‘സ്വർണം’ വിളയുന്ന പാടം; വെള്ളരിക്കൃഷിയിൽ കയ്യിലെത്തി ലക്ഷങ്ങൾ; ഇതാണ് സുജിത്തിന്റെ കൃഷിതന്ത്രം
ചേർത്തലയിലെ സുജിത്തിനെ അറിയാത്ത കൃഷിപ്രേമികളുണ്ടാവില്ല. കൃഷിക്കാർക്കും വ്ലോഗർമാരാകാം എന്നു തെളിയിച്ച ഈ ‘വെറൈറ്റി ഫാർമർ’ കൃഷി ചെയ്യാത്ത പച്ചക്കറികളില്ല. വ്ലോഗിങ് പൊടിപൊടിക്കുമ്പോഴും കൃഷി ഉഴപ്പുന്നില്ല സുജിത്. എപ്പോൾ ചെന്നാലും 20-25 ഏക്കർ കൃഷിയുമായി സുജിത്ത് ഓടി നടക്കുന്നുണ്ടാവും. ഈ ഓട്ടത്തിനിടയിലാണ് വിഡിയോ പോസ്റ്റിങ്. പച്ചക്കറികളിൽ ചീരയാണ് സുജിത്തിന്റെ പ്രധാന വരുമാന സ്രോതസ്സ്. എന്നാൽ, സീസൺ അനുസരിച്ച് മറ്റു വിളകൾക്കും മുന്‍ഗണന നൽകും. ഡിസംബർ മുതൽ മാർച്ച് വരെ വേനൽ സീസണിൽ വെള്ളരി വർഗങ്ങൾ, തണ്ണിമത്തൻ, ഷമാം എന്നിവയാണ് മുഖ്യകൃഷി. ഒപ്പം വെണ്ട, പയർ, ചീരയുമുണ്ടാവും. വെള്ളരിവിളകൾ ചുരുങ്ങിയ കാലത്തിനകം

ചേർത്തലയിലെ സുജിത്തിനെ അറിയാത്ത കൃഷിപ്രേമികളുണ്ടാവില്ല. കൃഷിക്കാർക്കും വ്ലോഗർമാരാകാം എന്നു തെളിയിച്ച ഈ ‘വെറൈറ്റി ഫാർമർ’ കൃഷി ചെയ്യാത്ത പച്ചക്കറികളില്ല. വ്ലോഗിങ് പൊടിപൊടിക്കുമ്പോഴും കൃഷി ഉഴപ്പുന്നില്ല സുജിത്. എപ്പോൾ ചെന്നാലും 20-25 ഏക്കർ കൃഷിയുമായി സുജിത്ത് ഓടി നടക്കുന്നുണ്ടാവും. ഈ ഓട്ടത്തിനിടയിലാണ് വിഡിയോ പോസ്റ്റിങ്.
പച്ചക്കറികളിൽ ചീരയാണ് സുജിത്തിന്റെ പ്രധാന വരുമാന സ്രോതസ്സ്. എന്നാൽ, സീസൺ അനുസരിച്ച് മറ്റു വിളകൾക്കും മുന്‍ഗണന നൽകും. ഡിസംബർ മുതൽ മാർച്ച് വരെ വേനൽ സീസണിൽ വെള്ളരി വർഗങ്ങൾ, തണ്ണിമത്തൻ, ഷമാം എന്നിവയാണ് മുഖ്യകൃഷി. ഒപ്പം വെണ്ട, പയർ, ചീരയുമുണ്ടാവും. വെള്ളരിവിളകൾ ചുരുങ്ങിയ കാലത്തിനകം വരുമാനം നൽകുമെന്ന് സുജിത്. പരമ്പരാഗത കണിവെള്ളരിക്കു പുറമേ, ഉരുണ്ട ബോൾ വെള്ളരിയും കൃഷിയുണ്ട്. വിഷു സമയത്ത് രണ്ടിനും ആവശ്യക്കാരേറെയാണ്. രണ്ടിനും ഒരേ വില തന്നെ.
∙ വിഷു വന്നു വെള്ളരിയും
‘‘ചേർത്തല ഇലഞ്ഞിയിൽ പാടത്ത് വിഷുക്കാല കണിവെള്ളരിക്കൃഷി ഒന്നര ഏക്കറിലാണ് ചെയ്തത്. ഒപ്പം കണിമത്തൻ, മധുര വെള്ളരി, ബോൾ വെള്ളരി എന്നിവയും. 5 ഏക്കര്‍ പാടത്തെ ബാക്കി സ്ഥലത്ത് വെണ്ട, പയർ, ചീര എന്നിവയും നട്ടു. കണിവെള്ളരിയും ബോൾവെള്ളരിയും കൂടി ഏകദേശം 12 ടൺ വിളവ് കിട്ടി. കിലോയ്ക്ക് ശരാശരി 23–24 രൂപ നിരക്കിലാണ് വിറ്റുപോയത്. ഒന്നര ഏക്കറിൽനിന്ന് ആകെ 2.75 ലക്ഷം രൂപ കിട്ടി. ഒരേക്കർ കണിവെള്ളരി വിളവെടുക്കുന്നതുവരെ പരമാവധി കൃഷിച്ചെലവ് ഒരു ലക്ഷം രൂപ. ഒരേക്കറിൽ കണിമത്തനുമുണ്ടായിരുന്നു. ഏക്കറിനു 3 ടൺ വിളവു തന്ന കണിമത്തൻ കിലോ യ്ക്ക് ശരാശരി 45 രൂപ നിരക്കിലാണു വിറ്റത്.
കണിവെള്ളരിക്കൃഷിയിലെ റിസ്കും സുജിത് ചൂണ്ടിക്കാട്ടി: ‘‘വിഷു കഴിയുന്നതോടെ കണിവെള്ളരി ആര്‍ക്കും വേണ്ടാതാകും. അതിനാല്‍ വിഷു കഴിയും മുൻപ് വിറ്റു തീരത്തക്ക വിധത്തിൽ ഉൽപാദനം ക്രമീകരിക്കണം. കച്ചവടം മുൻകൂട്ടി ഉറപ്പിച്ചിട്ടു കൃഷി ചെയ്യാനായാല്‍ നന്ന്. ഉത്തവണ വിഷു കഴിഞ്ഞപ്പോഴേക്കും തന്റെ 90 ശതമാനം വെള്ളരിയും വിറ്റുതീർന്നതായി സുജിത്. ബാക്കി വെള്ളരി കിലോയ്ക്ക് 10 രൂപ നിരക്കിൽ വിൽക്കുന്നു.
∙ കൃഷിയെങ്ങനെ?
‘‘കൃത്യമായി നനച്ചാൽ വെള്ളരി ആദായകരമായി വിളവെടുക്കാം. വാരങ്ങളിൽ തുള്ളിനനയും പ്ലാസ്റ്റിക് പുതയുമൊക്കെയായി തുറസ്സിലെ കൃത്യതാക്കൃഷിയാണു ചെയ്യുന്നത്. വാരമെടുത്ത് തുള്ളിനനയൊരുക്കി പ്ലാസ്റ്റിക് പുതയിട്ടു തൈകൾ നടുന്നു. വാരമെടുക്കുമ്പോൾ ആട്ടിൻകാഷ്ഠവും ചാണകപ്പൊടിയും ഡോളമൈറ്റും അടിവളമായി ചേർക്കും. വളപ്രയോഗം മണ്ണുപരിശോധിച്ചു മാത്രം.
സീസണിൽ വിളവെടുക്കാവുന്നതുപോലെ വിഷുവിനു കൃത്യം 60 ദിവസം മുൻപ് പ്രോട്രേകളിൽ വിത്തു പാകും. എങ്കിലേ വിഷുവാകുമ്പോൾ സ്വർണവർണമുള്ള ഗോൾഡൻ വെള്ളരി ലഭിക്കൂ. ഒരു കിലോയിൽ താഴെ തൂക്കവും സ്വർണവർണവുമുള്ള വെള്ളരിക്കാണ് വിഷുവിപണിയിൽ ഡിമാൻഡ്’’, സുജിത് പറയുന്നു. 10 ദിവസം പ്രായമായ തൈകൾ വാരത്തിലേക്കു പറിച്ചു നടും. തൈകൾക്ക് കരുത്തു കുറവെങ്കില്‍ അടുത്ത 10 ദിവസം കഴിയുമ്പോൾ 19–19–19 വളം ഫെർട്ടിഗേഷനിലൂടെ നൽകും. പിന്നീട് മണ്ണില്‍ കുറവുള്ള സൂക്ഷ്മ മൂലകങ്ങൾ മാത്രം പത്രപോഷണം വഴി നൽകുന്നു. വിളവെടുപ്പിന് ഒരാഴ്ച മുൻപ് പൊട്ടാഷ് കൂടുതലുള്ള വളവും നൽകും..
ചേർത്തലയിലെ ചൊരിമണലിൽപോലും ദിവസം ഒരു നേരം മാത്രമാണ് നന. മണ്ണിൽ ഈർപ്പം നിലനിൽ ക്കാനുള്ള നന മതി. പുതയുള്ളതിനാൽ ഈർപ്പം നഷ്ടമാവില്ല. എന്നാൽ, ജൈവാംശം തീരെക്കുറഞ്ഞ മണലിൽ എല്ലാ പോഷകങ്ങളും മുടക്കം കൂടാതെ ചെടിച്ചുവട്ടിലെത്തിക്കണം. ജൈവാംശമുള്ള മണലിൽ കൂടുതൽ വിളവ് പ്രതീക്ഷിക്കാമെന്നും സുജിത്. വെള്ളവും വളവും ഒന്നിച്ചു നല്‍കുന്ന ഫെർട്ടിഗേഷനെയാണ് ഇതിന് ആശ്രയിക്കുന്നത്. തൈകൾ നട്ട് പത്താം ദിവസം ഫെർട്ടിഗേഷൻ ആരംഭിക്കും. പ്ലാസ്റ്റിക് പുതയുള്ളതിനാൽ കളശല്യമില്ല.
യുവി സ്റ്റെബിലൈസ്ഡ് മൾചിങ് ഷീറ്റ് ഉപയോഗിച്ചു പുതയിട്ടാൽ ഉൾഭാഗത്തെ മണ്ണിന്റെ താപനില അമിതമായി ഉയരില്ല. അതുകൊണ്ട്, മൾച്ചിനുള്ളിലെ മണ്ണിൽ വേരുകൾ ആരോഗ്യത്തോടെ വളരുകയും അത് വിളവിൽ പ്രതിഫലിക്കുകയും ചെയ്യും.
25 ദിവസം കഴിഞ്ഞാല്‍ പൂവിടും 6–7 ദിവസത്തിനുള്ളിൽ വിളവെടുക്കാം. ഒരു വെള്ളരിച്ചെടിയിൽ ശരാശരി 5–6 കായ പ്രതീക്ഷിക്കാമെന്നാണ് സുജിത്തിന്റെ കണക്ക്. പൊതുവേ സ്വകാര്യ കമ്പനികളുടെ വിത്താണ് ഉപയോഗിക്കുന്നത്. ഫോണ്‍: 94959 29729