മഴക്കാലത്ത് വിറയ്ക്കുന്ന വൈപ്പർ വേണ്ട; ചെളിയിലും മഞ്ഞിലും എന്തുചെയ്യണം? ഇവ ശ്രദ്ധിച്ചാൽ കാറും ബൈക്കും ചതിക്കില്ല
മഴ തുടങ്ങും മുൻപേ സാവകാശത്തിൽ നമ്മുടെ വാഹനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തി യാത്രയ്ക്കൊരുങ്ങാം എന്നു കരുതാൻ ഇത്തവണ സമയമില്ല. വേനൽമഴ കാലവർഷത്തേക്കാൾ കനത്തു പെയ്യുകയാണ്. എങ്കിലും വൈകിയിട്ടില്ല. എത്രനേരത്തെ തയാറാക്കുന്നോ അതു പിന്നീടുള്ള മഴയാത്രകളിൽ കൂടുതൽ സുരക്ഷ നൽകും. വാഹനത്തിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ കാശുചെലവു കുറയ്ക്കാം. സമയവും ലാഭിക്കാം. വാഹനത്തിന്റെ ഓരോ ഭാഗത്തിനും എങ്ങനെ സംരക്ഷണം നൽകണം? വിശദമായി വായിക്കാം. ∙ ടയറിൽ കോംപ്രമൈസ് വേണ്ട റോഡുമായി മുട്ടിയുരുമ്മുന്ന കാറിലെ ഏക ഭാഗമാണ് ടയറുകൾ. നനവുള്ള പ്രതലത്തിൽ ടയറുകൾക്കു നല്ല ഘർഷണം വേണം വാഹനസ്ഥിരത നിലനിർത്താൻ. അതുകൊണ്ടുതന്നെ മികച്ച ടയറുകൾ മഴക്കാലത്ത് അത്യന്താപേക്ഷിതമാണ്.
മഴ തുടങ്ങും മുൻപേ സാവകാശത്തിൽ നമ്മുടെ വാഹനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തി യാത്രയ്ക്കൊരുങ്ങാം എന്നു കരുതാൻ ഇത്തവണ സമയമില്ല. വേനൽമഴ കാലവർഷത്തേക്കാൾ കനത്തു പെയ്യുകയാണ്. എങ്കിലും വൈകിയിട്ടില്ല. എത്രനേരത്തെ തയാറാക്കുന്നോ അതു പിന്നീടുള്ള മഴയാത്രകളിൽ കൂടുതൽ സുരക്ഷ നൽകും. വാഹനത്തിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ കാശുചെലവു കുറയ്ക്കാം. സമയവും ലാഭിക്കാം. വാഹനത്തിന്റെ ഓരോ ഭാഗത്തിനും എങ്ങനെ സംരക്ഷണം നൽകണം? വിശദമായി വായിക്കാം. ∙ ടയറിൽ കോംപ്രമൈസ് വേണ്ട റോഡുമായി മുട്ടിയുരുമ്മുന്ന കാറിലെ ഏക ഭാഗമാണ് ടയറുകൾ. നനവുള്ള പ്രതലത്തിൽ ടയറുകൾക്കു നല്ല ഘർഷണം വേണം വാഹനസ്ഥിരത നിലനിർത്താൻ. അതുകൊണ്ടുതന്നെ മികച്ച ടയറുകൾ മഴക്കാലത്ത് അത്യന്താപേക്ഷിതമാണ്.
മഴ തുടങ്ങും മുൻപേ സാവകാശത്തിൽ നമ്മുടെ വാഹനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തി യാത്രയ്ക്കൊരുങ്ങാം എന്നു കരുതാൻ ഇത്തവണ സമയമില്ല. വേനൽമഴ കാലവർഷത്തേക്കാൾ കനത്തു പെയ്യുകയാണ്. എങ്കിലും വൈകിയിട്ടില്ല. എത്രനേരത്തെ തയാറാക്കുന്നോ അതു പിന്നീടുള്ള മഴയാത്രകളിൽ കൂടുതൽ സുരക്ഷ നൽകും. വാഹനത്തിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ കാശുചെലവു കുറയ്ക്കാം. സമയവും ലാഭിക്കാം. വാഹനത്തിന്റെ ഓരോ ഭാഗത്തിനും എങ്ങനെ സംരക്ഷണം നൽകണം? വിശദമായി വായിക്കാം. ∙ ടയറിൽ കോംപ്രമൈസ് വേണ്ട റോഡുമായി മുട്ടിയുരുമ്മുന്ന കാറിലെ ഏക ഭാഗമാണ് ടയറുകൾ. നനവുള്ള പ്രതലത്തിൽ ടയറുകൾക്കു നല്ല ഘർഷണം വേണം വാഹനസ്ഥിരത നിലനിർത്താൻ. അതുകൊണ്ടുതന്നെ മികച്ച ടയറുകൾ മഴക്കാലത്ത് അത്യന്താപേക്ഷിതമാണ്.
മഴ തുടങ്ങും മുൻപേ സാവകാശത്തിൽ നമ്മുടെ വാഹനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തി യാത്രയ്ക്കൊരുങ്ങാം എന്നു കരുതാൻ ഇത്തവണ സമയമില്ല. വേനൽമഴ കാലവർഷത്തേക്കാൾ കനത്തു പെയ്യുകയാണ്. എങ്കിലും വൈകിയിട്ടില്ല. എത്രനേരത്തെ തയാറാക്കുന്നോ അതു പിന്നീടുള്ള മഴയാത്രകളിൽ കൂടുതൽ സുരക്ഷ നൽകും. വാഹനത്തിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ കാശുചെലവു കുറയ്ക്കാം. സമയവും ലാഭിക്കാം. വാഹനത്തിന്റെ ഓരോ ഭാഗത്തിനും എങ്ങനെ സംരക്ഷണം നൽകണം? വിശദമായി വായിക്കാം.
∙ ടയറിൽ കോംപ്രമൈസ് വേണ്ട
റോഡുമായി മുട്ടിയുരുമ്മുന്ന കാറിലെ ഏക ഭാഗമാണ് ടയറുകൾ. നനവുള്ള പ്രതലത്തിൽ ടയറുകൾക്കു നല്ല ഘർഷണം വേണം വാഹനസ്ഥിരത നിലനിർത്താൻ. അതുകൊണ്ടുതന്നെ മികച്ച ടയറുകൾ മഴക്കാലത്ത് അത്യന്താപേക്ഷിതമാണ്. തേഞ്ഞുതീരാനായ ടയറുകൾ മാറ്റി പുതിയവ ഇടുക. റീട്രെഡ് ടയറുകളുടെ അവസ്ഥ പരിശോധിപ്പിക്കുക. വീൽ അലൈൻമെന്റ് ചെയ്യിപ്പിക്കുക. ടയർ റൊട്ടേഷൻ പോലുള്ള കാര്യങ്ങൾ പ്രധാനപ്പെട്ടതാണെന്ന് ഓർക്കുക. ടയറിന്റെ കട്ട (ട്രെഡ്) യുടെ കനം കുറവാണെങ്കിൽ മടിച്ചുനിൽക്കാതെ പുതിയ ടയറുകൾ വാങ്ങണം.
∙ വൈപ്പറിന് വിറയലുണ്ടോ?
കടുത്ത വേനലിൽ വൈപ്പറുകളുടെ റബർ ഭാഗം ദൃഢമാകാറുണ്ട്. മഴക്കാലത്ത് ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന നോൺ എൻജിൻ ഭാഗങ്ങളിലൊന്നാണു വൈപ്പർ. വൈപ്പർ ബ്ലേഡുകൾ മാറാനായോ എന്നു പരിശോധിക്കുക. ഗ്ലാസിലെ വെള്ളം വടിച്ചുകളയുന്നതിൽ പോരായ്മ തോന്നുകയാണെങ്കിൽ പുതിയ ബ്ലേഡുകൾ ഇടാം. കാർ കഴുകുമ്പോൾ വൈപ്പർ പ്രവർത്തിപ്പിച്ചുനോക്കിയാൽ ബ്ലേഡിന്റെ അവസ്ഥ അറിയാൻ പറ്റും. പിൻ വൈപ്പറിന്റെ ആവശ്യം ഏറ്റവും കൂടുതൽ മഴക്കാലത്താണ്. പിൻ വൈപ്പർ ബ്ലേഡ് വൃത്തിയാക്കുക. ഡീഫോഗർ ഉണ്ടെങ്കിൽ അവ ഇടയ്ക്ക് പ്രവർത്തിപ്പിക്കുക. പിൻഗ്ലാസ് ചൂടാക്കി ഈർപ്പം ഇല്ലാതാക്കാനുള്ളതാണ് ഡീ ഫോഗർ.
വൈപ്പർ മോട്ടറും മറ്റും പരിശോധിപ്പിക്കുക. എക്സ്ട്രാ പാർട്ടിക്കിൾസ് ഗ്ലാസിൽ പിടിച്ചിരിപ്പുണ്ടോ എന്നു നോക്കുക. അതു വൃത്തിയാക്കണം. ഇല്ലെങ്കിൽ വൈപ്പിങ് വേളയിൽ ഗ്ലാസിൽ പോറൽ വീഴും. വൈപ്പർടാങ്കിലെ ഷാംപൂ മാറ്റിക്കൊടുക്കുകയും ചെയ്യണം. വൈപ്പറിന്റെ സ്പ്രേ നോസിലുകൾ എല്ലാം ഗ്ലാസിലേക്കു തന്നെ പോയിന്റ് ചെയ്തല്ലേ ഇരിക്കുന്നത് എന്നുറപ്പു വരുത്തുക. വൈപ്പർ ‘വിറയലോടെ’ ആണ് പ്രവർത്തിക്കുന്നതെങ്കിൽ വൈപ്പർ ആം തകരാറിൽ ആണെന്നു മനസ്സിലാക്കാം. വൈപ്പർ ആമിന്റെ തകരാറു കാരണം വൈപ്പിങ് ക്രമത്തിലാകില്ല. കമ്പനി സ്പെസിഫൈഡ് സൈസിലുള്ള വൈപ്പർ ബ്ലേഡുകൾ വാങ്ങുക. ഇല്ലെങ്കിൽ പലയിടത്തും ഫലവത്തായ വൈപ്പിങ് നടക്കുകയില്ല. ബ്ലൈൻഡ് സ്പോട്ട് കൂടും. അപകടസാധ്യതയും. വൈപ്പറിന്റെ എല്ലാ മോഡുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ ആ തകരാറു മാറ്റണം.
∙ തുരുമ്പ് കളയുക
എത്ര പ്രീമിയം വാഹനം ആണെങ്കിലും തുരുമ്പിന്റെ ശല്യം ഉറപ്പാണ്. പ്രത്യേകിച്ച് അണ്ടർബോഡിയിൽ. അണ്ടർബോഡി കോട്ടിങ് ചെയ്യാൻ മറക്കരുത്. വാഹനത്തിന്റെ വലുപ്പം അനുസരിച്ച് കോട്ടിങ്ങിന്റെ ചെലവു കൂടും. പ്രീമിയം വാഹനങ്ങൾക്ക് റബറൈസ്ഡ് കോട്ടിങ് രീതി കൂടുതൽ നന്നാകും. ചെലവു കൂടുമെങ്കിലും ഈടും ഗാരന്റി കാലയളവും കൂടുതലാണ്. മുൻപു കോട്ടിങ് ചെയ്തിട്ടുണ്ടെങ്കിലും വാഹനത്തിന്റെ അടിഭാഗം ഉരയുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കിൽ അവിടം തുരുമ്പെടുക്കാൻ സാധ്യതയുണ്ട്. അതിനാൽ, അണ്ടർബോഡി പരിശോധിപ്പിക്കുക. പാച്ച് വർക്ക് ചെയ്യിക്കുക.
കാറിന്റെ ഫ്ലോറിൽ വിനൈൽ മാറ്റ് വിരിക്കാറുണ്ട്. ഇതിനടിയിൽ ഈർപ്പം നിന്ന് തുരുമ്പു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. വിനൈൽ ഫ്ലോറിങ് മാറ്റി പരിശോധിച്ചാലേ ഫ്ലോറിൽ തുരുമ്പുശല്യമുണ്ടോ എന്നു മനസ്സിലാക്കുകയുള്ളൂ. മറ്റൊരു തുരുമ്പുശല്യം ഡോർപാഡുകളിലാണ്. ബീഡിങ്ങുകൾക്കുള്ളിലൂടെ ഇറങ്ങുന്ന വെള്ളം ഡോർപാഡിനുള്ളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടോ എന്നു നിങ്ങൾക്കു തന്നെ നോക്കാവുന്നതാണ്. അങ്ങനെയുണ്ടെങ്കിൽ ഡോർപാഡിനുള്ളിൽ വാക്സ് കോട്ടിങ് ചെയ്യാൻ നിർദേശിക്കാം.
∙ വെള്ളം തങ്ങിനിൽക്കുന്നുണ്ടോ?
വാഹനത്തിന്റെ സൺറൂഫിൽ അടിഞ്ഞുകൂടുന്ന ചെളിയും മറ്റും നീക്കുക. സൺറൂഫിനുള്ളിലൂടെ ഇറങ്ങുന്ന വെള്ളം താഴേക്കു പോകാനുള്ള ചാനലിൽ തടസ്സമുണ്ടോ എന്നും പരിശോധിക്കാം. ഇതിനു തടസ്സമുണ്ടായാൽ സൺറൂഫ് സ്മൂത്തായി പ്രവർത്തിക്കില്ല. ജലമൊഴുകിപ്പോകുന്നതിനുള്ള മറ്റു ചാനലുകളിലെയും തടസ്സങ്ങൾ ഒന്നു പരിശോധിപ്പിക്കാം. ഇലയും മറ്റും അടിഞ്ഞ് വിൻഡ് ഷീൽഡിനു താഴെയുള്ള ചാനലുകൾ അടയാറുണ്ട് .ഇതു ശ്രദ്ധിച്ചില്ലെങ്കിൽ ഉള്ളിലേക്കു ജലമിറങ്ങും. ബീഡിങ്ങുകൾക്കു പൊട്ടലോ മറ്റോ ഇല്ലെന്ന് ഉറപ്പുവരുത്തണം.
വിൻഡ് ഷീൽഡിൽ റെയിൻ റിപ്പല്ലന്റുകൾ നമുക്കു തന്നെ പ്രയോഗിക്കാം. വിൻഡ്ഷീൽഡിൽ വെള്ളം തങ്ങിനിൽക്കുകയില്ല. മഴയത്തു കൂടുതൽ കാഴ്ച കിട്ടും. സുരക്ഷ കൂടും. നമുക്കു തന്നെ ഉപയോഗിക്കാവുന്ന തരത്തിലുള്ള ബോട്ടിലുകൾ ലഭ്യമാണ്. കണ്ണാടികളിൽ ഒട്ടിക്കാവുന്ന വാട്ടർ റിപ്പല്ലന്റ് പ്ലാസ്റ്റിക് ഫിലിമുകൾ ഓൺലൈൻ സൈറ്റുകളിൽനിന്നു ലഭിക്കും. ആദ്യമൊക്കെ ഗുണമാകുമെങ്കിലും പിന്നീട് ഫിലിമിൽ സ്ക്രാച്ച് വീണ് കാഴ്ചയ്ക്കു തടസ്സമുണ്ടാകാറുണ്ട്.
∙ ബ്രേക്കുകൾ
ചളിയടിഞ്ഞും മറ്റും ബ്രേക്കുകളുടെ കാര്യക്ഷമത കുറയാം. സർവീസ് കാലയളവ് ആയില്ലെങ്കിലും ബ്രേക്കിങ് കാര്യക്ഷമമല്ല എന്നു കണ്ടാൽ വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കണം. ആവശ്യമെങ്കിൽ കാലിപ്പറുകളും മറ്റും മാറ്റിയിടണം. ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ബ്രേക്ക്. തേയ്മാനമുണ്ടെങ്കിൽ സർവീസ് ചെയ്യുക. വേണമെങ്കിൽ പാർട്സുകൾ മാറ്റിയിടുക. വെള്ളമുള്ള റോഡിൽ ബ്രേക്ക് ചെയ്യേണ്ടിവരുമ്പോൾ, ഡ്രം ബ്രേക്കുകളുള്ള പഴയ മോഡലാണെങ്കിൽ ഇടവിട്ടിടവിട്ട് ബ്രേക്ക് നൽകുക. ഒറ്റയടിക്കു ചവിട്ടി നിർത്താൻ ശ്രമിക്കരുത്. പുതിയ മോഡലുകളിൽ എബിഎസ് ഉള്ളതിനാൽ അതു പ്രശ്നമല്ല.
∙ വീൽ അലൈൻമെന്റ് തെറ്റിയോ?
കാറിന്റെ വീൽ അലൈൻമെന്റ് തെറ്റിയാൽ വശങ്ങളിലേക്കു വലിവ് (side pulling) ഉണ്ടാകും. സ്റ്റിയറിങ്ങിൽനിന്നു കയ്യെടുത്താൽ ഏതെങ്കിലുമൊരു വശത്തേക്കു വാഹനം തിരിഞ്ഞുപോകും. മോശം റോഡുകളിലൂടെയുള്ള ഡ്രൈവിങ്ങാണ് അലൈൻമെന്റ് പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം. സസ്പെൻഷൻ,ടയർ തുടങ്ങിയവയ്ക്കു തേയ്മാനം ഉണ്ടാകും. എല്ലാ 5000 കിലോമീറ്റർ കഴിയുമ്പോഴും അലൈൻമെന്റ് ചെക്ക് ചെയ്യുക. റോഡിൽ വാഹനം നല്ല വേഗത്തിൽ ഓടിക്കുന്ന സമയത്ത് സ്റ്റിയറിങ്ങിനു വിറയൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ വാഹനത്തിന്റെ ബാലൻസിങ് നഷ്ടമായിട്ടുണ്ടാകും. വീൽ ഡിസ്ക് വളഞ്ഞാൽ (bend) ബാലൻസിങ് തെറ്റാം.
∙ മഴക്കാലത്ത് കരുതൽ വേണം
മഴക്കാലത്തു വാഹനം വെള്ളത്തിൽ അകപ്പെട്ടാൽ വാഹനം ഡ്രൈവ് ചെയ്യരുത്. ഇപ്പോഴുള്ളവ സെൻസർ ടൈപ്പ് വാഹനങ്ങളാണ്. ടയർ ലെവലിനു മുകളിൽ (ഫ്ലോർ ലെവൽ) വെള്ളം കയറിയാൽ എയർ ഫിൽറ്ററിലൂടെ എൻജിൻ കംപാർട്ട്മെന്റിലേക്കു വെള്ളം കയറും. അതിനാൽ വെള്ളക്കെട്ടിലൂടെയുള്ള യാത്രകൾ ഒഴിവാക്കുക. ചെളിയിലൂടെ വാഹനം ഓടിക്കേണ്ടിവരുകയാണെങ്കിൽ മുൻപു കടന്നുപോയ വാഹനത്തിന്റെ ടയർ പാടുകൾ പിന്തുടരുക.
അല്ലെങ്കിൽ വാഹനം ഫസ്റ്റ് ഗീയറിൽ ഇട്ട് സ്റ്റിയറിങ് ഇരുവശത്തേക്കും തിരിച്ച് പതുക്കെ പോകുക. നേർരേഖയിൽ പോകുന്നത് വാഹനം ചെളിയിൽ ആഴ്ന്നിറങ്ങാൻ ഇടയാക്കും. മഴക്കാലത്ത് ഓയിൽ ലീക്ക് ഉണ്ടെങ്കിലും പെട്ടെന്നു തിരിച്ചറിയാൻ പറ്റിണമെന്നില്ല. ദൂര യാത്രകൾക്കു പോകുമ്പോൾ ഓയിൽ ലെവൽ പരിശോധിക്കുക. ആഴ്ചയിൽ ഒരുപ്രാവശ്യമെങ്കിലും ഇതു ചെയ്യണം. കുറെ നാൾ കഴിയുമ്പോൾ ഹെഡ്‌ലൈറ്റ് ഗ്ലാസിനു പുറത്തു കറ (ബ്ലാക്ക്, യെല്ലോ ഷേഡ്) പിടിക്കും. ഹെഡ്‌ലൈറ്റ് റീസ്റ്റൊഷേറൻ ചെയ്താൽ മങ്ങി കത്തുന്ന ഹെഡ്‌ലൈറ്റുകൾക്കു തെളിച്ചം കൂടും. നല്ല കാഴ്ച കിട്ടുന്നതിനു മഴയും മഞ്ഞുമുള്ളപ്പോൾ മഞ്ഞ നിറമുള്ള ഫോഗ് ലാംപുകൾ ഉപയോഗിക്കുക.
∙ മിസ്റ്റ് ഉണ്ടാകുമ്പോൾ എന്തു ചെയ്യണം?
മഴക്കാലത്തെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഗ്ലാസിൽ മിസ്റ്റ് ഉണ്ടാകുന്നത്. രണ്ടു തരം മിസ്റ്റ് ഉണ്ട്. പുറമെയുള്ള മിസ്റ്റും അകത്തുള്ള മിസ്റ്റും. ഔട്ട് സൈഡ് മിസ്റ്റ് ആണെങ്കിൽ ഫ്രഷ് എയർ എടുത്ത ശേഷം ഹീറ്റർ ഓൺ ചെയ്താൽ മിസ്റ്റ് പോകും. ഇൻസൈഡ് മിസ്റ്റ് ആണെങ്കിൽ ഔട്ട് സൈഡ് എയർ എടുക്കുക. ഒരു മിനിറ്റ് റീ സർക്കുലേറ്റ് മോഡിൽ ഇടുക. ടെംപറേച്ചർ ഹീറ്റ് ചെയ്യുക. അപ്പോൾ വിൻഡ് ഷീൽഡിലെ മിസ്റ്റ് മാറും. ഡീഫോഗർ ഓൺ ചെയ്താൽ റിയർ ഗ്ലാസിലെ മിസ്റ്റും മാറും. കാറിൽ ന്യൂസ് പേപ്പർ എപ്പോഴും കരുതുക. മിസ്റ്റ് ഉണ്ടായാൽ ന്യൂസ് പേപ്പർ കൊണ്ടു ഗ്ലാസ് തുടയ്ക്കാം. നല്ല മഴയത്ത് ബസ് ഡ്രൈവർമാർ ന്യൂസ് പേപ്പർ കൊണ്ടു വിൻഡ്ഷീൽഡ് തുടയ്ക്കുന്നത് കണ്ടിട്ടില്ലേ. മുൻ കാഴ്ച വ്യക്തമാകാൻ ഈ സൂത്രപ്പണി സഹായിക്കും.
∙ ഇന്റീരിയറിലെ നനവ് മാറാൻ
മഴക്കാലത്തു കാറിനകത്തു നനവു കൂടുതലായിരിക്കും. പെരുമഴയത്തു കാറിലേക്കു കയറുമ്പോൾ സീറ്റിലും ഫ്ലോറിലും ഈർപ്പം ഉണ്ടാകും. വാഹനം പാർക്ക് ചെയ്യുമ്പോൾ കൈ കയറാത്ത രീതിയിൽ ഗ്ലാസുകൾ ചെറുതായി തുറന്നുവയ്ക്കുക. രാവിലെ ആകുമ്പോഴേക്കും നനവും ബാഡ് സ്മെല്ലും മാറിക്കിട്ടും. നല്ല ചെളിയിൽ ചവിട്ടിയാണ് കാറിൽ കയറുന്നതെങ്കിൽ ഫ്ലോർമാറ്റിന്റെ കാര്യം തീരുമാനമാകും. ഫ്ലോർ മാറ്റിനു മുകളിൽ ന്യൂസ് പേപ്പർ വിരിച്ചിടാം. ഈർപ്പവും ചെളിയും വീണ് ഫ്ലോർ അഴുക്കാകാതിരിക്കാൻ സഹായിക്കും. വീട്ടിലെത്തി പാർക്ക് ചെയ്യുമ്പോൾ നനഞ്ഞ പേപ്പർ എടുത്തുമാറ്റാൻ മറക്കരുത്.
ബൈക്കിനും വേണം സുരക്ഷ
∙ ഇലക്ട്രിക് സിസ്റ്റം പരിശോധിക്കുക. ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്റർ, പാർക്ക് ലൈറ്റ്, ബ്രേക്ക്‌ലൈറ്റ് എന്നിവ നന്നായി പ്രവർത്തിക്കുന്നുണ്ടോ എന്നു നോക്കുക. ഷോർട്ട് സർക്യൂട്ട് ഇല്ലെന്ന് ഉറപ്പുവരുത്തണം.
∙ ബ്രേക്ക് കണ്ടീഷൻ: ബ്രേക്ക് ഷൂവിന് തകരാറുണ്ടെങ്കിൽ മാറ്റി യിടുക. ഡിസ്ക് ബ്രേക്ക് ഉള്ള മോഡലുകളാണെങ്കിൽ ഡിസ്കിനു തേയ്മാനം ഉണ്ടോ എന്നു പരിശോധിക്കണം. ഉണ്ടെങ്കിൽ മാറുക. ബ്രേക്ക് ഫ്ലൂയിഡ് ടോപ് അപ് ചെയ്യണം.
∙ ടയർ: മഴക്കാലത്ത് നല്ല ട്രെഡ് ഉള്ള ടയർ അല്ലെങ്കിൽ അപകട സാധ്യത കൂടുതലാണ്. ട്രെഡ് ഇല്ലാതെ ഉരഞ്ഞു തീർന്ന ടയറാണെങ്കിൽ വേഗം മാറ്റിയിടുക.
∙ ബാറ്ററി ടെർമിനൽ: ബാറ്ററി ഫിറ്റ് ചെയ്യുന്ന സമയത്ത് ബാറ്ററി ടെർമിനൽ ടൈറ്റ് ആണോ എന്നു നോക്കുക. തുരുമ്പുപിടിക്കാൻ സാധ്യത കൂടുതലുള്ള ഭാഗമാണിത്. ബാറ്ററി ഡിസ്കണക്ട് ചെയ്തതിനുശേഷം സാൻഡ് പേപ്പർ ഉപയോഗിച്ചു തുരുമ്പു നീക്കം ചെയ്യുക. എന്നിട്ട് പെട്രോളിയം ജെല്ലി തൂവിക്കൊടുക്കുക. അതിനുശേഷം മാത്രം ടെർമിനൽ ടൈറ്റ് ചെയ്യുക.
∙ ചെയിൻ ആൻഡ് സ്പ്രോക്കറ്റ് : ചെയിനും സ്പ്രോക്കറ്റും ലൂസ് ആണോ എന്നു പരിശോധിക്കുക. പൊടിയും അഴുക്കും അടിഞ്ഞിട്ടുള്ളത് വൃത്തിയാക്കി ലൂബ്രിക്കേഷൻ കൊടുക്കുക. കാലാവധി പൂർത്തിയാക്കിയതാണെങ്കിൽ മാറേണ്ടിവരും.
∙ ഫ്രണ്ട് സസ്പെൻഷൻ: ബൈക്കുകളുടെ മുന്നിലെ ഷോക്ക് ഓയിൽ സസ്പെൻഷൻ ആണ്. ഫോർക്കിൽ ഓയിൽ ലീക്ക് ഉണ്ടോ എന്ന് പരിശോധിക്കുക. ആവശ്യമെങ്കിൽ ഓയിൽ മാറ്റുക.
∙ ബ്രേക്ക് ലിവർ, ക്ലച്ച് ലിവർ എന്നിവ ഗ്രീസ് ഉപയോഗിച്ച് ലൂബ് ചെയ്യണം. കേബിളുകൾ ഓയിൽ ഉപയോഗിച്ചു ലൂബ് ചെയ്തിട്ടും ടൈറ്റ് ആയിരിക്കുകയോ നന്നായി വർക്ക് ചെയ്യുന്നില്ലെങ്കിലോ മാറ്റേണ്ടിവരും.
∙ മഴക്കാലത്ത് വണ്ടിയിൽ തുണിയോ വേസ്റ്റ് കോട്ടണോ സൂക്ഷിക്കുന്ന പതിവുണ്ട് മിക്കവർക്കും. ഇതു നനഞ്ഞാൽ മാറ്റുക. അല്ലെങ്കിൽ ഈർപ്പം ഇറങ്ങി വാഹനഭാഗങ്ങൾക്കു തുരുമ്പേൽക്കാം.
∙ബൈക്കിനെക്കാൾ കൂടുതൽ കേബിളുകൾ സ്കൂട്ടറിലുണ്ട്. എല്ലാം ലൂബ്രിക്കേറ്റ് ചെയ്യുക. തകരാറുണ്ടെങ്കിൽ മാറ്റുക.
∙ പലപ്പോഴും ബ്രേക്ക് നന്നായി ടൈറ്റ് ആക്കി വയ്ക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്താൽ നനഞ്ഞ റോഡിൽ ബ്രേക്ക് ചെയ്യുമ്പോൾ ശരിയായി പിടിത്തം കിട്ടില്ല. തെന്നിപ്പോകുകയും ചെയ്യും.