ഹരിപ്പാട് പള്ളിപ്പാട്ടുനിന്നു വിദേശജോലിക്കായി പുറപ്പെട്ട യുവതി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചത് അരളിയുടെ ഇലയും പൂവും ചവച്ചതുകൊണ്ടാകാമെന്ന വാർത്ത ഞെട്ടലോടെയാണു കേരളം കേട്ടത്. അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിലേക്കു നയിച്ചിട്ടുണ്ടാവാമെന്നാണു പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. അരളി മാത്രമല്ല, നമ്മൾ വീട്ടുമുറ്റത്തേക്കു ക്ഷണിച്ചുകൊണ്ടുവരുന്ന പല ചെടികളിലും വിഷാംശമുണ്ട്. ചിലതിൽ നേരിയ അളവിലായതിനാൽ കാര്യമായ അപകടമില്ല. എന്നാൽ മറ്റു ചിലതിൽ അരളിയോളമോ അതിലധികമോ വിഷമുണ്ട്. ചിലത് അലർജി, വയറിളക്കം, ക്ഷീണം മുതലായ ലക്ഷണങ്ങളിൽ ഒതുങ്ങുന്നു. മറ്റു ചിലതു മരണത്തിലേക്കു നയിക്കാൻതക്ക ശേഷിയിലേക്കു വളരുന്നു. അവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട് പള്ളിപ്പാട്ടുനിന്നു വിദേശജോലിക്കായി പുറപ്പെട്ട യുവതി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചത് അരളിയുടെ ഇലയും പൂവും ചവച്ചതുകൊണ്ടാകാമെന്ന വാർത്ത ഞെട്ടലോടെയാണു കേരളം കേട്ടത്. അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിലേക്കു നയിച്ചിട്ടുണ്ടാവാമെന്നാണു പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. അരളി മാത്രമല്ല, നമ്മൾ വീട്ടുമുറ്റത്തേക്കു ക്ഷണിച്ചുകൊണ്ടുവരുന്ന പല ചെടികളിലും വിഷാംശമുണ്ട്.

ചിലതിൽ നേരിയ അളവിലായതിനാൽ കാര്യമായ അപകടമില്ല. എന്നാൽ മറ്റു ചിലതിൽ അരളിയോളമോ അതിലധികമോ വിഷമുണ്ട്. ചിലത് അലർജി, വയറിളക്കം, ക്ഷീണം മുതലായ ലക്ഷണങ്ങളിൽ ഒതുങ്ങുന്നു. മറ്റു ചിലതു മരണത്തിലേക്കു നയിക്കാൻതക്ക ശേഷിയിലേക്കു വളരുന്നു. കേരളത്തിലെ പൂച്ചെടികൾ ഏകദേശം 5600 ഇനം വരും. അതിൽ അറുപതിൽപരം ഇനം ചെടികളിൽ വിഷാംശമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് എത്തി നഴ്സറികൾവഴി വീടുകളിലേക്കു കയറിക്കൂടിയ പല ചെടികളിലും വിഷാംശമുണ്ട്.

Graphics: Manorama Online/ Jain David M
ADVERTISEMENT

ചില സസ്യങ്ങളുടെ സ്രവങ്ങൾ കണ്ണിൽ വീണാൽ താൽക്കാലികമോ സ്ഥിരമോ ആയ അന്ധതയ്ക്കു കാരണമാവാം. ധാരാളം പൂക്കൾ ലഭിക്കുന്ന അരളി, മഞ്ഞക്കോളാമ്പി, മനോഹരവർണത്തിലുള്ള ഇലകളോടുകൂടിയ വർണച്ചേമ്പ്, ഡിഫാൻബെക്കിയ, യൂഫോർബിയ ഇവയൊക്കെ ഈ ഗണത്തിൽപ്പെടുന്നവയാണ്. നമ്മുടെ പറമ്പുകളിൽ കാണുന്ന കുന്നി, ഒടുക്, ചൊറിയണം, ആനച്ചേര്, ഉമ്മം, ഒതളം, മേന്തോന്നി, അമ്പലപ്പാല ഇവയൊക്കെ വിഷാംശമടങ്ങിയ സസ്യങ്ങളാണ്.

Graphics: Manorama Online/ Jain David M

ചിലതു മനുഷ്യർക്കും ചിലതു മൃഗങ്ങൾക്കും ചിലതു രണ്ടുകൂട്ടർക്കും ഹാനികരമാകുന്നു. വിഷാംശമടങ്ങിയ സസ്യങ്ങളിൽ പലതും ഔഷധശേഷിയുള്ളവ കൂടിയാണ്. അതിനാൽത്തന്നെ നമ്മുടെ തൊടിയിൽനിന്ന് ഇവയെല്ലാം വെട്ടിക്കളയുക എന്നതല്ല, ഓരോന്നിനെക്കുറിച്ചും അറിവുണ്ടാകുകയും അത്തരത്തിൽ അതുമായി ഇടപഴകുകയും ചെയ്യുക എന്നതാണു പ്രധാനം.  

നമ്മൾ ഓമനിച്ചു വളർത്തുന്ന ചില വിഷച്ചെടികൾ

അരളി  (Apocynaceae-Nerium oleander)

ADVERTISEMENT

അരളിയുടെ ഇലയും തണ്ടും പൂവും വിഷം. പൂവിൽ താരതമ്യേന വിഷാംശം കുറവ്. ഉള്ളിൽച്ചെല്ലുന്ന അളവും ശരീരത്തിലെ പ്രതിരോധശേഷിയും അനുസരിച്ചു വയറിളക്കം മുതൽ ഹൃദയത്തിന്റെ തളർച്ചയും മരണവും വരെ ഉണ്ടാകാം. അരളിയിലുള്ള ഒലിയാൻഡ്രിൻ, ഒലിയാൻഡ്രിനിൻ എന്നീ രാസപദാർഥങ്ങൾ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നവയാണ്. ഏതു വരണ്ട കാലാവസ്ഥയിലും എവിടെയും പൂക്കും എന്നതിനാൽ പ്രിയങ്കരം. പക്ഷേ, അപകടകരം.

മഞ്ഞക്കോളാമ്പി  (apocynaceae-Allamanda cathartica)

വിഷാംശം കുറവെങ്കിലും ഇലയിലെയും തണ്ടിലെയും പശ കണ്ണിൽപ്പോയാൽ അസ്വസ്ഥതയുണ്ടാകും. ഈ പശ ഉള്ളിൽച്ചെല്ലുന്നതും നല്ലതല്ല. അരളിയുടെ അത്രയും അപകടകാരിയല്ല.

മഞ്ഞ അരളി  (apocynaceae-Cascabela thevetia)

ADVERTISEMENT

മഞ്ഞഅരളി മനോഹരസസ്യമാണെങ്കിലും ഇതിന്റെ കായ്കൾ ഉഗ്രൻവിഷമാണ്. സാധാരണ അരളിപോലെ ഇലയിലും തണ്ടിലും വിഷാംശമുണ്ട്. ചെടി നടുന്നെങ്കിൽ അതു കുട്ടികളുടെ കയ്യെത്താത്ത സ്ഥലത്തായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

സർപ്പക്കോള (ഡിഫൻബെക്കിയ) Araceae-Dieffenbachia seguina

നഴ്സറികൾവഴി വീടുകളിലെത്തിയ വിദേശസസ്യം. സർപ്പക്കോള എന്നു വിളിപ്പേര്. തണലത്തും വളരുമെന്നതിനാലും പച്ചപ്പുള്ളതിനാലും പ്രിയങ്കരം. കട്ടിയുള്ള ഇലയിലും തണ്ടിലും പാൽപ്പശയുള്ള ഇനങ്ങൾ. ഇവയുടെ ഒന്നിലേറെ ഇനം നമ്മൾ വീടുകളിലും വരാന്തയിലും ചട്ടികളിൽ വയ്ക്കുന്നു. മൃഗങ്ങളും മനുഷ്യരും ഈ ചെടിയിൽ കടിച്ചാൽ അപകടമുണ്ട്. ചെറിയ അംശം ഉള്ളിൽച്ചെല്ലുമ്പോൾത്തന്നെ മൃഗങ്ങളുടെ വായിൽനിന്നു നുരയും പതയും വരും. മനുഷ്യരുടെ ഉള്ളിൽച്ചെന്നാലും മരണകാരണമാകാം.

വർണച്ചേമ്പ് (Araceae-Caladium bicolor)

ഒട്ടേറെ ഇനം വർണച്ചേമ്പുകളുണ്ട്. ഇതിന്റെ ഇല ചവയ്ക്കാനോ നീര് ശരീരത്തിൽ പറ്റാനോ പാടില്ല. അലർജി, ചൊറിച്ചിൽ ഇവയുണ്ടാകും. ഉള്ളിൽപ്പോയാൽ വലിയ അസ്വസ്ഥതകൾക്കു കാരണമാകാം. ഇതു കഴിച്ചു കന്നുകാലികൾ ചത്തിട്ടുണ്ട്.

പൂച്ചെടിയല്ലെങ്കിലും സൂക്ഷിക്കണം

മുറ്റത്തെ പൂച്ചെടിയല്ലെങ്കിലും നമ്മുടെ  തൊടിയിലും പരിസരത്തും കാണുന്ന ചില വിഷസസ്യങ്ങളെയും മറ്റും  അറിഞ്ഞിരിക്കുന്നതു നല്ലതാണ്.

കുന്നിക്കുരു (Fabaceae-Abrus precatorius)

കുട്ടികൾ കളിക്കാനും മറ്റും ഉപയോഗിക്കുന്ന കുന്നിക്കുരു ജീവനെടുക്കാൻ പോന്ന വിഷമാണ്. രണ്ടു കുരുവിന്റെ ഉള്ളിലുള്ള വിഷം അകത്തുചെന്നാൽ മതി. കുട്ടികൾ പലപ്പോഴും ഇതു വിഴുങ്ങാറുണ്ടെങ്കിലും അപകടമുണ്ടാകാത്തത് ഈ കുരു പൊട്ടാത്തതിനാലാണ്. തൊണ്ടു ദഹിക്കാൻ എളുപ്പമല്ലാത്തതിനാൽ കുരു അതേപടി പുറത്തുപോകുന്നു. അബദ്ധവശാൽ കടിച്ചുപൊട്ടിച്ചാൽ അബ്രിൻ എന്ന വിഷാംശം ഉള്ളിലെത്തും.

എരുക്ക് (Asclepiadaceae-Calotropis gigantea)

ഔഷധച്ചെടിയാണ്. സംസ്കരിച്ചെടുത്തു ചർമരോഗങ്ങൾക്കു മരുന്നായി ഉപയോഗിക്കുന്നു. പക്ഷേ, ഇതിന്റെ പാൽ കണ്ണിലോ തൊലിയിലോ വീണാൽ പൊള്ളും.  

ഒടുക് (euphorbiaceae-Cleistanthus collinus)

കായ നെല്ലിക്കയോടു സാദൃശ്യമുള്ളതായതിനാൽ കുട്ടികൾ പറിച്ചു തിന്നാൻ സാധ്യത. ജീവനെടുക്കാനാവും വിധം വിഷകരം. വട്ടത്തിലുള്ള ഇലയും അപകടകാരി.  

കാഞ്ഞിരം (Loganiaceae-Strychnos nux-vomica)

കായ ഔഷധമാണ്. പക്ഷേ, സംസ്കരിച്ചുപയോഗിച്ചില്ലെങ്കിൽ വിഷം. കയ്പുള്ളതിനാൽ ആരും കഴിക്കാറില്ലെന്നതിനാൽ കാര്യമായ അപകടമുണ്ടാകുന്നില്ല.

ഒതളം (apocynaceae-Cerbera odallam)

കടലോരമേഖലയിൽ ധാരാളമുള്ള ചെടി. ഇതിന്റെ കായ അണുനാശിനിയുണ്ടാക്കാനും മറ്റും ഉപയോഗിക്കുന്നതിനാൽ  വിൽപനമൂല്യമുണ്ട്. പക്ഷേ, ഉള്ളിലെത്തിയാൽ മരണകാരണം. ഇലയിലും ചെറിയതോതിൽ വിഷാംശമുണ്ട്.  

ആവണക്ക് (Euphorbiaceae - Ricinus communis)

സർവസാധാരണമായി തൊടിയിൽ കാണുന്ന സസ്യം. വളരെ ഉപയോഗയോഗ്യമായ സസ്യം കൂടിയാണിത്. വിത്തിൽ മാരകമായ റിസിൻ എന്ന രാസഘടകമുണ്ട്. എന്നാൽ, ചൂടാക്കുമ്പോൾ ഇതിന്റെ വിഷാംശമെല്ലാം നഷ്ടപ്പെടുമെന്നതിനാൽ പച്ച വിത്ത് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി.  

കാട്ടാവണക്ക് (euphorbiaceae-Jatropha curcas)

സ്രവങ്ങൾ കണ്ണിന് അപകടമുണ്ടാക്കും. തൊലിയിൽ അലർജി, ചൊറിച്ചിൽ എന്നിവയ്ക്കും സാധ്യത.

മേന്തോന്നി (liliaceae-Gloriosa superba)

വളരെ മനോഹരമായ ഔഷധസസ്യം. ചിലർ ചെടിയായും വളർത്തുന്നു. പൂവും കിഴങ്ങുമൊക്കെ കഴിച്ചാൽ നാഡിവ്യവസ്ഥയെ ബാധിക്കും. ചിലർക്കു മാനസികാസ്വാസ്ഥ്യം വരെയുണ്ടാകാം. കോശങ്ങളെ അലിയിപ്പിക്കാൻ ആധുനിക വൈദ്യശാസ്ത്രം ഇതിൽ നിന്നുള്ള രാസപദാർഥം ഉപയോഗിക്കുന്നുണ്ട്.

(തൃശൂരിലെ കേരള വനഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റാണ് ലേഖകൻ)

English Summary:

Toxic Plant Guide: 13 Poisonous Plants Widely Found in Kerala