പടമില്ലാ കാലത്ത് സഹായിച്ച എസ്പിബിക്കും നോട്ടിസ്: ‘എന്റെ പാട്ട് പാടരുത്’: ഇളയരാജ കോപ്പിയടിയെന്ന് സഹോദരൻ: വിവാദശ്രുതികളേറെ
ഇസൈ ജ്ഞാനി ഇളയരാജയുടെ പാട്ടുകൾ കാട്ടു തേൻ പോലെയാണെന്ന് തമിഴ് മക്കൾ പറയും. പഴകും തോറും മാധുര്യം കൂടുന്ന ഈണങ്ങൾ. എഴുപതുകളിലും എൺപതുകളിലും രാജ ഈണമിട്ട പാട്ടുകൾ ഇന്നും സംഗീത പ്രേമികളുടെ മനസ്സിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. എന്നാൽ, 40 വർഷം മുൻപ് രാജ ഈണമിട്ടൊരു പാട്ട് വിവാദത്തിന്റെ അപശ്രുതിയോടെ തമിഴകമാകെ ചർച്ച ചെയ്യുകയാണിപ്പോൾ. കാലത്തെ അതിജീവിക്കുന്ന അതിന്റെ ഈണമോ ആസ്വാദന ഭംഗിയോ അല്ല ചർച്ചകളുടെ കാതൽ. പാട്ടിന് ഈണമൊരുക്കിയ സംഗീത സംവിധായകൻ ഇളയരാജ, സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായ ‘കൂലി’ സിനിമയുടെ അണിയറ പ്രവർത്തകർക്കയച്ച വക്കീൽ നോട്ടിസിനെച്ചൊല്ലിയാണ് ചർച്ചകൾ കൊഴുക്കുന്നത്. 1983ൽ പുറത്തിറങ്ങിയ 'തങ്കമകൻ' എന്ന ചിത്രത്തിലെ ‘വാ വാ പക്കം വാ’ എന്ന പാട്ടാണ് വിവാദത്തിന്റെ വെള്ളിത്തിരയിൽ നിറഞ്ഞോടുന്നത്. എസ്.പി.ബാലസുബ്രഹ്മണ്യവും വാണി ജയറാമും പാടിത്തകർത്ത ഗാനം. രജനീകാന്തിന്റെ പുതിയ സിനിമയായ ‘കൂലിയുടെ’ ടീസറിൽ ഈ ഗാനം ഉപയോഗിച്ചിരുന്നു. തമിഴ് സംഗീത ലോകത്തെ പുതിയ സെൻസേഷൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അനുമതിയില്ലാതെ ഗാനമുപയോഗിച്ചതിലൂടെ പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ നോട്ടിസ് അയച്ചിരിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും തിരയിൽ തരംഗം തീർത്ത ‘മഞ്ഞുമ്മൽ ബോയ്സിന്റെ’
ഇസൈ ജ്ഞാനി ഇളയരാജയുടെ പാട്ടുകൾ കാട്ടു തേൻ പോലെയാണെന്ന് തമിഴ് മക്കൾ പറയും. പഴകും തോറും മാധുര്യം കൂടുന്ന ഈണങ്ങൾ. എഴുപതുകളിലും എൺപതുകളിലും രാജ ഈണമിട്ട പാട്ടുകൾ ഇന്നും സംഗീത പ്രേമികളുടെ മനസ്സിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. എന്നാൽ, 40 വർഷം മുൻപ് രാജ ഈണമിട്ടൊരു പാട്ട് വിവാദത്തിന്റെ അപശ്രുതിയോടെ തമിഴകമാകെ ചർച്ച ചെയ്യുകയാണിപ്പോൾ. കാലത്തെ അതിജീവിക്കുന്ന അതിന്റെ ഈണമോ ആസ്വാദന ഭംഗിയോ അല്ല ചർച്ചകളുടെ കാതൽ. പാട്ടിന് ഈണമൊരുക്കിയ സംഗീത സംവിധായകൻ ഇളയരാജ, സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായ ‘കൂലി’ സിനിമയുടെ അണിയറ പ്രവർത്തകർക്കയച്ച വക്കീൽ നോട്ടിസിനെച്ചൊല്ലിയാണ് ചർച്ചകൾ കൊഴുക്കുന്നത്. 1983ൽ പുറത്തിറങ്ങിയ 'തങ്കമകൻ' എന്ന ചിത്രത്തിലെ ‘വാ വാ പക്കം വാ’ എന്ന പാട്ടാണ് വിവാദത്തിന്റെ വെള്ളിത്തിരയിൽ നിറഞ്ഞോടുന്നത്. എസ്.പി.ബാലസുബ്രഹ്മണ്യവും വാണി ജയറാമും പാടിത്തകർത്ത ഗാനം. രജനീകാന്തിന്റെ പുതിയ സിനിമയായ ‘കൂലിയുടെ’ ടീസറിൽ ഈ ഗാനം ഉപയോഗിച്ചിരുന്നു. തമിഴ് സംഗീത ലോകത്തെ പുതിയ സെൻസേഷൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അനുമതിയില്ലാതെ ഗാനമുപയോഗിച്ചതിലൂടെ പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ നോട്ടിസ് അയച്ചിരിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും തിരയിൽ തരംഗം തീർത്ത ‘മഞ്ഞുമ്മൽ ബോയ്സിന്റെ’
ഇസൈ ജ്ഞാനി ഇളയരാജയുടെ പാട്ടുകൾ കാട്ടു തേൻ പോലെയാണെന്ന് തമിഴ് മക്കൾ പറയും. പഴകും തോറും മാധുര്യം കൂടുന്ന ഈണങ്ങൾ. എഴുപതുകളിലും എൺപതുകളിലും രാജ ഈണമിട്ട പാട്ടുകൾ ഇന്നും സംഗീത പ്രേമികളുടെ മനസ്സിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. എന്നാൽ, 40 വർഷം മുൻപ് രാജ ഈണമിട്ടൊരു പാട്ട് വിവാദത്തിന്റെ അപശ്രുതിയോടെ തമിഴകമാകെ ചർച്ച ചെയ്യുകയാണിപ്പോൾ. കാലത്തെ അതിജീവിക്കുന്ന അതിന്റെ ഈണമോ ആസ്വാദന ഭംഗിയോ അല്ല ചർച്ചകളുടെ കാതൽ. പാട്ടിന് ഈണമൊരുക്കിയ സംഗീത സംവിധായകൻ ഇളയരാജ, സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായ ‘കൂലി’ സിനിമയുടെ അണിയറ പ്രവർത്തകർക്കയച്ച വക്കീൽ നോട്ടിസിനെച്ചൊല്ലിയാണ് ചർച്ചകൾ കൊഴുക്കുന്നത്. 1983ൽ പുറത്തിറങ്ങിയ 'തങ്കമകൻ' എന്ന ചിത്രത്തിലെ ‘വാ വാ പക്കം വാ’ എന്ന പാട്ടാണ് വിവാദത്തിന്റെ വെള്ളിത്തിരയിൽ നിറഞ്ഞോടുന്നത്. എസ്.പി.ബാലസുബ്രഹ്മണ്യവും വാണി ജയറാമും പാടിത്തകർത്ത ഗാനം. രജനീകാന്തിന്റെ പുതിയ സിനിമയായ ‘കൂലിയുടെ’ ടീസറിൽ ഈ ഗാനം ഉപയോഗിച്ചിരുന്നു. തമിഴ് സംഗീത ലോകത്തെ പുതിയ സെൻസേഷൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അനുമതിയില്ലാതെ ഗാനമുപയോഗിച്ചതിലൂടെ പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ നോട്ടിസ് അയച്ചിരിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും തിരയിൽ തരംഗം തീർത്ത ‘മഞ്ഞുമ്മൽ ബോയ്സിന്റെ’
ഇസൈ ജ്ഞാനി ഇളയരാജയുടെ പാട്ടുകൾ കാട്ടു തേൻ പോലെയാണെന്ന് തമിഴ് മക്കൾ പറയും. പഴകും തോറും മാധുര്യം കൂടുന്ന ഈണങ്ങൾ. എഴുപതുകളിലും എൺപതുകളിലും രാജ ഈണമിട്ട പാട്ടുകൾ ഇന്നും സംഗീത പ്രേമികളുടെ മനസ്സിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. എന്നാൽ, 40 വർഷം മുൻപ് രാജ ഈണമിട്ടൊരു പാട്ട് വിവാദത്തിന്റെ അപശ്രുതിയോടെ തമിഴകമാകെ ചർച്ച ചെയ്യുകയാണിപ്പോൾ. കാലത്തെ അതിജീവിക്കുന്ന അതിന്റെ ഈണമോ ആസ്വാദന ഭംഗിയോ അല്ല ചർച്ചകളുടെ കാതൽ. പാട്ടിന് ഈണമൊരുക്കിയ സംഗീത സംവിധായകൻ ഇളയരാജ, സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായ ‘കൂലി’ സിനിമയുടെ അണിയറ പ്രവർത്തകർക്കയച്ച വക്കീൽ നോട്ടിസിനെച്ചൊല്ലിയാണ് ചർച്ചകൾ കൊഴുക്കുന്നത്.
1983ൽ പുറത്തിറങ്ങിയ 'തങ്കമകൻ' എന്ന ചിത്രത്തിലെ ‘വാ വാ പക്കം വാ’ എന്ന പാട്ടാണ് വിവാദത്തിന്റെ വെള്ളിത്തിരയിൽ നിറഞ്ഞോടുന്നത്. എസ്.പി.ബാലസുബ്രഹ്മണ്യവും വാണി ജയറാമും പാടിത്തകർത്ത ഗാനം. രജനീകാന്തിന്റെ പുതിയ സിനിമയായ ‘കൂലിയുടെ’ ടീസറിൽ ഈ ഗാനം ഉപയോഗിച്ചിരുന്നു. തമിഴ് സംഗീത ലോകത്തെ പുതിയ സെൻസേഷൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അനുമതിയില്ലാതെ ഗാനമുപയോഗിച്ചതിലൂടെ പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ നോട്ടിസ് അയച്ചിരിക്കുന്നത്.
കേരളത്തിലെയും തമിഴ്നാട്ടിലെയും തിരയിൽ തരംഗം തീർത്ത ‘മഞ്ഞുമ്മൽ ബോയ്സിന്റെ’ അണിയറ പ്രവർത്തകരാണു രാജയുടെ കോപത്തിന് ഏറ്റവും ഒടുവിൽ പാത്രമായിരിക്കുന്നത്. സിനിമയിൽ ‘കൺമണീ അൻപോടു കാതലൻ’ എന്ന പാട്ട് അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാണ് ആരോപണം. ‘ഗുണ’ എന്ന ചിത്രത്തിൽ ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച ഈ പാട്ട് അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്. ഇത്തരത്തിൽ തമിഴകത്തിന്റെ സ്റ്റൈൽ മന്നനും അനിരുദ്ധും മലയാള സിനിമാ പ്രവർത്തകരും ഒരു വശത്ത്, ഇസൈ ജ്ഞാനി മറുവശത്ത്.. ഈ നേര്‍ക്കുനേർ പോരാട്ടം തുടരുമ്പോൾ, ഇളയരാജ കൊളുത്തി വിട്ട പഴയ ചില വിവാദ കൊടുങ്കാറ്റുകളും ചർച്ചയിലേക്കു വരികയാണ്.
ഇളയരാജയുടെ സംഗീതയാത്രയിലെ ‘സ്വന്തം ബാലുവായിരുന്ന’ എസ്.പി ബാലസുബ്രഹ്മണ്യം മുതൽ സ്വന്തം സഹോദരൻ ഗംഗൈ അമരൻ വരെയുള്ളവരെ ആ വിവാദത്തിന്റെ മറുതലയ്ക്കൽ കാണാം. തേനിയിലെ പണ്ണൈപുരത്ത് നിന്നെത്തി തമിഴ് സിനിമാ സംഗീതത്തിന്റെ തലവര മാറ്റിക്കുറിച്ച ഇളയരാജ 80–ാം വയസ്സിലും വിവാദങ്ങൾക്ക് ഈണം മീട്ടുന്നു. സംഗീതത്തിലെ ‘പെരിയ രാജയായി’ തമിഴകമാകെ കൊണ്ടാടുമ്പോഴും പാട്ടിനു പുറത്തെ ‘സംവിധാനങ്ങൾ’ വിമർശനങ്ങളുടെ മുനയും ഇളയരാജയ്ക്കു നേരെ തിരിച്ചുവിടുന്നു.
∙തേനിയുടെ രാസയ്യ, ദേവി കുളത്തിന്റെ സഖാവ്...
തേനിക്ക് രാസയ്യയാണ് ഇളയരാജ. ഗ്രാമത്തിലെ ദരിദ്ര ദലിത് കർഷകനായിരുന്ന ഡാനിയൽ രാമസാമിയുടെ മൂന്നാമത്തെ മകൻ. തമിഴ് തോട്ടം തൊഴിലാളികൾ ഏറെയുള്ള ഇടുക്കിയിലെ ദേവികുളത്തും പരിസര പ്രദേശങ്ങളിലും ഇളയരാജയുടെ മേൽവിലാസം മറ്റൊന്നായിരുന്നു– സഖാവ് പാവലർ വരദരാജന്റെ തമ്പി. തേനിയിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്ന് തമിഴ് സിനിമാ സംഗീത സാമ്രാജ്യത്തിന്റെ ചക്രവർത്തിപദത്തിലേക്കുള്ള ഇളയരാജയുടെ യാത്ര വിവരിക്കുമ്പോൾ ആദ്യം നന്ദി പറയേണ്ട വ്യക്തികളിലൊരാളാണ് പാവലർ വരദരാജൻ. തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിലെങ്ങും പാടിയും പറഞ്ഞും കമ്യൂണിസ്റ്റ് ആശയം പ്രചരിപ്പിച്ച സഖാവ്.
നാലാൾ കൂടുന്ന കവലകളും അങ്ങാടികളുമെല്ലാം അന്ന് വരദരാജനും സംഘത്തിനും അരങ്ങായിരുന്നു. കമ്പത്ത് നടന്ന അത്തരമൊരു പരിപാടിയിലാണ് രാസയ്യ ആദ്യമായി ജനക്കൂട്ടത്തിനു മുന്നിൽ ഹാർമോണിയം കയ്യിലെടുത്തത്. സംഘത്തിലെ പതിവു ഹാർമോണിസ്റ്റും വരദരാജനും തമ്മിൽ ഒന്നും രണ്ടും പറഞ്ഞു പിണങ്ങി. പകരം ആളെ അന്വേഷിച്ചു നടക്കുന്നതിനിടെ അമ്മ ചിന്നത്തായ് ആണ് രാസയ്യയുടെ പേര് നിർദേശിച്ചത്. ആദ്യമായി പൊതുവേദിയിൽ പാടിയതിനു പിന്നിലുമുണ്ട് അത്തരമൊരു യാദൃച്ഛികത.
തിരുച്ചിറപ്പള്ളിക്കടുത്ത് പാർട്ടിയുടെ കർഷക സമ്മേളനം നടക്കുന്നു. ആദ്യ ദിവസം വരദരാജന്റെ പാട്ടുണ്ട്. തലേന്നു മുതൽ അദ്ദേഹത്തിന് നിർത്താതെ പനി. വരില്ലെന്നറിയിച്ചിട്ടും സംഘാടകർ വണ്ടിയുമായി തേനിയിലെ ഗ്രാമത്തിലെത്തി. പനിച്ചു വിറച്ചു നിൽക്കുന്ന വരദരാജന് അന്നും വഴി പറഞ്ഞു കൊടുത്തത് അമ്മ ചിന്നത്തായിയാണ്. രാസയ്യ തന്നെയായിരുന്നു ആ വഴി. പരിപാടി തുടങ്ങിവച്ചത് വരദരാജന്റെ പാട്ടിലാണ്. തുടർന്ന് രാസയ്യ മൈക്ക് കയ്യിലെടുത്തു. പിന്നെ അതു താഴെവയ്ക്കാൻ ജനം സമ്മതിച്ചില്ല.
∙ ഇഎംഎസ് ചോദിച്ചു. വരദരാജൻ എവിടെ?
‘പാവലർ ബ്രദേഴ്സ്’ എന്നറിയപ്പെട്ടിരുന്ന വരദരാജന്റെയും സംഘത്തിന്റെയും കേളി ലോകമറിയുന്നതിൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനും ചെറിയൊരു പങ്കുണ്ട്. കേരള രൂപീകരണത്തിനു ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് 1958ൽ ദേവികുളത്താണ്. ബാലറ്റിലൂടെ ആദ്യമായി അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് പാർട്ടിക്കു മുന്നിലെ ആദ്യ ബലപരീക്ഷണം. റോസമ്മ പുന്നൂസായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി. ബി.കെ.നായർ കോൺഗ്രസിനു വേണ്ടി കളത്തിൽ. പെരുംതലൈവർ കാമരാജും സാക്ഷാൽ ഇന്ദിരാഗാന്ധിയും കോൺഗ്രസിനു വേണ്ടി പ്രചാരണത്തിനിറങ്ങി. ജ്യോതി ബസുവും എസ്.എ.ഡാങ്കെയും എംജിആറുമെല്ലാം റോസമ്മ പുന്നൂസിനു വേണ്ടിയും കളത്തിലിറങ്ങി.
കമ്യൂണിസ്റ്റ് പാർട്ടി പ്രചാരണത്തിലെ സൂപ്പർ ഹിറ്റ് ഐറ്റം പക്ഷേ, പാവലർ ബ്രദേഴ്സിന്റെ പാട്ടും പറച്ചിലുമായിരുന്നു. കഥയും ഗാനവും ആക്ഷേപഹാസ്യവും കൂട്ടിക്കലർത്തി വരദരാജനും സംഘവും അവതരിപ്പിച്ച പരിപാടികൾക്കായി ജനം തടിച്ചു കൂടി. വോട്ടെണ്ണിയപ്പോൾ റോസമ്മ പുന്നൂസ് 7089 വോട്ടിന് ജയിച്ചു. വിജയാഘോഷം നടന്നത് മൂന്നാറിലാണ്. വേദിയിലെത്തി പ്രസംഗിക്കാനെഴുന്നേറ്റ ഇഎംഎസ് ചോദിച്ചു– എവിടെ പാവലർ വരദരാജൻ?. സദസ്സിന്റെ മൂലയിലിരിക്കുകയായിരുന്ന വരദരാജനെ ഇഎംഎസ് വേദിയിൽ വിളിച്ചിരുന്നു. കേരള ‘മുതലമച്ചറുടെ’ ആദരവ് നേടിയ വരദരാജന്റെ കീർത്തി തമിഴകമെങ്ങും പ്രചരിച്ചു.
വരദരാജനെ പാർട്ടിയിലേക്കു കൊണ്ടുവന്ന, സ്വാതന്ത്ര്യ സമര സേനാനിയും തമിഴ്നാട്ടിലെ പാർട്ടി സ്ഥാപകനുമായ ഐ.മായാണ്ടി ഭാരതി പറഞ്ഞു.‘ഇതാണ് സഖാവിന്റെ വഴി. ഒരു ട്രൂപ്പ് തുടങ്ങണം. കമ്യൂണിസ്റ്റ് പോരാട്ട ഇതിഹാസങ്ങൾ നാടെങ്ങും പാടിപ്പറയണം’. എട്ടു വർഷത്തോളം വരദരാജന്റെ നേതൃത്വത്തിൽ ഭാസ്കറും ഇളയരാജയും ഗംഗൈ അമരനും ഉൾപ്പെടുന്ന പാവലർ ബ്രദേഴ്സ് തമിഴ്നാട്ടിലെ മുക്കിലും മൂലയിലും കറങ്ങി നടന്നു. കമ്യൂണിസ്റ്റ് വീര ചരിതങ്ങൾ പാടിപ്പറഞ്ഞു. വരദരാജൻ പിന്നെയും പാട്ടും പാർട്ടിയുമായി ഗ്രാമങ്ങൾ തോറും അലഞ്ഞു. അവസാനകാലത്ത് സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ് ഡിഎംകെയിൽ ചേർന്നു.
ഇളയരാജയും ഗംഗൈ അമരനും പുതിയ ആകാശങ്ങൾ തേടി മദിരാശിയിലേക്ക് വണ്ടി കയറി. വർഷങ്ങളുടെ അലച്ചിലിനൊടുവിൽ 1976ൽ അന്നക്കിളിയെന്ന ചിത്രത്തിൽ പാട്ടൊരുക്കാൻ ഇളയരാജയ്ക്ക് അവസരം ലഭിച്ചു. നിർമാതാവ് പഞ്ചു അരുണാചലം രാസയ്യയെ ഇളയരാജയാക്കി. തമിഴ് തിരയിൽനിന്നു നാട്ടുമണ്ണിന്റെ ഗന്ധമുള്ള ഈണം ഒഴുകിപ്പരന്നു..
∙‘മായാണ്ടി ഭാരതി ഒന്നും ചെയ്തില്ല’
സ്വാതന്ത്ര്യ സമര സേനാനിയും തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ ഐ. മായാണ്ടി ഭാരതി പാവലർ വരദരാജന്റെ സംഗീത ജീവിതത്തെ വഴി തിരിച്ചുവിട്ടതിന്റെ കഥ പറഞ്ഞുവല്ലോ. വരദരാജനു മായാണ്ടി ഭാരതി കാണിച്ചു കൊടുത്ത വഴിയിലൂടെയാണു ഇളയരാജ ചെന്നൈയിലെത്തിയതും പിന്നീട് ലോകമറിയുന്ന സംഗീത സംവിധായകനായതെന്നും പറയാറുണ്ട്. എന്നാൽ, പിന്നീട് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന കാലത്ത് നൽകിയ അഭിമുഖത്തിൽ ഇളയരാജ മായാണ്ടി ഭാരതിയെ തള്ളിപ്പറഞ്ഞു. പ്രതീക്ഷിച്ച സഹായം സംഗീത ജീവിതത്തിന്റെ തുടക്കത്തിൽ അദ്ദേഹത്തിൽ നിന്നു ലഭിച്ചില്ലെന്നായിരുന്നു ആരോപണം. ഇതിനെതിരെ പല കോണുകളിൽനിന്നു വ്യാപകമായ വിമർശനവും അന്നുണ്ടായി.
∙ബാലുവിന്റെ ‘വായ് പൊത്തിയ’ രാസ
തമിഴ് സിനിമാ ലോകം കീഴടക്കുന്നതിനു മുൻപ് ഉറ്റ ചങ്ങാതിമാരായി മാറിയവരാണ് ഇളയരാജയും എസ്.പി. ബാലസുബ്രഹ്മണ്യവും. എസ്പിബി തമിഴിൽ പാടിത്തുടങ്ങിയ കാലം. സിനിമയെന്ന കനവ് മനസ്സിൽ നിറച്ച് ഇളയരാജയും സഹോദരൻ ഗംഗൈ അമരനും ചെന്നൈയിൽ ചുറ്റിത്തിരിയുന്ന എഴുപതുകളുടെ തുടക്കം. എസ്പിബി സ്വന്തം സ്കൂട്ടറിന്റെ പിന്നിലിരുത്തി രാജയെ പല നിർമാതാക്കളുടെയും സംവിധായകരുടെയും വീടുകളിലേക്കു പോയിട്ടുണ്ട്. സിനിമ കൈകാട്ടി വിളിക്കുന്നതിനു മുൻപ് ചെറിയ ട്രൂപ്പുണ്ടാക്കി പലയിടങ്ങളിലും അവർ സംഗീത പരിപാടി അവതരിപ്പിച്ചു. പിന്നീട് രാജയുടെ ഈണവും എസ്പിബിയുടെ ശബ്ദവും ചേർന്നു സിനിമാ സംഗീത ചരിത്രത്തിൽ പുതിയ അധ്യായം തീർത്തു. ഇരുവരും ഹൃദയങ്ങൾ കൊണ്ടടുത്ത കൂട്ടുകാരായി.
ചലച്ചിത്ര ഗാന സപര്യയുടെ അൻപതാം വാർഷികത്തിൽ, 2017ൽ, എസ്പിബി വിദേശ പര്യടനത്തിനു പുറപ്പെട്ടു. അമേരിക്കയിൽ ആദ്യ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇളയരാജയുടെ വക്കീൽ നോട്ടിസ് ‘അരുമൈ നൻപനെ’ തേടിയെത്തി. താൻ സംഗീത സംവിധാനം നിർവഹിച്ച പാട്ടുകൾ പര്യടനത്തിൽ പാടരുതെന്ന തിട്ടൂരമായിരുന്നു നോട്ടിസിൽ. ഹൃദയം തകർന്നെങ്കിലും രാജയുടെ പാട്ടുകളില്ലാതെ എസ്പിബിയുടെ സംഘം പര്യടനം വിജയകരമായി പൂർത്തിയാക്കി. തമിഴ്നാട്ടിൽ കോപ്പിറൈറ്റ് ചർച്ചകൾ പൊടിപൊടിച്ചു. ഉറ്റ സ്നേഹിതന്മാർ തമ്മിൽ അകന്നു.
വർഷങ്ങൾക്കു ശേഷം ‘തമിഴരസൻ’ എന്ന ചിത്രത്തിൽ പാടാൻ ഇളയരാജ നേരിട്ട് എസ്പിബിയെ വിളിച്ചതോടെ പിണക്കം മാറി. തമിഴ് നിർമാതാക്കളുടെ സംഘടന ഇളയരാജയുടെ 76–ാം പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗീത പരിപാടിയിലും എസ്പിബിയെത്തി. പല പാട്ടുകൾ പാടി പരസ്പരം ആലിംഗനം ചെയ്തു അവർ പഴയ രാസയും ബാലുവുമായി. കോവിഡ് എന്ന അപശ്രുതിയിൽ എസ്പിബിയെന്ന നക്ഷത്രം പൊലിഞ്ഞപ്പോൾ, ക്ഷേത്ര നഗരിയായ തിരുവണ്ണാമലയിലെത്തി ദീപം തെളിച്ച് ഇളയരാജ കണ്ണീരോടെ പറഞ്ഞു. ‘ ബാലൂ, എന്നോടു പറയാതെ നീ ഇത്ര വേഗം എങ്ങോട്ടാണു പോയത്’.
∙ വൈരം, വൈരമുത്തു
ഇളയരാജയുടെ ഈണം, വൈരമുത്തുവിന്റെ വരികൾ– കാട്ടാറിനു പാദസരം ചുറ്റിയ പോലെ മനോഹരമായൊരു കാലം. 1980ൽ നിഴലുകൾ എന്ന ചിത്രത്തിലൂടെയാണു സൂപ്പർ ഹിറ്റ് കൂട്ടുകെട്ടു പിറവിയെടുത്തത്. പിന്നീട് പാട്ടിന്റെ പൂക്കാലം. ‘കൊടിയിലേ മല്ലിയപ്പൂ’, ‘ പൊത്തിവച്ച മല്ലിക മൊട്ട് ’, ‘ഇളയ നിലാ’, ‘എന്ന സത്തം ഇന്ത നേരം’,‘നാൻ പാടും മൗനരാഗം’, ‘തെൻട്രൽ വന്നു തീണ്ടുമ്പോത്’... എത്രയെത്ര പാട്ടുകൾ. പാതിയിൽ നിലച്ചൊരു മനോഹര ഗാനം പോലെ ആ കൂട്ടുകെട്ട് പെട്ടെന്ന് അവസാനിച്ചു. ആറു വർഷം മാത്രമാണ് ഇളയരാജ– വൈരമുത്തു കൂട്ടുകെട്ട് നിലനിന്നത്. തമിഴ് സംഗീത ലോകത്തിന് ഒരായിരം വർഷം കേട്ടുകൊണ്ടേയിരിക്കാനുള്ള പാട്ടുകൾ അക്കാലംകൊണ്ട് അവർ തീർത്തു. ഇന്നും ആർക്കും കൃത്യമായി അറിയാത്ത ഏതോ ഒരു കാരണം കൊണ്ട് 1986ൽ അവർ വേർ പിരിഞ്ഞു.
രാജയും വൈരമുത്തുവും പിന്നെയും ഹിറ്റുകൾ തീർത്തു. എന്നാൽ, അവർ ഒരുമിച്ചൊരു ഗാനം പിന്നീട് സംഭവിച്ചില്ല. പുതിയ കോപ്പിറൈറ്റ് വിവാദം ഉയർന്നുവന്നപ്പോഴും വൈരമുത്തു– ഇളയരാജ കലിപ്പ് തമിഴകത്ത് ചൂടേറിയ ചർച്ചയായി. പാട്ടുകളിൽ സംഗീത സംവിധായകനെപ്പോലെ ഗാനരചയിതാവിനും അവകാശമുണ്ടെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമർശം പുറത്തുവന്നതിനു പിന്നാലെ നടന്ന പൊതു ചടങ്ങിൽ വൈരമുത്തു പറഞ്ഞു.‘ കുഞ്ഞിന് പിതാവും മാതാവും പ്രധാനമായതു പോലെ പാട്ടിന് ഈണവും വരികളും ഒരുപോലെ പ്രധാനമാണ്. അതു മനസ്സിലാക്കിയവൻ ജ്ഞാനി, അല്ലാത്തവൻ അജ്ഞാനി’.
ഇത് ഇളയരാജയ്ക്കെതിരായ വിമർശനമാണെന്ന ചർച്ച പിന്നീട് ചൂടുപിടിച്ചു. എന്തായാലും നാലു പതിറ്റാണ്ടോളം മുഖത്തോടു മുഖം പോലും നോക്കാത്ത രീതിയിൽ വൈരമുത്തുവും അകലാനുള്ള കാരണം എന്താകും? പല കാരണങ്ങൾ പലർ പറയുന്നു. ഇരുവരുടെയും ‘ഈഗോ’ എന്ന കാരണം ഇരുവരെയും അടുത്തറിയുന്ന എല്ലാവരുടെയും ഉത്തരങ്ങളിലുണ്ട്. തമിഴകത്തിന്റെ ‘ഇസൈ ജ്ഞാനിയും’ ‘കവി പേരരസും’ വീണ്ടുമൊന്നിക്കുന്ന കാലം സംഗീതത്തെ സ്നേഹിക്കുന്നവരുടെയെല്ലാം സ്വപ്നത്തിലുണ്ട്.
∙തമ്പിയോടും കൂട്ടുവെട്ടി...
തമിഴിലെ അറിയപ്പെടുന്ന പാട്ടെഴുത്തുകാരനും സംഗീത സംവിധായകനുമാണ് ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരൻ. തേനിയിൽ നിന്നു മദ്രാസിലേക്കുള്ള യാത്രയിലും അവിടെ സിനിമാ സ്വപ്നത്തിനു പിന്നാലെയുള്ള നെട്ടോട്ടത്തിലും ഇളയരാജയ്ക്കൊപ്പമുണ്ടായിരുന്നു തമ്പി ഗംഗൈ അമരൻ. രാജ സിനിമയിൽ സജീവമായി വിജയത്തിന്റെ പടവുകൾ ഓരോന്നായി കയറിപ്പോകുന്ന കാലത്ത് താങ്ങായും തണലായും ഗംഗൈ അമരനുണ്ടായിരുന്നു. സ്വഭാവത്തിൽ ഇരുവരും തമ്മിൽ മെലഡിയും അടിപൊളി പാട്ടും തമ്മിലുള്ള അന്തരമുണ്ട്. അധികം സംസാരിക്കാത്ത, ശാന്തനാണ് ഇളയരാജയെങ്കിൽ അധികപ്രസംഗമെന്നു പോലും പറയാവുന്ന രീതിയിലാണു ഗംഗൈ അമരന്റെ ഇടപെടലുകൾ.
ആദ്യകാലത്ത് രാജയുടെ കരാറുകളും പാട്ടിനു പുറത്തുള്ള കാര്യങ്ങളും നോക്കിയിരുന്നത് ഗംഗൈ അമരനാണ്. പിന്നീട് ഇരുവരും തമ്മിൽ തെറ്റി. സംസാരിക്കാതെയായി. രാജയുടെ ഈണങ്ങൾ കോപ്പിയടിയാണെന്നു ഗംഗൈ അമരൻ പലവട്ടം ആരോപിച്ചു. 13 വർഷങ്ങൾക്കിപ്പുറം ഇരുവർക്കും തമ്മിൽ മഞ്ഞുരുകി. പഴയതു പോലെ ഇളയരാജയ്ക്കായി ശബ്ദിക്കുന്ന തമ്പിയായി ഗംഗൈ അമരൻ മാറി. വൈരമുത്തുവിന്റെ ‘ജ്ഞാനി, അജ്ഞാനി’ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ ഗംഗൈ അമരൻ രംഗത്തു വന്നു. രാജയെ അപമാനിക്കുന്നതു നിർത്തിയില്ലെങ്കിൽ വിവരമറിയുമെന്നായിരുന്നു വൈരമുത്തുവിനുള്ള മുന്നറിയിപ്പ്.
∙ഭാരതി രാജ, റഹ്മാൻ...
അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്നു പറഞ്ഞതു പോലെ, ഇളയരാജയുമായി അടുത്തുപ്രവർത്തിച്ചവരിൽ പലരുമായും അദ്ദേഹം കലഹിച്ചിട്ടുണ്ട്. ഇളയരാജ തമിഴ് സിനിമാ സംഗീതത്തിൽ ചെയ്തത് തമിഴ് സിനിമയിൽ ചെയ്തയാളാണു ഭാരതി രാജ. ഇരുവരും തേനി ജില്ലക്കാർ. തെക്കൻ തമിഴ്നാട്ടിലെ മണ്ണിന്റെ മണവും മനുഷ്യരുടെ സവിശേഷ രീതികളും വെള്ളിത്തിരയിലേക്കു കൊണ്ടുവന്ന സംവിധായകൻ. ഭാരതി രാജയുടെ ചിത്രത്തിൽ ഇളയരാജയുടെ പാട്ടുകൾ ഒരു കാലത്ത് തമിഴ് തിരയിൽ തീർത്ത ഓളം സമാനതകളില്ലാത്തതാണ്. അതേ ജില്ലക്കാരനായ വൈരമുത്തുവിന്റെ വരികൾ കൂടിയായപ്പോൾ തെക്കൻ തമിഴ്നാട്ടിലെ ഭാഷയും മനുഷ്യരും മണ്ണും വരികളായും കാഴ്ചകളായും ഈണമായും തിരയിൽ നിറഞ്ഞു.
ആ യാത്രയിലെവിടെയോവച്ച് ഇരുവരും പിണങ്ങി. പിന്നീട് വൈഗ നദീ തീരത്ത് കൂടിക്കാഴ്ച നടത്തി പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്തെങ്കിലും ബന്ധത്തിനു പഴയ ഇഴയടുപ്പമില്ല. അഞ്ഞൂറോളം പാട്ടുകളിൽ രാജയുടെ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട് എ.ആർ.റഹ്മാൻ. പിന്നീട് റോജയിലൂടെ സ്വതന്ത്ര സംവിധായകനായി ഓസ്കർ പുരസ്കാരത്തോളം വളർന്നു. ഓസ്കർ കിട്ടിയതിനു പിന്നാലെ ചേർന്ന സ്വീകരണ യോഗത്തിൽ റഹ്മാനെ ഇളയരാജ കൊച്ചാക്കി സംസാരിച്ചുവെന്നു ചിലർ ആരോപിച്ചു. ഇരുവരും തമ്മിലുള്ള ബന്ധത്തിനു പക്ഷേ, ഒരിക്കലും കോട്ടം തട്ടിയിട്ടില്ല. വേദികളിൽ ഇപ്പോഴും വാൽസല്യ നിധിയായ ഗുരുവായാണു റഹ്മാനോടുള്ള ഇളയരാജയുടെ പെരുമാറ്റം.
∙എതിർപ്പിനു പിന്നിൽ രാഷ്ട്രീയമോ?
ദ്രാവിഡ ആചാര്യൻ പെരിയാറുമായി ബന്ധപ്പെട്ട് രണ്ടു സംഭവങ്ങൾ ദ്രാവിഡ അനുകൂലികൾ ഇളയരാജയ്ക്കെതിരെ പറയാറുണ്ട്. പെരിയാറിന്റെ ജീവിതം ആസ്പദമാക്കിയെടുത്ത സിനിമയ്ക്കു സംഗീത സംവിധാനം ചെയ്യാൻ തയാറായില്ലെന്നാണ് ഒന്ന്. പെരിയാറിന്റെ പ്രതിമയിൽ മാലയിടാൻ വിസമ്മതിച്ചുവെന്നതു രണ്ടാമത്തേത്. ഇതിലെ സത്യം എന്തായാലും ദ്രാവിഡ ആശയത്തിന്റെ എതിരാളിയായാണ് ഇളയരാജയെ അതിന്റെ വക്താക്കൾ കാണുന്നത്. ഇളയരാജയ്ക്കു ഇസൈജ്ഞാനിയെന്ന പേര് നൽകിയത് സാക്ഷാൽ കരുണാനിധിയാണെന്നതു കഥയിലെ വൈരുധ്യം.
2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പുറത്തിറങ്ങിയ പുസ്തകത്തിന്റെ അവതാരികയെഴുതിയത് ഇളയരാജയാണ്. അതിൽ നരേന്ദ്ര മോദിയെയും ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്ക്കറെയും താരതമ്യം ചെയ്തത് ബിജെപിയുടെ എതിരാളികളെ ചൊടിപ്പിച്ചു. ഇതിന്റെ പേരിൽ ഇളയരാജയ്ക്കെതിരെ വ്യാപക വിമർശനമുണ്ടായി. ഇളയരാജയെ കേന്ദ്ര സർക്കാർ രാജ്യസഭാ എംപിയായി നാമനിർദേശം ചെയ്തത് അദ്ദേഹവും സംഘപരിവാറും തമ്മിലുള്ള ബന്ധത്തിനു തെളിവായി എതിരാളികൾ എടുത്തുകാട്ടി. സഹോദരൻ ഗംഗൈ അമരൻ നേരത്തേ ബിജെപിയിൽ ചേരുകയും ആർകെ നഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
സാധാരണക്കാർക്കു പാകമായ അളവുകോൽവച്ച് ഇളയരാജയെ അളക്കുന്നതു നീതികേടാണെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പക്ഷം. ഈണത്തിനായി പിറന്ന ഇളയരാജയ്ക്കു ജീവിതത്തിന്റെ മറ്റു വ്യവഹാരങ്ങളിൽ ചിലപ്പോൾ എല്ലാവരെയും പോലെ പെരുമാറാൻ കഴിയുന്നുണ്ടാകില്ല. അദ്ദേഹത്തിന്റെ പ്രതിഭ കണക്കിലെടുത്ത് വ്യത്യസ്തനായിരിക്കാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം സമൂഹം വകവച്ചുകൊടുക്കണമെന്നാണ് ആരാധകരുടെ വാദം. വലിയ എതിർപ്പുകളും അവഗണനകളും മറികടന്നാണ് അദ്ദേഹം സംഗീത ലോകത്ത് സ്വന്തം ഇരിപ്പിടം കണ്ടെത്തിയതെന്നും അതിന്റെ പ്രതിഫലനം സ്വഭാവത്തിലുണ്ടാകാമെന്നും വാദമുണ്ട്.
തമിഴ് സിനിമാ ലോകം പലപ്പോഴും അയവിറക്കുന്നൊരു കഥയുണ്ട്. ഇളയരാജ സിനിമയിൽ സജീവമായിത്തുടങ്ങിയ കാലത്ത് അറിയപ്പെടുന്ന ഗായിക എൽ.ആർ.ഈശ്വരിയായിരുന്നു. അവരെക്കൊണ്ട് താൻ ഈണമിട്ട പാട്ടു പാടിക്കാൻ രാജയ്ക്ക് അതിയായി മോഹമുണ്ടായിരുന്നു. പുതിയ പയ്യന്മാരുടെ പാട്ട് പാടില്ലെന്നായിരുന്നുവത്രെ സമീപിച്ചപ്പോൾ ഈശ്വരിയുടെ മറുപടി. മനുഷ്യന്റെ എല്ലാ വികാരങ്ങളെയും ഈണം കൊണ്ടു തൊട്ട സംഗീത സംവിധായകനാണ് ഇളയരാജ. ഈണ സ്പർശം കൊണ്ട് അദ്ദേഹം അഭൗമമാക്കിയ ഗാനങ്ങൾ കാലത്തെ കടന്നു മുഴങ്ങിക്കൊണ്ടിരിക്കും. മനുഷ്യനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കുറവുകളെക്കുറിച്ച് ഒരു തലമുറയ്ക്കപ്പുറം ചർച്ച ചെയ്തേക്കുകയുമില്ല.