സ്വതന്ത്ര ഇന്ത്യയിലെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റിരിക്കുന്നു. 2014ൽ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ അദ്ദേഹം 2024 മേയ് 26ന് 10 വർഷം പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മൂന്നാം ഊഴത്തിലേക്ക് കടന്നിരിക്കുകയാണ്. മുതലാളിത്ത പാതയിലൂടെ ഇന്ത്യയെ ലോക സാമ്പത്തിക ശക്തിയാക്കി മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയാകുമ്പോൾ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയെ പത്തു കൊല്ലത്തിനിപ്പുറം അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തിക്കാൻ അദ്ദേഹത്തിനു കഴിയുകയും ചെയ്തു. എന്നാൽ മറുവശത്ത് ചിത്രം തീർത്തും ദയനീയമാണ്. ആഗോള പട്ടിണി സൂചികയനുസരിച്ച് 125 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 111 ആണ്. എന്നിട്ടും വികസനത്തിന്റെയും വളർച്ചയുടെയും പേരു പറഞ്ഞ് നാം ഊറ്റം കൊള്ളുന്നു. അതായത് അസമത്വം കൂടുന്ന അതിവേഗ സമ്പദ്ഘടനയാണ് ഇന്ന് ഇന്ത്യ. നാലാം ലോകസാമ്പത്തിക ശക്തിയാക്കാൻ നടത്തുന്ന തയാറെടുപ്പുകൾക്കിടയിൽ ഇന്ത്യയിലെ സാധാരണക്കാരുടെ യഥാർത്ഥ ജീവിതം എങ്ങനെ മാറി? ആ അന്വേഷണമാണ് ഇവിടെ നടത്തുന്നത്.

സ്വതന്ത്ര ഇന്ത്യയിലെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റിരിക്കുന്നു. 2014ൽ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ അദ്ദേഹം 2024 മേയ് 26ന് 10 വർഷം പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മൂന്നാം ഊഴത്തിലേക്ക് കടന്നിരിക്കുകയാണ്. മുതലാളിത്ത പാതയിലൂടെ ഇന്ത്യയെ ലോക സാമ്പത്തിക ശക്തിയാക്കി മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയാകുമ്പോൾ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയെ പത്തു കൊല്ലത്തിനിപ്പുറം അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തിക്കാൻ അദ്ദേഹത്തിനു കഴിയുകയും ചെയ്തു. എന്നാൽ മറുവശത്ത് ചിത്രം തീർത്തും ദയനീയമാണ്. ആഗോള പട്ടിണി സൂചികയനുസരിച്ച് 125 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 111 ആണ്. എന്നിട്ടും വികസനത്തിന്റെയും വളർച്ചയുടെയും പേരു പറഞ്ഞ് നാം ഊറ്റം കൊള്ളുന്നു. അതായത് അസമത്വം കൂടുന്ന അതിവേഗ സമ്പദ്ഘടനയാണ് ഇന്ന് ഇന്ത്യ. നാലാം ലോകസാമ്പത്തിക ശക്തിയാക്കാൻ നടത്തുന്ന തയാറെടുപ്പുകൾക്കിടയിൽ ഇന്ത്യയിലെ സാധാരണക്കാരുടെ യഥാർത്ഥ ജീവിതം എങ്ങനെ മാറി? ആ അന്വേഷണമാണ് ഇവിടെ നടത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വതന്ത്ര ഇന്ത്യയിലെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റിരിക്കുന്നു. 2014ൽ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ അദ്ദേഹം 2024 മേയ് 26ന് 10 വർഷം പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മൂന്നാം ഊഴത്തിലേക്ക് കടന്നിരിക്കുകയാണ്. മുതലാളിത്ത പാതയിലൂടെ ഇന്ത്യയെ ലോക സാമ്പത്തിക ശക്തിയാക്കി മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയാകുമ്പോൾ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയെ പത്തു കൊല്ലത്തിനിപ്പുറം അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തിക്കാൻ അദ്ദേഹത്തിനു കഴിയുകയും ചെയ്തു. എന്നാൽ മറുവശത്ത് ചിത്രം തീർത്തും ദയനീയമാണ്. ആഗോള പട്ടിണി സൂചികയനുസരിച്ച് 125 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 111 ആണ്. എന്നിട്ടും വികസനത്തിന്റെയും വളർച്ചയുടെയും പേരു പറഞ്ഞ് നാം ഊറ്റം കൊള്ളുന്നു. അതായത് അസമത്വം കൂടുന്ന അതിവേഗ സമ്പദ്ഘടനയാണ് ഇന്ന് ഇന്ത്യ. നാലാം ലോകസാമ്പത്തിക ശക്തിയാക്കാൻ നടത്തുന്ന തയാറെടുപ്പുകൾക്കിടയിൽ ഇന്ത്യയിലെ സാധാരണക്കാരുടെ യഥാർത്ഥ ജീവിതം എങ്ങനെ മാറി? ആ അന്വേഷണമാണ് ഇവിടെ നടത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വതന്ത്ര ഇന്ത്യയിലെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റിരിക്കുന്നു. 2014ൽ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ അദ്ദേഹം 2024 മേയ് 26ന് 10 വർഷം പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മൂന്നാം ഊഴത്തിലേക്ക് കടന്നിരിക്കുകയാണ്. മുതലാളിത്ത പാതയിലൂടെ ഇന്ത്യയെ ലോക സാമ്പത്തിക ശക്തിയാക്കി മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയാകുമ്പോൾ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയെ പത്തു കൊല്ലത്തിനിപ്പുറം അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തിക്കാൻ അദ്ദേഹത്തിനു കഴിയുകയും ചെയ്തു. എന്നാൽ മറുവശത്ത് ചിത്രം തീർത്തും ദയനീയമാണ്. ആഗോള പട്ടിണി സൂചികയനുസരിച്ച് 125 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 111 ആണ്. എന്നിട്ടും വികസനത്തിന്റെയും വളർച്ചയുടെയും പേരു പറഞ്ഞ് നാം ഊറ്റം കൊള്ളുന്നു.

അതായത് അസമത്വം കൂടുന്ന അതിവേഗ സമ്പദ്ഘടനയാണ് ഇന്ന് ഇന്ത്യ. നാലാം ലോകസാമ്പത്തിക ശക്തിയാക്കാൻ നടത്തുന്ന തയാറെടുപ്പുകൾക്കിടയിൽ ഇന്ത്യയിലെ സാധാരണക്കാരുടെ യഥാർത്ഥ ജീവിതം എങ്ങനെ മാറി? ആ അന്വേഷണമാണ് ഇവിടെ നടത്തുന്നത്. എന്നും കമ്പോള സമ്പദ്‌വ്യവസ്ഥയുടെ ശക്തനായ വക്താവായി നില കൊള്ളുന്ന മോദി ഇന്ത്യയെ സമ്പൂർണ കമ്പോളാധിഷ്ഠിത സമ്പദ്ഘടനയാക്കാനുള്ള ശ്രമത്തിലായിരുന്നു ഇതുവരെ. അതിനായി ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ഘടനാപരമായ മാറ്റം എന്നീ സൂത്രവാക്യങ്ങൾ അദ്ദേഹം ഉപയോഗിച്ചു. ഇന്ത്യൻ സമ്പദ്ഘടനയെ ലോകത്തിനു മുന്നിൽ ഏറെക്കുറെ തുറന്നു കൊടുത്തു.

നിതി ആയോഗ് ആസ്ഥാനത്തിനു മുന്നിൽനിന്ന് (PTI Photo)
ADVERTISEMENT

വിദേശ നിക്ഷേപം ഒഴുകിയെത്താനായി നിയന്ത്രണങ്ങൾ ഒന്നൊന്നായി പിൻവലിച്ചു. ഇന്ത്യൻ കോർപറേറ്റുകൾക്ക് വൻതോതില്‍ നികുതിയിളവു നൽകി. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചു. അധികാരമേറ്റ് വൈകാതെ ഇന്ത്യൻ സമ്പദ്ഘടനയേയും ഫെഡറൽ സംവിധാനത്തെയും മുന്നോട്ടു നയിച്ചു കൊണ്ടിരുന്ന ആസൂത്രണ കമ്മിഷനെ പിരിച്ചു വിട്ടു. പകരം നിതി ആയോഗ് (National Institution for Transforming India) എന്ന ഉപദേശക സ്ഥാപനത്തെ പ്രതിഷ്ഠിച്ചത് ഭരണത്തിന്റെ ദിശ എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചന നൽകി.

∙ ലക്ഷ്യം വികസിത രാജ്യം

മുതലാളിത്ത പാതയിലൂടെ ഇന്ത്യയെ ലോകസാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. മോദി പ്രധാനമന്ത്രിയാകുമ്പോൾ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യ പത്തു കൊല്ലത്തിനിപ്പുറം അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി. നിലവിലെ 3.7 ലക്ഷം കോടി ഡോളർ എന്നത് നടപ്പു സാമ്പത്തിക വർഷം നാല് ലക്ഷം കോടി ഡോളറാകുമെന്നും അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ജപ്പാനെ മറികടന്ന് നാലാമത്തെ സമ്പദ്ഘടനയാകുമെന്നും കണക്കാക്കപ്പെടുന്നു.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്ന്യാൽ പറയുന്നത്, ഇപ്പോൾ 4.6 ലക്ഷം ഡോളറുമായി മൂന്നാം സ്ഥാനത്തുള്ള ജർമനിയേയും ഇന്ത്യ മറികടക്കുമെന്നാണ്. 2047ന് അകം ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് മോദിയുടെ ലക്ഷ്യം. അതിനുള്ള തീവ്രശ്രമത്തിലാണദ്ദേഹം. ഭരണത്തിൽ തിരിച്ചെത്തിയതോടെ അതു തുടരുമെന്നു പ്രതീക്ഷിക്കാം.

∙ അതിവേഗം വളരുന്ന സമ്പദ്ഘടന

ADVERTISEMENT

ഇന്ന് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. കഴിഞ്ഞ മൂന്നു വർഷത്തിൽ ലോകസമ്പദ്ഘടന ശരാശരി മൂന്നു ശതമാനം വളർച്ച നേടിയപ്പോൾ ഇന്ത്യ 8 ശതമാനം വളർച്ച കൈവരിച്ചു. മറ്റൊരു രാജ്യത്തിനും കൈവരിക്കാനാകാത്ത നേട്ടമാണിത്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഉയർന്ന പണപ്പെരുപ്പവും പലിശയും മിക്ക രാജ്യങ്ങളേയും പ്രതിസന്ധിയിലാക്കുന്ന ഘട്ടമാണിത്. എന്നാൽ ശക്തമായ സാമ്പത്തികാടിത്തറയും അടിസ്ഥാന സൗകര്യമേഖലകളിൽ പൊതു മുതൽ മുടക്ക് മുമ്പില്ലാത്തവിധം കുതിച്ചുയർന്നതും നേട്ടമായി.

(Representative image by anita kumari/Istockphoto)

നിർമിത മേഖലയിലെ ഉയർത്തെഴുന്നേൽപും ലോക പ്രതിസന്ധികളിൽ നിന്ന് ചില നേട്ടങ്ങൾ കൊയ്തെടുക്കാൻ കഴിഞ്ഞതും ഉയർന്ന വളർച്ചാ കൈവരിക്കാൻ ഇന്ത്യയ്ക്ക് സഹായകമായിട്ടുണ്ട്. അടിസ്ഥാന വർഷം 2004–05 ൽ നിന്ന് 2011–12 ലേക്ക് മാറ്റിയും അളവു മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ കൊണ്ടു വന്നതും ജിഡിപി വളർച്ചയ്ക്ക് കാരണമായി. കാർഷിക വരുമാനത്തിന്റെ കണക്കുകൂട്ടലിൽ മാറ്റങ്ങൾ കൊണ്ടു വന്നു. തൊഴിൽ വരുമാനം കണക്കാക്കുന്നതിൽ ലേബർ ഇൻപുട്ട് രീതി ഉപയോഗിക്കാൻ തുടങ്ങി. ഒപ്പം പരോക്ഷ നികുതി കൂടുതൽ പിരിക്കാനും സബ്സിഡികൾ വെട്ടിക്കുറച്ചു. ഇതെല്ലാം ജിഡിപി നിരക്ക് ഉയരുന്നതിന് കാരണമായി.

∙ പട്ടിണി, അസമത്വം

ലോകബാങ്ക് മൊത്ത ദേശീയ ആളോഹരി വരുമാനം അടിസ്ഥാനപ്പെടുത്തി ലോകരാഷ്ട്രങ്ങളെ നാലായി തരംതിരിച്ചിട്ടുണ്ട്. ഉയർന്ന വരുമാനമുള്ളവ, ഉയർന്ന ഇടത്തരം വരുമാനമുള്ളവ, താഴ്ന്ന ഇടത്തരം വരുമാനമുള്ളവ, കുറഞ്ഞ വരുമാനമുള്ളവ എന്നിങ്ങനെ. ഇന്ത്യയുടെ മൊത്ത ദേശീയ ആളോഹരി വരുമാനം 2612.45 അമേരിക്കൻ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. ഈ കണക്ക് വച്ചു നോക്കിയാൽ ലോകബാങ്ക് പട്ടികയിൽ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. ഇന്ത്യയെ വികസ്വര രാജ്യമായിട്ടാണ് കണക്കാക്കുന്നത്.

‘ആസാദി കാ ആമൃത് മഹോത്സവ്’ ചുവരെഴുത്തുകൾക്ക് സമീപം കുടിവെള്ളം കാത്തിരിക്കുന്ന സ്ത്രീകൾ. ഡൽഹിയിൽ നിന്നുള്ള കാഴ്ച. (Sajjad Hussain/AFP)
ADVERTISEMENT

22000 അമേരിക്കൻ ഡോളറിൽ കൂടുതൽ ആളോഹരി വരുമാനമുള്ളവയെയാണ് വികസിത രാജ്യങ്ങളായി കണക്കാക്കുന്നത്. അതായത് വികസിത രാജ്യമാകാൻ ഇന്ത്യയ്ക്ക് ഇനിയും നീണ്ട കാലം കാത്തിരിക്കേണ്ടി വരും. ഇന്ത്യയിലെ 143 കോടി ജനങ്ങളിൽ 81.35 കോടിയും കേന്ദ്ര സർക്കാരിന്റെ സൗജന്യഭക്ഷ്യധാന്യ വിതരണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്നതാണ് യഥാർഥ്യം. മാനവ വികസന കാര്യത്തിൽ 193 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 134 ആണ്. ആഗോള പട്ടിണി സൂചികയിലാവട്ടെ 125 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 111 ആണെന്നോർക്കണം. അതായത് ‘വികസന’ത്തിലേക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്.

∙ അസമത്വം വരുമാനത്തിലും സമ്പത്തിലും

സാമ്പത്തിക വികസനത്തിന്റെയും വളർച്ചയുടെയും നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ നീതിപൂർവം വീതിക്കപ്പെടുന്നില്ലെങ്കിൽ ആ വികസനവും വളർച്ചയും അർഥശൂന്യമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാന അസമത്വമുള്ള രാജ്യമാണ് ഇന്ത്യ. സമ്പത്തിന്റെ അസമത്വത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനവും ഉണ്ട്. പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പികെറ്റിന്റെ പഠന റിപ്പോർട്ടിൽ ഇന്ത്യയിലെ സാമ്പത്തിക അസമത്വം വരച്ചു കാട്ടുന്നുണ്ട്. 2022–23 ൽ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 22.6 ശതമാനം പോയത് ഒരു ശതമാനത്തോളം വരുന്ന അതിസമ്പന്നരിലേക്കാണ്. കഴിഞ്ഞ നൂറു കൊല്ലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 1952ൽ ഇവരുടെ പങ്ക് 11.5 ശതമാനമായിരുന്നു.

സിഎംഇഐ (CMEI) യുടെ കണക്കനുസരിച്ച് 2024 ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് 8 ശതമാനം എന്ന സമീപകാലത്തെ ഉയർന്ന തലത്തിലെത്തി. തൊഴിലുറപ്പു പദ്ധതിയിൽ കൂടുതൽ ആളുകൾ റജിസ്റ്റർ ചെയ്യുന്നത് തൊഴിലില്ലായ്മയുടെ രൂക്ഷതയിലേക്കാണ് വിരൽ ചൂണ്ടുന്നത്

ഏറ്റവും സമ്പന്നരായ 0.1 ശതമാനം പേർ ദേശീയ വരുമാനത്തിന്റെ 10 ശതമാനം കയ്യടക്കുന്നു. ഏറ്റവും സമ്പന്നരായ 10 ശതമാനത്തിന്റെ ദേശീയ വരുമാനത്തിലെ പങ്ക് 1951ൽ 36.7 ശതമാനം ആയിരുന്നത് 2022ൽ 57.7 ശതമാനമായി ഉയർന്നു. 1951ൽ താഴെത്തട്ടിലുള്ള 50 ശതമാനത്തിന് ലഭിച്ചിരുന്ന 20.6 ശതമാനം 2022 ൽ 15 ശതമാനമായി കുറഞ്ഞു. ഇടത്തരക്കാരായ 10 ശതമാനത്തിന്റെ പങ്ക് 1951ലെ 42.8 ശതമാനമാനത്തിൽ നിന്ന് 2022 ൽ 27.3 ശതമാനമായി. കഴിഞ്ഞ പത്തു വർഷത്തിൽ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവു ഗണ്യമായി കൂടിയെന്നർത്ഥം.

ഹൈദരാബാദിൽ നിന്നുള്ള കാഴ്ച. (Photo by NOAH SEELAM / AFP)(

പ്രായപൂർത്തിയായ 93 ദശലക്ഷം ഇന്ത്യക്കാരിൽ 10000 പേരാണ് 22.6 ശതകോടി രൂപയുടെ സമ്പത്ത് കൈവശപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു ശരാശരി ഇന്ത്യാക്കാരന്റെ സമ്പത്തിന്റെ 16.763 മടങ്ങ് അധികമാണെന്ന് പികെറ്റിയുടെ ലേഖനത്തിൽ പറയുന്നു. ഇന്ത്യയിലെ ആധുനിക ബൂർഷ്വാസി നയിക്കുന്ന ശതകോടീശ്വര രാജ് (Billionaire Raj) കോളനി ശക്തികളാൽ നിയമിക്കപ്പെട്ട ബ്രിട്ടിഷ് രാജിനേക്കാൾ കൂടുതൽ അസമത്വമുള്ളവരാണ്. 2012ൽ ഇന്ത്യയുടെ മൊത്തം ആസ്തിയുടെ 63 ശതമാനമായിരുന്നു അതി സമ്പന്നരായ 10 ശതമാനത്തിന്റെ കയ്യിൽ. 2022 ആയപ്പോഴേക്കും അത് 64.5 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ ഏറ്റവും താഴെ തട്ടിലുള്ള 50 ശതമാനത്തിന്റെ ആസ്തി 6.1 ൽ നിന്ന് 5.6 ശതമാനമായി കുറയുകയാണ് ചെയ്തത്.

∙ തൊഴിലില്ലായ്മ

രാജ്യാന്തര തൊഴിൽ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ പ്രതിവർഷം 7–8 ദശലക്ഷം യുവതീയുവാക്കളാണ് അധ്വാനശക്തിയിൽ പങ്കാളികളാവുന്നത്. 2008 മുതൽ 2019 വരെ തൊഴിലില്ലായ്മ 5 – 6 ശതമാനമായിരുന്നു. സി.എം.ഇ.ഐ (CMEI) യുടെ കണക്കനുസരിച്ച് 2024 ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് 8 ശതമാനം എന്ന സമീപകാലത്തെ ഉയർന്ന തലത്തിലെത്തി. തൊഴിലുറപ്പു പദ്ധതിയിൽ കൂടുതൽ ആളുകൾ റജിസ്റ്റർ ചെയ്യുന്നത് തൊഴിലില്ലായ്മയുടെ രൂക്ഷതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2022ൽ സ്ത്രീകളുടെ തൊഴിൽ ശക്തി പങ്കാളിത്തം 32 ശതമാനമായിരുന്നു. ഇത് പുരുഷന്മാരുടേതിനേക്കാൾ 2.3 മടങ്ങ് കുറവാണ്.

കർണാടകയിൽ നടന്ന തൊഴിൽമേളയിൽ ജോലി തേടിയെത്തിയ ആൾക്കൂട്ടം. (Photo by Idrees MOHAMMED / AFP)

ഇന്ത്യയിൽ തൊഴിൽ ചെയ്യുന്ന 90 ശതമാനത്തോളം പേർ അനൗപചാരിക മേഖലയിലാണ്. 20 ശതമാനത്തോളം പേർക്ക് മാത്രമാണ് കൃത്യമായ േവതനവും ശമ്പളവും ലഭിക്കുന്ന തൊഴിലുള്ളത്. വിദേശ മൂലധനം (FDI) സ്വതന്ത്ര ഇന്ത്യയിൽ മുമ്പില്ലാത്ത വിധം മൂലധന തീവ്രമായ (Capital Intensive) ഉല്‍പാദന രീതിയാണ് കൊണ്ടു വന്നത്. അത് ഒരു വിധത്തിലും തൊഴിലവസരങ്ങൾ കൂട്ടുന്നില്ല. ഒരു ദശകത്തെ എൻഎസ്എസ് ഡേറ്റ കാണിക്കുന്നത് കുറഞ്ഞ തൊഴില്‍ വളർച്ചയാണ്. തൊഴിലിടങ്ങളിലെ നിർമിത ബുദ്ധിയടക്കമുള്ള അതിയന്ത്രവൽക്കരണം (automation) വിദഗ്ധ–അർധ വിദഗ്ധ തൊഴിലാളികളുടെ ഉൽപാദന ക്ഷമത (marginal productivity) ഉയർത്തിയിട്ടുണ്ട്. അതിനാൽ മുമ്പു ചെയ്ത തൊഴിൽ ചെയ്യാൻ ഇപ്പോഴത്തെ അത്ര തൊഴിലാളികൾ ആവശ്യമില്ല.

ഇത്തരത്തിലുള്ള ഘടനാപരമായ തൊഴിലില്ലായ്മ മൂലം വിദഗ്ധർക്കു പോലും തൊഴിൽ ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമായി തൊഴിലില്ലായ്മ മാറിയിരിക്കുന്നു. പ്രതിവർഷം രണ്ടു കോടി ജനങ്ങൾക്ക് തൊഴിൽ നൽകുമെന്നു പറഞ്ഞ് അധികാരത്തിൽ വന്ന മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ, സാധാരണക്കാരുടെ സമ്പത്ത് കോർപറേറ്റുകളുടെ കൈകളിലേക്കെത്താനാണ് സഹായിക്കുന്നത്. ഇരുപത്തിയൊന്ന് ശതകോടീശ്വരന്മാരുടെ സമ്പത്ത് ഇന്ത്യയിലെ 70 കോടി പാവപ്പെട്ടവരുടെ കയ്യിലുള്ള സമ്പത്തിനെക്കാൾ കൂടുതലാണ്. 2014–15 മുതൽ ഒമ്പതു വർഷത്തിനകം ഇന്ത്യയിലെ വാണിജ്യ ബാങ്കുകള്‍ എഴുതി തളളിയത് 14,56.276 കോടി രൂപയാണ്. ഇതിൽ ഏറിയ പങ്കും സമ്പന്നവർഗത്തിന്റേതാണ്.

ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് ആരംഭിച്ച ‘പ്രധാനമന്ത്രി ജൻ ധൻ യോജന’യുടെ ലോഗോ പ്രകാശിപ്പിക്കുന്ന പ്രധാനമന്ത്രി. (AP Photo/Saurabh Das)

പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ ഗാർഹിക സമ്പാദ്യങ്ങളിൽ 9 ലക്ഷം കോടി രൂപയുടെ കുറവുണ്ട്. അതേ സമയം കഴിഞ്ഞ മൂന്നു കൊല്ലം കൊണ്ട് ഗാർഹിക കടബാധ്യത 7 ലക്ഷം കോടിയിൽ നിന്ന് 14 ലക്ഷം കോടി രുപയായി. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഭക്ഷ്യവില (Cost of meals) 71 ശതമാനം ഉയർന്നപ്പോൾ ശമ്പള വർധന 37 ശതമാനം മാത്രമാണ്. ഇതൊക്കെ കാണിക്കുന്നത് സാധാരണക്കാരുടെ ജീവിതം മോദി ഭരണത്തിൽ ദുഷ്കരമായിരുന്നു എന്നാണ്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയായ ഇന്ത്യ മാനവ വികസനത്തിൽ ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലദേശ് എന്നിവയേക്കാൾ പിന്നിലാണ്. ഇന്ത്യയിലെ ജിഡിപി വളർച്ച മാനവ വികസന വളർച്ചയ്ക്ക് സഹായകമാവുന്നില്ല.

തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കാൻ ആദ്യം വേണ്ടത് മാനവവികസനം പരിപോഷിപ്പിക്കുകയാണ്. നമ്മൾ സമ്പദ്ഘടനയിലല്ല സമൂഹത്തിലാണ് ജീവിക്കുന്നത്. ജാതി, മതം, ഭാഷ, പ്രദേശങ്ങൾ എന്നിവയുടെ എല്ലാം  പേരിൽ ജനങ്ങളെ വിഭജിച്ച് ശത്രുക്കളാക്കി മാറ്റുന്നത് ഏതൊരു ഭരണകൂടത്തിനും ഭൂഷണമല്ല. സാമുദായിക സൗഹാർദം ഊട്ടി ഉറപ്പിക്കുന്നതിനൊപ്പം നല്ല സാമ്പത്തിക പ്രകടനം കാഴ്ചവയ്ക്കുകയും വളർച്ചയുടെ നേട്ടങ്ങൾ എല്ലാ ജനവിഭാഗങ്ങളിലേക്കും നീതിപൂർവം എത്തിക്കുകയും ചെയ്യുമ്പോഴാണ് സമൂഹവും സമ്പദ്ഘടനയും രാജ്യവും വളർന്നു വികസിക്കുന്നത്. 

(സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)

English Summary:

How Modi's Capitalism Shaped India's Economic Rise but Aggravated Inequality

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT