വൻകിട പ്രോജക്ടുകള്‍ ഒരുക്കുന്നതില്‍ വൈദഗ്ധ്യമുള്ള നിർമാതാക്കളുടെ കേദാരമാണ് തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രി. സ്വാഭാവികമായും അവരില്‍ ഒരാള്‍ മാത്രമായി ഒതുങ്ങിപ്പോകേണ്ടയാളായിരുന്നു റാമോജിറാവു. എന്നാല്‍ ലോകം എക്കാലവും ഓര്‍മ്മിക്കുന്ന മഹത്തായ ചില അടയാളപ്പെടുത്തലുകള്‍ ബാക്കി വച്ചാണ് 87–ാം വയസ്സിൽ അദ്ദേഹം റീടേക്കില്ലാത്ത ജീവിതത്തോട് ‘പാക്ക് അപ്’ പറഞ്ഞു മടങ്ങുന്നത്. ഇന്ത്യൻ സിനിമാ ചിത്രീകരണത്തിന്റെ മുഖച്ഛായ മാറ്റിയ റാമോജിറാവു ഫിലിം സിറ്റിയുടെ സ്ഥാപകന്‍ വിടപറയുമ്പോൾ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു കാലം കൂടിയാണ് ഓർമകളുടെ ‘ബ്ലാക്ക് ആൻഡ് വൈറ്റി’ലേക്ക് മാറുന്നത്. ‘ഐഡിയ ടു ഫസ്റ്റ്‌കോപ്പി’ എന്നതാണ് റാമോജിറാവു ഫിലിം സിറ്റിയുടെ മുഖ്യ ആകര്‍ഷണം. ഒരു സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്ന നിർമാതാവും സംവിധായകനും നേരെ റാമോജിറാവുവിലേക്ക് ചെന്നാല്‍ മതി. ഫൈനല്‍ ഔട്ടുമായി പുറത്തു വരാം എന്നതാണ് സ്ഥിതി. സ്‌ക്രിപ്റ്റ് ചർച്ചയ്ക്കുള്ള ഹോട്ടല്‍ റൂം മുതല്‍ ഫസ്റ്റ് കോപ്പി പ്രൊജക്‌ഷന്‍ സംവിധാനം വരെ അവിടെയുണ്ട്. ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഷൂട്ടിനു വേണ്ടിയുള്ള സെറ്റുകള്‍ അടക്കം. കർഷക കുടുംബത്തിൽ ജനിച്ച്, സ്വന്തം പ്രയത്നം കൊണ്ടുമാത്രം ഉയർന്നുവന്ന റാവുവിനോട്, ഇന്ത്യൻ സിനിമാ ലോകം എന്നും കടപ്പെട്ടിരിക്കും. കാരണം, അദ്ദേഹം കണ്ട സ്വപ്നമാണല്ലോ മറ്റനേകം പേർക്ക് സ്വപ്നം കാണാനുള്ള വഴിയൊരുക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൻകിട പ്രോജക്ടുകള്‍ ഒരുക്കുന്നതില്‍ വൈദഗ്ധ്യമുള്ള നിർമാതാക്കളുടെ കേദാരമാണ് തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രി. സ്വാഭാവികമായും അവരില്‍ ഒരാള്‍ മാത്രമായി ഒതുങ്ങിപ്പോകേണ്ടയാളായിരുന്നു റാമോജി റാവു. എന്നാല്‍ ലോകം എക്കാലവും ഓര്‍മ്മിക്കുന്ന മഹത്തായ ചില അടയാളപ്പെടുത്തലുകള്‍ ബാക്കി വച്ചാണ് 87–ാം വയസ്സിൽ അദ്ദേഹം റീടേക്കില്ലാത്ത ജീവിതത്തോട് ‘പാക്ക് അപ്’ പറഞ്ഞു മടങ്ങുന്നത്. ഇന്ത്യൻ സിനിമാ ചിത്രീകരണത്തിന്റെ മുഖച്ഛായ മാറ്റിയ റാമോജി റാവു ഫിലിം സിറ്റിയുടെ സ്ഥാപകന്‍ വിടപറയുമ്പോൾ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു കാലം കൂടിയാണ് ഓർമകളുടെ ‘ബ്ലാക്ക് ആൻഡ് വൈറ്റി’ലേക്ക് മാറുന്നത്.

‘ഐഡിയ ടു ഫസ്റ്റ്‌കോപ്പി’ എന്നതാണ് റാമോജി റാവു ഫിലിം സിറ്റിയുടെ മുഖ്യ ആകര്‍ഷണം. ഒരു സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്ന നിർമാതാവും സംവിധായകനും നേരെ റാമോജി റാവുവിലേക്ക് ചെന്നാല്‍ മതി. ഫൈനല്‍ ഔട്ടുമായി പുറത്തു വരാം എന്നതാണ് സ്ഥിതി. സ്‌ക്രിപ്റ്റ് ചർച്ചയ്ക്കുള്ള ഹോട്ടല്‍ റൂം മുതല്‍ ഫസ്റ്റ് കോപ്പി പ്രൊജക്‌ഷന്‍ സംവിധാനം വരെ അവിടെയുണ്ട്. ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഷൂട്ടിനു വേണ്ടിയുള്ള സെറ്റുകള്‍ അടക്കം. കർഷക കുടുംബത്തിൽ ജനിച്ച്, സ്വന്തം പ്രയത്നം കൊണ്ടുമാത്രം ഉയർന്നുവന്ന റാവുവിനോട്, ഇന്ത്യൻ സിനിമാ ലോകം എന്നും കടപ്പെട്ടിരിക്കും. കാരണം, അദ്ദേഹം കണ്ട സ്വപ്നമാണല്ലോ മറ്റനേകം പേർക്ക് സ്വപ്നം കാണാനുള്ള വഴിയൊരുക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റാമോജി റാവു. (Photo credit:X/NarendraModi)
ADVERTISEMENT

∙ റാവുവിന്റെ ജീവിതവഴികള്‍

സിനിമാ നിർമാണത്തിലും ഫിലിം സ്റ്റുഡിയോയിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല റാവുവിന്റെ ജീവിതപ്രയാണം. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച റാവു സ്വന്തം പ്രയത്‌നം കൊണ്ട് പടുത്തുയര്‍ത്തിയ പ്രസ്ഥാനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും കയ്യും കണക്കുമില്ല. സംരംഭകത്വമായിരുന്നു എന്നും അദ്ദേഹത്തിന് ഹരം. വൈവിധ്യപൂര്‍ണ്ണമായ ബിസിനസുകളില്‍ ഒരേ സമയം വ്യാപരിക്കുകയും അതൊക്കെ തന്നെ മഹാവിജയങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. ‘മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്’ എന്ന ചിട്ടി കമ്പനിയുമായി ബിസിനസ് ജീവിതം ആരംഭിച്ച അദ്ദേഹം നേര്‍വിപരീത ദിശയിലുളള തികച്ചും സാംസ്‌കാരിക മുഖമുള്ള സംരംഭങ്ങളിലും കൈവച്ച് വിജയം വരിച്ചു.

ഹോളിവുഡിലെ ഭീമന്‍ സ്റ്റുഡിയോകള്‍ക്ക് സമാനമായ ഒരു സംരംഭം സ്വന്തം നാട്ടില്‍ പടുത്തുയർത്തണമെന്നത് അദ്ദേഹത്തിന്റെ ദീര്‍ഘകാല സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. ഇന്ത്യന്‍ സിനിമയുടെ ഹൃദയ ഭൂമികയായിരുന്ന സാക്ഷാല്‍ ബോളിവുഡിന് പോലും സാധിക്കാത്ത ഒന്ന് അദ്ദേഹം യാഥാർഥ്യമാക്കുകയും ചെയ്തു.

ഈ നാടു ദിനപത്രം, ഇടിവി നെറ്റ്‌വര്‍ക്ക്, രമാദേവി പബ്ലിക് സ്‌കൂള്‍, പ്രിയാ ഫുഡ്‌സ് എന്നിവയ്‌ക്കൊപ്പം ആന്ധ്രാ പ്രദേശിലെ ഡോള്‍ഫിന്‍ ഹോട്ടല്‍ ശൃംഖലയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു. കലഞ്ജലി ഷോപ്പിങ് മാള്‍, പ്രിയ പിക്കിള്‍സ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്നിവയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇത്രയധികം സംരംഭങ്ങള്‍ സ്ഥാപിച്ച റാമോജിറാവു ഇന്നും ഏറ്റവും ആദരിക്കപ്പെടുന്നത് റാമോജി റാവു ഫിലിം സിറ്റിയുടെ പേരില്‍ തന്നെയാണ്. കാരണം മറ്റ് സംരംഭങ്ങളില്‍ അദ്ദേഹത്തേക്കാള്‍ പ്രഗത്ഭരും സമാന തലത്തിലുള്ളതുമായ നിരവധി പേരുണ്ടെങ്കിലും ഫിലിം സ്റ്റുഡിയോ എന്ന ആശയത്തിൽ സ്വയം തിരുത്തിയെഴുതിക്കൊണ്ടേയിരുന്ന വ്യക്തിയായിരുന്നു റാമോജി റാവു.

∙ റാമോജി റാവു ഫിലിംസിറ്റി എന്ന വിസ്മയം

ADVERTISEMENT

മുന്‍കാലങ്ങളില്‍ ഷൂട്ടിങ് ഫ്ലോറുകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നു ഫിലിം സ്റ്റുഡിയോകള്‍. പിന്നീട് എഡിറ്റിങ് സംവിധാനങ്ങള്‍ അടക്കം ചില സാങ്കേതിക സൗകര്യങ്ങള്‍ അവിടേക്ക് ചേക്കേറി. അപ്പോഴും പ്രോസസിങ് ലാബ് അടക്കമുള്ള മറ്റ് സാങ്കേതിക കാര്യങ്ങള്‍ക്ക് വിജയാ കളര്‍ലാബ് പോലുള്ള മറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നു. സിനിമ ഡിജിറ്റലിലേക്ക് വഴിമാറിയതോടെ അതിനും പ്രസക്തി നഷ്ടപ്പെട്ടു. എന്നാല്‍ കളര്‍ ഗ്രേഡിങും വിഎഫ്എക്‌സും അടക്കമുള്ളവയ്ക്ക് മര്‍മ്മ പ്രാധാന്യം ലഭിച്ച ഒരു കാലത്ത് എല്ലാ സംവിധാനങ്ങളും ഒരു കുടക്കീഴില്‍ എന്ന ആശയത്തിന് പ്രസക്തിയേറി.

റാമോജി റാവു ഫിലിം സിറ്റി (Image Credit : ramojifilmcity.com)

റാമോജി റാവു എന്തുകൊണ്ട് ഇത്തരമൊരു സ്റ്റുഡിയോ സ്ഥാപിച്ചു എന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ചലച്ചിത്രനിർമാണത്തിലെ അധികച്ചെലവ് കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കാനും ‘ഓള്‍ ഇന്‍ വണ്‍’ എന്ന ആശയത്തിൽ ഒരുങ്ങുന്ന ഇത്തരം സ്റ്റുഡിയോകള്‍ക്ക് കഴിയും. അല്ലാത്തപക്ഷം സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒരു ചലച്ചിത്രനിര്‍മ്മാതാവ് കൂടിയായ അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലായിരുന്നു. അതിലുപരി ഹോളിവുഡിലെ ഭീമന്‍ സ്റ്റുഡിയോകള്‍ക്ക് സമാനമായ ഒരു സംരംഭം സ്വന്തം നാട്ടില്‍ പടുത്തുയർത്തണമെന്നത് അദ്ദേഹത്തിന്റെ ദീര്‍ഘകാല സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. ഇന്ത്യന്‍ സിനിമയുടെ ഹൃദയ ഭൂമികയായിരുന്ന സാക്ഷാല്‍ ബോളിവുഡിന് പോലും സാധിക്കാത്ത ഒന്ന് അദ്ദേഹം യാഥാർഥ്യമാക്കുകയും ചെയ്തു.

അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൊഡക്‌ഷന്‍, പ്രൊഡക്‌ഷന്‍, പോസ്റ്റ് പ്രൊഡക്‌ഷന്‍ സംവിധാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് രൂപപ്പെടുത്തിയ റാമോജി റാവു ഫിലിം സിറ്റി ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു വഴിത്തിരിവായി. മുന്‍പ് ഉദയാ സ്റ്റുഡിയോ അടക്കം കേരളത്തിലെ ആദ്യകാലസ്റ്റുഡിയോകളില്‍ താരങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത് തന്നെ വലിയ വാര്‍ത്തയായിരുന്നു. അന്ന് ഹോട്ടലുകളില്‍ നിന്നും ഷൂട്ടിങ് സ്‌പോട്ടായ സ്റ്റുഡിയോയിലേക്കുള്ള യാത്രാസമയം ലാഭിക്കാനായി സ്റ്റുഡിയോ പരിസരത്ത് നിർമിച്ച കോട്ടേജുകളിലായിരുന്നു പ്രേംനസീര്‍ പോലെ വലിയ താരങ്ങള്‍ താമസിച്ചിരുന്നത്. ഉദയായിലെ പ്രേംനസീര്‍ കോട്ടേജ് അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നു.

റാമോജി റാവു ഫിലിം സിറ്റി (Image Credit : ramojifilmcity.com)

റാമോജി റാവുവിലാകട്ടെ നക്ഷത്രഹോട്ടലുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. വനങ്ങളും ജയിലുകളും സ്റ്റാര്‍ ഹോട്ടലുകളും ഉദ്യാനങ്ങളും അപ്പാര്‍ട്ട്‌മെന്റുകളും റെയില്‍വെ സ്‌റ്റേഷനും എയര്‍പോര്‍ട്ടും അടക്കം ഒറിജിനലിനെ വെല്ലുന്ന പ്രതീതിയോടെ ഒരുക്കിയിട്ടുണ്ട്. ചെന്നൈ എക്‌സ്പ്രസ് ഉള്‍പ്പെടെ നിരവധി വിഖ്യാത സിനിമകളില്‍ ഇവിടത്തെ റെയില്‍വെ സ്‌റ്റേഷന്‍ അതിന്റെ സൗന്ദര്യം ഒട്ടും ചോര്‍ന്നു പോകാതെ ചിത്രീകരിച്ചിട്ടുണ്ട്. ഇക്കാലത്തിനിടയില്‍ രണ്ടായിരത്തിലധികം സിനിമകള്‍ ഇവിടെ ചിത്രീകരിച്ചുവെന്നാണ് കണക്ക്. മിയാന്‍ ചോട്ടേ മിയാന്‍, ദി ഡേര്‍ട്ടി പിക്ചര്‍, ക്രിഷ് 3, ദില്‍വാലെ, രാവണ്‍, ചന്ദ്രമുഖി എന്നിങ്ങനെ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍ ഇക്കൂട്ടത്തിലുണ്ട്. അമേരിക്കന്‍ ക്രൈം ത്രില്ലര്‍ സിനിമയായ ബീപ്പര്‍, ബ്രിട്ടീഷ്-ഫ്രഞ്ച്- ജര്‍മ്മന്‍ സംയുക്ത സംരംഭമായ ക്വിക്ക്‌സ് സാന്‍ഡ് എന്നിവ ഇവിടെ ചിത്രീകരിച്ചു എന്നത് ഫിലിം സിറ്റിക്ക് ലഭിച്ച രാജ്യാന്തര അംഗീകാരമായി കണക്കാക്കാം

റാമോജി റാവു (Photo credit: X/idtp official)
ADVERTISEMENT

ലോകശ്രദ്ധ പിടിച്ചു പറ്റിയ ഈ ഫിലിം സിറ്റിയെ ഗാര്‍ഡിയന്‍ ദിനപത്രം വിശേഷിപ്പിച്ചത് ‘സിറ്റിക്കുള്ളിലെ സിറ്റി’ എന്നാണ്. 1666 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന വിസ്മയം ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്‌സ് എന്ന തലത്തില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സ്ഥാനം പിടിച്ചു. 1200 ജീവനക്കാരുള്ള ഈ ഫിലിം സിറ്റിയില്‍ ഒരേ സമയം 15 സിനിമകൾ ചിത്രീകരിക്കാനുള്ള സംവിധാനമുണ്ട്. ഒരു ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയിലും ഫിലിം സിറ്റി ഇന്ന് ആഘോഷിക്കപ്പെടുന്നു. ടൂറിസ്റ്റുകള്‍ക്ക് സിറ്റി ചുറ്റിക്കാണാനായി വിന്റേജ് ബസുകളും എസി കോച്ചുകളും ഒരുക്കിയിട്ടുണ്ട്. 1997 ല്‍ പുറത്തു വന്ന ‘മാ നാനാക്ക് പെല്ലി’ ആയിരുന്നു ഫിലിം സിറ്റിയില്‍ ഷൂട്ട് ചെയ്ത ആദ്യ ചലച്ചിത്രം.

∙ രാജ്യാന്തര പ്രശസ്തി കൈവരിച്ച മയൂരി

1996ലാണ് റാമോജി റാവു ഫിലിം സിറ്റിയുടെ ഉദയം. അതിനും പത്തുവർഷം മുൻപേ ‘മയൂരി’ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു റാമോജി. അപകടത്തില്‍ കാൽ നഷ്ടപ്പെട്ട നര്‍ത്തകി സുധാ ചന്ദ്രന്റെ ജീവിതമായിരുന്നു 1985ൽ പുറത്തിറങ്ങിയ മയൂരിയുടെ പ്രമേയം. റാമോജി നിർമിച്ച ചിത്രം മലയാളം അടക്കം വിവിധ ഇന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തി വന്‍വിജയം കൈവരിച്ചു. കേവലം ഒരു റിയല്‍ ലൈഫ് സ്‌റ്റോറി എന്നതിനപ്പുറം ഏത് കാലത്തും പ്രചോദനാത്മകമായ ജീവിതകഥ പറയുന്ന ചിത്രം എന്ന നിലയില്‍ മയൂരിയിലൂടെ സുധാ ചന്ദ്രനൊപ്പം റാവുവിന്റെയും പേര് ചരിത്രത്തില്‍ എഴുതിചേര്‍ക്കപ്പെട്ടു.

1985ല്‍ നിർമിച്ച് സൂപ്പര്‍ഹിറ്റായ തന്റെ ഒരു സിനിമ അദ്ദേഹം 1986ല്‍ ‘പകരത്തിന് പകരം’ എന്ന പേരില്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്തു. അതായിരുന്നു റാവു ആദ്യമായും അവസാനമായും നിർമിച്ച മലയാള ചിത്രം. 2000ൽ അദ്ദേഹം മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ നിറം ഹിന്ദിയിലും തെലുങ്കിലും കന്നടയിലും റീമേക്ക് ചെയ്തു. മറ്റൊരു സൂപ്പര്‍ഹിറ്റ് മലയാളസിനിമയായ ചിത്രം തെലുങ്കിലും കന്നടയിലും പുനര്‍നിർമിച്ചതും റാവുവാണ്. മറ്റ് ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങൾ നിർമിച്ച റാവു ഏകചിത്രത്തില്‍ ഒതുങ്ങിയത് മലയാളത്തില്‍ മാത്രമാണ്. ആദ്യമലയാളചിത്രം റാവുവിന്റെ ഇതര സിനിമകള്‍ പോലെ ചര്‍ച്ച ചെയ്യപ്പെടാതെ പോയതാവാം അതിന് കാരണം.

റാമോജി റാവു പദ്മവിഭൂഷൻ സ്വീകരിക്കുന്നു. (PTI Photo)

2000ല്‍ മികച്ച തെലുങ്ക് സിനിമയുടെ നിർമാതാവ് എന്ന നിലയിലും ദേശീയ പുരസ്‌കാരം ലഭിച്ചു. നാല് തവണ ഫിലിം ഫെയര്‍ അവാര്‍ഡിനും അഞ്ച് തവണ നന്ദി അവാര്‍ഡിനും അർഹനായി. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനൊപ്പം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി. ജേണലിസം, സിനിമ, വിദ്യാഭ്യാസം എന്നിങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള മേഖലകളില്‍ നല്‍കിയ അപൂര്‍വ സംഭാവനകളുടെ പേരിലാണ് രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്‍ 2016ൽ അദ്ദേഹത്തെ തേടി എത്തിയത്.

രമാദേവിയാണ് അദ്ദേഹത്തിന്റെ ഭാര്യ. കിരണ്‍, സുമന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കള്‍. വിജയത്തിളക്കങ്ങള്‍ കൊണ്ട് സമ്പന്നമായ ആ ജീവിതത്തിലും ദുഖത്തിന്റെ കരിനിഴല്‍ വീഴ്ത്തിയ ഒരു ദുരന്തമുണ്ടായി. 2012ല്‍ റാമോജി റാവുവിന്റെ ഇളയപുത്രനായ സുമന്‍ അര്‍ബുദരോഗബാധിതനായി മരണത്തിന് കീഴടങ്ങി. 87–ാം വയസ്സിൽ ജീവിതത്തിന്റെ പടിയിറങ്ങും വരെ പല അഭിമുഖങ്ങളിലും റാമോജി റാവു  ആ വേദന പങ്ക് വച്ചിരുന്നു.

English Summary:

Remembering Ramoji Rao and His Monumental Impact on Indian Film Industry