‘വേണ്ടാത്ത ഒന്നും സഹിച്ചു നിക്കണ്ട മക്കളേ, ഇങ്ങു പോന്നേര്’: പുതിയ പുരുഷനും വരട്ടെ; ‘തേച്ചിട്ടു പോയി’ എന്ന് കരയാമെന്നു മാത്രം!
അഞ്ച് അമ്മാവന്മാരിൽ മൂന്നുപേർ വിവാഹം കഴിക്കാതെ, വൃദ്ധരായി മരിച്ചു. ഒരാൾ അംഗപരിമിതനായിരുന്നു. അധ്യാപകനും കവിയുമായിരുന്ന രണ്ടാമത്തെയാൾ സ്വജാതിയിൽത്തന്നെയുള്ള ഒരു ടീച്ചറെയാണ് പ്രേമിച്ചതെങ്കിലും ജാതിക്കുള്ളിൽ അക്കാലത്തു പിന്നെയും പാലിച്ചിരുന്ന ഉപജാതി വ്യത്യാസം കാരണം അവരുടെ വിവാഹം നടന്നില്ല. രണ്ടാളുടെയും പ്രണയകഥ മൊയ്തീനെയും കാഞ്ചനമാലയെയും ഓർമിപ്പിക്കും. മൊയ്തീൻ ചെറുപ്പത്തിൽ മരിച്ചു. കാഞ്ചനമാല ഇപ്പോഴും ജീവിച്ചിരിക്കുന്നു. അവരെക്കാൾ കുറച്ചു പ്രായം ചെന്ന രാമൻനായരു മാഷും കുഞ്ഞിലക്ഷ്മി ടീച്ചറുമാകട്ടെ വേറെ വിവാഹമൊന്നും കഴിക്കാതെ, ഒറ്റയ്‌ക്കൊറ്റയ്ക്കു ജീവിച്ചാണ് കടന്നുപോയത്. മൂന്നാമത്തെ അമ്മാവൻ പ്രണയനൈരാശ്യത്താൽ ചെറുതായി മാനസികനില തെറ്റിയതുകൊണ്ടായിരുന്നു ഒറ്റയ്ക്കു ജീവിച്ചുമരിച്ചത്.

പണ്ടൊക്കെ ആണുങ്ങൾ വിവാഹം കഴിക്കാതിരിക്കുന്നതു വാർത്തയല്ല; സ്വന്തം വീട്ടിൽത്തന്നെ അതിന് 60% ഉദാഹരണമുണ്ടെന്നു പറയാനാണ് ഇത്രയും പറഞ്ഞത്. ശതമാനക്കണക്ക് ഇച്ചിരെ കൂടിപ്പോയെന്നറിയാം. എന്തായാലും ഞാനുൾപ്പെടെയുള്ള നാല് ആൺമരുമക്കളും പ്രണയനൈരാശ്യങ്ങളും പരിമിതികളും അതിജീവിച്ച് പെണ്ണുകെട്ടി. ഹാവൂ! മരുമക്കത്തായം അതിനിടയ്ക്ക് എപ്പഴോ കൊഴിഞ്ഞുപോയിരുന്നു. ഞങ്ങളുടെയൊക്കെ ചെറുപ്പത്തിലും പെണ്ണു കിട്ടാനില്ല എന്ന നിലവിളി കേട്ടിരുന്നു. പെണ്ണുങ്ങൾ നന്നായി പഠിക്കാനും ജോലിക്കു പോകാനുമൊക്കെ തുടങ്ങിയതുതന്നെ കാരണം.
എന്നാൽ, യഥാർഥത്തിൽ ഞങ്ങളുടെ തലമുറയിലെ വരെയുള്ള പെണ്ണുങ്ങളിൽ പലരും ആ സലിംകുമാർ കഥാപാത്രം ഒണക്കമീൻവച്ച് അഡ്ജസ്റ്റ് ചെയ്തപോലെ പഠിപ്പും പത്രാസുമില്ലാത്ത ആണുങ്ങളെ വരിച്ച് ഭർത്താക്കന്മാരായി അഡ്ജസ്റ്റ് ചെയ്തുപോരുന്നു. അതെന്തായാലും നമ്മുടെ ന്യുജനങ്ങളെ ഇത്തരം അഡ്ജസ്റ്റുമെന്റുകൾക്കൊന്നും കിട്ടില്ലെന്നതു പറയേണ്ട കാര്യമില്ല. എന്തിന്, ഞങ്ങളുടെ അഡ്ജസ്റ്റുമെന്റ് തലമുറതന്നെ അവർ ലാളിച്ചും പഠിപ്പിച്ചും വളർത്തിയ പെൺമക്കളോടു പറയുന്നത് ‘വേണ്ടാത്ത ഒന്നും സഹിച്ചു നിക്കണ്ടാ മക്കളേ, ഇങ്ങു പോന്നേര്' എന്നാണത്രേ.
പുലി വരുന്നേ, പെണ്ണു കിട്ടാനില്ലേ എന്നു പറഞ്ഞു പറഞ്ഞ് ഒടുവിൽ പുലി വന്നില്ലെങ്കിലും ഒരു കാട്ടുപന്നിയെങ്കിലും വന്നോ എന്നു ഭയപ്പെടണം. വിവാഹമാർക്കറ്റിൽ അന്വേഷിച്ചപ്പോൾ അതിന്റെ വിസ്മയകരമായ കണക്കുകിട്ടി. വിവാഹമാർക്കറ്റ് എന്നു പറഞ്ഞാൽ ഓൺലൈൻ മാട്രിമോണിയൽ സൈറ്റുകൾ, ഓൺലൈനായിക്കഴിഞ്ഞ വിവാഹബ്യൂറോകൾ എന്നിവയുൾപ്പെടുന്ന ഡേറ്റബേസ് ശേഖരം. ഇവയിൽ വരന്മാരെ ആഗ്രഹിച്ചു റജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ പെൺകുട്ടികളുടെ എണ്ണം കുറച്ചുകാലമായി കുറഞ്ഞുകുറഞ്ഞ് ഇപ്പോൾ മൂന്നിലൊന്നുവരെ ആയിരിക്കുന്നെന്ന്. അതായത് നൂറിൽ 66ഉം ആണുങ്ങൾ, ബാക്കി 33 മാത്രം പെണ്ണുങ്ങൾ. മൊത്തത്തിലുള്ള ജനസംഖ്യയിലെ ആൺ- പെൺ അനുപാതത്തിൽ ആണുങ്ങളെക്കാൾ കൂടുതൽ പെണ്ണുങ്ങളുള്ള കേരളീയരുടെ കാര്യമാണിതെന്നോർക്കണം. (കേരളത്തിൽ 1000 ആണിന് 1084 പെണ്ണുണ്ടെന്നാണ് ഒരു കണക്ക്).
അറേഞ്ച്ഡ് മാര്യേജിനു പോകുന്നവരുടെ എണ്ണത്തിലും കാലക്രമേണ ആനുപാതികമായ കുറവു വരുന്നുണ്ടെന്നതു നേര്. അതുകൊണ്ട് ഈ ‘വിവാഹമാർക്കറ്റ്’ കണക്കിനെ അമിതമായി ആശ്രയിക്കുന്നതു ശരിയല്ല. എന്നാൽ, ന്യൂജനങ്ങളോടു സംസാരിച്ചു നോക്കുമ്പോഴോ? പെൺകുട്ടികളുടെ താരതമ്യേന മെച്ചപ്പെട്ടു വരുന്ന പഠന, ജോലി ഗ്രാഫുകളുടെ പുഷിനൊപ്പം മാറി വരുന്ന കുടുംബവ്യവസ്ഥയുടെ പുള്ളും കൂടിയാകുമ്പോൾ പെണ്ണു കിട്ടാനില്ല എന്ന ദുർബല പൗരുഷ ആശങ്ക അസ്ഥാനത്തല്ലെന്നു പറയേണ്ടി വരും. ആണുങ്ങൾക്കു പെണ്ണുങ്ങളെ കിട്ടാതെ വരുമ്പോൾ ദീർഘകാലംകൊണ്ട് മാർക്കറ്റ് ഇക്കോണമിക്കും മൂലധന വ്യവസ്ഥയ്ക്കുമെല്ലാം എന്തു സംഭവിക്കും എന്നൊന്നും ചോദിക്കാറായിട്ടില്ലെങ്കിലും വിവാഹം കഴിക്കാത്ത പെൺകുട്ടികൾക്കാണ്, അല്ലെങ്കിൽ വിവാഹം വൈകിക്കുന്ന പെൺകുട്ടികൾക്കാണ് ലോകം ഇന്നു കൂടുതൽ കരിയർ വളർച്ചാസാധ്യതകൾ വച്ചു നീട്ടുന്നത് എന്നതാണു സത്യം.
ഇതിനൊപ്പമാണ്, ദാമ്പത്യം എന്ന സ്ഥാപനം തീർത്തും പുരുഷകേന്ദ്രീകൃതമാണെന്ന പുതിയ തലമുറയുടെ തിരിച്ചറിവ്. ഈ അറിവൊക്കെ പണ്ടും ഉണ്ടായിരുന്നു; അതിന്റെ ‘ഏക്‌ഷൻ’ വരുന്നത് ഇപ്പോഴാണെന്നു മാത്രം. വിവാഹം വേണ്ടെന്നു പറയുന്ന പെൺകുട്ടികളുടെ എണ്ണം വളരെ മെല്ലെയാണെങ്കിലും കൂടിവരുന്നു. ജോലി, മാതാപിതാക്കളുടെ അഡ്ജസ്റ്റഡ് ദാമ്പത്യ(പരാജയ)ങ്ങൾ കണ്ടുള്ള മടുപ്പ്, ഉയർന്ന ജീവിതപ്രതീക്ഷകൾ മൂലം സെറ്റിൽ ചെയ്യുക എന്ന പരിപാടി എന്നന്നേക്കുമായി ഇല്ലാതാകുന്നത്, പങ്കാളിയുടെ കുടുംബങ്ങളുമായുള്ള പ്രശ്‌നങ്ങൾ, കല്യാണം കഴിഞ്ഞോ കുട്ടികളായോ തുടങ്ങിയ സാമൂഹികസമ്മർദ ചോദ്യങ്ങളോടുള്ള എതിർപ്പ്, പുതിയ പഠനവിഷയങ്ങൾ, വിദേശവിദ്യാഭ്യാസം, മെച്ചപ്പെടുന്ന ജോലിസാധ്യതകൾ, യാത്രകൾ... ഇങ്ങനെ നെഗറ്റീവും പോസിറ്റീവുമായ കാര്യങ്ങളുടെ ഒരു കോംബിനേഷനാണ് വിവാഹം വേണ്ടെന്നു പറയാൻ പുതിയ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നത്. വിവാഹമല്ല അവരുടെ ജീവിതലക്ഷ്യം.
വിവാഹത്തിനു ശേഷം ജോലി ചെയ്യാൻ സാധിക്കാതിരുന്ന ചില വനിതാ സൂപ്പർതാരങ്ങളുടെ അനുഭവവും സ്ത്രീസമൂഹത്തിന്റെ ഓർമയിലുണ്ട്. 17 വയസ്സു മുതൽ വരുമാനമുണ്ടാക്കിയിരുന്ന റിമ കല്ലിങ്കൽ പക്ഷേ, ജീവിതത്തിനു മറ്റുള്ളവർ പതിച്ചു നൽകുന്ന ലേബൽ വിവാഹശേഷം മാറിയെന്നു പറയുന്ന അഭിമുഖവുമുണ്ട്. വിവാഹശേഷവും പുരുഷൻ അയാളായിത്തന്നെ തുടരുന്നു, സ്ത്രീയുടെ ജീവിതം മാറുന്നു. കേൾവികേട്ട കേരളീയ നവോത്ഥാനം സ്ത്രീകളെ പുറത്തുനിർത്തി അല്ലെങ്കിൽ അകത്തെവിടെയോ നിർത്തി എന്നുകൂടി പറഞ്ഞാലേ ഈ എപ്പിസോഡ് പൂർത്തിയാകൂ.
വിവാഹം വേണ്ടെന്നു പറയുന്ന കുട്ടികളും പ്രണയിക്കുന്നുണ്ട്. എന്നാൽ, തങ്ങൾക്കു സ്വീകാര്യമല്ലാത്ത ബന്ധങ്ങളിൽനിന്ന് അവർ വിടുതൽ നേടുകയും ചെയ്യുന്നു. എന്തിന്റെ പേരിലായാലുമുള്ള മേലധികാരം സ്ഥാപിക്കൽ അവർ അനുവദിച്ചുതരില്ലതന്നെ. അതിനെ ‘തേച്ചിട്ടു പോയി’ എന്നു പറഞ്ഞു കരയാമെന്നു മാത്രം.
അറേഞ്ച്ഡ് മാര്യേജിനു സമ്മതിക്കുന്ന ഇക്കാലത്തെ പെൺകുട്ടികൾക്കുപോലും ദാമ്പത്യം എന്നാൽ ഫിഫ്റ്റി-ഫിഫ്റ്റി ഉത്തരവാദിത്തങ്ങൾ പങ്കിടുന്ന തുല്യനീതിയാകണമെന്നറിയാം. അത് അടുക്കളയിലെ സഹായം മാത്രമല്ല. അല്ലെങ്കിലും സ്വിഗ്ഗിയും സൊമാറ്റോയുമുള്ളപ്പോൾ, കമ്യൂണിറ്റി കിച്ചണുകളെപ്പറ്റി സർക്കാർ ബജറ്റുകൾ വരെ സംസാരിക്കുമ്പോൾ അടുക്കള സഹായം ഒന്നുമല്ല അവരുടെ ഇഷ്യു എന്നു മനസ്സിലാക്കണം. (ശരവണഭവൻ ഹോട്ടലിലേതുപോലത്തെ ചമ്മന്തി വീട്ടിലുണ്ടാക്കാൻ പാചകക്കുറിപ്പിട്ടവർക്ക് എഴുത്തുകാരി ശാരദക്കുട്ടി കൊടുത്ത മറുപടിയും ഇവിടെ ചേർത്തു വായിക്കാം: 'ശരവണഭവനിലെ ചമ്മന്തി വേണ്ടവർ ശരവണഭവനിൽ ചെന്നു കഴിച്ചാൽ മതി. അതുകൂടി വീട്ടിൽ കിട്ടണമെന്നത് അതിമോഹമാണ്. ഇത്രനാൾ കിട്ടിയതു പോലും ഇനി വീട്ടിൽത്തന്നെ വേണമോ എന്നതു വലിയ ആലോചനയിലിരിക്കുമ്പോഴാണ് ടൈംലൈനിൽ ശരവണ ഭവനിലെ കൊമ്മന്തി!'). എല്ലാ പ്രായക്കാരിലുമുണ്ട് പുതിയ തലമുറ എന്നു ചുരുക്കം.
പുതിയ തലമുറ എന്നത് ഒരു പകർച്ചവ്യാധിയാണെന്നു വിലപിക്കുന്നതിനു പകരം നേരെ ചൊവ്വേ കണ്ണാടി നോക്കുകയും ചരിത്രം പഠിക്കുകയുമാണ് ഇതിനുള്ള ചികിത്സ. നെറ്റിക്കൊമ്പും തേറ്റയുമുള്ള കുടുംബാധിപത്യങ്ങളുടെ കാലം കഴിഞ്ഞു. ഗിയറില്ലാത്ത സ്‌കൂട്ടർ, വാഷിങ് മെഷീൻ, സ്മാർട്‌ഫോൺ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ, സ്വിഗ്ഗി, ഡേറ്റിങ് ആപ്പുകൾ, ഡേറ്റിങ്, ലിവിങ് ടുഗെദർ, കുടുംബക്കോടതി... 360 ഡിഗ്രികളിലൂടെയും പുതിയകാലം അകത്തു കടക്കുന്നു. അങ്ങനെ പുതിയ സ്ത്രീയുടെ നിർമാണം ഏതാണ്ട് പൂർത്തിയായിരിക്കുന്നു. പുതിയ പുരുഷൻ എവിടെ? പണ്ടു പരമശിവനെ ഭർത്താവായി ലഭിക്കാൻ പാർവതീദേവി പഞ്ചാഗ്നിമധ്യത്തിൽ തപസ്സു ചെയ്‌തെന്നാണു കഥ. അവരെന്തും പറഞ്ഞോട്ടെ, പുതിയ പുരുഷനെ കിട്ടാൻ ഇന്നത്തെ പെൺകുട്ടികളും തപസ്സു ചെയ്യുമെന്നു തന്നെയാണ് അമ്മാവൻസിൻഡ്രോം ജനറേഷൻകാരനായ എന്റെ പ്രതീക്ഷ. പുതിയ പുരുഷൻ ഉണ്ടായി വരണം. അതു ചരിത്രത്തിന്റെ ആവശ്യമാണ്.
ഭാര്യ എന്ന വാക്ക് മെല്ലെ ഇല്ലാതായിപ്പോകുന്നതു ശ്രദ്ധിച്ചോ? പകരം ജീവിതപങ്കാളി ഇടം പിടിക്കുന്നു. ഭാര്യ എന്നാൽ ഭരിക്കപ്പെടേണ്ടവളെന്നാണത്രേ അർഥം. കൂട്ടുകുടുംബങ്ങളും തറവാടുകളും പിളർന്ന് അണുകുടുംബങ്ങളായി. അണുവിനും വീണ്ടും പൊട്ടിത്തെറിക്കാൻ കഴിയുമെന്നു ശാസ്ത്രം തെളിയിച്ചല്ലോ. മാറ്റത്തിന്റെ അണുബോംബുകൾ മെല്ലെ മെല്ലെ സംഭവിക്കുമ്പോൾ ചിലർക്കെങ്കിലും പൊള്ളാതെയും മുറിപ്പെടാതെയും വേദനിക്കാതെയും തരമില്ല. നേരത്തേ പറഞ്ഞ അമ്മാവനുണ്ടല്ലോ, രാമൻ നായരു മാഷ്. ഭാര്യയും കുട്ടികളും ഇല്ലാതിരുന്നതിനാൽ സ്‌നേഹിക്കാനും കാര്യങ്ങൾക്ക് ഓടിക്കാനുമെല്ലാം ഒരുകാലത്ത് എന്റെ ചേട്ടനെയായിരുന്നു തറവാട്ടിൽ അദ്ദേഹം കൂടെനിർത്തി പഠിപ്പിച്ചിരുന്നത്.
ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ബികോം കഴിഞ്ഞ് കൊച്ചി കുസാറ്റിൽ എംബിഎ പഠിക്കാൻ പോകുമെന്നായിരുന്നു അമ്മാവനോടുള്ള ചേട്ടന്റെ അക്കാലത്തെ സ്‌നേഹഭീഷണി. പേടി കാട്ടല്ലെടാ എന്ന് അമ്മാവൻ അതിനു വാശിക്കു പറഞ്ഞിരുന്ന മറുപടിയും ഓർക്കുന്നു. ചിരിച്ചുകൊണ്ടായിരുന്നു എപ്പോഴും മറുപടി. അതിൽ ഇത്തിരി വേദനയും പുരണ്ടിരുന്നു.
ലാസ്റ്റ് സീൻ (Last seen): ആരാദ്യം പറയും (ഡൈവോഴ്‌സിന്റെ കാര്യം)