പോളർ സയൻസിൽ കുറച്ചു വർഷങ്ങളായി ഇന്ത്യ വലിയ മുന്നേറ്റമാണു നടത്തുന്നത്. 2018ൽ ആർട്ടിക് മേഖലയിലേക്കുള്ള ശൈത്യകാല പര്യവേക്ഷണങ്ങൾക്കു തുടക്കമിട്ട് ഏറെ വൈകാതെയാണ് അന്റാർട്ടിക്ക ഉടമ്പടിയുമായി (അന്റാർട്ടിക്ക ട്രീറ്റി) ബന്ധപ്പെട്ട സുപ്രധാനമായ യോഗത്തിനു രാജ്യം ആതിഥ്യം വഹിക്കുന്നത്. അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട രാജ്യാന്തര പാർലമെന്റാണു കൊച്ചിയിൽ നടക്കുന്ന അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനായോഗം (എടിസിഎം). ശാസ്ത്രം, നയരൂപീകരണം, ഭരണനിർവഹണം, മറ്റു പദ്ധതികൾ തുടങ്ങി അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട ഏതു കാര്യത്തിന്റെയും അവസാനവാക്കാണ് എടിസിഎം. 2007ൽ ന്യൂഡൽഹിയിലാണു രാജ്യം ആദ്യമായി എടിസിഎമ്മിന് ആതിഥേയരായത്. ഇപ്പോൾ വീണ്ടും ആതിഥ്യം വഹിക്കുന്നത് അന്റാർട്ടിക്കയുടെ സംരക്ഷണത്തിൽ രാജ്യത്തിന്റെ പങ്കിനെ കൂടുതൽ ശ്രദ്ധേയമാക്കും. അന്റാർട്ടിക്ക ഉടമ്പടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നതിലും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയുടെ സംരക്ഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോളർ സയൻസിൽ കുറച്ചു വർഷങ്ങളായി ഇന്ത്യ വലിയ മുന്നേറ്റമാണു നടത്തുന്നത്. 2018ൽ ആർട്ടിക് മേഖലയിലേക്കുള്ള ശൈത്യകാല പര്യവേക്ഷണങ്ങൾക്കു തുടക്കമിട്ട് ഏറെ വൈകാതെയാണ് അന്റാർട്ടിക്ക ഉടമ്പടിയുമായി (അന്റാർട്ടിക്ക ട്രീറ്റി) ബന്ധപ്പെട്ട സുപ്രധാനമായ യോഗത്തിനു രാജ്യം ആതിഥ്യം വഹിക്കുന്നത്. അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട രാജ്യാന്തര പാർലമെന്റാണു കൊച്ചിയിൽ നടക്കുന്ന അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനായോഗം (എടിസിഎം).

ശാസ്ത്രം, നയരൂപീകരണം, ഭരണനിർവഹണം, മറ്റു പദ്ധതികൾ തുടങ്ങി അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട ഏതു കാര്യത്തിന്റെയും അവസാനവാക്കാണ് എടിസിഎം. 2007ൽ ന്യൂഡൽഹിയിലാണു രാജ്യം ആദ്യമായി എടിസിഎമ്മിന് ആതിഥേയരായത്. ഇപ്പോൾ വീണ്ടും ആതിഥ്യം വഹിക്കുന്നത് അന്റാർട്ടിക്കയുടെ സംരക്ഷണത്തിൽ രാജ്യത്തിന്റെ പങ്കിനെ കൂടുതൽ ശ്രദ്ധേയമാക്കും. അന്റാർട്ടിക്ക ഉടമ്പടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നതിലും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കുന്നതിലുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

അന്റാർട്ടിക്കയിലെ മഞ്ഞുമലകൾ (Photo: FELIPE TRUEBA/INACH/AFP)
ADVERTISEMENT

എടിസിഎമ്മിനൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ (സിഇപി) യോഗവും കൊച്ചിയിൽ നടക്കുന്നുണ്ട്. അന്റാർട്ടിക്കയിലെ പരിസ്ഥിതി സംരക്ഷണം, പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ ഈ സമിതിയുടെ ഇടപെടൽ നിർണായകമാണ്. രണ്ടു കാര്യങ്ങൾകൊണ്ട് ഇത്തവണത്തെ എടിസിഎം കൂടുതൽ ശ്രദ്ധേയമാണ്. അന്റാർട്ടിക്കയിലെ ടൂറിസം പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള മാർഗനിർദേശങ്ങൾ തയാറാക്കാൻ പ്രത്യേക വർക്കിങ് ഗ്രൂപ്പ് ചർച്ചകൾ നടക്കുന്നുവെന്നതാണ് ഒരു കാര്യം. അന്റാർട്ടിക്കയിലെ പര്യവേക്ഷണം ശക്തമാക്കാൻ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയ പുതിയ ഗവേഷണ കേന്ദ്രം ‘മൈത്രി– 2’ സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപനമാണ് രണ്ടാമത്തേത്.

അന്റാർട്ടിക്കയിൽ 3 ഗവേഷണ കേന്ദ്രങ്ങൾ രാജ്യം സ്ഥാപിച്ചിട്ടുണ്ട്. കിഴക്കൻ അന്റാർട്ടിക്കയിലെ ക്വീൻ മോഡ് ലാൻഡിലെ പ്രിൻസസ് ആസ്ട്രിഡ് തീരത്ത് 1983ൽ സ്ഥാപിച്ച ദക്ഷിണ ഗംഗോത്രിയാണ് ആദ്യകേന്ദ്രം. എന്നാൽ, മഞ്ഞിൽ മുങ്ങിപ്പോയതിനാൽ ഈ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. 

1989ൽ ക്വീൻ മോഡ് ലാൻഡിലെ ഷിർമാക്കർ ഒയാസിസിൽ സ്ഥാപിച്ചതാണു മൈത്രി സ്റ്റേഷൻ. നിശ്ചയിച്ച കാലപരിധി പിന്നിട്ടെങ്കിലും അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 2012ൽ ലാർസ്മാൻ മലനിരയിൽ സ്ഥാപിച്ച ഭാരതിയാണ് അന്റാർട്ടിക്കയിലെ രാജ്യത്തിന്റെ ഗവേഷണ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടത്.

അന്റാർട്ടിക്കയിൽനിന്നുള്ള ദൃശ്യം. Image Credit: Frank Günther/istockphoto
ADVERTISEMENT

ധ്രുവമേഖലകളിലെ ഗവേഷണത്തിൽ ഇന്ത്യ മുൻപന്തിയിലാണ്. അന്റാർട്ടിക്കയ്ക്കു പുറമേ ആർട്ടിക് മേഖലയിലും (സ്വാൽബാഡിലെ ഹിമാദ്രി ഗവേഷണ കേന്ദ്രം) ഹിമാലയത്തിലും (ഹിമാചൽപ്രദേശിലെ സ്പീറ്റിയിലെ ഹിമാൻഷ് ഗവേഷണ കേന്ദ്രം) രാജ്യത്തിന് ആധുനിക ഗവേഷണ സംവിധാനങ്ങളുണ്ട്. അന്റാർട്ടിക്ക ഉടമ്പടിയിൽ കൂടിയാലോചനാപദവിയുള്ള, നിർണായകമായ വോട്ടവകാശമുള്ള 29 രാജ്യങ്ങളിലൊന്നാണ് നമ്മൾ. ആർട്ടിക് കൗൺസിലിൽ 2013 മുതൽ രാജ്യത്തിനു നിരീക്ഷക പദവിയുമുണ്ട്. ആർട്ടിക് മേഖലയിലെ പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും മുൻനിർത്തി സമഗ്രമായ നയവും രാജ്യം മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിൽ ഗോവയിൽ പ്രവർത്തിക്കുന്ന നാഷനൽ സെന്റർ ഫോർ പോളർ ആൻഡ് ഓഷ്യൻ റിസർച്ചാണ് (എൻസിപിഒആർ) ധ്രുവമേഖലകളിലെ ഇന്ത്യയുടെ ഗവേഷണ പദ്ധതികൾക്കു നേതൃത്വം നൽകുന്നത്. ശാസ്ത്ര പര്യവേക്ഷണങ്ങൾക്കും രാജ്യാന്തര സഹകരണത്തിനുമുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ ഗവേഷണ പദ്ധതികൾ. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, ജൈവവൈവിധ്യം, സമുദ്രാന്തരീക്ഷത്തിലെ മാറ്റങ്ങൾ തുടങ്ങി ഒട്ടേറെ ഘടകങ്ങളെ നിയന്ത്രിക്കുന്ന ദുർബലമായ ആവാസവ്യവസ്ഥയും വെല്ലുവിളികളും നിറഞ്ഞ ധ്രുവമേഖലകളിലെ ഗവേഷണം രാജ്യത്തിനു മുന്നിൽ തുറക്കുന്നത് അതുല്യമായ അവസരങ്ങളും അനന്തമായ സാധ്യതകളുമാണ്.

കിരൺ റിജിജു (ചിത്രം: മനോരമ)
ADVERTISEMENT

കഴിഞ്ഞ വർഷം മേയിലാണ് ഇന്ത്യ ജി20 അധ്യക്ഷപദവി ഏറ്റെടുത്തത്. അതിന്റെ ഭാഗമായി സുസ്ഥിരമായ ബ്ലൂ ഇക്കോണമി, മലിനീകരണം, സമുദ്രവുമായി ബന്ധപ്പെട്ട ആസൂത്രണം, സാങ്കേതികവിദ്യ, തീരദേശ ടൂറിസം, ജൈവ വൈവിധ്യം, സംരക്ഷണം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ നൂതനവും ഗവേഷണവുമായി ബന്ധപ്പെട്ടുള്ളതുമായ ഒട്ടേറെ കൂട്ടായ്മകൾ ഭൗമശാസ്ത്ര മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളുടെ സർക്കാർ പ്രതിനിധികൾ ഉൾപ്പെടുന്ന ഉന്നതതല ചർച്ചകൾക്ക് ആതിഥ്യം വഹിക്കുന്നതു രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ വളർച്ചയുടെ തെളിവാണ്. ശാസ്ത്ര വിജ്ഞാന മേഖലയിലും സുസ്ഥിരമായ സഹകരണത്തിലും ലോകത്തെ പ്രധാന ശക്തിയായി രാജ്യം മാറിയെന്ന് അടിവരയിടുന്നതാണിത്. അറിവിനു വേണ്ടിയുള്ള അന്വേഷണവും ക്രിയാത്മകമായ ഇടപെടലും ഇന്ത്യ എന്നും തുടരുക തന്നെ ചെയ്യും.

English Summary:

New Antarctic Research Center Maitri-2 Announced by India - Minister Kiren Rijiju Writes