ജനപിന്തുണ ഉറപ്പാക്കി തുടർച്ചയായി 2 ലോക്സഭകളിലേക്ക് ഒരുമിച്ചെത്തിയത് 3 കായികതാരങ്ങൾ. ഇവരുടെ പ്രതിഭ കായികരംഗത്തുമാത്രം ഒതുങ്ങിനിൽക്കുന്നതും ആയിരുന്നില്ല. എന്നാൽ, കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും മികച്ച ജനപിന്തുണയും ഉണ്ടായിട്ടും ഈ 3 പ്രതിഭകളെയും മന്ത്രിസഭകളിലേക്ക് പരിഗണിച്ചില്ല. കായിക താരങ്ങളായ മൂവരും വ്യത്യസ്ത വിഭാഗങ്ങളിൽ ഇന്ത്യയെ നയിച്ച നായകൻമാർകൂടിയായിരുന്നു. ഇവരിൽ രണ്ടുപേർ രാജകീയ പ്രൗഢിയോടെ സഭയിലേക്ക് കടുന്നുവന്നരാണെങ്കിൽ മൂന്നാമൻ എത്തിയത് ആദിവാസി സമൂഹത്തിൽനിന്ന്. ഇവരുടെ ലോക്സഭാ പ്രവേശനം കഴിഞ്ഞ് 7 പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇപ്പോഴും ആ ചോദ്യം ഉയരുന്നു; ഈ ത്രിമൂർത്തികൾ എന്തേ മന്ത്രിമാരായില്ല? 1957ൽ രൂപീകരിച്ച രണ്ടാം ലോക്സഭയിലും 1962ൽ നിലവിൽവന്ന മൂന്നാം ലോക്സഭയിലും ഒരുമിച്ചുണ്ടായിരുന്ന ഇവരുടെ രാഷ്ട്രീയ ചായ്‌വുകൾ വ്യത്യസ്തമായിരുന്നു. 2 പേർ ഒളിംപ്യൻമാരും ഒരാൾ രാജ്യാന്തര ക്രിക്കറ്റ് താരവും.

ജനപിന്തുണ ഉറപ്പാക്കി തുടർച്ചയായി 2 ലോക്സഭകളിലേക്ക് ഒരുമിച്ചെത്തിയത് 3 കായികതാരങ്ങൾ. ഇവരുടെ പ്രതിഭ കായികരംഗത്തുമാത്രം ഒതുങ്ങിനിൽക്കുന്നതും ആയിരുന്നില്ല. എന്നാൽ, കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും മികച്ച ജനപിന്തുണയും ഉണ്ടായിട്ടും ഈ 3 പ്രതിഭകളെയും മന്ത്രിസഭകളിലേക്ക് പരിഗണിച്ചില്ല. കായിക താരങ്ങളായ മൂവരും വ്യത്യസ്ത വിഭാഗങ്ങളിൽ ഇന്ത്യയെ നയിച്ച നായകൻമാർകൂടിയായിരുന്നു. ഇവരിൽ രണ്ടുപേർ രാജകീയ പ്രൗഢിയോടെ സഭയിലേക്ക് കടുന്നുവന്നരാണെങ്കിൽ മൂന്നാമൻ എത്തിയത് ആദിവാസി സമൂഹത്തിൽനിന്ന്. ഇവരുടെ ലോക്സഭാ പ്രവേശനം കഴിഞ്ഞ് 7 പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇപ്പോഴും ആ ചോദ്യം ഉയരുന്നു; ഈ ത്രിമൂർത്തികൾ എന്തേ മന്ത്രിമാരായില്ല? 1957ൽ രൂപീകരിച്ച രണ്ടാം ലോക്സഭയിലും 1962ൽ നിലവിൽവന്ന മൂന്നാം ലോക്സഭയിലും ഒരുമിച്ചുണ്ടായിരുന്ന ഇവരുടെ രാഷ്ട്രീയ ചായ്‌വുകൾ വ്യത്യസ്തമായിരുന്നു. 2 പേർ ഒളിംപ്യൻമാരും ഒരാൾ രാജ്യാന്തര ക്രിക്കറ്റ് താരവും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപിന്തുണ ഉറപ്പാക്കി തുടർച്ചയായി 2 ലോക്സഭകളിലേക്ക് ഒരുമിച്ചെത്തിയത് 3 കായികതാരങ്ങൾ. ഇവരുടെ പ്രതിഭ കായികരംഗത്തുമാത്രം ഒതുങ്ങിനിൽക്കുന്നതും ആയിരുന്നില്ല. എന്നാൽ, കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും മികച്ച ജനപിന്തുണയും ഉണ്ടായിട്ടും ഈ 3 പ്രതിഭകളെയും മന്ത്രിസഭകളിലേക്ക് പരിഗണിച്ചില്ല. കായിക താരങ്ങളായ മൂവരും വ്യത്യസ്ത വിഭാഗങ്ങളിൽ ഇന്ത്യയെ നയിച്ച നായകൻമാർകൂടിയായിരുന്നു. ഇവരിൽ രണ്ടുപേർ രാജകീയ പ്രൗഢിയോടെ സഭയിലേക്ക് കടുന്നുവന്നരാണെങ്കിൽ മൂന്നാമൻ എത്തിയത് ആദിവാസി സമൂഹത്തിൽനിന്ന്. ഇവരുടെ ലോക്സഭാ പ്രവേശനം കഴിഞ്ഞ് 7 പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇപ്പോഴും ആ ചോദ്യം ഉയരുന്നു; ഈ ത്രിമൂർത്തികൾ എന്തേ മന്ത്രിമാരായില്ല? 1957ൽ രൂപീകരിച്ച രണ്ടാം ലോക്സഭയിലും 1962ൽ നിലവിൽവന്ന മൂന്നാം ലോക്സഭയിലും ഒരുമിച്ചുണ്ടായിരുന്ന ഇവരുടെ രാഷ്ട്രീയ ചായ്‌വുകൾ വ്യത്യസ്തമായിരുന്നു. 2 പേർ ഒളിംപ്യൻമാരും ഒരാൾ രാജ്യാന്തര ക്രിക്കറ്റ് താരവും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപിന്തുണ ഉറപ്പാക്കി തുടർച്ചയായി 2 ലോക്സഭകളിലേക്ക് ഒരുമിച്ചെത്തിയത് 3 കായികതാരങ്ങൾ. ഇവരുടെ പ്രതിഭ കായികരംഗത്തുമാത്രം ഒതുങ്ങിനിൽക്കുന്നതും ആയിരുന്നില്ല. എന്നാൽ, കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും മികച്ച ജനപിന്തുണയും ഉണ്ടായിട്ടും ഈ 3 പ്രതിഭകളെയും മന്ത്രിസഭകളിലേക്ക് പരിഗണിച്ചില്ല. കായിക താരങ്ങളായ മൂവരും വ്യത്യസ്ത വിഭാഗങ്ങളിൽ ഇന്ത്യയെ നയിച്ച നായകൻമാർകൂടിയായിരുന്നു.

ഇവരിൽ രണ്ടുപേർ രാജകീയ പ്രൗഢിയോടെ സഭയിലേക്ക് കടുന്നുവന്നരാണെങ്കിൽ മൂന്നാമൻ എത്തിയത് ആദിവാസി സമൂഹത്തിൽനിന്ന്. ഇവരുടെ ലോക്സഭാ പ്രവേശനം കഴിഞ്ഞ് 7 പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇപ്പോഴും ആ ചോദ്യം ഉയരുന്നു; ഈ ത്രിമൂർത്തികൾ എന്തേ മന്ത്രിമാരായില്ല? 1957ൽ രൂപീകരിച്ച രണ്ടാം ലോക്സഭയിലും 1962ൽ നിലവിൽവന്ന മൂന്നാം ലോക്സഭയിലും ഒരുമിച്ചുണ്ടായിരുന്ന ഇവരുടെ രാഷ്ട്രീയ ചായ്‌വുകൾ വ്യത്യസ്തമായിരുന്നു. 2 പേർ ഒളിംപ്യൻമാരും ഒരാൾ രാജ്യാന്തര ക്രിക്കറ്റ് താരവും.

ADVERTISEMENT

ഭരണഘടനാ നിർമാണസഭയിൽ അംഗവും ആദ്യ 4 ലോക്സഭകളിൽ (1952–67) എംപിയും ഓക്സ്ഫർഡ് സർവകലാശാലയിൽ നിന്ന് ഉന്നതബിരുദവും സിവിൽ സർവീസും നേടിയ ജയ്പാൽസിങ് മുണ്ടയാണ് ഒന്നാമൻ. ഇന്ത്യൻ ഹോക്കി ടീമിന്റെ ആദ്യ നായകനായിരുന്ന ജയ്പാൽ സിങ്, ഒളിംപിക് താരം കൂടിയാണ് (1928 – ആംസ്റ്റർഡാം). ഇദ്ദേഹത്തിന്റെ ഭാര്യയും എംപിയുമായിരുന്ന ജഹാനര ജയരത്നം പോലും ഇതിനിടയിൽ മന്ത്രിയായി. പക്ഷേ ജയ്പാൽസിങ്ങിനെ മാത്രം മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല.

രണ്ടും മൂന്നും (1957, 62) ലോക്സഭകളിലെത്തിയ വിജയനഗരത്തിലെ രാജകുമാരൻ ഡോ. ഗജപതിരാജ വിജയ ആനന്ദ് (വിസ്സി) ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായിരുന്നു. പഴയ ഉത്തർപ്രദേശിൽ മന്ത്രിയായിരുന്നെങ്കിലും കേന്ദ്രമന്ത്രിസഭയിലേക്ക് പ്രവേശനം ലഭിച്ചില്ല.

മികച്ച ക്രിക്കറ്റ് ഭരണാധികാരി എന്ന നിലയിലും പേരെടുത്ത അദ്ദേഹം ഇന്ത്യയ്ക്ക് ഐസിസിയിൽ അംഗത്വം ലഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. സ്വതന്ത്രനായി മത്സരിച്ച് ആദ്യ 5 ലോക്സഭകളിലെത്തിയ (1952–70) ബിക്കാനീർ മഹാരാജാവ് ഡോ. കാർണി സിങ്ങാണ് കൂട്ടത്തിലെ മൂന്നാമൻ. വലിയ ഭൂരിപക്ഷത്തിലാണ് ഓരോ തവണയും അദ്ദേഹം സഭയിലെത്തിയത്. 17 വർഷം ദേശീയ ഷൂട്ടിങ് ചാംപ്യനായിരുന്ന ഇദ്ദേഹം ഈ വിഭാഗത്തിൽ ഇന്ത്യൻ നായകനുമായിരുന്നു. ഷൂട്ടിങ് ലോകചാംപ്യൻഷിപ്പിൽ മെഡൽ ജേതാവായ ആദ്യ ഇന്ത്യക്കാരനും ഇദ്ദേഹമാണ്.

∙ ആദിവാസി കുടിലിൽനിന്ന് ഓക്സ്ഫഡ് വഴി പാർലമെന്റിൽ

ഇന്ത്യൻ പാർലമെന്റിന്റെ ആദ്യ രൂപമായ ഭരണഘടനാ നിർമാണസഭ (കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) 1946 ഡിസംബർ ആറിനാണ് രൂപീകരിച്ചത്. ഇന്ത്യയിലെ എല്ലാ ആദിവാസി വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് സഭയിലെത്തിയ ആളാണ് ജയ്പാൽ സിങ് മുണ്ട. ഇടക്കാല പാർലമെന്റ്, ലോക്സഭ എന്നീ നിയമനിർമാണ സഭകളിലും അദ്ദേഹം അംഗമായി. പാർലമെന്റ് അംഗമായ ആദ്യ കായികതാരം, ഇന്ത്യൻ ഹോക്കിയുടെ ആദ്യ നായകൻ എന്നീ ബഹുമതികളും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. 1903 ജനുവരി 3ന് പഴയ ബിഹാർ പ്രവിശ്യയിലെ തക്ര പഹാന്തോലിയിലെ ആദിവാസി കുടുംബത്തിലാണ് ജയ്‌പാൽ സിങ് ജനിച്ചത്. ആദ്യാകാലത്ത് കന്നുകാലികളെ മേയിച്ചാണ് അദ്ദേഹം ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. പ്രമോദ് പഹൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പേര്.

ADVERTISEMENT

സമർഥനായ ആദിവാസി ബാലന്റെ മികവ് മനസ്സിലാക്കിയ മിഷണറിമാരാണ് സ്കൂൾ പഠനത്തിനായി അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്. റാഞ്ചിയിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉന്നത വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പോടെ ജയ്പാൽ ഓക്സ്ഫർഡ് സർവകലാശാലയിലെത്തി. അവിടെനിന്ന് ബിരുദാനന്തരബിരുദം സ്വന്തമാക്കിയ ജയ്പാൽ മികച്ച ഹോക്കി കളിക്കാരനായും വളർന്നു. കായികരംഗത്ത് മികവ് പുലർത്തുന്നവർക്ക് ഓക്സ്ഫഡ് നൽകുന്ന ‘ഓക്സ്ഫഡ് ബ്ലൂ’ പദവി സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനുമായി. ഇതിനിടയ്ക്ക് ഇന്ത്യൻ സിവിൽ സർവീസിന്റെ ആദ്യ രൂപമായ ഇംപീരിയിൽ സിവിൽ സർവീസ് (ഐസിഎസ്) പരീക്ഷയിൽ വിജയിച്ചു.

ജയ്പാൽ സിങ് മുണ്ട (Picture courtesy: wikipedia)

എന്നാൽ, പരിശീലന കാലയളവിൽ നടന്ന ആംസ്റ്റർഡാം ഒളിംപിക്സിൽ (1928) ഇന്ത്യൻ ഹോക്കി ടീമിനെ പ്രതിനിധീകരിക്കാൻ അനുവാദം ലഭിക്കാതെ വന്നതോടെ അദ്ദേഹം ഐസിഎസ് ഉപേക്ഷിച്ചു. എന്നാൽ, ഇന്ത്യൻ ഹോക്കി ടീമിന്റെ ആദ്യ നായകനായി തിരഞ്ഞെടുക്കപ്പെട്ട ജയ്‌പാൽ സിങ് 1928 ഒളിംപിക് ഹോക്കി ഫൈനൽ കളിച്ചതായി രേഖകളില്ല. മേളയിൽ ഇന്ത്യയ്ക്കായിരുന്നു സ്വർണം. പ്രാഥമിക റൗണ്ടിലെ 3 മത്സരങ്ങൾ കളിച്ച ജയ്പാൽ ടീമിലെ പടലപ്പിണക്കംമൂലം ഇടയ്ക്കുവച്ച് ടീം വിട്ടെന്നാണ് കരുതപ്പെടുന്നത്. പിന്നീട് മോഹൻ ബഗാന്റെ ഹോക്കി ടീം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ബംഗാൾ ഹോക്കി അസോസിയേഷൻ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.

പിന്നീട് സ്വദേശത്തും വിദേശത്തും വിവിധ കോളജുകളിൽ അധ്യാപകനായി. ബിക്കാനീർ നാട്ടുരാജ്യത്തെ ഉന്നത പദവികൾ വഹിച്ച ശേഷം അവിടുത്തെ വിദേശകാര്യ സെക്രട്ടറിയായി. പിൽക്കാലത്ത് തന്റെ സമുദായമായ ഗോത്രവർഗത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് മാറ്റം വരണമെന്ന ആഗ്രഹവുമായി രാഷ്ട്രീയത്തിലെത്തി. 1939ൽ അഖിലേന്ത്യാ ആദിവാസി മഹാസഭയുടെ പ്രസിഡന്റായി. ഗോത്രവർഗക്കാർക്കായി ജാർഖണ്ഡ് എന്നൊരു പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി ശബ്ദമുയർത്തി. 1940ലെ കോൺഗ്രസ് സമ്മേളന വേളയിൽ ഇക്കാര്യം സുഭാഷ്ചന്ദ്ര ബോസുമായി ചർച്ച ചെയ്തെങ്കിലും സ്വാതന്ത്ര്യസമരത്തിന്റെ ആവേശത്തെ ബാധിച്ചേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. 1946 ഡിസംബറിൽ ഭരണഘടനാ നിർമാണ സഭ നിലവിൽവന്നപ്പോൾ അതിൽ അംഗമായി. ഉപദേശക സമിതിയടക്കം 3 സമിതികളിൽ അദ്ദേഹം അംഗമായിരുന്നു.

ഭരണഘടനാ നിർമാണ സഭ അതിന്റെ ലക്ഷ്യങ്ങൾ സംബന്ധിച്ച പ്രമേയം പരിഗണിച്ചപ്പോൾ ജയ്പാൽ സിങ് നടത്തിയ പ്രസംഗം ആവേശംനിറഞ്ഞതായിരുന്നു: ‘6000 വർഷമായി അവഗണന നേരിടുന്ന ആദിവാസി സമൂഹമാണ് ഭൂമിയിൽ ഏറ്റവും ജനാധിപത്യബോധമുള്ളവർ. ആദിവാസി ജനതയ്ക്കു വേണ്ടത് പ്രത്യേക സംരക്ഷണമല്ല, മറിച്ച് മറ്റെല്ലാ ഇന്ത്യക്കാരെയും പോലെയുള്ള പരിഗണനയാണ്. നമ്മൾ ഒരു പുതിയ അധ്യായം, എല്ലാവർക്കും അവസര തുല്യതയുള്ളതായ, ആരും അവഗണിക്കപ്പെടാത്ത, സ്വതന്ത്ര ഇന്ത്യയുടെ പുതിയ അധ്യായം തുടങ്ങാൻ പോകുന്നുവെന്ന നിങ്ങളുടെ വാക്ക് ഞാൻ വിശ്വസിക്കുന്നു.’

ആദിവാസി മഹാസഭ പിന്നീട് ജാർഖണ്ഡ് പാർട്ടിയായി മാറി. 1952 മുതൽ 1970 വരെ തുടർച്ചയായി 4 ലോക്‌സഭകളിൽ 18 വർഷം ബിഹാറിലെ റാഞ്ചി വെസ്‌റ്റ്, ഖുന്തി മണ്ഡലങ്ങളിൽ നിന്ന് ജയിച്ച ജയ്‌പാൽ തികഞ്ഞൊരു രാഷ്‌ട്രീയക്കാരനായി. പാർലമെന്റിലെത്തിയ ആദ്യ കായിക താരമാണ് ജയ്പാൽ. പ്രൊവിഷനൽ പാർലമെന്റിലും (1950–52) അദ്ദേഹം അംഗമായിരുന്നു. എംപിയായിരിക്കെ 1970ൽ ന്യൂഡൽഹിയിൽ അന്തരിച്ചു. കേന്ദ്ര ഡപ്യൂട്ടി മന്ത്രിയായിരുന്ന ജഹാനര ജയരത്നം ജയ്പാൽ സിങ്ങായിരുന്നു ഭാര്യ.

ADVERTISEMENT

∙ ഷൂട്ടിങ് റേഞ്ചിൽനിന്ന് പാർലമെന്റിലെത്തിയ രാജാവ്

5 തവണ ലോക്സഭാംഗം, 5 തവണ ഒളിംപ്യൻ, 5 ലോക ഷൂട്ടിങ് ചാംപ്യൻഷിപ്പുകളിൽ പങ്കാളിത്തം. ഉന്നം പിഴയ്ക്കാത്ത ഷൂട്ടർ എന്ന നിലയിൽ കായികരംഗത്തുമാത്രമല്ല, മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും കാൽ നൂറ്റാണ്ടു കാലം ലോക്സഭയിൽ നിറഞ്ഞുനിന്ന ബിക്കാനീറിന്റെ അവസാനത്തെ മഹാരാജാവ് ഡോ. കാർണി സിങ്ങിന്റെ പ്രതിഭയ്ക്ക് ഇന്നും പത്തരമാറ്റ് തിളക്കം. ലോക്സഭാംഗം ആയിരിക്കുമ്പോഴും ഷൂട്ടിങ് താരമായിരിക്കുമ്പോഴും രണ്ട് വിശേഷങ്ങൾ അദ്ദേഹത്തിന്റെ പേരിനൊപ്പമുണ്ടായിരുന്നു. പേരിനുമുന്നിൽ മഹാരാജാവ് എന്ന രാജപദവിയും പേരിനുശേഷം എംപി എന്ന വിശേഷണവും.

ബിക്കാനീർ മഹാരാജാവായിരുന്ന ഗംഗ സിങ്ങിന്റെ ചെറുമകനായി 1924 ഏപ്രിൽ 21ന് ആയിരുന്നു കാർണി സിങ്ങിന്റെ ജനനം. കാർണിയുടെ പിതാവ് ലെഫ്റ്റനന്റ് ജനറൽ സർ സാദുൽ സിങ്ജി ബഹാദൂർ അന്ന് ബിക്കാനീർ രാജകുമാരനായിരുന്നു. കാർണിയുടെ ജനനം ബിക്കാനീർ ചരിത്രമാക്കി. ദിവസങ്ങൾ നീണ്ട ആഘോഷത്തിന് കൊട്ടാരം വേദിയായി. ബിക്കാനീർ ഭരിക്കുന്ന ഏതെങ്കിലും മഹാരാജാവിന് ഒരു ആൺകുട്ടി ചെറുമകനായി ജനിച്ചത് 100 വർഷത്തിനിടയിൽ ആദ്യമായിരുന്നു. ആയിരം തടവുകാരെയാണ് അന്ന് മോചിപ്പിച്ചത്.

കാർണി സിങ്. (Picture courtesy: wikipedia)

മുത്തച്ഛനിൽനിന്നും അച്ഛനിൽനിന്നും കാർണി സിങ് ഷൂട്ടിങ്ങിന്റെ ബാലപാഠങ്ങൾ പഠിച്ചു. മുത്തച്ഛൻ ഗംഗ സിങ്ങിനൊപ്പം രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. പിതാവിന്റെ മരണത്തോടെ, 1950ൽ മഹാരാജാവായി അവരോധിക്കപ്പെട്ടു. 1952ലെ പ്രഥമ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിക്കാനീർ മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായി വിജയം. രാഷ്ട്രീയപാർട്ടികളുടെ പിന്തുണയില്ലാതെ 5 തവണ സ്വതന്ത്രനായി മത്സരിച്ച കാർണി തുടർച്ചയായി 25 വർഷമാണ് (1952–77) എംപിയായത്.

എല്ലാ തിരഞ്ഞെടുപ്പുകളിലും സ്വതന്ത്രനായി മത്സരിച്ചതിനുള്ള കാരണം കാർണി സിങ് തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. രാജകുമാരനായ താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിന്നിൽ അണിനിരക്കുന്നത് ശരിയല്ലെന്ന മൈസൂർ മുഖ്യമന്ത്രി ഗോപാലസ്വാമി അയ്യങ്കാരുടെ ഉപദേശം അദ്ദേഹം പാർലമെന്ററി ജീവിതത്തിൽ ഉടനീളം പാലിച്ചു. ലോക്‌സഭയിൽ രജതജൂബിലി ആഷോഷിച്ച കാർണിയാണ് ഇന്ത്യൻ സ്‌പോർട്‌സ് താരങ്ങളിൽ ഏറ്റവു കൂടുതൽ കാലം എംപി പദവി അലങ്കരിച്ച വ്യക്‌തി. ആദ്യ ലോക്സഭ മുതൽ അടിയന്തരാവസ്ഥയിലൂടെ കടന്നുപോയ അഞ്ചാം ലോക്സഭയിൽവരെ കാർണി പാർലമെന്റിലുണ്ടായിരുന്നു.

ഇതിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഷൂട്ടിങ് താരങ്ങളിൽ ഒരാളായി കാർണി സിങ് മാറി. 1961, 62, 66, 67, 69 ലോക ഷൂട്ടിങ് ചാംപ്യൻപ്പുകളിൽ മത്സരിച്ചു. 1962ൽ കെയ്‌റോയിൽ (ക്ലേ പീജിയൻ വിഭാഗം) വെള്ളി മെഡൽ നേടിയതോടെ ലോക ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവായി. 1960, 64, 68, 72, 80 ഒളിംപിക്‌സുകളിൽ പങ്കെടുത്തു. 1976ൽ മറ്റുള്ളവർക്ക് അവസരം നൽകാനായി മാറിനിന്നു. അർജുന അവാർഡ് ഏർപ്പെടുത്തിയ 1961ൽ തന്നെ ജേതാവായി. 17 വർഷം (1960–77) ദേശീയ ഷൂട്ടിങ് ചാംപ്യനായിരുന്നു. രണ്ടാമത് ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ (സോൾ, 1971) സ്വർണം നേടി. 1974 ഏഷ്യൻ ഗെയിംസിൽ (ടെഹ്‌റാൻ) ഒരു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി. 1982ലെ ഡൽഹി ഏഷ്യാഡിൽ ഇന്ത്യൻ പതാകയേന്തിയതും കാർണി സിങ് തന്നെ. അക്കുറി ടീം ഇനത്തിൽ ഒരു വെള്ളി മെഡലും കഴുത്തിലണിഞ്ഞു. 

തന്റെ ഷൂട്ടിങ് അനുഭവങ്ങളെ കോർത്തിണക്കി അദ്ദേഹം എഴുതിയ ‘ഫ്രം റോം ടു മോസ്‌കോ’ ഏറെ പ്രശസ്‌തമായ പുസ്‌തകമാണ്. ബിക്കാനീരിന് കേന്ദ്ര അധികാരികളുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് (1465–1949) തയാറാക്കിയ പ്രബന്ധത്തിന് ബോംബെ സർവകലാശാലയിൽനിന്ന് ഡോ. കാർണി സിങ്ങിന് പിഎച്ച്‌ഡി ലഭിച്ചു. 1977ൽ പാർലമെന്ററി രാഷ്ട്രീയത്തോട് വിടചൊല്ലിയ കാർണി 1988 സെപ്റ്റംബർ ആറിന് ഡൽഹിയിൽ 64–ാം വയസിൽ അന്തരിച്ചു.

∙ വിസ്സി: രാജകുമാരൻ, വിവാദനായകൻ

1932ൽ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കുമ്പോൾ സി.കെ.നായിഡുവിനെയാണ് നായകനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നിയമിച്ചത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിലെ ആദ്യ വിവാദനായകൻ എന്ന പേര് ചാർത്തിക്കിട്ടിയത് ഡോ. ഗജപതിരാജ വിജയ ആനന്ദ് എന്ന വിസ്സിക്കാണ്. വായിൽ സ്വർണക്കരണ്ടിയുമായി പിറന്ന വിസ്സി ഇന്ത്യൻ ക്രിക്കറ്റിലെ രാജകീയ സാന്നിധ്യമായിരുന്നു. വിജയനഗരത്തിലെ മഹാരാജാവ് പുഷ്‌പവതി വിജയരാമ ഗജപതിയുടെ പുത്രനായി 1905 ഡിസംബർ 28ന് വാരാണസിയിലായിരുന്നു വിസ്സി ജനിച്ചത്.

ബിസിസിഐയ്ക്ക് ഇന്നത്തെ മുഖം നൽകിയതിൽ വിസ്സിക്കുളള പങ്ക് ചെറുതല്ല. ഇന്ത്യയുടെ രണ്ടാമത്തെ ക്രിക്കറ്റ് ക്യാപ്‌റ്റൻ. ഇന്ത്യൻ പാർലമെന്റിലെത്തിയ ആദ്യ ക്രിക്കറ്റ് താരവും. താരമെന്ന നിലയിൽ കാര്യമായ നേട്ടമൊന്നും വിസ്സിക്ക് സ്വന്തം പേരിൽ കുറിക്കാനായില്ല. ആകെ 3 ടെസ്‌റ്റിൽ മാത്രം (എല്ലാ ഇംഗ്ലണ്ടിനെതിരെ) മുഖം കാട്ടിയ വിസ്സി മൂന്നിലും ഇന്ത്യൻ നായകനായിരുന്നു. ഇതിൽ രണ്ട് പരാജയവും ഒരു സമനിലയും. ആകെ നേടിയത് 33 റൺസും. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ 47 മത്സരങ്ങളിൽനിന്നായി 1228 റൺസും നാലു വിക്കറ്റും മാത്രവുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാൽ ഒരു ക്രിക്കറ്റ് താരമെന്നതിലുപരി കായിക ഭരണരംഗത്തായിരുന്നു അദ്ദേഹത്തിന്റെ മികവ്.

1954 മുതൽ 1956 വരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റ്. അഖിലേന്ത്യാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എന്നീ മേഖലകളിൽ തിളങ്ങിയിട്ടുള്ള വിസ്സി സ്‌പോർട്‌സ് ലേഖകൻ, റേഡിയോ കമന്റേറ്റർ എന്നീ മേഖലകളിലും തിളങ്ങിയിരുന്നു. ഓൾ ഇന്ത്യാ റേഡിയോയുടെ ചീഫ് കമന്റേറ്ററായിരുന്നു. ഇംപീരിയൽ ക്രിക്കറ്റ് കോൺഫറൻസിൽ (ഇന്ന് ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ) ഇന്ത്യയ്‌ക്ക് സ്‌ഥാനമുറപ്പിക്കാൻ ഏറെ പോരാടി. ഇംപീരിയൽ ക്രിക്കറ്റ് കോൺഫറൻസിൽ മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യയ്‌ക്കും വോട്ടവകാശം നേടിക്കൊടുത്തത് വിസ്സിയുടെ കഴിവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങളിലെല്ലാം ആ ‘വിസ്സി ടച്ച്’ ഉണ്ടായിരുന്നു. തന്റെ കുടുംബ സ്വത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം ക്രിക്കറ്റ് വളർത്തുന്നതിനായി ഉപയോഗിച്ചു.

ഗജപതിരാജ വിജയ ആനന്ദ് (Picture courtesy: wikipedia)

ഇന്ത്യൻ ക്രിക്കറ്റിൽ ഒട്ടേറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ചരിത്രവും വിസ്സിക്ക് സ്വന്തമാണ്. ആദ്യ ഇന്ത്യൻ ടീമിന്റെ നായകനാക്കാത്തതിൽ പ്രതിഷേധിച്ച് ടീമിൽ കളിക്കാതെ മാറിനിന്നാണ് അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തിയത്. അന്ന് ഡപ്യൂട്ടി ക്യാപ്‌റ്റനാക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പിന്നീട് നായകനാക്കാമെന്നുറപ്പു ലഭിച്ചെങ്കിലും ടീമിലെ മറ്റു ചിലരുടെ സാന്നിധ്യം അദ്ദേഹത്തിന് രസിച്ചില്ല. 1936ൽ അദ്ദേഹം ടീമിലെത്തി. അക്കൊല്ലം ഇംഗ്ലണ്ട് പര്യടനം നടത്തിയ ഇന്ത്യയെ നയിച്ചത് വിസ്സിയായിരുന്നു. 

ഇന്ത്യയുടെ ആദ്യ വിദേശ പരമ്പരയിൽ ഇന്ത്യയെ നയിച്ച നായകനെന്ന ബഹുമതിയാണ് അന്ന് വിസ്സി നേടിയത്. (1932ൽ ഇന്ത്യ ഇംഗ്ലണ്ടിൽ കളിച്ചെങ്കിലും അത് പരമ്പരയായിരുന്നില്ല. ഒരൊറ്റ മത്സരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.) എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെട്ട ടീമിൽ ഗ്രൂപ്പിസത്തിന്റെ വിത്തുപാകിയത് വിസ്സിയായിരുന്നു. ശരാശരിയിലും കുറഞ്ഞ ക്രിക്കറ്റ് നിലവാരം മാത്രമുളള വിസ്സിയെ നായകനാക്കിയതിൽ പല ടീമംഗങ്ങൾക്കും എതിർപ്പായിരുന്നു. ലാലാ അമർനാഥ് ഉൾപ്പെട്ട 1936ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം വിവാദങ്ങൾകൊണ്ടു ശ്രദ്ധേയമായിരുന്നു.

മികച്ച ഫോമിലായിരുന്നിട്ടും അച്ചടക്കം ലംഘിച്ചെന്ന പേരിൽ ലാലാ അമർനാഥിനെ പര്യടനത്തിന്റെ പകുതിവഴി പുറത്താക്കി. ക്യാപ്‌റ്റൻ വിസ്സിക്കും മാനേജർ മേജർ ബ്രിട്ടൻ ജോൺസിനും ലാലായുടെ രീതികൾ ഇഷ്‌ടമല്ലായിരുന്നു എന്നതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നെ ഓൾഡ് ട്രാഫോർഡിൽ നന്നായി ബാറ്റ് ചെയ്‌തുകൊണ്ടിരുന്ന വിജയ് മർച്ചന്റിനെ റൺ ഔട്ടാക്കാൻ സ്വന്തം ടീമിലെ തന്നെ മുഷ്‌താഖ് അലിക്ക് നിർദേശം നൽകിയതിലൂടെയും വിസ്സി വിവാദ നായകനായി.

രാഷ്‌ട്രീയ രംഗത്തും ശോഭിച്ച വ്യക്‌തിയാണ് വിസ്സി. 2, 3 ലോക്‌സഭകളിൽ രാജ്യത്തിന്റെ നയങ്ങൾ മെനയാൻ വിസ്സിയുമുണ്ടായിരുന്നു. രണ്ടാം ലോക്‌സഭയുടെ പകുതിവഴിയിൽ വിശാഖപട്ടണം ഉപതിരഞ്ഞെടുപ്പിലൂടെയായിരുന്നു വിജയ് ആനന്ദിന്റെ ലോക്‌സഭാ പ്രവേശനം. പിന്നീട് 1962ലെ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയം കുറിച്ചു. എംപിയായിരിക്കെ 1965ൽ അന്തരിച്ചു. 1937ൽ ഉത്തർപ്രദേശിൽ ജയിൽ - നീതിന്യായ മന്ത്രിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 

ഇന്ത്യൻ ക്യാപ്‌റ്റന്റെ കുപ്പായം അഴിച്ച് വിസ്സി നേരെ മന്ത്രിഭരണം ഏറ്റെടുക്കുകയായിരുന്നു. യുപിയിൽ 1932-37, 1946-47 കാലത്ത് സെൻട്രൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം, വിധാൻ സഭാ അംഗം, 1952-60 കാലത്ത് എംഎൽസി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ ഈ പരിഗണനകളൊന്നും അദ്ദേഹത്തിന് കേന്ദ്രമന്ത്രിസഭയിലേക്ക് വഴി തുറന്നില്ല. എന്നും വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹത്തെ നെഹ്റു തന്റെ മന്ത്രിസഭകളിൽ ഉൾപ്പെടുത്തിയില്ല. രാജാക്കൻമാരുടെ മുഖ്യ വിനോദമായിരുന്ന നായാട്ടിൽ വിസ്സിയും മോശമായിരുന്നില്ല. പക്ഷേ, തികഞ്ഞ സസ്യഭുക്കായിരുന്നു വിസ്സി.

1965 ഡിസംബർ രണ്ടിന് വാരാണസിയിൽവച്ച് ഉറക്കത്തിനിടയിലായിരുന്നു മരണം. രാത്രിയിൽ നേപ്പാൾ രാജാവും രാജ്‌ഞിയും അദ്ദേഹത്തെ കൊട്ടാരത്തിൽ സന്ദർശിച്ചിരുന്നു. അത്താഴവിരുന്ന് കഴിഞ്ഞ് അവരെ യാത്രയാക്കി കിടക്കമുറിയിലേക്ക് പോയ അദ്ദേഹം പിന്നീട് ജീവിതത്തിലേക്ക് തിരികെവന്നില്ല. ഇന്ത്യൻ ആർമിയിൽ ഓണററി ലഫ്‌റ്റനന്റ് കേണൽ ആയിരുന്നു. 1936ൽ പ്രഭു സ്‌ഥാനം ലഭിച്ചെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു. 1958ൽ പത്മഭൂഷൺ നൽകി രാഷ്‌ട്രം ആദരിച്ചു.

പഴയ പാർലമെന്റ് മന്ദിരം. (ഫയൽ ചിത്രം: മനോരമ)

∙ ‘കായിക’ മന്ത്രിമാർ

ജയ്പാൽ സിങ്ങ്, കാർണി സിങ്, വിസ്സി ത്രയങ്ങൾക്ക് മന്ത്രിസഭയിലേക്ക് പ്രവേശനം കിട്ടിയില്ലെങ്കിലും കായികതാരങ്ങൾ കേന്ദ്രമന്ത്രിമാരായതിന് രാജ്യം പിന്നീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ അസ്‌ലം ഷേർ ഖാൻ നരസിംഹറാവു മന്ത്രിസഭയിൽ സാമൂഹികക്ഷേമകാര്യ സഹമന്ത്രിയായി. 1975 ഹോക്കി ലോകകപ്പ് ഇന്ത്യക്കു സമ്മാനിക്കുന്നതിൽ അസ്‌ലം ഷേർ ഖാൻ നിർണായക പങ്കുവഹിച്ചു. 5 ലോക്‌സഭകളിൽ (1998, 2004, 2009, 2014, 2019) അംഗമായിരുന്ന ഷൂട്ടിങ് താരം ഇന്ദർജിത് സിങ് റാവു വിവിധ കേന്ദ്രമന്ത്രിസഭകളിൽ മന്ത്രിയുമായിരുന്നു. 1990 മുതൽ 2003വരെ ഇന്ത്യൻ ഷൂട്ടിങ് ടീമിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഹരിയാന നിയമസഭയിൽ നാലുതവണ അംഗമായിരുന്ന ഇന്ദർജിത് അവിടെയും മന്ത്രിയുമായിരുന്നു.

മുൻ വാർത്താവിതരണമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്നു കെ.പി. സിങ്ങേവ് പഴയകാല ദേശീയ തുഴച്ചിൽതാരമാണ്. 6 തവണ ലോക്‌സഭയിലേക്കും ഒരിക്കൽ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട സിങ്ങേവ് റോയിങ് ലോകചാംപ്യൻഷിപ്, ഏഷ്യാഡ്, ഒളിംപിക്‌സ് എന്നിവയിൽ റഫറിയുമായിരുന്നിട്ടുണ്ട്. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു മന്ത്രിസഭകളിൽ അംഗം. മുൻ വനിതാബാസ്‌കറ്റ്‌ബോൾ ക്യാപ്‌റ്റൻ കൃഷ്‌ണ തീരഥ് തുടർച്ചയായി രണ്ടു തവണ കോൺഗ്രസ് ടിക്കറ്റിൽ ഡൽഹിയിൽനിന്നു വിജയിച്ചു എന്നുമാത്രമല്ല 2009ൽ മൻമോഹൻസിങ് മന്ത്രിസഭയിൽ മന്ത്രിയാവുകയും ചെയ്‌തു. നാലുതവണ ഡൽഹി എംഎൽഎ ആയിട്ടുള്ള തീരഥ് അവിടെ മന്ത്രിയും ഡപ്യൂട്ടി സ്‌പീക്കറുമൊക്കെയായിരുന്നു.

രാജ്യവർധൻ സിങ് റാത്തോ‍ഡ്. (ചിത്രം: മനോരമ)

2014 ൽ കന്നി പോരാട്ടത്തിൽ രാജസ്ഥാനിലെ ജയ്പൂർ റൂറൽ മണ്ഡലത്തിൽ കോൺഗ്രസിന്റെ സി.പി. ജോഷിയെ 3.32 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു വീഴ്ത്തിയാണു ഷൂട്ടിങ് താരം ഒളിംപിക് വെള്ളി മെഡൽ ജേതാവ് രാജ്യവർധൻ സിങ് റാത്തോ‍ഡ് പാർലമെന്റിൽ എത്തിയത്. ഒന്നാം മോദി സർക്കാരിൽ വാർത്താവിതരണ വകുപ്പിൽ സഹമന്ത്രിയായി തുടങ്ങി. പിന്നീട് സ്പോർട്സ് യുവജനകാര്യ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി. 2018ൽ സ്മൃതി ഇറാനിക്കു പകരക്കാരനായി തിരികെ വാർത്താവിതരണ വകുപ്പിലേക്ക് വന്നു. 2019ൽ അദ്ദേഹം വിജയം ആവർത്തിച്ചെങ്കിലും മന്ത്രിസഭയിലേക്ക് വാതിൽതുറക്കപ്പെട്ടില്ല.

English Summary:

Athletic Glory No Passport to Power: India's Sports Heroes Denied Cabinet Roles

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT