പുട്ടും കടലയും പപ്പടവും പഴവും ‘കോംബോ’ ഇനി പഴങ്കഥ! പുട്ടും പോട്ടിയും കഴിച്ചിട്ടുണ്ടോ? തുളസിപ്പുട്ടോ?
‘അതൊക്കെ നമ്മള്‍ പുട്ടു പോലെ മറികടക്കും....’ പ്രശ്നങ്ങളെല്ലാം വളരെ എളുപ്പത്തിൽ തീർക്കുമെന്ന് പറയുന്നതിനു പോലും മലയാളികളിന്ന് പുട്ടിനെയാണു കൂട്ടു പിടിക്കുന്നത്. അത്രയ്ക്ക് എളുപ്പമാണോ പുട്ടുണ്ടാക്കാൻ? ആണെന്നുതന്നെ പറയേണ്ടി വരും. അല്ലെങ്കിൽ സൂപ്പർ മാർക്കറ്റുകളിൽ പണ്ട് അരക്കിലോ, ഒരു കിലോ പുട്ടുപൊടി പായ്ക്കറ്റ് ഇരുന്ന സ്ഥാനത്ത് ഇന്ന് അഞ്ചു കിലോ പത്തു കിലോ ചാക്കുകൾ ഇടംപിടിക്കില്ലല്ലോ! എളുപ്പത്തിൽ, അധികം അധ്വാനമില്ലാതെ, അതിവേഗം പാചകം ചെയ്തെടുക്കാവുന്ന വിഭവങ്ങളിൽ മുൻനിരയിലേക്കുതന്നെ നമ്മൾ പുട്ടിനെ കുത്തിയിടും. പിന്നിൽ നിന്ന് എത്ര ‘കുത്തേറ്റാലും’ പുട്ടിന് യാതൊരു കുഴപ്പവുമില്ല. അച്ചടക്കത്തോടെതന്നെ കുറ്റിയിൽനിന്ന് നൂഴ്ന്നിറങ്ങും. ഒരു മയമില്ലാതെ കുത്തിയാൽ പക്ഷേ, തനി സ്വഭാവം പുറത്തെടുക്കുവാനും മടിയില്ല, മൊത്തത്തിൽ എല്ലാം പൊടിച്ച് തരും പുട്ടെന്ന മഹാന്‍.

മലയാളികളുടെ മാത്രമല്ല ഇപ്പോൾ അന്യനാടുകളിലെ രുചിപ്പട്ടികയിലും ഗമയോടെ കയറിപ്പറ്റിക്കഴിഞ്ഞു പുട്ട്. പലരൂപത്തിലും ഭാവത്തിലും ട്രെൻഡിനൊപ്പം അണിഞ്ഞൊരുങ്ങിയ വെറൈറ്റി പുട്ടുകളുമുണ്ട്. പുട്ടിന് കടലയും പഴവും ബീഫും ചിക്കനുമൊക്കെ കലക്കൻ കോംബിനേഷനുകളുമാണ്. അരിപ്പൊടിയില്‍ മാത്രം ഒതുങ്ങാതെ ഗോതമ്പുപൊടിയിലും റവയിലും ഓട്സിലും തിളങ്ങുന്ന പുട്ടിന് ആരാധകരും ഏറെ. പൊറോട്ടയോടും അപ്പത്തിനോടുമൊക്കെയാണ് പ്രണയമേറെയെങ്കിലും രാവിലെ നമുക്കു മുന്നിലേക്ക് തീൻമേശയിൽ പുട്ട് വരുമ്പോഴുള്ള വികാരം ഒന്നു വേറെത്തന്നെ. രാവിലെ എന്ത് തയാറാക്കുമെന്ന വീട്ടമ്മമാരുടെ ടെൻഷനെ കുറയ്ക്കാനും പുട്ട് തന്നെ ശരണം. ‘ഇന്നും പുട്ടാണോ’ എന്നും ചോദിച്ച് അപമാനിച്ചാലും ഉള്ളിന്റെയുള്ളിൽ ഒരിത്തിരി കൂടുതൽ ഇഷ്ടമുണ്ട് മലയാളിക്ക് പുട്ടിനോട്. അരിപ്പൊടി നനച്ച് പുട്ട്കുറ്റിയിൽ തേങ്ങാപ്പീരയും ചേർത്ത് ആവിയിൽ പുഴുങ്ങിയെടുക്കുന്ന പുട്ട്, ചിക്കനെയും മട്ടനെയും ബീഫിനെയും വരെ നിസ്സാരമായി കീഴ്പ്പെടുത്തും, പോരെങ്കിൽ ബീഫ് പുട്ടിനിടയിൽ വച്ച് ഞെരുക്കി ആവിയിൽ വേവിച്ചുമെടുക്കാം. ഒപ്പം കട്ടനും ഉണ്ടെങ്കിൽ ഹാ സൂപ്പർ!
∙ പുട്ട്, പിട്ട്, പിട്‍ഠാ...
മലയാളികളുടെ ഇഷ്ടവിഭവമായ പുട്ടിന് പേരുകള്‍ പലതാണ്. ദക്ഷിണ മലബാറിലും തൃശൂർ ജില്ലയിലെ തലപ്പിള്ളിയിലും പിട്ട് എന്നും തൃശൂർ ജില്ലയിലെ മറ്റു ചിലയിടങ്ങളിൽ പൂട്ട് എന്നും പറയാറുണ്ട്. കേരളത്തിൽ മാത്രമല്ല, ശ്രീലങ്കയിലും മറ്റു വിദേശനാടുകളിലുമൊക്കെ പുട്ട് വിളമ്പുന്നുണ്ട്. അരിപ്പുട്ട്, ഗോതമ്പ് പുട്ട്, റവ പുട്ട്, റാഗി പുട്ട്, കപ്പപ്പുട്ട്, ഓട്സ് പുട്ട്, ചക്കപ്പുട്ട്, ഇറച്ചിപ്പുട്ട് അങ്ങനെ പുട്ടിന് രുചികളും പലത്. കൂടാതെ പുട്ടും കടലയും, പുട്ടും പയറും, പുട്ടും പപ്പടവും, പുട്ടും മീൻകറിയും, പുട്ടും ഇറച്ചിക്കറിയും, പുട്ടും പഴവും, പുട്ടും പഞ്ചസാരയും എന്നീ പ്രിയങ്കരമായ കോംബിനേഷനുകളും സൂപ്പർഹിറ്റാണ്.
കുറ്റിയിൽ മാത്രമല്ല, ചിരട്ടയിലും ഇഡ്ഡലിത്തട്ടിൽ ആവി കയറ്റിയുമൊക്കെ ഈ വിഭവം തയാറാക്കുന്നവരുണ്ട്. പാലി ഭാഷയിലെ പിട്‍ഠാ എന്ന പദത്തിൽ നിന്നാണ് പിട്ട് രൂപം കൊണ്ടത്. പിട്‍ഠാ എന്നാൽ ധാന്യപ്പൊടി എന്നാണ് അർഥം. സംസ്കൃതത്തിലെ പിഷ്ഠാ എന്ന പദത്തിൽ നിന്നാവണം പാലിയിലെ പദം ഉരുതിരിഞ്ഞതെന്നു കരുതപ്പെടുന്നു. മലയാളത്തിലെ കഷ്ണം എന്ന അർഥത്തിലുള്ള ‘പൊട്ട്’ എന്ന പദത്തിൽ നിന്നാണ് പുട്ട് എന്ന പദം ഉണ്ടായതെന്നും പറയപ്പെടുന്നുണ്ട്.
∙ പലനാട്ടിൽ പല രുചി
കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്‌ഥാനങ്ങളിലും ശ്രീലങ്കയിലെ തമിഴ് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളിലും പുട്ടുണ്ടാക്കാറുണ്ട്. സുങ്കപിത്ത എന്ന പേരിൽ പുട്ടിനു സമാനമായ ഭക്ഷണം അസമിലും തയാറാക്കാറുണ്ട്. തമിഴ്നാട്ടിൽ ചിരകിയ നാളികേരവും ശർക്കരയും നാളികേരപ്പാലും ചേർത്ത് പുട്ട് വിളമ്പാറുണ്ട്. കോഴിക്കോട് പുതിയറയിലെ ഓട്ടുകമ്പനിക്കടുത്തുള്ള ചായക്കടയിൽ പുട്ടും കടലയും പപ്പടവും ചേർത്തു കുഴച്ചുണ്ടാക്കുന്ന കുതിര ബിരിയാണിയുടെ രുചി എസ്.കെ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലൂടെ മലയാളികൾക്ക് സുപരിചിതമാണ്. കോഴിക്കോടിന്റെ ഭക്ഷണരുചിയറിഞ്ഞവർ ഈ പുട്ടും ആസ്വദിച്ചിട്ടുണ്ടാകും.
∙ ന്യൂജെൻ പുട്ട് മുതൽ തനി നാടൻ വരെ
അരിപ്പൊടിയിൽ വെള്ളം തളിച്ച് തളിച്ച് ഉപ്പുനീരും ചേർത്ത് നനച്ചെടുക്കുന്ന പുട്ട്പൊടി, കുറ്റിയിൽ തേങ്ങാപീരയും ചേര്‍ത്ത് നിറയ്ക്കുമ്പോൾ ചില്ല് ഇടാൻ മറന്നാൽ പിന്നെ ഇടിയപ്പത്തിന് കുഴയ്ക്കേണ്ടി വരും. പുട്ട് ഉണ്ടാക്കുമ്പോൾ ആദ്യം പുട്ടു കുറ്റിയിൽ ചില്ല് ഇടാൻ മറക്കരുത്. എത്ര ശ്രദ്ധയോടെ പുട്ടിന് നനച്ചാലും പുഴുങ്ങി വരുമ്പോൾ ചിലപ്പാൾ മനസ്സിൽ വിദ്വേഷമുള്ളവർക്ക് നേരെ എറിയാൻ പരുവമാകും. മുറു മുറെയിരിക്കും. ഒട്ടും മയം കാണില്ലെന്ന് ചുരുക്കം. പരുവത്തിന് നനച്ച് മുളംങ്കുറ്റിയിൽ ആവിയിൽ വെന്തുവേവുന്ന പുട്ടിനോളം രുചിവരില്ല ന്യൂജെൻ പുട്ടിന്. മടിയന്മാര്‍ക്ക് എളുപ്പപണിയായി പുട്ട് അര ഗ്ലാസ് വെള്ളത്തിൽ നനച്ചെടുക്കാമെന്നും ഒട്ടും വെള്ളമില്ലാതെ പുട്ട് ഉണ്ടാക്കാമെന്നുമൊക്കെ പരസ്യങ്ങളുള്ള ഈസി പുട്ട്പൊടികൾ വിപണിയിൽ ലഭ്യമാണ്. എങ്കിലും പരമ്പരാഗത രുചിക്കൂട്ടിൽ പാകമായതിനോളം വരില്ല മറ്റൊന്നും.
∙ പുട്ടാണ് ഇവിടെ സൂപ്പർ താരം
പുട്ടും താറാവ് റോസ്റ്റും വിളമ്പുന്ന നിരവധി രുചിയിടങ്ങൾ കേരളത്തിലുണ്ട്. പറവൂർ ചാത്തനാട് കായലരികത്ത് കാറ്റേറ്റ് നല്ല സ്വാദോടെ പുട്ടും പരിപ്പും പപ്പടവും താറാമുട്ടക്കറിയും ചേർത്ത് ഒരു പിടിപിടിയ്ക്കാം. ബോർഡോ പേരോ ഒന്നുമില്ലാത്ത നായരേട്ടന്റെ പുട്ടകടയുണ്ട് ഇവിടെ. വൈകുന്നേരം നാലുമണിക്കാണ് കട തുറക്കുന്നത്. രുചിയറിഞ്ഞ് എത്തുന്നവരാണ് കൂടുതലും. ആസാധ്യ രുചിയെന്ന് കഴിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. പുട്ടിനൊപ്പം വിളമ്പുന്ന കറികളാണ് ഇവിടുത്തെ പുട്ടിനെ സ്പെഷലാക്കുന്നത്.
∙ പുട്ടും ബീഫും സ്റ്റ്യൂവും
നാവിൽ കൊതിയൂറുന്ന രുചിമേളങ്ങളുമായാണ് എറണാകുളം വടുതലയിലെ പുട്ടുകടയുള്ളത്. വിഭവങ്ങള്‍ ഒരുപാട് ഇല്ലെങ്കിലും നാടന്‍ പുട്ടും ബീഫ് സ്റ്റ്യൂവും പോട്ടിയും കിട്ടുന്ന ഈ കടയിലെ തിരക്കു കണ്ടാല്‍ ആരായാലും അന്ധാളിച്ചു പോകും. കടയുടെ നടത്തിപ്പുക്കാരനായ ജോർജ ചേട്ടൻ തന്നെയാണ് പുട്ടുകടയിലെ പ്രധാന ഷെഫും. പുട്ടും ബീഫും സ്റ്റ്യൂവും പോട്ടിയുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പ്രത്യക സൈന്‍ ബോര്‍ഡോ അല്ലെങ്കില്‍ പുട്ടുകട എന്ന് എഴുതി വച്ചൊരു ബോര്‍ഡോ ഈ ചെറിയ ഹോട്ടലിന് ഇല്ല എന്നുള്ളതാണ് കൗതുകം.
വിഭവങ്ങളുടെ രുചിയറിഞ്ഞ ഭക്ഷണപ്രിയർ പുട്ടുകടയ്ക്ക് പേരിട്ടു ‘ജോർജേജട്ടന്റ കട’. ജോർജേട്ടന്റ കൈപ്പുണ്യത്തിൽ തയാറാക്കുന്ന ഉരുളന്‍കിഴങ്ങും തേങ്ങാപ്പാലും മസാലകളും ചേർത്ത ബീഫ് സ്റ്റ്യൂവാണ് താരം. ഒപ്പം തേങ്ങാ വറുത്തരച്ച് അതിൽ കുരുമുളകും കറുവാപട്ടയും മസാലക്കൂട്ടുകളും ചേർത്ത് അരച്ചെടുത്ത കൂട്ടിൽ വെന്തു വേവുന്ന പോട്ടിയും. വായിൽ കപ്പലോടുന്ന രുചിയെന്നു പറയാതെ വയ്യ. എറണാകുളം ചിറ്റൂർ റോഡിൽ വടുതല കെ.ആർ ബേക്കറിക്ക് എതിർവശമാണ് ' ജോർജേജട്ടന്റ കട.
ഉണക്കൻ ഭാരതിയിലെ പുട്ടും മട്ടനും
തേങ്ങ വറുത്തരച്ച മട്ടൻ കറിയും പുട്ടും. മട്ടൻ വേണ്ടെങ്കിൽ പുട്ടിന്റെ കൂടെ ചെറുപയർ, കടല, പപ്പടം, പഴം എന്നിവ ഇഷ്ടം പോലെ തിരഞ്ഞെടുക്കാം. മറ്റൊരു കോംബിനേഷൻ അവിലുമൊത്താണ്. ഈ രുചിയൂറും കോംബിനേഷൻ അറിയാനായി കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ എതിർവശമുളള എം.എ. റോഡിലൂടെ ‘ഉണക്കൻ ഭാരതി’യിലേക്ക് എത്താം. രുചിയൂറും വിഭവങ്ങൾ ആസ്വദിച്ച് കഴിക്കാം. രാവിലെ ആറിനു തുടങ്ങുന്ന പുട്ടുകച്ചവടം രാത്രി 8.30 വരെ തുടരും ഇവിടെ.
∙ ഉണ്ടാക്കിയാലോ, പുട്ടിലെ ഈ വെറൈറ്റികള്‍
∙ കൂർഗ് കടും പുട്ട്
ഒരെണ്ണം കഴിച്ചാൽ വീണ്ടും കഴിച്ചു കൊണ്ടേയിരിക്കും കടും പുട്ട്. പേരു കേൾക്കുമ്പോൾ ഇത്തിരി കൗതുകം തോന്നുമെങ്കിൽ സംഗതി രുചികരമാണ്. ആദ്യമേ ചെയ്യേണ്ടത് കുറച്ച് വെള്ളം തിളയ്ക്കാൻ വയ്ക്കുക. അതിലേക്കു പഞ്ചസാര ചേർത്ത് ഒന്ന് അലിയിച്ചെടുക്കുക, ശേഷം ഉപ്പും പൊടിയരി കുതിർത്തതും അരച്ചെടുത്തു ചേർക്കണം, തരിയോടു കൂടി അരയ്ക്കണം. അരച്ചെടുത്ത പൊടിയരി 4 സ്പൂൺ ചേർത്തു കൊടുക്കാം. അതിനു ശേഷം അതിലേക്കു ചേർക്കേണ്ടതു റവയാണ്. റവ ചേർത്തു കഴിഞ്ഞാൽ പിന്നെ തേങ്ങയും ഏലക്കയും നന്നായി ചതച്ചെടുത്തതും കൂടി ഒപ്പം ചേർത്തു നന്നായി തിളപ്പിച്ച് വേവിച്ചെടുക്കുക. വെന്തുകഴിഞ്ഞാൽ ഇതൊന്നു തണുക്കാൻ വയ്ക്കണം. തണുത്തു കഴിഞ്ഞാൽ ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം, ഇഡ്ഡലി പാത്രത്തിൽ വെള്ളം വച്ച് ഇഡ്ഡലി തട്ടുവച്ച് അതിലേക്കു ഓരോ ഉരുളകളും വച്ചുകൊടുത്ത് ആവിയിൽ ഒരു 15 മിനിറ്റ് വേവിച്ചെടുക്കാം. വളരെ രുചികരവും മൃദുവുമാണ് കടും പുട്ട്. (പാചകക്കുറിപ്പ് ആശ രാജനാരായണൻ)
∙ ഉപ്പുമാങ്ങ പുട്ട്
പുട്ടും കടലയും നല്ല കോംബിനേഷനാണ്. മധുരപ്രേമികൾ പഴവും. കൂടാതെ ചക്ക സീസണെങ്കിൽ പുട്ടിൽ പഴുത്ത ചക്ക നിറച്ചും തയാറാക്കാറുണ്ട്. ഇതിൽനിന്ന് വ്യത്യസ്തമായി പുട്ടും മാങ്ങയുമായാലോ? ഗോതമ്പുപൊടിയും ഉപ്പു മാങ്ങ അരിഞ്ഞതും കൂടി മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പൾസ് മോഡിൽ അടിച്ചെടുക്കുക. ശേഷം പുട്ടുകുറ്റിയിൽ തേങ്ങയും അടിച്ചെടുത്ത മാവും ഇടകലർത്തി പുട്ട് ഉണ്ടാക്കുക. ഇത് ചൂടാറിയാലും സോഫ്റ്റായിരിക്കും.
∙ കിടിലൻ ബിരിയാണിപ്പുട്ട്
മസാല തയാറാക്കാൻ വേണ്ടി ചിക്കനിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നെയ്യിൽ ഫ്രൈ ചെയ്തെടുക്കാം, ആ പാനിൽ തന്നെ സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, പുതിനയില എന്നിവ വഴറ്റി എടുക്കുക. അതിനു ശേഷം ചിക്കൻമസാല, ഗരം മസാല, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ഇനി ഇതിലേക്ക് ഫ്രൈ ചെയ്ത ചിക്കനും മല്ലിയിലയും ചേർക്കാം. നല്ല മൃദുലമായ പുട്ട് ലഭിക്കാൻ അരക്കപ്പ് ചോറ് കുറച്ച് വെള്ളവും ഉപ്പും ചേർത്ത് മികിസിയിൽ അടിച്ചെടുക്കുക, ഈ മിശ്രിതത്തത്തിൽ പുട്ട് പൊടി കുഴച്ചെടുക്കാം. പുട്ടിനു വേണ്ടി പുട്ട് പൊടി എടുത്ത് ചോറ് കുറച്ചു വെള്ളത്തിൽ അരച്ചെടുത്ത മിശ്രിതത്തിൽ കുഴച്ചെടുക്കുക. ഇനി പുട്ടുകുറ്റിയിൽ പാളികളാക്കി പൊടിയും മസാലയും ഇട്ടു കൊടുത്ത് വേവിച്ചെടുക്കുക. (പാചകക്കുറിപ്പ് ഫർസാന ഷാജഹാൻ)
∙ തുളസി പുട്ട്
തുളസിയില നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അത്രയും കൂടി രോഗ പ്രതിരോധ ശേഷി നമുക്കുണ്ടാവുമെന്നുറപ്പ്. ഔഷധ ഗുണവും രുചിയിൽ ഒട്ടും കുറവില്ലാത്തതും ആയ ‘തുളസിപ്പുട്ട്’ തയാറാക്കിയാലോ? ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് പുട്ട് പൊടിയും മുക്കാൽ കപ്പ് തേങ്ങയും തുളസി ഇലയും ഉപ്പും ചേർത്ത് ഒന്നിച്ചു പൊടിച്ചെടുക്കണം. എന്നിട്ട് ആ കൂട്ടിൽ അൽപം വെള്ളം കൂടി ചേർത്ത് പുട്ടിന്റെ പരുവത്തിൽ കുഴച്ചിട്ട് സാധാരണ പുട്ട് ഉണ്ടാകുന്നതുപോലെ തയാറാക്കി എടുക്കാവുന്നതാണ്. (പാചകക്കുറിപ്പ് ആഷാ യോഹന്നാൻ)
∙ പച്ചക്കറിപ്പുട്ട്
പ്രഭാത ഭക്ഷണത്തിന് വ്യത്യസ്തമായി ആരോഗ്യകരവും സ്വാദിഷ്ടവുമായ കാരറ്റ് ബ്രൊക്കോളി പുട്ട് തയാറാക്കാം. പുട്ടിന് ആവശ്യമായ കാരറ്റും ബ്രൊക്കോളിയും കുറച്ച് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. പൊടി നനയ്ക്കുന്നതിന് ഈ വേവിച്ച വെള്ളം ഉപയോഗിക്കാം. വെന്ത പച്ചകറികൾ രണ്ടും നല്ലതുപോലെ വെളളം ചേർക്കാതെ അരച്ച് രണ്ടു ബൗളുകളിലാക്കി മാറ്റി വയ്ക്കാം. ഇതിലേക്ക് അരക്കപ്പ് വീതം പുട്ട് പൊടിയും ഒരു ടേബിൾ സ്പൂൺ വീതം ചിരകിയ തേങ്ങയും ആവശ്യമെങ്കിൽ ഉപ്പും വെജിറ്റബിൾ സ്റ്റോക്കും ചേർത്ത് പാകത്തിന് നനച്ച് എടുക്കുക.
ഇതേപോലെത്തന്നെ മറ്റൊരു ബൗളിൽ അരക്കപ്പ് പൊടിയും ഒരു ടേബിൾസ്പൂൺ തേങ്ങയും വെജിറ്റബിൾ സ്റ്റോക്കും ചേർത്ത് നനച്ച് എടുക്കാം. ചിരട്ടപ്പുട്ട് തയാറാക്കുന്നതിന് ആദ്യം കാരറ്റ് കൊണ്ടുള്ള പൊടിയും പിന്നെ സാധാരണ പുട്ട് പൊടിയും ബ്രൊക്കോളി കൊണ്ടുള്ള പൊടിയും ചേർത്ത് മൂന്ന് പാളി ഉണ്ടാക്കിയെടുക്കാം. ശേഷം കുറച്ചു തേങ്ങയും ചേർത്ത് പുട്ട് ആവിയിൽ വേവിച്ച് എടുക്കാം. ഈ ഒരു അളവിൽ 5 ചിരട്ട പുട്ട് വരെ തയാറാക്കി എടുക്കാവുന്നതാണ്. (പാചകക്കുറിപ്പ് ബിൽറ്റാ ജോർജ്)