വിമാനത്തെ കുലുക്കും, പൈലറ്റ് പോലും പകയ്ക്കും; കുഴമറിഞ്ഞ് കാലാവസ്ഥ; പെരുകുന്നോ ആകാശത്തെ അപകടച്ചുഴികൾ!
എണ്ണത്തിലും തീവ്രതയിലും ആകാശച്ചുഴികൾ വർധിച്ചു വരികയാണോ? സിംഗപ്പൂർ എയർലൈൻസ് (എസ്ക്യു321) ലണ്ടൻ–സിംഗപ്പൂർ ബോയിങ് 777–300 ഇആർ ഇനത്തിൽപ്പെട്ട വിമാനം മേയ് 21ന് ചുഴിയിൽ അകപ്പെട്ട സംഭവമാണ് വ്യോമയാന മേഖലയെ നേരിയ തോതിൽ ഉലയ്ക്കുന്ന ഈ ചോദ്യം ആദ്യം ഉയരാൻ ഇടയാക്കിയത്. മേയ് 26ന് ദോഹയിൽനിന്ന് അയർലൻഡിലെ ഡബ്ലിനിലേക്കു പറന്ന ഖത്തർ എയർവേയ്സ് വിമാനവും തുർക്കിക്കു മുകളിൽ ആകാശച്ചുഴിയിൽപ്പെട്ടതോടെ ഈ ചോദ്യത്തിന്റെ തീവ്രത കൂടുതൽ ശക്തമായി. ലോക കാലാവസ്ഥയിലെ അതിതീവ്ര മാറ്റങ്ങളാണോ ഇതിനു കാരണം? വിമാനസഞ്ചാരത്തെ ഇതെങ്ങനെ ബാധിക്കും? സിംഗപ്പൂർ വിമാനം ചുഴിയിൽപ്പെട്ടപ്പോൾ, ഹൃദയാഘാതം മൂലം 73 വയസ്സുള്ള ബ്രിട്ടിഷ് പൗരൻ മരിക്കുകയും നൂറിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 22 യാത്രികർക്ക് നട്ടെല്ലിനും ആറുപേർക്ക് തലയ്ക്കും പരുക്കേറ്റ് അബോധാവസ്ഥയിലായെന്നാണ് വാർത്താ ഏജൻസികൾ നൽകുന്ന വിവരം. ബംഗാൾ ഉൾക്കടലിലെ ആൻഡമാൻസ് കടലും കടന്ന് മ്യാൻമറിന്റെ വ്യോമപരിധിയിലേക്കു കയറുമ്പോഴായിരുന്നു സംഭവം. പതിനായിരക്കണക്കിനു മണിക്കൂറുകളുടെ പറക്കൽ പരിചയസമ്പത്തുള്ള പൈലറ്റിനുപോലും മനസ്സിലാകാൻ കഴിയാത്ത തരത്തിലുള്ള ക്ലിയർ എയർ ടർബലൻസ് ആണ് ബംഗാൾ ഉൾക്കടലിനും മ്യാൻമറിനുമിടയിൽ 21ന് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. യഥാർഥ കാരണം അറിയണമെങ്കിൽ മാസങ്ങൾതന്നെ എടുക്കും.

എണ്ണത്തിലും തീവ്രതയിലും ആകാശച്ചുഴികൾ വർധിച്ചു വരികയാണോ? സിംഗപ്പൂർ എയർലൈൻസ് (എസ്ക്യു321) ലണ്ടൻ–സിംഗപ്പൂർ ബോയിങ് 777–300 ഇആർ ഇനത്തിൽപ്പെട്ട വിമാനം മേയ് 21ന് ചുഴിയിൽ അകപ്പെട്ട സംഭവമാണ് വ്യോമയാന മേഖലയെ നേരിയ തോതിൽ ഉലയ്ക്കുന്ന ഈ ചോദ്യം ആദ്യം ഉയരാൻ ഇടയാക്കിയത്. മേയ് 26ന് ദോഹയിൽനിന്ന് അയർലൻഡിലെ ഡബ്ലിനിലേക്കു പറന്ന ഖത്തർ എയർവേയ്സ് വിമാനവും തുർക്കിക്കു മുകളിൽ ആകാശച്ചുഴിയിൽപ്പെട്ടതോടെ ഈ ചോദ്യത്തിന്റെ തീവ്രത കൂടുതൽ ശക്തമായി. ലോക കാലാവസ്ഥയിലെ അതിതീവ്ര മാറ്റങ്ങളാണോ ഇതിനു കാരണം? വിമാനസഞ്ചാരത്തെ ഇതെങ്ങനെ ബാധിക്കും?
സിംഗപ്പൂർ വിമാനം ചുഴിയിൽപ്പെട്ടപ്പോൾ, ഹൃദയാഘാതം മൂലം 73 വയസ്സുള്ള ബ്രിട്ടിഷ് പൗരൻ മരിക്കുകയും നൂറിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 22 യാത്രികർക്ക് നട്ടെല്ലിനും ആറുപേർക്ക് തലയ്ക്കും പരുക്കേറ്റ് അബോധാവസ്ഥയിലായെന്നാണ് വാർത്താ ഏജൻസികൾ നൽകുന്ന വിവരം. ബംഗാൾ ഉൾക്കടലിലെ ആൻഡമാൻസ് കടലും കടന്ന് മ്യാൻമറിന്റെ വ്യോമപരിധിയിലേക്കു കയറുമ്പോഴായിരുന്നു സംഭവം. പതിനായിരക്കണക്കിനു മണിക്കൂറുകളുടെ പറക്കൽ പരിചയസമ്പത്തുള്ള പൈലറ്റിനുപോലും മനസ്സിലാകാൻ കഴിയാത്ത തരത്തിലുള്ള ക്ലിയർ എയർ ടർബലൻസ് ആണ് ബംഗാൾ ഉൾക്കടലിനും മ്യാൻമറിനുമിടയിൽ 21ന് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. യഥാർഥ കാരണം അറിയണമെങ്കിൽ മാസങ്ങൾതന്നെ എടുക്കും.
∙ ആകാശത്തെ ‘കുലുക്കം’ വർധിക്കുന്നതായി പഠനം
അടുത്ത കാലത്ത് നടത്തിയ പഠനങ്ങളിൽ ആകാശച്ചുഴികളുടെ എണ്ണം വർധിക്കുന്നതായാണ് സൂചനയെന്ന് വ്യോമകാലാവസ്ഥയുമായി ബന്ധമുള്ള ഗവേഷകർ പറയുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022ലും 2023ലും യുഎസിൽ വിമാനം ആകാശച്ചുഴിയിൽ വീണു യാത്രക്കാർക്കു പരുക്കേറ്റ സംഭവമുണ്ടായി. അന്തരീക്ഷത്തിന്റെ മേൽക്കൂരകളിലേക്കും ഭൂമിയിൽനിന്നു പുറന്തള്ളുന്ന കാർബൺ സാന്നിധ്യമറിയിച്ചതാവാം ഇതിന് ഒരു കാരണമെന്ന് കരുതുന്നു. കാർബൺ ഉപരിവായുപ്രവാഹത്തെ വല്ലാതെ ബാധിക്കുന്നുണ്ടെന്നാണ് സൂചന.
ഒരു ദശാബ്ദത്തിലേറെയായി അന്തരീക്ഷത്തിലെ ആകാശച്ചുഴികളെപ്പറ്റി പഠിക്കുന്ന ഇംഗ്ലണ്ട് റീഡിങ് സർവകലാശാലയിലെ അന്തരീക്ഷ പഠന വിഭാഗം പ്രഫസർ പോൾ വില്യം പറയുന്നത്, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആകാശച്ചുഴികളുടെ എണ്ണവും തീവ്രതയും മൂന്നു മടങ്ങെങ്കിലും വർധിക്കുമെന്നാണ്. ശൈത്യവായുവുമായി ബന്ധപ്പെട്ടാണ് ഇത് ഉണ്ടാകുന്നത്. അതും വിമാനം പോകുന്ന 10–12 കിലോമീറ്റർ ഉയരമുള്ള മേഖലയിൽ. ലോകത്തിലെ മിക്ക ആകാശപാതകളിലും ചുഴികളുടെ എണ്ണം വർധിക്കുന്നുവെന്നും പോൾ നടത്തിയ പഠനത്തിൽ കണ്ടെത്തി.
പറക്കലിനിടെ വിമാനങ്ങൾ അപകടകരമായി കുലുങ്ങാനുള്ള സാധ്യത ഏറുന്നു. യാത്രികർക്കും വിമാന ജീവനക്കാർക്കും അതുമൂലം പരുക്കേൽക്കുന്ന സംഭവങ്ങളും വർധിക്കും. 1979 നു ശേഷം നോർത്ത് അറ്റ്ലാന്റിക്കിനു മുകളിൽ അനുഭവപ്പെടുന്ന ചുഴികളുടെ എണ്ണത്തിൽ 50 ശതമാനത്തിലേറെ വർധനയുണ്ട്. മോൺട്രിയോൾ കരാർ ധാരണ പ്രകാരമുള്ള നഷ്ടപരിഹാരം യാത്രക്കാർക്കു നൽകാനും വിമാനക്കമ്പനികൾ ബാധ്യസ്ഥരാണ്.
ലോകത്തെ ഇരുപതോളം വിമാനക്കമ്പനികൾ ചേർന്ന് ടർബലൻസ് എവയർ പ്ലാറ്റ്ഫോമും രൂപീകരിച്ചിട്ടുണ്ട്. കുറഞ്ഞത് 18,000 അടിക്കു മുകളിലേ ടർബലൻസിനു സാധ്യതയുള്ളൂ എന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
∙ വ്യോമയാന കാലാവസ്ഥ പ്രവചിക്കാൻ അൽഗോരിതവും ‘നിബു’വും
ചക്രവാതങ്ങൾ, ചുഴലിക്കാറ്റുകൾ, ധ്രുവങ്ങളിൽ നിന്നുള്ള ശീതവായുപ്രവാഹങ്ങൾ (ജെറ്റ് സ്ട്രീംസ്) കാറ്റിന്റെ വേഗം, ദിശ, തണുപ്പ്, ഊഷ്മാവുമായി ബന്ധപ്പെട്ട ഏറ്റക്കുറച്ചിലുകൾ തുടങ്ങി ഒട്ടേറെ വിവരങ്ങൾക്കു പുറമേ ഉപഗ്രഹങ്ങളിൽ നിന്നുള്ള ഡേറ്റയും കൂടി ചേർത്തു നിർധാരണം ചെയ്തുണ്ടാക്കുന്ന അൽഗോരിതത്തിന്റെ അടിസ്ഥാനത്തിലാണ് കാലാവ്ഥാ വിദഗ്ധർ വ്യോമയാന മുന്നറിയിപ്പുകൾ തയ്യാറാക്കുന്നത്. നിബുവിന്റെ (നിർമിത ബുദ്ധി) സഹായവും ഈ രംഗത്ത് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഗ്ലോബൽ ഹൈ റെസലൂഷൻ അറ്റ്മോസ്ഫെറിക് ഫോർകാസ്റ്റിങ് മോഡൽ എന്ന പേരിലുള്ള മാതൃകകളും ലഭ്യമാണ്.
പൈലറ്റുമാരുടെ അനുഭവജ്ഞാനവും പരിചയവും ഈ രംഗത്ത് വളരെ പ്രധാനമാണ്. ഫ്ലൈറ്റ് പ്ലാനിങ് ഗൈഡൻസ് ചാർട്ടും സിഗ്‌മെറ്റ് എന്ന സിഗ്നിഫിക്കന്റ് മെറ്റിരിയോളജിക്കൽ ഇൻഫർമേഷനും മറ്റും എടിസിയിൽനിന്നു മുൻകൂട്ടിയും തത്സമയവും പൈലറ്റുമാർക്കു ലഭിക്കും. പോകുന്നവഴിയിലെ കാലാവസ്ഥാ സാഹചര്യത്തെപ്പറ്റി ഏകദേശ ധാരണ ഇതിൽനിന്നു ലഭിക്കും. ഓരോ താവളങ്ങളും പറക്കലിനിടയിലും ഡെസ്പാച്ചർമാരിൽനിന്നുള്ള തത്സമയ വിവരങ്ങൾ (അപ്ഡേറ്റ്സ്) പങ്കുവയ്ക്കും.
ലോകമെങ്ങും പ്രതിസന്ധി സൃഷ്ടിക്കുന്ന ചൂടേറ്റം മൂലം ജെറ്റ് സ്ട്രീമുകളുടെയും മറ്റും പ്രവാഹ രീതിയിൽ വലിയ മാറ്റങ്ങളാണ് വരുന്നത്. ഇവയെല്ലാം കാര്യമായ പഠനവിധേയമാകേണ്ടതുണ്ട്.
രണ്ടായിരത്തിനു ശേഷം വ്യോമകാലാവസ്ഥയും തീവ്രമാകുന്ന പ്രവണത കാട്ടിത്തുടങ്ങി. ഭൗമോപരിതലത്തിൽ നിന്നുള്ള കാലാവസ്ഥാ ഡേറ്റകളുമായി നേരിട്ടു ബന്ധമില്ലെങ്കിലും വ്യോമകാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ താഴെ നിന്നുയർന്നു വരുന്ന വായുപ്രവാഹത്തിനും പങ്കുണ്ട്. ആകാശച്ചുഴികൾ പലപ്പോഴും പ്രവചനങ്ങൾക്കും മുന്നറിയിപ്പുകൾക്കും അതീതമാകുന്നത് കാലാവസ്ഥാ ഘടകങ്ങളുടെ ഈ കുഴമറിച്ചിൽ മൂലമാണ്. ഇതിനിടയിലേക്കാണ് ആഗോള താപനവും തീവ്രമഴയും പോലെയുള്ള അനിശ്ചിതത്വങ്ങൾ കൂടി കടന്നു വരുന്നത്. ഭാവിയിൽ ആകാശപാത സുരക്ഷിതമാകണമെങ്കിൽ ലോകത്തെ ഓരോ രാജ്യങ്ങളും ഏറെ ഗവേഷണങ്ങൾ വ്യോമയാന മേഖലയിൽ നടത്തേണ്ട സമയമാണിത്.
വ്യോമഗതാഗതം നിയന്ത്രിക്കുന്ന എയർ ട്രാഫിക് കൺട്രോളർമാരുടെ മുന്നറിയിപ്പുകളും കാലാവസ്ഥാ പ്രവചനങ്ങളും ഗൗരവത്തിലെടുക്കുന്ന പൈലറ്റുമാർ പതിവു റൂട്ടിൽ ചുഴികളുള്ള മേഖലകൾ വലവിരിച്ചാൽ അവയെ ഒഴിവാക്കിയാവും പോവുക. ഇങ്ങനെ ക്യുമുലോനിംബസ് കൂമ്പാരമേഘങ്ങളെയും മറ്റും ഒഴിവാക്കി സുഗമ പാതയിലൂടെ വിമാനത്തെ നയിക്കാൻ ആകാശത്ത് അധികദൂരം പറക്കേണ്ടി വരും. ഇത് അധിക ഇന്ധനച്ചെലവിനു വഴിവയ്ക്കുന്ന കാര്യമാണ്. ഇത്തരം മേഘങ്ങളുടെ ഉയരം ഇപ്പോൾ 15 കിലോമീറ്റർ വരെയായതിനാൽ അപകടകാരികളായി മാറിയിട്ടുണ്ട്. ഇത്തരം കൂമ്പാര മേഘങ്ങൾക്കു ചുറ്റും വായുവിന്റെ താഴേക്കുള്ള പ്രവാഹമാണ്. ഇതിനടുത്തുകൂടി പോയാൽ ഈ വായുപ്രവാഹം വിമാനത്തെയും പിടിച്ചു കുലുക്കും.
∙ ആകാശം തെളിഞ്ഞിരുന്നാലും പതിയിരിക്കും ചുഴികൾ
കാറും കോളും നിറഞ്ഞ ആകാശത്തു മാത്രമല്ല, തെളിഞ്ഞ അന്തരീക്ഷമുള്ളപ്പോഴും വ്യോമപാതയിൽ ആകാശച്ചുഴികൾ സംഭവിക്കാം എന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. വിമാനയാത്രയിൽ ഏതു സമയത്തും മോശം വായുസാഹചര്യം പ്രതീക്ഷിക്കാം. ആർക്കും അവ അത്ര കൃത്യമായി പ്രവചിക്കാനാവില്ല. കണ്ണുകൊണ്ടു കാണാനോ റഡാറിലൂടെ മുൻകൂട്ടി മനസ്സിലാക്കാനോ കഴിയണമെന്നുമില്ല. ആകാശത്തെ അനിശ്ചിത ഗട്ടറുകളായ ഈ ചുഴികൾ പൊതുവേ അപകടകാരികളല്ല എന്നാണ് ഗവേഷകർ പറയുന്നത്. ചെറിയ വിമാനങ്ങൾക്ക് അവ കുലുക്കം സമ്മാനിച്ചാലും വലിയ കോളിളക്കമില്ലാതെ ഇവയെല്ലാം തരണം ചെയ്യാനുള്ള ആധുനിക സംവിധാനങ്ങൾ വലിയ യാത്രാ വിമാനങ്ങളിലെല്ലാം ഉണ്ട്.
വായുവിലെ ഈ മർദതരംഗങ്ങളെ എല്ലാം അതിജീവിക്കാൻ തക്ക രീതിയിലാണ് ആധുനിക വിമാനങ്ങളുടെ രൂപകൽപന. ഏതു കുലുക്കത്തിൽപ്പെട്ടാലും കേടുപാടില്ലാതെ അവ മിക്കപ്പോഴും പുറത്തുവരും. പരുക്കും പ്രശ്നങ്ങളും അത്യപൂർവങ്ങളാണ്. ടർബലൻസ് എന്ന കുലുക്കത്തിൽ പരുക്കേറ്റ് ഒരു യാത്രികൻ മരിച്ചത് 27 വർഷം മുൻപാണ്. യുണൈറ്റഡ് എയർലൈൻസ് വിമാനം പസിഫിക്കിനു മുകളിൽ പെട്ടെന്ന് ചുഴിയിൽ പെട്ടപ്പോൾ മുകളിലെ ലഗേജ് പാളി തലയിൽ വന്നിടിക്കുകയായിരുന്നു. ആ വനിതാ യാത്രക്കാരി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്ന് യുഎസിലെ നാഷനൽ ട്രാൻസ്പോർട്ടേഷനൽ സേഫ്റ്റി ബോർഡ് (എൻടിഎസ്‌ബി) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അപകടത്തിൽപ്പെട്ട വിമാനം ബോയിങ് ആയതിനാൽ ഇതു സംബന്ധിച്ച് അന്വേഷണത്തിലും എൻടിഎസ്ബി വേണ്ട സഹായം നൽകും.
∙ വിമാനയാത്രയിൽ മുഴുവൻ സമയവും സീറ്റ് ബെൽറ്റ്
വിമാനം പെട്ടെന്നു താഴുമ്പോഴോ കുലുങ്ങുമ്പോഴോ സീറ്റ് ബെൽറ്റ് ഇടാത്ത യാത്രക്കാരുടെ തല മുകളിൽ ഇടിക്കാനോ മറ്റു പരുക്കേൽക്കാനോ ഉള്ള സാധ്യത ഏറെയാണ്. ഭൂഗുരുത്വാകർഷണ ബലത്തെ പോലും തോൽപ്പിക്കു തരത്തിലാവും വിമാനം പെട്ടെന്നു താഴേക്ക് പോരുക. അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന ഒരു വസ്തുവായി നമ്മളും മാറും. ഇതാണ് മുകൾ ഭാഗം തലയിലേക്ക് വന്നിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നത്. സീറ്റ് ബെൽറ്റിട്ട് ഇരിക്കുകയാണെങ്കിൽ താഴേക്കു പോകുന്ന സീറ്റിനോടു ചേർന്ന് വിമാനത്തിന് ഒപ്പം ആളും താഴേക്കു പോകുമെന്നതിനാൽ ഇടി ഒഴിവായി കിട്ടും.
അതിനാൽ വിമാനയാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ സീറ്റ് ബെൽറ്റ് ധരിച്ചു സഞ്ചരിക്കുകയാണ് സുരക്ഷിതമെന്നതാണ് സിംഗപ്പൂർ വിമാനത്തിന്റെയും ഖത്തർ എയർവേയ്സിന്റെയും അനുഭവത്തിൽ നിന്നുള്ള ഏറ്റവും പുതിയ പാഠം. രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ മടിയിലിരുത്തി കൊണ്ടുപോകാൻ അനുവദിക്കുന്ന രീതിക്കും ഈ സംഭവത്തോടെ നിയന്ത്രണം വരാനാണു സാധ്യത. പ്രായം എത്രയായാലും ഓരോ യാത്രികനും സുരക്ഷിതമായ ഓരോ സീറ്റ് എന്നതിലേക്ക് കാര്യങ്ങൾ മാറാനും ഈ സംഭവങ്ങൾ നിമിത്തമായേക്കാം.