ഇലക്ട്രിക് വാഹനം വാങ്ങാന് സമയമായോ? ലാഭകരമാണോ? ഇന്ധനച്ചെലവ് പൂജ്യമാക്കാനും വഴിയുണ്ട്
വീട്ടിലേക്കൊരു പശുവിനെ വാങ്ങിയിട്ട് പറമ്പിലെ പുല്ലും അടുക്കളയിലെ കാടിയും കൊടുത്തു വളർത്തി ഇഷ്ടംപോലെ പാലു കറന്നു കുടിക്കുന്നതിനു തുല്യമാണ് സൗരോർജത്തിലോടുന്ന ഇലക്ട്രിക് കാറുകൾ. പണച്ചെലവില്ലെന്നല്ല, കുറവാണ്. ശുദ്ധമായ പാലു കുടിക്കുന്നതുപോലെ സംശുദ്ധ ഡ്രൈവിങ് ആസ്വദിക്കാനുമാവും. എന്നാൽ ചോദ്യം ഇതാണ്, ഇലക്ട്രിക് കാറുകൾ വാങ്ങാൻ സമയമായോ? ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിൽ തെറ്റില്ല. പക്ഷേ, അവയുടെ നേട്ടം പോലെത്തന്നെ കോട്ടങ്ങളും അറിഞ്ഞിരിക്കണം. വേറിട്ടൊരു ഡ്രൈവിങ് സംസ്കാരമാണ് ഇലക്ട്രിക് വാഹനങ്ങൾ. പെട്രോൾ, ഡീസൽ വാഹനങ്ങളെപ്പോലെയല്ല അവയുടെ ഉപയോഗവും പരിചരണവും. ലാഭം മാത്രം നോക്കി വാങ്ങിയാൽ ചിലപ്പോൾ നിരാശ വരും. എല്ലാം മനസ്സിലാക്കി വാങ്ങിയാൽ ലോട്ടറിയാകും. എങ്ങനെ? വിശദമായി പരിശോധിക്കാം:
വീട്ടിലേക്കൊരു പശുവിനെ വാങ്ങിയിട്ട് പറമ്പിലെ പുല്ലും അടുക്കളയിലെ കാടിയും കൊടുത്തു വളർത്തി ഇഷ്ടംപോലെ പാലു കറന്നു കുടിക്കുന്നതിനു തുല്യമാണ് സൗരോർജത്തിലോടുന്ന ഇലക്ട്രിക് കാറുകൾ. പണച്ചെലവില്ലെന്നല്ല, കുറവാണ്. ശുദ്ധമായ പാലു കുടിക്കുന്നതുപോലെ സംശുദ്ധ ഡ്രൈവിങ് ആസ്വദിക്കാനുമാവും. എന്നാൽ ചോദ്യം ഇതാണ്, ഇലക്ട്രിക് കാറുകൾ വാങ്ങാൻ സമയമായോ? ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിൽ തെറ്റില്ല. പക്ഷേ, അവയുടെ നേട്ടം പോലെത്തന്നെ കോട്ടങ്ങളും അറിഞ്ഞിരിക്കണം. വേറിട്ടൊരു ഡ്രൈവിങ് സംസ്കാരമാണ് ഇലക്ട്രിക് വാഹനങ്ങൾ. പെട്രോൾ, ഡീസൽ വാഹനങ്ങളെപ്പോലെയല്ല അവയുടെ ഉപയോഗവും പരിചരണവും. ലാഭം മാത്രം നോക്കി വാങ്ങിയാൽ ചിലപ്പോൾ നിരാശ വരും. എല്ലാം മനസ്സിലാക്കി വാങ്ങിയാൽ ലോട്ടറിയാകും. എങ്ങനെ? വിശദമായി പരിശോധിക്കാം:
വീട്ടിലേക്കൊരു പശുവിനെ വാങ്ങിയിട്ട് പറമ്പിലെ പുല്ലും അടുക്കളയിലെ കാടിയും കൊടുത്തു വളർത്തി ഇഷ്ടംപോലെ പാലു കറന്നു കുടിക്കുന്നതിനു തുല്യമാണ് സൗരോർജത്തിലോടുന്ന ഇലക്ട്രിക് കാറുകൾ. പണച്ചെലവില്ലെന്നല്ല, കുറവാണ്. ശുദ്ധമായ പാലു കുടിക്കുന്നതുപോലെ സംശുദ്ധ ഡ്രൈവിങ് ആസ്വദിക്കാനുമാവും. എന്നാൽ ചോദ്യം ഇതാണ്, ഇലക്ട്രിക് കാറുകൾ വാങ്ങാൻ സമയമായോ? ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിൽ തെറ്റില്ല. പക്ഷേ, അവയുടെ നേട്ടം പോലെത്തന്നെ കോട്ടങ്ങളും അറിഞ്ഞിരിക്കണം. വേറിട്ടൊരു ഡ്രൈവിങ് സംസ്കാരമാണ് ഇലക്ട്രിക് വാഹനങ്ങൾ. പെട്രോൾ, ഡീസൽ വാഹനങ്ങളെപ്പോലെയല്ല അവയുടെ ഉപയോഗവും പരിചരണവും. ലാഭം മാത്രം നോക്കി വാങ്ങിയാൽ ചിലപ്പോൾ നിരാശ വരും. എല്ലാം മനസ്സിലാക്കി വാങ്ങിയാൽ ലോട്ടറിയാകും. എങ്ങനെ? വിശദമായി പരിശോധിക്കാം:
വീട്ടിലേക്കൊരു പശുവിനെ വാങ്ങിയിട്ട് പറമ്പിലെ പുല്ലും അടുക്കളയിലെ കാടിയും കൊടുത്തു വളർത്തി ഇഷ്ടംപോലെ പാലു കറന്നു കുടിക്കുന്നതിനു തുല്യമാണ് സൗരോർജത്തിലോടുന്ന ഇലക്ട്രിക് കാറുകൾ. പണച്ചെലവില്ലെന്നല്ല, കുറവാണ്. ശുദ്ധമായ പാലു കുടിക്കുന്നതുപോലെ സംശുദ്ധ ഡ്രൈവിങ് ആസ്വദിക്കാനുമാവും. എന്നാൽ ചോദ്യം ഇതാണ്, ഇലക്ട്രിക് കാറുകൾ വാങ്ങാൻ സമയമായോ?
∙ സമയമായില്ലപോലും...
ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിൽ തെറ്റില്ല. പക്ഷേ, അവയുടെ നേട്ടം പോലെത്തന്നെ കോട്ടങ്ങളും അറിഞ്ഞിരിക്കണം. വേറിട്ടൊരു ഡ്രൈവിങ് സംസ്കാരമാണ് ഇലക്ട്രിക് വാഹനങ്ങൾ. പെട്രോൾ, ഡീസൽ വാഹനങ്ങളെപ്പോലെയല്ല അവയുടെ ഉപയോഗവും പരിചരണവും. ലാഭം മാത്രം നോക്കി വാങ്ങിയാൽ ചിലപ്പോൾ നിരാശ വരും. എല്ലാം മനസ്സിലാക്കി വാങ്ങിയാൽ ലോട്ടറിയാകും. എങ്ങനെ? പരിശോധിക്കാം:
∙ പെട്രോളിനും മുന്നേ ജനനം
ആദ്യകാല മോട്ടർ വാഹനങ്ങൾ ആവി എൻജിനിലാണ് ചലിക്കാനാരംഭിച്ചത്. പതിനേഴാം നൂറ്റാണ്ടുവരെ പോകും ഇത്തരം വാഹനങ്ങളുടെ ചരിതം. പിന്നീടെത്തിയത് ഇലക്ട്രിക്കാണ്. 1827 മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ ജീവിതം ആരംഭിക്കുന്നു. ഹംഗറിക്കാരനായ വൈദികൻ അന്യോസ് ജെഡിക് വൈദ്യുതിയിൽ ഓടുന്ന ആദ്യ കാറിന്റെ സ്രഷ്ടാവായി. പിന്നെയും കൊല്ലങ്ങൾ കഴിഞ്ഞ് 1885ലാണ് ലോകത്തെ പ്രഥമ പ്രായോഗിക പെട്രോൾ കാറുമായി കാൾ ബെൻസ് എത്തിയത്. പെട്രോളിനും മുൻപേ ജനിച്ചിട്ടും ഇലക്ട്രിക് കാറുകൾ എന്തുകൊണ്ട് വിപണി പിടിച്ചില്ല? ഇന്നും നേരിടുന്ന പ്രതിസന്ധിതന്നെ മൂലകാരണം, റേഞ്ച് കുറവ്. പുറമെ ഇലക്ട്രിസിറ്റിയുടെ അപര്യാപ്തതയും അക്കാലത്തെ ബാറ്ററികളുടെ പരിമിതികളും ഈ സാങ്കേതികതയ്ക്കു തിരിച്ചടിയായി.
∙ പെട്രോൾ കുതിച്ചു, ഇലക്ട്രിക് കിതച്ചു...
പെട്രോൾ വാഹന വ്യവസായത്തിൽ പണം മുടക്കിയ ഫോഡ് പോലെയുള്ള കമ്പനികളുടെ മിടുക്കും ആസൂത്രണവും ഇലക്ട്രിക് സാങ്കേതികതയെ പിന്തള്ളി. ഫോഡ് മോഡൽ ടി എന്ന മാസ് പ്രൊഡക്‌ഷൻ അസംബ്ലി ലൈൻ കാർ കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കളിലേക്കെത്തിയപ്പോൾ ഇലക്ട്രിക്കുകളുടെ ചരമഗീതം കുറിക്കപ്പെട്ടു. അമിതമായ സാങ്കേതിക വിദ്യയാൽ വശീകരിക്കപ്പെട്ട, പ്രായോഗികതയില്ലാത്ത ഒരുകൂട്ടം നിർമാതാക്കൾ മാത്രമാണ് ഇലക്ട്രിക് വാഹനങ്ങൾക്കായി വാദിക്കുന്നതെന്ന് പൊതുവെ ധരിക്കപ്പെട്ടു. പുറമേ, പെട്രോളിന്റെ കുതിപ്പുകണ്ട് അതിലേക്കു മറ്റുള്ള നിർമാതാക്കളും ഒഴുകിപ്പോയതോടെ ഇലക്ട്രിക്കിൽ പണം മുടക്കാൻ ആരുമില്ലാതായി. ഫലം പെട്രോളും ഡീസലും പോലെയുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ആന്തര ദഹന യന്ത്രങ്ങൾ വളർന്നു, ഇലക്ട്രിക് തളർന്നു.
∙ വിഫലമായ രണ്ടാം വരവ്
തൊണ്ണൂറുകളിൽ അമേരിക്കയിലെ കലിഫോർണിയ സ്റ്റേറ്റിലുണ്ടായ പരിസ്ഥിതി അനുകൂല നിയമങ്ങൾ പിന്തുണച്ച് വീണ്ടുമൊരു ഇലക്ട്രിക് തരംഗത്തിനു തിരി കൊളുത്തപ്പെട്ടു. ക്രൈസ്‌ലർ, ഫോഡ്, ജിഎം, ഹോണ്ട, ടൊയോട്ട എന്നീ നിർമാതാക്കൾ ഈ നിയമപ്രകാരം ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ നിർബന്ധിതരായി. മാസ് പ്രൊഡക്‌ഷൻ നൽകുന്ന വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കാത്തതിനാലും ഉപേക്ഷിക്കപ്പെട്ട സാങ്കേതികവിദ്യ എന്ന നിലയിൽ ഇലക്ട്രിക്കിനു കൽപിക്കപ്പെട്ട അധമസ്ഥാനം കാരണവും ഈ പരിപാടിയുമായി നിർമാതാക്കൾക്ക് അധികനാൾ മുന്നോട്ടുപോകാനായില്ല.
ഉൽപാദനച്ചെലവ് കൂടുതൽ, വരവ് കുറവ് എന്ന രീതിയിൽ എത്ര നാൾ പോകും? അവർ കോടതി കയറി, വിജയിച്ചു. വാഹനനിർമാതാക്കൾ, എണ്ണക്കമ്പനികൾ, അമേരിക്കൻ സർക്കാർ, ഹൈഡ്രജൻ അടക്കമുള്ള മറ്റു സാങ്കേതികവിദ്യകളുടെ പ്രയോക്താക്കൾ എന്നിവർ എങ്ങനെ ഇലക്ട്രിക്കുകളെ കൊന്നു എന്ന് ‘ഹു കിൽഡ് ദി ഇലക്ട്രിക് കാർ’ എന്ന സോണി പിക്ചേഴ്സ് ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നുണ്ട്... ചുരുക്കം ഇത്രയേയുള്ളൂ, വർഷങ്ങളായി അനായാസം വന്നുകൊണ്ടിരിക്കുന്ന പണം വിട്ടുകളയാൻ എണ്ണപ്പണക്കാർക്കും മറ്റ് അനുബന്ധ വ്യവസായികൾക്കും സാധിക്കില്ലല്ലോ...
∙ മൂന്നാം വരവിൽ പിടിച്ചടക്കും
മൂന്നാം വരവിനു തുടക്കവും അമേരിക്കയിൽനിന്നുതന്നെ. ടെസ്‌ല. വിദ്യുച്ഛക്തിയെ നിയന്ത്രിതമാക്കി വീടുകളിലെത്തിക്കുന്ന തരത്തിൽ മെരുക്കിയെടുത്ത ആദ്യകാല അമേരിക്കൻ എൻജിനീയർ നിക്കോള ടെസ്‌ലയുടെ നാമധേയത്തിൽ 2003ൽ തുടങ്ങിയ കമ്പനിയിലെ വെറുമൊരു ഓഹരിയുടമ മാത്രമായിരുന്നു ഇലോൺ മസ്ക്. 2008ൽ കമ്പനിയുടെ സിഇഒ ആയി നിയമിതനായ മസ്കിനെ ഫോഡ് മോഡൽ ടി ഇറക്കി പെട്രോൾ വാഹനങ്ങളെ ജനങ്ങളിലെത്തിച്ച ഹെൻറി ഫോഡുമായി ഉപമിക്കാം.
ഇലക്ട്രിക് വാഹനങ്ങളെ ദൈനംദിന വാഹനങ്ങളാക്കിമാറ്റിയത് മസ്ക് ആണ്. സിഇഒയായ വർഷംതന്നെ റോഡ്സ്റ്റർ സ്പോർട്സ് കാറിൽ തുടക്കമിട്ട് 2012ൽ മോഡൽ എസിലൂടെ വളർന്നു പന്തലിച്ച ടെസ്‌ല ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളിലൊന്നാണ്. ചൈനയിൽനിന്നുള്ള ബിവൈഡിയും എംജിയും ഗ്രേറ്റ് വാൾ മോട്ടഴ്സുമൊക്കെയാണ് വിപണിയിൽ ഇന്നുള്ള പ്രമുഖ ഇലക്ട്രിക് നിർമാതാക്കൾ. ടെസ്‌ലയുടെ വിജയം ലോകത്ത് ഇലക്ട്രിക് കാർ വിപ്ലവത്തിനു തുടക്കംകുറിച്ചിരിക്കയാണ്. ഇനി ഭാവി ഇലക്ട്രിക്കലാണ്. 2030 ആകുമ്പോൾ...
∙ ഇലക്ട്രിക് ടാറ്റ
ഇന്ത്യയിൽ ഇലക്ട്രിക് വിപ്ലവത്തിനു തിരികൊളുത്തുന്നത് ബെംഗളൂരിലെ മയ്നി മോട്ടോഴ്സാണ്. രണ്ടു സീറ്റുള്ള രേവ ഇലക്ട്രിക് കാർ 1994 മുതൽ നിർമാണത്തിലുണ്ട്. പിന്നീട് മഹീന്ദ്ര ഏറ്റെടുത്ത ഈ സ്ഥാപനം ഇന്നും രേവ മോഡലുകൾ ഇറക്കുന്നു. അധികം കാറുകൾ ഇറങ്ങിയിട്ടില്ല. ഇന്ത്യയിൽ യഥാർഥ ഇലക്ട്രിക് കാർവിപ്ലവം കൊണ്ടുവന്നത് ടാറ്റ മോട്ടോഴ്സാണ്. 2020ൽ നെക്സോൺ ഇവി, 21ൽ ടിഗോർ ഇവി, 22ൽ ടിയാഗോ ഇവി. ഈ വാഹനങ്ങളുമായി ടാറ്റ ഇന്ത്യയിലെ ഇലക്ട്രിക് വിപണി പിടിച്ചടക്കി. ഇന്നുവരെ ഒരു ലക്ഷത്തിലധികം ഇലക്ട്രിക് ടാറ്റകൾ വിപണിയിലെത്തി. ഇക്കൊല്ലം അവസാനമാകുമ്പോൾ 2 ലക്ഷം ഇലക്ട്രിക്കുകൾ വിൽക്കാൻ ലക്ഷ്യമിടുന്നു. 2024ൽ ഇറങ്ങിയ പഞ്ച് ഇവി ടാറ്റയുടെ ആദ്യ ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ നിർമിച്ചതാണ്. പഞ്ചായിരിക്കും ഈ ലക്ഷ്യത്തിലെത്താനുള്ള ടാറ്റയുടെ മുൻനിര പോരാളി.
∙ കേരളത്തിൽ ഇൻസ്റ്റന്റ് ഹിറ്റ്
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഹിറ്റാണ്. ഇന്ത്യയിൽ ഏറ്റവുമധികം ഇലക്ട്രിക് കാറുകൾ വിൽക്കുന്ന വിപണികളിലൊന്ന് കേരളമാണെന്ന് ടാറ്റയുടെ കണക്കുകൾ തെളിയിക്കുന്നു. ഇലക്ട്രിക് നെക്സോണിന്റെ 50% വിൽപന കേരളത്തിലാണ്. മുംബൈയും ന്യൂഡൽഹിയും അടക്കമുള്ള വൻ നഗരങ്ങളിൽനിന്നു വിഭിന്നമായി വീടുകളിൽ പാർക്കിങ്സൗകര്യവും ചാർജിങ് സാധ്യതയുമുള്ളതാണ് കേരളത്തിലെ ജനപ്രീതിക്കു പിന്നിലെന്ന് നിർമാതാക്കൾ.
∙ വാങ്ങാൻ സമയമായോ?
ഇലക്ട്രിക് വാഹനങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയാണ്. അതുകൊണ്ടുതന്നെ വാങ്ങുംമുൻപ് അക്കാര്യം മനസ്സിലാക്കിയിരിക്കണം. ഓരോ ദിവസവും പുതിയ കൂട്ടിച്ചേർക്കലുകളോ സാങ്കേതികവിദ്യയോ വന്നുചേരാം. റേഞ്ചും സൗകര്യങ്ങളും വർധിക്കാം. വില കുറയാം. സ്വന്തം വണ്ടിയിൽ ഈ സൗകര്യങ്ങളില്ലല്ലോ രണ്ടു മാസം കഴിഞ്ഞു വാങ്ങിയാൽ മതിയായിരുന്നു എന്ന തോന്നലുണ്ടായാൽ കഴിഞ്ഞു. അതുകൊണ്ട് സാങ്കേതികവിദ്യ മാറും, വരുംകാലങ്ങളിൽ കൂടുതൽ മികവുള്ള ഇലക്ട്രിക്കുകൾ എത്തും എന്നു മനസ്സിലാക്കി വാങ്ങുക.
∙ വലിയ പണംമുടക്കു വേണോ?
സാങ്കേതികവിദ്യ വികസനപാതയിലായതിനാൽ അധികം വില മുടക്കാതിരിക്കുന്നതാണ് ബുദ്ധി. 10–15 ലക്ഷം രൂപയുടെ കാറാണെങ്കിൽ നന്നായിരിക്കും. എന്നാൽ കൂടുതൽ പണം മുടക്കാൻ ശേഷിയുണ്ടാവുകയും മികച്ച ബ്രാൻഡും സൗകര്യങ്ങളും വേണമെന്നു നിർബന്ധമുണ്ടാവുകയുമാണെങ്കിൽ വില കൂടിയ കാർ വാങ്ങുന്നതിൽ തെറ്റില്ല. കീശയുടെ ആഴമനുസരിച്ചു തിരഞ്ഞെടുക്കാൻ ധാരാളം മോഡലുകൾ വിപണിയിൽ ലഭ്യം.
∙ ലാഭമാണോ?
പെട്രോൾ കാറിനെക്കാൾ 4 ലക്ഷം രൂപയെങ്കിലും വില കൂടുമെങ്കിലും ഈ അധിക തുക തിരിച്ചുപിടിക്കാം. 15 ലക്ഷം രൂപയുടെ ഇലക്ട്രിക് കാറും അത്രതന്നെ വിലവരുന്ന പെട്രോൾ ഓട്ടമാറ്റിക് കാറുമായി താരതമ്യം ചെയ്യാം. പ്രായോഗികമായി ലഭിക്കുന്ന റേഞ്ചും പെട്രോളിനു ലഭിക്കുന്ന മൈലേജുമാണ് താരതമ്യ വിധേയമാക്കുന്നത്. ഓട്ടമാറ്റിക് പെട്രോളിന് സാങ്കേതികവിദ്യയനുസരിച്ച് 10–15 കിലോമീറ്റർ മൈലേജ് പ്രതീക്ഷിക്കാം. ഇലക്ട്രിക്കിന് റേഞ്ച് ശരാശരി 250 ലഭിക്കും. 10,000 കിലോമീറ്റർ ഓടാൻ പെട്രോൾ കാറിന് 15 കിലോമീറ്റർ മൈലേജ് കിട്ടിയാൽ 666 ലീറ്റർ പെട്രോൾ വേണം. ഇപ്പോഴത്തെ വിപണിവിലയനുസരിച്ച് 70,000 രൂപ. ഇലക്ട്രിക് ഇത്ര ദൂരം ഓടാൻ 40 തവണ ചാർജ് ചെയ്യണം. ശരാശരി 25 യൂണിറ്റ് ഒരു ചാർജിങ്ങിനു വേണ്ടിവന്നാൽ 1000 യൂണിറ്റ് വൈദ്യുതി വേണം. യൂണിറ്റിന് 7 രൂപവച്ചു കൂട്ടിയാലും 7000 രൂപയേ വേണ്ടിവരൂ. ലാഭം 53,000 രൂപ. ഒരു ലക്ഷം ഓടിയാൽ ഇന്ധനച്ചെലവിൽ ലാഭം 5.3 ലക്ഷം രൂപ.
ലക്ഷം ഓടിയാൽ ലാഭം അഞ്ചു ലക്ഷം
ഇനി സർവീസ് ചെലവ്. പെട്രോളിന് 10,000 കിലോമീറ്ററിന് ശരാശരി 6,000 രൂപ. ഒരു ലക്ഷത്തിന് 60,000 രൂപ. ഇലക്ട്രിക്കിന് 1,500 രൂപ. ലക്ഷം ഓടുമ്പോൾ15,000 രൂപ. ലാഭം 45,000 രൂപ. ലക്ഷം പിന്നിടുമ്പോൾ പെട്രോൾ ഉടമയ്ക്ക് മൊത്തം ചെലവ് 5.9 ലക്ഷം രൂപ. ഇലക്ട്രിക്കിന് 85,000 രൂപ. ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ സർവീസ് അടക്കം ലാഭം 5.05 ലക്ഷം രൂപ.
∙ സോളറായാൽ പൂജ്യം
വീട്ടിൽ സോളർ സംവിധാനമുണ്ടെങ്കിൽ ഇന്ധനച്ചെലവ് പൂജ്യം. ആകെ മുടക്ക് സർവീസ് ചെലവു മാത്രം. ഇലക്ട്രിക് കാർ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ കുറഞ്ഞത് 5 കിലോ വാട്ട് യൂണിറ്റ് ആവശ്യമാണ്. ധാരാളം ഓടാൻ പദ്ധതിയുണ്ടെങ്കിൽ 5നു മുകളിൽ ശേഷിയുള്ള യൂണിറ്റ് ഉപയോഗിക്കുക. ചില നിർമാതാക്കൾ ഫാസ്റ്റ്, സ്ലോ ചാർജിങ് മാറിമാറി ചെയ്യണം എന്നു വ്യവസ്ഥ ചെയ്യാറുണ്ട്. അങ്ങനെയെങ്കിൽ നിർമാതാവ് പറയുന്ന രീതി പിന്തുടരുക. സ്ലോ ചാർജിങ് കൂടുതൽ ചെയ്യാനാവുന്ന മോഡലുകൾ വാങ്ങിയാൽ പണം ലാഭിക്കാം.
∙ ഡ്രൈവിങ് സുഖം
ആയാസരഹിത ഡ്രൈവിങ്ങാണ് ഇലക്ട്രിക് കാറുകളുടെ മികവ്. എൻവിഎച്ച് എന്നു പറയുന്ന നോയിസ്, വൈബ്രേഷൻ, ഹാർഷ്നെസ് എന്നീ ഘടകങ്ങൾ ഇലക്ട്രിക്കിനു ബാധകമല്ലാത്തതിനാൽ ഡ്രൈവിങ് ക്ഷീണം ഇല്ലതന്നെ. ഉലച്ചിലും കുടുക്കവും വിറയലും ശബ്ദവുമില്ലാതെ, ഗിയർ മാറ്റങ്ങളില്ലാതെ സംശുദ്ധ ഡ്രൈവിങ്.