ഈ മലയാളി ബൽജിയത്തിന്റെ 'മനക്കരുത്ത്'; ചെൽസിയിൽനിന്നു ചെറായിയിലേക്കു മടക്കം ലക്ഷ്യങ്ങളോടെ
ചെൽസിയിൽ നിന്ന് ചെറായിയിലേക്ക്. എറണാകുളം ജില്ലയിലെ ചെറായിയിൽ നിന്ന് ഹിമാലയത്തിലേക്കും അവിടെ നിന്ന് ദുബായിലേക്കും പിന്നീട് ബ്രിട്ടിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് ആയ ചെൽസിയിലേക്കും ഒടുവിൽ ബൽജിയം ദേശീയ ഫുട്ബോൾ ടീമിലേക്കുമുള്ള യാത്രയ്ക്കൊടുവിൽ വിനയ് പി.മേനോൻ എന്ന 50 വയസ്സുകാരൻ സ്വയം വിശേഷിപ്പിക്കുന്നത്, ‘ഇത് വേരുകളിലേക്കുള്ള മടക്കം’ എന്നാണ്. 2009 മുതൽ 2022 വരെ നീണ്ട 13 വർഷം ചെൽസിയുടെ വെൽനെസ് കൺസൽറ്റന്റും മൈൻഡ് സ്ട്രാറ്റജിസ്റ്റുമായിരുന്നു വിനയ് മേനോൻ. പിന്നീട് ലോകകപ്പ് സമയത്ത് ബൽജിയം ദേശീയ ഫുട്ബോൾ ടീമിന്റെ വെൽനെസ് കോച്ച്.
ചെൽസിയിൽ നിന്ന് ചെറായിയിലേക്ക്. എറണാകുളം ജില്ലയിലെ ചെറായിയിൽ നിന്ന് ഹിമാലയത്തിലേക്കും അവിടെ നിന്ന് ദുബായിലേക്കും പിന്നീട് ബ്രിട്ടിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് ആയ ചെൽസിയിലേക്കും ഒടുവിൽ ബൽജിയം ദേശീയ ഫുട്ബോൾ ടീമിലേക്കുമുള്ള യാത്രയ്ക്കൊടുവിൽ വിനയ് പി.മേനോൻ എന്ന 50 വയസ്സുകാരൻ സ്വയം വിശേഷിപ്പിക്കുന്നത്, ‘ഇത് വേരുകളിലേക്കുള്ള മടക്കം’ എന്നാണ്. 2009 മുതൽ 2022 വരെ നീണ്ട 13 വർഷം ചെൽസിയുടെ വെൽനെസ് കൺസൽറ്റന്റും മൈൻഡ് സ്ട്രാറ്റജിസ്റ്റുമായിരുന്നു വിനയ് മേനോൻ. പിന്നീട് ലോകകപ്പ് സമയത്ത് ബൽജിയം ദേശീയ ഫുട്ബോൾ ടീമിന്റെ വെൽനെസ് കോച്ച്.
ചെൽസിയിൽ നിന്ന് ചെറായിയിലേക്ക്. എറണാകുളം ജില്ലയിലെ ചെറായിയിൽ നിന്ന് ഹിമാലയത്തിലേക്കും അവിടെ നിന്ന് ദുബായിലേക്കും പിന്നീട് ബ്രിട്ടിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് ആയ ചെൽസിയിലേക്കും ഒടുവിൽ ബൽജിയം ദേശീയ ഫുട്ബോൾ ടീമിലേക്കുമുള്ള യാത്രയ്ക്കൊടുവിൽ വിനയ് പി.മേനോൻ എന്ന 50 വയസ്സുകാരൻ സ്വയം വിശേഷിപ്പിക്കുന്നത്, ‘ഇത് വേരുകളിലേക്കുള്ള മടക്കം’ എന്നാണ്. 2009 മുതൽ 2022 വരെ നീണ്ട 13 വർഷം ചെൽസിയുടെ വെൽനെസ് കൺസൽറ്റന്റും മൈൻഡ് സ്ട്രാറ്റജിസ്റ്റുമായിരുന്നു വിനയ് മേനോൻ. പിന്നീട് ലോകകപ്പ് സമയത്ത് ബൽജിയം ദേശീയ ഫുട്ബോൾ ടീമിന്റെ വെൽനെസ് കോച്ച്.
ചെൽസിയിൽ നിന്ന് ചെറായിയിലേക്ക്. എറണാകുളം ജില്ലയിലെ ചെറായിയിൽ നിന്ന് ഹിമാലയത്തിലേക്കും അവിടെ നിന്ന് ദുബായിലേക്കും പിന്നീട് ബ്രിട്ടിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് ആയ ചെൽസിയിലേക്കും ഒടുവിൽ ബൽജിയം ദേശീയ ഫുട്ബോൾ ടീമിലേക്കുമുള്ള യാത്രയ്ക്കൊടുവിൽ വിനയ് പി.മേനോൻ എന്ന 50 വയസ്സുകാരൻ സ്വയം വിശേഷിപ്പിക്കുന്നത്, ‘ഇത് വേരുകളിലേക്കുള്ള മടക്കം’ എന്നാണ്. 2009 മുതൽ 2022 വരെ നീണ്ട 13 വർഷം ചെൽസിയുടെ വെൽനെസ് കൺസൽറ്റന്റും മൈൻഡ് സ്ട്രാറ്റജിസ്റ്റുമായിരുന്നു വിനയ് മേനോൻ. പിന്നീട് ലോകകപ്പ് സമയത്ത് ബൽജിയം ദേശീയ ഫുട്ബോൾ ടീമിന്റെ വെൽനെസ് കോച്ച്.
ഒരു യൂറോപ്യൻ പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബിലേക്കും യൂറോപ്യൻ ഫുട്ബോൾ ദേശീയ ടീമിലേക്കും കടന്നുവന്ന ഏക മലയാളി, ഏക ഇന്ത്യക്കാരൻ. ഒട്ടേറെ ക്ലബ്ബുകളും ടീമുകളും റാഞ്ചാൻ കാത്തുനിന്നിട്ടും ഒരു ബ്രേക്ക് ആവശ്യമായിരുന്നു എന്നും വേരുകളിലേക്ക് മടങ്ങാനുള്ള ത്വര കൂടിവന്നെന്നും വിനയ് മേനോൻ പറയുന്നു. ഇന്ത്യൻ ഫുട്ബോളിനും കേരളത്തിന്റെ കായിക മേഖലയ്ക്കും തന്റെ അനുഭവ സമ്പത്ത് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന അന്വേഷണത്തിലാണ് അദ്ദേഹമിപ്പോൾ. ഇപ്പോൾ ദുബായിലും കേരളത്തിലുമായി തന്റെ സമയം പകുക്കുന്ന അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്, ‘തന്റെ സേവനം നൽകാൻ തയാറാണ്, പക്ഷേ അതിന് ശരിയായ ആളുകളെ കാണണം, അതിന് എന്തു ചെയ്യണം?’ വിസ്മയകരമായ തന്റെ ജീവിതയാത്ര വിനയ് മേനോൻ മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ പങ്കുവയ്ക്കുന്നു...
∙ ചെൽസി വിട്ടു, ബൽജിയം വിട്ടു, ദുബായ്, ഇപ്പോൾ കൊച്ചി...
ഞാൻ കരാറുകൾക്കൊക്കെ അവധി കൊടുത്ത് ഒരു ഇടവേള എടുത്തിരിക്കുകയാണ്. കഴിഞ്ഞ 10 - 15 വർഷം അത്രത്തോളം ഓടി. കുടുംബത്തിനൊപ്പം ചടങ്ങുകളിൽ പങ്കെടുക്കാൻ പോലും സാധിക്കാറില്ലായിരുന്നു. ഇപ്പോൾ എന്റെ മാതാപിതാക്കളും മരണപ്പെട്ടു. അപ്പോഴാണ് ആലോചിച്ചത്, ഇനി എന്താണ് എന്റെ മുന്നിലുള്ളതെന്ന്... അങ്ങനെയാണ് നാട്ടിലേക്കുള്ള മടക്കയാത്രയെപ്പറ്റി ആലോചിച്ചു തുടങ്ങിയത്. ചെറായിലെ ഈ വീട്ടിലേക്ക് എത്തുമ്പോൾ ആ സമാധാനം അറിയുന്നു. ഒരു വെൽനെസ് കോച്ച് എന്ന നിലയിൽ എന്റെ അനുഭവസമ്പത്ത് എങ്ങനെ കേരളത്തിൽ പ്രയോജനപ്പെടുത്താം എന്ന ആലോചനയും ഈ മടങ്ങിവരവിന് കാരണമാണ്.
ഇപ്പോൾ പ്രധാനമായും ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഡോ. ഷംസീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്ങിനൊപ്പം ചേർന്ന് സ്പോർട്സിലൂടെ റിക്കവറി, വെൽനെസ് എന്നൊരു പദ്ധതി നടപ്പാക്കി വരികയാണ്. കായിക താരങ്ങൾക്ക് മാത്രമല്ല, മറിച്ച് എല്ലാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ശാരീരികവും മാനസികവുമായ മടങ്ങിവരവ് (റിക്കവറി) വേണ്ടതുണ്ട്. ആ റിക്കവറി ഏറ്റവും സാധ്യമാകുന്നത് സ്പോർട്സിലൂടെയാണ്. ശരീരം, മനസ്സ്, വികാരവിചാരങ്ങൾ എന്നിവയുടെ സന്തുലനം ഏറ്റവും സാധ്യമാകുന്നത് സ്പോർട്സിലാണ്. മെന്റൽ വെൽബീയിങ്, സ്പോർട്സ് മെഡിസിൻ, പരുക്കുകൾ എങ്ങനെ തടയാം, ഓഫ് സീസൺ റിക്കവറി എങ്ങനെ സാധ്യമാക്കാം എന്നിങ്ങനെയാണ് ഇപ്പോൾ നടപ്പാക്കുന്ന പദ്ധതികൾ.
ഞാൻ ചില പ്രധാന ക്രിക്കറ്റ്, ടെന്നിസ് താരങ്ങളെയും പരിശീലിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരെ നോക്കുക, അവർ എത്ര കളി കളിക്കുന്നുണ്ട്. അവർക്ക് സമയമില്ല. അതൊരു ഷോ ബിസിനസ് കൂടിയാണ്. ബിസിനസ് ചെയ്യാതെ ഷോ ബിസിനസില്ല. ബിസിനസ് ചെയ്യാതെ ചാരിറ്റി ഇല്ല. ഈ ഷോ ബിസിനസ് ചെയ്യുന്നവരും സാധാരണ മനുഷ്യരാണ്. മറ്റെല്ലാ മനുഷ്യരെയും പോലുള്ള കാര്യങ്ങൾ അവരുടെ ജീവിതത്തിലും ഉണ്ട്. അവർ പെർഫോം ചെയ്യാൻ ഇറങ്ങുമ്പോൾ സമാധാനപൂർണമായ ഒരു മനസ്സ് അവർക്കുണ്ടാകണം, അല്ലെങ്കിൽ മികച്ച പ്രകടനം ഉണ്ടാവില്ല.
∙ ഫുട്ബോൾ ഫാനോ, ജൂഡോ അധ്യാപകനോ, അതോ യോഗാ മാസ്റ്ററോ?
ഞാനൊരു ഫുട്ബോളറല്ല, ഫുട്ബോൾ ഫാനാണ്. ഞാനൊരു ജൂഡോ താരമായിരുന്നു. പഠിച്ചത് ഫിസിക്കൽ എജ്യുക്കേഷനും സ്പോർട്സും ആണെങ്കിലും നാട്ടിലെ പറമ്പുകളിൽ ഫുട്ബോൾ കളിച്ചതേ പരിചയമുള്ളൂ. ദ്രോഗ്ബെയൊക്കെ എന്നെ ട്രിബിൾ ചെയ്യാനും ജഗിൾ ചെയ്യാനുമൊക്കെ പഠിപ്പിക്കാൻ നോക്കി, പക്ഷേ ആദ്യത്തെ തട്ടിൽ തന്നെ എന്റെ കാലിൽ നിന്ന് പന്തു പോകും. ഇത്രകാലമായിട്ടും ഇതു പഠിച്ചില്ലേ എന്ന് അവർ ചോദിക്കും. സത്യത്തിൽ എനിക്കത് താൽപര്യം ഇല്ലാത്തതുകൊണ്ടാണ്. ഞാൻ ഒറ്റ മകനാണ്. ചെറുപ്പത്തിൽ തലവേദന എന്നെ സ്ഥിരമായി അലട്ടിയിരുന്നു. 8 വയസ്സുള്ളപ്പോഴോ മറ്റോ ആണ്, ഒരു ഡോക്ടർ സ്ഥിരമായിട്ടുള്ള ഒരു എക്സർസൈസ് പാറ്റേൺ നല്ലതായിരിക്കും എന്ന് നിർദേശിച്ചത്. അങ്ങനെയാണ് ജൂഡോയ്ക്ക് ചേരുന്നത്. അതായിരുന്നു കായിക രംഗത്തേക്കുള്ള എന്റെ തുടക്കം.
പിന്നീട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഫിസിക്കൽ എജ്യുക്കേഷന് ചേർന്നു. അവിടെ എല്ലാ കായിക ഇനങ്ങളും ഉണ്ടായിരുന്നെങ്കിലും ഗ്രൂപ്പ് ഇനങ്ങളിൽ ഞാൻ ഉണ്ടായിരുന്നില്ല. അവിടെ നിന്ന് പോണ്ടിച്ചേരി സർവകലാശാലയിൽ പിജി ചെയ്യാൻ പോയി. അവിടെ നിന്നു തന്നെ സ്പോർട്സ് ട്രെയ്നിങ്, സ്പോർട്സ് സൈക്കോളജിയിൽ എംഫിലും ചെയ്തു. ഈ സമയത്തു തന്നെ ഞാൻ പോണ്ടിച്ചേരി സംസ്ഥാനത്തിനു വേണ്ടിയും സർവകലാശാലയ്ക്കു വേണ്ടിയും ജൂഡോ പരിശീലനവും നൽകിയിരുന്നു മത്സരങ്ങളിലും പങ്കെടുത്തിരുന്നു. അങ്ങനെ ആ സമയം മുതൽ കോച്ചിങ്ങിന്റേതായ ഒരവസരം എനിക്കുണ്ടായിരുന്നു. എംഫിലിന് റാങ്ക് നേടാനും സാധിച്ചു.
ഗവേഷണം ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു, ഒരു നേതാവിനെ എങ്ങനെ മികച്ച നേതാവാക്കാം എന്നതായിരുന്നു അപ്പോൾ തോന്നിയ ആശയം. അതിനിടെയാണ് സായിയിൽ ജൂഡോ കോച്ചിങ്ങിനുള്ള അവസരം വരുന്നത്. അന്ന് എന്റെ ഗൈഡ് പറഞ്ഞു, ഗവേഷണം ചെയ്യണമെന്നുണ്ടെങ്കിൽ അങ്ങോട്ടു പോകരുത്, പിന്നെ അതിന്റെ മാത്രം പിന്നാലെ പോകും. നല്ലത് യോഗയ്ക്ക് പോവുകയാണ് എന്നും. യോഗയിൽ എനിക്കൊരു പാരമ്പര്യമുണ്ട്. എന്റെ അമ്മയുടെ അച്ഛൻ, ശ്രീധര മേനോൻ, ഒരു യോഗിയായിരുന്നു. അവിടെ നിന്ന് കൈവല്യധാം എന്ന പുണെയിലെ ആശ്രമത്തിലേക്കാണ് ഞാൻ പോകുന്നത്. ഒരു സ്പോർട്സ് ഹോസ്റ്റലിൽ നിന്ന് ഒരു ആശ്രമത്തിലേക്കുള്ള മാറ്റം അത്ര എളുപ്പമായിരുന്നില്ല. 9 മാസം കഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങുമ്പോൾ കാര്യങ്ങൾ അപ്പാടെ മാറിയിരുന്നു. ഞാൻ അവിടെ നിന്ന് യോഗ പഠിക്കുന്നതിലും കൂടുതൽ ‘എന്നെത്തന്നെ കൂടുതലായി പഠിച്ചു’ എന്നു പറയുന്നതാകും കൂടുതൽ ശരി.
പിന്നീട് പല കടമ്പകളും കടന്ന് ഋഷികേശിലെത്തി അവിടെ ആനന്ദ ഇൻ ദി ഹിമാലയാസിൽ യോഗ - വെൽനെസിന്റെ തലവനായി ചേർന്നു. അവിടെ വച്ചാണ് എന്റെ ഭാര്യയെ കണ്ടുമുട്ടുന്നതും. അവിടെ നിന്ന് കിട്ടിയ അനുഭവ സമ്പത്ത് വളരെ വലുതായിരുന്നു. എത്ര ഉയർന്ന സ്ഥാനമാനങ്ങളിലുള്ള ആളുകളാണെങ്കിലും അവർ നമുക്ക് മുന്നിൽ മനസ്സ് തുറക്കും. യോഗ മാത്രമായിരുന്നില്ല ഞാൻ അവിടെ പരിശീലനത്തിന് ഉപയോഗിച്ചത്, മറ്റു പല വഴികളും തേടി. അതിൽ നിന്നാണ് പരിശീലന രംഗത്ത് സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുന്നത്. ആ അനുഭവങ്ങൾ എന്നെത്തന്നെ മാറ്റിത്തീർത്തു.
ആ സമയത്താണ് ദുബായിലേക്ക് ഒരു അവസരം വരുന്നത്. അത് സ്വീകരിക്കേണ്ടെന്നായിരുന്നു എന്റെ തീരുമാനം. എന്നാൽ പിന്നീട് എന്റെ ഭാര്യയുടെ ആഗ്രഹപ്രകാരമാണ് അവിടേക്ക് പോകാൻ തീരുമാനിച്ചത്. ഋഷികേശിൽ നിന്ന് ദുബായിലേക്ക്. തീർത്തും വ്യത്യസ്തങ്ങളായ 2 സ്ഥലങ്ങൾ. ഫുൾ മൂൺ യോഗ എന്നൊരു സങ്കൽപം ഞാൻ ദുബായിൽ അവതരിപ്പിച്ചു. അവിടെ വച്ചാണ് ചെൽസിയുടെ ഉടമയായ റോമൻ അബ്രമോവിച്ചിന്റെ ഭാര്യയായിരുന്ന ഡാഷയുടെ പിതാവിനെ കണ്ടുമുട്ടുന്നതും യുകെയിലേക്ക് പോകാൻ അവസരമൊരുങ്ങുന്നതും.
∙ റോമൻ അബ്രമോവിച്ചിനെ അറിയില്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്..
അത് സത്യമാണ്. ഒരിക്കൽ ഡാഷയുടെ പിതാവ് എന്നെ ഒരു ഫുട്ബോൾ മത്സരം കാണാൻ ക്ഷണിച്ചു. ഞങ്ങൾ നടന്നു പോകുന്ന വഴിയിലൊക്കെ ആളുകൾ റോമനെ പേരെടുത്തു വിളിക്കുന്നുണ്ട്, ചെൽസിക്ക് ജയ് വിളിക്കുന്നുമുണ്ടായിരുന്നു. അവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് അദ്ദേഹം ആരാണെന്ന് എനിക്ക് മനസ്സിലായത്. അതാണ് ചെൽസിയിലേക്കുള്ള തുടക്കം. ചെൽസിയുടെ വെൽനെസ് കോച്ച് ആകാമോ എന്ന് ചോദിച്ചു, ഞാൻ സമ്മതിച്ചു. തിരിച്ച് ദുബായിലെത്തി ഭാര്യയോട് വിവരം പറഞ്ഞു. ഭാര്യയും അനുകൂലമായി പ്രതികരിച്ചതോടെ ഞങ്ങളുടെ കുടുംബം യുകെയിലേക്ക് പോവുകയായിരുന്നു. പിന്നീട് റോമനൊപ്പം ഒരുപാട് യാത്ര ചെയ്തു. ആ യാത്രകൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. റോമന്റെ കുടുംബം, സുഹൃത്തുക്കൾ, ടീം അങ്ങനെ ഒരുപാട് അവസരങ്ങളുണ്ടായി.
∙ കളിക്കാരുമായുള്ള ഇടപെടൽ എങ്ങനെയാണ്?
നമുക്ക് ശ്വാസം മുട്ടുമ്പോൾ പുറത്തേയ്ക്ക് ഒരു വാതിൽ ആവശ്യമാണ്. അല്ലെങ്കിൽ അത് പ്രകടനത്തെ ബാധിക്കും. അവിടെ ഒരു ന്യൂട്രൽ ഏജന്റിനെ ആവശ്യമാണ്. ഞാൻ അവരുടെ ന്യൂട്രൽ ഏജന്റായിരുന്നു, ഞാൻ അവർക്ക് സുഹൃത്തായിരുന്നു. അവർക്ക് കാര്യങ്ങൾ പറയാനുള്ള ആളായിരുന്നു. കാര്യങ്ങൾ ചോദിക്കുന്നതിനു മുൻപ് അവരെ ധ്യാനിപ്പിക്കാൻ പരിശീലിപ്പിക്കും. 75 ശതമാനവും ഇന്ത്യൻ രീതിയാണ് ഞാൻ പിന്തുടരുന്നത്. വിവിധ രീതികളിലൂടെയാണ് കളിക്കാരെ ധ്യാനിപ്പിക്കുന്നത്. അത് ഒരു പിതാവ് മകനെ കൈപിടിച്ച് നടത്തുന്നതു പോലെയാണ്. കുറച്ചു കഴിയുമ്പോൾ തങ്ങളെ തന്നെ മറന്നുള്ള അവസ്ഥയിലേക്ക് അവർ എത്തും. അവിടെ വച്ചാണ് ഓരോരുത്തരും സ്വയം റീബൂട്ട് ചെയ്യുന്നത്.
ഒരു കളിക്കാരനെ പരിശീലിപ്പിക്കുമ്പോൾ പരിശീലകർ സെക്കൻഡറി സോഴ്സ് മാത്രമാണ്, ആ കളിക്കാരൻ തന്നെയാണ് പ്രൈമറി സോഴ്സ്. ചാംപ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയുടെ നിർണായകമായ അവസാന പെനൽറ്റി എടുത്തത് ദ്രോഗ്ബയാണ്. ആ സമയത്തെ അയാളുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഞാൻ ദ്രോഗ്ബയെ പരിശീലിപ്പിക്കുന്ന സമയമാണത്. പക്ഷേ, ആ പെനൽറ്റി എടുക്കാൻ നിൽക്കുമ്പോൾ എനിക്കോ ഒരു സൈക്കോളജിസ്റ്റിനോ ഒരു റോളുമില്ല, അത് അയാൾ മാത്രം ചെയ്യേണ്ട കാര്യമാണ്. അവിടെ കൊണ്ടു പോയി നിർത്തുക മാത്രമേ എനിക്ക് ചെയ്യാൻ പറ്റൂ. അത്രയും വലിയ ആൾക്കൂട്ടം അലറി വിളിക്കുമ്പോൾ തനിക്ക് ഇത് പറ്റും എന്ന് അയാളുടെ ഉപബോധ മനസ്സിൽ തോന്നണം, അതിനുള്ള മാനസികബലം ഉണ്ടാക്കാൻ സഹായിക്കുകയാണ് ഞാൻ ചെയ്യുന്നത്. പരിഹാരം അയാൾ തന്നെയാണ് കണ്ടെത്തുന്നതെന്നു പറയാം.
എആർഎഫ്എ (ARFA) എന്ന ശൈലിയാണ് ഞാൻ ഇതിന് പ്രധാനമായി സ്വീകരിക്കുന്നത്. അവബോധം സൃഷ്ടിക്കുക എന്നതാണ് ആദ്യത്തെ കാര്യം. നിങ്ങൾക്ക് എന്താണ് പ്രശ്നമെന്ന് മനസിലാക്കിക്കുകയാണത്. നിങ്ങൾ എവിടെയാണ്, ആരാണ്, എങ്ങനെയാണ്, ഈ 3 കാര്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായാൽ ആദ്യ ചുവട് കഴിഞ്ഞു. റിക്കവറിയെയാണ് രണ്ടാംഘട്ടം. അതിനുള്ള വഴികൾ കണ്ടെത്തുകയും മാനസ്സികവും ശാരീകവുമായ തിരിച്ചുവരവ് നടത്തുകയും ചെയ്താൽ നിങ്ങളൊരു ക്ലീൻ സ്ലേറ്റ് ആകും. ലക്ഷ്യം നിർണയിക്കുക എന്നതാണ് അടുത്ത ചുവട്. പിന്നാലെ അത് നേടിയെടുക്കാനുള്ള പരിശ്രമം. ഇതാണ് ഞാൻ രൂപം കൊടുത്തിട്ടുള്ള ശൈലി. എആർഎഫ്എ എന്നാൽ ഹാപ്പിനസ് എന്നാണ് ഞാൻ പറയുക. കളിക്കാരെ പരിശീലിപ്പിക്കുമ്പോൾ പലപ്പോഴും അവർ തുറന്നു സംസാരിക്കും. ഉദാഹരണത്തിന് ഒരാൾക്ക് കളിക്കുന്ന ക്ലബ്ബിൽ സന്തോഷമില്ല, ക്ലബ് മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും കരാറിന്റെ കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് അത് പലപ്പോഴും സാധ്യമായെന്നു വരില്ല.
എന്നാൽ അവർ ഇത് നമ്മളോട് തുറന്നു പറയും. അയാളുടെ കരാറുകളും മറ്റും പരിശോധിച്ച ശേഷം ക്ലബ് ഉടമസ്ഥരുമായി സംസാരിക്കും, അതുവഴി ആ കളിക്കാരനും ക്ലബ്ബും ഒരു പ്രശ്നത്തെ പരിഹരിച്ചു എന്നു പറയാം, ഞാൻ എന്റെ ജോലി ചെയ്തു എന്നും. അതുവഴി അവിടെ ബിസിനസും നടക്കുന്നുണ്ട്. ഇത് എവിടെയാണെങ്കിലും പ്രധാനമാണ്. നിങ്ങൾക്ക് ഒരാളുടെ മുഴുവൻ കഴിവുകളും നിങ്ങൾ പ്രതിനിധീകരിക്കുന്ന സ്ഥാപനത്തിന് വേണ്ടി ഉപയോഗിക്കണമെന്നുണ്ടെങ്കിൽ അയാളെ സന്തോഷവാനാക്കി നിർത്തുക എന്നതാണ് അടിസ്ഥാനപരമായി വേണ്ടത്. ഇതിന് ഇരുകൂട്ടരെയും സഹായിക്കുന്ന ആൾ എന്നതാണ് എന്റെ ജോലി.
∙ കാറിന്റെ ചില്ലിലെ മൂടൽമഞ്ഞ് തുടച്ചു മാറ്റുന്നതു പോലെ..
വ്യക്തിഗത റിക്കവറി എന്നത് എല്ലാവർക്കും ആവശ്യമാണ്. അത് കായികരംഗത്ത് മാത്രമല്ല വേണ്ടത്. ലോക നേതാക്കളെ വരെ അത്തരം കാര്യങ്ങൾ ഞാൻ പരിശീലിപ്പിച്ചിട്ടുണ്ട്. ഒരു കാറിന്റെ ചില്ലിലെ മൂടൽ തുടച്ചു മാറ്റുന്നത് പോലെയുള്ള ഒന്നാണിത്. നേതൃമികവിന് വ്യക്തത ആവശ്യമുണ്ട്. ഒരാൾ നേതൃസ്ഥാനത്തേക്ക് വന്നിട്ടുണ്ടെങ്കിൽ, അത് ആരുമാവട്ടെ, അവർക്ക് അതിനുള്ള ശേഷി ഉള്ളതുകൊണ്ടാണ്. കുറച്ചു കഴിയുമ്പോൾ അവർക്കുള്ളിൽ മൂടൽ രൂപപ്പെടും. അത് തുടച്ചുമാറ്റാൻ സഹായിക്കുകയാണ് ഞാൻ ചെയ്യുന്നത്. അത് എല്ലാ മനുഷ്യർക്കും ആവശ്യമാണ് താനും.
നമ്മൾ ഒരു കളിക്കാരന് അത്യാവശ്യമായി കൊടുക്കേണ്ടത് കംഫർട്ടാണ്. ഒരു വലിയ പരുക്ക് പറ്റിക്കഴിഞ്ഞാൽ അയാളുടെ കരിയർ ചിലപ്പോൾ അതോടെ അവസാനിക്കും. അയാളുടെ കുടുംബത്തെ അപ്പോൾ ആര് പിന്തുണയ്ക്കും. അതിന് എന്തെങ്കിലും സംവിധാനം ഒരുക്കിയിട്ടുണ്ടോ. ഇതെല്ലാമാണ് ഉന്നതമായ പ്രകടനം കാഴ്ച വയ്ക്കാൻ ഓരോരുത്തരെയും സഹായിക്കുന്നത്.
അത് സാധ്യമാകുന്നത് പരസ്പരമുള്ള ആശയവിനിമയത്തിലൂടെയാണ് - നിങ്ങൾ നിങ്ങളോട് തന്നെ, പിന്നെ നിങ്ങൾ ഈ സമൂഹത്തോട്. ഈ ആശയവിനിമയം സാധ്യമാകുന്നില്ലെങ്കിൽ അവിടെ വിജയം ഉണ്ടാകില്ല. ഒരു കളിക്കാരൻ നമുക്കരികിലേക്ക് വരുന്നുണ്ടെങ്കിൽ നമുക്ക് പറയാൻ പറ്റണം, നിങ്ങളെ ഞങ്ങൾ നോക്കിക്കൊള്ളാം എന്ന്. നിങ്ങൾ സന്തോഷത്തോടെ, നന്നായി കളിച്ചാൽ മാത്രം മതി എന്ന്.
∙ ഇന്ത്യൻ ഫുട്ബോൾ ശ്രദ്ധിക്കാറുണ്ടാകുമല്ലോ...
ഇന്ത്യൻ ഫുട്ബോൾ എന്തുകൊണ്ട് താഴേക്ക് പോകുന്നു എന്ന് യൂറോപ്പിലുള്ളവരൊക്കെ ചോദിച്ചിട്ടുണ്ട്. ഞാൻ ബൽജിയം ദേശീയ ടീമിൽ ഉണ്ടായിരുന്ന സമയത്ത് ഇന്ത്യൻ ഫുട്ബോളിന്റെ തലപ്പത്തുണ്ടായിരുന്നവരെ ടീമുമായി പരിചയപ്പെടുത്തുകയും അവർക്ക് ബൽജിയം ടീമിനെക്കൊണ്ടു തന്നെ ഒരു ക്ലാസ് നൽകുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ, പിന്നീടെന്തുണ്ടായി എന്നറിയില്ല. നമുക്ക് അനുഭവസമ്പത്ത് കുറവാണ് എന്നതാണ് പ്രശ്നം. നമ്മുടെ കളിക്കാരും പുറത്തേക്ക് യാത്ര ചെയ്ത് അനുഭവസമ്പത്ത് ആർജിക്കുകയാണ് വേണ്ടത്. അതിന് ആദ്യം വേണ്ടത് യൂറോപ്പിലും യുഎസിലുമൊക്കെയുള്ള ഇന്ത്യൻ വംശജരായ മികച്ച കളിക്കാരെ ഇവിടേക്ക് കൊണ്ടുവന്ന് കളിപ്പിക്കുക എന്നതാണ്. ആ രാജ്യങ്ങളിൽ ജനിച്ചു വളർന്നവർക്ക് ഒരു യൂറോപ്യൻ മനോഭാവമുണ്ട്. അവരെ ഇവിടുത്തെ പരിശീലന ക്യാംപുകളിൽ കൊണ്ടുവന്നു കളിപ്പിച്ചാൽ മതി.
അവരുടെ അനുഭവസമ്പത്തും നമ്മുടെ കഠിനാധ്വാനവും കൂടി ചേരുമ്പോൾ അതിൽ വലിയ മാറ്റമുണ്ടാകും. അണ്ടർ 18, അണ്ടർ 15 ഒക്കെ ഇത് വ്യാപിപ്പിക്കുന്നതോടെ നമ്മുടെ കുട്ടികളുടെ അനുഭവസമ്പത്തും വർധിക്കും. അവരും പുറംരാജ്യങ്ങളിലേക്ക് കളിക്കാനായി പോയിത്തുടങ്ങും. കുറച്ചു വർഷങ്ങൾ കൊണ്ട് നമ്മുടെ ടീമിന്റെ നില ഒരു 50 സ്ഥാനമെങ്കിലും മുകളിലേക്ക് കയറ്റാൻ ഇതുകൊണ്ടു സാധിക്കും. നിലവിലുള്ള അറിവും ധാരണയും വച്ച് ഇവിടേക്ക് വന്നാൽ ആരെ കാണണം, എങ്ങനെ കാണണം തുടങ്ങിയ കാര്യങ്ങളിൽ യൂറോപ്പിലുള്ളവർക്ക് ഇന്നും കാര്യമായി അറിയില്ല എന്നത് വലിയ പ്രശ്നമായി അവശേഷിക്കുന്നു. അത്തരത്തിൽ ഇവിടേക്ക് വരുന്നവർക്ക് ഒരു ഉറപ്പ് കൊടുക്കാൻ നമുക്ക് ഇനിയും പറ്റിയിട്ടില്ല. പലപ്പോഴും വിശ്വസിക്കാൻ പറ്റാത്ത ഇടനിലക്കാരുണ്ട്, അതുകൊണ്ടു തന്നെ ആരുടെ അടുത്ത് പോയാൽ എന്തു നടക്കും എന്നതിൽ അവർക്ക് ധാരണയില്ല.
∙ കേരളം, ബംഗാൾ, ഗോവ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊക്കെ നമുക്ക് മികച്ച കളിക്കാരുണ്ട്. എന്നിട്ടും...
പുറത്തു നിന്നുള്ള ഇന്ത്യൻ വംശജരായ കളിക്കാർക്ക് ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ കാർഡ് കൊടുക്കുകയാണ് വേണ്ടത്. കേരളത്തിന്റെ ഒരു തുടർച്ചയെന്ന പോലെയാണ് സൗദിയും ഖത്തറും അതുപോലെ പല ഗൾഫ് രാജ്യങ്ങളും. ഖത്തർ ലോകകപ്പ് ഒരർഥത്തിൽ പറഞ്ഞാൽ മലയാളി ലോകകപ്പ് പോലെയായിരുന്നു. രണ്ടു വർഷത്തിനുള്ളിൽ യുഎസിൽ ലോകകപ്പ് ഫുട്ബോൾ നടക്കാൻ പോവുകയാണ്. ഇവിടെയൊക്കെ മികച്ച രീതിയിൽ കളിക്കുന്ന ഒരുപാട് ഇന്ത്യക്കാരുണ്ട്. അവരെയും നമ്മൾ ഉപയോഗിക്കണം. കഴിവിന്റെയോ ശാരീരിക ശേഷിയുടെയോ പ്രശ്നമല്ല നമ്മുടെ കളിക്കാരുടേത്. മറിച്ച് അവസരങ്ങളുടേതാണ്.
വളരെ മികച്ച ശാരീരിക ശേഷിയുള്ള ആഫ്രിക്കൻ കളിക്കാരൊക്കെ, പലരും കുടിയേറിയവരാണ്, എത്രകാലമെടുത്താണ് യൂറോപ്യൻ വല ഭേദിച്ച് അതിലേക്ക് കയറിയതെന്നു ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. അവർ ഇപ്പോൾ യൂറോപ്യൻ ഫുട്ബോളിൽ അവരുടെ ആധിപത്യം കൊണ്ടുവന്നു കഴിഞ്ഞു. അവരെ ഇനി മാറ്റാനോ അവരില്ലാത്ത ടീമുകൾ ഉണ്ടാക്കാനോ എളുപ്പമല്ല. പലരും ഇരട്ട പൗരത്വം ഉള്ളവരുമാണ്. യൂറോപ്യൻ ക്ലബ്ബുകളൊക്കെ ആഫ്രിക്കൻ രാജ്യങ്ങളിൽ പോയി അവിടെയുള്ള മികച്ചവരെ യൂറോപ്പിലേക്ക് കൊണ്ടുപോകുന്നുണ്ട്. എന്നാൽ മറ്റൊരു രാജ്യത്തിന്റെ പൗരത്വം ലഭിക്കണമെങ്കിൽ നമ്മൾ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിക്കണം. അങ്ങനെ നമുക്ക് കഴിവുള്ള മികച്ച ആളുകളെ നഷ്ടമാവുകയാണ്. അതുകൊണ്ടാണ് ഒസിഐ കാർഡിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ പറയുന്നത്.
∙ ഐഎസ്എൽ ശ്രദ്ധിച്ചിട്ടുണ്ടോ.. സൂപ്പർ ലീഗ് കേരളയും വരുന്നു
ഐഎസ്എൽ ഒരു സ്ലോ ബേണറാണ്. അതാണ് ഭാവി. ഫിഫ ഇന്ത്യയിലേക്ക് മുഴുവനായി വരാൻ ശ്രമിക്കുന്നുണ്ട്. നമ്മൾ അതിനൊരു ഘടന ഉണ്ടാക്കിക്കൊടുത്താൽ അത് ഭംഗിയായി നടക്കും. കാരണം, ഫുട്ബോളിന് വളരെ പ്രാധാന്യമുള്ള സൗത്ത് അമേരിക്ക, യുഎസ്, യൂറോപ്പ്, ആഫ്രിക്ക ഇവിടെയൊക്കെ ഇനിയും പാരമ്യത്തിലേക്ക് പോവുക എളുപ്പമല്ല. അതിനുള്ള അവസരം ഇനിയുള്ളത് ഏഷ്യയിലാണ്. സൗദി കഴിഞ്ഞാൽ ഏഷ്യയിൽ ഒരു ലോകകപ്പ് നടത്താൻ ശേഷിയുള്ള രാജ്യം ഇന്ത്യയാണ്. അത്രയും ശക്തമായി നമുക്ക് ഇപ്പോൾ ഇന്ത്യയെ ലോകരാജ്യങ്ങൾക്ക് മുന്നിൽ അടയാളപ്പെടുത്താൻ പറ്റുന്നുണ്ട്.
140 കോടി ജനങ്ങളുള്ള രാജ്യത്ത് 11 പേരെ ഫുട്ബോൾ കളിക്കാൻ കിട്ടില്ലേ എന്ന ചോദ്യം യൂറോപ്യൻ ടീമുകൾക്കൊപ്പം ഇരിക്കുമ്പോൾ ഞാൻ നേരിട്ടിട്ടുണ്ട്. രാജ്യസ്നേഹം ഉള്ള ഒരാൾക്ക് അത് എങ്ങനെയാണ് ഉള്ളിൽത്തട്ടുക എന്ന് ആലോചിച്ചു നോക്കൂ. സൂപ്പർ ലീഗ് കേരള മാറ്റത്തിന്റെ ഒരു തുടക്കമാകുമെന്നാണ് ഞാൻ കരുതുന്നത്. കേരളം ഫുട്ബോളിന്റെ ഈറ്റില്ലം എന്നു പറയുമ്പോൾ ഈ അവസരം കൂടുതലായി ഉപയോഗിക്കണം എന്നാണ് കരുതുന്നത്. സൂപ്പർലീഗ് വരുന്നതോടെ ഓരോ ടീമുകൾക്കും ഹോം ഗ്രൗണ്ടുകളുണ്ടാകും. അത് വളരെ നല്ലതാണ്. ഐ.എം. വിജയൻ പറഞ്ഞ ഒരു പ്രധാന കാര്യമുണ്ട്, അവരുടെയൊക്കെ ചെറുപ്പത്തിൽ കളിക്കാൻ ഒരുപാട് വേദികളും അവസരങ്ങളും ലഭിച്ചിരുന്നു. എന്നാൽ ഇന്ന് കുട്ടികൾക്ക് അത് ലഭിക്കുന്നില്ല എന്ന്.
∙ കേരളത്തിന്റെ കായിക മേഖലയോ...
നമ്മുടെ കായിക സംസ്കാരം ഉടച്ചുവാർക്കേണ്ട സമയം കഴിഞ്ഞു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കായിക മേഖലയ്ക്കു കൊടുക്കുന്ന ഇടം പുനർനിർണയിക്കേണ്ടതുണ്ട്. അതിന് എന്തു സഹായം വേണമെങ്കിലും ചെയ്യാൻ ഞാൻ തയാറാണ്. അതിന് വ്യക്തമായ ഒരു കമ്യൂണിക്കേഷൻ മോഡൽ തന്നെ എനിക്കുണ്ട്, പക്ഷേ അതിന് പിന്തുണ കിട്ടണം. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി നമ്മുടെ സ്കൂൾ സമ്പ്രദായത്തെ അടിമുടി പരിഷ്കരിക്കേണ്ടതുണ്ട്. മുൻപ് പോഷകാഹാരക്കുറവായിരുന്നു പ്രശ്നമെങ്കിൽ ഇന്ന് അത് അമിതവണ്ണത്തിന് വഴിമാറിയിരിക്കുന്നു. ആരോഗ്യം എന്നത് ഇന്നത്തെ കുട്ടികളെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യം കുറഞ്ഞ ഒന്നായി മാറിയിട്ടുണ്ട്. ഭക്ഷണം ഒരേ സമയം മരുന്നും അതേ സമയം വിഷവുമാണ്.
ഇപ്പോൾ വിഷത്തിന്റെ രൂപത്തിലാണ് അത് പുതിയ തലമുറയിലേക്ക് വരുന്നത്. കുട്ടികളെ അത്തരം കാര്യങ്ങളിൽ നിന്ന് പുറത്തുവരാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണ് കായിക ഇനങ്ങൾ. പക്ഷേ അതിന് കുട്ടികൾക്ക് ബോധവത്ക്കരണം കൊടുക്കണം. മാനസികാരോഗ്യത്തെ കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, മറിച്ച് മെന്റൽ വെൽബീയിങ്ങിനെ കുറിച്ചാണ്. അടുത്തിടെ മയാമിയിൽ നടന്ന ലോക വെൽനെസ് കോൺഗ്രസിൽ നടന്ന പ്രധാന ചർച്ചകളിലൊന്ന് വെൽനെസ് വ്യവസായം സ്പാ വെൽനെസിൽ നിന്ന് സ്പോർട്സ് വെൽനെസിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്നാണ്. അതിന് തുടക്കം കുറിച്ചവരിലൊരാൾ ഞാനാണ് എന്ന് അഭിമാനത്തോടെ പറയാൻ പറ്റും.
ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസ വകുപ്പുകളുടെ യോജിപ്പിലൂടെ കായിക മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റും. നമ്മുടെ കായികാധ്യാപകരുടെ അവസ്ഥ നോക്കിയാൽ അറിയാം, നാം എത്രത്തോളം ശ്രദ്ധക്കുറവാണ് ഈ മേഖലയിൽ കൊടുക്കുന്നതെന്ന്. നഴ്സറി മുതലുള്ള മോട്ടർ സ്കിൽ ഡവലപ്മെന്റിൽ തുടങ്ങി ഡ്രിൽ, അവിടെ നിന്ന് സ്പോർട്സിലേക്ക് കൊണ്ടുവരിക എന്ന പദ്ധതിയാണ് നമുക്ക് വേണ്ടത്. കുട്ടികളെ എല്ലാ സ്പോർട്സും കളിപ്പിക്കണം. ഏതിലേക്കാണ് അവർക്കൊരു ശാരീരിക താളം ഉള്ളതെന്ന് എന്നാൽ മാത്രമേ മനസ്സിലാക്കാൻ പറ്റൂ. 10 വർഷം ലക്ഷ്യമിട്ട് ഒരു സ്പോർട്സ് കരിക്കുലം ഉണ്ടാക്കുക. അത് അടിസ്ഥാനതലം മുതൽ തുടങ്ങണം.
ഇന്നത്തെ കുട്ടികളാണ് ഏതാനും ദശകങ്ങൾ കഴിയുമ്പോൾ ഈ നാടിനെ മുന്നോട്ടു നയിക്കേണ്ടത് എന്നു പറയുന്നത് വെറുതെയല്ല എന്നത് മനസ്സിലാക്കണം. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക പ്രഖ്യാപനത്തിൽ പങ്കെടുക്കാനായാണ് വിജയ് പി.മേനോൻ കൊച്ചിയിലെത്തിയത്. ഡോ. ഫ്ലോണി മേനോനാണ് ഈ യാത്രയിൽ വിനയ്ക്കു കൂട്ട്. മകൻ അഭയ് മേനോൻ യുഎസിൽ വിദ്യാർഥിയാണ്.