രാത്രിയിൽ വഴി തെറ്റിക്കുന്ന ചൂട്ടുവെളിച്ചം, വെടിയിലും പുകയിലുമുള്ള കാവൽക്കാരൻ: ആരാണ് ഗുളികൻ?
അടുത്ത പരിചയമുള്ള ഒരു ബന്ധു രാത്രി ഏറെ വൈകി കുടുംബ വീട്ടിൽനിന്ന് പുതുതായി പണിത സ്വന്തം വീട്ടിലേക്കു നടന്നുപോകുകയായിരുന്നു. ഏകദേശം ഇരുപതു വർഷം മുൻപ് നടന്നുവെന്നു പറയുന്ന ഒരു കഥയാണിത്. അന്ന് പള്ളോട്ടെ വീടുകളിൽ പലയിടത്തും വൈദ്യുതിയില്ല. ഗ്രാമങ്ങളിലെ വഴികളിൽ തെരുവു വിളക്കുകളും അപൂർവം. അരക്കിലോമീറ്റർ താണ്ടിയ നേരത്ത്, സർപ്പ ശീൽക്കാരം പോലെ നേർത്തൊരു ചിലമ്പൊച്ച കേട്ടാണ് അയാൾ തിരിഞ്ഞുനോക്കിയത്. പൂത്തുനിൽക്കുന്ന ചെമ്പക മരത്തിന്റെ ചുവട്ടിൽ ഒരു ചൂട്ടുവെളിച്ചം. ഓലച്ചൂട്ടും കത്തിച്ച് ആരോ വരുന്നതായിരിക്കുമെന്നു കരുതി, അടുത്തുപോയി നോക്കിയപ്പോൾ ആളില്ല, കത്തുന്ന ചൂട്ടു മാത്രമായിരുന്നു കണ്ടത്. അതെ, ഗുളികന്‍ തന്നെ. അന്ന് ഓടിയ ഓട്ടം എത്തി നിന്നത് സ്വന്തം വീട്ടിലായിരുന്നു. രാത്രി കണ്ട അപൂർവ കാഴ്ചയില്‍ അയാൾ മൂന്നു ദിവസം പനി പിടിച്ചു കിടന്നത്രെ. പലവുരു ചോദിച്ചിട്ടുണ്ടെങ്കിലും അന്നു ഗുളികനെ കണ്ടെന്ന് അയാൾ ഇപ്പോഴും എന്നോടു സമ്മതിച്ചിട്ടില്ല. കാഞ്ഞങ്ങാട് വീടിനു സമീപത്ത് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തിനു കുറച്ചുമാറി തെങ്ങിൻ തോപ്പിലൂടെ പുലർച്ചെ പാലും കൊണ്ട് സൊസൈറ്റിയിലേക്കു നടന്നുപോകുകയായിരുന്ന ഒരാൾ

അടുത്ത പരിചയമുള്ള ഒരു ബന്ധു രാത്രി ഏറെ വൈകി കുടുംബ വീട്ടിൽനിന്ന് പുതുതായി പണിത സ്വന്തം വീട്ടിലേക്കു നടന്നുപോകുകയായിരുന്നു. ഏകദേശം ഇരുപതു വർഷം മുൻപ് നടന്നുവെന്നു പറയുന്ന ഒരു കഥയാണിത്. അന്ന് പള്ളോട്ടെ വീടുകളിൽ പലയിടത്തും വൈദ്യുതിയില്ല. ഗ്രാമങ്ങളിലെ വഴികളിൽ തെരുവു വിളക്കുകളും അപൂർവം. അരക്കിലോമീറ്റർ താണ്ടിയ നേരത്ത്, സർപ്പ ശീൽക്കാരം പോലെ നേർത്തൊരു ചിലമ്പൊച്ച കേട്ടാണ് അയാൾ തിരിഞ്ഞുനോക്കിയത്. പൂത്തുനിൽക്കുന്ന ചെമ്പക മരത്തിന്റെ ചുവട്ടിൽ ഒരു ചൂട്ടുവെളിച്ചം. ഓലച്ചൂട്ടും കത്തിച്ച് ആരോ വരുന്നതായിരിക്കുമെന്നു കരുതി, അടുത്തുപോയി നോക്കിയപ്പോൾ ആളില്ല, കത്തുന്ന ചൂട്ടു മാത്രമായിരുന്നു കണ്ടത്. അതെ, ഗുളികന്‍ തന്നെ. അന്ന് ഓടിയ ഓട്ടം എത്തി നിന്നത് സ്വന്തം വീട്ടിലായിരുന്നു. രാത്രി കണ്ട അപൂർവ കാഴ്ചയില്‍ അയാൾ മൂന്നു ദിവസം പനി പിടിച്ചു കിടന്നത്രെ. പലവുരു ചോദിച്ചിട്ടുണ്ടെങ്കിലും അന്നു ഗുളികനെ കണ്ടെന്ന് അയാൾ ഇപ്പോഴും എന്നോടു സമ്മതിച്ചിട്ടില്ല.
കാഞ്ഞങ്ങാട് വീടിനു സമീപത്ത് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തിനു കുറച്ചുമാറി തെങ്ങിൻ തോപ്പിലൂടെ പുലർച്ചെ പാലും കൊണ്ട് സൊസൈറ്റിയിലേക്കു നടന്നുപോകുകയായിരുന്ന ഒരാൾ കണ്ടതും ഇതുപോലെ ചൂട്ടുവെളിച്ചം. അതിനെ പിന്തുടർന്നു കുറച്ചു നടന്നതു മാത്രമാണ് ഓർമ. നേരം വെളുത്തപ്പോൾ കുറച്ചുദൂരെയുള്ള കാടുമൂടിക്കിടന്ന പ്രദേശത്താണ് അദ്ദേഹം ഉറക്കമുണർന്നത്. കയ്യിലുണ്ടായിരുന്ന പാൽ പാത്രം ഏതാണ്ട് അരക്കിലോമീറ്റർ അപ്പുറത്തെ പറമ്പിൽ തൂവി കിടപ്പുണ്ടായിരുന്നു. വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള ഈ കഥയും വിരൽ ചൂണ്ടുന്നത് ഒരാളിലേക്കാണ്, ഗുളികൻ. എണ്ണിയാൽ ഒടുങ്ങാത്തത്രയും തെയ്യം കഥകളുണ്ട് കാസർകോടിന്റെ മണ്ണിൽ. മിത്തും യാഥാർഥ്യങ്ങളും വിശ്വാസങ്ങളും ഇഴചേർന്നു കിടക്കുന്ന അള്ളട നാട്ടിൽ ഭയഭക്തിയോടെ ആളുകൾ കാണുന്ന ദൈവങ്ങളിലൊന്നാണ് ഗുളികൻ.
പറഞ്ഞു വരുന്നത് ഗുളികനെക്കുറിച്ചാണ്. തെയ്യപ്രപഞ്ചത്തിൽ എണ്ണിയെടുക്കാൻ ആകാത്തത്രയും ദൈവങ്ങൾ ഉണ്ടായിട്ടും ഏറ്റവും ‘ജനകീയമായ’ തെയ്യം ഗുളികനായിരിക്കും. കുട്ടികളും മുതിർന്നവർക്കും ഗുളികൻ ഒരു പോലെ പ്രിയപ്പെട്ടതാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഒട്ടുമിക്കി ഗുളികൻ തെയ്യങ്ങളും ചടങ്ങുകളിൽ കാണാനെത്തുന്ന കുഞ്ഞുങ്ങളെയും അതിന്റെ ഭാഗമാക്കും. ഗുളികന് പിറകെ ആര്‍ത്തുവിളിച്ച് ഓടുന്നതും, കുട്ടികളെ തെയ്യം ഓടിച്ചിട്ട് പിടിക്കുന്നതും പതിവാണ്. കയ്യിൽ പിടിച്ച് ക്ഷേത്ര നടയിൽ കൊണ്ടുപോയി പ്രാർഥിക്കാൻ പറയും. അതു ചെയ്താൽ അനുഗ്രഹിച്ചു വിടുന്നതാണ് ഗുളികന്റെ ശീലം.
∙ കുളിയൻ എന്ന ഗുളികൻ
ശിവാംശഭൂതമായൊരു ദേവതയാണ് ഗുളികൻ. ശ്രീമഹാദേവന്റെ ഇടത്തേതൃക്കാൽ പെരുവിരൽ പൊട്ടിപ്പിളർന്നുണ്ടായ അനർഥകാരിയും ക്ഷിപ്രപ്രസാധിയുമായ ദേവ ചൈതന്യമാണ് ഗുളികന്‍. നാട്ടുമൊഴിയിൽ എല്ലാവരും ഭയഭക്തിയോടെ കുളിയൻ എന്നു വിളിക്കും. തെയ്യങ്ങളിൽ തന്നെ ഗുളികന്‍മാർ പലതുണ്ട്. വടക്കന്‍ ഗുളികൻ, തെക്കൻ ഗുളികൻ, കാര ഗുളികൻ, ഉമ്മട്ട ഗുളികൻ, ചൗക്കാർ ഗുളികൻ, ബ്രാഹ്മണ ഗുളികൻ, വിഷ്ണു ഗുളികൻ, മൂകാമ്പി ഗുളികൻ തുടങ്ങി ദക്ഷിണ കന്നഡയിലെ ഗുളിക ഭൂതക്കോലം വരെയുണ്ട്. കാന്താര സിനിമയുടെ ക്ലൈമാക്സിൽ ഋഷഭ് ഷെട്ടിയിൽ ആവേശിക്കുന്നത് കർണാടകയിലെ ഗുളികന്റെ സങ്കൽപമാണ്. കാസർകോട്ടെയും കണ്ണൂരിലെയും ഗുളികനിൽ നിന്ന് ചടങ്ങുകളിലും ചുവടുകളിലും ഏറെ വ്യത്യാസമുണ്ട് ഇതിന്.
കുരുത്തോല കൊണ്ടുണ്ടാക്കിയ ഒലിയുടുപ്പും, മുഖപ്പാളയും അടങ്ങുന്ന ലളിത വേഷമാണു ഗുളികന്. കാലിൽ ഓട്ടുചിലമ്പും കയ്യിൽ ത്രിശൂലവും ഓലച്ചൂട്ടുമുണ്ടാകും. കുട്ടികളോടൊപ്പം തമാശ കാണിച്ചും അവരെ ഓടിച്ചും നടക്കുന്നതാണു വടക്കൻ ഗുളികന്റെ പതിവ്. കുഞ്ഞുങ്ങൾ ഗുളികനൊപ്പം കൂകിവിളിച്ച് വടക്കേമലബാറിലെ കളിയാട്ടക്കാവുകളിൽ ഓടിനടക്കുന്നതു കാണേണ്ട കാഴ്ച തന്നെയാണ്. മുള്‍ക്കൂനയിൽ ചെന്നു വീഴുന്ന കാരഗുളികനാണ് ഈ കൂട്ടത്തിലെ ഉഗ്രരൂപി. കരിം ഗുളികനും മാരണ ഗുളികനും ഭക്തിക്കൊപ്പം ഭയവും ജനിപ്പിക്കുന്ന ചുവടുകളുമായാണ് കളം നിറഞ്ഞാടുന്നത്. പുല്ലുകൊണ്ട് കുഞ്ഞിനെ ഉണ്ടാക്കി തമാശ കാട്ടിനടക്കുന്ന തെയ്യമാണ് ഉമ്മട്ട ഗുളികൻ. നീളമേറിയ മുടിയും പൊയ്ക്കാൽ നടനവുമുള്ള തെക്കൻ ഗുളികന്റെ ചടങ്ങുകൾ ഏറെ നീണ്ടതാണ്. ഈ ഗുളികന് വെള്ളാട്ടവും തെയ്യവും വെവ്വേറെയുണ്ടാകും. കണ്ണൂർ ജില്ലയിലാണ് തെക്കന്‍ ഗുളികൻ പ്രധാനമായും കണ്ടുവരുന്നത്.
∙ മഹാദേവൻ ഭൂമിയിലേക്ക് അയച്ച ഗുളികൻ
മൃകണ്ഡു എന്ന മുനി ഒരു മകനെ ലഭിക്കുന്നതിനായി ഏറെകാലം പരമശിവനെ തപസ്സു ചെയ്തു. പ്രത്യക്ഷനായ മഹാദേവൻ നൂറ് വയസ്സുവരെ ജീവിക്കുന്ന ബുദ്ധിയില്ലാത്ത മകനെ വേണോ അതോ പതിനാറു വയസ്സ് മാത്രം ആയുസ്സുള്ള മഹാപണ്ഡിതനായ മകനെ മതിയോ എന്നു മഹർഷിയോടു ചോദിച്ചു. അറിവുള്ള ഒരു മകനെ മതി എന്നായിരുന്നു മുനിയുടെ മറുപടി. മകന് മാർക്കണ്ഡേയൻ എന്നാണ് മൃകണ്ഡു പേരിട്ടത്. മാർക്കണ്ഡേയന്റെ ഓരോ പിറന്നാൾ കഴിയുമ്പോഴും രക്ഷിതാക്കളുടെ ആധിയും കൂടിക്കൂടി വന്നു. 16 വയസ്സു തികഞ്ഞപ്പോൾ മാർക്കണ്ഡേയൻ ശിവപ്രീതിക്കായി പ്രാർഥനകൾ തുടങ്ങി. അതിനിടെയാണ് മാർക്കണ്ഡേയന്റെ ജീവനെടുക്കാൻ കാലൻ പോത്തിൻമുകളിലേറി വന്നത്. മാർക്കണ്ഡേയൻ ശിവലിംഗം കെട്ടിപ്പിടിച്ച് കരഞ്ഞപ്പോഴും കാലൻ അടങ്ങിയില്ല. കാലന്റെ കയർ ഏറ്റപ്പോൾ മാർക്കണ്ഡേയനൊപ്പം ശിവലിംഗവും പിഴുതു വീണു.
ഭക്തനായ മാര്‍ക്കണ്ഡേയന്റെ പ്രാണൻ രക്ഷിക്കാൻ പരമശിവൻ മൂന്നാം തൃക്കണ്ണ് തുറന്ന് കാലനെ ഭസ്മമാക്കിയെന്നാണു കഥ. കാലനില്ലാത്ത കാലത്തില്‍ ഭൂമിയിൽ മരണമില്ലാതായി. ഇതോടെ ദേവന്‍മാർ പരമശിവനോടു പരാതി പറയാനെത്തി. പ്രശ്നപരിഹാരം കാണുന്നതിനായി ശിവന്‍ ഗുളികനെ സൃഷ്ടിച്ചു എന്നാണു വിശ്വാസം. പരമശിവൻ സ്വന്തം ഇടത്തെ പെരുവിരൽ നിലത്ത് അമർത്തിയപ്പോൾ, വിരൽ പിളർന്ന് അവതരിച്ച മൂർത്തിയാണു ഗുളികൻ. കാലന്റെ പ്രവൃത്തി ഗുളികനെ ഏൽപിച്ച മഹാദേവന്‍ തൃശൂലവും കാലപാശവും നൽകി ഭൂമിയിലേക്കു പറഞ്ഞയച്ചു. മനുഷ്യന്റെ ജീവിതത്തിലെ എല്ലാ സമയങ്ങളിലും ഗുളികന്റെ സാന്നിധ്യമുണ്ടാകുമെന്നാണു വിശ്വാസം. മന്ത്രമൂർത്തിയായ ഗുളികന് കള്ളും കരിക്കും അവിലും മലരും പഴവും നിവേദ്യമായി നൽകാറുണ്ട്. കള്ളുകൊണ്ടു കലശം വച്ചും, ഗുളികൻ കോലം പ്രാർഥന നടത്തിയും ദേവനെ പ്രീതിപ്പെടുത്താമെന്നാണു വിശ്വാസം.
പുറംകാലനെന്നും കരിങ്കാലനെന്നുമൊക്കെ ഗുളികന് വിളിപ്പേരുണ്ട്. തെയ്യക്കാവുകളിലെ കാവൽക്കാരൻ കൂടിയാണു ഗുളികൻ. വടക്കൻ ഗുളികൻ തെയ്യം മിക്ക കാവുകളിലും ഏറ്റവും ഒടുവിലായാണു കെട്ടിയാടുക. ചെമ്പക മരത്തിന്റെ ചുവട്ടിലായിട്ടാണു കാവുകളിലെ ഗുളികൻ തറ. പ്രത്യേക ശ്രീകോവിലോ പള്ളിയറയോ ഗുളികന് ആവശ്യമില്ല. വെയിലും മഴയും ഏൽക്കുന്ന തറയിൽ തൃശൂലം കുത്തിവച്ച്, കത്തുന്ന വിളക്കും സമര്‍പ്പിച്ചാൽ ഗുളികന് അതു മതിയാകും. വെടിയിലും പുകയിലും കരിയിലും നാനാകർമങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നാണ് ഗുളികൻ ഭക്തരോടു പറയാറുള്ളത്. ജനനം മുതൽ മരണം വരെയുള്ള കർമങ്ങളിൽ ഗുളികന്റെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നു പറയപ്പെടുന്നു. നാൽകതീയ, മലയ, പുലയ വിഭാഗക്കാർക്കാണ് ഗുളികൻ കോലം കെട്ടിയാടാനുള്ള അവകാശം. ഇതിൽ തന്നെ മലയ വിഭാഗത്തിന്റെ കുലദൈവമാണ് ഗുളികനെന്നാണു വിശ്വാസം.
ഗുളികൻ തെയ്യത്തിന്റെ തോറ്റം
പൊലിക പൊലിക ദൈവമേ ദൈവമേ
തെക്കൻ ചേരി നല്ലില്ലത്ത് പെറ്റുവളന്നു
വടക്കൻ ചേരി നല്ലില്ലത്ത് കളിച്ചുവളന്നു
പോയിച്ചെന്നാൻ ശ്രീമഹാദേവൻ തിരുവടി മുന്നിൽ
എവിടപ്പോന്നു, എന്തായ്‍വന്നു നീ പൊൻമകനെ
എനക്കഴകിതൊള്ളോരു വരം തരണം
കാലചക്രം, കാലദണ്ഡ്, കാലശൂലം, കാലവല
വരവും കൊടുത്തു വരവും വാങ്ങി വളരെ തൊഴുതു
പോയിച്ചെന്നാൻ കാളകാട് നല്ലില്ലത്ത്.
കാളകാട്ടെ മന്ത്രവാദീന കണ്ടെ കുളിയ
കതിച്ചേരി മന്ത്രവാദീന കണ്ടെ കുളിയ
പുതുച്ചേരി മന്ത്രവാദീന കണ്ടെ കുളിയ
രാവണശ്ശേരി മന്ത്രവാദീന കണ്ടേ കുളിയ.
(വേലൻ വിഭാഗക്കാരുടെ തോറ്റമാണിത്, ഡോ. എം. വി. വിഷ്ണു നമ്പൂതിരിയുടെ ‘തെയ്യം’ എന്ന പുസ്തകത്തിൽനിന്ന് ശേഖരിച്ചത്)