നമ്മുടെ സാഹിത്യത്തിലും സിനിമയിലും മഴ ആശ്വാസവും ആനന്ദവുമാണ്. എന്നാൽ കടുത്ത വേനലിനുശേഷം വലിയ തോതിലുള്ള മഴയിൽ ബുദ്ധിമുട്ട് അനുഭവിച്ചവർ ഏറെയാണ്. ആദ്യ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മൺസൂൺ കാലത്തെ ആശങ്കയോടെയാണ് പലരും സമീപിച്ചത്. ഇതിനൊപ്പം മഴക്കാലം പകർച്ചാവ്യാധികളുടെ കാലം കൂടിയാണ്. എന്നാല്‍ നമ്മുടെ മാനസികാവസ്ഥയിലും മാറ്റം വരുത്താൻ ഈ മഴയ്ക്കാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

നമ്മുടെ സാഹിത്യത്തിലും സിനിമയിലും മഴ ആശ്വാസവും ആനന്ദവുമാണ്. എന്നാൽ കടുത്ത വേനലിനുശേഷം വലിയ തോതിലുള്ള മഴയിൽ ബുദ്ധിമുട്ട് അനുഭവിച്ചവർ ഏറെയാണ്. ആദ്യ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മൺസൂൺ കാലത്തെ ആശങ്കയോടെയാണ് പലരും സമീപിച്ചത്. ഇതിനൊപ്പം മഴക്കാലം പകർച്ചാവ്യാധികളുടെ കാലം കൂടിയാണ്. എന്നാല്‍ നമ്മുടെ മാനസികാവസ്ഥയിലും മാറ്റം വരുത്താൻ ഈ മഴയ്ക്കാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ സാഹിത്യത്തിലും സിനിമയിലും മഴ ആശ്വാസവും ആനന്ദവുമാണ്. എന്നാൽ കടുത്ത വേനലിനുശേഷം വലിയ തോതിലുള്ള മഴയിൽ ബുദ്ധിമുട്ട് അനുഭവിച്ചവർ ഏറെയാണ്. ആദ്യ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മൺസൂൺ കാലത്തെ ആശങ്കയോടെയാണ് പലരും സമീപിച്ചത്. ഇതിനൊപ്പം മഴക്കാലം പകർച്ചാവ്യാധികളുടെ കാലം കൂടിയാണ്. എന്നാല്‍ നമ്മുടെ മാനസികാവസ്ഥയിലും മാറ്റം വരുത്താൻ ഈ മഴയ്ക്കാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ സാഹിത്യത്തിലും സിനിമയിലും മഴ ആശ്വാസവും ആനന്ദവുമാണ്. എന്നാൽ ഇക്കുറി കടുത്ത വേനലിനു പിന്നാലെ വലിയ തോതിലുള്ള മഴയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഏറെയാണ്. ആദ്യ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മൺസൂൺ കാലത്തെ ആശങ്കയോടെയാണ് പലരും സമീപിച്ചത്. ഇതിനൊപ്പം മഴക്കാലം പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. എന്നാൽ നമ്മുടെ മാനസികാവസ്ഥയിലും മാറ്റം വരുത്താൻ ഈ മഴയ്ക്ക് സാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മഴക്കാലത്ത് ശക്തനാകുന്ന ഒരു സൈലന്റ് കില്ലറിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരുപക്ഷേ അധികമാർക്കും പേരറിയാത്ത എന്നാൽ, പ്രത്യേക അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള രോഗം. 'റെയ്നി ഡേ ബ്ലൂസ്' എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.

സാധാരണ മഴ സമയത്ത് വെറുതേ ചടഞ്ഞുകൂടി ഇരിക്കുന്നതിനെ റെയ്നി ഡേ ബ്ലൂസ് എന്ന് വിളിക്കരുതേ! അത് നമ്മുടെ ഭാഷയിൽ കേവലം മടി മാത്രമാണ്. എന്നാൽ ഈ മടി വല്ലാതെ കൂടിയാലോ? സാധാരണ മഴക്കാലത്ത് തോന്നുന്ന മടിയോ ഉത്സാഹമില്ലായ്മയോ അല്ല റെയ്നി ഡേ ബ്ലൂസ്. ദുഃഖിതരായിരിക്കുന്നവർക്ക് ഈ അവസ്ഥ ദിവസങ്ങളോളം നീണ്ടുനിന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ ഡോക്ടറുടെ സഹായം തേടാൻ മടിക്കരുത്. കൃത്യമായ ചികിത്സയിലൂടെ രോഗം പൂർണമായും മാറ്റാനാകും.

(Representative image by Mary Long/istockphoto)
ADVERTISEMENT

∙ എസ്എഡി എന്ന സൈലന്റ് കില്ലർ

ശരത്കാല - ശീതകാല മാസങ്ങളിൽ പ്രത്യേകിച്ച് സൂര്യപ്രകാശം കുറവുള്ളതും മഴയുള്ളതോ മൂടിക്കെട്ടിയതോ ആയ ദിവസങ്ങളിലും ഉണ്ടാകാറുള്ള ഒരു സൈലന്റ് കില്ലറാണ് സീസണൽ അഫക്റ്റീവ് ഡിസോർഡർ (എസ്എഡി). ചുരുക്കി പറഞ്ഞാൽ കാലാവസ്ഥ മനസ്സിനെ ബാധിക്കുന്ന സാഹചര്യം..! വിഷാദം, ഉത്കണ്ഠ, ബൈപോളാർ അഫക്റ്റീവ് ഡിസോർഡർ, സ്കിസോഫ്രീനിയ, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ തുടങ്ങിയ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് മഴയുള്ളതോ മൂടിക്കെട്ടിയതോ ആയ ദിവസങ്ങൾ അസ്വസ്ഥതകൾ വർധിപ്പിച്ചേക്കാം. സൂര്യപ്രകാശം കുറയുക, ദിനചര്യയിലെ മാറ്റങ്ങൾ, നെഗറ്റീവ് സംഭവങ്ങൾ തുടങ്ങിയവയാണ് മാനസികാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ.

∙ യാത്ര കണ്ടെത്തിയ രോഗം

1980 കാലഘട്ടത്തിലാണ് ഒരു ക്ലിനിക്കൽ അവസ്ഥയായി എസ്എഡി ആദ്യമായി തിരിച്ചറിഞ്ഞത്. ഫിസിഷ്യനായിരുന്ന നോർമൻ റൊസെന്താൽ തന്റെ ജന്മനാടായ ദക്ഷിണാഫ്രിക്കയിൽ നിന്ന് യുഎസിലേക്ക് മാറിയപ്പോൾ, ശൈത്യകാലത്ത് ഉൽപാദനക്ഷമത കുറയുന്നതായി ശ്രദ്ധിച്ചു. എന്നാൽ വസന്തം വന്നപ്പോൾ എല്ലാം സാധാരണ നിലയിലേക്ക് മടങ്ങി.

എസ്എഡിയെ കുറിച്ച് നോർമൻ റൊസെന്താൽ എഴുതിയ പുസ്തകം (Image Credit: amazon)
ADVERTISEMENT

യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, മെലറ്റോണിനെ കുറിച്ച് ഗവേഷണം നടത്തിയിരുന്ന അൽ ലെവിയുമായും പ്രകാശം മെലറ്റോണിനെ എങ്ങനെ അടിച്ചമർത്തുന്നുവെന്നും സർക്കാഡിയൻ റിഥത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് ഗവേഷണം നടത്തിയിരുന്ന ടോം വെഹറുമായും സഹകരിച്ചു. എസ്എഡി ഉള്ള രോഗികളെ പ്രകാശം ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാം എന്നതിനെക്കുറിച്ചുള്ള അവരുടെ കണ്ടെത്തലുകളാണ് പിന്നീട് ഈ വിഷയത്തിലെ തുടർപഠനത്തിന് ഹേതുവായി തീർന്നത്.

സൂര്യപ്രകാശവും പകൽ സമയം കുറയുന്നതും സർക്കാഡിയൻ റിഥത്തെയും സെറോടോണിന്റെ അളവിനെയും മെലറ്റോണിൻ ഉൽപാദനത്തെയും തടസ്സപ്പെടുത്തുമെന്ന് കാനഡയിലെ അത്ബാസ്ക യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റിയായ ഷെറി മെൽറോസ്  നടത്തിയ പഠനത്തിൽ വിശദമാക്കുന്നു. ഈ ബയോകെമിക്കൽ മാറ്റങ്ങൾ നിരന്തരമായ ദുഃഖം, ക്ഷീണം, വിശപ്പിലോ ഭാരത്തിലോ ഉള്ള മാറ്റങ്ങൾ, ഉറക്ക അസ്വസ്ഥതകൾ, ശ്രദ്ധ കേന്ദ്രീകരിക്കാനോ തീരുമാനങ്ങൾ എടുക്കാനോ ഉള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളായിട്ടാണ് പ്രകടമാകുക.

(Representative image by triloks/istockphoto)

∙ സർക്കാഡിയൻ റിഥം 24x7

നമ്മുടെ മസ്തിഷ്കത്തിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്തരിക ഘടികാരമാണ് സർക്കാഡിയൻ റിഥം. നമ്മുടെ പരിസ്ഥിതിയിലെ നേരിയ മാറ്റങ്ങളോട് പ്രതികരിക്കുന്നതിലൂടെ ഉറക്കത്തിന്റെയും ഉണർന്നിരിക്കുന്നതിന്റെയും അളവിനെ ഇത് നിയന്ത്രിക്കുന്നു. എന്തെങ്കിലും തരത്തിൽ സർക്കാഡിയൻ റിഥത്തിനെ ബാധിക്കുന്ന കാര്യമുണ്ടായാൽ ശരീരത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും അത് തകരാറിലാക്കും. പീനൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന മെലറ്റോണിൻ ഹോർമോണിന്റെ ഉൽപാദനക്കുറവാണ് പ്രധാനമായും സർക്കാഡിയൻ റിഥത്തെ ബാധിക്കുന്നത്. ഇത് പ്രതിഫലിക്കുന്നത് ഉറക്കത്തിന്റെ അളവിലാണ്. കുറയുന്ന ഉറക്കം സീസണൽ അഫക്റ്റീവ് ഡിസോർഡർ കൂടുവാൻ കാരണമാകും. ഈ സാഹചര്യത്തിൽ രോഗികൾ വളരെ വൈകി മാത്രമേ ഉറങ്ങൂ. കൃത്യസമയത്ത് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുകയും ചെയ്യും.

ADVERTISEMENT

രാത്രിയിലെ ഉറക്കകുറവിന്റെ ഫലമായി പകൽ സമയത്ത് ജാഗ്രതക്കുറവും അമിതമായ ഉറക്കവും ഉണ്ടാകും. പലർക്കും ഇതൊരു രോഗലക്ഷണമാണെന്ന് അറിയില്ല. മടി എന്ന പേരിൽ സമൂഹത്തിൽ നിന്ന് കുറ്റപ്പെടുത്തൽ കേൾക്കേണ്ടിയും വരുന്നു.

എസ്എഡി ഉള്ള വ്യക്തികൾക്ക് രോഗലക്ഷണങ്ങള്‍ കാട്ടുന്ന സമയം, സാമൂഹികമോ തൊഴിൽപരമോ ആയ പ്രവർത്തനങ്ങളിൽ പൂർണമായി പങ്കെടുക്കാൻ കഴിയാതെ വരുന്നു. ഈ കഴിവില്ലായ്മ കുറ്റബോധമായോ ലജ്ജയായോ അനുഭവപ്പെടാം. ശാരീരിക വ്യതിയാനം മൂലമാണ് ഈ ഉത്സാഹമില്ലായ്മ എന്ന് തിരിച്ചറിയേണ്ടത് അവശ്യമാണ്. അല്ലെങ്കിൽ അത് ആത്മഹത്യ പ്രവണത കൂടാൻ കാരണമാകാം.  

നാഡികളുടെ പ്രവർത്തനത്തിന് അവശ്യം വേണ്ട ഒരു ഹോർമോണാണ് സെറോടോണിൻ. ഉറക്കം, വിശപ്പ്, മാനസികാവസ്ഥ, ചിന്ത എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സെറോടോണിന്റെ അളവ് കുറയുന്നത് ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ, ഡിമെൻഷ്യ, പാനിക് ഡിസോർഡർ, ആത്മഹത്യാ പ്രവണത ഒക്കെ വർധിക്കാൻ കാരണമാവും. ആശയക്കുഴപ്പം, തുടർച്ചയായുള്ള തലവേദന, രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലുകൾ, ഛർദി, വർധിച്ച ഹൃദയമിടിപ്പ്, കൈകളുടെ വിറയൽ, അമിത വിയർപ്പ് ഒക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

∙ ശീതകാലത്ത് 'വിന്റ‍ർ ബ്ലൂസ്'; കൂടുതലും സ്ത്രീകളിൽ

ഭൂമധ്യരേഖയിൽ നിന്ന് ദൂരെയുള്ള പ്രദേശങ്ങളിലാണ് എസ്എഡി കൂടുതലായി കാണപ്പെടുന്നത്. പകൽ സമയം കുറവും നീണ്ടുനിൽക്കുന്ന ഇരുട്ടും പ്രതികൂല കാലാവസ്ഥയുമാണ് കാരണം. ഭൂമധ്യരേഖാ പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്കാൻഡിനേവിയ, കാനഡ തുടങ്ങിയ ശീതകാലം കൂടുതലായി അനുഭവപ്പെടുന്ന രാജ്യങ്ങളിൽ എസ്എഡിയുടെ നിരക്ക് ഉയർന്നതാണ്. സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും എസ്എഡി കുട്ടികളിലും കൗമാരക്കാരിലും കണ്ടെത്തിയിട്ടുണ്ട്. പകൽ സമയം കുറവുള്ള ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലും സീസണൽ അഫക്റ്റീവ് ഡിസോർഡർ വർധിക്കുന്നു. ഇതിനെ 'വിന്റ‍ർ ബ്ലൂസ്' എന്നാണ് വിളിക്കുന്നത്.

(Representative image by pappystudio/istockphoto)

ലൈറ്റ് തെറപ്പി, കോഗ്നിറ്റീവ്-ബിഹേവിയറൽ തെറപ്പി, ജീവിതശൈലിയിലെ മാറ്റങ്ങൾ, വിറ്റാമിൻ ഡി ഗുളികകൾ, കൗൺസലിങ് എന്നിവയാണ് സാധാരണയായി സീസണൽ അഫക്റ്റീവ് ഡിസോർഡർ കൈകാര്യം ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. യോഗ, നടത്തം പോലെയുളള വ്യായാമങ്ങളും പ്രോട്ടീൻ, പച്ചക്കറികൾ, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണക്രമവും ഗുണം ചെയ്യും. 20 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏൽക്കുകയോ വീട്ടിലോ ഒഫീസിലോ തുറന്നിട്ട ജനാലക്കരികിൽ അൽപസമയം ചെലവഴിക്കുന്നത് ലക്ഷണങ്ങൾ കുറയാൻ സഹായിക്കും.

∙ തിരിച്ചറിഞ്ഞാൽ പ്രിയപ്പെട്ടവരെ രക്ഷിക്കാം

എസ്എഡിയുടെ മാനസിക ആഘാതത്തെ മനസ്സിലാക്കാൻ ഈ അവസ്ഥയെക്കുറിച്ച് അവബോധം വളർത്തേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധക്കുറവ്, തലവേദന, ഭക്ഷണ ക്രമക്കേടുകൾ, മദ്യപാനം‌‌ എന്നിവയോടൊപ്പം പ്രകടമാകുന്ന എസ്എഡി പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കണമെന്നില്ല. പ്രിയപ്പെട്ടവരുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ മനസ്സിലാക്കിയാൽ ഗുരുതരമായ ഭവിഷ്യത്തിലേക്ക് പോകാതെ സൂക്ഷിക്കാനാകും കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സഹപ്രവർത്തകരുടെയോ ശരിയായ സഹകരണം ലഭിച്ചില്ലെങ്കിൽ അവസ്ഥ വഷളാകാൻ സാധ്യതയുണ്ട്. കുറ്റപ്പെടുത്തലും കളിയാക്കലും കൂടുതൽ ഉൾവലിയാനാണ് രോഗികളെ പ്രേരിപ്പിക്കുക.

കാലാവസ്ഥ വ്യതിയാനം ഒഴിവാക്കാനാവാത്തതാണ്. അതിനോടൊപ്പം വരുന്ന പനി പോലെയുള്ള അസുഖങ്ങൾക്ക് നൽകുന്ന പ്രാധാന്യം മാനസിക മാറ്റങ്ങൾക്കും നൽകേണ്ടതുണ്ട്. വ്യക്തികൾ അനുഭവിക്കുന്ന സമ്മർദം തിരിച്ചറിഞ്ഞ് ഇടപെടേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്.

English Summary:

Understand Seasonal Affective Disorder: The 'Silent Killer' of the Rainy Season

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT