വലുപ്പത്തിൽ കുഞ്ഞൻ, സൗകര്യങ്ങളിൽ വമ്പൻ; ‘കോമറ്റ്’ ഉടമകൾ പറയുന്നു, കിലോമീറ്ററിന് ചെലവ് ഒരു രൂപ മാത്രം!
ഇന്ത്യൻ വിപണിയിലെ ഏറ്റവും വലുപ്പം കുറഞ്ഞതും വിലക്കുറവുമുള്ള ഇലക്ട്രിക് കാർ ഏതെന്ന് ചോദിച്ചാൽ എംജി കോമറ്റ് എന്നാണ് ഉത്തരം. ക്യൂട്ട് ഡിസൈൻ തന്നെയാണ് ഹൈലൈറ്റ്. നഗര യാത്രകൾക്കും ചെറിയ വഴികളിലൂടെയുള്ള ഡ്രൈവിനും ഉതകുന്ന കോംപാക്ട് രൂപകൽപനയാണ് പ്രധാന സവിശേഷത. ഇല്യുമിനേറ്റഡ് എംജി ലോഗോ, മുന്നിലെയും പിന്നിലെയും കണക് ലൈറ്റുകൾ, 5 സ്റ്റൈലിഷ് കളറുകൾ, ഇന്റീരിയറും എക്സ്റ്റീരിയറും കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം എന്നിവയും ആകർഷിക്കുന്ന ഘടകങ്ങളാണ്.

കുഞ്ഞൻ കോമറ്റിന്റെ ഹെഡ്‌ലാംപും ടെയിൽലാംപും എൽഇഡിയാണ്.17 ഹോട് സ്റ്റാമ്പിങ് പാനലുകളോടുകൂടിയ ദൃഢതയേറിയ ബോഡി. 2010 എംഎം ആണ് വീൽബേസ്. നീളം വീതി ഉയരം എന്നിവ യഥാക്രമം 2974 എംഎം 1505 എംഎം. 1640 എംഎം. 4.2 മീറ്റർ ടേണിങ് റേഡിയസ്സേ ഉള്ളൂ. തിരിക്കലും വളയ്ക്കലുമൊക്കെ വളരെ ഈസി. കാഴ്ചയിൽ കുഞ്ഞനെങ്കിലും നാലുപേർക്ക് ഉള്ളിലിരിക്കാം. 12 ഇഞ്ച് വീലുകളാണ്. മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ്.
ഡ്യുവൽ ടോൺ ഇന്റീരിയറാണ് ഇതിന്. വൺ ടച്ച് സ്ലൈഡ്–റിക്ലെയ്‌ൻ പാസഞ്ചർ സീറ്റാണ്. ഇത് ഈസിയായി മടക്കി പിൻ നിരയിലേക്ക് കയറാം. ഫാബ്രിക് സീറ്റുകളാണ്. വയർലെസ് ആൻഡ്രോയ്ഡ് ഒാട്ടോ, ആപ്പിൾകാർപ്ലേ ഫീച്ചറുകളുണ്ട്. 10.25 ഇഞ്ച് വലുപ്പമുള്ളതാണ് മീറ്റർ കൺസോളും ഇൻഫൊടെയ്‌ൻമെന്റ് സിസ്റ്റവും. പിന്നിലെ സീറ്റ് 50:50 അനുപാതത്തിൽ മടക്കാം. ഇന്റലിജന്റ് കീ, കീലെസ് എൻട്രി, പവർഅഡ്‌ജസ്റ്റ് ഒആർവിഎം, ടിൽറ്റ് സ്റ്റിയറിങ്, മാന്വൽ എസി എന്നിവ മറ്റു ഫീച്ചറുകൾ. മുപ്പതിലധികം െഎ സ്മാർട്ട് ഫീച്ചറുകൾ വേറെ.
കുഞ്ഞൻ കോമറ്റിന്റെ മറ്റു പ്രത്യേകതകൾ
∙ മോട്ടർ
42 പിഎസ് കരുത്തും 110 എൻഎം ടോർക്കുമുള്ള പെർമനെന്റ് മാഗ്‌നെറ്റ് സിങ്ക്രോണസ് മോട്ടർ.
∙ ബാറ്ററി
17.3 kwh ലിഥിയം അയേൺ ലിക്വിഡ് കൂൾഡ് ബാറ്ററി പാക്കാണ്.
∙ ചാർജിങ്
മുൻപ് സ്ലോ ചാർജിങ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ 7.2 കിലോവാട്ടിന്റെ എസി ചാർജർ സപ്പോർട്ട് ചെയ്യും. സ്ലോ ചാർജ് മൂന്നു വേരിയന്റിലും എസി ഫാസ്റ്റ് ചാർജ് രണ്ട് വേരിയന്റിലും ലഭിക്കും. 3.3 കിലോവാട്ട് ചാർജർവഴി 0–100 ശതമാനമാകാൻ 7 മണിക്കൂർ സമയം വേണം. 10–80 ശതമാനമാകാൻ 5 മണിക്കൂർ മതി.
∙ വാറന്റി
ബാറ്ററിക്കു മാത്രം 1.2 ലക്ഷം കിമീ അല്ലെങ്കിൽ 8 വർഷം. 3 വർഷം അല്ലങ്കിൽ ഒരു വർഷം വാഹനത്തിനു വാറന്റിയുണ്ട്. മൂന്നു വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും കമ്പനി നൽകുന്നുണ്ട്.
∙ റേഞ്ച്
ഫുൾ ചാർജിൽ 230 കിലോമീറ്റർ.
∙ സേഫ്റ്റി ഫീച്ചർ
രണ്ട് എയർബാഗുകൾ. എബിഎസ്–ഇബിഡി, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, റിവേഴ്സ് പാർക്കിങ് ക്യാമറ, പാർക് സെൻസർ, എല്ലാ സീറ്റുകൾക്കും 3 പോയിന്റ് സീറ്റ് ബെൽറ്റ്, െഎസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കർ.
∙ വില
ഓൺറോഡ് വില– 8.20 ലക്ഷം മുതൽ 10.62 ലക്ഷം വരെ.
∙ ഉപയോഗിച്ചവർ പറയുന്നു, അടിപൊളി
‘‘കോമറ്റിന്റെ ബേസ് മോഡലാണ്. ആറുമാസമായി എടുത്തിട്ട്. 12000 കിലോമീറ്ററായി. ഫോഡ് ഇക്കോസ്പോർട്, വെരിറ്റോ വൈബ് എന്നീ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ചെറിയ വാഹനം എന്ന നിലയിലാണ് കോമറ്റ് എടുക്കുന്നത്. കോമറ്റ് എടുത്തത് വീട്ടുകാർക്കിഷ്ടപ്പെടാതെ റജിസ്റ്റർ വിവാഹം ചെയ്യുന്ന പോലെയായിരുന്നു. കോമറ്റ് എടുക്കുന്നു എന്നു പറഞ്ഞപ്പോൾ വീട്ടിൽ എല്ലാവരും എതിർക്കുകയായിരുന്നു. പ്രത്യേകിച്ച് ഒരു കമന്റും പറയാതിരുന്നത് ഭാര്യ മാത്രമാണ്. ഞങ്ങൾ രണ്ടു പേരുമാണ് ഇപ്പോൾ ഇത് കൂടുതലും ഉപയോഗിക്കുന്നത്. മാസം 2000 കിലോമീറ്റർ ഒാടുന്നുണ്ട്. ഭാര്യ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോയി വരാൻ 60 കിലോമീറ്ററുണ്ട്. ഇതിലാണ് മിക്കപ്പോഴും പോകുന്നത്.’’ തലയോലപ്പറമ്പ് സ്വദേശി ഫാ. ജ്യോതിസ് പോത്താറ പറയുന്നു.
∙ഒറ്റയ്ക്കുള്ള യാത്രയിൽ കോമറ്റാണ് ഞാൻ കൂടുതലും ഉപയോഗിക്കുന്നത്. അത്തരം യാത്ര കൂടുതലുള്ളതുകൊണ്ടാമണ് ഇതെടുത്തതും. വീട്ടിൽനിന്ന് എറണാകുളം കോട്ടയം ഒക്കെ പോയിവരാൻ ഇതു ധാരാളമാണ്.
∙കോംപാക്റ്റ് ഡിസൈനാണ് കോമറ്റിന്റെ ഏറ്റവും വലിയ സവിശേഷത. പാർക് ചെയ്യാനും ചെറു വഴികളിലൂടെ കൊണ്ടുപോകാനും വളരെ സൗകര്യമാണ്. ടൂ വിലറിനു നല്ല ഒരു പകരക്കാരനാണ് ഈ കാർ. നമ്മുടെ വഴികൾക്ക് അനുയോജ്യമായ വാഹനം എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. വലിയ വാഹനത്തിൽ ഒരാൾ ഡ്രൈവ് ചെയ്ത് പോകേണ്ട കാര്യമില്ലല്ലോ.
∙ 200 കിലോമീറ്റർ റേഞ്ച് പറയുന്നുണ്ടെങ്കിലും 180 ൽ കൂടുതൽ കിട്ടുന്നുണ്ട്. ഫാസ്റ്റ് ചാർജിങ്ങില്ല ഈ മോഡലിന്. ഇപ്പോൾ വരുന്ന പുതിയ മോഡലിലേ ആ സൗകര്യമുള്ളൂ. 60 ശതമാനം ആകുമ്പോഴേ കുത്തിയിടാറാണ് പതിവ്.
∙ വാഹനം എടുത്ത സമയത്ത് 2000 രൂപ അധികം കറന്റ് ചാർജ് വന്നു. ആ മാസത്തിൽ കോമറ്റ് ഒാടിയത് 2000 കിലോമീറ്ററാണ്. അങ്ങനെ കണക്കു കൂട്ടിയാൽ ഒരു കിലോമീറ്റർ ഒാടാൻ ഒരു രൂപയേ വരുന്നുള്ളൂ.
∙ കംഫർട്ടിനെക്കാളും കോംപാക്ട് ഡിസൈനിനാണ് മുൻതൂക്കം നൽകിയത്. 2 സീറ്റ് വാഹനമായാണ് ഞാൻ ഇതിനെ കാണുന്നത്. അതാണ് കംഫർട്ട്. പിന്നിൽ ഇടം കുറവാണ്. മാത്രമല്ല പിന്നിലേക്ക് കയറാനും ശീലമാകണം. ബേസ് മോഡലായതിനാൽ ആവശ്യത്തിനുള്ള ഫീച്ചേഴ്സേ ഉള്ളൂ. ബേസിക് ഫീച്ചേഴ്സ് എല്ലാം ഇതിലുണ്ട്.
∙ കോമറ്റിന്റെ സൗകര്യം മനസ്സിലാക്കിത്തുടങ്ങിയപ്പോൾ മൂന്നു വാഹനങ്ങളിൽ എല്ലാവരുടെയും ആദ്യ ചോയ്സ് ഇപ്പോൾ കോമറ്റാണ്.∙ സർവീസിന് ഇതുവരെ കാര്യമായ ചെലവായിട്ടില്ല.
∙ പരിസ്ഥിതിക്കിണങ്ങിയ ലളിതമായ വാഹനമാണ് കോമറ്റ്. വിലക്കുറവ് സവിശേഷതയായി പറയാം. കഴിയുന്നിടത്തോളം പരിസ്ഥിതിക്കിണങ്ങി ജീവിക്കാൻ ശ്രമിക്കുക എന്നതാണ് എന്റെ നിലപാട്.
∙ സ്ത്രീകൾക്ക് ഏറ്റവും നല്ല വാഹനം
‘‘മൂന്നു മാസമായി കോമറ്റ് എടുത്തിട്ട്. ബേസ് മോഡലാണ്. 4000 കിലോമീറ്റർ ആയി. 230 കിലോമീറ്ററാണ് കമ്പനി പറയുന്നത്. 200 കിലോമീറ്റർ കിട്ടുന്നുണ്ട്. ലാൻസർ ആണ് ഉപയോഗിക്കുന്ന മറ്റൊരു വാഹനം. ഇന്ധനച്ചെലവ് കുറയ്ക്കാം എന്നു കരുതിത്തന്നെയാണ് കോമറ്റ് എടുത്തത്. 50 കിലോമീറ്റർ ദിവസം ഒാടുന്നുണ്ട്.’’ കോട്ടയം അയ്മനത്തു നിന്നുള്ള വിജയരശ്മി പറയുന്നു.
∙ ഒരു കിലോമീറ്ററിനു ഒരു രൂപ നിരക്കിലേ ചെലവു വരുന്നുള്ളൂ എന്നതാണ് കോമറ്റിന്റെ എടുത്തു പറയേണ്ട സവിശേഷത.
∙ ഒാട്ടമാറ്റിക് കാറായതിനാൽ ഒാടിക്കാൻ സുഖമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒാടിക്കാൻ ഏറ്റവും എളുപ്പമുള്ള വാഹനമാണ് കോമറ്റ്. പാർക്കിങ്ങും സിറ്റി ഡ്രൈവും വളരെ ഈസിയാണ്.
∙ നെഗറ്റീവ് ഒന്നും തന്നെ കാര്യമായി പറയാനില്ല. ഫാസ്റ്റ് ചാർജിങ് ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നിയിരുന്നു. ഞാനെടുക്കുമ്പോൾ സ്ലോ ചാർജ് വേർഷനേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഫാസ്റ്റ് ചാർജ് വേരിയന്റുണ്ട്.
∙ ഒരു സർവീസ് കഴിഞ്ഞു. ചെലവൊന്നും ആയില്ല.