കുട്ടികളെ വീട്ടിലാക്കി വാതിലടച്ചു, ജാഗ്രതയോടെ വനംവകുപ്പും; തിരികെ പോകാതെ പാലക്കാട്ടെ കൊമ്പൻ
ആരെയും ഉപദ്രവിച്ചിട്ടില്ല, ശാന്തനായി വരും, മാങ്ങയും ചക്കയുമെല്ലാം കഴിക്കും, തിരികെ പോകും. ചിലപ്പോഴൊക്കെ കാട്ടിലേക്കു കടക്കാതെ ചുറ്റിക്കറങ്ങി നടക്കും. പാലക്കാട്ട് നെല്ലിയാമ്പതിയിൽനിന്നാണ് ഈ കഥ. അതിലെ കേന്ദ്ര കഥാപാത്രമാകട്ടെ ചില്ലിക്കൊമ്പനെന്ന കാട്ടാനയും. 20 ദിവസം മുൻപ്, മേയ് ആദ്യവാരമാണ്, ഇതിനു

ആരെയും ഉപദ്രവിച്ചിട്ടില്ല, ശാന്തനായി വരും, മാങ്ങയും ചക്കയുമെല്ലാം കഴിക്കും, തിരികെ പോകും. ചിലപ്പോഴൊക്കെ കാട്ടിലേക്കു കടക്കാതെ ചുറ്റിക്കറങ്ങി നടക്കും. പാലക്കാട്ട് നെല്ലിയാമ്പതിയിൽനിന്നാണ് ഈ കഥ. അതിലെ കേന്ദ്ര കഥാപാത്രമാകട്ടെ ചില്ലിക്കൊമ്പനെന്ന കാട്ടാനയും. 20 ദിവസം മുൻപ്, മേയ് ആദ്യവാരമാണ്, ഇതിനു മുന്നോടിയായി നെല്ലിയാമ്പതിയിലെ ലയങ്ങളിലേക്ക് ചില്ലിക്കൊമ്പൻ എത്തിയത്. കഴിഞ്ഞ ദിവസം വീണ്ടുമെത്തി. നേരത്തേ നോട്ടമിട്ടിരുന്നതാണെന്നു തോന്നുന്നു, ഒരു മാവിലെ മാങ്ങയെല്ലാം വലിച്ചുപറിച്ചു താഴെയിട്ടു തിന്നു. യാത്രയ്ക്കിടെ പല വീടുകളുടെയും വേലി തകർന്നു അഥവാ തകർത്തു.
ജനവാസ മേഖലയിലാണ് ചില്ലിക്കൊമ്പന്റെ ഈ പരാക്രമങ്ങളെന്നോർക്കണം. തൊഴിലാളികളുടെ ലയങ്ങൾക്കു സമീപം ശാന്തനായി നിന്ന ആനയെ വനംവകുപ്പിന്റെ നിതാന്ത പരിശ്രമത്തിനൊടുവിൽ നാലു മണിക്കൂർ കഴിഞ്ഞാണ് കാടു കയറ്റാനായത്. ഇടയ്ക്ക് നായയൊന്നു കുരച്ചു ചാടിയപ്പോൾ കുറച്ചു ദൂരം ഭയന്ന് ഓടി. പിന്നെയും ലായത്തിനു സമീപംതന്നെ നിലകൊണ്ടു. കൂനംപാലത്തിന് സമീപത്തെ ലയങ്ങള്‍ക്കിടയിലൂടെയായിരുന്നു കൊമ്പന്റെ സഞ്ചാരം. അതിനിടെ കുട്ടികളെയെല്ലാം രക്ഷിതാക്കൾ വീടിനുള്ളിലാക്കി വാതിലടച്ചു. ആന എന്താണ് ചെയ്യുകയെന്ന് അറിയില്ലല്ലോ! പിന്നെ ആനയുടെ നീക്കങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു.
വനപാലകസംഘവും വെറുതെയിരുന്നില്ല. അവരും ബഹളം കൂട്ടിയതോടെ പന്തികേടു മണത്ത ആന സമീപത്തെ തേയിലത്തോട്ടത്തിലേക്കു മാറി. എന്നിട്ടും കാട്ടിലേക്കു കയറാൻ മാത്രം ഒരു മടി. ദേഹമാകെ മണ്ണ് വാരിപ്പൂശിയും തലകുലുക്കി കുറുമ്പു കാണിച്ചും പിന്നെയും തോട്ടത്തിൽ ഏറെ നേരം നിന്നു. സാധാരണ ഗതിയിൽ വനപാലകരുടെ ശബ്ദകോലാഹലങ്ങളും മറ്റും വരുമ്പോൾ കാടുകയറുന്നതാണ് ചില്ലിക്കൊമ്പന്റെ ശീലം. ഇത്തവണ പക്ഷേ അനുസരക്കേട് കാണിച്ചു നിന്നു. ജാഗ്രതയോടെ നാട്ടുകാരും നിന്നു. വനപാലകസംഘം ശബ്ദമുണ്ടാക്കൽ തുടരുകയും ചെയ്തു. ഒടുവിൽ രാത്രിയോടെ ചില്ലിക്കൊമ്പൻ കാടുകയറി. ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ലെങ്കിലും എസ്റ്റേറ്റിനോടു ചേർന്നുള്ള ലയങ്ങൾക്ക് ആശങ്കയാണ് ആനയുടെ ഓരോ വരവും.
ഇരുട്ടിൽ ആന നിന്നാൽ ആർക്കും തിരിച്ചറിയാൻ പോലും സാധിക്കില്ല. ആ വഴിയുള്ള അപകടമാണ് ആശങ്കയ്ക്ക് ഒരു കാരണം. റോഡിലേക്ക് അപ്രതീക്ഷിതമായി ആനയിറങ്ങിയാൽ മുന്നിൽപ്പെടുന്ന വാഹനങ്ങളുടെ അവസ്ഥയും പരിതാപകരമാകും. പരിചയമില്ലാത്തവരാണെങ്കിൽ പരിഭ്രമിച്ച് അപകടം വരുത്തിവയ്ക്കാനും സാധ്യതയേറെ. ഇരുചക്രവാഹനങ്ങൾ ഏറെ പോകുന്ന യാത്രാവഴിയിലൂടെയാണ് ചില്ലിക്കൊമ്പന്റെ വരവും. ഈ സാഹചര്യത്തിൽ രാത്രിയിൽ സൂക്ഷിക്കണമെന്ന് വനംവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചില്ലിക്കൊമ്പൻ കാടുകയറിയെങ്കിലും വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം ഇപ്പോഴും നിരീക്ഷണം തുടരുന്നുണ്ട്. ചില്ലിക്കൊമ്പന്റെ കാടിറക്കവും കുറുമ്പും പിന്നെ തിരികെ കാട്ടിലേക്കുള്ള യാത്രയും മലയാള മനോരമ പാലക്കാട് ബ്യൂറോയിലെ ഫൊട്ടോഗ്രഫർ ഗിബി സാമിന്റെ ക്യാമറയിൽ പതിഞ്ഞപ്പോൾ...