സന്താനദായകൻ കുടികൊള്ളുന്ന ക്ഷേത്രം; മഹാവിഷ്ണുവിന്റെ അത്യപൂർവ ഭാവവുമായി ‘ദക്ഷിണ അമ്പാടി’
ചങ്ങനാശേരിയിലെ പുഴവാതിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ചരിത്രപ്പെരുമകൊണ്ടും പ്രതിഷ്ഠാ മഹാത്മ്യംകൊണ്ടും ഏറെ പ്രസിദ്ധം. ഒരുകാലത്ത് ലക്ഷ്മീപുരം കൊട്ടാരം വക ക്ഷേത്രമായിരുന്നതിനാൽ കൊട്ടാരം അമ്പലം എന്നാണ് സമീപപ്രദേശങ്ങളിൽ ഈ ക്ഷേത്രം അറിയപ്പെടുന്നത്. സന്താനങ്ങൾ ഇല്ലാതെ മനംനൊന്ത് കഴിയുന്ന ആയിരങ്ങൾക്ക് ആശ്വാസമായി കൈകളിൽ ശിശുവിനെയേന്തി കുടികൊള്ളുന്ന സന്താനഗോപാലമൂർത്തിയാണ് പ്രതിഷ്ഠ. മഹാവിഷ്ണുവിന്റെ അത്യപൂർവ ഭാവത്തിലുള്ള ഈ പ്രതിഷ്ഠയുള്ളത് ദക്ഷിണ അമ്പാടി എന്നറിയപ്പെടുന്ന വൈകുണ്ഠേശ്വര സന്താനഗോപാല മൂർത്തി ക്ഷേത്രത്തിലാണ്. രണ്ടു കൈകളിൽ ശംഖും ചക്രവും മറ്റു രണ്ടു കൈകളിൽ ശിശുവിനെയും എടുത്തിരിക്കുന്ന മഹാവിഷ്ണുവിന്റെ ചതുർബാഹു ഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠ. സന്താനഭാഗ്യമില്ലാതെ മനോദുഃഖം അനുഭവിക്കുന്ന അനേകായിരം ദമ്പതികളുടെ അനുഗ്രഹ സ്ഥാനമാണ് ഇന്ന് ഈ ക്ഷേത്രം. അകമഴിഞ്ഞ ഭക്തിയോടെ സന്താനഗോപാലമൂർത്തിയെ ഉപാസിച്ചാൽ

ചങ്ങനാശേരിയിലെ പുഴവാതിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ചരിത്രപ്പെരുമകൊണ്ടും പ്രതിഷ്ഠാ മഹാത്മ്യംകൊണ്ടും ഏറെ പ്രസിദ്ധം. ഒരുകാലത്ത് ലക്ഷ്മീപുരം കൊട്ടാരം വക ക്ഷേത്രമായിരുന്നതിനാൽ കൊട്ടാരം അമ്പലം എന്നാണ് സമീപപ്രദേശങ്ങളിൽ ഈ ക്ഷേത്രം അറിയപ്പെടുന്നത്. സന്താനങ്ങൾ ഇല്ലാതെ മനംനൊന്ത് കഴിയുന്ന ആയിരങ്ങൾക്ക് ആശ്വാസമായി കൈകളിൽ ശിശുവിനെയേന്തി കുടികൊള്ളുന്ന സന്താനഗോപാലമൂർത്തിയാണ് പ്രതിഷ്ഠ. മഹാവിഷ്ണുവിന്റെ അത്യപൂർവ ഭാവത്തിലുള്ള ഈ പ്രതിഷ്ഠയുള്ളത് ദക്ഷിണ അമ്പാടി എന്നറിയപ്പെടുന്ന വൈകുണ്ഠേശ്വര സന്താനഗോപാല മൂർത്തി ക്ഷേത്രത്തിലാണ്.
രണ്ടു കൈകളിൽ ശംഖും ചക്രവും മറ്റു രണ്ടു കൈകളിൽ ശിശുവിനെയും എടുത്തിരിക്കുന്ന മഹാവിഷ്ണുവിന്റെ ചതുർബാഹു ഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠ. സന്താനഭാഗ്യമില്ലാതെ മനോദുഃഖം അനുഭവിക്കുന്ന അനേകായിരം ദമ്പതികളുടെ അനുഗ്രഹ സ്ഥാനമാണ് ഇന്ന് ഈ ക്ഷേത്രം. അകമഴിഞ്ഞ ഭക്തിയോടെ സന്താനഗോപാലമൂർത്തിയെ ഉപാസിച്ചാൽ ദമ്പതികൾക്ക് ദോഷങ്ങൾ അകന്ന് ഇഷ്ട സന്താനലബ്ധി വരമായി ലഭിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് ജാതിമതഭേദമന്യേ അന്യദിക്കുകളിൽ നിന്നുപോലും ആളുകൾ അനുഗ്രഹം തേടി ഇവിടെ വന്നുചേരുന്നു. സന്താനഗോപാലമൂർത്തി പൂർണത്രയീശഭാവത്തോടുകൂടി ദക്ഷിണേന്ത്യയിൽ കുടികൊള്ളുന്ന ഏക ക്ഷേത്രം എന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
രേഖകൾ അനുസരിച്ച് 300 വർഷത്തെ പഴക്കമാണ് സന്താനഗോപാലമൂർത്തി പ്രതിഷ്ഠയ്ക്ക് ഉള്ളതെങ്കിലും ദേവ പ്രശ്നങ്ങളിൽ തെളിയുന്നത് പ്രകാരം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപു തന്നെ ഇവിടെ ക്ഷേത്രം നിലനിന്നിരുന്നു. കാലങ്ങളോളം വിഷ്ണുക്ഷേത്രമായി തുടർന്നിരുന്ന ഇവിടം സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ഇന്ന് കാണുന്ന നിലയിൽ സന്താനഗോപാലമൂർത്തി പ്രതിഷ്ഠയോടെ പുനർ നിർമ്മിക്കപ്പെട്ടത്. ആ ചരിത്രം ഇങ്ങനെ :
തിരുവിതാംകൂർ രാജാവ് ബാലരാമവർമയുടെ മരണശേഷം രാജ്യത്തിന്റെ അധികാരസ്ഥാനം ഏറ്റെടുക്കാൻ പരമ്പരയിൽ മറ്റ് പുരുഷ സന്താനങ്ങൾ ഇല്ലാത്ത സാഹചര്യം ഉണ്ടായിരുന്നു. അതുമൂലം ബ്രിട്ടിഷുകാർ രാജ്യം കൈവശപ്പെടുത്തുമോ എന്ന ആശങ്കയും നിലനിന്നു. ഈ സാഹചര്യത്തിൽ തിരുവിതാംകൂർ മഹാറാണി ഗൗരി ലക്ഷ്മീബായിക്ക് പുത്രയോഗം ലഭിക്കുന്നതിനായി നാടുമുഴുവൻ പ്രാർഥനകളും വഴിപാടുകളും നടന്നിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു യോഗീശ്വരൻ ലക്ഷ്മീപുരം കൊട്ടാരത്തോട് ചേർന്നു സ്ഥിതിചെയ്യുന്ന വിഷ്ണു ക്ഷേത്രം പുനർനിർമ്മിച്ച് സന്താനഗോപാലമൂർത്തി പ്രതിഷ്ഠ നടത്താൻ നിർദ്ദേശിച്ചത്. ഈ നിർദേശം ശിരസാവഹിച്ച രാജരാജവർമ്മ കോയിത്തമ്പുരാൻ വിഷ്ണു ക്ഷേത്രം പുതുക്കി പണിയുകയും സന്താന ഗോപാലമൂർത്തിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. പ്രതിഷ്ഠ നടത്തി ഒരു വർഷത്തിനകം തമ്പുരാട്ടി സ്വാതി തിരുനാൾ മഹാരാജാവിന് ജന്മം നൽകുകയായിരുന്നു.
അന്നുമുതൽ അഭീഷ്ട വരദായകനായി സന്താനഗോപാലമൂർത്തി ഇവിടെ വാണരുളുകയാണ്. പിന്നീട് നൂറ്റാണ്ടുകളോളം കൊട്ടാരത്തിന് കീഴിൽ തന്നെയാണ് ക്ഷേത്രം നിലനിന്നത്. 1984 ൽ കൊട്ടാരത്തിൽനിന്ന് ക്ഷേത്രം കേരള ക്ഷേത്ര സംരക്ഷണ സമിതിയെ ഏൽപ്പിക്കുകയും ചെയ്തു.
∙ പ്രതിഷ്ഠാ മഹാത്മ്യം
ദ്വാപരയുഗത്തിൽ ഒരു ബ്രാഹ്മണ ശ്രേഷ്ഠന് ജനിച്ച ഒൻപതു മക്കളും മരിച്ചു പോയിരുന്നു. തുടർന്ന് അദ്ദേഹം ശ്രീകൃഷ്ണനരികിലെത്തി തന്റെ ദുഃഖം ഉണർത്തിച്ചു. എന്നാൽ മൗനമായിരുന്നു ശ്രീകൃഷ്ണന്റെ മറുപടി. ഇതുകണ്ട് സമീപത്തു നിന്നിരുന്ന വില്ലാളിവീരനായ അർജുനൻ അടുത്തതായി ജനിക്കുന്ന കുട്ടിയെ ഏത് വിധേനയും രക്ഷിച്ച് ജീവനോടെ നൽകുമെന്നും അതിന് സാധിക്കാത്ത പക്ഷം അഗ്നിയിൽ പ്രവേശിച്ച് ആത്മാഹൂതി ചെയ്യുമെന്നും ബ്രാഹ്മണന് വാഗ്ദാനം നൽകി. ബ്രാഹ്മണ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ രക്ഷിക്കാൻ അമ്പുകൾകൊണ്ട് ഒരു സൂതികാഗൃഹം നിർമ്മിച്ച് അർജുനൻ കാവൽ നിന്നു. എന്നാൽ ഇത്തവണ പ്രസവ സമയത്ത് ജനിച്ച കുഞ്ഞിനെ കാണാൻ പോലുമാകാത്ത സാഹചര്യമാണ് ഉണ്ടായത്.
ബ്രാഹ്മണ ദമ്പതികളുടെ മനോവിഷമവും വാക്കുപാലിക്കാനാവാത്തതിന്റെ കുറ്റബോധവുംകൊണ്ട് ശപഥം ചെയ്തിരുന്നതുപോലെ ജീവത്യാഗം ചെയ്യാൻ അർജുനൻ തയാറായി. എന്നാൽ ഈ സമയത്ത് ശ്രീകൃഷ്ണൻ അർജുനനെ അതിൽനിന്ന് വിലക്കി കുഞ്ഞിനെ കാണിച്ചു തരാമെന്ന് പറഞ്ഞു. അർജുനനുമായി ശ്രീകൃഷ്ണൻ നേരെ വൈകുണ്ഠത്തിലേക്കാണ് യാത്രയായത്. അവിടെ ചെന്നപ്പോഴാകട്ടെ ഏറ്റവും ഒടുവിൽ ജനിച്ച കുഞ്ഞടക്കം ബ്രാഹ്മണന്റെ പത്തുമക്കളും മഹാവിഷ്ണുവിനൊപ്പം സസുഖം വാഴുന്നത് അർജുനന് കാണാൻ സാധിച്ചു. നരനാരായണന്മാരെ കണ്ട മഹാവിഷ്ണു സന്തോഷപൂർവ്വം പത്തു കുട്ടികളെയും തിരികെ നൽകി അനുഗ്രഹിച്ചയച്ചു. ഇപ്രകാരം മക്കളെ തിരികെ ദാനമായി നൽകുന്ന വൈഷ്ണവ ഭാവമാണ് ക്ഷേത്രപ്രതിഷ്ഠയ്ക്ക് ആധാരം.
ശംഖ്, ചക്രം എന്നിവ കൈകളിലേന്തി പീതാംബരം ധരിച്ച് സർവാഭരണ വിഭൂഷിതനായി രഥത്തിൽ ഇരിക്കുന്ന പൂർണ വൈഷ്ണവ തേജസ്സോടുകൂടിയ മൂർത്തിയാണ് ക്ഷേത്രത്തിൽ കുടികൊള്ളുന്നത്.
സന്താനഗോപാല സൂക്താർച്ചനയാണ് ക്ഷേത്രത്തിൽ നടത്തിപ്പോരുന്ന പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്ന്. സന്താന സൗഭാഗ്യത്തിനായി ദമ്പതികൾ തുടർച്ചയായുള്ള 12 ആഴ്ചകളിൽ (വ്യാഴാഴ്ചകളിലോ ഞായറാഴ്ചകളിലോ) ഈ അർച്ചന നടത്തിവരുന്നു. തൃക്കൈവെണ്ണ, പാൽപ്പായസം, നെയ് വിളക്ക് എന്നിവ ഉൾപ്പെടുന്നതാണ് ഈ വഴിപാട്. അർച്ചനയുടെ പ്രസാദമായി ലഭിക്കുന്ന പൂജിച്ച കദളിപ്പഴവും തൃക്കൈവെണ്ണയും ഭാര്യാ ഭർത്താക്കന്മാർ ഈശ്വരനിൽ മനസ്സർപ്പിച്ച് ക്ഷേത്ര പരിസരത്തു നിന്നുതന്നെ കഴിക്കുന്നത് അത്യുത്തമമാണ്. എല്ലാ ആഴ്ചകളിലും ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിക്കാത്ത ദൂരദേശങ്ങളിൽ നിന്നുള്ള ഭക്തർക്കായി മുൻകൂർ ബുക്ക് ചെയ്ത് പൂജകൾ നടത്താനുള്ള സൗകര്യവും ക്ഷേത്ര ഭരണസമിതി ഒരുക്കിയിട്ടുണ്ട്.
∙ സന്താനഗോപാല വ്രതം
വൈകുണ്ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധിയാർജിച്ചതും പ്രധാനവുമായ ആട്ടവിശേഷങ്ങളിൽ ഒന്നാണ് സന്താനഗോപാല വ്രതം. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി സന്താന സൗഭാഗ്യ ഹോമം അന്നേദിവസം നടത്തിവരുന്നു. സന്താനഗോപാല സൂക്താർച്ചനയ്ക്കു ശേഷം മാത്രമേ ദമ്പതികൾ ഹോമത്തിൽ പങ്കെടുക്കാൻ പാടുള്ളൂ.
കന്നിമാസത്തിലെ അമാവാസി കഴിഞ്ഞു വരുന്ന പൗർണമി ദിനത്തിലാണ് സന്താനഗോപാല വ്രതം ആചരിക്കുന്നത്. സന്താനലബ്ധി സൗഭാഗ്യത്തിനായും സന്താനഗോപാലമൂര്‍ത്തിയുടെ അനുഗ്രഹത്താൽ ലഭിച്ച കുഞ്ഞുങ്ങളെ ഭഗവാന് സമർപ്പിക്കാനും ഉണ്ണിയൂട്ടിനും എല്ലാമായി അനേകായിരം ഭക്തജനങ്ങൾ ഇവിടേക്ക് എത്തുന്നു.
വ്രതം ആചരിക്കുന്നതിന് തലേന്ന് മുതൽ അതിനായുള്ള തയാറെടുപ്പുകൾ ദമ്പതികൾ നടത്തേണ്ടതുണ്ട്. തലേദിവസം ഒരു നേരം മാത്രമേ അരി ചേർന്ന ആഹാരം ഭക്ഷിക്കാൻ പാടുള്ളൂ. പിറ്റേന്ന് രാവിലെ ക്ഷേത്രത്തിൽ വന്ന് തീർഥം സേവിച്ചാണ് വ്രതം ആരംഭിക്കുന്നത്. സന്താനഗോപാല സൂക്താർച്ചന, ഭാഗ്യസൂക്താർച്ചന, ധന്വന്തര മന്ത്രാർച്ചന തുടങ്ങിയ വഴിപാടുകൾ നടത്തുന്നതോടൊപ്പം സന്താന സൗഭാഗ്യ ഹോമം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ പൂജകളിൽ പങ്കെടുത്ത് ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദം തന്നെ ഭക്ഷിക്കുകയും ചെയ്യണമെന്നതാണ് അനുഷ്ഠാന രീതി. വൈകുന്നേരം ദീപാരാധന വരെ ദമ്പതികൾ ക്ഷേത്രത്തിൽ തന്നെ തുടരുന്നു. അന്നേദിവസം പൂർണ വ്രതശുദ്ധിയോടെതന്നെ ഇരിക്കുകയും അടുത്ത ദിവസം ക്ഷേത്രദർശനം നടത്തി തീർത്ഥം തൊട്ടടുത്ത ക്ഷേത്രത്തിൽനിന്ന് തീർഥം സേവിച്ച് വ്രതം അവസാനിപ്പിക്കുകയും ചെയ്യണം.
അനുഗ്രഹം സിദ്ധിച്ച് സന്താന സൗഭാഗ്യം നേടിയ ശേഷവും കുഞ്ഞുങ്ങളുമായി ഇവിടെയെത്തി ഭക്തജനങ്ങൾ വഴിപാടുകൾ നടത്തിവരുന്നു. ചോറൂണ്, അടിമ, തുലാഭാരം എന്നിവയാണ് അവയിൽ പ്രധാനം. കുഞ്ഞിന് മൂന്നു വയസ്സ് എത്തുന്നതുവരെ എല്ലാ ജന്മമാസത്തിലും ലക്ഷ്മീനാരായണ പൂജയും നടത്തിവരുന്നുണ്ട്. ലക്ഷ്മീസമേതനായി മഹാവിഷ്ണു സന്തോഷപൂർവം കുഞ്ഞിനെ ദാനം ചെയ്യുന്നു എന്ന സങ്കൽപത്തിലാണ് പൂജ നടത്തിവരുന്നത്. ലക്ഷ്മീനാരായണ പൂജ സർവൈശ്വര്യ ദായകമാണെന്നാണ് വിശ്വാസം.
മേടമാസത്തിലെ അത്തംനാളിൽ കൊടിയേറി തിരുവോണ ദിവസം ആറാട്ടോടുകൂടി അവസാനിക്കുന്ന പത്തു ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആട്ടവിശേഷം. വൈശാഖോത്സവം എന്നാണ് തിരുവുത്സവം അറിയപ്പെടുന്നത്. ഇതിനുപുറമേ മകരമാസത്തിലെ തിരുവോണനാളിൽ പ്രത്യേക കളഭാഭിഷേകം, വൃശ്ചികം ഒന്നു മുതൽ നടക്കുന്ന 41 ദിവസത്തെ ചിറപ്പ്, രാമായണ മാസാചരണം എന്നിവയാണ് മറ്റ് ആട്ടവിശേഷങ്ങൾ.
ചിങ്ങമാസത്തിലെ തിരുവോണം, വിനായക ചതുർത്ഥി, ധനുമാസത്തിലെ തിരുവാതിര, ഗുരുവായൂർ ഏകാദശി, വിഷു എന്നീ വിശേഷദിവസങ്ങളും അതീവ പ്രാധാന്യത്തോടെ ക്ഷേത്രത്തിൽ ആചരിച്ചുവരുന്നു.
സന്താനഗോപാലമൂർത്തിയെ കൂടാതെ കാശി വിശ്വനാഥൻ, അന്നപൂർണേശ്വരി, സർപ്പം, ബ്രഹ്മരക്ഷസ്സ് എന്നീ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. കാശിവിശ്വനാഥ പ്രതിഷ്ഠയ്ക്ക് പ്രധാന പ്രതിഷ്ഠക്കൊപ്പം തന്നെ പ്രാധാന്യമാണ് നൽകി വരുന്നത്. അടുത്തയിടെ ക്ഷേത്രത്തിൽ നടത്തിയ ദേവപ്രശ്നത്തിൽ ക്ഷേത്ര ശ്രീകോവിലിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടിരുന്നു. പ്രധാന പ്രതിഷ്ഠക്കരികിൽ തന്നെ ശീവേലി വിഗ്രഹമായി സന്താനദുർഗയെ പ്രതിഷ്ഠിക്കണമെന്നാണ് ദേവ പ്രശ്നത്തിൽ തെളിഞ്ഞത്. ഇതു പ്രകാരം സന്താനദുർഗാ പ്രതിഷ്ഠയ്ക്കുള്ള നടപടിക്രമങ്ങളും നിലവിൽ നടന്നുവരുന്നു.
ചങ്ങനാശേരി നഗരത്തിൽനിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറു മാറിയാണ് വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.