സൂര്യനുദിക്കും മുൻപേ വീട്ടുപടിക്കലെത്തിയ ആദ്യ പത്രം. അതായിരുന്നു ഈനാടു. മെച്ചപ്പെട്ട വാഹനസൗകര്യമൊന്നുമില്ലാത്ത 1970കളിലെ ആന്ധ്രയിൽ മറ്റു പത്രങ്ങളെല്ലാം വായനക്കാരുടെ വീട്ടിലെത്തുമ്പോ‍ൾ രാവിലെ 9 കഴിയും. ആ പതിവിനെ പഴങ്കഥയാക്കാൻ റാമോജി കൂട്ടുപിടിച്ചത് പാൽക്കാരനെയായിരുന്നു. ഗ്രാമപാതകളിലൂടെ അതിരാവിലെ പാലുമായിറങ്ങുന്നവരുടെ സൈക്കിളുകളിൽ ഒരു കെട്ടു പത്രം കൂടി സീറ്റുപിടിച്ചു. ആന്ധ്രയിൽ അതൊരു പുതുപുത്തൻ ആശയമായിരുന്നു. ഇന്ന് എന്ന അർഥമുള്ള ‘ഈനാടു’ ആന്ധ്രക്കാരുടെ എന്നത്തെയും പത്രമായി. പത്രവിതരണത്തിന്റെ സമയത്തിൽ മാത്രമല്ല, പത്രവായനയിലും പുതുമ കൊണ്ടുവരാൻ റാമോജിക്കു കഴിഞ്ഞു. തെലുഗു ഭാഷാപത്രങ്ങളിൽ അന്നു വരെ പടിക്കു പുറത്തായിരുന്ന വിദേശവാർത്തകളെ റാമോജി ഈനാടുവിലൂടെ ആന്ധ്രയിലെ ജനങ്ങളിലെത്തിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാർത്ത എഴുതുന്ന രീതിയിലും വന്നു മാറ്റം. മറ്റു പത്രങ്ങൾ സംസ്കൃതം പോലെ കടുകട്ടിയായ തെലുഗു ഭാഷയിൽ വാർത്തയെഴുതിയപ്പോൾ, ഈനാടു വായിച്ചാൽ കാര്യം പിടികിട്ടും എന്നായി. റിക്ഷ വലിക്കുന്നയാൾക്കും പത്രം വായിച്ചാൽ മനസ്സിലാകണം എന്ന നിലപാടായിരുന്നു റാമോജിയുടേത്. ആ ആശയം ഫലിച്ചു. പത്രം വൻ ഹിറ്റായി. കോപ്പികൾ കുതിച്ചുയർന്നു. ഭാഷയിലെ ഈ ശ്രദ്ധ, വസ്തുതകളിലെ കാർക്കശ്യമായി റാമോജിയിൽ കളിയാടി. മാർഗദർശി ചിട്ടി ഫണ്ട് തുടങ്ങിയ കാലത്ത് അദ്ദേഹം തന്നെ സ്കൂട്ടറുമെടുത്ത് ഇറങ്ങും. പുതിയ വരിക്കാർ തന്ന വിലാസം ശരിയാണോയെന്ന് നേരിട്ടു പരിശോധിക്കാനുള്ള യാത്രകൾ. വീട്ടുവിലാസമോ ജോലി വിവരമോ നുണ പറഞ്ഞവരുമായി ഒരിടപാടും വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

റാമോജി റാവു (Photo Arranged)
ADVERTISEMENT

∙ രാമറാവുവിന്റെ ഉപദേഷ്ടാവ്

ആന്ധ്ര രാഷ്ട്രീയത്തെ നിർണായക ഘട്ടത്തിൽ വഴി തിരിച്ചുവിട്ടയാൾ കൂടിയാണ് റാമോജി റാവു. സിനിമയിലെ സൂപ്പർസ്റ്റാർ എൻ.ടി.രാമറാവുവിനെ തെലുങ്കു ദേശം പാർട്ടി രൂപീകരിക്കാൻ പ്രേരിപ്പിച്ചത് റാമോജിയാണ്. തെലുഗു ആത്മഗൗരവം എന്ന ആശയം റാമോജിയുടേതായിരുന്നു. രാമറാവുവിന്റെ അനൗദ്യോഗിക ഉപദേഷ്ടാവായി ആന്ധ്ര രാഷ്ട്രീയത്തിൽ ശ്രദ്ധേയ പങ്കുവഹിച്ചുകൊണ്ടുതന്നെ നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിന്റെ മാതൃകയാകാനും റാമോജിക്കു സാധിച്ചു. സർക്കാർ പദവികളൊന്നും വേണ്ടെന്ന കാര്യത്തിലും കർക്കശക്കാരനായി. റാമോജിയെ സംസ്ഥാന ആസൂത്രണ ബോർഡ് അംഗമാക്കാൻ രാമറാവു ആഗ്രഹിച്ചു. സർക്കാരിനു മുന്നിൽ വിധേയനായി നിൽക്കാൻ തന്നെ കിട്ടില്ലെന്നു പറഞ്ഞ് റാമോജി ആ ക്ഷണം നിരസിച്ചു.

റാമോജി റാവു ഫിലിം സിറ്റി (Photo Arranged)
ADVERTISEMENT

തെലുഗു സംസ്ഥാനങ്ങളിൽ കൊച്ചുകുട്ടികൾക്കുപോലും അറിയാവുന്ന പേരാണ് റാമോജി റാവുവിന്റേത്. ഹൈദരാബാദിലുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ റാമോജി റാവു ഫിലിം സിറ്റി തൊട്ട് മികവുറ്റ പാരമ്പര്യവുമായി ആദരം പിടിച്ചുപറ്റിയ പത്രവും ചാനലും ഭക്ഷ്യോൽപന്ന ശൃംഖലയും വരെ പടുത്തുയർത്തിയ റാമോജി റാവു അനുപമവും അപൂർവവുമായ നേട്ടങ്ങളുടെ മായാത്ത മുദ്രകൾ ശേഷിപ്പിച്ചാണു വിട വാങ്ങുന്നത്. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ഗ്രാമീണ കുടുംബത്തിൽ റാമോജി പിറക്കുന്നതിനു വെറും 13 ദിവസം മു‍ൻപായിരുന്നു മുത്തച്ഛന്റെ മരണം. വീട്ടിലെ പുതിയ അംഗത്തിന് മുത്തച്ഛന്റെ പേരു തന്നെ കിട്ടി. കാർഷിക വരുമാനത്തെ മാത്രമാശ്രയിച്ചു ജീവിതം മുന്നോട്ടുനീക്കിയ കുടുംബം.

റാമോജി റാവുവിന് പദ്മവിഭൂഷൻ നൽകുന്നു. (PTI Photo)

അവിടെനിന്ന് കാൽലക്ഷത്തോളം പേർക്കു തൊഴിൽ നൽകി,പടർന്നു പന്തലിച്ചു കിടക്കുന്ന റാമോജി ഗ്രൂപ്പ് വളർന്നു വന്നത് ഒരു ഗ്രാമീണ യുവാവിന്റെ പ്രതിഭയും കഠിനാധ്വാനവും കൊണ്ടാണ്. വിവിധ ഭാഷകളിലായി തൊണ്ണൂറോളം സിനിമകളാണ് അദ്ദേഹത്തിന്റെ ഉഷാകിരൺ മൂവീസ് നിർമിച്ചത്. ലോകത്തെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്സ് എന്ന ബഹുമതിയുമായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ റാമോജി ഫിലിം സിറ്റിയിലാണ് ബാഹുബലി ഉൾപ്പെടെ വൻകിട ചിത്രങ്ങളുടെ ചിത്രീകരണം നടന്നത്.

ADVERTISEMENT

റാമോജിയുടെ വിയോഗത്തിലുള്ള ആദരസൂചകമായി ആന്ധ്രയിലും തെലങ്കാനയിലും സിനിമാചിത്രീകരണം നിർത്തിവയ്ക്കും. പത്രക്കാർക്ക് ഏറ്റവും വിശേഷപ്പെട്ട തിരഞ്ഞെടുപ്പുകാലത്ത് റാമോജി അസുഖബാധിതനായിരുന്നു. അസ്വസ്ഥതകൾക്കിടയിലും വാർ‍‍‍‍‍‍‍ത്തകളിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയത്രയും. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു തൊട്ടടുത്ത ദിവസം ലോക്സഭാ തിരഞ്ഞെടുപ്പു ഫലവും ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു ഫലവും അദ്ദേഹം ശ്രദ്ധിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്നവർ പറയുന്നു. 

English Summary:

Ramoji Rao's Legacy: Building the World's Largest Film Studio and Changing Telugu Media

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT