കണക്കുകളിൽ വിട്ടുവീഴ്ചയില്ല, തൊഴിലിലും; ആരെയും പിണക്കാഞ്ഞ ആർ.കൃഷ്ണയ്യർ
കണക്കിലെ കളികൾ കണ്ടെത്താനുള്ള സ്വാമിയുടെ സിദ്ധി അദ്ഭുതാവഹമായിരുന്നു. അവിടെ അഡ്ജസ്റ്റ്മെന്റില്ല. അദ്ദേഹത്തിന്റെ വാക്കുകളിൽ ‘സർക്കാരിനുള്ളത് സർക്കാരിന്, നിങ്ങൾക്കുള്ളത് നിങ്ങൾക്ക്’. വൻകിട സ്ഥാപനങ്ങളും കമ്പനികളും തുടങ്ങി സാധാരണക്കാരുടെ വരെ വരവുചെലവ് കണക്കുകൾ അദ്ദേഹം കൈകാര്യം ചെയ്തു. അവിടെ വലുപ്പച്ചെറുപ്പമില്ല. പിഴവ് കണ്ടാൽ അവിടെ പിടി വീഴും. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും. സ്വാമിയെ കണക്ക് ഏൽപിച്ചാൽ സമാധാനമായി ഉറങ്ങാമെന്ന് അടുപ്പക്കാർ പറയുന്നത് അതുകൊണ്ടാണ്. നികുതി വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യം അപാരമായിരുന്നു. വിൽപന നികുതി, ജിഎസ്ടി, ആദായ നികുതി തുടങ്ങിയ വിഷയങ്ങളിൽ വിവിധ ട്രൈബ്യൂണലുകളിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹം മികവു കാട്ടി. അതിനായി രാത്രി വൈകുംവരെ ഗൃഹപാഠം ചെയ്തു. മറ്റ് സംസ്ഥാനങ്ങളിലും അദ്ദേഹം നികുതിക്കേസുകൾ കൈകാര്യം ചെയ്തു.

കൊച്ചി നഗരത്തിൽ പനമ്പിള്ളി നഗറിലെ ഓഫിസിലേക്ക് കയറിച്ചെല്ലുമ്പോൾ എഴുപത്തഞ്ചിലേറെ പേർ ജോലി ചെയ്യുന്ന ഇടമാണെന്ന് തോന്നില്ല. കടുത്ത അച്ചടക്കം. വാതിലിനു നേരെ കണ്ണാടിച്ചില്ലിട്ട മുറിയിൽ 8 മണിക്കു തന്നെ സ്വാമി ഹാജർ. ആരു വന്നാലും കൈകാട്ടി വിളിക്കും. കൈകൂപ്പി ഇരിക്കാൻ പറയും. പിന്നെ കുശലാന്വേഷണം. ഒരിക്കൽ കണ്ടാൽ മറക്കില്ല. പേരു ചൊല്ലി വിളിക്കും. എല്ലാ ജീവനക്കാരും സ്വാമിയെ കണ്ട് ‘ഹാജർ’ വച്ചാണു ജോലിക്ക് കയറുക. അദ്ദേഹത്തിന്റെ ഒരു ദിവസം തുടങ്ങിയിരുന്നത് പുലർച്ചെ 5.30ന്. ആദ്യം പ്രാർഥന, പിന്നെ വായന. പുസ്തകങ്ങളും മാഗസിനുകളും നിറഞ്ഞ ലോകത്തിൽ കുറച്ചു നേരം. പിന്നീട്, അന്നന്നു ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കും. ഇതിനിടയിൽ സന്ദർശകരുടെ നീണ്ട നിര. സംശയങ്ങൾ ചോദിച്ച് ഫോൺ കോളുകൾ. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന മറുപടി.
സംശയങ്ങൾ എന്തുമാകട്ടെ, ഏതു സമയത്തും വിളിക്കാം. വിഷയത്തിൽ സംശയം തോന്നിയാൽ അതു പരിശോധിച്ചശേഷം തിരികെ വിളിച്ചറിയിക്കും. ഇതിനായി വർഷങ്ങൾക്കു മുൻപുള്ള കോടതി വിധികളും നിയമങ്ങളും തേടിപ്പോകും. നികുതി സംബന്ധമായ കോളം ‘ധനക്കൂറ്’ മലയാള മനോരമയിൽ കൈകാര്യം ചെയ്ത രീതി ഇതിനുദാഹരണം. എല്ലാ ശനിയാഴ്ചയും ലേഖനം അയയ്ക്കും. വരയിട്ട കടലാസിൽ സ്വന്തം കൈപ്പടയിൽ എഴുതിയാണ് തയാറാക്കുക. പുറമേ, ഫോണിൽ വിളിച്ചും കാര്യങ്ങൾ വിശദീകരിക്കും. അച്ചടിച്ചു വന്നാൽ പൂർണമായി വായിച്ച് അഭിപ്രായം പറയും. ചില ഭാഗങ്ങൾ വന്നില്ലെങ്കിലുള്ള ചെറു പരിഭവം അപ്പോഴത്തേക്കു മാത്രം.
എല്ലാ ഫയലുകളും നേരിട്ടു പരിശോധിക്കണമെന്നത് സ്വാമിയുടെ വാശിയാണ്. തിരുത്തലുകൾ ഇല്ലാത്ത ഒരു ഫയൽ പോലും ഉണ്ടാവില്ലെന്നു മക്കളായ പ്രകാശും ജ്യോതിയും പറയുന്നു. തൊഴിലിടത്തിൽ മക്കളെന്നോ ജീവനക്കാരെന്നോ വ്യത്യാസമില്ല. തെറ്റുപറ്റിയാൽ ശാസന ഉറപ്പ്. കൃഷ്ണയ്യരുടെ സുഹൃദ് വലയം വിശാലമായിരുന്നു. ഇതിൽ വമ്പൻ വ്യവസായികൾ തുടങ്ങി രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും സാധാരണക്കാരും ഉൾപ്പെടുന്നു. എല്ലാവർക്കും ഒരേ പരിഗണന. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ വരെ നികുതി സംബന്ധമായ സംശയങ്ങൾക്കു വിളിച്ചിരുന്നത് സ്വാമിയെയാണ്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ സിഎ പാസായി സ്ഥാപനങ്ങൾ തുടങ്ങിയവരും ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും ഏറെ.
ധനകാര്യവിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള അദ്ദേഹം ബജറ്റിൽ ആരും കാണാത്ത ചെറിയ കാര്യങ്ങൾ പോലും ചികഞ്ഞു കണ്ടെത്തും. പലപ്പോഴും അത് മനോരമയ്ക്കു മാത്രമുള്ള വലിയ വാർത്തകളും ആയിട്ടുണ്ട്. അസുഖ ബാധിതനായി വിശ്രമിക്കുന്ന നാളുകളിലും നിർബന്ധപൂർവം മക്കളുടെ കൈപിടിച്ച് ഓഫിസിലെത്താറുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കൃത്യത നിറഞ്ഞ കണക്കുകൂട്ടൽ പോലെ തന്നെയായിരുന്നു സ്വാമിയുടെ ജീവിതവും. ചെറുപ്പം മുതൽ പാലിച്ച അച്ചടക്കം ജീവിതത്തിലുടനീളം തുടർന്നു. ആ വിടർന്ന കണ്ണുകളും നിറഞ്ഞ ചിരിയും ഇനിയില്ല. എന്നാൽ, ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിൽ അദ്ദേഹം സൃഷ്ടിച്ച തൊഴിൽ സംസ്കാരം അനന്യമായി നിലനിൽക്കുമെന്ന് തീർച്ചയാണ്.