ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ടാക്‌സ് റിട്ടേൺ പിഴവില്ലാതെ ഫയൽ ചെയ്യാം; ഇനി എന്തിന് പരസഹായം?
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം അടുത്തിരിക്കുകയാണ്. ജൂലൈ 31 ആണ് അവസാന തീയതി. പക്ഷേ ഇപ്പോൾത്തന്നെ തയാറെടുപ്പുകൾ നടത്തുന്നതായിരിക്കും ഉചിതം. അവസാന നിമിഷത്തെ തിരക്കിൽ പല കാര്യങ്ങളും മറന്നു പോകാനും സാധ്യതയുണ്ട്. ആവശ്യമുള്ള പല രേഖകളും ഇപ്പോഴേ ഒരുക്കിവച്ചില്ലെങ്കിൽ അവസാന നിമിഷം അതും പ്രശ്നമാകും. പല തരം തെറ്റുകൾ കടന്നുകൂടാനും സാധ്യത കൂടുതലാണ്. ആവശ്യമായ രേഖകളെല്ലാം തരപ്പെടുത്തി വച്ചാൽത്തന്നെ റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പിന്നെയും നിറയെ സംശയങ്ങളായിരിക്കും. പക്ഷേ ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ റിട്ടേൺ ഫയൽ എളുപ്പമാകും. 2023–24 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈൻ വഴി ഫയൽ ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? ബുദ്ധിമുട്ടുകൾ ഒഴിവാക്കി റിട്ടേൺ ഫയൽ ചെയ്യുന്നതിനു സഹായകരമായ ആറ് വിവരങ്ങൾ അറിയാം.

1. പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക
ഇൻകം ടാക്‌സ് വെബ്സൈറ്റിൽ നിങ്ങൾ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, അഡ്രസ് തുടങ്ങിയവ ശരിയാണെന്ന് ഉറപ്പു വരുത്തുക. ആദായനികുതി വകുപ്പിൽ നിന്നുള്ള എസ്എംഎസ്, ഇമെയിൽ, എഴുത്തുകൾ എന്നിവ ലഭിക്കാൻ ഇത് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. സൈറ്റിൽ കയറി ലോഗിൻ ചെയ്ത് അപ്ഡേറ്റ് യുവർ പ്രൊഫൈൽ എന്നതിൽ ക്ലിക്ക് ചെയ്താൽ നൽകിയ വിവരങ്ങൾ ശരിയായാണോയെന്ന് പരിശോധിക്കാം.
2. ശരിയായ ഫോം തിരഞ്ഞെടുക്കുക
വ്യക്തികൾക്കുള്ള നാല് ഫോമുകളിൽ നിന്നു നിങ്ങൾക്ക് അനുയോജ്യമായതിൽ വേണം റിട്ടേൺ സമർപ്പിക്കാൻ. തെറ്റായ ഫോമിലാണ് റിട്ടേൺ എങ്കിൽ പിന്നീട് ബുദ്ധിമുട്ടേണ്ടി വരും. വെബ്‌സൈറ്റിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പ്രീ വാലിഡേറ്റ് ആണെന്ന് ഉറപ്പാക്കണം. റീഫണ്ട് ലഭിക്കണമെങ്കിൽ ഇതുവേണം.
അറിഞ്ഞെടുക്കാം നാലിൽ ഒരെണ്ണം
ITR 1: ഇന്ത്യയിൽ താമസിക്കുന്ന, ശമ്പളം, പെൻഷൻ, പലിശ വരുമാനം എന്നിവ ഉള്ള വ്യക്തിക്ക്. വിദേശ ഇന്ത്യക്കാർക്ക് ഇതു പറ്റില്ല.
ITR 2: ശമ്പള– പലിശ വരുമാനങ്ങൾക്കു പുറമെ, ഓഹരി, വസ്തു, സ്വർണം എന്നിവയുടെ വിൽപ്പനയിൽ നിന്നു മൂലധന നേട്ടം കൂടി ഉള്ളവർക്ക്.
എൻആർഒ അക്കൗണ്ട്, പ്രവാസി ചിട്ടി, പ്രവാസി ഡിവിഡൻഡ് അക്കൗണ്ട് എന്നിവയിൽനിന്നു ടിഡിഎസ് പിടിച്ചിട്ടുള്ള പ്രവാസികൾക്കും ഇതാണ് ബാധകം.
ITR 3: ബിസിനസ്/ സ്വയംതൊഴിൽ ചെയ്യുന്നവർ, പ്രഫഷനലുകൾ, ഓഹരിയിൽ ട്രേഡിങ്, അവധിവ്യാപാരം നടത്തുന്നവർ,
പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർ, കമ്പനികളിലെ ഡയറക്ടർമാർ തുടങ്ങിയവർക്ക്.
ITR 4: ബിസിനസുകാർ, പ്രഫഷനലുകൾ തുടങ്ങിയവർക്ക് അനുമാനരീതിയിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാവുന്ന ഫോം.
3. ബാങ്ക് അക്കൗണ്ട് പ്രീ വാലിഡേറ്റ് ചെയ്യുക
സൈറ്റിൽ ലോഗിൻ ചെയ്ത് പ്രൊഫൈലിൽ ഇടതുഭാഗത്തുള്ള അപ്ഡേറ്റ് ബാങ്ക് അക്കൗണ്ട് എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്ഡേറ്റഡ് ആണെങ്കിൽ നിങ്ങളുടെ ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവയ്ക്കു നേരെ ‘വാലിഡേറ്റഡ്’ എന്ന് ടിക്ക് മാർക്ക് കാണാം.
4. എല്ലാ വരുമാനവും ഉൾപ്പെടുത്തുക
എല്ലാ സ്രോതസ്സുകളിൽ നിന്നുള്ള എല്ലാ വരുമാനവും റിട്ടേണിൽ ഉൾപ്പെടുത്തണം. ഇതിനായി 26 AS, AIS എന്നിവ പരിശോധിക്കാം. നിങ്ങളെക്കുറിച്ച് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്ന വിവരങ്ങൾ എല്ലാം 26AS, AIS എന്നിവയിൽ ഉണ്ടാവും. ഏതെങ്കിലും ഉൾപ്പെടുത്താൻ വിട്ടുപോയാൽ റിട്ടേൺ തകരാറിലാകാം.
5. കുടിശ്ശികയ്ക്ക് 10 ഇ ഫയൽ ചെയ്യുക
എല്ലാമുണ്ട് എഐഎസിൽ
ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് (AIS) എന്നൊരു മെനു കൂടി ഇപ്പോൾ ഉണ്ടെന്ന് അറിയാമല്ലോ? ഒരാളുടെ കഴിഞ്ഞ സാമ്പത്തികവർഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള എല്ലാ വിശദാംശങ്ങളും ഇതിലുണ്ടാകും. ഓഹരി, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, ഭൂമി / വസ്തു ഇടപാടുകൾ, ക്രെഡിറ്റ് കാർഡ് ചിലവുകൾ, ശമ്പളം, ബിസിനസ് വരുമാനം/GST വിവരങ്ങൾ, ഡിവിഡന്റ്, സേവിങ്സ്/സ്ഥിര നിക്ഷേപ പലിശ, വാടക, കമ്മീഷൻ, പ്രഫഷനൽ വരുമാനങ്ങൾ, ബാങ്കിൽ പണമായി നടത്തിയ നിക്ഷേപവും പിൻവലിക്കലും, പുതിയതായി വാഹനം വാങ്ങിയ വിവരങ്ങൾ തുടങ്ങിയവയെല്ലാം എഐഎസിലുണ്ടാകും. നിങ്ങൾ റിട്ടേൺ സമർപ്പിക്കുമ്പോൾ ഇത്തരം വിവരങ്ങൾ എല്ലാം ശരിയാകാൻ ശ്രദ്ധിക്കണം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒരുപാടു പേർക്ക് മുൻവർഷങ്ങളിലെ ശമ്പള കുടിശിക ലഭിച്ചിട്ടുണ്ടാകാം. അതുമൂലം കഴിഞ്ഞ വർഷത്തെ വരുമാനം കൂടാനും നികുതി വളരെയധികം ഉയരാനും സാധ്യത ഉണ്ട്. ഇവിടെ ഫോം നമ്പർ 10 E ഫയൽ ചെയ്താൽ അധിക നികുതി ഒഴിവാക്കാനാകും. റിട്ടേൺ ഫയൽ ചെയ്യും മുൻപ് തന്നെ 10E സമർപ്പിക്കണം. ഇല്ലെങ്കിൽ വകുപ്പ് 89 (1) പ്രകാരമുള്ള കിഴിവിനു അർഹതയുണ്ടാവില്ല.
6. ഇ വെരിഫൈ ചെയ്യുക
ഒന്നിലധികം രീതിയിൽ ഇ വെരിഫൈ ചെയ്യാം. ആധാർ ഒടിപി അയച്ചു ചെയ്യുന്നതാണ് എളുപ്പമാർഗം. ബാങ്ക് പ്രീ വാലിഡേറ്റഡ് ആണെങ്കിൽ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്കും ഇമെയിൽ ഐഡിയിലേക്കും ഒരു ഇവിസി ജനറേറ്റ് ചെയ്തുകൊണ്ട് ഇ വെരിഫൈ ചെയ്യാം. നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ചും റിട്ടേൺ ഇ വെരിഫൈ ചെയ്യാനാവും. ഇ വെരിഫൈ ചെയ്യുന്ന റിട്ടേൺ വേഗത്തിൽ പ്രോസസ്സ് ചെയ്യപ്പെടും.