അവശനായി ആനക്കൂട്ടത്തോടു വിട പറഞ്ഞ കൊച്ചയ്യപ്പൻ; ഇന്ന് കോന്നിയിലെ കുസൃതി; കൗതുകകരം ഈ ചിത്രങ്ങൾ
പത്തനംതിട്ട കോന്നി ആനത്താവളത്തിൽ രാവിലെ സന്ദർശകരെത്തും മുൻപ് അത് കൊച്ചയ്യപ്പന്റെ ലോകമാണ്. ആനത്താവളത്തിലെ വിഐപിയാണവൻ. മറ്റ് നാല് ആനകൾ കൂടിയുണ്ടെങ്കിലും ഇപ്പോഴും താരം കൊച്ചയ്യപ്പൻതന്നെ. മൂന്നര വയസ്സേയുള്ളൂ ഇവന്. ആന ‘കുട്ടി’യാണെങ്കിലും രാവിലെ ചെയ്യേണ്ട കസർത്തിൽ കുട്ടിക്കുറുമ്പനും ഇളവില്ല. പരിപാലകരായ എൻ.ഷംസുദ്ദീനും അനിൽകുമാറിനുമൊപ്പം ആനത്താവളത്തിലെ എല്ലാ വഴികളിലൂടെയും 12 തവണ രാവിലെ തന്നെ നടക്കണം. മുന്നോട്ടും പിന്നിലേക്കും നടക്കാനും, കാലുയർത്താനും, സല്യൂട്ട് ചെയ്യാനുമൊക്കെയുള്ള കമാൻഡുകൾ കൊച്ചയ്യപ്പൻ പഠിച്ചു കഴിഞ്ഞു. ഇടയ്ക്ക് പാപ്പാന്റെ കയ്യിലെ വടിയെടുക്കാനും ചങ്ങലയിൽ തുമ്പിക്കൈ ചുറ്റാനും ശ്രമിക്കും. ‘അരുതാനേ’യെന്നുള്ള ഷംസുദ്ദീന്റെ വിളിയിൽ കൊച്ചയ്യപ്പൻ കുറുമ്പുകൾ നിർത്തും. പടികൾ കയറാൻ പരിശീലനം ഇപ്പോഴും കൊടുക്കുന്നുണ്ട്. ആറു മാസം പ്രായത്തിൽ അവശനായി

പത്തനംതിട്ട കോന്നി ആനത്താവളത്തിൽ രാവിലെ സന്ദർശകരെത്തും മുൻപ് അത് കൊച്ചയ്യപ്പന്റെ ലോകമാണ്. ആനത്താവളത്തിലെ വിഐപിയാണവൻ. മറ്റ് നാല് ആനകൾ കൂടിയുണ്ടെങ്കിലും ഇപ്പോഴും താരം കൊച്ചയ്യപ്പൻതന്നെ. മൂന്നര വയസ്സേയുള്ളൂ ഇവന്. ആന ‘കുട്ടി’യാണെങ്കിലും രാവിലെ ചെയ്യേണ്ട കസർത്തിൽ കുട്ടിക്കുറുമ്പനും ഇളവില്ല. പരിപാലകരായ എൻ.ഷംസുദ്ദീനും അനിൽകുമാറിനുമൊപ്പം ആനത്താവളത്തിലെ എല്ലാ വഴികളിലൂടെയും 12 തവണ രാവിലെ തന്നെ നടക്കണം. മുന്നോട്ടും പിന്നിലേക്കും നടക്കാനും, കാലുയർത്താനും, സല്യൂട്ട് ചെയ്യാനുമൊക്കെയുള്ള കമാൻഡുകൾ കൊച്ചയ്യപ്പൻ പഠിച്ചു കഴിഞ്ഞു.
ഇടയ്ക്ക് പാപ്പാന്റെ കയ്യിലെ വടിയെടുക്കാനും ചങ്ങലയിൽ തുമ്പിക്കൈ ചുറ്റാനും ശ്രമിക്കും. ‘അരുതാനേ’യെന്നുള്ള ഷംസുദ്ദീന്റെ വിളിയിൽ കൊച്ചയ്യപ്പൻ കുറുമ്പുകൾ നിർത്തും. പടികൾ കയറാൻ പരിശീലനം ഇപ്പോഴും കൊടുക്കുന്നുണ്ട്. ആറു മാസം പ്രായത്തിൽ അവശനായി ഇവിടെയെത്തിയ കൊച്ചയ്യപ്പൻ ഇന്ന് ഉഷാറാണ്. റാന്നി ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ചിലെ മൂഴിയാർ വനത്തിൽ നിന്ന് 2021ലാണ് കൊച്ചയ്യപ്പനെ കിട്ടുന്നത്. 6 മാസം മാത്രം പ്രായമുള്ള കുട്ടിയാനയെ കൂട്ടത്തോടൊപ്പം അയയ്ക്കാൻ വനംവകുപ്പ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവശനായ കുട്ടിയാനയുടെ സംരക്ഷണം പിന്നീട് വനംവകുപ്പ് ഏറ്റെടുത്തു.
രാവിലെ വ്യായാമം കഴിഞ്ഞാൽ കുളി. വേനൽക്കാലത്ത് കുളി കൂടാതെ 3 തവണ തണുപ്പിക്കുമായിരുന്നു. രാവിലെ 10ന് കൃത്യമായി ഭക്ഷണമെത്തും. വൈകിട്ടും കൊച്ചയ്യപ്പനെ വ്യായാമത്തിനു പുറത്തിറക്കാറുണ്ട്. രാവിലെ കോംപൗണ്ടിനു ചുറ്റും 12 റൗണ്ടാണെങ്കിൽ വൈകിട്ട് 10 റൗണ്ട് നടക്കണം. രാവിലെ 10ന് നാലര കിലോയോളം വരുന്ന അരി, റാഗി, ഗോതമ്പ്, മിനറൽ മിക്സ്ചർ, കരിപ്പെട്ടി, ഉപ്പ്, മഞ്ഞൾപൊടി തുടങ്ങിയവ ഉൾപ്പെടുത്തിയ ഭക്ഷണം. ശേഷം 25 കിലോ തീറ്റപ്പുല്ല് നൽകും. ശരാശരി 150–200 ലീറ്ററോളം വെള്ളവും കൊച്ചയ്യപ്പനു നൽകും.
ഒന്നര – രണ്ടു വയസ്സു വരെ മൂന്നു നേരവും, മൂന്നു വയസ്സു വരെ രണ്ട് നേരവും, ഇപ്പോൾ ഒരു നേരവുമാണ് തയാറാക്കിയ ഭക്ഷണം നൽകുന്നത്. കുഞ്ഞിക്കൊമ്പുകൾ വളർന്നു വരുമ്പോൾ അസ്വസ്ഥത മൂലം കൊച്ചയ്യപ്പൻ തന്നെ അത് കൂടിന്റെ വശത്ത് ഇടിച്ചു കളയാൻ ശ്രമിക്കും. കുറച്ചു കൂടി പ്രായമെത്തുമ്പോൾ കൊമ്പ് സ്വഭാവികമായി വളരുമെന്ന് പരിപാലകർ പറയുന്നു. വനംവകുപ്പ് കോന്നി റേഞ്ച് ഓഫിസർ ടി.അജികുമാർ, എസ്എഫ്ഒ ആർ.അനിൽ കുമാർ തുടങ്ങിയവർക്കാണ് ആനത്താവളത്തിന്റെ ചുമതല. ഇവിടുത്തെ മറ്റ് 3 ആനകളെ താവളത്തിനു പുറത്തു കൂടിയും വ്യായാമത്തിന്റെ ഭാഗമായി നടത്തിത്തുടങ്ങിയിട്ടുണ്ട്. കൊച്ചയ്യപ്പന്റെ കുസൃതികളിലേക്ക് മലയാള മനോരമ ഫൊട്ടോഗ്രഫർ എസ്. ഹരിലാൽ ക്യാമറ തിരിച്ചപ്പോൾ...