ലോക്‌സഭാ തിരഞ്ഞെടുപ്പിനൊടുവിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിലേറാമെന്നു പ്രതീക്ഷിച്ച കോൺഗ്രസിന് 2019ൽ ലഭിച്ചത് വെറും 52 സീറ്റ്. തിരഞ്ഞെടുപ്പ് പരാജയം ഏറ്റെടുത്ത്, അന്ന് കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണാനെത്തുന്നു. മേയ് 23 ആയിരുന്നു ആ ദിനം. ന്യൂഡൽഹി 10 ജൻപഥിലെ സോണിയ ഗാന്ധിയുടെ വീടിന്റെ മതിൽ അവസാനിക്കുന്നിടത്ത് ഒരു കുഞ്ഞു ഗേറ്റുണ്ട്. അത് കടന്ന് സന്ധ്യാ നേരത്ത് രാഹുലും പ്രിയങ്കയും വാർത്താ സമ്മേളനത്തിനായെത്തി. മുറുകി നിൽക്കുന്ന മുഖങ്ങൾ. ഒരു ചിരി പോലും കാര്യമായി തെളിയുന്നില്ല ആരുടെയും മുഖത്ത്. പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷം. വെറും പത്ത് മിനിറ്റിൽ അന്നത്തെ വാർത്താ സമ്മേളനം അവസാനിച്ചു. അന്ന് ഉത്തർപ്രദേശിന്റെ ചുമതലയായിരുന്നു പ്രിയങ്ക ഗാന്ധിക്ക്. അവിടെ സഹോദരൻ രാഹുൽ ഗാന്ധി പോലും തോറ്റിരിക്കുന്നു. സ്വാഭാവികമായും പ്രിയങ്കയുടെ മുഖത്ത് ഒരു പുഞ്ചിരി പോലുമില്ല. രാഹുൽ വാർത്താ സമ്മേളനം നടത്തുമ്പോൾ ആരോടും ഒന്നും പറയാതെ, ഒരൽപം മാറി, നിശ്ശബ്ദയായി പ്രിയങ്ക...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019 മേയ് 23: ഭാവം നിരാശ, എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തുന്ന രാഹുൽ ഗാന്ധിയെ നിരാശയോടെ നോക്കി നിൽക്കുന്ന സഹോദരി പ്രിയങ്ക ഗാന്ധി. (ചിത്രം: മനോരമ)

പിന്നീടുള്ള 5 വർഷത്തെ മോദി സർക്കാരിന്റെ ഭരണം കോൺഗ്രസിനേൽപ്പിച്ച ക്ഷതം അത്ര ചെറുതൊന്നുമല്ലായിരുന്നു. കോൺഗ്രസ് നേതാക്കളെ വ്യക്തിപരമായി പോലും പല ബിജെപി നേതാക്കളും വാക്കുകളാൽ ആക്രമിച്ചു. ഇ.ഡിയും സിബിഐയുമെല്ലാം കേന്ദ്രത്തിന്റെ കയ്യിലെ കളിപ്പാവകളായി. പലരെയും ചോദ്യം ചെയ്തു, ഏറെ പേർ ജയിലിലായി. പക്ഷേ അതിനെയെല്ലാം അതിജീവിച്ച് കോൺഗ്രസ് നൂറ് സീറ്റിനടുത്തെത്തി. കോൺഗ്രസിന്റെ പതനമെന്ന് രാഷ്ട്രീയ ലോകവും എക്സിറ്റ് പോളുകളും വിലയിരുത്തിയ ഒരു തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ദിവസം. അതുവരെയുള്ള കഠിനാധ്വാനത്തിന്റെ പുഞ്ചിരിയാണ് പിന്നീട് പ്രിയങ്കയിൽ കണ്ടത്. ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ 2019ലെയും 2024ലെയും ഈ രണ്ടു ദിവസങ്ങൾക്കിടയിലുള്ള ദൂരത്തെ ദിവസക്കണക്കുകൾ കൊണ്ടു മാത്രമല്ല അളക്കേണ്ടത്.  

2024 ജൂൺ 4: ഭാവം ആനന്ദം. എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തുന്ന രാഹുൽ ഗാന്ധിയെ നോക്കി കയ്യടിച്ച് പൊട്ടിച്ചിരിക്കുന്ന പ്രിയങ്ക ഗാന്ധി. (ചിത്രം: മനോരമ)
ADVERTISEMENT

2019ലെ കനത്ത പരാജയം പുതിയ ഒരു രാഹുലിനാണ് ജന്മം നൽകിയത്. രാഷ്ട്രീയ വേദികളിൽ മുട്ടോളമെത്തുന്ന നീളൻ കയ്യുള്ള വെള്ള ജുബ്ബയും പൈജാമയുമായിരുന്നു അതുവരെ വേഷം. സ്ഥിരമായി ക്ലീൻ ഷേവുമായിരുന്നു. അതുവരെ രാഷ്ട്രീയത്തിലിറങ്ങാൻ നിർബന്ധിതനായ ഒരു രാഹുലിനെയാണു കണ്ടതെങ്കിൽ, അതിനു ശേഷം അരയും തലയും മുറുക്കി അടവും ചുവടും പഠിച്ചു കരുതിക്കൂട്ടി രാഷ്ട്രീയത്തിലേക്കിറങ്ങിയ മറ്റൊരു രാഹുലിനെയാണ് കണ്ടത്. പാർട്ടി അധ്യക്ഷ സ്ഥാനം വരെ ഉപേക്ഷിച്ച് അയാൾ ജനങ്ങൾക്കിടയിലേക്ക് ഭാരത് ജോഡോ എന്ന പേരിൽ നടന്നു കയറി. കോൺഗ്രസിനെ തിരികെ കൊണ്ടു വരാൻ മറ്റൊരു ട്രാക്കിൽ പ്രിയങ്കയും സജീവമായി. ഇന്ദിരയെ ഓർമിപ്പിക്കുന്ന ഭാവങ്ങളോടെ അവർ രാജ്യത്താകെ പടർന്നു. പാർട്ടി പരിപാടികളിലും തിരഞ്ഞെടുപ്പു പരിപാടികളിലും പ്രിയങ്ക ആൾക്കൂട്ടങ്ങളിൽ ആരവമായി മാറി. 

കർഷക സമരവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനം (3 ഡിസംബർ 2021). (ചിത്രം: മനോരമ)

2019ലെ തോൽവിയെക്കുറിച്ച് കോൺഗ്രസ് തന്നെ മറന്നു. ഊർജം വീണ്ടെടുത്ത് ഒരു നിമിഷം മാറി നിൽക്കാതെ രാഹുലും പ്രിയങ്കയും ഓടി നടന്നു. ഉത്തർ പ്രദേശിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായി മരിച്ച സ്ഥലത്തേക്കു പ്രതിരോധങ്ങൾ ഭേദിച്ചു പ്രതിഷേധവുമായി പോയ രാഹുലിനു വേണ്ടി സ്റ്റിയറിങ് പിടിച്ചതും പ്രിയങ്ക. മണിപ്പുരിലെ കലാപബാധിത മേഖലകളിലേക്കും നിർഭയനായി കടന്നുചെന്നു. ഭരണഘടന കയ്യിലേന്തി നീതിയെയും ന്യായത്തെയും കുറിച്ചു സംസാരിച്ചു. ജനകീയ വിഷയങ്ങളിലുള്ള സമരങ്ങളെ മുന്നിൽ നിന്നു നയിച്ചു. കർഷക സമരത്തിന്റെ മുൻപന്തിയിൽത്തന്നെ നിന്നു. 2019നു ശേഷം പടിപടിയായുള്ള രാഹുലിന്റെ രാഷ്ട്രീയ വളർച്ചയുടെ വഴി ഇതായിരുന്നു. 

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുന്ന കെ.സി. വേണുഗോപാൽ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡോ.മൻമോഹൻ സിങ്, എ.കെ. ആന്റണി എന്നിവർ. (2019 ഓഗസ്റ്റ് 07). (ചിത്രം: മനോരമ)
ADVERTISEMENT

അതിനിടയിൽ നരേന്ദ്ര മോദിക്കെതിരായ അപകീർത്തി പരാമർശത്തിന്റെ പേരിൽ എംപി സ്ഥാനം നഷ്ടമായി. പാർലമെന്റിനകത്തും പുറത്തും രാഹുലിനു ചുറ്റും എക്കാലവും വലയം സൃഷ്ടിച്ച രാഹുൽ ബ്രിഗേഡ് എന്ന വിളിപ്പേരിൽ ഒരു സംഘമുണ്ടായിരുന്നു. രാജ്യത്തെ രാഷ്ട്രീയക്കാറ്റ് മാറി വീശിയപ്പോൾ അക്കൂട്ടത്തിൽ പലരും പാർട്ടി വിട്ടു മറ്റു പാളയങ്ങളിൽ അഭയം തേടി. രാഹുലിനെ ഒറ്റപ്പെടുത്തി, അപ്പോഴും അണയാത്ത നാളം പോലെ പ്രിയങ്ക സഹോദരനരികിൽ ജ്വലിച്ചു നിന്നു. ബിജെപി നേതാക്കളും പ്രധാനമന്ത്രി മോദി തന്നെയും സഹോദരനു നേരെ ആരോപണ അമ്പുകളെയ്യുമ്പോൾ അതിന്റെ മുനയൊടിക്കുന്ന ‘പഞ്ചു’കളുമായി കളം നിറഞ്ഞു. പ്രതിസന്ധിക്കിടയിലും പാർട്ടി പുതിയ പോർമുഖത്ത് സജീവമാകുമ്പോൾ അമരത്തും അണിയറയിലും പ്രിയങ്കയും രാഹുലുമുണ്ടായിരുന്നു.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി. (2022 ഡിസംബർ 24). (ചിത്രം: മനോരമ)

ഇങ്ങനെ രാഹുലിനെ അപ്പാടെ മാറ്റുന്ന സംഭവവികാസങ്ങളായി കോൺഗ്രസിന് അകത്തും പുറത്തും. അതിനിടെ, പതിവ് വേഷം മുറിക്കയ്യൻ വെള്ള ടി– ഷർട്ടും പാന്റ്സുമായി. പക്വതയുടെ മുഖഭാവത്തിലേക്കു നരകയറിയ കുറ്റിത്താടി പതിവായി ഇടം പിടിച്ചു. പ്രതിപക്ഷ കസേരയിലിരുന്ന് നീണ്ട 10 വർഷത്തെ വിയർപ്പൊഴുക്കിയതിനു ഫലം 2024 ജൂൺ നാലിനു കിട്ടി. ഇന്ത്യാ മുന്നണി ശക്തമായ പ്രതിപക്ഷമായി മോദി സർക്കാരിനെ വിറപ്പിക്കാൻ സജ്ജമായി. ഒറ്റയ്ക്ക് ഭൂരിപക്ഷം പ്രതീക്ഷിച്ച ബിജെപിക്ക് കൂട്ടുകക്ഷികളുടെ കാലു പിടിക്കേണ്ടി വന്നു. വർഷങ്ങൾക്കിപ്പുറം ബിജെപി സർക്കാർ‍ എന്നതു മാറി വീണ്ടും എൻഡിഎ സർക്കാരായി മാറിയിരിക്കുന്നു.

രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് രാജ്ഘട്ടിൽ കോൺഗ്രസ് നടത്തിയ സത്യഗ്രഹത്തിൽ പ്രിയങ്ക ഗാന്ധി പ്രസംഗിക്കുന്നു. (ചിത്രം: മനോരമ)
ADVERTISEMENT

പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്തിയില്ലെങ്കിലും ആശ്വാസമാണ് ഇക്കുറി കോൺഗ്രസ് ക്യാംപിലുള്ളത്. നേതാക്കളിൽ ഓരോരുത്തരെയും മുഖത്ത് ആത്മവിശ്വാസവും. സ്ഥാനങ്ങളൊന്നും അലങ്കരിച്ചില്ലെങ്കിലും മുന്നിൽ നിന്ന് ഇന്ത്യാ മുന്നണിക്കായി പോരാടിയത് രാഹുൽ തന്നെയായിരുന്നു. ഫലം വന്നശേഷം മാധ്യമങ്ങളെ കാണാൻ 10 ജൻപഥിലെ, 2019ലെ, അതേ ഗേറ്റിലൂടെ തന്നെ രാഹുലും പ്രിയങ്കയും എത്തി. കഴിഞ്ഞ തവണത്തെ പോലെയായിരുന്നില്ല ഇത്തവണ. ആത്മവിശ്വാസത്തോടെയാണ് രാഹുൽ വാർത്താസമ്മേളനത്തിനെത്തിയത്. ഒപ്പം ആ തിരക്കിൽ രാഹുലിന്റെ കൈപിടിച്ച് സഹോദരിയും.

ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തിച്ചേർന്നപ്പോൾ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബർട്ട് വാധ്‌ര എന്നിവർ. (ചിത്രം: മനോരമ)

കഴിഞ്ഞ തവണ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് രാഹുൽ ഉത്തരം പറയുമ്പോൾ പ്രിയങ്ക തല കുനിച്ച് മാറി നിന്നെങ്കിൽ ഇക്കുറി രാഹുലിന്റെ മറുപടികൾക്ക് ചിരിച്ചു കൊണ്ട് കയ്യടിക്കുകയായിരുന്നു അവർ. അങ്ങനെ പുഞ്ചിരിക്കാൻ 1‌‌840 ദിവസം വേണ്ടി വന്നുവെന്നു മാത്രം... കഠിനാധ്വാനംകൊണ്ടു നേടിയ പുഞ്ചിരിയിലും കാണും അതിന്റെ പ്രതിഫലനം.

English Summary:

From Defeat to Resurgence: Priyanka Gandhi and Rahul Gandhi's Political Journey

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT