മിന്നൽ മൈലേജ്, എല്ലാവര്ക്കും എയർബാഗ്: വാങ്ങണോ പുതിയ സ്വിഫ്റ്റ്? അറിയേണ്ടതെല്ലാം – ടെസ്റ്റ് ഡ്രൈവ്
സ്വിഫ്റ്റ് കേവലമൊരു കാറല്ല, ആവേശം കൊള്ളിക്കുന്ന ഒരു വികാരമാണ്. കാറുകൾ കുറേക്കൂടി പ്രാകൃതമായിരുന്ന കാലത്ത്, ഏതാണ്ട് രണ്ടു ദശകം മുൻപ്, 2005ൽ സ്വിഫ്റ്റ് പിറക്കുമ്പോൾ മാരുതി പുതിയൊരു തലമുറയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. അക്കാലം വരെ ശക്തിയും ഫിനിഷുമില്ലാത്ത കുഞ്ഞു കാറുകളാണ് മാരുതിയെന്നു കരുതിയവർക്ക് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ഹാച്ച്ബാക്ക്. അതി നൂതന എൻജിൻ, അന്നത്തെ ആഡംബര കാറുകളിൽ പോലും കണ്ടെത്താനാവാത്ത ഫിനിഷ്, യുവത്വം... ജനം ആവേശത്തോടെ സ്വിഫ്റ്റിൽ കുതിച്ചു. 19 കൊല്ലവും 29 ലക്ഷം കാറുകളും പിന്നിട്ട് നാലാം തലമുറയിൽ എത്തുമ്പോഴും സ്വിഫ്റ്റ് കിതയ്ക്കുന്നില്ല. നിരവധി സമാന മോഡലുകൾ വാഴുന്ന വിപണിയിൽ പുതിയ സ്വിഫ്റ്റ് കുതിക്കാനൊരുങ്ങുകയാണ്.
സ്വിഫ്റ്റ് കേവലമൊരു കാറല്ല, ആവേശം കൊള്ളിക്കുന്ന ഒരു വികാരമാണ്. കാറുകൾ കുറേക്കൂടി പ്രാകൃതമായിരുന്ന കാലത്ത്, ഏതാണ്ട് രണ്ടു ദശകം മുൻപ്, 2005ൽ സ്വിഫ്റ്റ് പിറക്കുമ്പോൾ മാരുതി പുതിയൊരു തലമുറയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. അക്കാലം വരെ ശക്തിയും ഫിനിഷുമില്ലാത്ത കുഞ്ഞു കാറുകളാണ് മാരുതിയെന്നു കരുതിയവർക്ക് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ഹാച്ച്ബാക്ക്. അതി നൂതന എൻജിൻ, അന്നത്തെ ആഡംബര കാറുകളിൽ പോലും കണ്ടെത്താനാവാത്ത ഫിനിഷ്, യുവത്വം... ജനം ആവേശത്തോടെ സ്വിഫ്റ്റിൽ കുതിച്ചു. 19 കൊല്ലവും 29 ലക്ഷം കാറുകളും പിന്നിട്ട് നാലാം തലമുറയിൽ എത്തുമ്പോഴും സ്വിഫ്റ്റ് കിതയ്ക്കുന്നില്ല. നിരവധി സമാന മോഡലുകൾ വാഴുന്ന വിപണിയിൽ പുതിയ സ്വിഫ്റ്റ് കുതിക്കാനൊരുങ്ങുകയാണ്.
സ്വിഫ്റ്റ് കേവലമൊരു കാറല്ല, ആവേശം കൊള്ളിക്കുന്ന ഒരു വികാരമാണ്. കാറുകൾ കുറേക്കൂടി പ്രാകൃതമായിരുന്ന കാലത്ത്, ഏതാണ്ട് രണ്ടു ദശകം മുൻപ്, 2005ൽ സ്വിഫ്റ്റ് പിറക്കുമ്പോൾ മാരുതി പുതിയൊരു തലമുറയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. അക്കാലം വരെ ശക്തിയും ഫിനിഷുമില്ലാത്ത കുഞ്ഞു കാറുകളാണ് മാരുതിയെന്നു കരുതിയവർക്ക് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ഹാച്ച്ബാക്ക്. അതി നൂതന എൻജിൻ, അന്നത്തെ ആഡംബര കാറുകളിൽ പോലും കണ്ടെത്താനാവാത്ത ഫിനിഷ്, യുവത്വം... ജനം ആവേശത്തോടെ സ്വിഫ്റ്റിൽ കുതിച്ചു. 19 കൊല്ലവും 29 ലക്ഷം കാറുകളും പിന്നിട്ട് നാലാം തലമുറയിൽ എത്തുമ്പോഴും സ്വിഫ്റ്റ് കിതയ്ക്കുന്നില്ല. നിരവധി സമാന മോഡലുകൾ വാഴുന്ന വിപണിയിൽ പുതിയ സ്വിഫ്റ്റ് കുതിക്കാനൊരുങ്ങുകയാണ്.
സ്വിഫ്റ്റ് കേവലമൊരു കാറല്ല, ആവേശം കൊള്ളിക്കുന്ന ഒരു വികാരമാണ്. കാറുകൾ കുറേക്കൂടി പ്രാകൃതമായിരുന്ന കാലത്ത്, ഏതാണ്ട് രണ്ടു ദശകം മുൻപ്, 2005ൽ സ്വിഫ്റ്റ് പിറക്കുമ്പോൾ മാരുതി പുതിയൊരു തലമുറയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. അക്കാലം വരെ ശക്തിയും ഫിനിഷുമില്ലാത്ത കുഞ്ഞു കാറുകളാണ് മാരുതിയെന്നു കരുതിയവർക്ക് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ഹാച്ച്ബാക്ക്.
അതി നൂതന എൻജിൻ, അന്നത്തെ ആഡംബര കാറുകളിൽ പോലും കണ്ടെത്താനാവാത്ത ഫിനിഷ്, യുവത്വം... ജനം ആവേശത്തോടെ സ്വിഫ്റ്റിൽ കുതിച്ചു. 19 കൊല്ലവും 29 ലക്ഷം കാറുകളും പിന്നിട്ട് നാലാം തലമുറയിൽ എത്തുമ്പോഴും സ്വിഫ്റ്റ് കിതയ്ക്കുന്നില്ല. നിരവധി സമാന മോഡലുകൾ വാഴുന്ന വിപണിയിൽ പുതിയ സ്വിഫ്റ്റ് കുതിക്കാനൊരുങ്ങുകയാണ്.
∙ ജപ്പാൻ, യൂറോപ്പ് വഴി ഇന്ത്യ...
ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ സുസുക്കിയാണ് സ്വിഫ്റ്റ്. യൂറോപ്പിനും മറ്റു വികസിത വിപണികൾക്കും വേണ്ടി വികസിപ്പിച്ച ഹാച്ച് ബാക്ക്. അന്നും ഇന്നും യു കെയിലെ ടോപ് സെല്ലറുകളിലൊന്ന്. ഇന്നു കാണുന്ന സ്വിഫ്റ്റിന്റെ പൂർവികൻ 2004ൽ ജപ്പാനിൽ പിറന്നതാണെങ്കിലും സ്വിഫ്റ്റ് എന്ന ബ്രാൻഡിന് അതിലേറെ പഴക്കമുണ്ട്.
1983 മുതൽ യൂറോപ്പും അമേരിക്കയും അടക്കമുള്ള വിപണികൾക്കായി സുസുക്കി നിർമിച്ചിരുന്ന കൾടസ് എന്ന കാർ കാലാന്തരത്തിൽ ഇന്നത്തെ സ്വിഫ്റ്റായി പരിണമിക്കുകയായിരുന്നു. ഇന്ത്യയിലെ വാഹന വിപണി രാജ്യാന്തര തലത്തിലേക്ക് ഉയർന്നതോടെ 800, ഓൾട്ടോ നിലവാരത്തിൽ നിന്ന് മുകളിലേക്കു കയറിയേ പറ്റൂ എന്ന ആവശ്യത്തിൽ നിന്നാണ് സ്വിഫ്റ്റ് ഇന്ത്യയ്ക്കായി കൊണ്ടുവന്നത്. അങ്ങനെ യൂറോപ്പിനായി ജനിച്ച സ്വിഫ്റ്റ് ഇന്ത്യയിലുമെത്തി.
∙ 40 കൊല്ലം, സംഭവബഹുലം...
എന്നും കാലികമായിരുന്ന സ്വിഫ്റ്റിന് രണ്ടു കാലഘട്ടമുണ്ട്. 1983 മുതലുള്ള കൾടസ് കാലം. 2004 മുതലുള്ള ആധുനിക കാലം. ടോക്കിയോ ഓട്ടോഷോയിൽ 1983ൽ ആദ്യമായി കള്‍ടസ് എന്ന ചെറിയ ഹാച്ച്ബാക്ക് അവതരിക്കപ്പെടുമ്പോൾ ടൊയോട്ട സ്റ്റാർലെറ്റും നിസ്സാൻ മൈക്രയും പുതുമയായി ഒപ്പമുണ്ടായിരുന്നു. എന്നാൽ യൂറോപ്പിൽ, പ്രത്യേകിച്ച് യുകെയിൽ, ഈ സഹ കാറുകളെ പിന്നിലാക്കി ബെസ്റ്റ് സെല്ലിങ് ഹാച്ച് ബാക്ക് സ്ഥാനം അനേകവർഷം കയ്യടക്കി വച്ചു. 1989ൽ രണ്ടാം തലമുറയായി പുനർജനിച്ചു, 2003 വരെ തുടർന്നു.
∙ പ്രതാപം കൂട്ടി രണ്ടാം കാലഘട്ടം
ഇന്നു കാണുന്ന സ്വിഫ്റ്റിന്റെ ആദ്യ തലമുറ 2004ൽ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ചു. തൊട്ടടുത്ത കൊല്ലം ഇന്ത്യയിലടക്കം ഇറങ്ങി. തികച്ചും വ്യത്യസ്തമായ പ്ലാറ്റ്ഫോമിൽ പുതിയ 1.3 ലീറ്റർ പെട്രോൾ എൻജിനുമായെത്തിയ സ്വിഫ്റ്റിന് 2010ൽ രണ്ടാം തലമുറയും 2016ൽ മൂന്നാം തലമുറയും ഇറങ്ങി.
മൂന്നാം തലമുറ മുതൽ സുസുക്കി ഹാർട്ട് ടെക് പ്ലാറ്റ്ഫോമിലാണ് നിർമാണം. ഇപ്പോഴിതാ നാലാം തലമുറ. ജപ്പാൻ, ഇന്ത്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലാണ് ഉൽപാദനം. മ്യാൻമർ, പാക്കിസ്ഥാൻ, ഘാന എന്നീ രാജ്യങ്ങളിൽ അസംബ്ലി ശാലകളുണ്ട്. ഹംഗറിയിലുണ്ടായിരുന്ന യൂറോപ്പിലെ ഏക നിർമാണ ശാല ഇപ്പോഴില്ല. യൂറോപ്യൻ സ്വിഫ്റ്റ് ജപ്പാനിൽനിന്നും ഇന്ത്യയിൽനിന്നും കയറ്റി അയയ്ക്കുന്നു.
∙ സ്വിഫ്റ്റ് എന്നാൽ ഡ്രൈവിങ്
സ്വിഫ്റ്റ് ഇല്ലെങ്കിൽ കാറേ വേണ്ട എന്നു വിശ്വസിക്കുന്ന ആരാധകരെ സൃഷ്ടിച്ച ഇന്ത്യയിലെ അപൂർവം ‘കൾട്ട്’ കാറുകളിലൊന്നാണ് സ്വിഫ്റ്റ്. മികച്ച എൻജിനുകൾ, ഇന്ധനക്ഷമത, പ്രീമിയം ഉൾവശം, എല്ലാത്തിനുമുപരി മികച്ച ഡ്രൈവബിലിറ്റി. യുവത്വമാണ് മുഖമുദ്ര. തലമുറകൾ പിന്നിടുമ്പോഴും ഇതേ മികവുകൾ സ്വിഫ്റ്റ് നിലനിർത്തുന്നു.
ഉദാഹരണം. 2007ൽ എത്തി അഞ്ചു കൊല്ലം മുൻപ് പടിയിറങ്ങിപ്പോയ 1.3 ഫിയറ്റ് മൾട്ടിജെറ്റ് ഡീസൽ എൻജിൻ. കാലത്തിനു മുൻപേ ജനിച്ച ഈ എന്‍ജിൻ സ്വിഫ്റ്റിന് ഇന്ത്യയിലെ ഏറ്റവും മികച്ച സ്പോർട്ടി കാറെന്ന പേരു നേടിക്കൊടുത്തു. ഒരിക്കൽ ഓടിച്ചവർ ഒരിക്കലും മറക്കാത്ത ഡ്രൈവിങ് അനുഭൂതി.
സിആര്‍ഡിഐ ഡീസല്‍ എന്‍ജിനുകളുടെ മൃഗീയ കരുത്തിനെക്കുറിച്ച് ജനം മനസ്സിലാക്കിത്തുടങ്ങിയ അക്കാലത്ത് സ്വിഫ്റ്റ് എതിരാളികൾക്ക് വളരെ മുന്നിൽ കുതിച്ചു പാഞ്ഞു. ഈ എൻജിൻ നിർമിച്ച ഫിയറ്റിന്റെ മോഡലുകളെപ്പോലും സ്വിഫ്റ്റിന്റെ പ്രകടനം പിന്നിലാക്കി. 2011ൽ ഇറങ്ങിയ 1.2 കെ സീരീസ് പെട്രോൾ എൻജിനാണ് മറ്റൊരുദാഹരണം. മുൻഗാമിയായ 1.3 ലീറ്റർ എൻജിനേക്കാൾ മികവ് കാട്ടിയ യന്ത്രം.
∙ യുവത്വം കൂട്ടി പുതിയ സ്വിഫ്റ്റ്
അപൂർവ രൂപഭംഗി, ആസ്വാദ്യകരമായ ഉൾവശം, ടാങ്കിനൊത്ത സുരക്ഷ, പരമാനന്ദകരമായ ഡ്രൈവിങ്, സാങ്കേതികതയുടെ അതിപ്രസരം... ഇങ്ങനെയൊക്കെയാണ് മാരുതി പുതിയ സ്വിഫ്റ്റിനെ വിശേഷിപ്പിക്കാനാഗ്രഹിക്കുന്നത്. പഴയ സ്വിഫ്റ്റിന്‍റെ സ്വഭാവം ചോരാതെ പുതുമ തോന്നിപ്പിക്കുന്ന രൂപം. മുന്നിലേക്കു തെല്ലു തള്ളി നിൽക്കുന്ന ഗ്രില്ലും ഒഴുക്കൻ വശങ്ങളും പരമ്പരാഗത പിൻഭംഗിയും ചേരുമ്പോൾ ലാളിത്യവും ഒതുക്കവും തോന്നിപ്പിക്കുന്ന രൂപഭംഗി.
ഗ്ലോസി കറുപ്പിലുള്ള ഗ്രിൽ, സ്മോക്കി പ്രൊജക്ടർ ഹെഡ് ലാംപും ടെയ്ൽ ലാംപുകളും, പ്രിസിഷൻ കട്ട് ഡ്യുവൽ ടോണ്‍ അലോയ്സ് എന്നിവ ആഫ്റ്റർ മാർക്കറ്റ് മാറ്റങ്ങളാണോയെന്നു സംശയിപ്പിക്കും. ചുവപ്പിലും, നീലയിലും പേൾ വൈറ്റിലുമുള്ള ഡ്യുവൽ ടോൺ നിറവും ഇതിനോടു യോജിച്ചു പോകുന്നു. അഞ്ചു വേരിയന്റുകളിൽ സിഎക്സ്ഐ പ്ലസിനെങ്കിലും ഒരു സൺ റൂഫ് നൽകാമായിരുന്നു.
∙ കറുപ്പിനഴക്...
ധാരാളം സ്ഥലമുള്ള കറുപ്പ് ഉൾവശം പ്രീമിയം തന്നെ. ഫാബ്രിക് സീറ്റുകൾ കാഴ്ചയിലും ഇരിപ്പിലും സുഖം നൽകും. 9 ഇഞ്ച് സ്മാർട് പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലസ് ചാർജർ, പിൻ എസി വെന്റ്, മള്‍ട്ടി ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയടക്കം ആധുനിക ഉൾവശം. ഉള്ളിൽനിന്നു ക്രമീകരിക്കാവുന്ന വിങ് മിറർ, റിയർ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
പിൻ സീറ്റിൽ ലെഗ് റൂം കുറവില്ല, എന്നാൽ ഉയരക്കൂടുതലുള്ളവരുടെ കാലുകൾ പൂർണമായും സീറ്റിൽ സ്പർശിക്കാതെ ഉയർന്നു നിൽക്കും, പിൻ എസി വെന്റുകളും തെല്ലു വഴിമുടക്കിയാണ്. മുൻ സീറ്റുകൾ അതീവ സുഖപ്രദം. പഴയ മോഡലിനേക്കാൾ 15 സെന്റി മീറ്റർ നീളക്കൂടുതലുള്ളത് ഉള്ളിൽ പ്രതിഫലിക്കുന്നുണ്ട്.
∙ സുരക്ഷയിൽ അയവില്ല
അടിസ്ഥാന മോഡലിലടക്കം നൽകിയിരിക്കുന്ന സുരക്ഷ ഇതൊക്കെ: 6 എയർബാഗ്, ഇഎസ്പി, ഹിൽ ഹോൾഡ്, എബിഎസ്, എല്ലാ സീറ്റിനും ത്രീ പോയിന്റഡ് ബെൽറ്റുകൾ. ഡ്രൈവറും യാത്രക്കാരും സ്വിഫ്റ്റിൽ പരിപൂർണ സുരക്ഷിതർ.
∙ ഡ്രൈവിങ്
പുതിയ സ്വിഫ്റ്റിന്റെ ഏറ്റവും വലിയ പുതുമകളിലൊന്നാണ് പുതിയ സീ സീരീസ് എൻജിൻ. 1197 സിസി എൻജിന്റെ പ്രത്യേകത അത്യാധുനിക സാങ്കേതികതകൾ. വെറും മൂന്നു സിലണ്ടറല്ലേയുള്ളൂ എന്നു പുച്ഛിക്കുന്നവർ ഡ്രൈവർ സീറ്റിലിരുന്ന് 10 മിനിറ്റ് ഡ്രൈവ് ചെയ്യുമ്പോൾ അറിയാതെ പറയും – ഇതു കൊള്ളാം. പഴയ മോഡലിനേക്കാള്‍ 8 പിഎസ് കുറവുണ്ട്. 81.58 പിഎസ്. എന്നാൽ പിക്കപ്പിലും പ്രകടനത്തിലും ഒരു പടി മുന്നിലാണ് സീ സീരീസ്.
പഴയ മോഡലിനേക്കാൾ കുറഞ്ഞ ആർപിഎമ്മിൽ ആർജിക്കുന്ന കരുത്തും 112 എൻഎം ടോർക്കും ഡ്രൈവിങ്ങിൽ ശക്തിയും വേഗവുമായി പ്രതിഫലിക്കും. സ്പീഡോ മീറ്റർ 120 കടന്നാലും അറിയില്ല വേഗത്തിലാണ് യാത്രയെന്ന്. വേഗം കൂടുമ്പോള്‍ തെല്ലു സ്പോർട്ടി ശബ്ദം കൂടുതലുണ്ടാക്കുന്നത് കാതുകൾക്ക് ഇമ്പമുള്ള സംഗീതമായിത്തോന്നും.
എജിഎസ് ഗീയർ ബോക്സും ഹിൽഹോൾഡും സ്റ്റീയറിങ് അടക്കമുള്ള നിയന്ത്രണങ്ങളും ഡ്രൈവിങ് നല്ലൊരനുഭൂതിയാക്കുകയാണ്. 5 സ്പീഡ് മാനുവൽ മോഡലുമുണ്ട്. മികച്ച സസ്പെൻഷൻ സംവിധാനം ഉയര്‍ന്ന വേഗത്തിലെ മികച്ച നിയന്ത്രണത്തിനൊപ്പം യാത്രാസുഖവും നല്‍കുന്നു. ഇന്ധനക്ഷമതയിലാണ് മികവ്. എജിഎസ് മോഡലിന് 25.75 കിലോ മീറ്ററും 5 സ്പീഡ് മാനുവലിന് 24.80 കിലോ മീറ്ററും. പോരേ പൂരം...
∙ സ്വിഫ്റ്റ് വാങ്ങാം?
പരിഗണിക്കാവുന്ന മറ്റു കാറുകൾ: ഇഗ്നിസ്, ടിയാഗോ, ഗ്രാൻഡ് ഐ 10 നിയോസ്, സി ത്രി, എക്സറ്റർ, പഞ്ച് എന്നിവയാണ്. ഇതിൽ അവസാന മൂന്നു വാഹനങ്ങളും എസ്‌യുവി സ്റ്റൈലിങ്ങാണെന്ന വ്യത്യാസമുണ്ടെങ്കിലും സമാന വില വച്ചു താരതമ്യം ചെയ്യാം.
സ്വിഫ്റ്റിനുള്ള മികവുകൾ: വിപണിയിലെ എറ്റവും പുതിയ മോഡൽ, യുവത്വം തുളുമ്പുന്ന സ്റ്റൈലിങ്, മികച്ച എൻജിൻ, ചെറിയ കാറുകളെപ്പോലും പിന്നിലാക്കുന്ന ഇന്ധനക്ഷമത, സുഖസൗകര്യങ്ങളുടെ ഉൾവശം, 6 എയർബാഗുകളടക്കമുള്ള സുരക്ഷിതത്വം. മാരുതിയുടെ സർവീസ് ശൃംഖല. എല്ലാത്തിലുമുപരി സ്വിഫ്റ്റ് എന്ന പാരമ്പര്യം... ഇതൊക്കെപ്പോരേ? കണ്ണടച്ചു വാങ്ങാം.