ഈ കരുത്ത് നാസയ്ക്ക് പോലുമില്ല; അദ്ഭുതം മസ്കിന്റെ ‘സ്റ്റാർ’ഷിപ്; ലോകത്തെവിടെയും എത്താം ഒരു മണിക്കൂറിൽ!
ഇനിയതു വെറുമൊരു സ്വപ്നമല്ല. കയ്യെത്തി പിടിക്കാവുന്ന യാഥാർഥ്യമാണ്. അധികം വിദൂരമല്ലാത്തൊരു കാലത്ത് മനുഷ്യൻ ചൊവ്വയിൽ ഇറങ്ങും. അവിടെ കൂട്ടമായി താമസിക്കുകയും മറ്റു വിദൂര ഗോളങ്ങളിലേക്കുള്ള യാത്രകൾ അവിടെ നിന്നു കൊണ്ടു സാധ്യമാക്കുകയും ചെയ്യും. കൊച്ചിയിൽ നിന്നു തിരുവനന്തപുരത്തു പോയി വരുന്നതു പോലെ ദിവസവും ചന്ദ്രനിലേക്കു പോകുകയും ഒരു ചായ കുടിച്ചു മടങ്ങിവരികയും ചെയ്യും! മനുഷ്യന്റെ ഗോളാന്തര യാത്രാ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനൊരുങ്ങി ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് ‘സ്റ്റാർഷിപ്’ എന്ന ലോകത്തിലെ ഏറ്റവും വലതും ശക്തിയേറിയതുമായ റോക്കറ്റ് വിജയകരമായി പരീക്ഷണവിക്ഷേപണം നടത്തിയിരിക്കുകയാണ്. നാലാമത്തെ വിക്ഷേപണത്തിലാണു സ്റ്റാർഷിപ് വിജയക്കൊടി പാറിച്ചത്. ബഹിരാകാശയാത്രകളുടെ ചെലവു ഗണ്യമായി കുറയ്ക്കാനും കൂടുതൽ ഭാരമുള്ള വസ്തുക്കൾ ബഹിരാകാശത്ത് എത്തിക്കാനും സ്റ്റാർഷിപ് പൂർണ ഉപയോഗത്തിനു സജ്ജമാകുന്നതോടെ സാധ്യമാകും. മറ്റൊരു രാജ്യത്തിനോ സ്വകാര്യ കമ്പനിക്കോ

ഇനിയതു വെറുമൊരു സ്വപ്നമല്ല. കയ്യെത്തി പിടിക്കാവുന്ന യാഥാർഥ്യമാണ്. അധികം വിദൂരമല്ലാത്തൊരു കാലത്ത് മനുഷ്യൻ ചൊവ്വയിൽ ഇറങ്ങും. അവിടെ കൂട്ടമായി താമസിക്കുകയും മറ്റു വിദൂര ഗോളങ്ങളിലേക്കുള്ള യാത്രകൾ അവിടെ നിന്നു കൊണ്ടു സാധ്യമാക്കുകയും ചെയ്യും. കൊച്ചിയിൽ നിന്നു തിരുവനന്തപുരത്തു പോയി വരുന്നതു പോലെ ദിവസവും ചന്ദ്രനിലേക്കു പോകുകയും ഒരു ചായ കുടിച്ചു മടങ്ങിവരികയും ചെയ്യും! മനുഷ്യന്റെ ഗോളാന്തര യാത്രാ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനൊരുങ്ങി ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് ‘സ്റ്റാർഷിപ്’ എന്ന ലോകത്തിലെ ഏറ്റവും വലതും ശക്തിയേറിയതുമായ റോക്കറ്റ് വിജയകരമായി പരീക്ഷണവിക്ഷേപണം നടത്തിയിരിക്കുകയാണ്.
നാലാമത്തെ വിക്ഷേപണത്തിലാണു സ്റ്റാർഷിപ് വിജയക്കൊടി പാറിച്ചത്. ബഹിരാകാശയാത്രകളുടെ ചെലവു ഗണ്യമായി കുറയ്ക്കാനും കൂടുതൽ ഭാരമുള്ള വസ്തുക്കൾ ബഹിരാകാശത്ത് എത്തിക്കാനും സ്റ്റാർഷിപ് പൂർണ ഉപയോഗത്തിനു സജ്ജമാകുന്നതോടെ സാധ്യമാകും. മറ്റൊരു രാജ്യത്തിനോ സ്വകാര്യ കമ്പനിക്കോ നിലവിൽ മത്സരിക്കാവുന്നതിലും ഉയരത്തിലാണു 2002ൽ മസ്ക് സ്ഥാപിച്ച സ്പേസ് എക്സ് തങ്ങളുടെ സ്വാധീനവല ബഹിരാകാശ വ്യവസായത്തിൽ കെട്ടിപ്പടുത്തിരിക്കുന്നത്.
2023ൽ സ്പേസ് എക്സ് ആകെ 96 ബഹിരാകാശ വിക്ഷേപണങ്ങളാണു വിജയകരമായി നടത്തിയത്. അമേരിക്കയിലെ സ്പേസ് എക്സിന്റെ എതിരാളികളായ ബഹിരാകാശ കമ്പനികൾ ആകെ നടത്തിയത് 7 വിക്ഷേപണങ്ങളും. ചൈനയും റഷ്യയും നടത്തിയ വിക്ഷേപണങ്ങൾ ഒരുമിച്ചെടുത്താലും സ്പേസ് എക്സിന്റെ എണ്ണത്തിനടുത്തെത്തില്ല. ഈ 96 വിക്ഷേപണങ്ങളിൽ ഏറിയ പങ്കും തങ്ങളുടെ സ്വന്തം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാനുള്ളവയായിരുന്നു.
ഇതു മാറ്റിവച്ചാൽതന്നെയും സ്പേസ് എക്സിന്റെ മറ്റു വിക്ഷേപണങ്ങളുടെ എണ്ണം മറ്റുള്ളവരേക്കാൾ ഏറെ ഉയർന്നതു തന്നെയാണ്. അമേരിക്കയിലെ വമ്പൻ കമ്പനികളായ ലോക്ഹീഡ് മാർട്ടിനും ബോയിങ്ങും ചേർന്നു സ്ഥാപിച്ച ബഹിരാകാശ കമ്പനിയായ യുണൈറ്റഡ് ലോഞ്ച് അലയൻസ് 2023ൽ ആകെ 3 റോക്കറ്റുകളാണു വിക്ഷേപിച്ചതെന്നും ഇതിനോടു ചേർത്തു വായിക്കാം. തങ്ങളുടെ വിശ്വസ്ത വിക്ഷേപണിയായ ഫാൽക്കൺ റോക്കറ്റുകളിലും ഡ്രാഗൺ പേടകങ്ങളിലുമായി ഇതുവരെ അൻപതിലേറെപ്പേരെ സ്പേസ് എക്സ് ബഹിരാകാശത്തേക്ക് അയച്ചു കഴിഞ്ഞു. ആയിരക്കണക്കിന് ഉപഗ്രഹങ്ങളുടെ ശൃംഖലയായ സ്റ്റാർലിങ്ക് ലോകത്തെ വിദൂര കോണുകളിൽ പോലും ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കി വിപ്ലവം സൃഷ്ടിക്കുന്നു.
∙ നേടിയത് പഴുതടച്ച വിജയം
ലോകത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും ശക്തിയേറിയ റോക്കറ്റ് നിർമിക്കാനും അതുവഴി ബഹിരാകാശ സഞ്ചാരം പൊളിച്ചെഴുതാനുമുള്ള സ്പേസ് എക്സ് ബഹിരാകാശ കമ്പനി സ്ഥാപകനും ആഗോള സംരംഭകനുമായ ഇലോൺ മസ്കിന്റെ സ്വപ്നമാണ് ജൂൺ ആറിനു അമേരിക്കയിലെ ടെക്സസിലുള്ള ബോക്ക ചിക്ക സ്പേസ് എക്സ് വിക്ഷേപണത്തറയിൽ സഫലീകൃതമായത്. പൂർണമായും പുനരുപയോഗിക്കാവുന്ന ലോകത്തിലെ പ്രഥമ ബഹിരാകാശ വാഹനമാണ് സ്റ്റാർഷിപ്. ബഹിരാകാശ വിക്ഷേപണങ്ങളുടെ ചെലവ് ഇതു ഗണ്യമായി കുറയ്ക്കും. ചന്ദ്രനിലേക്ക് 2026ൽ മനുഷ്യനെ അയയ്ക്കാനുള്ള നാസയുടെ ആർട്ടിമിസ്–3 ദൗത്യത്തിൽ സ്റ്റാർഷിപ് ആകും ഉപയോഗിക്കുകയെന്നാണു കരുതുന്നത്.
സ്റ്റാർഷിപ് പേടകം ഉൾപ്പെടുന്ന മുകൾഭാഗം ബഹിരാകാശത്ത് എത്തിയശേഷം ഭൂമിയെ പകുതി ദൂരം വലംവയ്ക്കുകയും പിന്നീടു അന്തരീക്ഷത്തിലേക്കു തിരികെ പ്രവേശിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ വീഴുകയുമായിരുന്നു. പേടകം തിരിച്ചിറങ്ങുന്ന സമയത്തുണ്ടാകുന്ന വലിയ ചൂട് അതിജീവിക്കാനുകുമോയെന്ന ആകാംക്ഷയിലായിരുന്നു ശാസ്ത്രസമൂഹം. വിക്ഷേപണത്തിനിടയിലെ ചെറിയ തകരാറുകൾ പോലും വലിയ ദുരന്തത്തിലേക്കു നയിക്കാമെന്നതിനാൽ പഴുതടച്ച വിജയമായിരുന്നു സ്പേസ് എക്സ് ആഗ്രഹിച്ചിരുന്നത്.
2003 ഫെബ്രുവരി ഒന്നിന് ബഹിരാകാശത്തുനിന്നു മടങ്ങി വരികയായിരുന്ന അമേരിക്കയുടെ സ്പേസ് ഷട്ടിൽ കൊളംബിയ കത്തിയമർന്ന് പേടകത്തിലുണ്ടായിരുന്ന 7 സഞ്ചാരികളും കൊല്ലപ്പെട്ടിരുന്നു. സംഘത്തിലുൾപ്പെട്ട ഇന്ത്യൻ വംശജയായ കൽപന ചൗളയും അതോടെ ഓർമയായി മാറി. തിരിച്ചിറങ്ങലിൽ ചില ഭാഗങ്ങൾ അടർന്നുപോകുകയും വാഹനത്തിന്റെ ഒരു ചിറകു കത്തിനശിക്കുകയും ചെയ്തെങ്കിലും വലിയ പരുക്കുകളില്ലാതെ സ്റ്റാർഷിപ് ഭൂമിയിലേക്കു തിരികെപ്രവേശിക്കുകയും നിശ്ചയിച്ച പ്രദേശത്ത് പതിക്കുകയും ചെയ്തതോടെ വിക്ഷേപണം പൂർണ വിജയമായി മാറി.
∙ യാത്ര 100 പേർക്ക്; സുരക്ഷയ്ക്കും മാര്‍ഗങ്ങളേറെ
വിക്ഷേപണത്തറയിൽ നിന്നു വാഹനം കുതിച്ചുയർന്നതു മുതൽ തിരികെ ഇന്ത്യൻ മഹാ സമുദ്രത്തിൽ പതിക്കുന്നതു വരെ വാഹനത്തിൽ നിന്നുള്ള ഡേറ്റ കൃത്യമായി സ്പേസ് എക്സ് സ്റ്റേഷനിൽ ലഭ്യമായിരുന്നു എന്നതും വിക്ഷേപണം പൂർണ വിജയമെന്നതിനു നിദർശനമായി. സ്പേസ് എക്സിന്റെ തന്നെ സ്റ്റാർലിങ്ക് ബഹിരാകാശ ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ചാണ് ഈ ഡേറ്റ കൈമാറ്റം സാധ്യമാക്കിയത്. ഇതിനായി സ്റ്റാർലിങ്ക് ഉപകരണങ്ങൾ സ്റ്റാർഷിപ്പിൽ സ്ഥാപിച്ചിരുന്നു.
2023 ഏപ്രിൽ 20, നവംബർ 18, 2024 മാർച്ച് 14 എന്നിങ്ങനെ മുൻപു നടന്ന മൂന്നു സ്റ്റാർഷിപ് പരീക്ഷണപറക്കലുകൾ പരാജയപ്പെട്ട ശേഷമാണു ജൂൺ 6നു നടത്തിയ നാലാമത്തെ പറക്കലിൽ സ്പേസ് എക്സ് വിജയം തൊട്ടത്. 100 ബഹിരാകാശ യാത്രികരെ വരെ ഒരേസമയത്ത് വഹിക്കാൻ ശേഷിയുള്ള പേടകമാണു സ്റ്റാർഷിപ്പിലുള്ളത്. കൂടാതെ, പരമ്പരാഗതമായി ബഹിരാകാശപേടകങ്ങൾ നിർമിക്കുന്ന ഘടകമല്ലാത്ത സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചാണു സ്റ്റാർഷിപ് നിർമിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അന്തരീക്ഷത്തിലേക്കുള്ള മടക്കയാത്രയിലെ ഉയർന്നതാപനില കൂടുതൽ നന്നായി പ്രതിരോധിക്കാൻ ഇതിനാകുമെന്നാണു മസ്ക് വിശദീകരിക്കുന്നത്.
∙ ആദ്യം ചന്ദ്രനിലേക്ക്, പിന്നെ ചൊവ്വയിലേക്ക്...
സ്പേസ്ഷിപ് പരീക്ഷണം വിജയമായ ഉടൻ നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ എക്സിൽ കുറിച്ചു: ‘മനുഷ്യനെ ചന്ദ്രനിലേക്ക് വീണ്ടുമെത്തിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ ഒരുപടി കൂടി ലക്ഷ്യത്തിലേക്ക് അടുക്കുന്നു. ആർട്ടിമിസ് വഴി നമ്മൾ ആദ്യം ചന്ദ്രനിലേക്കെത്തും, പിന്നീടു ചൊവ്വയിലേക്കും’. 397 അടി ഉയരമുണ്ട് സ്റ്റാർഷിപ്പിന്. അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയേക്കാൾ 90 അടി കൂടുതൽ ഉയരം. അല്ലെങ്കിൽ 40 നില കെട്ടിടത്തിന്റെ ഉയരം. 30 അടിയാണു വ്യാസം.
ഒരു റോക്കറ്റിൽ ഇതുവരെ ഘടിപ്പിച്ചിട്ടുള്ളതിൽ വച്ചേറ്റവും കൂടുതൽ എൻജിനുകളാണ് സ്റ്റാർഷിപ്പിലെ സൂപ്പർ ഹെവി ബൂസ്റ്റർ റോക്കറ്റിനുള്ളത്. സ്പേസ് എക്സിന്റെ 33 റാപ്റ്റർ റോക്കറ്റ് എൻജിനുകളാണ് ഈ ഭീമാകാരന്റെ കുതിപ്പിനു വേണ്ട കരുത്തു പകരുന്നത്. കൂടാതെ സൂപ്പർ ഹെവി ബൂസ്റ്ററുമായുള്ള വേർപിരിയലിനു ശേഷം ഉപയോഗിക്കാനായി മറ്റൊരു ആറ് റാപ്റ്റർ എൻജിനുകൾ കൂടി സ്റ്റാർഷിപ് പേടകത്തിലുണ്ട്. 1.6 കോടി പൗണ്ട് കരുത്താണ് ഇവ ഒത്തുചേർന്നു സൃഷ്ടിക്കുന്നത്.
ദ്രവ ഓക്സിജനും ദ്രവ മീഥെയ്നുമാണു റോക്കറ്റിനെ ചലിപ്പിക്കുന്ന ഇന്ധനം. ഒരു കോടി പൗണ്ട് ഇന്ധനമാണ് ഒരു സ്റ്റാർഷിപ് യാത്രയ്ക്കു വേണ്ടത്. ഭാവിയിൽ ചൊവ്വയിലേക്കുള്ള യാത്രകളിൽ ആ ഗ്രഹത്തിൽനിന്നു തന്നെ ഇവ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന ഗുണവുമുണ്ട്. 1972നു ശേഷം മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കാനുള്ള മാധ്യമമായാണു നാസ സ്റ്റാർഷിപ്പിനെ വീക്ഷിക്കുന്നത്. എന്നാൽ ഭാവിയിൽ മനുഷ്യരെ ചൊവ്വയിലെത്തിച്ച് അവിടെ കോളനികൾ സ്ഥാപിക്കുകയെന്നുള്ള തന്റെ സ്വപ്നപൂർത്തീകരണത്തിനുള്ള ഉപകരണമായാണു സ്റ്റാർഷിപ്പിനെ ഇലോൺ മസ്ക് കാണുന്നത്.
∙ ലോകത്തെവിടെയും എത്താം ഒരു മണിക്കൂറിൽ!
ഉപയോഗത്തിൽ വന്നു കഴിഞ്ഞാലുടൻ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ബഹിരാകാശത്തു വിന്യസിക്കാനും സ്റ്റാർഷിപ്പിനെ ആശ്രയിക്കാനാണു സ്പേസ് എക്സ് പദ്ധതി. പൂർണമായും പുനരുപയോഗിക്കാവുന്ന വാഹനമായതിനാൽ ഭാവിയിൽ 100 ടൺ ചരക്ക് ബഹിരാകാശത്ത് എത്തിക്കാൻ വേണ്ടി വരുന്ന ചെലവ് ഒരു കോടി ഡോളറിനും താഴെയെത്തിക്കാൻ കഴിയുമെന്നും മസ്ക് പ്രവചിക്കുന്നു. കൂടാതെ ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താനും സ്റ്റാർഷിപ്പിനാകും. വ്യോമഗതാഗത മേഖലയിലും ഭാവിയിൽ സ്റ്റാർഷിപ്പിന്റെ വകഭേദങ്ങൾ ഉപയോഗിച്ചാൽ അദ്ഭുതപ്പെടാനില്ലെന്നർഥം.
234 കിലോമീറ്റർ ഉയരത്തിലെത്തിയ സ്റ്റാർഷിപ് മണിക്കൂറിൽ 26,000 കിലോമീറ്റർ എന്ന ശബ്ദാതിവേഗവും സാധ്യമാക്കി. ഭൂമിയിലേക്കുള്ള മടക്കത്തിൽ അന്തരീക്ഷം കടക്കുമ്പോഴുണ്ടാകുന്ന 1400 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന താപനിലയാണു പേടകത്തിനു ചെറുക്കേണ്ടി വന്നത്. ഈ സാഹചര്യത്തിൽ വാഹനം കത്തിയമർന്നു പോകാതെ തിരികെ ഭൂമിയിലെത്തിക്കുക എന്നതായിരുന്നു ഈ പരീക്ഷണ വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം.
18,000 സെറാമിക് ടൈലുകളാണു താപം ചെറുക്കാനായി സ്റ്റാർഷിപ്പിനു പുറത്തു പതിപ്പിച്ചിരുന്നത്. പേടകത്തെ സുരക്ഷിതമായി ഇന്ത്യൻ മഹാസമുദ്രത്തിൽ തിരിച്ചിറക്കാനായതോടെ ആ ദൗത്യവും ലക്ഷ്യം നേടി. ഇതിനു മുൻപേ വിക്ഷേപണവാഹനത്തിന്റെ ആദ്യ ഘട്ടമായ സൂപ്പർ ഹെവി ബൂസ്റ്റ,ർ ഗൾഫ് ഓഫ് മെക്സിക്കോയിൽ സുരക്ഷിതമായി തിരിച്ചിറങ്ങിയിരുന്നു. ഭാവിയിൽ റോക്കറ്റിന്റെ ഈ രണ്ടു ഭാഗങ്ങളും സ്പേസ് എക്സ് വിക്ഷേപണത്തറയിൽ തന്നെ ഇറക്കാനാണു ലക്ഷ്യമിടുന്നത്.
പേപാൽ, ടെസ്‌ല എന്നീ കമ്പനികളിലൂടെ ലോക സംരംഭക രംഗത്തു സാന്നിധ്യമറിയിച്ച ഇലോൺ മസ്ക് എന്ന ശതകോടീശ്വരന്റെ സ്വപ്നങ്ങൾ ഭാവി മനുഷ്യജീവിതത്തെ പല രീതിയിൽ സ്വാധീനിക്കുമെന്നത് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഗോളാന്തര യാത്രകൾ സാധ്യമാക്കാനുള്ള സ്പേസ് എക്സ് ആണെങ്കിലും ടെലിപ്പതി പോലുള്ള ആശയവിനിമയ രീതികളിലേക്കു മനുഷ്യനെ പരിവർത്തനം ചെയ്യിപ്പിക്കുന്ന ന്യൂറാലിങ്ക് ആണെങ്കിലും സമൂഹമാധ്യമായ എക്സ് ആണെങ്കിലും കൈവയ്ക്കുന്നതെന്തിലും സ്വപ്നസമാന ചിന്തകളും പ്രവൃത്തികളുംകൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുകയാണ് മസ്ക്.