സമയം തീരുന്നു; പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലേ? കാത്തിരിക്കുന്നത് പല പ്രശ്നങ്ങളും വന്‍ നഷ്ടങ്ങളും
പാൻ കാർഡ് ഉള്ള വ്യക്തിയാണോ നിങ്ങൾ? അത് ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ രണ്ടു ദിവസത്തിനകം അതു ചെയ്യണം. ഇല്ലെങ്കിൽ പല വിധ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാം. പാനും ആധാറും മേയ് 31നകം ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി നികുതി നൽകേണ്ടി വരുമെന്ന് കേന്ദ്രആദായനികുതി വകുപ്പ് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. അതായത് പാനും ആധാറും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സ്രോതസിൽ നിന്നും മുൻകൂർ ഈടാക്കുന്ന നികുതി അഥവാ ടിഡിഎസ് ഇരട്ടി നിരക്കിൽ ഈടാക്കും. എന്നാൽ അതുമാത്രമല്ല പ്രശ്നങ്ങൾ.

പാൻ കാർഡ് ഉള്ള വ്യക്തിയാണോ നിങ്ങൾ? അത് ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ രണ്ടു ദിവസത്തിനകം അതു ചെയ്യണം. ഇല്ലെങ്കിൽ പല വിധ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാം. പാനും ആധാറും മേയ് 31നകം ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി നികുതി നൽകേണ്ടി വരുമെന്ന് കേന്ദ്രആദായനികുതി വകുപ്പ് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. അതായത് പാനും ആധാറും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സ്രോതസിൽ നിന്നും മുൻകൂർ ഈടാക്കുന്ന നികുതി അഥവാ ടിഡിഎസ് ഇരട്ടി നിരക്കിൽ ഈടാക്കും. എന്നാൽ അതുമാത്രമല്ല പ്രശ്നങ്ങൾ. മേയ് 31 എന്ന ഡെഡ് ലൈനിനെ കുറിച്ച് ഏപ്രില്‍ 23ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. അതിനെത്തുടര്‍ന്ന് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഓര്‍മപ്പെടുത്തലുകളും നടത്തുന്നുണ്ട്.
∙ ലിങ്ക് ചെയ്യാൻ 1000 രൂപ പിഴ
പാനും ആധാറും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 2023 ആയിരുന്നു. അതു ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ പാൻ ഇപ്പോൾ പ്രവർത്തന രഹിതമായിരിക്കും. എപ്പോഴാണോ രണ്ടും ലിങ്ക് ചെയ്യുന്നത് അപ്പോൾ മാത്രമേ പാൻ വീണ്ടും പ്രവർത്തന സജ്ജമാകൂ. അതുവരെ പാൻ ആവശ്യമായ ഇടപാടുകളൊന്നും നിങ്ങൾക്ക് സാധ്യമാകില്ല. ഇനി രണ്ടും ലിങ്ക് ചെയ്യണമെങ്കില്‍ 1000 രൂപ പിഴ അടയക്കണം. അതായത് പാനും ആധാറും ലിങ്ക് ചെയ്യാനുള്ള അപേക്ഷ നല്‍കും മുൻപ് പിഴ അടയ്ക്കണം.
∙ ഓൺലൈനായി ലിങ്ക് ചെയ്യാം
ആദായനികുതി വകുപ്പിന്റെ www.incometax.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പോയി നിങ്ങളുടെ പാൻ നൽകുക. മൊബൈൽ നമ്പർ കൊടുക്കുക. വരുന്ന ഒടിപി വേരിഫൈ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ പേയ്മെന്റ് പേജിലേയ്ക്ക് റീ ഡയറക്ട് ചെയ്യപ്പെടും. അവിടെ 1000 രൂപ എന്നു പൂരിപ്പിച്ച് പേയ്മെന്റ് പൂർത്തിയാക്കുക. തുടർന്ന് ഇ–ഫയലിങ് പോർട്ടലിൽ തന്നെ വീണ്ടും പോയി quicklinks ക്ലിക് ചെയ്യുക. ലിങ്ക് ആധാര്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കി വാലിഡേറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക.
ആധാര്‍ കാര്‍ഡിലേതു പോലെ നിങ്ങളുടെ പേര് ചേര്‍ക്കുക മൊബൈല്‍ നമ്പറും നല്‍കി ലിങ്ക് ആധാര്‍ എന്നതില്‍ ക്ലിക് ചെയ്യുക. മൊബൈല്‍ ഫോണിൽ വരുന്ന ഒടിപി നല്‍കി വാലിഡേറ്റ് എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. ലിങ്ക് ആധാറിൽ ക്ലിക് ചെയ്യുക. ആധാറിലേയും പാൻ കാർഡിലേയും പേര്, ജനനതീയതി, തുടങ്ങിയ വിവരങ്ങൾ സമാനമാണെങ്കിൽ രണ്ടും ലിങ്ക് ചെയ്യും. അതല്ല വിവരങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിൽ ആദ്യം അതു തിരുത്തിയിട്ടു വീണ്ടും ലിങ്ക് ചെയ്യണം.
∙ ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാൻ
ഇനി പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന വിശ്വാസത്തിലാണോ നിങ്ങൾ. ആ വിശ്വാസം തെറ്റാണെങ്കിൽ നികുതിയിനത്തിൽ വലിയ നഷ്ടം സംഭവിക്കാം. അതൊഴിവാക്കാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. അതിന് incometax.gov.in എന്ന ഓഫിഷ്യല്‍ ലിങ്കില്‍ പോകുക. എന്നിട്ട് ക്വിക് ലിങ്ക്‌സിൽ നിന്ന് ലിങ്ക് ആധാര്‍ സ്റ്റാറ്റസ് തിരഞ്ഞെടുക്കുക. നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക. അതിനു ശേഷം വ്യൂ ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്നതില്‍ ക്ലിക് ചെയ്യുക. അപ്പോൾ നിങ്ങളുടെസ്റ്റാറ്റസ് സ്‌ക്രീനില്‍ തെളിയും. ലിങ്ക് ചെയ്തിട്ടില്ല എന്നാണെങ്കിൽ ഉടനെ തന്നെ അതു ചെയ്യുക. ഇനി യുഐഡിഎഐ നിങ്ങളുടെ അപേക്ഷയില്‍ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്നതേ ഉള്ളൂ എന്നാണ് കാണിക്കുന്നതെങ്കിൽ അൽപം കാത്തിരിക്കുക. എന്നിട്ട് വീണ്ടും സ്റ്റാറ്റസ് ചെയ്ത് ലിങ്ക് ആയി എന്നു ഉറപ്പാക്കണം.
ലിങ്ക് ചെയ്തില്ലെങ്കിൽ എന്തു സംഭവിക്കും?
ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. പാൻ ആവശ്യമായ സേവനങ്ങൾ ഒന്നും പിന്നെ നിങ്ങൾക്ക് ലഭ്യമാക്കില്ല.
∙ ഇന്‍കം ടാക്‌സ് റിട്ടേൺ ഫയല്‍ ചെയ്യണമെങ്കിൽ ഇവ രണ്ടും ലിങ്ക് ചെയ്തിരിക്കണം. ഇല്ലെങ്കിൽ ആദായ നികുതി വകുപ്പ് നിങ്ങളുടെ റിട്ടേണ്‍ നിരസിക്കും. പിന്നെ അതുമായി ബന്ധപ്പെട്ട പിഴയും ശിക്ഷാ നടപടികളും നേരിടേണ്ടി വരും.
∙ ഐടിആർ ഫയല്‍ ചെയ്യാന്‍ ആകില്ലെന്നു മാത്രമല്ല അർഹമായ റീഫണ്ട് ലഭിക്കുകയുമില്ല.
∙ പാസ് പോര്‍ട്ട് ലഭിക്കില്ല.
∙ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന വിവിധ സബ്‌സിഡികൾ കിട്ടാതെ വരാം.
∙ വിദ്യാർഥികൾക്കു സർക്കാരിൽ നിന്നും ലഭിക്കുന്ന സ്‌കോളർഷിപ്പു മറ്റ് ആനുകൂല്യങ്ങളും നിരസിക്കപ്പെടാം.
∙ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ പോലും സാധ്യമാകില്ല.
∙ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകൾ കിട്ടില്ല.
∙ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം സാധ്യമാകില്ല.
∙ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങൾ ലഭിക്കാന്‍ ബുദ്ധിമുട്ടാകും.
∙ നിങ്ങളുടെ പാന്‍കാര്‍ഡിനു എന്തെങ്കിലും കേടുപാട് പറ്റുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ പുതിയതിന് അപേക്ഷിക്കാൻ കഴിയാതെ വരാം. കാരണം പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ ആധാര്‍ നമ്പര്‍ അതില്‍ നല്‍കണമെന്നത് നിർബന്ധമാണ്.
∙ ടിസിഎസ്, ടിഡിഎസ് എന്നിവ ഉയര്‍ന്ന നിരക്കില്‍ ഈടാക്കും. എന്നു മാത്രമല്ല നിങ്ങളില്‍ നിന്നും ടിഡിഎസ് ടിസിഎസ് ഇനത്തില്‍ പിടിച്ച മുന്‍കൂര്‍നികുതി ഫോം 26 എഎസില്‍ കാണിക്കില്ല. എന്നു മാത്രമല്ല ഇവയ്ക്ക് റീണ്ടിനു സാധ്യതയുണ്ടെങ്കിൽ അത് അപ്ലെ ചെയ്യാനുമാകില്ല.
∙ ബാങ്ക്, പോസ്റ്റ് ഓഫിസ്, ട്രഷറി നിക്ഷേപങ്ങളിൽ നിന്ന് ടിഡിഎസ് പിടിക്കാതിരിക്കാനായി 15ജി, 15എച്ച് ഡിക്ലറേഷനുകൾ സമര്‍പ്പിക്കാനാകാതെ വരാം.
∙ ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ പണമായി ബാങ്കിലോ പോസ്റ്റ് ഓഫിസിലോ ഇടപാടു നടത്താനാകില്ല.
∙ നിധി കമ്പനികൾ, എന്‍ബിഎഫ്‌സി എന്നിവയടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാനാകില്ല.
∙ ഒരു സാമ്പത്തികവര്‍ഷം 2.5 ലക്ഷം രൂപയില്‍ കൂടുതലുള്ള പണം ഇടപാടുകൾ തടസപ്പെടാം.
∙ രണ്ടു ലക്ഷത്തില്‍ കൂടുതല്‍ തുകയ്ക്കുള്ള വില്‍പനയോ വാങ്ങനോ നടത്താനാകില്ല.