ചെറിയ ഓട്ടത്തിന് ഇതുമതി; സുരക്ഷയിലും പേടി വേണ്ട; കയ്യിലൊതുങ്ങുന്ന ‘ആമ്പിയർ’
നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ കോയമ്പത്തൂർ ആസ്ഥാനമായുള്ള ഗ്രീവ്സിന്റെ ഉപകമ്പനിയാണ് ആമ്പിയർ. ഒരു പതിറ്റാണ്ടിലധികമായി ആമ്പിയർ മോഡലുകൾ വിപണിയിലുണ്ട്. ഫീച്ചറുകളുടെ അതിപ്രസരമില്ലാത്ത ഇ–സ്കൂട്ടർ. അധികം ദൂരമില്ലാത്ത ദിവസേനയുള്ള ഓട്ടങ്ങൾക്ക് അനുയോജ്യം. കംഫർട്ട്, മോശമില്ലാത്ത പെർഫോമൻസ്, സ്ഥിരത എന്നിവ ആമ്പിയർ ഉറപ്പുനൽകുന്നു. ഇഎക്സ്, എൽടി എന്നിങ്ങനെ രണ്ടു വേരിയന്റുകൾ തിരഞ്ഞെടുക്കാം. എന്തൊക്കെയാണ് പ്രത്യേകതകൾ? വിശദമായി അറിയാം.

∙ ഡിസൈൻ
സാധാരണ ഐസി എൻജിൻ സ്കൂട്ടറുകളുടേതുപോലുള്ള രൂപകൽപന. ഇലക്ട്രിക് ആണെങ്കിലും സ്മാർട് അല്ല. ഉറപ്പുള്ള ബോഡി. എൽസിഡി കൺസോൾ. ഡിജിറ്റൽ ഓഡോ മീറ്റർ. ബ്ലൂടൂത്ത് കണക്ടിവിറ്റി ഇല്ല. വലിയ ലെഗ് റൂം. മുന്നിൽ ഫോൺ ചാർജ് ചെയ്യുന്നതിനായുള്ള യുഎസ്ബി നൽകിയിട്ടുണ്ട്. വലിയ സീറ്റുകൾ. സീറ്റിനടിയിൽ 22 ലീറ്റർ സ്റ്റോറേജ് നൽകിയിരിക്കുന്നു. മുന്നിൽ ഹൈഡ്രോളിക് െടലിസ്കോപിക് സസ്പെൻഷൻ. ഡ്യൂവൽ ഷോക്ക് അബ്സോർബറാണ് പിന്നിൽ. പേലോഡ് കപ്പാസിറ്റി 150 കിഗ്രാം. റിമോട്ട് കൺട്രോൾ ലോക്കിങ് ഫീച്ചറുണ്ട്. വൈറ്റ്, റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക് നിറങ്ങളിൽ ലഭ്യം.
∙ മോട്ടർ
ഹബ് മോട്ടറാണ് ഇതിൽ. ഉയർന്ന കരുത്ത് 1.8 kW. ഉയർന്ന വേഗം മണിക്കൂറിൽ 50 കിമീ. 0–40 വേഗമാർജിക്കാൻ 10 സെക്കൻഡ് മതി. ഹൈ, ലോ, റിവേഴ്സ് എന്നിങ്ങനെ മൂന്നു ഡ്രൈവിങ് മോഡുകളുണ്ട്. മെക്കാനിക്കൽ ഡ്രം ബ്രേക്കുകളാണ് ഇരുവീലുകളിലും. ഗ്രൗണ്ട് ക്ലിയറൻസ് 147 എംഎം.
∙ ബാറ്ററി റേഞ്ച്
മാഗ്‌നസ് ഇഎക്സ് മോഡലിൽ 60v, 35.25AH അഡ്വാൻസ്ഡ് ലിഥിയം അയോൺ ബാറ്ററിയാണ്. ഒറ്റത്തവണ ചാർജിൽ 100 കിമീ സഞ്ചരിക്കാം. ബാറ്ററി 100% ചാർജാകാൻ 6–7 മണിക്കൂർ വേണം. എൽടി വേരിയന്റിന്റെ റേഞ്ച് 80കിമീ. ഫുൾ ചാർജാകാൻ 5–6 മണിക്കൂർ വേണം. റിമൂവബിൾ ബാറ്ററിയാണ്. ബാറ്ററി മാത്രം ഊരിയെടുത്തു വീട്ടിനുള്ളിലോ ഓഫിസിലോ കൊണ്ടുപോയി ചാർജ് ചെയ്യാം.
∙ സേഫ്റ്റി
സൈഡ് സ്റ്റാൻഡ് സെൻസർ ഉണ്ട്. സേഫ്റ്റിക്കായി ആന്റി തെഫ്റ്റ് ഫീച്ചറുണ്ട്. കീ വഴി ലോക്ക് ചെയ്താൽ വാഹനം ആരെങ്കിലും ഉരുട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചാൽ റിയർ വീൽ ലോക്ക് ആകുകയും അലാം അടിക്കുകയും ചെയ്യും. കോംപി ബ്രേക്കിങ് നൽകിയിരിക്കുന്നു. റിവേഴ്സ് ഫീച്ചറുമുണ്ട്. ആവശ്യമെങ്കിൽ 899 രൂപ നൽകി റോഡ് സൈഡ് അസിസ്റ്റ് പാക്കേജ് എടുക്കാം. ഫാസ്റ്റ് ചാർജിങ് സൗകര്യമില്ല.
∙ വാറന്റി
സ്കൂട്ടർ, മോട്ടർ, ബാറ്ററി എന്നിവയ്ക്കു മൂന്നു വർഷം അല്ലെങ്കിൽ 30,000 കിമീ ആണ് കമ്പനി നൽകുന്ന വാറന്റി. വേണമെങ്കിൽ രണ്ടു വർഷത്തേക്കുകൂടി വാറന്റി നീട്ടിയെടുക്കാം.
വില
ഇഎക്സ് വേരിയന്റിന്റെ ഓൺറോഡ് വില ₨1,12,000.