സ്വർണത്തിന്റെ വില ഉയരുമ്പോൾ സ്വർണപ്പണയത്തിന് കൂടുതൽ തുക നൽകുന്നത് നല്ലതാണോ? അസാധാരണമായ സ്ഥിതിവിശേഷമാണ് സ്വർണവിലയുടെ കാര്യത്തിൽ കാണുന്നത്. വില ദിനംപ്രതി ഉയരുകയാണ്. വില ഇങ്ങനെ മേലേക്ക് പോകുന്നതിന്റെ കാരണങ്ങൾ നിക്ഷേപകരും മാധ്യമങ്ങളും പല ആവർത്തി വിശകലനം ചെയ്തു കഴിഞ്ഞു. സാമ്പത്തിക ശാസ്ത്ര വിചക്ഷണന്മാർ ദേശീയ അന്തർദേശീയ തലത്തിലെ ഗതി വിഗതികൾ പരിശോധിക്കുകയും സ്വർണ വില കൂടുന്നതിന് വിവിധ യുക്തികൾ നിരത്തുകയും ചെയ്യുന്നു. കേന്ദ്ര ബാങ്കുകൾ കൂടുതലായി സ്വർണം വാങ്ങിക്കൂട്ടുന്നതാണ് ഒരു കാരണം എന്ന് എല്ലാവരും പറയുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്താകമാനം നിലനിൽക്കുന്ന യുദ്ധ സാഹചര്യങ്ങൾ, രാഷ്ട്രീയ അസ്വാരസ്യങ്ങൾ, മറ്റു നിക്ഷേപ സാധ്യതകളിലെ അസ്ഥിരത എന്നിവയെല്ലാം സ്വർണ വില ഉയരുവാൻ കാരണമായി പറയുന്നു.  എന്നാൽ കാലങ്ങളായി നിക്ഷേപ രംഗത്ത് കണ്ടുവന്നിരുന്ന ദിശാരീതി, സ്റ്റോക്ക് മാർക്കറ്റ് മുകളിലേക്ക് പോകുമ്പോൾ സ്വർണ വില താഴേക്ക് പോകുന്നതാണ്.  മറിച്ചും.  എന്നാൽ  ഇപ്പോൾ സ്വർണ വിലയുടെ കാര്യത്തിൽ എന്ത് കൊണ്ട് കാണുന്നില്ല എന്ന ചോദ്യത്തിന് വ്യക്തവും പൂർണവുമായ ഉത്തരം ഇപ്പോഴും ലഭിക്കുന്നില്ല എന്നതാണ് വസ്തുത.  സ്റ്റോക്ക് മാർക്കറ്റും സ്വർണവിലയും ഒരേ ദിശയിൽ സഞ്ചരിക്കുന്ന അപൂർവ സാഹചര്യമാണ് നാം കാണുന്നത്.

(File Photo by Ajit Solanki/AP Photo)
ADVERTISEMENT

നിക്ഷേപം എന്ന രീതിയിൽ മാത്രമല്ല, ആഭരണമായും ഇന്ത്യയിൽ സ്വർണം ഉപയോഗിക്കുന്നു.  അതിനാൽ വീടുകളിൽ ഉള്ള സ്വർണത്തിന്റെ അളവ് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കൂടുതലാണ്.  25000 മുതൽ 27000 ടൺ വരെ വീടുകളിൽ സ്വർണമുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  ഇതിന്റെ വില ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 37 മുതൽ 40 ശതമാനം വരെ വരും.  റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ വെച്ചിരിക്കുന്ന സ്വർണം, 2024 മാർച്ച് മാസത്തിലെ കണക്കനുസരിച്ച്,  800 മെട്രിക് ടൺ  ആണ് എന്നുകൂടെ ചേർത്ത് വായിക്കുമ്പോഴാണ് നമ്മുടെ വീടുകളിൽ എല്ലാം കൂടെ വെച്ചിരിക്കുന്ന സ്വർണത്തിന്റെ അളവ് എത്രമാത്രമെന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നത്.

∙  എന്താണ് സ്വർണപ്പണയ വായ്പയുടെ ആകർഷണം?

വീടുകളിലുള്ള ഇത്രയും വലിയ സ്വർണശേഖരമാണ്  ബാങ്കുകളെയും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളേയും സ്വർണ പണയ വായ്പയിലേക്ക് ആകർഷിച്ചത്. ചെറുതും വലുതുമായ ധാരാളം സ്ഥാപനങ്ങളാണ് ഇന്ന് സ്വർണപ്പണയ വായ്പ പ്രധാന ബിസിനസ്സ് ആയി നടത്തിപ്പോരുന്നത്.  ഇന്ത്യയിലെ തന്നെ വലിയ രണ്ട് സ്വർണ പണയ ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ കേരളത്തിൽ ആണ് തുടക്കം കുറിച്ചത്. 

(File Photo by Bobby Yip/REUTERS)

ഇവയുടെ സ്വർണപ്പണയ വായ്പയും ശാഖകളുടെ എണ്ണവും ചില  വലിയ ബാങ്കുകളേക്കാൾ കൂടുതലാണ്.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള പൊതുമേഖല ബാങ്കുകളും ചെറുതും വലുതുമായ എല്ലാ സ്വകാര്യ, നവ സ്വകാര്യ, സ്മാൾ ഫിനാൻസ് ബാങ്കുകളും ഇന്ന് സ്വർണ പണയ വായ്പാരംഗത്തു സജീവമാണ്.  

ADVERTISEMENT

ലളിതമായ നടപടി ക്രമങ്ങൾ, വേഗത്തിൽ വായ്പ നൽകാനുള്ള സൗകര്യം, വായ്പക്ക് ഈടായി സ്വർണം, സാമാന്യം നല്ല വരുമാനം, വായ്പ മുടക്കം വരാനുള്ള കുറഞ്ഞ സാധ്യത, മുടക്കം വന്നാൽ തന്നെയും വായ്പത്തുക തിരിച്ചു പിടിക്കാനുള്ള എളുപ്പം, കുറഞ്ഞ റിസ്ക്, കുറഞ്ഞ നഷ്ടസാധ്യത, മൂലധനത്തിന്റെ കുറഞ്ഞ  നീക്കിയിരിപ്പ് നിബന്ധന എന്നിവയെല്ലാം സ്വർണ പണയ വായ്പയെ ധനകാര്യസ്ഥാപനങ്ങൾക്ക് പ്രിയതരമാക്കുന്നു. തങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ ഏറ്റവും എളുപ്പത്തിലും വേഗത്തിലും  നടത്തിയെടുക്കുവാൻ  സാധിക്കുന്നു എന്നതാണ് ഇടപാടുകാരുടെ സൗകര്യം. 5300 ടൺ സ്വർണമാണ് ഇപ്പോൾ സ്ഥാപനങ്ങളുടെ കൈകളിൽ പണയമായി ഉള്ളത്.  

(Representative image by Sunreys/istockphoto)

∙ പണയ തുക നിശ്ചയിക്കുന്നത് എങ്ങനെ?

ബാങ്കുകളും മറ്റു സ്ഥാപനങ്ങളും തങ്ങളുടെ സ്വന്തം നയരേഖകൾ അനുസരിച്ചാണ് സ്വർണപ്പണയ തുക നൽകിയിരുന്നത്.  ഏതെങ്കിലും കാരണവശാൽ ഇടപാടുകാർക്ക് വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നാൽ സ്വർണാഭരണം ലേലത്തിൽ വിറ്റ് വായ്പ തുകയും പലിശയും ഈടാക്കാൻ കഴിയണം എന്നതായിരുന്നു സ്വർണ പണയ തുക നിശ്ചയിക്കുമ്പോൾ പ്രധാനമായും പരിഗണിച്ചിരുന്നത്. 

അതിനാൽ, വായ്പ കുറഞ്ഞ കാലാവധിക്കാണെങ്കിൽ വായ്പ തുക കൂടുതൽ നൽകും. നീണ്ട കാലത്തേക്കാണെങ്കിൽ വായ്പ തുക കുറയും.  കാലാവധി കൂടുമ്പോൾ പലിശ തുകയും കൂടും എന്നതുകൊണ്ടാണിത്.  സ്വർണ വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവില്ല എന്നായിരുന്നു പൊതുവെ കരുതിയത്.  മാത്രമല്ല ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ വില പത്തു മുതൽ പതിനൊന്നു ശതമാനം വരെ ഉയരുന്നു.  ഇത് മൂലം ധനകാര്യസ്ഥാപനങ്ങൾ  സ്വർണപ്പണയ വായ്പയെ വളരെ സുരക്ഷിതമായി കാണുന്നു.  

ADVERTISEMENT

∙  അപ്രതീക്ഷിത വെല്ലുവിളികൾ

എന്നാൽ 2008 - 15 കാലയളവിൽ  സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടം ഉണ്ടായി.  24 കാരററ് സ്വർണം ഗ്രാമിന് 2008 ൽ 1250 രൂപയായിരുന്നത് അടുത്ത വർഷം 1450 രൂപയായും 2011 ൽ 2640 രൂപയായും വർധിച്ചു. 2012 ആയപ്പോൾ ഇത് വീണ്ടും കൂടി 3105 രൂപയിലെത്തി.  സ്വർണത്തിന്റെ വിലയിൽ വന്ന വർധനവിനനുസരിച്ച് ബാങ്കുകളും മറ്റു സ്ഥാപനങ്ങളും വായ്പ തുക വർധിപ്പിച്ചു.  വായ്പയുടെ പലിശ അടക്കാതെ പോലും ഇടപാടുകാർക്ക് സ്വർണം കൂടിയ തുകയ്ക്ക് പുതുക്കി വെക്കാൻ കഴിഞ്ഞു. 

സ്ഥാപനങ്ങൾക്ക് നിലവിലുള്ള സ്വർണപ്പണയത്തിൻമേൽ തന്നെ കൂടിയ വായ്പ നൽകാൻ കഴിഞ്ഞതുമൂലം സ്വർണപണയ ബിസിനസ്സ് തനിയെ വർധിച്ചു.  മാത്രമല്ല പുതിയ വായ്പകൾ കൂടിയ നിരക്കിൽ നൽകാനും കഴിഞ്ഞു.  സ്വർണപ്പണയ വായ്പ വളരെ പെട്ടെന്ന് ഉയരുവാൻ ഇത് കാരണമായി. 

ഇടപാടുകാരും സ്ഥാപനങ്ങളും ഈ സാഹചര്യം സന്തോഷകരമായി കൊണ്ടാടിക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായി സ്വർണത്തിന്റെ വില താഴാൻ തുടങ്ങി.  2013 ൽ സ്വർണവില ഗ്രാമിന് 2960 രൂപയായും 2014 ൽ 2800 രൂപയായും 2015 ൽ 2634 രൂപയായും കുറഞ്ഞു.  ഇത് സ്വർണ പണയ വായ്പ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.  നിലവിലുള്ള വായ്പകൾ മുതലും പലിശയും ചേർത്ത് തിരിച്ചടക്കാനുള്ള തുക സ്വർണത്തിന്റെ വിലയേക്കാൾ കൂടുതലായി.  അതിനാൽ സ്വർണപ്പണയം അവസാനിപ്പിച്ച് സ്വർണാഭരണം തിരിച്ചെടുക്കുക എന്നത്  ഇടപാടുകാർക്ക് കഴിയാത്ത അവസ്ഥയായി.  

(Representative image by NetPhotographer/istockphoto)

കാലാവധി കഴിഞ്ഞ വായ്പകൾ തിരിച്ചെടുക്കുവാൻ ഇടപാടുകാർക്ക് കഴിയാതെ വന്നപ്പോൾ സ്വർണാഭരണങ്ങൾ ലേലത്തിൽ വിറ്റ് കടം തീർക്കാൻ സ്ഥാപനങ്ങൾ നിർബന്ധിതരായി.  എന്നിട്ടും വായ്പ മുഴുവനും തീർക്കുവാൻ തുക തികയാതെ വന്നു.  തികയാതെ വന്ന തുക തിരിച്ചടക്കുവാൻ സ്ഥാപനങ്ങൾ ഇടപാടുകാരോട് ആവശ്യപ്പെട്ടു. 

കൂടാതെ കാലാവധി കഴിയാത്ത വായ്പകളിലും  പലിശയിലേക്കും മുതലിലേക്കും സ്വർണത്തിന്റെ  വിലക്ക് മേലെ നിൽക്കുന്ന വായ്പ തുകയെങ്കിലും  അടക്കുവാനും ആവശ്യപ്പെട്ടു.  ഇതെല്ലാം ഇടപാടുകാർക്കിടയിൽ വലിയ ഈർഷ്യയും സമ്മർദ്ദവും ഉണ്ടാക്കി.  

∙  കണ്ടുനിൽക്കാതെ ഇടപെട്ട് റിസർവ് ബാങ്ക് 

സ്വർണ വായ്പ രംഗത്ത് ഉടലെടുത്ത ഈ പ്രതിസന്ധിയെ നേരിടാനും സ്വർണ പണയ വായ്പ രീതികളിൽ കൂടുതൽ അച്ചടക്കവും നിയന്ത്രണങ്ങളും കൊണ്ടുവരാനും റിസർവ് ബാങ്ക് മുന്നോട്ടു വന്നു.  സ്വർണവിലയുടെ 70 ശതമാനത്തിൽ കൂടുതൽ വായ്പ നൽകരുത് എന്ന തീരുമാനം (loan to value - LTV) ഉണ്ടായി.  മാത്രമല്ല പണയം എടുക്കുന്ന സമയത്ത് മാത്രമല്ല, പണയം നിലനിൽക്കുന്ന എല്ലാ സമയത്തും വായ്പ തുക മുതലും പലിശയും സഹിതം ഈ പരിധിക്കുള്ളിൽ ആയിരിക്കുകയും വേണം.  അതുവരെ സ്ഥാപനങ്ങൾ സ്വർണത്തിന്റെ വില കണക്കാക്കിയിരുന്നത് അതത് ദിവസത്തെ മാർക്കറ്റ് വിലയെ അടിസ്ഥാനമാക്കിയായിരുന്നു.  

ആർബിഐ ലോഗോ. (Photo by INDRANIL MUKHERJEE / AFP)

സ്വർണ വിലയിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ കുറെ കൂടെ നിയന്ത്രണത്തോടെ കണക്കാക്കുവാൻ സ്വർണ വിലയുടെ കഴിഞ്ഞ ഒരു മാസത്തെ ശരാശരി വിലയാണ് സ്വർണപ്പണയത്തിനായി കണക്കിലെടുക്കേണ്ടത് എന്നും റിസർവ് ബാങ്ക് നിർദ്ദേശിച്ചു.  ഈ നിർദ്ദേശങ്ങൾ സ്വർണ പണയ വായ്പ രംഗത്തെ ശക്തിപ്പെടുത്തുവാൻ സഹായിച്ചുവെങ്കിലും, ഇത് നടപ്പിലാക്കുക 2014 -15 ലെ പ്രതിസന്ധി ഘട്ടത്തിൽ വളരെ ദുസ്സഹമായിരുന്നു.  സ്വർണപ്പണയവായ്പ രംഗത്തുള്ള സ്ഥാപനങ്ങൾക്കും ഇടപാടുകാർക്കും വലിയ വെല്ലുവിളിയായിരുന്നു സ്വർണത്തിന്റെ വിലയിൽ ഉണ്ടായ ഇടിവും  റിസർവ് ബാങ്ക് കൈകൊണ്ട അച്ചടക്ക നിയന്ത്രണ നിർദ്ദേശങ്ങളും.  

സ്വർണ്ണാഭരണം (File Photo by Kirsty Wigglesworth/AP Photo)

∙ സ്വർണപ്പണയ വായ്പ വീണ്ടും കുതിക്കുന്നു

സ്വർണ വില വർധിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.  2021 ൽ 4872 രൂപയായിരുന്ന സ്വർണ വില 2023 ൽ 6533 രൂപയായും 2024 ൽ 7617 രൂപയായും ഉയർന്നിരിക്കുന്നു.  അതുകൊണ്ട് തന്നെ സ്വർണ വായ്പ ഈ വർഷങ്ങളിൽ ബാങ്കുകളിലും ബാങ്കിതര സ്ഥാപനങ്ങളിലും വളരെ പെട്ടെന്ന് കൂടി.  2014 - 15 കളിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇത്തവണ റിസർവ് ബാങ്ക് സ്വർണ പണയ വായ്പയെ കൂടുതൽ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.  ആവശ്യമായ നിർദ്ദേശങ്ങൾ മുൻകാഴ്ചയോടെ നൽകുവാൻ ഇത്തവണ റിസർവ് ബാങ്കിന് കഴിയുന്നു.

അതിനാലാണ് സ്വർണപ്പണയ രംഗത്ത് ചില സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ട് വന്നതും LTV (75 ശതമാനം) മുതലായ  നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എല്ലാ സ്ഥാപനങ്ങളെയും വീണ്ടും ഓർമ്മിപ്പിക്കുന്നതും.  20000 രൂപയിൽ കൂടുതൽ ഉള്ള വായ്പ തുകകൾ ബാങ്ക് അക്കൗണ്ടുകൾ മുഖേന മാത്രമേ നൽകാവൂ എന്ന നിർദ്ദേശം ബാങ്കിതര സ്ഥാപനങ്ങൾക്ക് നൽകി.  സ്വർണപ്പണയ വായ്പ രംഗത്ത് റിസർവ് ബാങ്കിൽ നിന്ന് കൂടുതൽ നിർദ്ദേശങ്ങൾ വൈകാതെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.   

∙ ഓർമകളുണ്ടായിരിക്കണം, വേണം ശ്രദ്ധ

ഇന്ത്യയിൽ ഗോൾഡ് ലോൺ രംഗത്ത് 61 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങളാണ്.  39 ശതമാനം മാത്രമാണ് ബാങ്കുകളുടെ ഭാഗം.  2020 - 22 കാലയളവിൽ പുതിയതായി നൽകിയ സ്വർണപ്പണയ വായ്പയുടെ അളവ് ഇരട്ടിയായി.   2022 ൽ  ഇന്ത്യയിലെ ഗോൾഡ് ലോൺ മാർക്കറ്റ് 55.52 ബില്യൺ യു എസ് ഡോളറായിരുന്നു. സ്വർണപ്പണയ വായ്പ ശരാശരി 12 ശതമാനം വളർന്ന്  2029 ൽ ഇത് 124.45 ബില്യൺ USD ആവുമെന്ന് കണക്കാക്കുന്നു.  

വലിയ വിഭാഗം സാധാരണക്കാരുടെ പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ സാമ്പത്തികാവശ്യങ്ങൾ സുഗമമായി നടത്തിയെടുക്കുവാൻ സഹായിക്കുന്ന ഒന്നാണ് സ്വർണ പണയ വായ്പ.  അതിനാൽ തന്നെ ഏറ്റവും ശ്രദ്ധയോടെ, അവധാനതയോടെ, അച്ചടക്കത്തോടെ, നിയന്ത്രങ്ങളോടെ വേണം ഈ വായ്പ കൈകാര്യം ചെയ്യുവാൻ.  ഇതിൽ ബാങ്കുകളുടെയും  ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെയും  കേന്ദ്ര ബാങ്കിന്റെയും ഇടപാടുകാരുടെയും    ഉത്തരവാദിത്തം തുല്യമാണ്, പ്രധാനമാണ്.

(എഴുത്തുകാരനും ബാങ്കിങ് ധനകാര്യ വിദഗ്ധനുമാണ് ലേഖകൻ. ഇമെയിൽ: kallarakkalbabu@gmail.com)

English Summary:

Rising gold prices have an impact on loans. A Closer Look at the Trends, Challenges, and Regulations of Gold Loans