ഇനി വെള്ളപ്പൊക്കവും റോഡ് വീതികൂട്ടലും പേടിക്കേണ്ട; കോൺക്രീറ്റ് വീട് പൊക്കിമാറ്റിയത് 45 അടി പിന്നിലേക്ക്; എങ്ങനെ?– വിഡിയോ
മൺസൂണിനും മുൻപേ മഴ കനത്തു തുടങ്ങി. പലയിടത്തും ഇപ്പോൾത്തന്നെ വെള്ളക്കെട്ട് ആയിത്തുടങ്ങി. വെള്ളപ്പൊക്ക ഭീഷണിയും തലയ്ക്കു മുകളിൽത്തന്നെയുണ്ട്. ഇതോടൊപ്പമാണ് റോഡ് വികസനത്തിനും മറ്റുമായി സ്ഥലം ഏറ്റെടുക്കലിന്റെ നീക്കങ്ങളും ചിലയിടങ്ങളിൽ നടക്കുന്നത്. ആറ്റുനോറ്റുണ്ടാക്കിയ വീടിനെ ഉപേക്ഷിച്ച് പോകാൻ എങ്ങനെ മനസ്സനുവദിക്കാനാണ്? വെള്ളപ്പൊക്ക സമയത്ത് സാധനങ്ങളെല്ലാം പെറുക്കി മാറ്റി പോകുന്നതിനൊപ്പം വീടു കൂടി ‘വലിച്ചു’ കൊണ്ടു പോകാൻ സാധിച്ചിരുന്നെങ്കിലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. അല്ലേ? എന്നാലിപ്പോൾ ആ സ്വപ്നം സഫലമാകുകയാണ്.

കോൺക്രീറ്റ് വീടോ കെട്ടിടമോ പൊക്കിയെടുത്ത് മാറ്റിസ്ഥാപിക്കാനുള്ള സാങ്കേതിക വിദ്യ കേരളത്തിലും വന്നിരിക്കുന്നു. വന്നുവെന്നു മാത്രമല്ല, അത് നടപ്പാക്കുകയും ചെയ്തു കഴിഞ്ഞു. അതാണ് ഹൗസ് ലിഫ്റ്റിങ്- ഷിഫ്റ്റിങ് സാങ്കേതികവിദ്യ. 2018ലെ പ്രളയത്തിനുശേഷം ഹൗസ് ലിഫ്റ്റിങ് സാങ്കേതികവിദ്യയിലൂടെ കേരളത്തിൽ നിരവധി വീടുകൾ ഉയർത്തിയിട്ടുണ്ട്. ആലപ്പുഴ മാവേലിക്കരയിൽ 15 വർഷം പഴക്കമുള്ള 1200 ചതുരശ്ര അടി കോൺക്രീറ്റ് വീട്, 5 അടി വശത്തേക്കും 45 അടി പിന്നിലേക്കും മാറ്റി സ്ഥാപിച്ചതാണ് അതിൽ പുതിയത്.
വീട്ടുടമയായ രാമചന്ദ്രന്‍ നായർ രണ്ടു വർഷം മുൻപാണ് 26 സെന്റ് സ്ഥലവും വീടും വാങ്ങിക്കുന്നത്. വീട് മുൻവശം നിറഞ്ഞുനിൽക്കുന്നതിനാൽ പിന്നിലുള്ള സ്ഥലത്തേക്ക് വാഹനം എത്തിക്കാനോ ഉപയോഗപ്പെടുത്താനോ സാധിക്കില്ലായിരുന്നു. അങ്ങനെയാണ് ഹൗസ് ലിഫ്റ്റിങ്- ഷിഫ്റ്റിങ് ചെയ്ത് വീട് മാറ്റിസ്ഥാപിക്കാമെന്ന് തീരുമാനിക്കുന്നത്. ഹരിയാനയിലുള്ള ശ്രീറാം ഹൗസ് ലിഫ്റ്റിങ് കമ്പനിയാണ് ഈ ഉദ്യമം ഏറ്റെടുത്തത്. എങ്ങനെയാണ് ഒരു വീട് ഉയർത്തിമാറ്റുക? അതിന് എത്രമാത്രം ചെലവ് വരും?
∙ വീട് ഉയർത്തുന്ന ഘട്ടങ്ങൾ...
വീട് പൊക്കി മാറ്റാനായി ചുമതലപ്പെടുത്തിയ ഏജൻസി സ്ഥലം സന്ദർശിച്ച് സാധ്യതാപഠനം നടത്തുന്നതാണ് ആദ്യപടി. ഹൗസ് ലിഫ്റ്റിങ് സാധ്യമാണെങ്കിൽ എഗ്രിമെന്റ് തയാറാക്കുകയാണ് അടുത്ത നടപടി. എങ്ങോട്ടാണോ വീട് മാറ്റേണ്ടത് അവിടെ ഒരു അടിത്തറ നിർമിക്കുന്നതാണ് അടുത്ത ഘട്ടം. ശേഷം വീടിന്റെ ഫൗണ്ടേഷൻ പരിശോധിച്ചശേഷം വീടിന്റെ തറ കുഴിച്ച് ഓരോ ഒന്നരയടിയിലും ജാക്കി വയ്ക്കും. അങ്ങനെ ഈ കെട്ടിടം മുഴുവൻ ജാക്കിയുടെ മുകളിലായി നിർത്തും. ശേഷം ഇത് നിരക്കിമാറ്റേണ്ട ദിശയിലേക്ക് ചാനൽ ഉണ്ടാക്കുന്നു.
ഈ ചാനലിന്റെ പുറത്ത് റെയിൽസ് വച്ച് (റെയിൽവേ ലൈനിൽ ഉപയോഗിക്കുന്ന ട്രോളിയുടെ മിനിയേച്ചറാണ് ഇതിനായി ഉപയോഗിക്കുന്നത്) ജാക്കി കൊണ്ട് ഇതിനെ ബന്ധിപ്പിച്ചശേഷം നാലഞ്ചുപേർ ഒരേസമയം കമ്പികൊണ്ട് ഒരേപോലെ തിരിക്കുമ്പോൾ കെട്ടിടം നീങ്ങിത്തുടങ്ങുന്നു. ഒരുദിവസം പരമാവധി 3–4 അടിയേ മാറ്റുകയുള്ളൂ. വീട് പുതിയ ഫൗണ്ടേഷന്റെ മുകളിലെത്തിച്ചശേഷം ജാക്കിയുടെ മുകളിൽ തന്നെ നിർത്തും. ശേഷം ഫൗണ്ടേഷനിൽ ഗ്യാപ്പുളളയിടത്ത് ബ്രിക്സ് വച്ച് പായ്ക്ക് ചെയ്യും. അതോടെ ഹൗസ് ഷിഫ്റ്റിങ് പൂർത്തിയാകും. അതുകഴിഞ്ഞ് ഫ്ലോറിങ് ചെയ്യുന്നതോടെ മാറ്റിസ്ഥാപിച്ച വീട് ഉപയോഗിക്കാൻ റെഡിയാകും.
∙ ചെലവെത്ര?
പുതിയ ഒരു വീടു വയ്ക്കുന്നതിന്റെ 30–40 ശതമാനം ചെലവ് മാത്രമാണ് ഇതിനാവുക. സ്ക്വയർഫീറ്റ് അടിസ്ഥാനത്തിലാണ് റേറ്റ്. കൂടാതെ ബ്രിക്സ്, എംസാൻഡ്, സിമന്റ്, മെറ്റൽ തുടങ്ങിയവ ഏജൻസിക്ക് വാങ്ങിനൽകണം. ഷിഫ്റ്റിങ്ങിനുശേഷം ഫ്ലോറിങ് ചെയ്യുന്നത് വീട്ടുകാരുടെ ഉത്തരവാദിത്തമാണ്. മാവേലിക്കരയിൽ 45 ദിവസംകൊണ്ട് ആദ്യം 5 അടി വശത്തേക്കും പിന്നീട് 45 അടി പിന്നിലേക്കും വീട് നിരക്കിമാറ്റി. സ്ക്വയർഫീറ്റിന് 500 രൂപ വച്ചാണ് ചെലവായത്. മൊത്തം ചെലവ് ഏകദേശം പത്തുലക്ഷം രൂപയിൽ താഴെ നിൽക്കും എന്നാണ് ഉടമ കണക്കുകൂട്ടുന്നത്.
∙ വീട് നിരക്കി മാറ്റിയപ്പോൾ പുതിയ സാധ്യതകൾ
മാവേലിക്കര റോഡരികിൽ കമേഴ്‌സ്യൽ പ്രാധാന്യമുള്ള സ്ഥലത്തുണ്ടായിരുന്ന വീട് പിന്നിലേക്ക് മാറ്റിയതോടെ കിട്ടിയ പുതിയ സ്ഥലത്ത് പുത്തൻ സാധ്യതകളാണ് തുറന്നു വന്നത്. ഇവിടെ ഒരു വാണിജ്യ കെട്ടിടം നിർമിച്ച് വാടകയ്ക്ക് കൊടുക്കാനാണ് രാമചന്ദ്രൻ നായരുടെ അടുത്ത പദ്ധതി. വീട് 5 അടി വശത്തേക്ക് നീക്കിയതോടെ പിന്നിലെ സ്ഥലത്തേക്ക് വാഹനം കയറാനുള്ള സ്ഥലംകിട്ടി. ഇവിടെ രണ്ടു വീടുകൾ നിർമിച്ച് വാടകയ്ക്ക് കൊടുക്കാനും അദ്ദേഹം പദ്ധതിയിടുന്നു.