ദിവസവും നേരം പുലർന്നാൽ ആ കോൾ വരും, ‘സർ ഒരു ക്രെഡിറ്റ് കാർഡ് വന്നിട്ടുണ്ട്, വാങ്ങാൻ എപ്പോള്‍ വരും’. ഇതേ കോൾ വിവിധ ബാങ്കുകളില്‍ നിന്നാണ് വരുന്നതെന്നതും കൗതുകകരമാണ്. വർഷങ്ങൾക്ക് മുൻപ് ഒരു ക്രെഡിറ്റ് കാർഡ് കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുമായിരുന്നു, അതും രേഖകളായ രേഖകളൊക്കെ നൽകുകയും വേണം. എന്നാൽ ഇന്ന് ചോദിച്ചവർക്കും ചോദിക്കാത്തവർക്കുമെല്ലാം ക്രെഡിറ്റ് കാർഡുകൾ വാരിക്കോരി നൽകുകയാണ്. അതായത് കടം വാങ്ങാത്തവരെയും കടക്കാരാക്കാനുള്ള വഴിയൊരുക്കുകയാണ് ‘ക്രെഡിറ്റ് കാർഡ് കെണി’. സമീപ വർഷങ്ങളിൽ, ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം ഗണ്യമായി കുതിച്ചുയർന്നിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇതോടെ ഉപഭോക്താക്കൾക്കിടയിലെ കടത്തിന്റെ തോത് വർധിച്ചു. രാജ്യത്ത് കടക്കാരുടെ എണ്ണം കുത്തനെ കൂടി. സൗകര്യപ്രദമായ ഒരു സാമ്പത്തിക ഇടപാട് സംവിധാനമെന്ന നിലയിൽ ക്രെഡിറ്റ് കാർഡുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയും പണം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ പല വ്യക്തികളും നേരിടുന്ന വെല്ലുവിളികളും ഈ പ്രതിഭാസം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ കുതിപ്പ് വലിയൊരു സാമ്പത്തിക ദുരന്തത്തിലേക്കാണോ പോകുന്നതെന്ന സൂചനയും നമുക്കു മുന്നിലുണ്ട്. അതേസമയം, ക്രെഡിറ്റ് കാർഡുകളുടെ എണ്ണം വർധിച്ചതോടെ വിപണിയിൽ ക്രയവിക്രയം കൂടിയെന്നും ഇത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണ് എന്നുമാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്താണു യാഥാർഥ്യം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസവും നേരം പുലർന്നാൽ ആ കോൾ വരും, ‘സർ ഒരു ക്രെഡിറ്റ് കാർഡ് വന്നിട്ടുണ്ട്, വാങ്ങാൻ എപ്പോള്‍ വരും’. ഇതേ കോൾ വിവിധ ബാങ്കുകളില്‍ നിന്നാണ് വരുന്നതെന്നതും കൗതുകകരമാണ്. വർഷങ്ങൾക്ക് മുൻപ് ഒരു ക്രെഡിറ്റ് കാർഡ് കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുമായിരുന്നു, അതും രേഖകളായ രേഖകളൊക്കെ നൽകുകയും വേണം. എന്നാൽ ഇന്ന് ചോദിച്ചവർക്കും ചോദിക്കാത്തവർക്കുമെല്ലാം ക്രെഡിറ്റ് കാർഡുകൾ വാരിക്കോരി നൽകുകയാണ്. അതായത് കടം വാങ്ങാത്തവരെയും കടക്കാരാക്കാനുള്ള വഴിയൊരുക്കുകയാണ് ‘ക്രെഡിറ്റ് കാർഡ് കെണി’.

സമീപ വർഷങ്ങളിൽ, ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം ഗണ്യമായി കുതിച്ചുയർന്നിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇതോടെ ഉപഭോക്താക്കൾക്കിടയിലെ കടത്തിന്റെ തോത് വർധിച്ചു. രാജ്യത്ത് കടക്കാരുടെ എണ്ണം കുത്തനെ കൂടി. സൗകര്യപ്രദമായ ഒരു സാമ്പത്തിക ഇടപാട് സംവിധാനമെന്ന നിലയിൽ ക്രെഡിറ്റ് കാർഡുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയും പണം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ പല വ്യക്തികളും നേരിടുന്ന വെല്ലുവിളികളും ഈ പ്രതിഭാസം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ കുതിപ്പ് വലിയൊരു സാമ്പത്തിക ദുരന്തത്തിലേക്കാണോ പോകുന്നതെന്ന സൂചനയും നമുക്കു മുന്നിലുണ്ട്. അതേസമയം, ക്രെഡിറ്റ് കാർഡുകളുടെ എണ്ണം വർധിച്ചതോടെ വിപണിയിൽ ക്രയവിക്രയം കൂടിയെന്നും ഇത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണ് എന്നുമാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്താണു യാഥാർഥ്യം?

Representative Image: (Photo: Atstock Productions/istockphoto)
ADVERTISEMENT

∙ ക്രെഡിറ്റ് കാർഡ് ഉപയോഗം 1.64 ലക്ഷം കോടി

രാജ്യത്തെ ഓൺലൈൻ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ മൂല്യം 2024 മാർച്ചിൽ ആദ്യമായി 1,04,081 കോടി രൂപയിലെത്തി. ഇത് 2023 മാർച്ചിലെ ഏകദേശം 86,390 കോടി രൂപയിൽ നിന്ന് 20 ശതമാനം വർധനയും 2024 ഫെബ്രുവരിയിലെ 94,774 കോടി രൂപയിൽ നിന്ന് 10 ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയത്. പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) സംവിധാനം  വഴിയുള്ള ഓഫ്‌ലൈൻ ഇടപാടുകൾ മാർച്ചിൽ 19 ശതമാനം വർധിച്ച് 60,378 കോടി രൂപയുമായി. 2023ൽ ഇത് 50,920 കോടി രൂപയായിരുന്നു. മൊത്തത്തിലുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകൾ 2024 മാർച്ചിൽ 1,64,586 കോടി രൂപയായി. മുൻ വർഷത്തെ 1,37,310 കോടിയിൽ നിന്ന് 20 ശതമാനം വർധനയാണിത് കാണിക്കുന്നത്. ഗണ്യമായ കാർഡ് ഉപയോഗം ഉപഭോക്താക്കൾ വൻതോതിൽ കടം വാങ്ങുന്നു എന്നതിനെയാണു സൂചിപ്പിക്കുന്നതെന്ന് പറയുന്നു സാമ്പത്തിക വിദഗ്ധർ. അതേസമയം, ക്രെഡിറ്റ് കാർഡുകളിലെ വായ്പകൾ അത്ര സുരക്ഷിതമല്ലെന്നും ഉപഭോക്താക്കളെ കെണിയിലാക്കുന്ന ചില അപകടസാധ്യതകൾ അതിലുണ്ട് എന്നതും മറ്റൊരു വസ്തുതയാണ്.

Show more

∙ കാർഡ് ഉപയോഗിക്കാൻ പഠിപ്പിച്ചത് ഷോപ്പിങ്

ഇന്ത്യക്കാർ ഇപ്പോൾ എല്ലായിടത്തും കാർഡുകൾ സ്വൈപ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. വീട്ടിലേക്കുള്ള സാധനങ്ങൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പ്രധാന വിഭാഗങ്ങളിലും പിഒഎസ് (പോയിന്റ് ഓഫ് സെയിൽ) മെഷീൻ ഉപയോഗിക്കുന്നത് ഗണ്യമായി വർധിച്ചു. അതോടെ ഓഫ്‌ലൈൻ ഷോപ്പിങ്ങിലും ഉപഭോക്താക്കളുടെ കാർഡ് ഉപയോഗം കാര്യമായി കൂടി. ആമസോൺ, ഫ്ലിപ്‌കാർട്ട്, ജിയോമാർട്ട് തുടങ്ങി ഓൺലൈൻ കമ്പനികൾ നടത്തുന്ന ഷോപ്പിങ് ഫെസ്റ്റിവലുകളിലെല്ലാം പ്രധാന ആകർഷണം ക്രെഡിറ്റ് കാർഡ് ക്യാഷ്ബാക്ക് തന്നെയാണ്. 

Representative Image: (Photo: Deepak Sethi/istockphoto)
ADVERTISEMENT

ആമസോൺ, ഫ്ലിപ്കാർട്ട് ഫെസ്റ്റിവൽ സെയിലിൽ ഓരോ മൂന്ന് ഉൽപന്നങ്ങളിലും ഒന്നെങ്കിലും വാങ്ങുന്നത് മുൻനിര ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണെന്ന് കണക്കുകൾ പറയുന്നു. അതേസമയം, ഈ വളർച്ചയിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത് മെട്രോകളിൽ നിന്നുള്ളവരല്ല മറിച്ച്, ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. രണ്ടായിരത്തി ഇരുപത്തഞ്ചോടെ ഇന്ത്യയിലെ ടയർ ത്രീ, ടയർ ഫോർ നഗരങ്ങളുടെ മൊത്തം ജിഡിപി ഏകദേശം 1 ലക്ഷം കോടി ഡോളറായിരിക്കുമെന്നും അവ വിപണിയിൽ 25 കോടി പുതിയ ഉപഭോക്താക്കളെ ചേർക്കുമെന്നും കണക്കാക്കപ്പെടുന്നു.

∙ കടം നൽകാൻ പത്ത് കോടി ക്രെഡിറ്റ് കാർഡുകൾ

ഇന്ത്യയിലെ മൊത്തം ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 2024 ഫെബ്രുവരിയുടെ തുടക്കത്തിൽ 10 കോടിയായിരുന്നു. മാർച്ച് അവസാനത്തോടെ ഇത് 10.2 കോടിയിലെത്തി. മുൻവർഷത്തെ 8.5 കോടിയിൽ നിന്ന് 20 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്. ക്രെഡിറ്റ് കാർഡ് വിതരണത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കാണ് ഒന്നാം സ്ഥാനത്ത്. എച്ച്ഡിഎഫ്‌സിക്ക് 20.2 ശതമാനം വിഹിതമുണ്ട്. എസ്ബിഐ (18.5 ശതമാനം), ഐസിഐസിഐ ബാങ്ക് (16.6 ശതമാനം), ആക്‌സിസ് ബാങ്ക് (14 ശതമാനം), കൊട്ടക് മഹീന്ദ്ര ബാങ്ക് (5.8 ശതമാനം) എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. രാജ്യത്തെ മുൻനിര 10 ബാങ്കുകളാണ് 90 ശതമാനം ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യുന്നത്. ഇന്ത്യക്കാർക്കിടയിൽ വർധിച്ചുവരുന്ന കടബാധ്യതയ്ക്കും സമ്പാദ്യത്തിന്റെ ഇടിവിനുമൊപ്പമാണ് ക്രെഡിറ്റ് കാർഡ് എണ്ണം പെരുകുന്നതും ഉപയോഗം കൂടുന്നതും എന്നതും വലിയ ആശങ്ക തന്നെയാണെന്നു പറയുന്നു വിദഗ്ധർ.

Representative Image: (Photo: Ankit Sah/istockphoto)

∙ കാർഡ് ഉപയോഗം കൂടിയാൽ ഗുണങ്ങളുമുണ്ട്

ADVERTISEMENT

ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടുന്നത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിരവധി നേട്ടങ്ങൾ നൽകുന്നതാണ്. എളുപ്പവും അതിവേഗത്തിലും ഇടപാടുകൾ നടക്കുമെന്നതിനാൽ കാർഡ് ഉപയോഗം വിപണിയിൽ പണലഭ്യത വർധിപ്പിക്കുന്നു. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് അവരുടെ കൈയിൽ ഉടനടി പണമില്ലെങ്കിലും സൗകര്യപ്രദമായി ഇടപാടുകൾ നടത്താൻ കഴിയും. ഈ സൗകര്യം വിപണിയിലെ ക്രയവിക്രയത്തെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക പ്രവർത്തനങ്ങളെ സജീവമാക്കുകയും ചെയ്യുന്നു. ക്രെഡിറ്റ് കാർഡുകൾ വളരെ കാര്യക്ഷമമായി ഉപയോഗിച്ച് കടമേറെയില്ലാതെ ജീവിക്കുന്നവരെയും നമുക്കു ചുറ്റിലും കാണാം.

ക്രെഡിറ്റ് കാർഡ് ഉപയോഗം ബാങ്കിങ് സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. പല വ്യക്തികൾക്കും, പ്രത്യേകിച്ച് ഗ്രാമീണ പ്രദേശങ്ങളിൽ ആധുനിക ബാങ്കിങ് സേവനങ്ങളുടെ ലഭ്യത കുറവായിരിക്കും. എന്നാൽ ക്രെഡിറ്റ് കാർഡുകൾ വന്നതോടെ എല്ലാവർക്കും അതിവേഗം പുതിയ ലോകത്തെ സാമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകാൻ സാധിച്ചു. 

ക്രെഡിറ്റ് കാർഡ് ഉപയോഗം സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് മറ്റൊരു നേട്ടം. ഓരോ ഇടപാടും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് നടക്കുന്നത്. ഇത് സാമ്പത്തിക പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്നതും നിരീക്ഷിക്കുന്നതും എളുപ്പമാക്കുന്നു. ഈ സുതാര്യത കള്ളപ്പണത്തിന്റെയും നികുതിവെട്ടിപ്പിന്റെയും വ്യാപനം കുറയ്ക്കുകയും അതുവഴി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രത ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Representative Image: (Photo: 10255185_880/istockphoto)

∙ ആനുകൂല്യങ്ങൾക്ക് പിന്നാലെ ഉപഭോക്താക്കൾ

രാജ്യവ്യാപകമായി വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ ചെലവ് രീതികളിലേക്കും ഉപഭോക്താക്കളുടെ മുൻഗണനകളിലേക്കും വെളിച്ചം വീശുന്നതാണ് അടുത്തിടെ പുറത്തുവന്ന വിവിധ സർവേ റിപ്പോർട്ടുകൾ. ഉപഭോക്താക്കളിൽ 72 ശതമാനം പേരും 30 വയസ്സിന് താഴെയുള്ളവരാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പ്രധാന പങ്ക് അടിവരയിടുന്നു. എങ്കിലും അനാവശ്യ വാങ്ങലുകൾക്ക് കടം വാങ്ങുന്നത് മറ്റൊരു തലത്തിൽ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് തലവേദനയാണ്.

പുതിയ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ ഭൂരിഭാഗം പേരും റിവാർഡുകൾക്ക് മുൻഗണന നൽകുന്നവരാണ്. മുൻഗണനകൾ ക്യാഷ് ബാക്ക് ഇൻസെന്റീവ് മുതൽ ചരക്കുകൾക്കും സേവനങ്ങൾക്കുമായി റിഡീം ചെയ്യാവുന്ന പോയിന്റുകൾ വരെയാണ്. പാരിതോഷികങ്ങൾ കാണിച്ചുള്ള ഈ തന്ത്രം വലിയൊരു ശതമാനം ഉപഭോക്താക്കളെ മുന്നിൽകണ്ടാണ്.

∙ കയ്യിൽ ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ

സൗകര്യങ്ങൾ പരമപ്രധാനമായ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ഏകദേശം പകുതിയോളം ഉപയോക്താക്കളും ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ കൊണ്ടുനടക്കുന്നവരാണ്. ഇവരിൽ തന്നെ 20 ശതമാനം പേർക്കും അഞ്ചോ അതിലധികമോ കാർഡുകൾ ഉണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഓൺലൈൻ ഇടപാടുകൾ വർധിച്ചതോടെ ഉപഭോക്താക്കൾ അവരുടെ പേയ്‌മെന്റെ രീതികളിൽ വലിയ മാറ്റമാണ് സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കളിലെ പകുതിയോളം പേരും പ്രതിമാസം 25,000 രൂപ മുതൽ 75,000 രൂപ വരെ കാർഡ് വഴി ഇടപാട് നടത്തുന്നുണ്ടെന്നും വിവിധ സർവേകൾ പറയുന്നു.

Representative Image: (Photo: Skarie20/istockphoto)

∙ കാർഡ് നെറ്റ്‌വർക്കുകൾക്ക് നിയന്ത്രണം

ഇന്ത്യയിൽ വിസ, മാസ്റ്റർ കാർഡ്, റൂപേ, ഡിന്നേസ് ക്ലബ്, അമെക്സ് എന്നീ അഞ്ച് കാർഡ് നെറ്റ്‌വർക്കുകൾ ഉണ്ട്. കാർഡ് പേയ്‌മെന്റുകൾ സ്വീകരിക്കാൻ കഴിയാത്ത സ്ഥാപനങ്ങൾക്ക് ഇടനിലക്കാർ വഴി പണമിടപാട് നടത്താൻ ഈ നെറ്റ്‌വർക്കുകൾ സഹായിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ആർബിഐ ഇടപ്പെട്ടത്. കാർഡ് പേയ്‌മെന്റുകൾ സ്വീകരിക്കാൻ അധികാരമില്ലാത്ത സ്ഥാപനങ്ങൾക്ക് പണമിടപാട് നടത്താൻ കാർഡ് നെറ്റ്‌വർക്ക്  സഹായിച്ചതാണ് പ്രശ്നമായത്. ഇത് 2007ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് (പിഎസ്എസ്) നിയമത്തിന്റെ ലംഘനമാണ്. കെവൈസി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇത്തരം അനധികൃത ഇടപാടുകളിൽ ആർബിഐയ്ക്ക് ആശങ്ക ഉണ്ടായിരുന്നു. കാർഡ് നെറ്റ്‌വർക്കുകളാണ് ബാങ്കുകളെയും വ്യാപാരികളെയും ഉപഭോക്താക്കളെയും (കാർഡ് ഉപയോക്താക്കൾ) പരസ്പരം ബന്ധിപ്പിക്കുന്നത്. അങ്ങനെ ഇടപാടുകൾ സുഗമമായും സുരക്ഷിതമായും നടത്താൻ സാധിക്കുന്നു. പേയ്‌മെന്റ് നടത്താൻ ഉപഭോക്താവ് തന്റെ കാർഡ് ഉപയോഗിക്കുമ്പോഴെല്ലാം കാർഡ് നെറ്റ്‌വർക്കുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ചുരുക്കം.

Show more

∙ കാർഡ് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാൻ അനുവദിക്കണം

ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളും നൽകുന്ന ക്രെഡിറ്റ് കാർഡുകളുടെ നെറ്റ്‌വർക്ക് തീരുമാനിക്കാൻ ഉപഭോക്താക്കളെ അനുവദിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതായത് ക്രെഡിറ്റ് കാർഡ് വിതരണക്കാർ (പണമിടപാട് സ്ഥാപനങ്ങൾ), പ്രത്യേകിച്ച് വലിയ ഉപഭോക്തൃ അടിത്തറയുള്ള പണമിടപാട് സ്ഥാപനങ്ങൾ ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകളുമായി യോജിപ്പിൽ എത്തേണ്ടിവരുമെന്നാണ്. നിലവിൽ ഒരു ഉപഭോക്താവിന് നൽകുന്ന കാർഡിനായുള്ള നെറ്റ്‌വർക്ക് തിരഞ്ഞെടുക്കുന്നത് കാർഡ് ഇഷ്യൂവർ (ബാങ്ക്/ബാങ്ക് ഇതര സ്ഥാപനങ്ങൾ ) തന്നെയാണ്. 

Representative Image: (Photo: mihailomilovanovic/istockphoto)

കാർഡ് നെറ്റ്‌വർക്കുകൾക്കും വിതരണക്കാർക്കുമിടയിൽ നിലവിലുള്ള ചില ക്രമീകരണങ്ങൾ ഉപഭോക്താക്കൾക്ക് അത്ര അനുയോജ്യമല്ലെന്നാണ് ആർബിഐയുടെ നിരീക്ഷണം. കാർഡ് ഇഷ്യു ചെയ്യുന്നവർ അവരുടെ ഉപഭോക്താക്കൾക്ക് ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകളിൽ നിന്ന് വേണ്ടത് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകും. നിലവിൽ കാർഡ് കൈവശമുള്ളവർക്ക് അടുത്ത പുതുക്കൽ സമയത്ത് ഈ ഓപ്‌ഷൻ നൽകിയേക്കാം എന്നാണ് ആർബിഐ മാര്‍ച്ചിൽ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്.

പത്ത് വർഷം മുൻപ് കർശനമായ യോഗ്യതാ മാനദണ്ഡങ്ങളോടെയായിരുന്നു ക്രെഡിറ്റ് കാർഡുകൾ നൽകിയിരുന്നത്. 2011ൽ രണ്ട് കോടിയിൽ നിന്ന് 2024ൽ 10 കോടിയായി ഇന്ത്യയിൽ വിതരണം ചെയ്ത ക്രെഡിറ്റ് കാർഡുകളുടെ എണ്ണം. അതായത് മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഇത്രയും കാർഡുകൾ പുറത്തിറങ്ങിയത്. ഇതോടെ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള കടം വാങ്ങലും കുത്തനെ കൂടി. എന്നാൽ ഇന്ത്യ ഇപ്പോൾ ഒരു ക്രെഡിറ്റ് കാർഡ് ഭീതിയെ അഭിമുഖീകരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. അപ്പോഴും, നിയന്ത്രണങ്ങളോടെ സൂക്ഷിച്ച് ഉപയോഗിച്ചാൽ മികച്ചൊരു പണമിടപാട് സംവിധാനമാണ് ക്രെഡിറ്റ് കാർഡുകൾ. നിലവിലെ സാഹചര്യത്തിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? പരിശോധിക്കാം.

Representative Image: (Photo: triloks/istockphoto)

∙ സൂക്ഷിച്ച് ഉപയോഗിച്ചാൽ നല്ലത്

മാറുന്ന ടെക് ലോകത്ത് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഒഴിവാക്കാനാവില്ല. ഷോപ്പിങ്ങിന് പുറമേ മറ്റു സാമ്പത്തിക കാര്യങ്ങള്‍ക്ക് പോലും പണം തിരിമറി നടത്താൻ ക്രെഡിറ്റ് കാര്‍ഡിന്റെ സഹായം തേടുന്നവരുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഏറെ സഹായം ചെയ്യുന്ന പണമിടപാട് സംവിധാനം കൂടിയാണ് കാർഡുകൾ. എന്നാല്‍ മിക്കവരും അശ്രദ്ധയോടെയാണ് കാർഡുകൾ ഉപയോഗിക്കുന്നത്. ചെറിയ അശ്രദ്ധ സംഭവിച്ചാൽ അതിന്റെ ബാധ്യതയും അനന്തരഫലവും വലുതായിരിക്കും. ക്രെഡിറ്റ് കാര്‍ഡ് സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ കൃത്യമായ സമയത്തിന് പണം തിരിച്ചടച്ചാൽ അധികബാധ്യതകൾ ഒഴിവക്കാം.

∙ സൂക്ഷിച്ച് മതി ഷോപ്പിങ്

ക്രെഡിറ്റ് കാര്‍ഡ് വഴി വേണ്ടുവോളം പണം ഉപയോഗിക്കാമെന്ന് കരുതി വേണ്ടതും വേണ്ടാത്തതും അമിതമായി വാങ്ങി വലിയ സാമ്പത്തികബാധ്യതയിൽ കുടുങ്ങാതെ നോക്കണം. ആര് ഷോപ്പിങ് നടത്തിയാലും തിരിച്ചടക്കേണ്ട ബാധ്യത കാര്‍ഡ് ഉടമയ്ക്ക് തന്നെയാണ്. ഇതിനാല്‍ ഷോപ്പിങ്ങിന് കാര്‍ഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധ നല്ലതാണ്. ഇതോടൊപ്പംതന്നെ കാർഡിൽ പരമാവധി ഉപയോഗിക്കാവുന്ന തുകയുടെ 50 ശതമാനത്തിൽ കൂടാതെ നോക്കുന്നതും നല്ലതാണ്. കാരണം ഭീമമായ തുക സാധാരണക്കാർക്കൊന്നും പെട്ടെന്ന് തിരിച്ചടയ്ക്കാൻ സാധിച്ചെന്ന് വരില്ല. മാസവരുമാനം കൃത്യമായി ലഭിക്കുന്നവർക്ക് മാത്രമാണ് ക്രെഡിറ്റ് കാർഡ് വഴി ധൈര്യത്തോടെ പണം ഉപയോഗിക്കാൻ സാധിക്കൂ എന്ന നിലയിലാണ് കാര്യങ്ങൾ.

Representative Image: (Photo: ilkaydede/istockphoto)

∙ ക്രെഡിറ്റ് കാർഡ് എടിഎമ്മിൽ ഉപയോഗിച്ചാൽ ‘കെണി’

ചിലരെങ്കിലും കയ്യിൽ പണമില്ലാതാകുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാറുണ്ട്. പണമൊക്കെ കിട്ടുമെങ്കിലും അതിന് പിന്നിലെ സാമ്പത്തിക കെണികൾ ആരും ശ്രദ്ധിക്കാറില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചാൽ ആ തുകയ്ക്ക് പലിശ നല്‍കേണ്ടിവരും. ഈ നിരക്ക് ഓരോ ബാങ്കുകള്‍ക്കും വ്യത്യസ്തമായിരിക്കും. ചില സമയങ്ങളിൽ എടിഎമ്മിൽ നിന്നെടുത്ത പണത്തിന് 40 ശതമാനം വരെ പലിശ നൽകേണ്ടിവരും.

∙ പണം ഉപയോഗിക്കാൻ എളുപ്പം, തിരച്ചടയ്ക്കാൻ പാടുപെടും

കയ്യിലുള്ള ക്രെഡിറ്റ് ഉപയോഗിച്ച് ഓൺലൈനായും ഓഫ്‌ലൈനായും പണം പിൻവലിക്കാൻ സാധിക്കുമെങ്കിലും തിരിച്ചടയ്ക്കുന്നത് വലിയ ബാധ്യതതന്നെയാണ്. പണം തിരിച്ചടക്കാൻ വൈകിയാൽ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ സമയത്തിന് അടയ്ക്കാതെ വീഴ്ചകള്‍ വരുത്തിയാല്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയും, ഭാവിയിൽ നിങ്ങളെടുക്കാനിരിക്കുന്ന മറ്റു വായ്‌പകളെയും ഇത് ബാധിക്കും. അപ്പോഴും ഒരു കാര്യം മറക്കാതിരിക്കാം; ക്രെഡിറ്റ് കാർഡ് കമ്പനികൾ നൽകുന്ന പണം അവർ പറയുന്ന സമയ പരിധിക്കുള്ളിൽ തിരച്ചടക്കാൻ സാധിച്ചാൽ ഏറ്റവും മികച്ചൊരു പണമിടപാട് സംവിധാനംതന്നെയാണ് ക്രെഡിറ്റ് കാർഡുകൾ.

English Summary:

Rising Tide of Credit Card Debt in India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT