ജോലിയില്ല, പത്തൊൻപതുകാരിയുടെ പ്രതിദിന ‘സമ്പാദ്യം’ 1.3 കോടി! അംബാനി– അദാനി പട്ടികയിലെ ‘കൗമാര കോടീശ്വരി’
2024ലെ ഫോബ്സ് ലോക ശതകോടീശ്വര പട്ടികയിൽ ഇടംനേടിയ 2781 പേരിൽ എത്ര സ്ത്രീകളുണ്ടെന്ന് അറിയാമോ? 369 പേർ മാത്രം, വെറും 13.3%. എന്നാൽ, ആ ധനികരുടെ ആകെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ ഒരു പെൺകുട്ടിയാണ്, ബ്രസീലിലെ ഫ്ലോറിയാനോപൊലിസിൽ നിന്നുള്ള 19 വയസ്സുകാരി ലിവിയ വോയ്റ്റ്. 110 കോടി ഡോളറാണ് ലിവിയയുടെ ആസ്തി, ഏകദേശം 9100 കോടി രൂപ! ബ്രസീലിലെ ഒരു സർവകലാശാലയിലെ സൈക്കോളജി വിദ്യാർഥിനിയായ ലിവിയ, നിലവിൽ ഒരു കമ്പനിയുടെയും സാരഥിയോ ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ അംഗമോ അല്ല. പിന്നെയെങ്ങനെയാണ് ഈ കൗമാരക്കാരി ഇത്ര സമ്പന്നയായതെന്നല്ല? ആ നേട്ടത്തിലേക്ക് നയിച്ചത്
2024ലെ ഫോബ്സ് ലോക ശതകോടീശ്വര പട്ടികയിൽ ഇടംനേടിയ 2781 പേരിൽ എത്ര സ്ത്രീകളുണ്ടെന്ന് അറിയാമോ? 369 പേർ മാത്രം, വെറും 13.3%. എന്നാൽ, ആ ധനികരുടെ ആകെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ ഒരു പെൺകുട്ടിയാണ്, ബ്രസീലിലെ ഫ്ലോറിയാനോപൊലിസിൽ നിന്നുള്ള 19 വയസ്സുകാരി ലിവിയ വോയ്റ്റ്. 110 കോടി ഡോളറാണ് ലിവിയയുടെ ആസ്തി, ഏകദേശം 9100 കോടി രൂപ! ബ്രസീലിലെ ഒരു സർവകലാശാലയിലെ സൈക്കോളജി വിദ്യാർഥിനിയായ ലിവിയ, നിലവിൽ ഒരു കമ്പനിയുടെയും സാരഥിയോ ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ അംഗമോ അല്ല. പിന്നെയെങ്ങനെയാണ് ഈ കൗമാരക്കാരി ഇത്ര സമ്പന്നയായതെന്നല്ല? ആ നേട്ടത്തിലേക്ക് നയിച്ചത്
2024ലെ ഫോബ്സ് ലോക ശതകോടീശ്വര പട്ടികയിൽ ഇടംനേടിയ 2781 പേരിൽ എത്ര സ്ത്രീകളുണ്ടെന്ന് അറിയാമോ? 369 പേർ മാത്രം, വെറും 13.3%. എന്നാൽ, ആ ധനികരുടെ ആകെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ ഒരു പെൺകുട്ടിയാണ്, ബ്രസീലിലെ ഫ്ലോറിയാനോപൊലിസിൽ നിന്നുള്ള 19 വയസ്സുകാരി ലിവിയ വോയ്റ്റ്. 110 കോടി ഡോളറാണ് ലിവിയയുടെ ആസ്തി, ഏകദേശം 9100 കോടി രൂപ! ബ്രസീലിലെ ഒരു സർവകലാശാലയിലെ സൈക്കോളജി വിദ്യാർഥിനിയായ ലിവിയ, നിലവിൽ ഒരു കമ്പനിയുടെയും സാരഥിയോ ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ അംഗമോ അല്ല. പിന്നെയെങ്ങനെയാണ് ഈ കൗമാരക്കാരി ഇത്ര സമ്പന്നയായതെന്നല്ല? ആ നേട്ടത്തിലേക്ക് നയിച്ചത്
2024ലെ ഫോബ്സ് ലോക ശതകോടീശ്വര പട്ടികയിൽ ഇടംനേടിയ 2781 പേരിൽ എത്ര സ്ത്രീകളുണ്ടെന്ന് അറിയാമോ? 369 പേർ മാത്രം, വെറും 13.3%. എന്നാൽ, ആ ധനികരുടെ ആകെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ ഒരു പെൺകുട്ടിയാണ്, ബ്രസീലിലെ ഫ്ലോറിയാനോപൊലിസിൽ നിന്നുള്ള 19 വയസ്സുകാരി ലിവിയ വോയ്റ്റ്. 110 കോടി ഡോളറാണ് ലിവിയയുടെ ആസ്തി, ഏകദേശം 9100 കോടി രൂപ! ബ്രസീലിലെ ഒരു സർവകലാശാലയിലെ സൈക്കോളജി വിദ്യാർഥിനിയായ ലിവിയ, നിലവിൽ ഒരു കമ്പനിയുടെയും സാരഥിയോ ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ അംഗമോ അല്ല. പിന്നെയെങ്ങനെയാണ് ഈ കൗമാരക്കാരി ഇത്ര സമ്പന്നയായതെന്നല്ല? ആ നേട്ടത്തിലേക്ക് നയിച്ചത് പാരമ്പര്യസ്വത്താണ്. പ്രമുഖ ഇലക്ട്രിക്കൽ ഉപകരണ നിർമാതാക്കളായ ഡബ്ല്യുഇജിയിൽ ഏറ്റവും കൂടുതൽ വ്യക്തിഗത ഓഹരികളുള്ളവരിൽ ഒരാളാണ് ലിവിയ.
ലിവിയയുടെ മുത്തച്ഛൻ പരേതനായ വെർണർ റിക്കാർഡോ വോയ്റ്റാണ് 1961ൽ പ്രസ്തുത കമ്പനി തുടങ്ങിയത്. എഗ്ഗോൺ ജോവോ ഡ സിൽവ, ജെറാൾഡോ വെർണിംങ്‌ഹോസ് എന്നിവർ സഹസ്ഥാപകരാണ്. മൂവരുടെയും പേരുകളുടെ ആദ്യാക്ഷരം ചേർത്താണ് കമ്പനിക്ക് ‘ഡബ്യുഇജി’ എന്ന് പേരിട്ടത്. ലാറ്റിൻ അമേരിക്കയിൽ തുടങ്ങി ബഹുരാഷ്ട്ര കമ്പനിയായ വളർന്ന ഡബ്യുഇജി മോട്ടറുകൾ, ജനറേറ്ററുകൾ, ട്രാൻസ്ഫോമറുകൾ, ടർബൈനുകൾ എന്നിങ്ങനെ ഒട്ടേറെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമിക്കുന്നുണ്ട്. നിലവിൽ 10 രാജ്യങ്ങളിൽ ഫാക്ടറികളുള്ള കമ്പനിയിൽ 30,000ത്തിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്നു. ഡബ്യുഇജി നിർമിക്കുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ 135ലേറെ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. 2022ലെ കണക്കുകൾ പ്രകാരം 600 കോടി ഡോളറാണ് (ഏകദേശം 50,000 കോടി രൂപ) കമ്പനിയുടെ ലാഭം. ഓഹരിക്കണക്കുകൾ കൂട്ടി നോക്കുമ്പോൾ, പ്രതിദിനം 1.33 കോടി രൂപയെങ്കിലും ലിവിയ ‘സമ്പാദിക്കുന്നുണ്ട്’.
∙ പെൺപടയിലെ മുൻനിരക്കാർ
ലോകത്തെ ഏറ്റവും ധനിക എന്ന പദവി തുടർച്ചയായ നാലാം വർഷവും നിലനിർത്തിയിരിക്കുകയാണ് എഴുപതുകാരിയായ ഫ്രഞ്ചുകാരി ഫ്രാൻസ്വാ ബെറ്റൻകോ മയേഴ്സ് ആണ്. ലൊറിയാൽ ഗ്രൂപ്പ് വൈസ് ചെയർപഴ്സനായ അവർ 9950 കോടി ഡോളർ (8.2 ലക്ഷം കോടി രൂപ) ആസ്തിയോടെ ലോക റാങ്കിങ്ങിൽ പതിനഞ്ചാമതാണ്. ലോക ശതകോടീശ്വരിമാരിൽ രണ്ടാം സ്ഥാനത്തുള്ള ആലിസ് വാൾട്ടൻ അമേരിക്കയിലെ ഏറ്റവും സമ്പത്തുള്ള വനിതയാണ്. വാൾമാർട്ട് സ്ഥാപകൻ സാം വാൾട്ടന്റെ ഏക മകളായ അവർ ലോക റാങ്കിങ്ങിൽ 21–ാം സ്ഥാനത്താണ്. എഴുപത്തിനാലുകാരിയായ അവർ വാൾമാർട്ട് ഓഹരികളിലൂടെ നേടിയ ആസ്തി 7230 കോടി ഡോളറാണ് (6 ലക്ഷം കോടി രൂപ). യുഎസ് പൗരയായ ജൂലിയ കോക്ക് ലോക ധനികകളിൽ മൂന്നാമതാണ്. അറുപത്തിരണ്ടുകാരിയായ അവർ കോക്ക് ഇൻഡസ്ട്രീസിലെ ഓഹരികളിലൂടെ നേടിയ 6430 കോടി ഡോളർ (5.3 ലക്ഷം കോടി രൂപ) സമ്പത്തുമായി ലോക റാങ്കിങ്ങിൽ 23–ാം സ്ഥാനത്തുണ്ട്.
∙ സൂപ്പർ-റിച്ച് ചെറുപ്പക്കാർ
ശതകോടീശ്വരരായ 2781 പേരുടെ ശരാശരി പ്രായം 66 ആണെന്നതിനാൽ, ചെറുപ്പത്തിൽതന്നെ അതിസമ്പന്നരാകുക എന്നത് ചെറിയ കാര്യമല്ലെന്നത് വ്യക്തം. എന്നാൽ, സൂപ്പർ-റിച്ച് എന്ന ആ നേട്ടത്തിലേക്ക് ചെറുപ്രായത്തിൽ തന്നെയെത്തിയ 25 പേരും ഫോബ്സ് പട്ടികയിലുണ്ട്. ആ 25 പേരുടെയും ആകെ ആസ്തി കണക്കാക്കിയാൽ ഏകദേശം 11,000 കോടി ഡോളറാകും (9.1 ലക്ഷം കോടി രൂപ). അവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ലിവിയയാണെന്ന് നേരത്തേ പറഞ്ഞല്ലോ. 2 മാസം മാത്രം പ്രായക്കൂടുതലുള്ള ഇറ്റാലിയൻ കൗമാരക്കാരൻ ക്ലിമെന്റെ ഡെൽ വെക്കിയോയിൽ നിന്നാണ് ലിവിയ ആ പദവി നേടിയെടുത്തത്.
റെയ്-ബാൻ, വോഗ് ഐവേർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉടമസ്ഥരായ ബഹുരാഷ്ട്ര കണ്ണട കമ്പനി എസ്സിലോർലക്സോട്ടിക്കയുടെ മുൻ ചെയർമാൻ ലിയനാർദോ ഡെൽ വെക്കിയോയുടെ മകനാണ് ക്ലിമെന്റെ. അച്ഛൻ മരണപ്പെട്ടതോടെ വന്നുചേർന്ന പാരമ്പര്യസ്വത്തും ഓഹരികളും പതിനെട്ടാം വയസ്സിൽ ക്ലിമെന്റെയെ 2022ലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാക്കിയിരുന്നു. നിലവിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കോടീശ്വരനായ ക്ലിമെന്റെയുടെ ആസ്തി 470 കോടി ഡോളറാണ് (39,000 കോടി രൂപ). അദ്ദേഹത്തിന്റെ സഹോദരന്മാരായ ഇരുപത്തിയെട്ടുകാരൻ ലിയനാർദോ മരിയ, ഇരുപത്തിരണ്ടുകാരൻ ലൂക്ക എന്നിവരും അത്രതന്നെ ആസ്തിയോടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
അതിസമ്പന്നരായ ചെറുപ്പക്കാരുടെ കൂട്ടത്തിൽ ഏറ്റവും ‘മൂത്തത്’ സ്നാപ്ചാറ്റ് സഹസ്ഥാപകനും സിഇഒയും യുഎസ് പൗരനുമായ മുപ്പത്തിമൂന്നുകാരൻ ഈവൻ സപീഗലാണ്. 310 കോടി ഡോളറാണ് (25,000 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. ലിവിയയുടെ സഹോദരിയും ആർക്കിടെക്റ്റുമായ 26 വയസ്സുകാരി ഡോറ വോയ്റ്റ് ഡി അസിസും പട്ടികയിലുണ്ട്. ലിവിയയ്ക്കുള്ളതു പോലെ, ഡബ്ലുഇജിയിൽ 3.1% ഓഹരിയുള്ള ഡോറയുടെയും ആസ്തി 9100 കോടി രൂപയാണ്. ശ്രദ്ധേയമായൊരു വസ്തുത, ചെറുപ്പക്കാരായ ധനികരുടെ പട്ടികയിൽ ഇക്കുറി ഇടംനേടിയവരിൽ മിക്കവരും പാരമ്പര്യസ്വത്തിലൂടെയാണ് ആ സ്ഥാനം കൈവരിച്ചതെന്നതാണ്. കഴിഞ്ഞ 15 വർഷത്തിനിടെ ഇതാദ്യമാണ് 30 വയസ്സിൽ താഴെയുള്ള ശതകോടീശ്വരരിൽ ഒരാൾ പോലും സ്വപ്രയത്നത്താലല്ലാതെ ആ നേട്ടത്തിലെത്തുന്നത്.
ചെറുപ്പക്കാരുടെ പട്ടികയിൽ, പാരമ്പര്യസ്വത്തിലൂടെ ഏറ്റവുമധികം പണം നേടിയ അവകാശികൾ മിസ്ത്രി സഹോദരങ്ങളായ ഫിറോസും സഹാനുമാണ്. ഇന്ത്യൻ കമ്പനിയായ ടാറ്റ സൺസിലെ ഓഹരികളാണ് അയർലൻഡ് പൗരത്വമുള്ള ഇരുവരെയും ആ നേട്ടത്തിലേക്കെത്തിച്ചത്. പിതാവ് സൈറസ് മിസ്ത്രിയുടെ അകാലമരണശേഷമാണ് ഓഹരികൾ മക്കളിലേക്ക് വന്നുചേർന്നത്. ഇരുപത്തിയേഴുകാരനായ ഫിറോസ് മിസ്ത്രിയുടെയും ഇരുപത്തിയഞ്ചുകാരനായ സഹാൻ മിസ്ത്രിയുടെയും ആസ്തി 490 കോടി ഡോളർ (40,000 കോടി രൂപ) വീതമാണ്. 25 യുവ ശതകോടീശ്വരരിൽ, ഇന്ത്യൻ ബന്ധമുള്ളവർ ഇവർ ഇരുവരും മാത്രമാണ്. ഇന്ത്യക്കാരായ ആരും തന്നെ അക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടില്ല.
യൂറോപ്പിൽ നിന്നുള്ളവരാണ് യുവധനികരിൽ കൂടുതലും, 15 പേർ (60%). ബാക്കിയുള്ളവർ യുഎസ്, ബ്രസീൽ, ദക്ഷിണ കൊറിയ, ഹോങ്കോങ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഹോങ്കോങ്ങിൽ നിന്നുള്ള ചെറുപ്പക്കാരായ ശതകോടീശ്വരരെല്ലാം പാരമ്പര്യസ്വത്തിലൂടെ ആ നേട്ടത്തിലെത്തിയപ്പോൾ യുഎസിൽ നിന്നുള്ള യുവ ശതകോടീശ്വരരെല്ലാം തങ്ങളുടെ സാമ്രാജ്യം സ്വപ്രയത്നത്താൽ കെട്ടിപ്പടുത്തവരാണ്.
ഇന്ത്യക്കാരായ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാർ സ്വപ്രയത്നത്താൽ ഈ നേട്ടത്തിലെത്തിയ സെറോദ സ്ഥാപകരായ സഹോദരങ്ങൾ നിതിൻ കാമത്ത് (39,000 കോടി രൂപ), നിഖിൽ കാമത്ത് (31,000 കോടി രൂപ), ഫ്ലിപ്കാർട് സ്ഥാപകരായ ബിന്നി ബൻസാൽ (11,000 കോടി രൂപ), സച്ചിൻ ബൻസാൽ (10,000 കോടി രൂപ) എന്നിവരാണ്. എന്നാൽ 33 വയസ്സിനു മുകളിലുള്ള ഇവർ നാലും ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരരായ 25 പേരുടെ പട്ടികയിലില്ല. അതിസമ്പന്നരായ ഒട്ടേറെ യുവാക്കളെ പരിചയപ്പെട്ട സ്ഥിതിക്ക് ലോക ശതകോടീശ്വര പട്ടികയിലെ ഏറ്റവും പ്രായം കൂടിയയാളെ കൂടി അറിഞ്ഞിരിക്കാം, 102 വയസ്സുകാരനായ യുഎസ് പൗരൻ ജോർജ് ജോസഫ്. മെർക്കുറി ജനറൽ എന്ന ഇൻഷുറൻസ് കമ്പനിയുടെ സ്ഥാപകനായ അദ്ദേഹത്തിന്റെ നിലവിലെ ആസ്തി 180 കോടി ഡോളറാണ് (15,000 കോടി രൂപ).
∙ സമ്പന്നതയുടെ കൊടുമുടിയിൽ
ലോക ശതകോടീശ്വരരുടെ ആകെ ആസ്തിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 166 ലക്ഷം കോടി രൂപയുടെ വർധനയുണ്ട്. 2005ലെ ലോക ശതകോടീശ്വരരുടെ ആകെ ആസ്തി, ഇപ്രാവശ്യത്തെ വർധനയോട് അടുത്തുനിൽക്കുന്ന തുകയായിരുന്നു (183 ലക്ഷം കോടി രൂപ) എന്നതാണ് രസകരമായൊരു വസ്തുത. ഏകദേശം 1185 ലക്ഷം കോടി രൂപയാണ് ഇക്കൊല്ലത്തെ 2781 ശതകോടീശ്വരരുടെ ആകെ ആസ്തി. അതിൽ 14% സമ്പത്തുമുള്ളത്, അക്കൂട്ടത്തിൽ നിന്ന് 10,000 കോടി ഡോളർ (8.3 ലക്ഷം കോടി രൂപ) ക്ലബിൽ ഇടംനേടിയ 14 പേരുടെ പക്കലാണ്. പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ എഴുപത്തിയഞ്ചുകാരനായ ബെർണാർഡ് അർനോൾഡ് (23,300 കോടി ഡോളർ - 19.4 ലക്ഷം കോടി രൂപ) ലൂയി വിറ്റോൺ, സെഫോറ തുടങ്ങിയ എഴുപത്തിയഞ്ചിലേറെ ആഡംബര ബ്രാൻഡുകളുടെ ഉടമസ്ഥരായ ഫ്രഞ്ച് കമ്പനി എൽവിഎംഎച്ചിന്റെ ചെയർമാനും സിഇഒയുമാണ്. ടോപ് 5ലെ മറ്റ് നാലു പേരും യുഎസ് പൗരന്മാരാണ്.
സ്പേസ് എക്സ്, ടെസ്‌ല എന്നീ കമ്പനികളുടെ സഹസ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക് (19,500 കോടി ഡോളർ - 16.2 ലക്ഷം കോടി രൂപ), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (19,400 കോടി ഡോളർ - 16.1 ലക്ഷം കോടി രൂപ), മെറ്റ പ്ലാറ്റ്ഫോമുകളുടെ സഹസ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് (17,700 കോടി ഡോളർ - 14.7 ലക്ഷം കോടി രൂപ), ഒറാക്കിൾ കോർപറേഷന്റെ സഹസ്ഥാപകനും സിടിഒയുമായ ലാറി എലിസൻ (14,100 കോടി ഡോളർ - 11.7 ലക്ഷം കോടി രൂപ) എന്നിവരാണ് ആദ്യ 5 സ്ഥാനങ്ങളിലുള്ള മറ്റുള്ളവർ. ശതകോടീശ്വരരിൽ 67 ശതമാനത്തോളം പേർ അവരുടെ സമ്പത്ത് കഴിഞ്ഞ വർഷത്തേക്കാൾ വർധിപ്പിച്ചിട്ടുണ്ട്. പട്ടികയിൽ ഇടംനേടിയവരുടെ എണ്ണവും മുൻ വർഷങ്ങളേക്കാൾ കൂടിയിട്ടുണ്ട്. 2023ലെ പട്ടികയെ അപേക്ഷിച്ച് 141 പേരാണ് ഇപ്രാവശ്യത്തെ പട്ടികയിൽ അധികമുള്ളത്.
∙ ഇന്ത്യയുടെ തേരോട്ടം
ലോക ശതകോടീശ്വര പട്ടികയിലേക്ക് 200 പേരെ സമ്മാനിച്ച ഇന്ത്യ, എറ്റവും കൂടുതൽ ശതകോടീശ്വരരുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യൻ ശതകോടീശ്വരരുടെ ആകെ ആസ്തിയാകട്ടെ, 95,400 കോടി ഡോളറായി (79.4 ലക്ഷം കോടി രൂപ) ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 41% വർധനയാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2023ൽ ഇന്ത്യയിൽ നിന്നുള്ള 169 ശതകോടീശ്വരരുടെയും മൊത്തം സമ്പാദ്യം 75,000 കോടി ഡോളറായിരുന്നു (62.4 ലക്ഷം കോടി രൂപ). ലോക ശതകോടീശ്വരരിലെ ആദ്യ പത്തിൽ ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി ഉൾപ്പെട്ടിട്ടുണ്ട്. ഒൻപതാം സ്ഥാനത്തുള്ള (ഇന്ത്യക്കാരുടെ പട്ടികയിലും ഏഷ്യക്കാരുടെ പട്ടികയിലും ഒന്നാമത്) അദ്ദേഹത്തിന്റെ ആസ്തി 11,600 കോടിഡോളറാണ്, ഏകദേശം 9.6 ലക്ഷം കോടി രൂപ. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും എംഡിയുമായ അദ്ദേഹം 100 ബില്യൻ ഡോളർ ക്ലബിൽ ഇടംനേടുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ്.
ഇന്ത്യൻ പട്ടികയിൽ രണ്ടാമതുള്ള അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ലോക റാങ്കിങ്ങിൽ പതിനേഴാം സ്ഥാനത്താണുള്ളത്. 8400 കോടി ഡോളറാണ് (6.9 ലക്ഷം കോടി രൂപ) ആസ്തി. എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നാടാരാണ് (3690 കോടി ഡോളർ - 2.8 ലക്ഷം കോടി രൂപ) ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനത്തെത്തിയത്. രാജ്യത്തെ സ്ത്രീകളിൽ ഏറ്റവുമധികം സമ്പത്തുള്ളത് (ലോക ശതകോടീശ്വരിമാരിൽ ആറാം സ്ഥാനം) ഉരുക്ക് വ്യവസായം ചെയ്യുന്ന ഒപി ജിൻഡൽ ഗ്രൂപ്പിന്റെ ചെയർപഴ്സൻ സാവിത്രി ജിൻഡാലിന്റെ പക്കലാണ്. ഇന്ത്യൻ ശതകോടീശ്വര പട്ടികയിൽ നാലാം സ്ഥാനത്തുള്ള അവരുടെ സമ്പത്ത് 3350 കോടി ബില്യൻ ഡോളറാണ്, ഏകദേശം 2.7 ലക്ഷം കോടി രൂപ.
∙ അതിസമ്പന്നരിൽ മലയാളികളുമുണ്ട്
മലയാളികളായ 12 പേരാണ് ഇപ്രാവശ്യത്തെ ഫോബ്സ് പട്ടികയിലുള്ളത്. വ്യവസായികളായ എം.എ.യൂസഫലി (65,000 കോടി രൂപ), ജോയ് ആലുക്കാസ് (36,000 കോടി രൂപ), ഡോ.ഷംഷീർ വയലിൽ (29,000 കോടി രൂപ) എന്നിവരാണ് അക്കൂട്ടത്തിലെ ആദ്യ 3 സ്ഥാനങ്ങൾ നേടിയവർ. അതിസമ്പന്നരായ സ്ത്രീകളുടെ പട്ടികയിലെ ഏക മലയാളി സാന്നിധ്യം സാറാ ജോർജ് മുത്തൂറ്റാണ്. മുത്തൂറ്റ് ഫിനാൻസിലെ ഓഹരികളാണ് അവരെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ഡൽഹിയിലെ 2 സ്കൂളുകളുടെ ഡയറക്ടർ കൂടിയായ അവരുടെ ആസ്തി 150 കോടി ഡോളറാണ് (12,000 കോടി രൂപ).