെ.

5. ഹോസ്പിറ്റാലിറ്റി–ടൂറിസം: യുഎഇ, സിംഗപ്പൂർ, ഓസ്ട്രേലിയ

6. ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്: യുഎഇ, കാനഡ, ഓസ്ട്രേലിയ

7. ഓയിൽ ആൻഡ് ഗ്യാസ് വ്യവസായം: ഖത്തർ, യുഎഇ, നോർവേ

8. റിസർച് ആൻഡ് സയൻസ്: ജർമനി, കാനഡ, ഓസ്ട്രേലിയ

9. റിന്യൂവബ്ൾ എനർജി, സസ്റ്റെയ്നബിലിറ്റി: ജർമനി, കാനഡ, ഓസ്ട്രേലിയ, സ്കാൻഡനേവിയൻ രാജ്യങ്ങൾ.

10. ഇ–കൊമേഴ്സ്, ഡിജിറ്റൽ മാർക്കറ്റിങ്:  മിക്ക രാജ്യങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ ഈ മേഖലയിൽ ലഭ്യമാണ്.

English Summary:

Unlocking Career Potential: Top 10 Countries with Booming Job Markets For Indians

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT