ഡ്രൈവിങ് ടെസ്റ്റ് പാസായി മണിക്കൂറുകൾക്കകം മലയാളി വിദ്യാർഥി ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ വിദ്യാർഥിക്ക് യുകെയിൽ ജയിൽശിക്ഷ ലഭിച്ചിട്ട് അധികമായിട്ടില്ല. ആറുവർഷത്തെ തടവുശിക്ഷയും എട്ടുവർഷം വാഹനം ഓടിക്കുന്നതിന് വിലക്കുമാണ് കേവലം 27 വയസ്സുമാത്രം പ്രായമുള്ള യുവാവിന് ലഭിച്ചത്. നാട്ടിലായിരുന്നെങ്കിൽ ലൈസൻസ് ഉള്ള സാഹചര്യത്തിൽ മനഃപൂർവം അല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. അറസ്റ്റ് രേഖപ്പെടുത്തും. താമസിയാതെ പയ്യൻ ജാമ്യത്തിലിറങ്ങി വീണ്ടും വണ്ടിയോടിക്കും. 75 വയസ്സുള്ള മുൻ കോളജ് പ്രഫസർ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെയാണ് യുവാവ് ഓടിച്ച വാഹനം ഇടിച്ച് അപകടമുണ്ടായത്. അപകടം നടന്നത് കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാ ലൈനിലായിരുന്നു. സംഭവം നടക്കുമ്പോൾ കാറിന്റെ വേഗത അവിടെ അനുവദനീയമായിരുന്നതിലും കൂടുതലുമായിരുന്നു. സംഭവശേഷം സ്ഥലത്തുനിന്ന് യുവാവ് രക്ഷപ്പെട്ടു. കാറിന്റെ കേടുപാടു മായ്ക്കാൻ ശ്രമിച്ചു. അങ്ങനെ ഒന്നിനു പുറകെ ഒന്നായി ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾക്ക് എല്ലാം കൂടിയാണ് കോടതി ശിക്ഷ വിധിച്ചത്. കോടതിയിൽ യുവാവ് കുറ്റസമ്മതം നടത്തിയതിനാൽ ശിക്ഷ അൽപം കുറഞ്ഞുകിട്ടി. അല്ലെങ്കിൽ ശിക്ഷാകാലാവധി ഇതിലും കൂടുമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രൈവിങ് ടെസ്റ്റ് പാസായി മണിക്കൂറുകൾക്കകം മലയാളി വിദ്യാർഥി ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ വിദ്യാർഥിക്ക് യുകെയിൽ ജയിൽശിക്ഷ ലഭിച്ചിട്ട് അധികമായിട്ടില്ല. ആറുവർഷത്തെ തടവുശിക്ഷയും എട്ടുവർഷം വാഹനം ഓടിക്കുന്നതിന് വിലക്കുമാണ് കേവലം 27 വയസ്സുമാത്രം  പ്രായമുള്ള യുവാവിന് ലഭിച്ചത്. നാട്ടിലായിരുന്നെങ്കിൽ ലൈസൻസ് ഉള്ള സാഹചര്യത്തിൽ മനഃപൂർവം അല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. അറസ്റ്റ് രേഖപ്പെടുത്തും. താമസിയാതെ പയ്യൻ ജാമ്യത്തിലിറങ്ങി വീണ്ടും വണ്ടിയോടിക്കും. 

75 വയസ്സുള്ള മുൻ കോളജ് പ്രഫസർ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെയാണ് യുവാവ് ഓടിച്ച വാഹനം ഇടിച്ച് അപകടമുണ്ടായത്. അപകടം നടന്നത് കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാ ലൈനിലായിരുന്നു.  സംഭവം നടക്കുമ്പോൾ കാറിന്റെ വേഗത അവിടെ അനുവദനീയമായിരുന്നതിലും കൂടുതലുമായിരുന്നു. സംഭവശേഷം സ്ഥലത്തുനിന്ന് യുവാവ് രക്ഷപ്പെട്ടു. കാറിന്റെ കേടുപാടു മായ്ക്കാൻ ശ്രമിച്ചു. അങ്ങനെ ഒന്നിനു പുറകെ ഒന്നായി  ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾക്ക് എല്ലാം കൂടിയാണ് കോടതി ശിക്ഷ വിധിച്ചത്. കോടതിയിൽ യുവാവ് കുറ്റസമ്മതം നടത്തിയതിനാൽ ശിക്ഷ അൽപം കുറഞ്ഞുകിട്ടി. അല്ലെങ്കിൽ ശിക്ഷാകാലാവധി ഇതിലും കൂടുമായിരുന്നു.  

ADVERTISEMENT

ബ്രിട്ടനിൽ പഠിക്കാനും ജോലിക്കുമായി എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ നാട്ടിലെ ലൈസൻസുമായി വാഹനം ഓടിച്ച് അപകടം വരുത്തിവയ്ക്കുന്നത് തുടർക്കഥയാകുന്നതിനിടെയാണ് ഈ സംഭവം. ബ്രിട്ടനിൽ  അപകടം വരുത്താതെ വാഹനം ഓടിക്കണമെങ്കിൽ കേവലം ലൈസൻസ് ഉണ്ടായിട്ടു മാത്രം കാര്യമില്ല. റോഡിലെ നിയമങ്ങൾ അറിയണം. മര്യാദകൾ പാലിക്കണം. അപകടം പറ്റിയാൽ വണ്ടിയുമായോ, വണ്ടി ഉപേക്ഷിച്ചിട്ടോ ഇറങ്ങി ഓടാൻ പാടില്ല. പകരം, അപകടത്തിൽ പരുക്കേറ്റയാളെ സഹായിക്കണം. പൊലീസിൽ വിവരം അറിയിക്കണം. അതായത് വാഹനം ഓടിക്കാനുള്ള ലൈസൻസ് നിയമം ലംഘിക്കാനും റോഡിൽ മര്യാദകേടു കാണിക്കാനുമുള്ള ലൈസൻസ് അല്ലെന്നു ചുരുക്കം. 

∙ ഇന്ത്യൻ ലൈസൻസിന് കാലാവധി  ഒരുവർഷം 

ഇന്ത്യയിൽനിന്ന് പഠിക്കാനും ജോലിക്കും ടൂറിസം- ബിസിനസ് ആവശ്യങ്ങൾക്കുമൊക്കെയായി യുകെയിൽ എത്തുന്നവർക്ക് പരമാവധി ഒരുവർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഒരു വർഷത്തിൽ കൂടുതൽ ഇവിടെ താമസിക്കാനാണ് ഉദ്ദേശമെങ്കിൽ യുകെ ലൈസൻസ് നേടാനുള്ള നടപടികൾ പൂർത്തിയാക്കി ലൈസൻസ് എടുത്താൻ മാത്രമേ വാഹനം ഓടിക്കൽ സാധ്യമാകൂ. ഒരുവർഷം കഴിഞ്ഞുള്ള ലൈസൻസ് ഉപയോഗിച്ച് വാഹന ഇൻഷുറൻസ് സാധ്യമാകില്ല. പലരും ഈ ഒരുവർഷത്തെ ആനുകൂല്യത്തിന്റെ മറവിൽ രണ്ടും മൂന്നും വർഷം വാഹനം ഓടിക്കുന്നു. ഇങ്ങനെ ഓടിക്കുന്നതിനിടെ അപകടം പറ്റുന്നതും അതിന്റ പേരിൽ ശിക്ഷ അനുഭവിക്കുന്നതും ധാരാളം പേരാണ്. 

(Representative image by epicurean/istockphoto)

∙ ലൈസൻസ് നേടാൻ വേണം പ്രൊവിഷനൽ 

ADVERTISEMENT

ലോകത്തെ മിക്ക രാജ്യങ്ങളും അംഗീകരിക്കുന്ന  യുകെ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള ആദ്യത്തെ നടപടി പ്രൊവിഷനൽ ലൈസൻസ് കരസ്ഥമാക്കുക എന്നതാണ്. ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിങ് ഏജൻസി (ഡിവിഎൽഎ)  എന്ന സ്ഥാപനമാണ് വാഹനങ്ങളുടെ റജിസ്ട്രേഷൻ, ടാക്സേഷൻ, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവയെല്ലാം നിയന്ത്രിക്കുന്നത്. 

15 വയസ്സും ഒൻപത് മാസവും പൂർത്തിയായവർക്ക് ഡിവിഎൽഎയിൽ ഓൺലൈനായോ, തപാൽ മുഖേനയോ നിശ്ചിത മാതൃകയിൽ ഫീസടച്ച് അപേക്ഷ നൽകിയാൽ പ്രൊവിഷനൽ ലൈസൻസ് ലഭിക്കും. അപേക്ഷകന്റെ ചിത്രവും ബ്രിട്ടനിൽ താമസിക്കുന്ന ആളാണെന്ന വിലാസത്തിന്റെ തെളിവുമാണ് ഇതിനു വേണ്ടത്. ഓൺലൈനായി അപേക്ഷിക്കാൻ 34 പൗണ്ടും പോസ്റ്റൽ ആപ്ലിക്കേഷന് 43 പൗണ്ടുമാണ് ഇപ്പോഴത്തെ ഫീസ്. 10 വർഷമാണ് പ്രൊവിഷനൽ ലൈസൻസിന്റെ കാലാവധി. 

(Representative image by RightClickStudios/istockphoto)

∙ പ്രൊവിഷനൽ കഴിഞ്ഞാൽ തിയറി പരീക്ഷ

പ്രൊവിഷനൽ ലൈസൻസ് കിട്ടിയാൽ അടുത്ത കടമ്പ ഡ്രൈവിങ് തിയറി ടെസ്റ്റ് പാസാകുക എന്നതാണ്. റോഡ് നിയമങ്ങളും വാഹനങ്ങളെ കുറിച്ചുള്ള അറിവും  റോഡിലെ സിഗ്നലുകളും ബോർഡുകളും വരകളും എല്ലാം മനസ്സിലാക്കിത്തരുന്നതാണ് ഡ്രൈവിങ് തിയറി. ഇതിനൊപ്പം  വേഗതയിൽ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടങ്ങിയ ഹൈവേ കോഡും തിയറിയിൽ പഠിക്കണം. ഇത്തരം വിവരങ്ങൾ പരിശോധിക്കുന്ന തിയറി പരീക്ഷയിൽ ഹസാർഡ് പേഴ്‌സപ്ഷൻ എന്ന വിഭാഗം കൂടിയുണ്ട്. ഒരുറോഡിലൂടെ വാഹനം ഓടിവരുന്ന വിഡിയോ കണ്ട് ആ വാഹനത്തിന്റെ ഡ്രൈവർ തടസ്സമായി കാണേണ്ട കാര്യങ്ങൾ കംപ്യൂട്ടറിൽ അടയാളപ്പെടുത്തുന്ന ടെസ്റ്റാണിത് ഇതു രണ്ടും പാസായാൽ മാത്രമേ വഴിയിലൂടെ വാഹനം ഓടിച്ചു പഠിക്കാനുള്ള അനുമതിയാകൂ. 

ADVERTISEMENT

നേരത്തേ ഏറെ സമയം പുസ്തകം വായിച്ചും മറ്റും നടത്തേണ്ടിയിരുന്ന ഇവയ്ക്കെല്ലാമുള്ള തയാറെടുപ്പുകൾ ഇപ്പോൾ മൊബൈൽ ആപ്പുകളുടെ സഹായത്തോടെ എളുപ്പത്തിൽ നടത്താം. പ്രൊവിഷനൽ ലൈസൻസിന് പത്തുവർഷമാണ് കാലാവധിയെങ്കിലും തിയറി പരീക്ഷ പാസായാൽ രണ്ടുവർഷത്തിനുള്ളിൽ പ്രാക്ടിക്കൽ ടെസ്റ്റ് പാസായിരിക്കണം. അല്ലാത്തപക്ഷം 20 പൗണ്ട് മുടക്കി വീണ്ടും പൊവിഷനൽ ലൈസൻസ് പുതുക്കണം. തിയറിയും രണ്ടാമത് പാസാകണം. 

50 ചോദ്യങ്ങളാണ് ഒരു മണിക്കൂർ തിയറി ടെസ്റ്റിൽ ഉണ്ടാകുക. ഇതിൽ 43 എണ്ണം ശരിയായാലേ (86 ശതമാനം) തിയറി പാസാകൂ. പരീക്ഷയുടെ രണ്ടാം ഭാഗമായ ഹസാർഡ് പേഴ്‌സപ്‌ഷന് 75 പോയിന്റിൽ 44 എണ്ണമെങ്കിലും ലഭിക്കണം. 

(Representative image by ljubaphoto/istockphoto)

∙ മറികടക്കാനാവാത്ത പ്രാക്ടിക്കൽ ടെസ്റ്റ്

യുകെ ലൈസൻസിന്റെ പ്രാക്ടിക്കൽ ടെസ്റ്റ് അക്ഷരാർഥത്തിൽ ബാലികേറാമലയാണ്. വാഹനം ഓടിക്കാൻ മാത്രം അറിഞ്ഞാൽ പോരാ, ഒരു തെറ്റും വരുത്താതെ വാഹനം ഓടിക്കണം. പുതിയ നിയമം അനുസരിച്ച് ഹൈവേയിലൂടെയും നാവിഗേഷൻ ഉപയോഗിച്ചുമെല്ലാം വാഹനം ഓടിച്ചു കാണിക്കണം. ഇതിനു പുറമെ ത്രീ പോയിന്റ് ടേൺ, പാരലൽ പാർക്കിങ് തുടങ്ങിയവയിലെ വൈദഗ്ധ്യവും പരിശോധിക്കും. 40 മിനിറ്റ് ദൈർഘ്യമുള്ള ടെസ്റ്റിനിടെ വാഹനത്തെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങളും ഉണ്ടാകാം.  ഇതിന് ഉത്തരം ഇല്ലാതെ വരികയോ ടെസ്റ്റിനിടെ എപ്പോഴെങ്കിലും വലിയ തെറ്റ് സംഭവിക്കുകയോ ചെയ്താൽ അതോടെ അടുത്ത ടെസ്റ്റിന് തീയതി കുറിക്കാം.

40 മിനിറ്റുള്ള ടെസ്റ്റിനിടെ ചെറിയ ചെറിയ 15 തെറ്റുകൾ വരെ പൊറുക്കും. ഇത് മൈനറോ മേജറാണോ എന്നൊക്കെ തീരുമാനിക്കാനുള്ള വിവേചനാധികാരം ഡ്രൈവിങ് എക്സാമിനർക്കാണ്. നാട്ടിൽ പത്തും ഇരുപതും വർഷം ടാക്സി ഓടിച്ചവരും പ്രൈവറ്റ് ബസ് പറത്തിക്കൊണ്ടിരുന്നവരും യുകെയിലെത്തി പലവട്ടം ഡ്രൈവിങ് ടെസ്റ്റിന് തോറ്റ ചരിത്രമുണ്ട്. 

∙ ചെലവേറിയ പരിശീലനത്തിന് വേണം സമയവും 

ആദ്യമായി ഡ്രൈവിങ് പഠിക്കുന്നവർ ചുരുങ്ങിയത് നാൽപത് മണിക്കൂറെങ്കിലും വാഹനം ഓടിച്ചാലേ ടെസ്റ്റെടുക്കാൻ പാകത്തിന് എത്തൂ. ഒരു മണിക്കൂർ ക്ലാസിന് ഇപ്പോൾ ബ്രിട്ടനിൽ ചുരുങ്ങിയത് 35 മുതൽ 40 പൗണ്ടുവരെ (ഏകദേശം നാലായിരം രൂപ) ഫീസ് നൽകണം. ഡ്രൈവിങ് നേരത്തേ അറിയാവുന്നവരാണെങ്കിലും റോഡ് പരിചയമാകാനും നിയമങ്ങൾ പഠിക്കാനുമൊക്കെയായി ഒരു പത്തു ക്ലാസിനെങ്കിലും പോയേ മതിയാകൂ. 

അംഗീകൃത ഡ്രൈവിങ് സ്കൂളുകളിലൂടെയും 21 വയസ്സ് പൂർത്തിയായ, യുകെ ലൈസൻസ് കിട്ടി മൂന്നു വർഷം കഴിഞ്ഞ ഒരാളുടെ സഹായത്തോടെയും പ്രാക്ടിക്കൽ ടെസ്റ്റിന് പരിശീലനം നേടാം. പ്രൊവിഷനൽ ലൈസൻസ് കിട്ടി  തിയറി പരീക്ഷ പാസായി എന്നു കരുതി ഇൻസ്ട്രക്ടറുടെയോ നിർദിഷ്ട യോഗ്യതയുള്ള ഒരാളുടെ സാന്നിധ്യത്തിലോ അല്ലാതെ ഇവർക്ക് വാഹനം ഓടിക്കാനേ കഴിയില്ല.  കനത്ത പിഴയും ഡ്രൈവിങ് വിലക്കും ഉൾപ്പെടെ ലഭിക്കുന്ന കുറ്റകൃത്യമാണിത്. അപകടം ഉണ്ടായി വലിയ ആപത്ത് സംഭവിച്ചാൽ അഴിയെണ്ണേണ്ടിയും വരും. 

(Representative image by Sladic/istockphoto)

പരീക്ഷ പാസാകുന്നവർ പ്രൊവിഷനൽ ലൈസൻസും ടെസ്റ്റ് സർട്ടിഫിക്കറ്റും സഹിതം ഡിവിഎൽഎയിൽ അപേക്ഷിക്കുമ്പോൾ ഫോട്ടോ പതിച്ച ഒറിജിനൽ യുകെ ലൈസൻസ് ലഭിക്കും. നമ്മുടെ വ്യക്തിവിവരങ്ങളും ഏതൊക്കെ വാഹനം ഓടിക്കാനുള്ള അനുമതി ഉണ്ട് എന്നതും ഈ കാർഡിൽ വ്യക്തമായി ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാവുന്ന ആധികാരിക തിരിച്ചറിയൽ രേഖയാണ് ഫുൾ യുകെ ലൈസൻസ്. 

രാജാവിന് എന്ത് ലൈസൻസ്

ബ്രിട്ടനിൽ ലൈസൻസില്ലാതെ വാഹനം ഓടിക്കാൻ അധികാരമുള്ളത് ഒരാൾക്കു മാത്രം. ചാൾസ് മൂന്നാമൻ രാജാവിനാണ് ഈ പ്രത്യേക അനുമതിയുള്ളത്. എല്ലാ നിയമങ്ങളും രാജാവിൽ നിന്നായതിനാലാണ് രാജാവിന് ലൈസൻസ് ഇല്ലാത്തതും വേണ്ടാത്തതും. 

∙ ആറു പോയിന്റ് പോയാൽ വീണ്ടും തുടങ്ങാം

പുതുതായി ലഭിക്കുന്ന യുകെ ലൈസൻസിൽ ആറ് പോയിന്റാണ് ആകെയുള്ളത്. രണ്ടു വർഷത്തിനിടെ ഈ ആറു പോയിന്റ് നഷ്ടമായാൽ ലൈസൻസ് റദ്ദാകും. ഓവർ സ്പീഡ്, മദ്യപിച്ച് വാഹനം ഓടിക്കൽ, തുടങ്ങി ഓരോ കുറ്റകൃത്യത്തിനും നിയമലംഘനത്തിനും പിഴയ്ക്കുമൊപ്പം പോയിന്റും നഷ്ടപ്പെടാം. ഇത്തരത്തിൽ പോയിന്റ് നഷ്ടപ്പെട്ട് ലൈസൻസ് പോയാൽ വീണ്ടും പ്രൊവിഷനലും തിയറിയും പ്രാക്ടിക്കലുമെല്ലാം പാസായി വേണം വീണ്ടും ലൈസൻസ് എടുക്കാൻ. 

പരമാവധി പന്ത്രണ്ട് പോയിന്റ് വരെയാണ് ഒരു ലൈസൻസിൽ കാലക്രമംകൊണ്ട് കൂടിച്ചേരുക. രണ്ടു വർഷത്തിനുശേഷമാണ് ഓരോ വർഷവും പോയിന്റ് കൂടി 12ൽ എത്തുന്നത്. ഇടയ്ക്കിടെ പോയിന്റ് നഷ്ടമായാലും കുറ്റകൃത്തിന്റെയും നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് മൂന്നും നാലും അഞ്ചും വർഷങ്ങൾക്കുശേഷം ഇവ തിരികെ ലഭിക്കും. എന്നാൽ മൂന്നു വർഷത്തിനിടെ 12 പോയിന്റ് നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാൽ ചുരുങ്ങിയത് ആറു മാസത്തേക്കെങ്കിലും ഡ്രൈവിങ് വിലക്ക് വരും. 

(Representative image by yevtony/istockphoto)

∙ പവർഫുൾ ലൈസൻസ്, ലോകത്തിലെ നാലാമൻ

ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസിങ് ബെഞ്ച്മാർക്കിങ്ങിൽ യുകെ - ഡിവിഎൽഎ നൽകുന്ന ലൈസൻസിന് നാലാം സ്ഥാനമാണ്. യുഎസ് ഉൾപ്പെടെയുള്ള ഒട്ടു മിക്ക രാജ്യങ്ങളിലും ബ്രിട്ടിഷ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. പല രാജ്യങ്ങളിലും  മറ്റൊരു ടെസ്റ്റിന് വിധേയമാകാതെ ബ്രിട്ടിഷ് ഡ്രൈവിങ് ലൈസൻസ് കാണിച്ച് അപേക്ഷ നൽകി ആ രാജ്യത്തെ ലൈസൻസ് സ്വന്തമാക്കാം. യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളിലും സ്വിറ്റ്സർലൻഡിലും യുകെ ലൈസൻസുകൊണ്ട് വാഹനം ഓടിക്കാം. എന്നാൽ നോർവെ തുടങ്ങിയ സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ യുകെ ലൈസൻസിനൊപ്പം ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് കൂടി കരുതണം. 

ബ്രിട്ടിഷ് ലൈസൻസുകൊണ്ട് ഇന്ത്യയിൽ വാഹനം ഓടിക്കണമെങ്കിൽ ലൈസൻസിനൊപ്പം ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റുകൂടി കരുതണം. ഓരോ സംസ്ഥാനത്തെയും ഡ്രൈവിങ് നിയമങ്ങൾ വ്യത്യസ്തമായതിനാൽ ഇന്ത്യയിൽ വാഹനം ഓടിക്കാൻ ആഗ്രഹിക്കുന്നവർ അതത് സംസ്ഥാനങ്ങളിലെ ട്രാഫിക് പൊലീസ് ഓഫിസുകളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്നാണ് യുകെ സർക്കാർ നൽകുന്ന ഉപദേശം. 

ബ്രിട്ടനിൽ പോസ്റ്റ് ഓഫിസുകൾ വഴിയും നിർദിഷ്ട പേ പോയിന്റുകൾ വഴിയും ലൈസൻസിന്റെ പകർപ്പും ഫോട്ടോയും കാണിച്ച് 5.50 പൗണ്ട് നൽകി അപേക്ഷ നൽകിയാൽ യാത്രയ്ക്കു മുൻപ് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാം. 

ഓസ്ട്രേലിയ, ബാർബഡോസ്, ബ്രിട്ടിഷ് വെർജിൻ ഐലൻഡ്, കാനഡ, ഫോക്‌ലാൻഡ് ദ്വീപ്, ജിബ്രാൾട്ടർ, ഹോങ്കോങ്, ജപ്പാൻ മോണാക്കോ, അൻഡോറ, ന്യൂസീലൻഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, തയ്‌വാൻ, യുക്രെയ്ൻ, യുഎഇ. എന്നിവിടങ്ങളിലെ ലൈസൻസ് ഇവിടെ താമസിക്കാനായി എത്തുന്നവർക്ക് അപേക്ഷ നൽകി യുകെ ലൈസൻസായി മാറ്റിയെടുക്കാം. 

(Representative image by SolStock/istockphoto)

∙ റോഡിൽ കാണാം പി സ്റ്റിക്കർ

പുതുതായി ലൈസൻസ് ലഭിക്കുന്നവർ വാഹനങ്ങളിൽ ഇംഗ്ലിഷ് അക്ഷരമാലയിലെ പി എന്ന അക്ഷരം പതിപ്പിച്ച് വാഹനം ഓടിക്കുന്നത് പതിവാണ്.  പ്രബേഷനറി ഡ്രൈവർ എന്നാണ് ഇതിന്റെ അർഥം. ഇത് നിയമം ഒന്നുമല്ലെങ്കിലും രാജ്യത്തെ കീഴ്‌വഴക്കമാണിത്. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പാണിത്. ഡ്രൈവർ പുതിയതാണെന്ന സന്ദേശം ഒട്ടേറെ അപകടം ഒഴിവാക്കും. വെളുത്ത പ്രതലത്തിൽ പച്ച നിറത്തിലാണ് ഈ പി പതിപ്പിക്കൽ. സമാനമായ രീതിയിൽ ഡ്രൈവിങ് പഠിക്കുന്നവർ ഇംഗ്ലിഷ് അക്ഷരമാലയിലെ എൽ എന്ന അക്ഷരവും വാഹനത്തിൽ പതിപ്പിക്കണമെന്നാണ് നിയമം. 

English Summary:

How to Pass the UK's Driving Tests: From Theory to Practice - A Complete Guide 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT