ഇന്ത്യ ലക്ഷ്യമിട്ട് ‘സ്റ്റാർട്ടപ്പുകളുടെ രക്ഷക’; വിപണി പിടിക്കുമോ സെറീനയുടെ ‘ബ്യൂട്ടി’?
അടുത്തിടെയാണ് പ്രമുഖ ഇന്ത്യന്‍ കമ്പനിയായ ഗുഡ് ഗ്ലാം ഗ്രൂപ്പ് യുഎസിലേക്കുള്ള തങ്ങളുടെ രംഗപ്രവേശം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 650 കോടി രൂപ വിറ്റുവരവ് നേടിയ പഴ്‌സണല്‍ കെയര്‍ കമ്പനിയായ ഗുഡ് ഗ്ലാം യുഎസ് വിപണി പിടിക്കാന്‍ കൂട്ടുകൂടിയത് എക്കാലത്തെയും മികച്ച ടെന്നിസ് താരങ്ങളിലൊരാളുമായാണ്, പേര് സെറീന വില്യംസ്. ‘വിന്‍ ബ്യൂട്ടി ബൈ സെറീന വില്ല്യംസ്’ എന്ന ബ്രാന്‍ഡാണ് ടെന്നിസ് താരവും ഗുഡ്ഗ്ലാമും ചേര്‍ന്നുള്ള സഹഉടമസ്ഥതയില്‍ യുഎസില്‍ ലോഞ്ച് ചെയ്തത്.

അടുത്തിടെയാണ് പ്രമുഖ ഇന്ത്യന്‍ കമ്പനിയായ ഗുഡ് ഗ്ലാം ഗ്രൂപ്പ് യുഎസിലേക്കുള്ള തങ്ങളുടെ രംഗപ്രവേശം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 650 കോടി രൂപ വിറ്റുവരവ് നേടിയ പഴ്‌സണല്‍ കെയര്‍ കമ്പനിയായ ഗുഡ് ഗ്ലാം യുഎസ് വിപണി പിടിക്കാന്‍ കൂട്ടുകൂടിയത് എക്കാലത്തെയും മികച്ച ടെന്നിസ് താരങ്ങളിലൊരാളുമായാണ്, പേര് സെറീന വില്യംസ്. ‘വിന്‍ ബ്യൂട്ടി ബൈ സെറീന വില്യംസ്’ എന്ന ബ്രാന്‍ഡാണ് ടെന്നിസ് താരവും ഗുഡ്ഗ്ലാമും ചേര്‍ന്നുള്ള സഹഉടമസ്ഥതയില്‍ യുഎസില്‍ ലോഞ്ച് ചെയ്തത്.
മുഖം, ചുണ്ടുകള്‍, കണ്ണുകള്‍ എന്നിവയുടെ സംരക്ഷണത്തിനായി 10 വ്യത്യസ്ത ഉല്‍പന്നങ്ങള്‍ 91 ഷെയ്ഡുകളില്‍ പുറത്തിറക്കുകയാണ് പുതിയ സംരംഭത്തിലൂടെ സെറീന ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷം യുഎസ് വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ശേഷം ഇന്ത്യയിലേക്കെത്താനാണ് പദ്ധതി. സംരംഭകരംഗത്തെ സെറീനയുടെ ചരിത്രം പരിശോധിച്ചാല്‍ അത് പുഷ്പം പോലെ സാധ്യമാകുമെന്ന് വേണം കരുതാന്‍.
∙ സീരിയല്‍ സംരംഭക
23 തവണ ഗ്രാന്‍ഡ് സ്ലാം നേടിയ ടെന്നിസ് ഇതിഹാസമാണ് സെറീന വില്യംസ്. ടെന്നിസില്‍ വിജയത്തിന്റെ പാരമ്യത്തിലെത്തിയ താരമാണവര്‍. 2022 സെപ്റ്റംബറിലാണ് സെറീന ടെന്നിസ് കരിയറിനോട് വിട പറയുന്നത്. എന്നാല്‍ അത് പുതിയൊരു മേഖലയില്‍ കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയായിരുന്നു. തന്റെ വെൻച്വർ ക്യാപിറ്റൽ ഫണ്ടായ സെറീന വെൻച്വേഴ്സിലൂടെ സ്റ്റാര്‍ട്ടപ്പുകളുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു പിന്നീട് സെറീന. വെൻച്വർ ക്യാപിറ്റൽ ഫണ്ടിങ്ങില്‍ കേവലം രണ്ട് ശതമാനം മാത്രമാണ് വനിതകള്‍ക്കായി വകയിരുത്തപ്പെടുന്നതെന്ന ഇരുണ്ട യാഥാർഥ്യമാണ് സെറീനയെ സംരംഭകരംഗത്ത് സജീവമാക്കിയത്.
വനിതകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമെല്ലാമായിരുന്നു സെറീന വെൻച്വേഴ്സിന്റെ നിക്ഷേപം ലഭിച്ചത്. 86 കമ്പനികളിലാണ് ഇതുവരെ സെറീന നിക്ഷേപം നടത്തിയിട്ടുള്ളത്. ഇതില്‍ 54 ശതമാനവും വനിതകളുടെ സ്റ്റാര്‍ട്ടപ്പുകളാണ്. 47 ശതമാനം കറുത്ത വര്‍ഗക്കാര്‍ സ്ഥാപിച്ച സംരംഭങ്ങളുമാണ്. ഫോബ്‌സിന്റെ കണക്കുകള്‍ പ്രകാരം 290 മില്യണ്‍ ഡോളറാണ് നാല് തവണ ഒളിംപിക്‌സ് സ്വര്‍ണം നേടിയ സെറീനയുടെ ആസ്തി. ടെന്നിസില്‍ നിന്നുള്ള പ്രൈസ് മണി ഇനത്തില്‍ മാത്രം താരത്തിന് ലഭിച്ചത് 95 മില്യണ്‍ ഡോളറാണ്.
∙ യൂണികോണുകളായി സ്റ്റാർട്ടപ്പുകൾ
സെറീന വില്യംസ് നിക്ഷേപം നടത്തിയ 14 സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണുകളായി മാറി എന്നത് ശ്രദ്ധേയമാണ്. അതായത് 14 സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യം 8,000 കോടി രൂപയ്ക്ക് മുകളിലെത്തി. എജ്യൂടെക് സ്റ്റാര്‍ട്ടപ്പായ മാസ്റ്റര്‍ ക്ലാസ്, മീറ്റ് ഉല്‍പന്നങ്ങള്‍ക്ക് പകരമുള്ള സസ്യാധിഷ്ഠിത ഫുഡ് പുറത്തിറക്കുന്ന ഇംപോസിബിള്‍ ഫുഡ്‌സ്, സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത വെയ്റ്റ് ലോസ് ആപ്പായ നൂം, ഓണ്‍ലൈന്‍ വെല്‍നെസ് കമ്പനിയായ അവേഴ്‌സ്, സ്മാര്‍ട് ഹോം ജിം സംവിധാനമായ ടോണല്‍ തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ക്ക് സെറീന മുതൽ മുടക്കിയിട്ടുണ്ട്.
സംരംഭകത്വത്തില്‍ വൈവിധ്യവല്‍ക്കരണം കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നാണ് പല അഭിമുഖങ്ങളിലും സെറീന പറഞ്ഞത്. അതിന്റെ ഭാഗമായാണ് ഇന്ത്യന്‍ കമ്പനിയുമായി ചേര്‍ന്നുള്ള പുതിയ നിക്ഷേപവും. ഇന്ത്യയില്‍ നിന്നും ഒരു ആഗോള ബ്യൂട്ടി ബ്രാന്‍ഡിനെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലാണ് 2017ല്‍ ഗുഡ് ഗ്ലാമിന് ദര്‍പണ്‍ സാംഗ്‌വി തുടക്കമിട്ടത്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ മാത്രം ഇവര്‍ 250 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. സെറീനയുടെ വിന്‍ ബ്യൂട്ടി ഉല്‍പന്നങ്ങള്‍ യുഎസിലെ 700 ഓഫ് ലൈന്‍ സ്റ്റോറുകളില്‍ ഗുഡ് ഗ്ലാം ലഭ്യമാക്കും.
പൂര്‍ണമായും വീഗന്‍ അധിഷ്ഠിത ബ്യൂട്ടി ഉല്‍പന്നങ്ങളാണ് സെറീനയിലൂടെ ഗുഡ് ഗ്ലാം പുറത്തിറക്കുന്നത്. മൃഗങ്ങളോട് ക്രൂരത ചെയ്തു കൊണ്ടല്ല തങ്ങളുടെ സൗന്ദര്യസംരക്ഷണ വസ്തുക്കൾ നിർമിക്കുന്നത് എന്നത് കമ്പനി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ തങ്ങളുടെ വരുമാനത്തിന്റെ 35 ശതമാനമെങ്കിലും രാജ്യാന്തര ബിസിനസില്‍ നിന്ന് നേടാനാണ് ഇവരുടെ പദ്ധതി. 2025 ഒക്‌ടോബറില്‍ പ്രഥമ ഓഹരി വില്‍പന നടത്താനും ഗുഡ് ഗ്ലാം തീരുമാനിച്ചിട്ടുണ്ട്.