അധ്യാപകന് രാത്രി ഫുഡ് ഡെലിവറി, ഹോട്ടലിൽ വെയ്റ്റർ...: സർക്കാർ കാണുന്നില്ലേ ഇവരുടെ ദുരിതം!
പല സ്കൂളുകളിലും ശമ്പളം കിട്ടാത്ത അധ്യാപകരും അനധ്യാപകരുമുണ്ട്. സർക്കാർ ജോലിയുടെ യാതൊരു ആനുകൂല്യവും കിട്ടാത്തവർ. പക്ഷേ, അവരൊന്നും ജോലി ഉപേക്ഷിച്ചിട്ടില്ല. എപ്പോഴെങ്കിലും തങ്ങൾക്കു നിയമനാംഗീകാരം ലഭിക്കും, ശമ്പളവും ആനുകൂല്യങ്ങളും കിട്ടും എന്ന പ്രതീക്ഷയിൽ അവർ ജീവിതം മുന്നോട്ടു നീക്കുന്നു. പക്ഷേ, ശമ്പളം കിട്ടാത്ത ഈ നാളുകളിലും പിടിച്ചുനിൽക്കണമല്ലോ. അതിനുവേണ്ടി അവർ പാർട്ട് ടൈം ജോലി ചെയ്യുകയാണ്. ചിലപ്പോൾ ചിലർ വയറിങ്ങിനു പോകും. ചിലപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായി രാത്രികളിൽ ഉറക്കമൊഴിക്കും. ചിലപ്പോൾ, ഡ്രൈവറാകും. കോച്ചിങ് ക്ലാസുകളും ട്യൂഷനും എടുക്കും. അറിയാവുന്ന പണിയെല്ലാം ചെയ്യും. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകൾ നടപ്പാക്കുന്നതിലെ കാലതാമസം മൂലമാണ് ഇവർക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയത്. നൂറോ ഇരുന്നൂറോ അല്ല, സംസ്ഥാനത്തെ 20,000ത്തോളം വരുന്ന എയ്ഡഡ് മേഖലയിലെ അധ്യാപക–അനധ്യാപകർക്കാണു ശമ്പളം മുടങ്ങിയിട്ടുള്ളത്. 2018 മുതൽ ഇതുവരെ നിയമനാംഗീകാരം ലഭിക്കാത്ത, താൽക്കാലിക നിയമനാംഗീകാരം ലഭിച്ച പലർക്കും

പല സ്കൂളുകളിലും ശമ്പളം കിട്ടാത്ത അധ്യാപകരും അനധ്യാപകരുമുണ്ട്. സർക്കാർ ജോലിയുടെ യാതൊരു ആനുകൂല്യവും കിട്ടാത്തവർ. പക്ഷേ, അവരൊന്നും ജോലി ഉപേക്ഷിച്ചിട്ടില്ല. എപ്പോഴെങ്കിലും തങ്ങൾക്കു നിയമനാംഗീകാരം ലഭിക്കും, ശമ്പളവും ആനുകൂല്യങ്ങളും കിട്ടും എന്ന പ്രതീക്ഷയിൽ അവർ ജീവിതം മുന്നോട്ടു നീക്കുന്നു. പക്ഷേ, ശമ്പളം കിട്ടാത്ത ഈ നാളുകളിലും പിടിച്ചുനിൽക്കണമല്ലോ. അതിനുവേണ്ടി അവർ പാർട്ട് ടൈം ജോലി ചെയ്യുകയാണ്. ചിലപ്പോൾ ചിലർ വയറിങ്ങിനു പോകും. ചിലപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായി രാത്രികളിൽ ഉറക്കമൊഴിക്കും. ചിലപ്പോൾ, ഡ്രൈവറാകും. കോച്ചിങ് ക്ലാസുകളും ട്യൂഷനും എടുക്കും. അറിയാവുന്ന പണിയെല്ലാം ചെയ്യും.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകൾ നടപ്പാക്കുന്നതിലെ കാലതാമസം മൂലമാണ് ഇവർക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയത്. നൂറോ ഇരുന്നൂറോ അല്ല, സംസ്ഥാനത്തെ 20,000ത്തോളം വരുന്ന എയ്ഡഡ് മേഖലയിലെ അധ്യാപക–അനധ്യാപകർക്കാണു ശമ്പളം മുടങ്ങിയിട്ടുള്ളത്. 2018 മുതൽ ഇതുവരെ നിയമനാംഗീകാരം ലഭിക്കാത്ത, താൽക്കാലിക നിയമനാംഗീകാരം ലഭിച്ച പലർക്കും വർഷങ്ങളുടെ ശമ്പളമാണു കുടിശിക. പലർക്കും വായ്പയടവും മറ്റുമായി വലിയ ബാധ്യതയുണ്ട്. ഈ വർഷവും മൂവായിരത്തിലധികം വിരമിക്കിൽ ഒഴിവുകൾ അധ്യാപക–അനധ്യാപക മേഖലയിൽ സംസ്ഥാനത്തുണ്ടാകും. എന്നാൽ, അതിലേക്കുപോലും ഇവരെ ഉൾപ്പെടുത്തുന്നില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.
പഠനം കഴിഞ്ഞയുടൻ ലിൻസിയുടെ (ശരിയായ പേരല്ല) വിവാഹം കഴിഞ്ഞു. മൂന്നു മക്കളുടെ അമ്മയായതോടെ തൽക്കാലം മറ്റൊരു ജോലി അവർ വേണ്ടെന്നുവച്ചു. മക്കളെല്ലാം വലുതായപ്പോഴാണ് ടിടിസി പഠനം ആരംഭിച്ചത്. അങ്ങനെ 2021ൽ ടിടിസി പൂർത്തിയാക്കി നവംബർ ഒന്നിനു ജോലിക്കു കയറി. എന്നാൽ, നിയമനാംഗീകാരം ലഭിച്ചില്ല. ശമ്പളമില്ലാതെ രണ്ടുവർഷം ജോലി ചെയ്തു. ഒടുവിൽ, 2023 സെപ്റ്റംബർ അഞ്ചിനു നിയമനാംഗീകാരം ലഭിച്ചു. ശമ്പളവും കിട്ടിത്തുടങ്ങി. കുടിശിക ശമ്പളം എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെയായിരുന്നു പിന്നെയുള്ള മാസങ്ങൾ തള്ളിനീക്കിയത്. പക്ഷേ, ശമ്പളം ലഭിച്ചില്ല. അതിനിടയിൽ കാൻസർ വില്ലനായെത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ലിൻസിക്ക് കാൻസറാണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.
മെഡിസെപ്പിലേക്ക് 2023 സെപ്റ്റംബർ മുതൽ എല്ലാ മാസവും വിഹിതം അടച്ചശേഷമാണ് ബാക്കി തുക കയ്യിൽ കിട്ടിയിരുന്നത്. ഒരായിരം സാങ്കേതിക പ്രശ്നങ്ങൾക്കൊടുവിൽ മെഡിസപ്പിൽ റജിസ്റ്റർ ചെയ്ത് ഐഡി നമ്പർ കിട്ടിയിട്ടും ചികിത്സാസമയത്ത് ഇൻഷുറൻസ് ആനുകൂല്യമില്ല. പ്രൊവിഷനൽ അംഗീകാരം അനുവദിച്ച് PEN നമ്പർ ലഭിച്ചവർക്ക് മെഡിസെപ് അനുവദിക്കാൻ ആകില്ലെന്നാണ് അധികൃതരുടെ നിലപാട്. എന്നാൽ, ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം വൈകിയ ശമ്പളത്തിന്റെ കുടിശികയെങ്കിലും കയ്യിൽ കിട്ടിയാൽ ആശുപത്രി ബില്ല് അടക്കാമായിരുന്നു. അതിനു കുടിശിക കയ്യിൽ തരാൻ പോയിട്ട് പിഎഫ് അക്കൗണ്ടിൽ പോലും ഇതുവരെ നിക്ഷേപിക്കപ്പെട്ടിട്ടില്ല. കാൻസർ ബാധിതർക്ക് സാധാരണ ലഭിക്കാറുള്ള സ്പെഷൽ കാഷ്വൽ ലീവും ലിൻസിക്കു ലഭിച്ചിട്ടില്ല. 42 ദിവസത്തെ മെഡിക്കൽ ലീവ് മാത്രമാണ് ലിൻസിക്ക് ഇപ്പോഴുള്ളത്. ആ ദിവസങ്ങളിലെ വേതനം നഷ്ടമാകുമെന്നതു മറ്റൊരു കാര്യം.
മഹസ് (ശരിയായ പേരല്ല) ജോലിക്കു കയറിയിട്ട് രണ്ടുവർഷമായി. ദിവസവേതന അടിസ്ഥാനത്തിലാണു മഹസ്സിനു ശമ്പളം ലഭിക്കേണ്ടത്. 2021 നവംബർ 8നു ശേഷമുള്ള ഒഴിവുകളിലേക്കുള്ള നിയമനമായതിനാലാണു ദിവസവേതനം നൽകാൻ കോടതി ഉത്തരവിട്ടത്. എന്നാൽ, ജോലിയെല്ലാം സ്ഥിരനിയമനാംഗീകാരമുള്ള അധ്യാപകർക്കു തുല്യമാണ്. അതുകൊണ്ടുതന്നെ, അവധിദിവസങ്ങളിലും മറ്റും ജോലിക്കെത്തണം. എന്നാൽ, ആ ദിവസങ്ങളിൽ ശമ്പളം കിട്ടുമോ? ഇല്ലേയില്ല!
കൃഷ്ണനാഥിനാകട്ടെ (ശരിയായ പേരല്ല) ജോലിക്കു കയറിയ അന്നു മുതലുള്ള ശമ്പളം കിട്ടാനുണ്ട്. 2021ൽ ജോലിക്കു കയറിയ പലർക്കും ദിവസവേതനാടിസ്ഥാനത്തിൽ ചിലപ്പോഴെങ്കിലും വേതനം കിട്ടിയപ്പോൾ കൃഷ്ണനാഥിന് ഒരിക്കൽപോലും ചെയ്ത ജോലിക്കുള്ള വേതനം കിട്ടിയില്ല. ഭക്ഷണം വീടുകളിലെത്തിച്ചുകൊടുക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കു വേണ്ടി രാത്രികാലത്ത് ഡെലിവറി ബോയ് ആയി ഈ അധ്യാപകൻ പോകും. പിന്നെ, ഓൺലൈനായി ചെറിയ തോതിൽ വസ്ത്രക്കച്ചവടവും. സ്കൂൾ ജോലി കഴിഞ്ഞിട്ടുള്ള സമയത്തേ ഇത്തരം ജോലികൾ ചെയ്യാനാകൂ എന്നതിനാൽ വലിയ വരുമാനമൊന്നും കിട്ടില്ല. പക്ഷേ, വരുമാനമൊന്നും ഇല്ലാതിരിക്കുന്നതിനേക്കാളും ഭേദമല്ലേ ഇത്തരം ജോലികൾ എന്നാണു കൃഷ്ണനാഥിന്റെ ചോദ്യം.
സ്കൂളിൽ എഫ്ടിഎമ്മായി ജോലി കിട്ടിയപ്പോൾ കാസർകോട്ടെ വ്യാപാരമെല്ലാം അവസാനിപ്പിച്ചു തൃശൂരിൽ വന്നു സ്ഥിരതാമസമാക്കിയതാണ് രാഗേഷ് (ശരിയായ പേരല്ല). സർക്കാർ ജോലിയുടെ സുരക്ഷിതത്വം നോക്കി ഉള്ള ബിസിനസ് വേണ്ടെന്നുവച്ച രാഗേഷിനും തിരിച്ചടിയായതു നിയമനപ്രശ്നം തന്നെ. 2022ൽ ജോലിക്കു കയറിയെങ്കിലും ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല. ഉപജീവനത്തിനായി ആദ്യം കപ്പലണ്ടി മിഠായിയുടെ വിതരണമായിരുന്നു നടത്തിയിരുന്നത്. എന്നാൽ, അതുകൊണ്ടും ജീവിതം മുന്നോട്ടുപോകില്ലെന്നു വന്നതോടെ പതിയ ഹോട്ടലിൽ ജോലിക്കു കയറി. ഇപ്പോൾ, സ്കൂൾ വിട്ടാൽ കുട്ടികളേക്കാൾ വേഗത്തിലാണു രാഗേഷിന്റെ ഓട്ടം. ഹോട്ടലിൽ വെയ്റ്റർ ആയാണു ജോലി. എത്ര നേരത്തെ എത്താമോ അത്രയും മണിക്കൂർ ജോലി ചെയ്യാം. അൽപം പണം കൂടുതലും സമ്പാദിക്കാം.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച 13-03- 2023 ലെയും തുടർന്നുവന്ന കോടതി അലക്ഷ്യ കേസുകളിലെയും ഉത്തരവുകൾ അനുസരിച്ച് 18-11-2018 മുതൽ 8-11-2021 വരെയുള്ള ഒഴിവുകളിൽ നിയമിതാരായ ജീവനക്കാർക്കു താൽക്കാലിക അംഗീകാരം അനുവദിക്കുന്നതിനു വ്യവസ്ഥ ഉണ്ടായിരുന്നതാണ്. വാർഷിക ഇൻക്രിമെന്റുകൾ അനുവദിക്കുന്നതിനും പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനും മാത്രമാണു വിലക്കുണ്ടായിരുന്നത്. നിയമന അംഗീകാരത്തോടൊപ്പം അതുവരെയുള്ള ശമ്പളം ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും നൽകേണ്ടതാണെന്നും കോടതി നിർദേശിച്ചിരുന്നു. എന്നിട്ടും വിദ്യാഭ്യാസ ഓഫിസർമാർ ജീവനക്കാരെ വട്ടംകറക്കി.
ഒടുവിൽ സർക്കാരിനു വീണ്ടും ഉത്തരവ് ഇറക്കേണ്ടി വന്നു. PEN അനുവദിക്കുന്നതിനും പിഎഫിൽ അംഗത്വം നൽകുന്നതിനുമുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇതുവരെയും അതു പാലിക്കപ്പെട്ടിട്ടില്ല. നിയമനം അംഗീകരിച്ച തീയതി മുതൽ പിഎഫിൽ നിക്ഷേപിക്കേണ്ടിയിരുന്ന തുകയ്ക്കു നിലവിൽ പ്രതിവർഷം 9 % നിരക്കിൽ ലഭിക്കേണ്ടുന്ന പലിശ ഉൾപ്പെടെ ജീവനക്കാർക്കു നഷ്ടമാകുന്ന സ്ഥിതിയാണ് ഇപ്പോൾ.
പിഎഫ് തുക അഞ്ചു വർഷം കഴിഞ്ഞു മാത്രമേ പിൻവലിക്കാനാകൂ എന്ന നയത്തോടെയാണു സർക്കാർ പിഎഫ് തുടങ്ങാൻ വിദ്യാഭ്യാസ ഓഫിസർമാർക്കു നിർദേശം നൽകിയിട്ടുള്ളത് എന്നതു മറ്റൊരു ക്രൂരതയാണ്.
മെഡിസെപ്പ്, സ്പെഷൽ ലീവ് എന്നീ ആനുകൂല്യങ്ങൾ കിട്ടാത്ത ഇവരെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാകുമായിരുന്ന പിഎഫ് തുകയാണ് കയ്യിൽ കിട്ടാൻ നാളേറെ കാത്തിരിക്കേണ്ടി വരുന്നത്. ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട മറ്റു ചില കേസുകളിൽ ശമ്പള കുടിശ്ശിക കാലതാമസമില്ലാതെ നൽകണമെന്നായിരുന്നു ഹൈക്കോടതി വിധി. പക്ഷേ, ആ കേസുകളിലും സർക്കാർ സുപ്രീം കോടതിയിൽ അപ്പീലിനു പോയിട്ടുണ്ട്. ഇതു ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടു നിയമനം അംഗീകരിക്കപ്പെടുന്ന അധ്യാപകരെയും ദോഷകരമായി ബാധിച്ചേക്കും. അതിനാൽ, സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ ചില അധ്യാപകരും കക്ഷി ചേർന്നിട്ടുണ്ട്.
പിഎഫ് അക്കൗണ്ട് ആരംഭിക്കുന്നതിലെ തടസ്സങ്ങൾ സംബന്ധിച്ച പ്രതിസന്ധിയോടൊപ്പം സമാനമായ പ്രശ്നം SLI, GIS, MEDISEP പദ്ധതികളിൽ അംഗത്വം ലഭ്യമാക്കുന്നതിലും തുടരുകയാണ്. MEDISEP പദ്ധതിയുടെ ഭാഗമായി പ്രതിമാസം 500 രൂപവീതം ശമ്പളത്തിൽനിന്ന് ഈടാക്കുന്നുണ്ടെങ്കിലും ആനുകൂല്യങ്ങൾ ലഭ്യമാകുന്നില്ലെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മുടങ്ങുന്നതിനാൽ ചികിത്സയ്ക്കും മറ്റുമായി വലിയ ബുദ്ധിമുട്ടാണ് ഉദ്യോഗസ്ഥർ നേരിടുന്നത്.
പ്രൊവിഷനൽ അംഗീകാരം ലഭിച്ച അധ്യാപകരിൽ ഒരുവിഭാഗം ഇതിനോടകം അതത് സ്കൂളുകളിൽ ലഭ്യമായ ഉയർന്ന തസ്‌തികകളിലേക്ക് പ്രൊമോഷൻ നേടിയിട്ടുണ്ട്. എന്നാൽ ആദ്യ തസ്‌തികയിലെ നിയമനം പ്രൊവിഷനൽ ആയി തുടരുന്നതിനാൽ പ്രൊമോഷൻ അംഗീകരിക്കുന്നതിനു വ്യവസ്ഥയില്ല എന്ന നിലപാടാണ് വിദ്യാഭ്യാസ ഓഫിസർമാർ സ്വീകരിക്കുന്നത്. പ്രൊവിഷനൽ അംഗീകാരം ലഭിച്ചെങ്കിലും പ്രൊമോഷനെ തുടർന്ന് നിലവിൽ ജോലിചെയ്‌തുവരുന്ന തസ്‌തികയിലെ നിയമനം അംഗീകരിക്കാത്തത്തിനാലും ശമ്പള സ്കെയിലിലെ വ്യത്യാസം നിലനിൽക്കുന്നതിനാലും അംഗീകാരം ലഭിച്ചശേഷവും പ്രതിമാസം ശമ്പളം കൈപ്പറ്റാൻ ഇക്കൂട്ടർക്ക് സാധിക്കുന്നില്ല.
സംവരണ വിഷയത്തിൽ പ്രൊവിഷണൽ ആയി നിലനിൽക്കുന്നത് നിയമിക്കപ്പെട്ട തസ്‌തികയാണ്. ഈ വ്യവസ്ഥ പ്രൊമോട്ട് ചെയ്യപ്പെടുന്ന ഭാവി തസ്‌തികയ്ക്ക് ബാധകമല്ല. മാത്രവുമല്ല, പ്രൊമോഷൻ അംഗീകരിക്കുന്നതിന് സംവരണ വ്യവസ്ഥകൾ ബാധകമല്ല എന്ന് സർക്കാർ ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്നാൽ, ഇതൊന്നും ജീവനക്കാർക്ക് ആശ്വാസകരമായ നടപടികളിലേക്കെത്തുന്നില്ല.
കോടതി ഉത്തരവ് പ്രകാരം യോഗ്യതകളുള്ള മുഴുവൻ ഭിന്നശേഷിക്കാരെയും നിയമിക്കാൻ സംസ്ഥാനവ്യാപകമായി മതിയായ എണ്ണം ഒഴിവ് തസ്തികകൾ ലഭ്യമാണെന്നിരിക്കെ, നിലവിൽ ജോലിയിൽ പ്രവേശിച്ച ഉദ്യോഗർഥികളെ പുറത്താക്കേണ്ടതില്ലെന്നു ജീവനക്കാർ പറയുന്നു. തടഞ്ഞുവയ്ക്കപ്പെട്ടതോ നിരസിക്കപ്പെട്ടതോ ആയ നിയമന അംഗീകാര പ്രൊപ്പോസലുകൾ പരിഗണിക്കുന്നതിൽ വിദ്യാഭ്യാസ ഓഫിസർമാർ വ്യാപകമായി വീഴ്ച വരുത്തുന്നത് ഒഴിവാക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളും കത്തുകളും വിദ്യാഭ്യാസ ഓഫിസർമാർ അവഗണിക്കുന്നതായും ഒട്ടേറെ പ്രൊപ്പോസലുകൾ ഇനിയും അംഗീകരിക്കാൻ തയാറാക്കാത്തതായും പരാതിയുണ്ട്.
സ്പെഷൽ ലീവുകളും ഇത്തരം ജീവനക്കാർക്ക് അനുവദിക്കാത്തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി ഇവർ മുട്ടാത്ത വാതിലുകളില്ല. പക്ഷേ, ഇവരെ ആരും കേൾക്കാനില്ലാത്ത മട്ടാണ്. ചെയ്ത ജോലിക്കാണ് ഇവർ വേതനം ചോദിക്കുന്നത്. പക്ഷേ, അതുപോലും ഇവർക്കു നിഷേധിക്കപ്പെടുന്നു.