വീടുവയ്ക്കാൻ സൗകര്യത്തിൽ കൈവശം ചെറിയ പ്ലോട്ടുണ്ടെങ്കിലും വിൽക്കാനാകാതെ വിഷമിക്കുകയാണോ നിങ്ങൾ? എങ്കിൽ വീടോ ഫ്ലാറ്റോ വില്ലയോ പണിത് വിൽപന നടത്തി നേട്ടം എടുക്കാനുള്ള അവസരം നിങ്ങൾക്ക് ഇനി ലഭിക്കും. കാരണം സ്വന്തമായി ഭൂമിയുള്ള ഇടത്തരക്കാർക്ക് റിയൽ എസ്റ്റേറ്റ് രംഗത്തു സംരംഭം തുടങ്ങാനുള്ള സാധ്യതകളാണ് കെ–റെറ അഥവാ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി 2024 മാർച്ചിൽ പുറത്തിറക്കിയ സർക്കുലറിൽ തുറന്നിട്ടിരിക്കുന്നത്. വീടുവയ്ക്കാനായി കേരളത്തിൽ അന്നും ഇന്നും ഭൂമിക്ക് ആവശ്യക്കാരുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനിയും അത് അങ്ങനെ ആയിരിക്കും. എന്നാൽ വില്ലകളും ബഹുനില ഫ്ലാറ്റ് സമുച്ചയങ്ങളും ഒക്കെയായി വൻകിടക്കാർക്കു മാത്രമേ റിയൽ എസ്റ്റേറ്റ് സംരംഭങ്ങൾ ആരംഭിക്കാനാകൂ എന്നതായിരുന്നു അവസ്ഥ. കേരളത്തിൽ ഇനി അതു പൊളിച്ചെഴുതപ്പെടും. സ്വന്തമായി ഭൂമിയുള്ള ഇടത്തരക്കാർക്ക് ചെറുകിട പ്ലോട്ട് വികസനത്തിലൂടെ റിയൽ എസ്റ്റേറ്റ് രംഗത്തേക്കു കടന്നുവരാൻ കെ–റെറയുടെ ഈ സർക്കുലർ വഴിയൊരുക്കും.

(Representative image by Puttachat Kumkrong/shutterstock)
ADVERTISEMENT

∙ റിയൽ എസ്റ്റേറ്റ് സംരംഭം എന്നാൽ?

നിലവിലുള്ള റെറ എന്ന കേന്ദ്രനിയമപ്രകാരം, 500 സ്ക്വയർ മീറ്റർ അഥവാ 12.35 സെന്റിനു മുകളിലുള്ള ഭൂമി വീടുവയ്ക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ചെറിയ യൂണിറ്റുകളായി വിഭജിച്ചു വിൽക്കുന്നതിനെയാണ് റിയൽ എസ്റ്റേറ്റ് പ്രോജക്ട് എന്നു നിർവചിച്ചിട്ടുള്ളത്. ഇത്തരത്തിൽ സംരംഭം സ്ഥാപിച്ച് പ്ലോട്ട് ആയോ അല്ലെങ്കിൽ ഫ്ലാറ്റോ കെട്ടിടങ്ങളോ നിർമിച്ചു വിൽക്കാനും പരസ്യം അടക്കമുള്ള വിപണനശ്രമങ്ങൾ നടത്താനും റെറ നിയമപ്രകാരം റജിസ്ട്രേഷൻ ആവശ്യമാണ്. പ്രമോട്ടർമാർക്കു മാത്രമല്ല, ഇടനിലക്കാരായ ഏജന്റുമാർക്കും റജിസ്ട്രേഷനോടുകൂടി മാത്രമേ ഈ രംഗത്തു പ്രവർത്തിക്കാനാവൂ.

ADVERTISEMENT

പാർപ്പിടം വാങ്ങാൻ എത്തുന്നവരെ റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ പല‌തരത്തിൽ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടു‌വന്നതാണ് റെറ നിയമം. കേന്ദ്ര റെറ നിയമം സംസ്ഥാനത്തു നടപ്പിലാക്കാനുള്ള ഉത്തരവാദിത്തത്തോടെ കേരള സർക്കാർ നിയമനിർമാണം നടത്തി സ്ഥാപിച്ചിട്ടുള്ളതാണ് കെ–റെറ. കേരള റെറ അതോറിറ്റിയുെട പുതിയ സർക്കുലർ പ്രകാരം ചെറുകിട പ്ലോട്ട് വികസനം കൂടുതൽ അനായാസമായിരിക്കുന്നു. പുതിയ മാറ്റങ്ങൾ ഇങ്ങനെ;

∙ അര ഹെക്ടർ അഥവാ ഒന്നേകാൽ ഏക്കർ വരെയുള്ള പ്രോജക്ടുകളെ ടൗൺ പ്ലാനിങ്ങിൽ നിന്നു വിശദമായ ലേ ഔട്ടും പ്ലാനും മറ്റും വാങ്ങുക എന്ന സങ്കീർണ‌പ്രക്രിയയിൽ‌നിന്ന് ഒഴിവാക്കി.

∙ പത്തു പ്ലോട്ടുകൾ‌വരെയുള്ള, അര ഹെക്ടറിൽ താഴെ വിസ്തീർണമുള്ള ഭൂമിയിൽ ചെറു പ്ലോട്ടുകൾ തിരിച്ച് നിർമാണസംരംഭം തുടങ്ങാൻ  ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയിൽനിന്ന് റൂൾ-4 പ്രകാരം (ഡവലപ്മെന്റ് പെർമിറ്റ്) വികസനാനുമതി പത്രം മാത്രം വാങ്ങിയാൽ മതിയാകും.

∙ അര ഹെക്ടറിൽ താഴെ വിസ്തൃതിയിൽ പത്തിനും ഇരുപതിനും ഇടയിൽ പ്ലോട്ടുകളാണെങ്കിൽ തദ്ദേശ സ്വയംഭരണ‌വകുപ്പ് സെക്രട്ടറിയുടെ‌തന്നെ വികസനാനുമതി പത്രവും അതോടൊപ്പം ലേ ഔട്ട് അംഗീകാരവും വേണം.

∙ ചെറുകിട പ്ലോട്ട് പ്രോജക്ടുകളുടെ അനുമതിക്കായുള്ള കെ–റെറയുടെ ഓൺലൈൻ റജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കിയിട്ടുണ്ട്. ടൗൺ പ്ലാനിങ്ങിൽ നിന്ന് ഇത്തരം പ്രോജക്ടുകളുടെ ലേ ഔട്ടും പ്ലാനും ഒഴിവാക്കിയത് ചെറുകിട സംരംഭകർക്ക് കാര്യങ്ങൾ എളുപ്പമാക്കും.   

∙ ഭൂമി വിൽപന കടമ്പകൾ കുറയും

ADVERTISEMENT

റിയൽ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യം, പ്രവാസികൾ ഭൂമി വാങ്ങുന്നില്ല തുടങ്ങിയ കാരണങ്ങളാൽ ഇടത്തരം ഭൂവുടമകൾക്ക് ഭൂമി വിൽക്കാൻ ഇന്നു വലിയ പ്രയാസം അനുഭവപ്പെടുന്നുണ്ട്. ഒന്നിച്ചു വസ്തുക്കൾ വിലയ്ക്കു വാങ്ങാൻ പണം മുടക്കാൻ പ്രാപ്തിയുള്ളവരെ കണ്ടെത്തുക എളുപ്പമല്ല. മാത്രമല്ല, ഡീമോണിറ്റൈസേഷനും സംസ്ഥാന സർക്കാർ നിബന്ധനകളും‌ം മൂലം റിയൽ എസ്റ്റേറ്റിലെ കള്ളപ്പണ നിക്ഷേപസാധ്യത ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ ഭൂമി വാങ്ങിയാലും അതിന്റെ പണം കയ്യിൽക്കിട്ടാൻ കാലതാമസവും ഉണ്ടാകുന്നുണ്ട്.

റെറയുടെ പുതിയ വിജ്ഞാപനത്തിലൂടെ സ്ഥലമുടമകളുടെ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാനാകും. റോഡരികിൽ‌പോലും ഒന്നിച്ചു‌കിടക്കുന്ന വസ്തുവിനു ശരാശരി വില നിശ്ചയിക്കുമ്പോഴുണ്ടാകുന്ന മൂല്യശോഷണം ചെറു പ്ലോട്ടുകൾ‌വഴി ഇല്ലാതാക്കാം. കോവിഡാനന്തരം തങ്ങളുടെ ബിസിനസുകൾ നല്ല രീതിയിൽ മുന്നോട്ടു‌കൊണ്ടുവരാൻ കഴിയാത്തവർ, വിദേശത്തുനിന്നു നാട്ടിലേക്കു മടങ്ങിയവർ തുടങ്ങിയവർക്കെല്ലാം പുതിയ ബിസിനസ് അവസരമാക്കി ചെറിയ പ്ലോട്ട് പ്രോജക്ടുകൾ ആരംഭിക്കാം. കയ്യിൽ ഭൂമിയിരിക്കുമ്പോൾ കടം വാങ്ങി മറ്റു ബിസിനസുകളിൽ മുടക്കി നഷ്ടമുണ്ടാക്കുന്നതിനു പകരം ഭൂമിയുടെതന്നെ ബിസിനസ് തുടങ്ങാം; നേട്ടമെടുക്കാം.

(Representative image by Sutthiphong Chandaeng/shutterstock)

∙ സാധ്യതകൾ പലത്, അറിഞ്ഞ് ഉപയോഗപ്പെടുത്തുക

ജനസാന്ദ്രത ഉയർന്നുനിൽക്കുന്ന കേരളം പോലുള്ള ചെറിയ സംസ്ഥാനത്തു വീടു വയ്ക്കാനായി ഭൂമിയുടെ ലഭ്യത കുറവാണ്. അതേ സമയം ആവശ്യക്കാർ വർധിക്കുന്നത് ഇനിയും തുടരും. വിപുലമാകുന്ന നഗരവൽക്കരണവും ഇടത്തരം മധ്യവർഗ കുടുംബങ്ങളുടെ അനുപാതം ഉയരുന്നതും‌മൂലം പുതിയ പാർപ്പിടത്തിനുള്ള ആവശ്യകതയും ഗണ്യമായി വർധിക്കും. ഗതാഗത‌സൗകര്യങ്ങൾ മെച്ചപ്പെടുന്നതും റോഡ് വികസനവും ജനങ്ങളെ ഉൾപ്രദേശങ്ങളിൽ വീടുവയ്ക്കാൻ പ്രേരിപ്പിക്കുന്ന പ്രവണത ഇപ്പോഴേ ഉണ്ട്. അത് ഇനിയും കൂടും.

അതിനാൽ പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശങ്ങളിൽ കാർഷികേതര ഭൂമികൾ ഉള്ളവർക്ക് ചെറിയ പ്ലോട്ടുകളാക്കി റിയൽ എസ്റ്റേറ്റ് രംഗത്തു മെച്ചപ്പെട്ട ലാഭമുണ്ടാക്കാം. ആദ്യമാദ്യം വാങ്ങിയവരുടെ പ്ലോട്ടുകളിൽ വീടുകൾ ഉയർന്നുകഴിയുമ്പോൾ മറ്റു പ്ലോട്ടുകൾക്കു മൂല്യവർധനയുണ്ടാകുന്നത് ഭൂവുടമയ്ക്കു പ്രയോജനകരമാകും. പ്രോജക്ടിലെ ഒന്നോ രണ്ടോ പ്ലോട്ടുകൾ ഭൂമിയായിത്തന്നെ വിൽക്കുന്നതിനും കയ്യിൽ വരുന്ന പണം മറ്റു പ്ലോട്ടുകളിൽ വീടുകളുണ്ടാക്കി വിൽപന നടത്തുന്ന രീതിയിലും ബിസിനസ് വിപുലപ്പെടുത്താൻ ഇടത്തരക്കാർക്കു കഴിയും. 

(പ്രമുഖ കോളമിസ്റ്റും േവൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ)

English Summary:

K-RERA Circular March 2024: New Opportunities for Middle-Class Landowners in Kerala Real Estate

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT