നാലു വർഷത്തിനിടയിൽ ടെക്നോളജി രംഗത്ത് കേന്ദ്രസർക്കാരിന്റെ രണ്ടു പുരസ്കാരങ്ങളാണ് ടെക്ജൻഷ്യയെ തേടിയെത്തിയത്. 2020ൽ പുരസ്കാരം നേടിയ വി–കൺസോൾ എന്ന വിഡിയോ കോൺഫറൻസിങ് സംവിധാനം കേന്ദ്രസർക്കാർ‌മുതൽ രാജ്യത്തെ വിവിധ ഹൈക്കോടതികളും സൈന്യവുംവരെ ഇന്ന് ഉപയോഗിക്കുന്നു. 2023ൽ ഐടി മന്ത്രാലയം നടത്തിയ ഭാഷിണി ഗ്രാൻഡ് ഇന്നൊവേഷൻ ചലഞ്ചിൽ, രാജ്യത്തെ പല ഭാഷകളിൽ ലൈവ് ട്രാൻസ്‌ലേഷൻ സാധ്യമാവുന്ന സ്പീക്കർ പോഡിയം എന്ന ആപ്ലിക്കേഷൻ ടെക്ജൻഷ്യയെ വീണ്ടും രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിച്ചു. പുരസ്കാരത്തിളക്കത്തിൽ ടെക്ജൻഷ്യയെയും അതിന്റെ സാരഥി ജോയ് സെബാസ്റ്റ്യനെയും കേരളം വീണ്ടും ആഘോഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐടി മേഖലയിലെത്താൻ ജോയ് സെബാസ്റ്റ്യൻ വേണ്ടെന്നുവച്ചത് ഹയർ സെക്കന്ററി അധ്യാപകൻ, എൽഡി ക്ലാർക്ക് എന്നീ ജോലികളാണ്. ആലപ്പുഴ ലിയോ തേർട്ടീന്തിൽ അധ്യാപകനായി ജോലി‌ചെയ്യുമ്പോൾ എൽഡി ക്ലാർക്ക് ആയി ജോലി ലഭിച്ചെങ്കിലും പോയില്ല. രണ്ടായിരത്തിന്റെ തുടക്കത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി കൊച്ചിയിലെത്തി. 2009ൽ ആണ് സുഹൃത്തുമായി ചേർന്ന് കൊച്ചിയിൽതന്നെ ടെക്ജൻഷ്യ ആരംഭിക്കുന്നത്. ലോകം ഗ്ലോബൽ വില്ലേജായി മാറുന്ന ഇന്നത്തെക്കാലത്ത് ഒരു ഭാഷയിൽ സംസാരിക്കുമ്പോൾ തത്സമയം മറ്റൊരു ഭാഷയിലേക്കു തർജമ ചെയ്യുന്ന സംവിധാനത്തിന് ആവശ്യക്കാർ ഏറെയാണ്. ‘ചേർത്തല ഇൻഫോ‌പാർക്ക് ആസ്ഥാനമായി വിഡിയോ കോൺഫറൻസിങ്ങിൽ സ്പെഷ്യലൈസ് ചെയ്യുന്ന കമ്പനിയാണ് ഞങ്ങളുടേത്. മൂന്നു രീതിയിൽ ഉപയോഗിക്കാവുന്ന സംവിധാനമാണ് ഭാഷിണി ചലഞ്ചിനുവേണ്ടി തയാറാക്കിയത്,’ ജോയ് സെബാസ്റ്റ്യൻ പറഞ്ഞു‌തുടങ്ങി: 

ടെക്ജൻഷ്യ ഓഫിസ്. (Photo: facebook/reachjoyps)
ADVERTISEMENT

‘രണ്ടു പേരും രണ്ടു ഭാഷയിലാണ് സംസാരിക്കുന്നതെങ്കിൽ ഇടയ്ക്ക് ഒരു ദ്വിഭാഷി വേണ്ടി‌വരും. അതിനു പകരം ഒരു സോഫ്റ്റ്‌വെയർ വികസിപ്പിച്ചു. ആയിരക്കണക്കിനുപേർ പങ്കെടുക്കുന്ന വെബിനാറുകൾ ഉണ്ടല്ലോ. പങ്കെടുക്കുന്ന വ്യക്തിക്ക് ഇഷ്ടമുള്ള ഭാഷയിൽ സംസാരിക്കുന്ന ആളുകളെ കേൾക്കാൻ സാധിക്കും. ഇപ്പോൾ പ്രധാനമന്ത്രിക്ക് എക്സിൽ മലയാളത്തിൽ ഉൾപ്പെടെ ഹാൻഡിൽസ് ഉണ്ട്. മലയാളം, തമിഴ് ഭാഷകളിലൊക്കെ അദ്ദേഹത്തിന്റെ വിഡിയോ വരുന്നു. അത്തരം കാര്യങ്ങൾ സാധ്യമാക്കുന്നതാണ് മറ്റൊന്ന്. മത്സരത്തിന് സബ്മിറ്റ് ചെയ്തിരുന്നത് വിഡിയോ കോൺഫറൻസിങ് മാത്രമാണ്. ഈ സംവിധാനങ്ങളൊക്കെ വി–കൺസോളിൽ ഇന്റഗ്രേറ്റ് ചെയ്യുകയായിരുന്നു. നിലവിൽ ഈ ടൂളുകൾ കൊമേഴ്സ്യലായി കൊടുക്കാൻ തുടങ്ങിയിട്ടില്ല.’

∙ വി–കൺസോൾ വളരുന്നു

വിഡിയോ കോൺഫറൻസിങ്ങിന് ആവശ്യമായ ടെക്നോളജി വികസിപ്പിക്കുന്ന ഒരു ആർ & ഡി കമ്പനിയായിരുന്നു 2020വരെ ടെക്ജൻഷ്യ. മത്സരത്തിൽ പങ്കെടുക്കാനാണ് വി–കൺസോൾ തയാറാക്കിയതും ഒരു പ്രോഡക്ട് കമ്പനിയായി മാറിയതും. അതുവരെ ഇന്ത്യയിൽ‌നിന്ന് ഞങ്ങളുടെ ടെക്നോളജിക്ക് ആവശ്യക്കാർ ഇല്ലായിരുന്നു. യൂറോപ്, യുഎസ്, ഓസ്ട്രേലിയ തുടങ്ങി ബംഗ്ലാദേശിലേക്കുവരെ ടെക്നോളജി നൽകിയിരുന്നു. ഇപ്പോൾ പ്രധാനപ്പെട്ട ഉപഭോക്താവ് കേന്ദ്ര സർക്കാരാണ്. പ്രോഡക്ട് അടിമുടി മാറി. ഒത്തിരി സെക്യൂരിറ്റി ഫീച്ചേഴ്സ് ഇതിൽ കൊണ്ടുവന്നിട്ടുണ്ട്. ഉദാഹരണത്തിന്, പ്രധാനമന്ത്രിയുടെ യോഗത്തിൽ ആരൊക്കെ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹത്തിനു വ്യക്തമായി അറിയണം. ഒരു സാധാരണ വിഡിയോ കോൺഫറൻസിങ് സംവിധാനമാണെങ്കിൽ ലിങ്ക് ലഭിക്കുന്ന ആർക്കും അതിൽ കയറാം. ഇവിടെ അതിനുവേണ്ടി ഞങ്ങൾ പ്രത്യേകം സംവിധാനങ്ങൾ കൊണ്ടുവന്നു. മൾട്ടി‌ഫാക്ടർ ഒതന്റിക്കേഷൻ, ഇ–മെയിൽ ഓതന്റിക്കേഷൻ എന്നിവ കൂടാതെ ‘പരിചയ്’ എന്ന പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്കു മാത്രമുള്ള സൈനിങ് ഓപ്ഷൻ‌വഴിയും വി–കൺസോൾ സേവനം ലഭ്യമാണ്. 

ടെക്ജൻഷ്യ ഓഫിസ് മന്ത്രി കെ. എൻ. ബാലഗോപാൽ സന്ദർശിച്ചപ്പോൾ. (Photo: facebook/reachjoyps)

വി–കൺസോളിനെ അടിസ്ഥാനമാക്കി വിർച്വൽ ക്വാർട്ട്റൂം സൊല്യൂഷൻ നൽകിയിട്ടുണ്ട്. കോടതിക്കുവേണ്ടി കസ്റ്റമൈസ് ചെയ്ത ലോകത്തെത്തന്നെ ആദ്യത്തെ സംവിധാനമാണിത്. കേരള ഹൈക്കോടതിക്കുപുറമെ തെലുങ്കാന, കർണാടക ഹൈക്കോടതികളും നിലവിൽ ഇത് ഉപയോഗിക്കുന്നു. വിഡിയോ കോൺഫറൻസിങ്ങിൽ കസ്റ്റം സൊല്യൂഷൻസ് നൽകുന്നുണ്ട്. അതായത് കമ്പനികൾക്ക് ആവശ്യമുള്ള രീതിയിൽ മാറ്റങ്ങള്‍ വരുത്തിനൽകും. ഒമാൻ സർക്കാരിന്‍റെ ടെലിമെഡിസിൻ സംവിധാനത്തിനു പിന്നിൽ ഞങ്ങളുടെ വിഡിയോ കോൺഫറൻസിങ് സംവിധാനമാണ്. ഈ രീതിയിലാണ് പ്രധാനമായും വരുമാനം എത്തുന്നത്. 

കഴിവുള്ളവരെ കിട്ടിയാൽ എന്ത് പാക്കേജ് നൽകിയും എടുക്കാൻ തയാറാണ്. ഇന്‍റേണായിട്ടാണ് കുട്ടികളെ എടുക്കുന്നത്. ആ സമയത്ത് 30,000 രൂപ കൊടുക്കും. ജോലി നൽകുമ്പോൾ മികച്ച ശമ്പള പാക്കേജാണ് കൊടുക്കുന്നത്.

ജോയി സെബാസ്റ്റ്യൻ

ADVERTISEMENT

∙ ട്രാൻസ്‌ലേഷനു വലിയ ഭാവി

ഇപ്പോൾ ട്രാൻസ്‌ലേഷൻ വലിയ ബിസിനസ് മേഖലയായിട്ടു വരുന്നുണ്ട്. അതിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. എഐ ബേസ്ഡ് നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ്ങിൽ വലിയ അവസരങ്ങളുണ്ട്. ഭാക്ഷിണി ഗ്രാൻഡ് ഇന്നൊവേഷൻ ചലഞ്ചിൽ വിജയിച്ചതിനൊപ്പം തത്സമയ വിഡിയോ പരിഭാഷ സോഫ്‌റ്റ്‌വെയർ സംസ്ഥാന–കേന്ദ്ര സർക്കാരുകൾക്ക് ഒരു‌വർഷക്കാലത്തേക്ക് 10 ഇന്ത്യൻ ഭാഷകളിൽ നടപ്പാക്കാനുള്ള കരാറും ലഭിച്ചിട്ടുണ്ട്. വിഡിയോയിൽ നിന്നു നമുക്ക് ആവശ്യമുള്ള വിവരങ്ങളെടുത്ത് ബിസിനസ് ആവശ്യങ്ങൾക്ക് ഒരു ജനറിക് പ്ലാറ്റ്ഫോം ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇൻഡസ്ട്രിയൽ മോണിറ്ററിങ്, സേഫ്റ്റി, സെക്യൂരിറ്റി എന്നിവയിലൊക്കെ വിഡിയോയ്ക്കു വലിയ പ്രാധാന്യമുണ്ട്. അതു വലിയൊരു മേഖലയാണ്.

∙ താൽപര്യം പ്രകടിപ്പിച്ച് വമ്പന്മാർ

നിക്ഷേപ താൽപര്യവുമായി കമ്പനികൾ വരുന്നുണ്ട്. അതല്ലാതെ പ്രോഡക്ടിൽ താൽപര്യം പ്രകടിപ്പിച്ച് വലിയ കമ്പനികളും എത്തുന്നു. ഉദാഹരണത്തിന് സാംസങ്ങിന്, അവരുടെ വിഡിയോ കോൺഫറൻസിങ്ങിൽ ഇല്ലാത്ത ഒരു കംപോണന്റ് നമ്മുടെ കയ്യിലുണ്ട്. അവരുമായുള്ള ചർച്ചകൾ നടക്കുകയാണ്. ഇൻഫോസിസ് ഇപ്പോൾ നമ്മുടെ പ്രോഡക്ട്‌വച്ച് സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കുന്നുണ്ട്. 

ജോയി സെബാസ്റ്റ്യൻ. (Photo: facebook/reachjoyps)
ADVERTISEMENT

∙ നേരിടുന്ന വെല്ലുവിളി

എഐ മേഖലയിൽ ആഴത്തിൽ അറിവുകളുള്ള ചെറുപ്പക്കാരെ വേണം. നമ്മുടെ നാട്ടിലെ കോളജുകളിൽ പഠിക്കുന്ന കഴിവുള്ള കുട്ടികൾ ഉണ്ട്, ഇല്ലെന്നല്ല. എന്നാൽ മുൻനിര കോളജുകളിൽ പഠിച്ചിറങ്ങുന്നവരൊക്കെ വിദേശത്ത് ജോലിനേടിപ്പോവും. കഴിവുള്ളവരെ കിട്ടിയാൽ എന്ത് പാക്കേജ് നൽകിയും എടുക്കാൻ തയാറാണ്. ഇന്‍റേണായിട്ടാണ് കുട്ടികളെ എടുക്കുന്നത്. ആ സമയത്ത് 30,000 രൂപ കൊടുക്കും. ജോലി നൽകുമ്പോൾ മികച്ച ശമ്പള പാക്കേജാണ് കൊടുക്കുന്നത്. മത്സരത്തിന്റെ കാര്യത്തിലേക്കു വന്നാൽ നേരിട്ട് എതിരാളികൾ കുറവാണ്. വ്യത്യസ്ത രീതിയിലാണ് മത്സരം വരുക. 

ഇപ്പോൾ ആർമിയിൽ വി–കൺസോൾ അടിസ്ഥാനമായ വിഡിയോ കോൺഫറൻസിങ് സോഫ്റ്റ്‌വെയർ എന്നു പറയുന്നത് യഥാർഥത്തിൽ ആർമിയുടെ സിസ്റ്റത്തിലേക്ക് ഇൻസ്റ്റാൾ ചെയ്യുന്നതാണ്. ഓൺ പ്രിമൈസസ് സൊല്യൂഷൻസ് എന്നാണ് അതിനു പറയുന്നത്. അവരുടെ നെറ്റ്‌വർക്കിനകത്ത് ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുന്ന കമ്പനികൾ വളരെ കുറവാണ്. സൂം, ഗൂഗിൾ‌പോലുള്ളവ ചെയ്യുന്നില്ല എല്ലാവരും ക്ലൗഡ് ബേസ്ഡ് സൊല്യൂഷൻസാണ് നൽകുന്നത്. എന്നാൽ ടെക്ജൻഷ്യ സേവനം നൽകുന്നിടത്ത് സർക്കാരിന്റെ ഡാറ്റ അവരുടെ കയ്യിൽത്തന്നെയാണ്. അതിന്റെ സുരക്ഷയും ഉണ്ട്. അതേ സമയം പൊതുവായ ആവശ്യങ്ങൾക്ക് ക്ലൗഡിലും സേവനങ്ങൾ നൽകും.

സാധാരണക്കാർക്ക് ഉപയോഗിക്കാമോ?

ടെക്ജൻഷ്യ ഒരു ചെറിയ കമ്പനിയാണ്. അതുകൊണ്ടുതന്നെ സേവനങ്ങൾ സൗജന്യമല്ല. കുറഞ്ഞത് 13,000 രൂപമുതലാണ് വി–കൺസോളിന്റെ വാർഷിക പാക്കേജ് തുടങ്ങുന്നത്. ഈ പാക്കേജിൽ 100 പേരുടെ മീറ്റിങ്‌വരെ നടത്താം. ലൈവ് സ്ട്രീമിങ് ഉൾപ്പെടെ ലഭിക്കും. 

∙ 2028ൽ ഐപിഒ

500 കോടി രൂപയോളം ആണ് ടെക്ജൻഷ്യയുടെ വിപണി‌മൂല്യം. കഴിഞ്ഞ സാമ്പത്തിക വർഷം 8–8.5 കോടി രൂപ ലാഭമുണ്ടായിരുന്നു. ലാഭത്തിന്റെ വലിയ പങ്കും പോവുന്നത് ആർ & ഡി മേഖലയിലേക്കാണ്. ഞങ്ങളൊക്കെ ചെലവാക്കുന്ന സമയത്തിന് ആനുപാതികമായി സാലറിയൊന്നും എടുക്കാറില്ല. 85 ജീവനക്കാരുള്ള കമ്പനിയിൽ 60 ലക്ഷം രൂപയാണ് ഒരു മാസത്തെ ചെലവ്. സീനിയർ ലെവലിലുള്ള ജീവനക്കാർ ഒത്തിരി ത്യാഗങ്ങൾ ചെയ്യുന്നതുകൊണ്ടാണ്, അല്ലെങ്കിൽ ഇത്ര കുറഞ്ഞ ചെലവിൽ ഇത്രയും മികച്ച രീതിയിൽ ആർ & ഡി നടത്തിക്കൊണ്ടുപോവാൻ സാധിക്കില്ല. ആഗോളതലത്തിൽ കമ്പനിയുടെ വളർച്ച മാത്രമാണ് ഇപ്പോൾ ലക്ഷ്യം. ഗവേഷണങ്ങൾക്കു ചെലവഴിക്കുന്ന പണത്തിന്റെ ഫലം താമസിയാതെ കണ്ടുതുടങ്ങും എന്നാണ് പ്രതീക്ഷ. 2028ൽ പ്രാരംഭ ഓഹരി വിൽപന നടത്താനാണ് പദ്ധതി. നിലവിൽ കമ്പനിയുടെ 99% ഓഹരികളും എന്റെ കൈവശമാണ്. ഒരു ശതമാനം വിഹിതം ടെക്ജൻഷ്യയുടെ സഹസ്ഥാപകനായ സുഹൃത്തിന്റെ കൈവശവും. ഐപിഒയ്ക്കു മുന്നോടിയായി ഒരു വിഹിതം ജീവനക്കാർക്കു കൈമാറും. മറ്റു വിശദാംശങ്ങളൊന്നും പറയാറായിട്ടില്ല. എന്തായാലും തയാറെടുപ്പുകൾ ഈ വർഷംതന്നെ തുടങ്ങുകയാണ്. 

ജോയി സെബാസ്റ്റ്യൻ. (ഫയൽ ചിത്രം: മനോരമ)

∙ ചെറുപട്ടണങ്ങളിൽ വലിയ സാധ്യത

ഐടി‌രംഗത്ത് കേരളത്തിലെ ചെറുപട്ടണങ്ങളിലെ സാധ്യതകളെ രണ്ടു രീതിയിൽ വിലയിരുത്താം. ഒന്ന്, ഞങ്ങൾ ആർ & ഡിയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാണ് 2020വരെ നിന്നിരുന്നത്. ഒരു ഓഫിസ്പോലും വേണമെന്നില്ലായിരുന്നു. എന്നാൽ ഇപ്പോൾ ബിസിനസിൽ നേരിട്ട് ഇടപെടാൻതുടങ്ങി. കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഓഫിസിലേക്കാവും ഇനി പുതിയ നിയമനങ്ങളൊക്കെ. ചെറുപ്പക്കാർക്കും വലിയ നഗരങ്ങളാണ് താൽപര്യം. ഭാവിയിൽ ബംഗളൂരുവിലും ഡൽഹിയിലുമൊക്കെ ഓഫിസ് തുറക്കാനും പദ്ധതിയുണ്ട്. 

ഇനി എന്താണ് ചെറുനഗരങ്ങളുടെ സാധ്യത എന്നു നോക്കാം. ചെലവു വളരെ കുറവാണ്. 2000ൽ ഒക്കെ ഇന്ത്യയിലേക്ക് സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് അല്ലാതെ, സേവനമേഖലയിൽ ഒത്തിരി ഔട്ട്സോഴ്സിങ് ബിസിനസുകൾ വരുന്നുണ്ടായിരുന്നു. ഇപ്പോൾ സമാന സേവനങ്ങൾ കുറഞ്ഞ ചെലവിൽ ചെയ്യാൻ വിയറ്റ്നാം, ഫിലിപ്പൈൻസ് തുടങ്ങി കിഴക്കൻ മേഖലയിലെ ചെറിയ രാജ്യങ്ങൾ തയാറാണ്. ഇന്ത്യൻ കമ്പനികൾക്ക് കുറഞ്ഞ നിരക്കിൽ ബിസിനസ് പിടിക്കാൻ ശമ്പളം കുറയ്ക്കേണ്ടിവരും. ഈ സമയം ജീവനക്കാരെ നഗരങ്ങളിൽനിന്നു കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് കമ്പനികൾ, പ്രത്യകിച്ച് സർവീസ് മേഖലയിലുള്ളവ ചെറുപട്ടണങ്ങൾ നോക്കുന്നത്. 100–150 പേരുടെ സെന്ററുകളൊക്കെ ആലപ്പുഴപോലുള്ളിടത്ത് വളരെ എളുപ്പത്തിൽ നടത്തിക്കൊണ്ടുപോവാം. അതുകൊണ്ട് കേരളത്തിന്റെ ശ്രമങ്ങൾ ശരിയായ ദിശയിലാണ്.

ജോയി സെബാസ്റ്റ്യനും ടെക്ജൻഷ്യയിലെ ടീം അംഗങ്ങളും. (ഫയൽ ചിത്രം: മനോരമ)

∙ യുവാക്കൾ അറിയേണ്ടത് 

ഐടി പ്രോഡക്ട് മേഖലയിൽ വലിയ സാധ്യതയുണ്ട്. ഉദാഹരണത്തിന് ലോകത്തെമ്പാടും ഉപയോഗിക്കുന്നതാണ് ജി–മെയിൽ. സോഹോ എന്ന കമ്പനി എന്താണ് ചെയ്തത്? ജി–മെയിലിന്റെ പെയ്ഡ് സേവനം കുറഞ്ഞവിലയ്ക്കു നൽകി. ഈ ഒരു സാധ്യത എപ്പോഴും ഇന്ത്യയിലുണ്ട്. ലോകോത്തര കമ്പനികൾ ഇറക്കുന്നവയുടെ റിപ്ലിക്ക പ്രോഡക്ട്സിന് ഇവിടെ സാധ്യതയുണ്ട്. അക്കൗണ്ടിങ് സോഫ്റ്റ്‌വെയറുകൾ വലിയ തുകകൾ കൈകാര്യം ചെയ്യുന്നവർ വില‌കൊടുത്തു മേടിക്കുന്നുണ്ടാവും. അതേ സമയം അസംഘടിത മേഖലയിൽ ഇത്തരം സേവനങ്ങൾ കുറഞ്ഞ ചെലവിൽ ആരും നൽകുന്നില്ല. 50–100 രൂപ മാസം മുടക്കി മൊബൈലിൽ ചെയ്യാവുന്ന ഒരു അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ഇന്ത്യയിൽ സുഖമായി വിൽക്കാം. ഇത്തരം ചെറിയ പ്രോഡക്ടുകൾ ചെയ്യേണ്ടത് രാജ്യത്തെ ചെറുകിട കമ്പനികളാണ്. പലപല വിഭാഗങ്ങളിൽ ഇത്തരം പ്രോഡക്ടുകളുടെ സാധ്യത ആലോചിക്കുക.

English Summary:

Techgentsia: The Kerala Startup Revolutionizing Video Conferencing Preps for IPO