വിയറ്റ്നാം ഏർളി പ്ലാവ് പോലെയാണ് സിനിയുടെ സംരംഭം. അതിവേഗം വളർന്നു ഫലം നൽകുന്നു, അതും നിറയെ വരുമാന മധുരവുമായി! കഴിഞ്ഞ വർഷം ഏപ്രിലിൽ രണ്ടു ചക്ക വെട്ടി ഹൽവയുണ്ടാക്കി സംരംഭം തുടങ്ങിയ സിനി ഇപ്പോൾ ദിവസേന 300 - 350 കിലോ ചക്കയാണ് ഉൽപന്നങ്ങളാക്കുന്നത്. സീസണിൽ ഒരു ചക്കയ്ക്ക് 25-50 രൂപ നിരക്കില്‍ വില നൽകി ഇവർ സംസ്കരണത്തിനാവശ്യമായതു വാങ്ങുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഴ്സായിരുന്ന പത്തനംതിട്ട റാന്നി ചെത്തോംകര കുന്നുംപുറത്ത് പുത്തൻകാവിൽ സിനി വിദേശ ജോലിക്കായുള്ള അവസാന കടമ്പ വരെ എത്തിയ ശേഷമാണ്  ചക്ക സംരംഭകയായത്. കഴിഞ്ഞ വർഷം ഒഇടി പരീക്ഷയുടെ ഒരു പേപ്പർ ഒഴികെ എല്ലാം പാസായി വിദേശജോലി ഏറക്കുറെ ഉറപ്പാക്കിയതാണ്. പ്രതീക്ഷിച്ചതുപോലെ  കാര്യങ്ങൾ പോയിരുന്നെങ്കിൽ  ഇപ്പോൾ വിദേശത്ത് ജോലി ചെയ്ത് നാട്ടിലേക്കു ഡോളർ അയച്ചു തുടങ്ങാമായിരുന്നു. എന്നാൽ, ഇന്ന് ചക്ക ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സിനിയുടെ അക്കൗണ്ട് നിറയ്ക്കുന്നതും ഡോളര്‍തന്നെ! വിദേശത്തേക്കു പോകുമ്പോൾ പൂട്ടിയിടേണ്ടിയിരുന്ന വീട്ടിലിപ്പോൾ ചക്ക സംസ്കരണത്തിന്റെ തിരക്കും ബഹളവും.  

ചക്കപ്പഴം (image credit: Rachel's kitchen specially for varikka chakka halwa/facebook)
ADVERTISEMENT

ചക്ക സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കുന്ന സംരംഭത്തിന് സിനി നല്‍കിയതു വല്യമ്മച്ചിയുടെ പേര്–റേച്ചൽസ് കിച്ചൺ; ഫാക്ടറി മാതൃകയിലുള്ള ഉൽപാദനത്തിനു പകരം അടുക്കളയിൽ അമ്മമാർ  ചെയ്യുന്നതുപോലെയാണ് ഇവിടെ വിഭവങ്ങൾ ഒരുക്കുന്നത്. അതുതന്നെ തന്റെ ഉൽപന്നങ്ങളുടെ മികവെന്നും സിനി പറയുന്നു.

ഒരു മാസം വിൽക്കുന്നത് 5 ലക്ഷത്തിലധികം രൂപയുടെ ഉൽപന്നങ്ങളാണ്. ആവശ്യക്കാർക്ക് ചക്കയും ഫ്രീസ് ചെയ്ത ചക്കപ്പഴവും ചക്കച്ചുളയുമൊക്കെ എത്തിച്ചുകൊടുക്കാറുമുണ്ട്. പലതരം അച്ചാറുകളുൾപ്പെടെ 36 ഉൽപന്നങ്ങളാണ് റേച്ചൽസ് കിച്ചണിലുള്ളത്. 

ഒഇടി പരീക്ഷയ്ക്കുള്ള തയാറെടുപ്പിനിടയിൽ രണ്ട് ചക്ക കിട്ടിയതായിരുന്നു തുടക്കം. ചക്ക ഹൽവയാക്കി വച്ചാൽ വീട്ടിലെത്തുന്ന ബന്ധുക്കൾക്കും നൽകാമല്ലോ എന്നാണ് സിനിയും ഭർത്താവ് അലന്‍ മാത്യു ഏബ്രഹാമും ചിന്തിച്ചത്: 8 മണിക്കൂറോളം തുടർച്ചയായി ഇളക്കി ഹൽവ ഉണ്ടാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതാണ് സിനിയുടെ ജീവിതം മാറ്റിമറിച്ചത്. അതു വായിച്ച പരിചയക്കാരും അല്ലാത്തവരുമൊക്കെ ഹൽവ ചോദിച്ചപ്പോൾ സിനിക്കു ‘നോ’ പറയാനായില്ല. 

റേച്ചൽസ് കിച്ചണിലെ ജീവനക്കാർ ചക്ക വിഭവങ്ങൾ തയാറാക്കുന്ന തിരക്കിൽ (ചിത്രം: മനോരമ)
ADVERTISEMENT

സാദാ ഹൽവ 350 രൂപയ്ക്കു കിട്ടുന്ന നാട്ടിൽ കിലോയ്ക്ക് 1,500 രൂപ വിലയിട്ടിട്ടു പോലും ആദ്യമുണ്ടാക്കിയ 5 കിലോയും 2 ദിവസത്തിനുള്ളിൽ വിറ്റുതീർന്നു. അതിനിടെ ഒരു വ്ലോഗർ സിനിയെ യുട്യൂബിലെ താരമാക്കിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി. കൈ നിറയെ ഓർഡറുകളെത്തി. സംഗതി കൊള്ളാമല്ലോ എന്നു തോന്നിയ സിനി  വീണ്ടും ചക്ക ഹൽവയുണ്ടാക്കി. അതും 2 ദിവസത്തിനുള്ളിൽ കാശായി മാറി. ഇതോടെ സിനിക്കു ഹരമായി. അയലത്തെ വീടുകളിൽനിന്നും കച്ചവടക്കാരിൽനിന്നുമൊക്കെ ചക്ക വാങ്ങി ഹൽവ ഉണ്ടാക്കി വിറ്റ് രണ്ട് മാസത്തിനകം 40,000 രൂപയിലേറെ നേടിയെന്ന് സിനി. ജയിക്കാന്‍ ബാക്കിയുള്ള ഒരു ഒഇടി  പരീക്ഷയും വിദേശജോലിക്കായി 8 മാസം സർക്കാർ ആശുപത്രിയിൽ നടത്തിയ സേവനവുമൊക്കെ മറന്ന മട്ടിലുള്ള സിനിയുടെ പോക്കു കണ്ട് വീട്ടുകാരും കൂട്ടുകാരുമൊക്കെ വിമർശിച്ചു. 

ഉരുളിയിൽ തയാറാക്കുന്ന ചക്ക ഹൽവ (image credit: Rachel's kitchen specially for varikka chakka halwa/facebook)

എന്നാൽ, നാലു കാശുണ്ടാക്കിയിട്ടു മതി വിദേശ ജോലിയെന്നായിരുന്നു സിനിയുടെയും ഭർത്താവ് അലന്റെയും തീരുമാനം. അതോടെ ഹൽവ നിർമാണം ദിനചര്യയായി. വീട് ഫുഡ് ഫാക്ടറിയായി. ജോലിക്കാരുടെ എണ്ണം 14 വരെയെത്തി. ഹൽവയോടൊപ്പം ചക്ക ഉപ്പേരി, ചക്കവരട്ടി, ചക്ക കേക്ക് എന്നിങ്ങനെ പുതിയ പുതിയ ഉൽപന്നങ്ങളും എത്തി. അയലത്തെ ചക്ക മതിയാവാതെ വിദൂരങ്ങളിൽനിന്ന് ഏജന്റുമാർ എത്തിച്ചു തരുന്ന ചക്ക വാങ്ങിത്തുടങ്ങി. സംരംഭമാകാൻ തീരുമാനിച്ചതോടെ  പരിശീലനം നേടുകയും വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളിൽ റജിസ്റ്റർ ചെയ്യുകയും ചെയ്തു. 3 ലക്ഷം രൂപയുടെ ഉരുളിയും ഒരു ലക്ഷം രൂപയുടെ ഫ്രീസറും ഡ്രയറും പാക്കിങ് മെഷീനും വെയിങ് മെഷീനുമൊക്കെ വാങ്ങി. വീടിനോടു ചേർന്ന് വലിയ പാചകശാല നിർമിച്ചു. 10 ലക്ഷം രൂപയോളം മുതൽമുടക്കി. വ്യവസായ വകുപ്പിന്റെ ‘ഒരു ജില്ല, ഒരു ഉല്‍പന്നം’, പിഎം എഫ്എംഇ  പദ്ധതികളിൽ റജിസ്റ്റർ ചെയ്ത സിനിക്ക് മുതൽമുടക്കിന്റെ 35% സബ്സിഡി ലഭിക്കും.

ADVERTISEMENT

ഓഫ് സീസണിൽ ചക്ക കിലോയ്ക്ക് 5രൂപ  മുതൽ 40 രൂപവരെ നൽകേണ്ടി വരാറുണ്ട്, വിയറ്റ്നാം ഏർളിപോലുള്ള ഇനങ്ങൾ തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്തവർക്ക് ഓഫ് സീസണിൽ ഉയർന്ന വില  തന്നെ നൽകേണ്ടിവരും. വില എത്രയായാലും അരിപ്പൊടിയോ മൈദയോ ചേർക്കാതെ 100 ശതമാനവും ചക്ക ഹൽവയാകണം ഉണ്ടാക്കുന്നതെന്നു സിനിക്കു നിർബന്ധമുണ്ട്. 

ഉരുളിയിൽ തയാറാക്കുന്ന ചക്ക ഹൽവ (image credit: Rachel's kitchen specially for varikka chakka halwa/facebook)

ഇത്രയും വില കൊടുത്തു ചക്ക വാങ്ങി ഹൽവ ഉണ്ടാക്കിയാൽ സ്വാഭാവികമായും വില ഉയരും.  കിലോയ്ക്ക് 1,500 രൂപയാണ് റേച്ചൽസ് കിച്ചണിൽ ചക്ക ഹൽവയ്ക്കു വില. ‘‘ചൂടപ്പം പോലെ എല്ലാം വിറ്റുപോകുന്നുമുണ്ട്.  വില നോക്കാതെ ഗുണനിലവാരം മാത്രം നോക്കുന്ന കസ്റ്റമർമാരാണ് തന്റെ കരുത്തെന്നു സിനി. അവരിൽ 70 ശതമാനവും വിദേശ മലയാളികൾ തന്നെ. അവർ പരസ്പരം പറഞ്ഞും ശുപാർശ ചെയ്തുമാണ് റേച്ചൽസ് കിച്ചണിലെ തീ കെടാതെ സൂക്ഷിക്കുന്നത്’’. 

രാവിലെ ഒരു ചക്ക വെട്ടിയാൽ അടുത്ത ദിവസം വൈകുന്നേരമാവുമ്പോൾ അത് പാക്കറ്റിലാക്കുന്ന ഈ സംരംഭത്തിൽ സിനിയോടൊപ്പം 12 വനിതകളും പ്രവർത്തിക്കുന്നു. വലിയ യന്ത്രസംവിധാനങ്ങളൊന്നുമില്ലാതെ മനുഷ്യാധ്വാനത്തെ ആശ്രയിച്ചാണ് മിക്ക സംസ്കരണജോലികളും. പരമ്പരാഗത രീതിയിൽ വിറകടുപ്പിൽ ഉരുളി  സ്ഥാപിച്ചാണ് ഇവിടെ പാചകം. ചക്ക സംസ്കരണം പെർഫെക്ട് ആകാൻ ഈ രീതിയാണ് നല്ലതെന്നു സിനിയുടെ പക്ഷം.  

സിനി ഒരു മാസം വിൽക്കുന്നത് 5 ലക്ഷത്തിലധികം രൂപയുടെ ഉൽപന്നങ്ങളാണ്. ആവശ്യക്കാർക്ക് ചക്കയും ഫ്രീസ് ചെയ്ത ചക്കപ്പഴവും ചക്കച്ചുളയുമൊക്കെ എത്തിച്ചുകൊടുക്കാറുമുണ്ട്. പലതരം അച്ചാറുകളുൾപ്പെടെ 36 ഉൽപന്നങ്ങളാണ് റേച്ചൽസ് കിച്ചണിലുള്ളത്. വിദേശ ജോലിയെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നു മാത്രമല്ല, ഭർത്താവ് അലനു സഹകരണബാങ്കിലുണ്ടായിരുന്ന ജോലി രാജിവയ്ക്കുകയും ചെയ്തു. ഇരുവരും ചേർന്ന് ഇരട്ടി വേഗത്തിൽ മുന്നേറാനാണ് തീരുമാനം-രണ്ടു ചക്ക വരട്ടിയപ്പോൾ രണ്ടു പേരുടെ യും ജോലിസ്വപ്നങ്ങൾ വഴിമാറിയെങ്കിലെന്താ, 15 പേർക്കു തൊഴിലും കൈ നിറയെ പണവും. കളറാണ്, കാശാണ്.  

ഫോൺ:  9495070352

English Summary:

The Sweet Success of Rachel's Kitchen: Jackfruit Halwa and More