അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നത് ഇരട്ടി വേഗത്തിൽ; കൊച്ചി എന്തിന് ആശങ്കപ്പെടണം? ‘ഡേയ്ഞ്ചർ ഐലൻഡ്സി’ലും ഇനി ശ്രദ്ധ
കൊച്ചിയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് എത്ര ദൂരമുണ്ട്? ഗൂഗിളിൽ അടിച്ചു നോക്കിയാൽ തെളിഞ്ഞു വരും. 11,113 കിലോമീറ്റർ. അതായത് കൊച്ചിയിൽനിന്ന് അറബിക്കടൽ കടന്ന് ഇന്ത്യൻ മഹാസമുദ്രം വഴി നീട്ടിയൊരു വരവരച്ചാൽ 11,113 കിലോമീറ്റർ പിന്നിടുമ്പോൾ അത് അന്റാർട്ടിക്കയിൽ ചെന്നു മുട്ടും. അത്രയും ദൂരെയുള്ള ഒരു സ്ഥലത്തു മഞ്ഞുരുകിയാൽ നമുക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഇല്ലെന്ന് ആർക്കും തോന്നാം. ഉണ്ടെന്നു പറയുന്നത് അത്ര എളുപ്പമല്ലതാനും. പക്ഷേ, നിർഭാഗ്യവശാൽ ആ ചോദ്യത്തിനുള്ള ഉത്തരം ‘പ്രശ്നമുണ്ട്’ എന്നതാണ്. ലോകമെമ്പാടുമുള്ള സമുദ്രങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. അന്റാർട്ടിക്കയെ ചുറ്റിക്കിടക്കുന്നതാണ് ദക്ഷിണ സമുദ്രം അഥവാ അന്റാർട്ടിക് സമുദ്രം. ഇന്ത്യൻ മഹാസമുദ്രം, സൗത്ത് അറ്റ്ലാന്റിക് സമുദ്രം, സൗത്ത് പസിഫിക് സമുദ്രം എന്നിവ ഇതിനെ ചുറ്റിക്കിടക്കുന്നു. ഇന്ത്യൻ മഹാസമുദ്രം ലക്ഷദ്വീപ് കടലും കടന്നും അറബിക്കടലിലൂടെ കൊച്ചിയെ തൊടുന്നു. ഇനി നേരത്തേ പറഞ്ഞ അന്റാർട്ടിക്കയിലെ മഞ്ഞുരുക്കത്തെ കുറിച്ച് ഒന്നു കൂടി ഓർക്കുക. അവിടെ മഞ്ഞ് ഉരുകിയിരുകി ഇങ്ങു കൊച്ചിക്കായലിൽ വന്നു നിൽക്കുന്നതു മനസ്സിലെങ്കിലും കാണാൻ കഴിയുന്നില്ലേ! അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നതിനെ ലോകം മുഴുവൻ ആശങ്കയോടെ കാണുന്നത് അതുകൊണ്ടാണ്.
കൊച്ചിയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് എത്ര ദൂരമുണ്ട്? ഗൂഗിളിൽ അടിച്ചു നോക്കിയാൽ തെളിഞ്ഞു വരും. 11,113 കിലോമീറ്റർ. അതായത് കൊച്ചിയിൽനിന്ന് അറബിക്കടൽ കടന്ന് ഇന്ത്യൻ മഹാസമുദ്രം വഴി നീട്ടിയൊരു വരവരച്ചാൽ 11,113 കിലോമീറ്റർ പിന്നിടുമ്പോൾ അത് അന്റാർട്ടിക്കയിൽ ചെന്നു മുട്ടും. അത്രയും ദൂരെയുള്ള ഒരു സ്ഥലത്തു മഞ്ഞുരുകിയാൽ നമുക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഇല്ലെന്ന് ആർക്കും തോന്നാം. ഉണ്ടെന്നു പറയുന്നത് അത്ര എളുപ്പമല്ലതാനും. പക്ഷേ, നിർഭാഗ്യവശാൽ ആ ചോദ്യത്തിനുള്ള ഉത്തരം ‘പ്രശ്നമുണ്ട്’ എന്നതാണ്. ലോകമെമ്പാടുമുള്ള സമുദ്രങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. അന്റാർട്ടിക്കയെ ചുറ്റിക്കിടക്കുന്നതാണ് ദക്ഷിണ സമുദ്രം അഥവാ അന്റാർട്ടിക് സമുദ്രം. ഇന്ത്യൻ മഹാസമുദ്രം, സൗത്ത് അറ്റ്ലാന്റിക് സമുദ്രം, സൗത്ത് പസിഫിക് സമുദ്രം എന്നിവ ഇതിനെ ചുറ്റിക്കിടക്കുന്നു. ഇന്ത്യൻ മഹാസമുദ്രം ലക്ഷദ്വീപ് കടലും കടന്നും അറബിക്കടലിലൂടെ കൊച്ചിയെ തൊടുന്നു. ഇനി നേരത്തേ പറഞ്ഞ അന്റാർട്ടിക്കയിലെ മഞ്ഞുരുക്കത്തെ കുറിച്ച് ഒന്നു കൂടി ഓർക്കുക. അവിടെ മഞ്ഞ് ഉരുകിയിരുകി ഇങ്ങു കൊച്ചിക്കായലിൽ വന്നു നിൽക്കുന്നതു മനസ്സിലെങ്കിലും കാണാൻ കഴിയുന്നില്ലേ! അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നതിനെ ലോകം മുഴുവൻ ആശങ്കയോടെ കാണുന്നത് അതുകൊണ്ടാണ്.
കൊച്ചിയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് എത്ര ദൂരമുണ്ട്? ഗൂഗിളിൽ അടിച്ചു നോക്കിയാൽ തെളിഞ്ഞു വരും. 11,113 കിലോമീറ്റർ. അതായത് കൊച്ചിയിൽനിന്ന് അറബിക്കടൽ കടന്ന് ഇന്ത്യൻ മഹാസമുദ്രം വഴി നീട്ടിയൊരു വരവരച്ചാൽ 11,113 കിലോമീറ്റർ പിന്നിടുമ്പോൾ അത് അന്റാർട്ടിക്കയിൽ ചെന്നു മുട്ടും. അത്രയും ദൂരെയുള്ള ഒരു സ്ഥലത്തു മഞ്ഞുരുകിയാൽ നമുക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഇല്ലെന്ന് ആർക്കും തോന്നാം. ഉണ്ടെന്നു പറയുന്നത് അത്ര എളുപ്പമല്ലതാനും. പക്ഷേ, നിർഭാഗ്യവശാൽ ആ ചോദ്യത്തിനുള്ള ഉത്തരം ‘പ്രശ്നമുണ്ട്’ എന്നതാണ്. ലോകമെമ്പാടുമുള്ള സമുദ്രങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. അന്റാർട്ടിക്കയെ ചുറ്റിക്കിടക്കുന്നതാണ് ദക്ഷിണ സമുദ്രം അഥവാ അന്റാർട്ടിക് സമുദ്രം. ഇന്ത്യൻ മഹാസമുദ്രം, സൗത്ത് അറ്റ്ലാന്റിക് സമുദ്രം, സൗത്ത് പസിഫിക് സമുദ്രം എന്നിവ ഇതിനെ ചുറ്റിക്കിടക്കുന്നു. ഇന്ത്യൻ മഹാസമുദ്രം ലക്ഷദ്വീപ് കടലും കടന്നും അറബിക്കടലിലൂടെ കൊച്ചിയെ തൊടുന്നു. ഇനി നേരത്തേ പറഞ്ഞ അന്റാർട്ടിക്കയിലെ മഞ്ഞുരുക്കത്തെ കുറിച്ച് ഒന്നു കൂടി ഓർക്കുക. അവിടെ മഞ്ഞ് ഉരുകിയിരുകി ഇങ്ങു കൊച്ചിക്കായലിൽ വന്നു നിൽക്കുന്നതു മനസ്സിലെങ്കിലും കാണാൻ കഴിയുന്നില്ലേ! അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നതിനെ ലോകം മുഴുവൻ ആശങ്കയോടെ കാണുന്നത് അതുകൊണ്ടാണ്.
കൊച്ചിയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് എത്ര ദൂരമുണ്ട്? ഗൂഗിളിൽ അടിച്ചു നോക്കിയാൽ തെളിഞ്ഞു വരും. 11,113 കിലോമീറ്റർ. അതായത് കൊച്ചിയിൽനിന്ന് അറബിക്കടൽ കടന്ന് ഇന്ത്യൻ മഹാസമുദ്രം വഴി നീട്ടിയൊരു വരവരച്ചാൽ 11,113 കിലോമീറ്റർ പിന്നിടുമ്പോൾ അത് അന്റാർട്ടിക്കയിൽ ചെന്നു മുട്ടും. അത്രയും ദൂരെയുള്ള ഒരു സ്ഥലത്തു മഞ്ഞുരുകിയാൽ നമുക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഇല്ലെന്ന് ആർക്കും തോന്നാം. ഉണ്ടെന്നു പറയുന്നത് അത്ര എളുപ്പമല്ലതാനും. പക്ഷേ, നിർഭാഗ്യവശാൽ ആ ചോദ്യത്തിനുള്ള ഉത്തരം ‘പ്രശ്നമുണ്ട്’ എന്നതാണ്.
ലോകമെമ്പാടുമുള്ള സമുദ്രങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. അന്റാർട്ടിക്കയെ ചുറ്റിക്കിടക്കുന്നതാണ് ദക്ഷിണ സമുദ്രം അഥവാ അന്റാർട്ടിക് സമുദ്രം. ഇന്ത്യൻ മഹാസമുദ്രം, സൗത്ത് അറ്റ്ലാന്റിക് സമുദ്രം, സൗത്ത് പസിഫിക് സമുദ്രം എന്നിവ ഇതിനെ ചുറ്റിക്കിടക്കുന്നു. ഇന്ത്യൻ മഹാസമുദ്രം ലക്ഷദ്വീപ് കടലും കടന്നും അറബിക്കടലിലൂടെ കൊച്ചിയെ തൊടുന്നു. ഇനി നേരത്തേ പറഞ്ഞ അന്റാർട്ടിക്കയിലെ മഞ്ഞുരുക്കത്തെ കുറിച്ച് ഒന്നു കൂടി ഓർക്കുക. അവിടെ മഞ്ഞ് ഉരുകിയിരുകി ഇങ്ങു കൊച്ചിക്കായലിൽ വന്നു നിൽക്കുന്നതു മനസ്സിലെങ്കിലും കാണാൻ കഴിയുന്നില്ലേ! അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നതിനെ ലോകം മുഴുവൻ ആശങ്കയോടെ കാണുന്നത് അതുകൊണ്ടാണ്.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുംകൊണ്ട് അന്റാർട്ടിക്കയിലെ മഞ്ഞുരുകാൻ തുടങ്ങിയിട്ടു കാലമേറെയായി. പക്ഷേ, മുൻപുണ്ടായിരുന്നതിനേക്കാൾ ഇരട്ടി വേഗത്തിലാണ് ഇപ്പോൾ മഞ്ഞുരുകുന്നത്. ഇതുമൂലം ഇതിനോടകം ലോകത്തെ സമുദ്രനിരപ്പ് 8 മില്ലിമീറ്റർ ഉയർന്നുവെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. മഞ്ഞുരുകുന്നത് ഇങ്ങനെ തുടർന്ന് ഇത് 8 സെന്റിമീറ്ററാകാനും, 80 സെന്റിമീറ്ററാകാനും അധിക കാലം വേണ്ടിവരില്ല. ഇതോടെ ലോകത്തിന്റെ പലഭാഗങ്ങളും മുങ്ങും. അങ്ങനെ വന്നാൽ ആദ്യം മുങ്ങാൻ പോകുന്ന നഗരങ്ങളിലൊന്നു സമുദ്ര നിരപ്പിനേക്കാൾ താഴ്ന്നു കിടക്കുന്ന കൊച്ചിയായിരിക്കും!
അപ്പോൾ അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നതിനെ കുറിച്ച് നമുക്ക് അഭിപ്രായം പറയാം. അന്റാർട്ടിക്കയും മഞ്ഞുരുകലും സമുദ്രനിരപ്പ് ഉയരുന്നതും അതു കൊച്ചിയെ എങ്ങനെ ബാധിക്കുമെന്നതുമൊക്കെ ചിന്തിക്കാൻ ഒരു കാരണം കൊച്ചിയിൽ അടുത്തിടെ നടന്നൊരു സമ്മേളനമാണ്. അധികമാരും ശ്രദ്ധിക്കാതെ കടന്നുപോയൊരു സമ്മേളനം. 46–ാമത് അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനായോഗം അഥവാ അന്റാർട്ടിക്ക ട്രീറ്റി കൺസൽറ്റേറ്റീവ് മീറ്റിങ്. നാളെ ഒരു പക്ഷേ പിഎസ്‌സി പരീക്ഷയിൽ ചോദിച്ചേക്കും: 2024ൽ 46–ാമത് അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനായോഗം നടന്നത് എവിടെയാണ്? ഒട്ടും സംശയിക്കാതെ ഉത്തരമെഴുതണം: അതു നമ്മുടെ കൊച്ചിയിലാണ്.
∙ അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനായോഗം: അതെന്താ സംഭവം?
കൂടിയാലോചനായോഗത്തെ കുറിച്ചു പറയുന്നതിനു മുൻപ് അന്റാർട്ടിക്കയെ കുറിച്ചും ആ വൻകരയുടെ സംരക്ഷണത്തിനു വേണ്ടി രൂപംകൊണ്ട അന്റാർട്ടിക്ക ഉടമ്പടിയെ കുറിച്ചും പറയണം. കാരണം അവിടെനിന്നാണു കഥ തുടങ്ങുന്നത്.
തണുപ്പിന്റെ തലസ്ഥാനമാണ് അന്റാർട്ടിക്ക. ഭൂമിയുടെ തെക്കേ അറ്റത്തുള്ള വൻകര. ഭൂമിയുടെ ദക്ഷിണധ്രുവം ഈ വൻകരയിലാണുള്ളത്. വലുപ്പംകൊണ്ട് യൂറോപ്പിനേക്കാളും ഓസ്ട്രേലിയയേക്കാളും വലുതാണ് ഈ വൻകര. 99% മഞ്ഞുമൂടികിടക്കുന്നു. അന്റാർട്ടിക്കയെ ആവരണം ചെയ്തിരിക്കുന്ന മഞ്ഞിന്റെ ശരാശരി കനം കേട്ടു ഞെട്ടരുത്– 1.9 കിമീ. മരങ്ങളില്ലാത്ത വൻകരയാണിത്. സ്വാഭാവികമായും മനുഷ്യവാസവുമില്ല. ഭൂമിയിൽ രേഖപ്പെടുത്തപ്പെട്ടതിൽ വച്ചേറ്റവും കുറവ് താപനില രേഖപ്പെടുത്തിയിട്ടുള്ളത് അന്റാർട്ടിക്കയിലാണ്. –89.2 ഡിഗ്രി സെൽഷ്യസ്.
കടുത്ത വേനലിലും ഇവിടുത്തെ തീരപ്രദേശങ്ങളിലെ ചൂട് 0–10 ഡിഗ്രി സെൽഷ്യസ് വരെ മാത്രമാണ്. ലോകത്തിന്റെ ശുദ്ധജല സംഭരണ കേന്ദ്രമാണ് അന്റാർട്ടിക്ക. ലോകത്തെ ശുദ്ധജലത്തിന്റെ 70 ശതമാനവും ഐസ് രൂപത്തിൽ ശേഖരിച്ചു വച്ചിരിക്കുന്നത് അന്റാർട്ടിക്കയിലാണ്. ആ മഞ്ഞുകട്ടകൾ മുഴുവൻ ഉരുകിയെന്നു സങ്കൽപ്പിക്കുക. ആഗോള സമുദ്രനിരപ്പ് 60 മീറ്റർ അഥവാ 200 അടി ഉയരും. അപ്പോൾ നമ്മളൊക്കെ എവിടെയാണുണ്ടാകുക! ലോകത്തെ പെൻഗ്വിനുകളുടെ കൂടാണ് അന്റാർട്ടിക്ക.
ദക്ഷിണാർധ ഗോളത്തിൽ കാണുന്ന പറക്കാൻ സാധിക്കാത്ത പക്ഷിയാണ് പെൻഗ്വിൻ. ദക്ഷിണ ധ്രുവത്തോടു ചേർന്നുള്ള ദ്വീപുകളിലും ഈ ഭാഗത്തെ ചില രാജ്യങ്ങളിലും കാണാറുണ്ടെങ്കിലും അന്റാർട്ടിക്കയിലാണ് അവയിൽ ഏറിയ പങ്കും വസിക്കുന്നത്. സ്വാഭാവിക മനുഷ്യവാസമില്ലെങ്കിലും അന്റാർട്ടിക്കയിൽ ഗവേഷണാവശ്യത്തിനായി 5000 പേരോളം താമസിക്കുന്നുണ്ട്. ഇന്ത്യക്കാരും മലയാളികളുമെല്ലാം ആ കൂട്ടത്തിലുണ്ട്. അന്റാർട്ടിക്കയിൽനിന്നു പുറത്തു വരുന്ന ഓരോ പഠനഫലങ്ങളും നമ്മുടെ ജീവിതത്തിന് അത്രമേൽ പ്രധാനപ്പെട്ടതാണ്. നമ്മുടെ രാജ്യം മാത്രം പ്രതിവർഷം 100–150 കോടി രൂപയാണ് അന്റാർട്ടിക്കയിലെ ഗവേഷണ പ്രവർത്തനങ്ങൾക്കു വേണ്ടി ചെലവഴിക്കുന്നത്.
∙ അന്റാർട്ടിക്ക ഉടമ്പടി
ആർക്കും ഭരണമില്ലാത്ത ഭൂഖണ്ഡമായ അന്റാർട്ടിക്കയിൽ സമാധാനത്തിനും ശാസ്ത്രഗവേഷണത്തിനുമുള്ള രാജ്യാന്തര സഹകരണ കരാറാണ് അന്റാർട്ടിക്ക ഉടമ്പടി. 1959 ഡിസംബർ ഒന്നിന് 12 രാജ്യങ്ങളാണ് ഉടമ്പടിയിൽ ഒപ്പുവച്ചത്. ഉടമ്പടി നിലവിൽ വന്നത് 1961ലാണ്. പിന്നീട് 44 രാജ്യങ്ങൾ കൂടി ഇത് അംഗീകരിച്ച് ഉടമ്പടിയുടെ ഭാഗമായി. 1983ലാണ് ഇന്ത്യ ഉടമ്പടിയിൽ അംഗമായതും കൂടിയാലോചക പദവി ലഭിച്ചതും. ഉടമ്പടി പാലിക്കുന്നുവെന്ന് നിരീക്ഷിക്കാനുള്ള രണ്ടു സമിതികളാണ് അന്റാർട്ടിക്ക ട്രീറ്റി കൺസൽറ്റേറ്റീവ് മീറ്റിങ്ങും (എടിസിഎം) പരിസ്ഥിതി സംരക്ഷണത്തിനുള്ള സമിതിയും (സിഇപി).
ലോകത്ത് ഇതുവരെ ഒപ്പുവച്ച ഉടമ്പടികളിലെല്ലാം ശ്രേഷ്ഠമായത് എന്നു പറയപ്പെടുന്ന ഉടമ്പടിയാണ് അന്റാർട്ടിക്ക ഉടമ്പടി. ഉടമ്പടി പ്രകാരം സൈനിക പ്രവർത്തനമോ ഖനനമോ അന്റാർട്ടിക്കയിൽ സാധ്യമല്ല. പൂർണ യോജിപ്പിലൂടെ മാത്രമേ ഉടമ്പടി പ്രകാരമുള്ള കാര്യങ്ങൾ തീരുമാനിക്കൂ. അന്റാർട്ടിക്കയുടെ സംരക്ഷണത്തിൽ ആ യോജിപ്പ് നിലനിൽക്കുന്നുവെന്നതു തന്നെയാണ് ആ ഉടമ്പടി ശ്രേഷ്ഠമാകുന്നതിനുള്ള കാരണവും.
∙ എന്തിനാണ് കൂടിയാലോചനായോഗം?
എല്ലാ വർഷവും, അന്റാർട്ടിക്ക ഉടമ്പടിയിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഒത്തുചേരും. അന്റാർട്ടിക്കയിലെ സാഹചര്യങ്ങൾ വിലയിരുത്തും, വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചു ചർച്ച ചെയ്യും, തീരുമാനങ്ങളെടുക്കും. അതാണ് അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനായോഗം അഥവാ അന്റാർട്ടിക്ക ട്രീറ്റി കൺസൽറ്റേറ്റീവ് മീറ്റിങ് (എടിസിഎം). ഓരോ വർഷവും ഉടമ്പടിയിലെ കൂടിയാലോചനാപദവിയുള്ള രാജ്യങ്ങളാണ് ഇതിന്റെ വേദി. ഇത്തവണ ഇന്ത്യയ്ക്കായിരുന്നു നറുക്ക്. ഭൗമ ശാസ്ത്ര മന്ത്രാലയത്തിനു കീഴിൽ ഗോവയിലുള്ള നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചായിരുന്നു (എൻസിപിഒആർ) ആതിഥേയർ.
ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങൾ പരിഗണിച്ച ശേഷം സമ്മേളന നടത്തിപ്പിനായി തിരഞ്ഞെടുത്തത് കൊച്ചിയെയാണ്. ഇതിനു മുൻപ് 2007ൽ ഇതേ യോഗത്തിന് ഇന്ത്യ ആതിഥ്യം വഹിച്ചപ്പോൾ നടന്നത് ഡൽഹിയിലായിരുന്നു. മേയ് 20 മുതൽ 30 വരെ കൊച്ചി ലുലു ബോൾഗാട്ടി കൺവൻഷൻ സെന്ററിലായിരുന്നു എടിസിഎമ്മിന്റെ വേദി. ഇതിനൊപ്പം എടിസിഎമ്മിന്റെ തന്നെ ഭാഗമായ പരിസ്ഥിതി സംരക്ഷണ സമിതിയുടെ (സിഇപി) യോഗവും ഇവിടെ നടന്നു. അന്റാർട്ടിക്ക ട്രീറ്റിയിൽ 57 രാജ്യങ്ങൾ ഭാഗമാണെങ്കിലും 40 രാജ്യങ്ങളിൽ നിന്നുള്ള 400 പ്രതിനിധികളാണ് ഇത്തവണത്തെ സമ്മേളനത്തിൽ പങ്കെടുത്തത്. റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടും സജീവമായിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ ചർച്ചകളുടെ നിഴലിലായിരുന്നു ഇത്തവണത്തെ യോഗം. അതുകൊണ്ടു തന്നെ പല കാര്യങ്ങളിലും അനുരഞ്ജനത്തിന്റെ വഴിയിലെത്താൻ ഏറെ പണിപ്പെടേണ്ടിയും വന്നു.
∙ അന്റാർട്ടിക്കയിൽ മൈത്രി–2
അന്റാർട്ടിക്കയിൽ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രമായ മൈത്രി– 2 സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു എടിസിഎമ്മിന്റെ ഉദ്ഘാടന വേദിയിൽ പ്രഖ്യാപിച്ചു. 4 വർഷത്തിനകം പുതിയ ഗവേഷണ കേന്ദ്രം സജ്ജമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അന്റാർട്ടിക്കയിൽ മൈത്രി, ഭാരതി എന്നീ 2 ഗവേഷണ കേന്ദ്രങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. 1989ൽ പ്രവർത്തനം തുടങ്ങിയ മൈത്രിക്കു പകരമാണ് പുതിയ ഗവേഷണ കേന്ദ്രം ‘മൈത്രി 2’ സ്ഥാപിക്കുക. 2 വർഷത്തിനകം ഗവേഷണ കേന്ദ്രത്തിന്റെ രൂപകൽപന പൂർത്തിയാകുമെന്നു ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറിയും സമ്മേളനത്തിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ മേധാവിയുമായ ഡോ. എം. രവിചന്ദ്രൻ പറഞ്ഞു.
പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനു മുന്നോടിയായി സമഗ്രമായ പരിസ്ഥിതി വിലയിരുത്തൽ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. സൗരോർജവും കാറ്റിൽ നിന്നുള്ള വൈദ്യുതിയും ഉപയോഗിക്കുന്ന തരത്തിലാണു പുതിയ ഗവേഷണ കേന്ദ്രം നിർമിക്കുക. രണ്ടു ഗവേഷണ കേന്ദ്രങ്ങളിലായി വേനൽ കാലത്ത് 100 ഇന്ത്യൻ ശാസ്ത്രജ്ഞർക്കു വരെ പര്യവേക്ഷണം നടത്താനുള്ള സൗകര്യമാണു നിലവിലുള്ളത്.
∙ നിയന്ത്രിത ടൂറിസം മാർഗരേഖ
അന്റാർട്ടിക്കയിലെ വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താനായി ടൂറിസം മാർഗരേഖ തയാറാക്കാൻ അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനാ യോഗം (എടിസിഎം) തീരുമാനിച്ചതാണ് കൊച്ചിയിലെ സമ്മേളനത്തിൽനിന്നു കേട്ട ഏറ്റവും നല്ല വാർത്ത. അന്റാർട്ടിക്കയിലെ പരിസ്ഥിതിയെ ബാധിക്കുന്ന തരത്തിൽ ടൂറിസമുൾപ്പെടെയുള്ള കാര്യങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിലാണു നടപടി. 30 വർഷത്തിനിടെ അന്റാർട്ടിക്കയിലെ ടൂറിസ്റ്റുകളുടെ എണ്ണം 15 മടങ്ങാണു വർധിച്ചത്. 1993–94ൽ 8000 പേരാണ് അന്റാർട്ടിക്ക സന്ദർശിച്ചത്. 2023–24ൽ ഇത് 1.10 ലക്ഷമായി ഉയർന്നു.
വിനോദ സഞ്ചാരികളുടെയും അവരെ എത്തിക്കുന്ന കപ്പലുകളുടെയും എണ്ണം കൂടുന്നത്, അവർ സന്ദർശിക്കുന്ന വിദൂര സ്ഥലങ്ങൾ എന്നിവയെല്ലാം അന്റാർട്ടിക്കയിലെ പരിസ്ഥിതിക്കു നാശമുണ്ടാക്കുന്നു. ടൂറിസ്റ്റുകൾ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളവും കപ്പലുകളിൽനിന്നുള്ള അവശിഷ്ടങ്ങളും പുറത്തേക്ക് ഒഴുക്കുന്നത് അന്റാർട്ടിക്കയിലെ കടൽ ജലത്തെ മലിനമാക്കും. അന്റാർട്ടിക്കയിലെ കടലിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശവും കൂടി വരുന്നു. അന്റാർട്ടിക്കയിലെ ഗവേഷണ കേന്ദ്രങ്ങൾ പോലും ചില രാജ്യങ്ങൾ ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്ഗോവ.
∙ ‘ഡേയ്ഞ്ചർ ഐലൻഡ്സ്’ സംരക്ഷിത മേഖല
അന്റാർട്ടിക്ക വൻകരയുടെ തെക്കു കിഴക്കേ അറ്റത്തുള്ള, 4.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ‘ഡേയ്ഞ്ചർ ഐലൻഡ്സ്’ എന്നറിയപ്പെടുന്ന ഒരു കൂട്ടം ദ്വീപുകളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാൻ പരിസ്ഥിതി സംരക്ഷണ സമിതി തീരുമാനിച്ചു. വംശനാശ ഭീഷണി നേരിടുന്ന അഡെലീ പെൻഗ്വിനുകൾ വൻതോതിൽ അധിവസിക്കുന്ന പ്രദേശമാണിത്. ഇതുൾപ്പെടെ 17 പ്രദേശങ്ങളാണ് അന്റാർട്ടിക്കയിലെ പ്രത്യേക സംരക്ഷിത മേഖലയിൽ (അന്റാർട്ടിക്ക സ്പെഷലി പ്രൊട്ടക്റ്റഡ് ഏരിയ– എഎസ്പിഎ) പുതിയതായി ഉൾപ്പെടുത്തിയത്. 79 പ്രദേശങ്ങളാണു നിലവിൽ പട്ടികയിലുള്ളത്. വംശനാശഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന എംപറർ പെൻഗ്വിൻ ഇനത്തെ സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കും.
പരിസ്ഥിതി, ശാസ്ത്രം, ചരിത്രം, സൗന്ദര്യം, വന്യത തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ചാണു സംരക്ഷിത മേഖലകളെ നിശ്ചയിക്കുന്നത്. അന്റാർട്ടിക്ക ഉടമ്പടി പ്രകാരം സംരക്ഷിത മേഖലകളിലേക്കു പ്രവേശിക്കാൻ പ്രത്യേക അനുമതി ആവശ്യമാണ്. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ ഗവേഷണ കേന്ദ്രമായ ‘ദക്ഷിണ ഗംഗോത്രി’ ഇത്തരത്തിൽ സംരക്ഷിത മേഖലയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. 1983ൽ സ്ഥാപിച്ച ദക്ഷിണ ഗംഗോത്രി പിന്നീട് മഞ്ഞിൽ മുങ്ങിപ്പോകുകയായിരുന്നു. കിഴക്കൻ അന്റാർട്ടിക്കയിലെ 4.31 ചതുരശ്ര കിമീ വരുന്ന പ്രദേശമാണ് ഇതിലുൾപ്പെടുന്നത്.
∙ മഞ്ഞുരുക്കിയ നയതന്ത്രം
ഒരു വശത്ത് റഷ്യയും ചൈനയും, മറുഭാഗത്ത് എതിർചേരിയിലെ ലോകരാജ്യങ്ങൾ മുഴുവൻ, നിഷ്പക്ഷ നിലപാടെടുത്ത് ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ; കൊച്ചിയിൽ നടന്ന അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനായോഗത്തിൽ (ഐടിസിഎം) നടന്നതു നയതന്ത്ര യുദ്ധമായിരുന്നു. ഒടുവിൽ അനുരഞ്ജനത്തിന്റെ വഴികൾ പരമാവധി തുറന്നു സമ്മേളനത്തിനു കൊടിയിറങ്ങിയപ്പോൾ അത് ഇന്ത്യയുടെ നയതന്ത്ര വിജയം. റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ അന്റാർട്ടിക്ക ഉടമ്പടി സമ്മേളനം രാജ്യാന്തര തലത്തിൽ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. അതോടെ സമ്മേളന വേദിയായ കൊച്ചി ലോകശ്രദ്ധയിലെത്തുകയും ചെയ്തു.
അന്റാർട്ടിക്ക ഉടമ്പടിയിലെ കൂടിയാലോചനാപദവിയുള്ള രാജ്യങ്ങളായ റഷ്യയുടെയും യുക്രെയ്നിന്റെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു. എണ്ണ ശേഖരം ഏറെയുണ്ടെന്നു കരുതുന്ന അന്റാർട്ടിക്കയിൽ റഷ്യയ്ക്കുള്ള ഖനന താൽപര്യം നേരത്തേ തന്നെ വ്യക്തമാണ്. അന്റാർട്ടിക്ക ഉടമ്പടിയിലുൾപ്പെട്ട രാജ്യങ്ങളിൽ ഭൂരിഭാഗവും ഈ താൽപര്യത്തിന് എതിരാണ്. അന്റാർട്ടിക്കയ്ക്കു പുറത്തുള്ള കാര്യങ്ങൾ സമ്മേളനത്തിലേക്കു വലിച്ചിഴക്കരുതെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാൽ യുക്രെയ്നുമായുള്ള യുദ്ധത്തിന്റെ പേരിൽ രാജ്യാന്തര തലത്തിൽ നേരിടുന്ന സമ്മർദത്തിനു തിരിച്ചടിക്കാൻ റഷ്യ അന്റാർട്ടിക്ക സമ്മേളനത്തെ ഉപയോഗിച്ചു.
സാധാരണഗതിയിൽ സമ്മേളനത്തിന്റെ അവസാന ദിവസം ആദ്യ പ്ലീനറി യോഗത്തിൽ തന്നെ എടിസിഎമ്മിന്റെ അന്തിമ റിപ്പോർട്ടിനു രൂപം നൽകേണ്ടതാണ്. എന്നാൽ, കൊച്ചിയിൽ ചർച്ച വൈകിട്ടത്തേക്കു നീണ്ടു. ഇന്ത്യയും റഷ്യയും തമ്മിൽ പുലർത്തുന്ന മികച്ച നയതന്ത്ര ബന്ധമാണു പ്രശ്നങ്ങളിൽ അനുരഞ്ജനത്തിന്റെ വഴി തുറന്നത്. റഷ്യയിലുൾപ്പെടെ നയതന്ത്ര പ്രതിനിധിയായി പ്രവർത്തിച്ചു പരിചയമുള്ള ദേശീയ സുരക്ഷാ മുൻ ഉപ ഉപദേഷ്ടാവ് പങ്കജ് ശരണായിരുന്നു എടിസിഎമ്മിന്റെ ചെയർമാൻ. പങ്കജ് ശരണിന്റെ നയതന്ത്ര ഇടപെടലുകളും സമ്മേളനത്തിലെ മഞ്ഞുരുക്കാൻ കാരണമായി.
∙ അന്റാർട്ടിക്കയിലെ പ്രതിസന്ധി
വീണ്ടും അന്റാർട്ടിക്കയിലേക്കു തന്നെ മടങ്ങാം. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നതു മൂലം സമുദ്രനിരപ്പ് ഉയരുന്നതു തീരദേശ ജനതയെയും ആവാസവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നുമാണു മുന്നറിയിപ്പ്. അന്തരീക്ഷത്തിലെ വ്യതിയാനം, ഓസോൺ പാളിയിലെ വിള്ളൽ, ഹരിതഗൃഹ വാതക പ്രവാഹം എന്നിവ കടൽ ജലോപരിതലത്തിലെ ചൂട് വർധിപ്പിച്ചു. ചൂട് കൂടിയതു മൂലം മഞ്ഞുരുകുന്നതു കൂടി.
ജലോപരിതലത്തിലെ ചൂട് 2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നാൽ കടൽ ജലനിരപ്പ് അര മീറ്റർ വരെ ഉയരും– നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (എൻഐഎഎസ്) ഡയറക്ടർ ഡോ. ശൈലേഷ് നായിക് പറയുന്നു. ആഗോള താപനവും കടൽ ജലത്തിൽ അമ്ലാംശം കൂടുന്നതും സമുദ്ര ജൈവ സമ്പത്തിനെയും അവിടത്തെ ആവാസ വ്യവസ്ഥയെയും ബാധിക്കും. അന്റാർട്ടിക്കയിലെ ചെറുജീവികളിൽ 20% കുറവുണ്ടാകും. ഇതോടെ മറ്റു ജീവി വർഗങ്ങൾക്കുള്ള ഭക്ഷണം കുറയും. പെൻഗ്വിനിന്റെ ചിലയിനങ്ങളുടെ എണ്ണത്തിൽ ഇപ്പോൾ തന്നെ വലിയ കുറവുണ്ടായിട്ടുണ്ട്. ചൂടു മൂലം പുറത്തു നിന്നുള്ള ജീവിയിനങ്ങളുടെ അധിനിവേശവും അന്റാർട്ടിക്കയിലുണ്ടാകും.
∙ വേണം, കാലാവസ്ഥാ നയതന്ത്രജ്ഞർ
ഭാവിയിൽ ‘കാലാവസ്ഥാ നയതന്ത്രജ്ഞരെ’യാണു ലോകത്തിന് ആവശ്യമെന്ന് അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനായോഗത്തിൽ അഭിപ്രായമുയർന്നു. ശാസ്ത്രവും നയതന്ത്രജ്ഞവും കൂട്ടുത്തരവാദിത്തോടെ പ്രവർത്തിക്കണം. ലോകത്ത് ഇതുവരെയുണ്ടായിട്ടുള്ള ഉടമ്പടികളിൽ ഏറ്റവും ശ്രദ്ധേയമായതാണ് അന്റാർട്ടിക്ക സംരക്ഷണത്തിനുള്ള അന്റാർട്ടിക്ക ഉടമ്പടി. അന്റാർട്ടിക്കയുടെ ഭരണഘടനയാണത്. അന്റാർട്ടിക്ക സംരക്ഷണമെന്ന പൊതു ലക്ഷ്യമുള്ളപ്പോഴും ഉടമ്പടിയിലെ ഓരോ രാജ്യവും അവരുടേതായ ഭൗമ– രാഷ്ട്രീയ താൽപര്യങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. അന്റാർട്ടിക്കയിൽ സംഭവിക്കുന്ന മാറ്റങ്ങൾ അവിടെ മാത്രം നിൽക്കില്ല. ലോകത്തിന്റെ ഏതു ഭാഗത്തും അതിന്റെ പ്രതിഫലനമുണ്ടാകുമെന്നുമോർക്കണം.