‘മരണമരുന്ന്’ തേടി ‘സൂയിസൈഡ് ടൂറിസ്റ്റുകൾ’: അവളും യാതനകളോട് വിടപറഞ്ഞു; ദയാവധത്തിന് കോടതി കയറി മലയാളികളും
ജീവിതം ആകെ കീഴ്‌മേൽ മറിഞ്ഞ്, ഇനിയൊരിക്കലും പഴയതുപോലെ അത് ശാന്തമാവില്ല എന്ന് ഉറപ്പായ ഘട്ടത്തില്‍, ജീവനില്‍ ഊറുന്ന വിഷാദത്തിന്റെ കയ്പ്പ് അൽപ്പമൊന്നു ശമിപ്പിക്കാമെന്ന വ്യാമോഹത്തോടെ, മധ്യവയസ്സ് കഴിഞ്ഞ ഒരാള്‍ വൈകുന്നേരം നടക്കാനിറങ്ങി. നഗരത്തിന്റെ വര്‍ണക്കാഴ്ചകള്‍ ഒന്നും ആയാളെ ആകര്‍ഷിക്കുന്നില്ല, ജീവിതത്തിന്റെ ഇരമ്പലിന് ചെവികൊടുക്കുന്നുമില്ല. വഴിയില്‍ ഒരിടത്ത് ഉയരത്തില്‍ സ്ഥാപിച്ച ഒരു പരസ്യബോര്‍ഡിലെ വാചകങ്ങളില്‍മാത്രം അയാളുടെ ശ്രദ്ധപതിഞ്ഞു. ‘നിങ്ങളുടെ ആഗ്രഹമനുസരിച്ചല്ല നിങ്ങള്‍ ഈ ലോകത്തേക്ക് വന്നത്, പക്ഷേ എങ്ങനെ ഇവിടം വിട്ടുപോകണമെന്ന് നിങ്ങള്‍ക്കുതന്നെ നിശ്ചയിക്കാം. ദയവായി ഞങ്ങളെ ബന്ധപ്പെടുക’ - പരസ്യം നല്‍കിയിരിക്കുന്ന കമ്പനിയുടെ ഫോണ്‍നമ്പർ താഴെയുണ്ട്. ആകാംക്ഷയോടെ ആ നമ്പരിലേക്ക് വിളിച്ചു. അതെ, ഇഷ്ടാനുസരണം ജീവിതം അവസാനിപ്പിക്കാന്‍ ആളുകളെ സഹായിക്കുന്ന ഒരു സ്ഥാപനമാണത്. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി. വിവാഹച്ചടങ്ങുകള്‍ നടത്തിത്തരുന്നതുപോലെ ഇഷ്ടപ്പെട്ട രീതിയില്‍ ജീവിതം അവസാനിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്ന ഒരു സംരംഭം. ദിവസവും സമയവും നിങ്ങള്‍ക്ക് നിശ്ചയിക്കാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും അവസാനമായി ഒന്നുകണ്ട് അവര്‍ക്കൊരു വിരുന്നു നല്‍കണോ? ആരെയൊക്കെ ക്ഷണിക്കണം, ആരെ ഒഴിവാക്കണം. അവര്‍ എല്ലാം അറേഞ്ച് ചെയ്യും. കാടിന്റെ പ്രശാന്തതയിലോ കടല്‍ത്തിരകളുടെ താരാട്ടുകേട്ടോ ഹില്‍സ്റ്റേഷന്റെ കുളിരിലോ മരുഭൂമിയുടെ വിശാല നക്ഷത്രരാശിക്കുതാഴെയോ പൗർണമിച്ചന്ദ്രനെ കൈതൊടാവുന്ന അകലത്തില്‍ കണ്ടുകൊണ്ടോ

ജീവിതം ആകെ കീഴ്‌മേൽ മറിഞ്ഞ്, ഇനിയൊരിക്കലും പഴയതുപോലെ അത് ശാന്തമാവില്ല എന്ന് ഉറപ്പായ ഘട്ടത്തില്‍, ജീവനില്‍ ഊറുന്ന വിഷാദത്തിന്റെ കയ്പ്പ് അൽപ്പമൊന്നു ശമിപ്പിക്കാമെന്ന വ്യാമോഹത്തോടെ, മധ്യവയസ്സ് കഴിഞ്ഞ ഒരാള്‍ വൈകുന്നേരം നടക്കാനിറങ്ങി. നഗരത്തിന്റെ വര്‍ണക്കാഴ്ചകള്‍ ഒന്നും ആയാളെ ആകര്‍ഷിക്കുന്നില്ല, ജീവിതത്തിന്റെ ഇരമ്പലിന് ചെവികൊടുക്കുന്നുമില്ല. വഴിയില്‍ ഒരിടത്ത് ഉയരത്തില്‍ സ്ഥാപിച്ച ഒരു പരസ്യബോര്‍ഡിലെ വാചകങ്ങളില്‍മാത്രം അയാളുടെ ശ്രദ്ധപതിഞ്ഞു.
‘നിങ്ങളുടെ ആഗ്രഹമനുസരിച്ചല്ല നിങ്ങള്‍ ഈ ലോകത്തേക്ക് വന്നത്, പക്ഷേ എങ്ങനെ ഇവിടം വിട്ടുപോകണമെന്ന് നിങ്ങള്‍ക്കുതന്നെ നിശ്ചയിക്കാം. ദയവായി ഞങ്ങളെ ബന്ധപ്പെടുക’ - പരസ്യം നല്‍കിയിരിക്കുന്ന കമ്പനിയുടെ ഫോണ്‍നമ്പർ താഴെയുണ്ട്. ആകാംക്ഷയോടെ ആ നമ്പരിലേക്ക് വിളിച്ചു. അതെ, ഇഷ്ടാനുസരണം ജീവിതം അവസാനിപ്പിക്കാന്‍ ആളുകളെ സഹായിക്കുന്ന ഒരു സ്ഥാപനമാണത്. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി. വിവാഹച്ചടങ്ങുകള്‍ നടത്തിത്തരുന്നതുപോലെ ഇഷ്ടപ്പെട്ട രീതിയില്‍ ജീവിതം അവസാനിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്ന ഒരു സംരംഭം. ദിവസവും സമയവും നിങ്ങള്‍ക്ക് നിശ്ചയിക്കാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും അവസാനമായി ഒന്നുകണ്ട് അവര്‍ക്കൊരു വിരുന്നു നല്‍കണോ? ആരെയൊക്കെ ക്ഷണിക്കണം, ആരെ ഒഴിവാക്കണം. അവര്‍ എല്ലാം അറേഞ്ച് ചെയ്യും.
കാടിന്റെ പ്രശാന്തതയിലോ കടല്‍ത്തിരകളുടെ താരാട്ടുകേട്ടോ ഹില്‍സ്റ്റേഷന്റെ കുളിരിലോ മരുഭൂമിയുടെ വിശാല നക്ഷത്രരാശിക്കുതാഴെയോ പൗർണമിച്ചന്ദ്രനെ കൈതൊടാവുന്ന അകലത്തില്‍ കണ്ടുകൊണ്ടോ ശാന്തമായി ജീവിതത്തിന്റെ അവസാന നിമിഷങ്ങള്‍ ചെലവഴിക്കാം. പ്രിയപ്പെട്ടവര്‍ക്കായി ഒരവസാന വിരുന്നുനല്‍കി അവരെ യാത്രയാക്കിയശേഷം വേദനയില്ലാത്ത, സുഖമരണം ഉറപ്പുനല്‍കുന്ന മരുന്നുകളുമായി ‘മരണ ഡോക്ടര്‍’ കാത്തിരിക്കുന്ന മുറിയിലേക്ക് കയറിയാല്‍മതി...
ദയാവധം (Euthanasia) ലോകത്താകെ നിയമവിധേയമായാൽ സമീപഭാവിയില്‍ സംഭവിക്കാനിടയുള്ള ഒരു സാഹചര്യമാണിത്. പാശ്ചാത്യ നാടുകളിലെ സമ്പന്നരായ ചുരുക്കം ചിലര്‍മാത്രം തിരഞ്ഞെടുക്കുന്ന വിചിത്രമാര്‍ഗം മാത്രമല്ലേ ഇത് എന്ന് കരുതിയാല്‍ തെറ്റി, ദയാവധം നിയമവിധേയമായ നെതർലൻഡ്സിലും കാനഡയിലും മാത്രമായി ഇതുവരെ 1.5 ലക്ഷം മനുഷ്യരാണ് ഈ വഴി തിരഞ്ഞെടുത്തത്. 2023ൽ നെതർലൻഡ്സിൽ 9000 പേരും ബെല്‍ജിയത്തില്‍ 3423 പേരും ന്യൂസീലൻഡില്‍ അഞ്ഞൂറിലധികവും വ്യക്തികളും ദയാവധം സ്വീകരിച്ചു.
സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, കാനഡ തുടങ്ങിയ 10 ലോകരാജ്യങ്ങളിലും യുഎസിലെ 10 സംസ്ഥാനങ്ങളിലും ഓസ്ട്രേലിയയിലെ മിക്ക സംസ്ഥാനങ്ങളിലും ദയാവധം നിയമവിധേയമാണ്. ഫ്രാന്‍സും ബ്രിട്ടനും ദയവധത്തിന് അനുകൂലമായ നിയമനിര്‍മാണത്തിന്റ ആലോചനകളിലാണ്. ഇക്വഡോറിൽ കോടതി അനുമതി നൽകിക്കഴിഞ്ഞു. മരിക്കാനുള്ള അവകാശത്തിനായി പോരാടുന്ന എണ്‍പതോളം സന്നദ്ധസംഘടനകള്‍ ലോകത്തുണ്ട്. ഡിഗ്നിറ്റാസ്, എക്സിറ്റ് ഇന്റര്‍നാഷണല്‍, എന്‍ഡ് ഓഫ് ലൈഫ് അയര്‍ലൻഡ്, ഡിഗ്നിറ്റി ഇന്‍ ഡയിങ് തുടങ്ങിയവ അവയില്‍ ചിലതുമാത്രം.
സ്വിറ്റ്സർലൻഡും ബെല്‍ജിയവും സ്വന്തം പൗരന്മാര്‍ക്ക് എന്നതുപോലെ വിദേശികള്‍ക്കും ദയാവധം അനുവദിക്കുന്നു. ദയാവധത്തിന് അനുമതിയില്ലാത്ത രാജ്യങ്ങളില്‍നിന്ന് ആളുകള്‍ മരണാര്‍ഥികളായി സ്വിറ്റ്സർലൻഡിലേക്കും ബെൽജിയത്തിലേക്കും സൂയിസൈഡ് ടൂറിസ്റ്റുകളായി പോയി അവരുടെ ഹിതത്തിന് അനുസരിച്ച് അന്ത്യം തിരഞ്ഞെടുക്കുന്നു. യുകെയില്‍നിന്ന് എട്ടു ദിവസത്തില്‍ ഒരാള്‍വീതം മരണാര്‍ഥിയായി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകുന്നുവെന്നാണ് 2017ലെ കണക്ക്.
നെതർലൻഡ്സ് മുൻ പ്രധാനമന്ത്രി ദ്രീസ് ഫൻ ആർഖ്ടും ഭാര്യയും 93–ാം വയസിൽ ഒരുമിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ദയാമരണം വരിച്ചു. ആ ദമ്പതികളെ അടക്കിയത് ഒരേ കുഴിമാടത്തിൽ. വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ഗൊദാര്‍ദ് ദയാമരണം സ്വീകരിച്ചിട്ട് അധികകാലം ആയിട്ടില്ല. നമ്മള്‍ വിചാരിച്ചതിലും എത്രയോ വ്യാപകമായി ദയാമരണം പടരുന്നുവെന്ന് ഈ ഉദാഹരണങ്ങളില്‍നിന്ന് മനസ്സിലാക്കാം. ദായാമരണം സാര്‍വത്രികവും സാധാരണവുമായി മാറുമ്പോള്‍ ധാര്‍മികമായ ചോദ്യങ്ങള്‍ക്കൊപ്പം അതിന്റെ സാമ്പത്തിക വശത്തേക്കുറിച്ചും ആലോചിക്കണം.
മിക്ക രാജ്യങ്ങളിലും ദയാമരണം വരിക്കുന്നതിന് ഡോക്ടറുടേയോ വിദഗ്ധ നഴ്സിന്റെയോ സാന്നിധ്യവും ഇടപെടലും നിര്‍ബന്ധമാണ്. ആരോഗ്യരംഗം സ്വകാര്യമേഖലയിലായ നാടുകളില്‍ ഇത് ചെലവുള്ള ഏര്‍പ്പാടാണ്. എങ്കിലും സ്വന്തം പൗരന്മാര്‍ക്ക് താങ്ങാവുന്ന തുകയ്ക്ക് നടന്നുകിട്ടും. പക്ഷേ ദയാമരണം നിയമവിധേയം അല്ലാത്ത രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിദേശത്തുപോകാന്‍ വന്‍തുക ചെലവാകും. ഡിഗ്നിറ്റാസ് എന്ന സംഘടനയുടെ സഹായത്തോടെ സ്വിറ്റ്സർലൻഡില്‍വച്ച് ജീവന്‍ വെടിയാന്‍ ഏകദേശം 15 ലക്ഷം രൂപ വേണം.
സ്വന്തം ജീവിതം, സ്വന്തം മരണം സ്വന്തം ഇഷ്ടം എന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പാരമ്യത്തിനൊപ്പം കച്ചവട താല്‍പര്യങ്ങള്‍ക്കൂടി ചേരുമ്പോള്‍ ‘ഡിസൈനര്‍ ഡെത്ത്’ സർവീസുമായി കമ്പനികള്‍ രംഗത്തു വരും. ദയാമരണത്തിന്റെ ചെലവ് പലമടങ്ങായി കുതിച്ചുയരും. അപ്പോള്‍, പാവപ്പെട്ടവര്‍ക്കുമാത്രം വേദനിപ്പിക്കുന്നതും ദയനീയവുമായ സാധാരണ മരണം എന്ന സ്ഥിതി വരും! സകലരേയും ഒടുക്കം തുല്യരാക്കിയിരുന്ന മരണം എന്ന മഹാശക്തി ആളും തരവും നോക്കിവരുന്ന രംഗബോധമുളള കോമാളിയായി മാറും.
Euthanasiaയുടെ മലയാളമായി ദയാവധം എന്ന വാക്കിന് പകരം സുഖമരണം എന്നോ അനായാസമരണം എന്നോ വിവർത്തനം ചെയ്യുന്നതാണ് കൂടുതൽ ശരിയെന്ന് ചിലര്‍ കരുതുന്നു. മെർസി കില്ലിങ് (mercy killing) എന്നർഥമുള്ള ദയാവധം ജീവിതാന്ത്യത്തിൽ കഷ്ടപ്പെടുന്ന വളർത്തുമൃഗങ്ങളുടെയും മറ്റും കാര്യത്തിലാണു സാധാരണയായി നടപ്പിലാക്കുക. നിയമപരവും ധാര്‍മികവുമായ സങ്കീര്‍ണതകള്‍ മറികടക്കാന്‍ ഒരോ രാജ്യവും ദയാമരണത്തിന്റ സാങ്കേതിക നാമത്തിലും നടപടിക്രമങ്ങളിലും തനതുരീതികള്‍ കൊണ്ടുവന്നിട്ടുണ്ട്. Euthanasia, Assisted dying, Assisted suicide, Medical assistance in dying, Aid to die, Death with dignity, Physician assisted suicide എന്നെല്ലാം അറിയപ്പെടുന്ന ദയാമരണത്തിന് അപേക്ഷിക്കമെങ്കില്‍ പൊതുവേ താഴെപ്പറയുന്ന മൂന്നുവിധ ഗുരുതരാവസ്ഥകളിൽ ഏതെങ്കിലും ബാധിച്ചിരിക്കണം
1 മരണത്തിലേക്ക് ഏറെദൂരമില്ലാത്ത മാരക രോഗത്തിന് അടിപ്പെട്ടിരിക്കണം.
2 ജീവിതം ദയനീയമാക്കുന്ന വിധത്തില്‍ ശാരീരിക ശേഷി നഷ്ടപ്പെട്ടിരിക്കണം.
3 അസ്സഹനീയമായ വേദന ഉണ്ടായിരിക്കണം.
ദൈനംദിന ജീവിതം അസാധ്യമാകുന്ന മട്ടില്‍ വ്യക്തിത്വത്തെ ശിഥിലീകരിക്കുന്ന ഗുരുതര മനോരോഗം ബാധിച്ചവര്‍ക്കും ദയാമരണത്തിന് അപേക്ഷിക്കാം. 2024 മേയിൽ നെതര്‍ലന്‍ഡ്സില്‍ ദയാമരണം വരിച്ച സ്വരായ ബീക് എന്ന 28 വയസ്സുകാരി പെണ്‍കുട്ടി ഈ വ്യവസ്ഥയുടെ ആനുകൂല്യം പറ്റിയാണ് അവളുടെ യാതനകളോടു വിടപറഞ്ഞത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം, ബാല്യകാലം, സ്കൂള്‍ ജീവിതം, കുടുംബ സാഹചര്യങ്ങള്‍, പ്രധാന ജീവിത സന്ദര്‍ഭങ്ങള്‍ എന്നിവ വിശദമാക്കുന്ന ജീവിതരേഖയും നല്‍കണം. മാത്രമല്ല, ജീവനൊടുക്കാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്ന വ്യക്തി ആരെന്നെും അറിയിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ അല്ലാതെ, നൈശാശ്യമോ ജീവിച്ചു മടുത്തു എന്നതോ ഒന്നും ദയാമരണത്തിന് അപേക്ഷിക്കാന്‍ യോഗ്യതുള്ള കാരണങ്ങളല്ല.
∙ ദയാമരണത്തിന്റെ ഘട്ടങ്ങള്‍
ആദ്യം ഛര്‍ദിക്കാതിരിക്കാനുള്ള മരുന്ന് ഡോക്ടറോ മെഡിക്കല്‍ പ്രഫഷനലോ രോഗിക്ക് നല്‍കുന്നു. അരമണിക്കൂറിനു ശേഷം പതിനഞ്ച് ഗ്രാം രാസമരുന്ന് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി നല്‍കും. അഞ്ചു മിനിറ്റിനുള്ളില്‍ രോഗി ഉറക്കത്തിലേക്ക് വീഴുകയും 30- 40 മിനിറ്റ് കഴിയുന്നതോടെ മരണത്തിലേക്ക് പോവുകയും ചെയ്യും. വെള്ളം ഇറക്കാനാവാത്ത അവസ്ഥയിലാണെങ്കില്‍ കുത്തിവയ്ക്കും. ചില രാജ്യങ്ങളില്‍ മരുന്ന് തനിയെ കുടിക്കുകയോ, കുത്തിവയ്പ് എടുക്കാനുള്ള വാല്‍വ് തന്നെത്താന്‍ തുറന്നു കൊടുക്കുകയോ വേണം. സ്വയം മരണം വരിച്ചു എന്ന് നിയപരമായി ഉറപ്പിക്കാന്‍വേണ്ടിയാണ് ഈ നിബന്ധന.
∙ എന്റെ ജീവിതം, എന്റെ മരണം എന്റെ അവകാശം
ദയാമരണം വ്യാപകമാകുന്നത് ധാര്‍മികമൂല്യങ്ങളുടെ അന്ത്യമായും മനുഷ്യ സംസ്കാരത്തിന്റെ പതനമായും മതവിശ്വാസികള്‍ കരുതുന്നു. അങ്ങനെയല്ല, എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശത്തിന്റെ തുടര്‍ച്ചതന്നെയാണ് എങ്ങനെ മരിക്കണം എന്നു നിശ്ചയിക്കാനുള്ള അവകാശവുമെന്ന് ദയാമരണത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. ഇഷ്ടഭക്ഷണം കഴിക്കാനും, ഇഷ്ടവേഷം ധരിക്കാനും, താല്‍പര്യമുള്ള ജോലി ചെയ്യാനും, ആഗ്രഹിച്ചയാളെ വിവാഹം കഴിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യംപോലെ സ്വാഭാവികമായ ലഭിക്കേണ്ട ഒരവകാശമാണ് ഇഷ്ടമുള്ളപ്പോള്‍ മരിക്കാനുമുള്ള അവകാശവുമെന്ന് വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി നിലകൊള്ളുന്നവര്‍ കരുതുന്നു.
മതവിശ്വാസികളുടെ ചിന്തയില്‍ ജീവന്റെ ഉടമസ്ഥത മനുഷ്യനല്ല, ദൈവത്തിനാണ്. അസഹനീയമായ രോഗാവസ്ഥയിൽപ്പോലും, ശാന്തമായ മരണം നൽകി അനുഗ്രഹിക്കേണമേ എന്നു പ്രാർഥിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. മരിക്കാന്‍ അനുവദിക്കുന്നതുപോലും പാപമായും കൊല്ലുന്നതിന് തുല്യമായും പരിഗണിക്കപ്പെടുന്നു. കിടപ്പുരോഗികളുടെയും മറ്റും പരിചരണത്തിന്റെ ചെലവ് താങ്ങാനാവാതെ അവരെ കൊലപ്പെടുത്താനുള്ള സാധ്യതയും ദയാമരണത്തിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ജീവന്‍ രക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത മെഡിക്കല്‍ പ്രഫഷനല്‍തന്നെ എങ്ങനെ ഒരു രോഗിക്ക് വിഷം നല്‍കി കൊല്ലുമെന്നും അവര്‍ ചോദിക്കുന്നു.
∙ ഭാര്യ തുരത്തിയ മരണം- സ്റ്റീഫൻ ഹോക്കിങ്ങിന്റെ തിരിച്ചുവരവ്
രോഗം ഗരുതരവും തിരിച്ചുവരവ് സാധ്യമല്ലാത്തുമാണ് എന്നത് തെറ്റായ നിഗമനം ആയിരുന്നെങ്കിലോ? സ്റ്റീഫൻ ഹോക്കിങ്ങ് നാൽപ്പത്തിമൂന്നാം വയസ്സിൽ ന്യുമോണിയ പിടിപെട്ട് ഗുരുതരാവസ്ഥയിൽ എത്തി. പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ ജീവൻ നിലനിർത്തിയിരുന്ന ഉപകരണങ്ങൾ വേർപെടുത്താൻ ഭാര്യ ജെയ്‌നിനോടു ഡോക്ടർമാർ സമ്മതം ചോദിച്ചു. അവർ വിസമ്മതിച്ചു. തുടർചികിത്സയ്ക്കിടെ ശസ്ത്രക്രിയയെത്തുർന്ന് സംസാരശേഷി പൂർണമായി നഷ്ടപ്പെട്ടെങ്കിലും പിന്നീട് മുപ്പതു വർഷത്തോളം അദ്ദേഹം ജീവിച്ചു. പ്രസിദ്ധമായ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് മരണമുഖത്തുനിന്നു ഭാര്യയുടെ സഹായത്തോടെ തിരിച്ചുവന്ന ശേഷമാണ്!
∙ ദയാമരണ നിയമം ഇന്ത്യയില്‍
ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ തുടർച്ചതന്നെയാണ് അന്തസ്സോടെ സമാധനമായി, വേദനയില്ലാതെ മരിക്കാനുള്ള അവകാശവുമെന്ന് സുപ്രീം കോടതിചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2018ലെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിധിയിൽനിന്ന് – ‘മനുഷ്യരുടെ അന്തസ്സ് എന്നതു നിർവചനാതീതമാണ്. ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന് ഉറപ്പില്ലാതെ, പുതിയൊരു കണ്ടുപിടിത്തമുണ്ടാകുമെന്നും അതിലൂടെ രോഗം ഭേദപ്പെടുമെന്നും ചുറ്റുമുള്ളവർ കരുതുന്നതുകൊണ്ടു മാത്രം ഒരു വ്യക്തി ജീവിതം തള്ളിനീക്കണമോ? ഏതോ പരീക്ഷണത്തിനു ഗിനിപ്പന്നിയെപ്പോലെ വ്യക്തി ജീവിക്കണമോ? പാടില്ല. അത് ജീവിതസങ്കൽപത്തിനു തന്നെ വിരുദ്ധമാണ്. ഭരണഘടനയിൽ പറയുന്ന ‘ജീവിതം’ എന്ന വാക്കിൽ മരണംവരെയുള്ള അന്തസ്സുറ്റ ജീവിതം ഉൾപ്പെടുന്നു’.
ചികിൽസ ഒഴിവാക്കി ദയാമരണം സാധ്യമാക്കുന്ന പാസിവ് യുത്തനേസ്യ മാത്രമാണ് ഇന്ത്യയിൽ അനുവദിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് പാർലമെന്റ് നിയമം പാസാക്കുന്നതുവരെ പാലിക്കാനായി ഒരു മാർഗരേഖ സുപ്രീം കോടതി 2018ലെ വിധിക്കൊപ്പം പുറപ്പെടുവിച്ചു. നിയമനിര്‍മാണം എങ്ങുമെത്തിയിട്ടില്ല. രോഗിതന്നെ മുൻകൂർ ചികിൽസാ വിൽപത്രം തയാറാക്കുന്നതിനുള്ള വ്യവസ്ഥ വിധിയിലുണ്ട്.
ദയാമരണം തേടിയ മലയാളികള്‍
∙ ചക്രമാക്കിൽ തോമസ്
സ്വയം മരിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി തൃശൂർ പാവറട്ടി ചക്രമാക്കിൽ തോമസ് ഹൈക്കോടതിയിൽ 1997ൽ നൽകിയ ‘മരണഹർജി’ കോടതി തള്ളിയിരുന്നു. സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരത്തിനും ജനപ്രതിനിധികൾക്കു നിവേദനം നൽകാനും അദ്ദേഹം ശ്രമിച്ചു. ഒരു സ്‌കൂൾ ഹെഡ്‌മാസ്‌റ്ററായി വിരമിച്ച തോമസ് മാസ്‌റ്റർ എഴുപത്തെട്ടാം വയസ്സിലാണ് മരണഹർജി നൽകുന്നത്.
മക്കൾ നല്ല നിലയിൽ, ആരോഗ്യത്തിന് പ്രശ്‌നങ്ങളില്ല. ദിവസവും നല്ല ഭക്ഷണം, സംഗീതാലാപനം, വയലിൻ വായന, നടത്തം, പറമ്പുകിളയ്‌ക്കൽ ഒക്കെയായി ജീവിതം ആസ്വദിച്ചിരുന്ന അദ്ദേഹം തന്റെ നിലപാടിന് അടിവരയിട്ടുകൊണ്ട് 2004 മാർച്ച് 31ന് 86–ാം വയസ്സിൽ ജീവനൊടുക്കി.
∙ ജോൺ ഡാനിയൽ
മരിക്കാനുള്ള അവകാശത്തിനായി കോടതിയെ സമീപിച്ച കൊല്ലം അഞ്ചൽ സ്വദേശി ജോൺ ഡാനിയലിന്റേത് സഹോദരങ്ങൾക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു. ഹിന്ദുസ്‌ഥാൻ എയറോനോട്ടിക്‌സില്‍ മെക്കാനിക്കായിരുന്ന അദ്ദേഹം വിരമിച്ചശേഷം ഗൾഫിൽ പത്തു വർഷം ജോലിചെയ്തു. നാട്ടിലെത്തി ഒരു സൈക്കിൾ ഷോപ്പിട്ട് കഴിയവേയാണ് അവിവാഹിതനായ ഇദ്ദേഹം കോടതിയെ സമീപിച്ചത്.
‘എനിക്ക് മരിക്കണം എന്ന് തോന്നിയാൽ ആരെങ്കിലും എന്നെ സഹായിക്കണം. തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടവന്റെ അന്ത്യാഭിലാഷം നിറവേറ്റിക്കൊടുക്കാൻ നിയമം അനുശാസിക്കുന്നുണ്ടല്ലോ. എങ്കിൽ എന്തുകൊണ്ട് ഒരു തെറ്റും ചെയ്യാത്ത എന്റെ അന്ത്യാഭിലാഷം കോടതിക്ക് നിറവേറ്റിത്തന്നുകൂടാ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
∙ മുകുന്ദൻപിള്ള
തോമസ് മാസ്‌റ്റർ ഹൈക്കോടതിയെ സമീപിച്ചതറിഞ്ഞപ്പോൾ, കുറേക്കാലമായി തന്റെ മനസ്സിലുമുള്ള കാര്യമാണല്ലോ ഇതെന്ന് തോന്നിയ കൊല്ലം കരിക്കോട് ഹൈസ്‌കൂൾ റിട്ട. ഹെഡ്‌മാസ്‌റ്റർ എൻ. മുകുന്ദൻ പിള്ള തോമസ് മാസ്‌റ്ററുടെ വക്കീലായ അഡ്വ. വിൻസെന്റ് പാനിക്കുളങ്ങരയെ കാണുകയായിരുന്നു. സ്വതന്ത്ര ചിന്താഗതിക്കാരനും ഭൗതികവാദിയും പുനർജന്മത്തിലോ സ്വർഗ–നരകങ്ങളിലോ വിശ്വാസമില്ലാത്ത ആളുമായിരുന്നു മുകുന്ദൻപിള്ള.
മകന്റെ അകാലമരണം എന്ന ഒരേയൊരു ദുഃഖം ഒഴിച്ചാൽ കുടുബത്തോടൊപ്പം സംതൃപ്‌ത ജീവിതം നയിക്കുമ്പോഴാണ് മരണ ഹർജിയുമായി മുമ്പോട്ടു പോയത്. ‘‘ജീവിതം ഒരു കെമിക്കൽ ചാർജാണ്. അത് കുറയുന്നതാണ് വാർധക്യം. ഒരു ദിവസം ആ ചാർജ് ഇല്ലാതാകുന്നു. ചാർജ് കുറയുമ്പോൾ പലരും അത് വീണ്ടെടുക്കാനുള്ള മാർഗങ്ങൾ തേടുന്നു. അതിനെതിരാണ് ഞാൻ. കാരണം പ്രകൃതിയും സമൂഹവും ആവശ്യപ്പെടുന്നത് ഒരു പ്രായം കഴിഞ്ഞാൽ സ്വയം മാറിക്കൊടുക്കാനാണ്. അതുതന്നെ ചെയ്യണം’’– എന്നായിരുന്നു മുകുന്ദൻപിള്ളയുടെ നിലപാട്.
∙ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി
70 വയസ്സു കഴിഞ്ഞാൽ ഏതെങ്കിലും മാരകരോഗത്തിന് അടിപ്പെടുകയാണെങ്കിൽ കൃത്രിമമായ ഇടപെടലുകൾ ഇല്ലാതെ സാധാരണ മരണത്തിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന ആവശ്യവുമായി പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി 1998ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
∙ സ്വന്തം ഇച്ഛ പ്രകാരം മരണം ഹിന്ദു, ജൈന മതങ്ങളില്‍
വാര്‍ധക്യത്തില്‍ മൃത്യു അകലെയല്ലാത്ത ഘട്ടത്തില്‍, ആഗ്രഹങ്ങളോ ഉത്തരവാദിത്തങ്ങളോ ഭയമോ ഇല്ലാത്ത അവസ്ഥയില്‍ പ്രായോപവേശം എന്ന മാര്‍ഗത്തിലൂടെ ഭക്ഷണപാനീയങ്ങളും ഔഷധങ്ങളും വെടിഞ്ഞ് വേഗത്തില്‍ കടന്നു പോകാന്‍ ഹിന്ദുമതത്തില്‍ വിധിയുണ്ട്. ആചാര്യ വിനോബാ ഭാവേയും കേരളത്തില്‍ നടരാജഗുരുവും അന്ത്യത്തോട് അടുത്തപ്പോൾ ആഹാരവും വെള്ളവും മരുന്നുമുപേക്ഷിച്ച് സമാധിയാവുകയായിരുന്നു.
ഭക്ഷണ പാനീയങ്ങൾ ഘട്ടംഘട്ടമായി ഉപേക്ഷിച്ച് ഉപവാസത്തിലൂടെ മരണംവരിക്കുന്ന ജൈന സമ്പ്രദായമാണ് ‘സല്ലേഖന’ അഥവാ ‘സന്താര’. സന്താരയെന്നാൽ ശ്രേഷ്ഠമായ മരണമാണ് ജൈനര്‍ക്ക്. സന്താര ആത്മഹത്യയ്ക്ക് തുല്യമായിക്കണ്ട് നിയമവിരുദ്ധമെന്ന് രാജസ്‌ഥാൻ ഹൈക്കോടതി വിധിച്ചെങ്കിലും സുപ്രീം കോടതി അത് സ്‌റ്റേ ചെയ്‌തു. ശരാശരി 240 ജൈനരെങ്കിലും ഒരു വർഷം സന്താര അനുഷ്ഠിച്ച് മരിക്കുന്നുവെന്ന് ഒരു പഠനത്തിൽ പറയുന്നു. ഏറെ മരണങ്ങളും പക്ഷേ, റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു.