കയ്യിൽ ഇത്തിരി കോണ്ടന്റും മനസ്സും ഉണ്ടെങ്കിൽ ഇന്ന് ആർക്കും ലോകം കീഴടക്കാം, കോടീശ്വരനാകാം, അറിയപ്പെടുന്ന ജനപ്രിയ താരമാകാം. സിനിമയിൽ അഭിനയിക്കുന്നവരാണ് താരങ്ങൾ എന്നതൊക്കെ പഴങ്കഥയായി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമായ എല്ലാവരും സെലിബ്രിറ്റികളാണ്. ഏതൊരു സാധാരണക്കാരനെയും കോടിപതിയാക്കാനുള്ള ശേഷി സമൂഹമാധ്യമങ്ങൾക്കുണ്ട്. ഇന്ത്യയിൽ ഇൻഫ്ലുവൻസറായി മാറിയ പലരും ഇപ്പോൾ യുട്യൂബ് വിഡിയോയിലൂടെ ലക്ഷങ്ങളാണ് നേടുന്നത്. കൂട്ടത്തിൽ മുന്നിലാണ് യുട്യൂബറായ അർമാൻ മാലിക്. ദാരിദ്ര്യം മാത്രം തൊട്ടറി‍ഞ്ഞ അർമാൻ രണ്ടര വർഷം കൊണ്ടാണ് കോടിപതിയായത്. രണ്ട് ഭാര്യമാർ, പത്ത് ഫ്ളാറ്റുകൾ, ആഡംബര ജീവിതം... അർമാന്റെ കുടുംബജീവിതം പ്രത്യേകം കൗതുകമുണർത്തുന്നതാണ്. പങ്കാളികളായി കൂടെകൂട്ടിയ പായൽ മാലിക്, കൃതിക മാലിക് എന്നിവർ അർമാന്റെ ഉറ്റസുഹൃത്തുക്കളാണ്. രണ്ട് ഭാര്യമാരെയും ഒരുപോലെ സ്നേഹിച്ച്, ഒരേ വീട്ടിൽ കഴിയുന്ന അർമാന്റെ ജീവിത നിമിഷങ്ങൾ ഒപ്പിയെടുക്കുന്ന ഓരോ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. അതേസമയം, സന്തോഷകരവും വെല്ലുവിളി നിറഞ്ഞതുമായ നിമിഷങ്ങളും നിറഞ്ഞതാണ് ഈ കുടുംബത്തിന്റെ യാത്ര. രണ്ട് ഭാര്യമാരും ഒരേസമയം ഗർഭിണികളായതോടെയാണ് അർമാന്റെ വിഡിയോകൾ വൻ ഹിറ്റായി തുടങ്ങിയത്. അന്നത്തെ വിഡിയോയ്ക്ക് രൂക്ഷമായ പ്രതികരണങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടും അർമാനും കുടുംബവും തങ്ങളുടെ പ്രേക്ഷകരുമായി അവരുടെ ജീവിതം തുറന്നുപറയുന്നത് തുടരുകയാണ്. ആരാണ് അർമാൻ? ദാരിദ്ര്യത്തിൽ നിന്ന് അർമാൻ എങ്ങനെയാണ് കോടീശ്വരനായി മാറിയത്? ആ കഥയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്യിൽ ഇത്തിരി കോണ്ടന്റും മനസ്സും ഉണ്ടെങ്കിൽ ഇന്ന് ആർക്കും ലോകം കീഴടക്കാം, കോടീശ്വരനാകാം, അറിയപ്പെടുന്ന ജനപ്രിയ താരമാകാം. സിനിമയിൽ അഭിനയിക്കുന്നവരാണ് താരങ്ങൾ എന്നതൊക്കെ പഴങ്കഥയായി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമായ എല്ലാവരും സെലിബ്രിറ്റികളാണ്. ഏതൊരു സാധാരണക്കാരനെയും കോടിപതിയാക്കാനുള്ള ശേഷി സമൂഹമാധ്യമങ്ങൾക്കുണ്ട്. ഇന്ത്യയിൽ ഇൻഫ്ലുവൻസറായി മാറിയ പലരും ഇപ്പോൾ യുട്യൂബ് വിഡിയോയിലൂടെ ലക്ഷങ്ങളാണ് നേടുന്നത്. കൂട്ടത്തിൽ മുന്നിലാണ് യുട്യൂബറായ അർമാൻ മാലിക്. ദാരിദ്ര്യം മാത്രം തൊട്ടറി‍ഞ്ഞ അർമാൻ രണ്ടര വർഷം കൊണ്ടാണ് കോടിപതിയായത്. രണ്ട് ഭാര്യമാർ, പത്ത് ഫ്ളാറ്റുകൾ, ആഡംബര ജീവിതം...

അർമാന്റെ കുടുംബജീവിതം പ്രത്യേകം കൗതുകമുണർത്തുന്നതാണ്. പങ്കാളികളായി കൂടെകൂട്ടിയ പായൽ മാലിക്, കൃതിക മാലിക് എന്നിവർ അർമാന്റെ ഉറ്റസുഹൃത്തുക്കളാണ്. രണ്ട് ഭാര്യമാരെയും ഒരുപോലെ സ്നേഹിച്ച്, ഒരേ വീട്ടിൽ കഴിയുന്ന അർമാന്റെ ജീവിത നിമിഷങ്ങൾ ഒപ്പിയെടുക്കുന്ന ഓരോ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. അതേസമയം, സന്തോഷകരവും വെല്ലുവിളി നിറഞ്ഞതുമായ നിമിഷങ്ങളും നിറഞ്ഞതാണ് ഈ കുടുംബത്തിന്റെ യാത്ര. രണ്ട് ഭാര്യമാരും ഒരേസമയം ഗർഭിണികളായതോടെയാണ് അർമാന്റെ വിഡിയോകൾ വൻ ഹിറ്റായി തുടങ്ങിയത്. അന്നത്തെ വിഡിയോയ്ക്ക് രൂക്ഷമായ പ്രതികരണങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടും അർമാനും കുടുംബവും തങ്ങളുടെ പ്രേക്ഷകരുമായി അവരുടെ ജീവിതം തുറന്നുപറയുന്നത് തുടരുകയാണ്. ആരാണ് അർമാൻ? ദാരിദ്ര്യത്തിൽ നിന്ന് അർമാൻ എങ്ങനെയാണ് കോടീശ്വരനായി മാറിയത്? ആ കഥയാണിത്. 

അർമാൻ മാലിക്, ഭാര്യമാരായ പായല്‍, കൃതിക. (Photo: Instagram/armaan__malik9)
ADVERTISEMENT

∙ കുടുംബം രണ്ട്, ചാനൽ ഏഴ്

മാലിക് വ്ലോഗ് എന്ന പ്രധാന യുട്യൂബ് ചാനൽ ഉൾപ്പെടെ 7 ചാനലുകളാണ് മാലിക്കിന്റെ വരുമാന മാർഗം. ഫാമിലി എന്റർടെയ്നറായ മാലിക് ഫ്ലോഗ്സിന് 70 ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഉള്ളത്. ഇതിൽ ആയിരത്തിലധികം വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യമാരായ പായല്‍, കൃതിക എന്നിവരുടെയും മക്കളുടെയും വിശേഷങ്ങൾ, പ്രാങ്ക് വിഡിയോകൾ, യാത്രാ അനുഭവങ്ങൾ, ആഘോഷങ്ങൾ എന്നിവയാണ് പ്രധാന വിഡിയോ കോണ്ടന്റുകൾ. അടുത്തിടെ പുറത്തിറങ്ങിയ മിക്ക വിഡിയോകളും കൈകാര്യം ചെയ്യുന്നത് ഭാര്യമാരാണ്. 

കുടുംബാംഗങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവയ്ക്കുന്ന ചാനലാണ് ഫാമിലി ഫിറ്റ്നസ്. 1.4 കോടി ഫോളോവേഴ്സാണ് ഈ ചാനലിനുള്ളത്. ആദ്യ ഭാര്യ പായൽ നയിക്കുന്ന ചിരായു പായൽ മാലിക് എന്ന ചാനലിന് 30 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ആദ്യ ഭാര്യയുടെ മക്കൾ ചിരായു, ഇരട്ടകുട്ടികളായ ട്യൂബ, അയാന് രണ്ടാം ഭാര്യയിൽ ഉണ്ടായ മകൻ സെയ്ദ് മാലിക് എന്നിവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനായി ‘മാലിക് കിഡ്സ്’ എന്ന ചാനലുമുണ്ട്. തങ്ങൾ അഭിനയിച്ച വിഡിയോ ഗാനങ്ങൾ പുറത്തിറക്കാനായി നമ്പർ വൺ റിക്കോർഡ്സ് എന്ന മ്യൂസിക് ചാനലും ഇവർക്കുണ്ട്. ഇതുകൂടാതെ ‘മാലിക് ഫാമിലി വ്ലോഗ്സ്, മാലിക് ഫിറ്റ്നസ് വ്ലോഗ്’. എല്ലാ ചാനലിനും ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. 

ദിവസവും ഒരു വിഡിയോ എന്ന കണക്കിൽ എല്ലാ ചാനലുകളിലും അപ്ഡേഷൻ നടത്തുന്നുണ്ട്. സമാനമായി നിരവധി യുട്യൂബ് ഷോർട്സും ഇവർ പുറത്തിറക്കുന്നു. എല്ലാ വിഡിയോയുടെയും കവർ ഇമേജിൽ ഇമോജി കൂടി ഉൾപ്പെടുത്തുന്നതും പതിവാണ്. ഇത് വിഡിയോയുടെ കണ്ടന്റ് ഏത് തരത്തിലാണെന്ന് കാഴ്ചക്കാർക്ക് സൂചന നൽകുകയും ചെയ്യും. സന്തോഷകരമായ വിഡിയോ ആണോ ഞെട്ടിപ്പിക്കുന്നതാണോ വിഷമിപ്പിക്കുന്നതാണോ എന്നൊക്കെ ഇമോജി കണ്ടാൽ മനസ്സിലാക്കാം. 

∙ ഒരേസമയം രണ്ട് ഗർഭിണികൾ

ADVERTISEMENT

2023ൽ ഒരേസമയം ഗർഭിണികളായ ഭാര്യമാരുടെ വിശേഷങ്ങൾ പങ്കുവച്ചതോടെയാണ് അർമാൻ മാലിക്കിലേയ്ക്ക് കൂടുതൽപേരുടെ ശ്രദ്ധയെത്തുന്നത്. ആ വിഡിയോയ്ക്ക് മികച്ച കാഴ്ചക്കാരും ഉണ്ടായി. ആദ്യ ഭാര്യ പായല്‍ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു. രണ്ടാം ഭാര്യ കൃതികയാകട്ടെ ആദ്യത്തെ കൺമണിക്കായും. എന്നാൽ ആദ്യം പ്രസവിച്ചത് കൃതികയാണെന്ന വിവരമാണ് അർമാൻ ആരാധകരോട് പങ്കുവച്ചിരുന്നത്. ആദ്യഭാര്യയിലുണ്ടായ മകന് കൂട്ടായി എത്തിയത് അനുജൻ കുഞ്ഞായിരുന്നു. കൃതികയുടെ പ്രസവം പായലും കുടുംബാംഗങ്ങളും നൃത്തം ചെയ്താണ് ആഘോഷിച്ചത്.

ഗർഭിണിമാരായ പായലും കൃതികയും ഭർത്താവ് അർമാൻ മാലികും. (Photo: Instagram/armaan__malik9)

∙ മൂന്നാം ഭാര്യയുമായി വീട്ടിലേക്ക്!

പായലും കൃതികയും ഗർഭിണിയായിരുന്ന സമയം അർമാൻ മറ്റൊരു പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്നു. പാർക്കിൽ സായാഹ്ന നടത്തത്തിനു പോയ ഇരുവരും തിരിച്ചെത്തിയപ്പോൾ കണ്ടത് കഴുത്തിൽ പൂമാലയിട്ട് നിൽക്കുന്ന ഭർത്താവിനെയും മറ്റൊരു പെണ്ണിനെയുമാണ്. താൻ മറ്റൊരു വിവാഹം കൂടി ചെയ്തുവെന്ന് അർമാൻ ഭാര്യമാരോട് പറഞ്ഞു. ഇതുകേട്ടയുടെൻ ഇരുവരും ക്ഷുഭിതരാവുകയും അർമാനുമായി വഴക്കിടുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടുപോയെന്ന് മനസ്സിലായതോടെ അർമാൻ ഇതൊരു പ്രാങ്ക് വിഡിയോ ആണെന്ന് വ്യക്തമാക്കി. എന്നാൽ അതിരൂക്ഷമായാണ് പായലും കൃതികയും ഇതിനെതിരെ പ്രതികരിച്ചത്.

പ്രാങ്ക് വിഡിയോയിൽ നിന്ന്. (Photo: Instagram/armaan__malik9)

∙ വർക്‌ഷോപ്പിൽ നിന്ന് വ്ലോഗറിലേക്ക്

ADVERTISEMENT

ഹരിയാനയാണ് അർമാന്റെ സ്വദേശം. മൂത്ത സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. പഠനത്തിൽ പിന്നിലായിരുന്ന അർമാൻ എട്ടാം ക്ലാസിൽ രണ്ടാമതും തോറ്റതോടെ അച്ഛൻ പൊതിരെതല്ലി. അടികിട്ടിയ വിഷമത്തിൽ വീടുവിട്ടിറങ്ങിയ അവൻ സൈക്കിളും പുസ്തകങ്ങളും വിറ്റ പണം കൊണ്ട് ഡൽഹിയിലേയ്ക്കാണ് പോയത്. പക്ഷേ നാലു ദിവസം കഴിഞ്ഞപ്പോൾ തിരിച്ചെത്തി. അപ്പോഴും കിട്ടി കുറേ അടി. ഇനി നിന്റെ പരിപാടിയെന്താണെന്ന് പിതാവ് ചോദിച്ചപ്പോൾ താൻ പഠിക്കാൻ പോകില്ലെന്ന് അർമാൻ ഉറപ്പിച്ച് പറഞ്ഞു. തുടർന്ന് വർക്‌ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തു തുടങ്ങി. കാറുകളോട് കമ്പം ഉണ്ടായിരുന്നതിനാൽ ആ ജോലി ആസ്വദിച്ചുതന്നെ ചെയ്തു. 

അർമാൻ മാലിക്, ഭാര്യമാരായ പായല്‍, കൃതിക. (Photo: Instagram/armaan__malik9)

കെട്ടിടപ്പണി ചെയ്യാനും ഓട്ടോറിക്ഷ ഓടിക്കാനുമെല്ലാം തുടങ്ങി. വിദ്യാഭ്യാസവും പറയത്തക്ക രീതിയിൽ ജോലിയുമില്ലാത്തതിനാൽ നിനക്കൊന്നും കല്യാണം നടക്കില്ലെന്ന് അർമാന്റെ അമ്മ എന്നും പറയുമായിരുന്നു. അതേസമയം, ‘നീ സിനിമയിലെ ഹീറോ പോലെയുണ്ടെന്നും’ അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു. വർഷങ്ങൾക്ക് ശേഷം അർമാന്റെ അമ്മ കാൻസർ ബാധിച്ച് മരിച്ചു. അധികം വൈകാതെ തന്നെ അച്ഛനും യാത്ര പറഞ്ഞു. കടുത്ത മദ്യപാനമായിരുന്നു അച്ഛന്റെ ജീവനെടുത്തത്. പത്തൊൻപതാം വയസ്സിൽ അർമാന് മാതാപിതാക്കളില്ലാതെയായി. 

അന്ന്, രണ്ടായിരം രൂപയുമായി ഹരിയാനയിൽനിന്ന് ഡൽഹിയിലേയ്ക്ക് എത്തിയ അർമാന് ഒരു ബാങ്കിൽ ചെറിയ ജോലി ലഭിച്ചു. അവിടെ വച്ചാണ് പായലിനെ പരിചയപ്പെടുന്നത്. 2011ൽ ഇരുവരും വിവാഹിതരായി. ആറ് വർഷത്തെ വിവാഹ ജീവിതത്തിനിടെ അർമാന്‍ മറ്റൊരു യുവതിയുമായി പ്രണയത്തിലായി. പായലിന്റെ ആത്മസുഹൃത്തായ കൃതികയോട്. ഇക്കാര്യം പായലിനോട് അർമാൻ തുറന്നുപറഞ്ഞു. കൃതികയെ വിവാഹം ചെയ്തതോടെ പായൽ അർമാനുമായി പിണങ്ങി സ്വന്തം വീട്ടിലേയ്ക്ക് പോയി. 

വിവാഹമോചനത്തിന് പായലിനെ വീട്ടുകാർ നിർബന്ധിക്കാൻ തുടങ്ങി. പലയിടത്തുനിന്നും മറ്റ് സമ്മർദങ്ങളും ഉടലെടുത്തതോടെ പായലിന് ഒരു കാര്യം വ്യക്തമായി. തനിക്ക് അർമാനെ പിരിയാനാകില്ലെന്ന്. ഇതോടെ അർമാന്റെയും കൃതികയുടെയും ഒപ്പം ജീവിക്കാൻ പായൽ തയാറാവുകയായിരുന്നു. തന്റെ വീട്ടുകാരുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്നും കൃതികയുടെ അച്ഛനും അമ്മയും തന്നെ മകളായി കരുതുന്നുണ്ടെന്നും പായൽ പറയുന്നു. അച്ഛനെയും അമ്മയെയും ഇനി കാണണമെന്ന് ആഗ്രഹിക്കുന്നില്ലെന്നുമാണ് ഒരു വിഡിയോയിൽ പായൽ പറഞ്ഞത്.

അർമാൻ മാലിക്, ഭാര്യമാരായ പായല്‍, കൃതിക. (Photo: Instagram/armaan__malik9)

∙ ആഗ്രഹിച്ചത് നാല് മക്കൾ

താൻ ആഗ്രഹിച്ചതുപോലെ നാല് മക്കളും ജീവിക്കാൻ ആവശ്യത്തിന് പണവുമായെന്ന് അർമാൻ പറയുന്നു. ഗർഭിണിയാകുന്നതിൽ പായലും കൃതികയും നിരവധി വിഷമതകൾ നേരിട്ടിരുന്നു. ആദ്യ ഭാര്യ പായൽ 2011ൽ ഗർഭിണിയായെങ്കിലും രണ്ടര മാസത്തിൽ ഗർഭം അലസിപ്പോയി. ഡോക്ടറിന്റെ അശ്രദ്ധമൂലം ഗർഭപാത്രത്തിലെ ഫാലോപിയൻ ട്യൂബുകളിലൊന്നിൽ പ്രശ്നം സംഭവിച്ചു. ഇതോടെ ആ ഭാഗം നീക്കം ചെയ്യേണ്ടി വന്നു. പിന്നീട് 2016ലാണ് പായൽ ആദ്യ മകൻ ചിരായുവിനെ പ്രസവിച്ചത്. 2023ൽ ഐവിഎഫ് വഴിയാണ് ഇരട്ടക്കുട്ടികളായ അയാനും ട്യൂബയ്ക്കും ജന്മം നൽകിയത്. രണ്ടാം ഭാര്യ കൃതികയും ഗർഭിണിയാകുന്നതിൽ ഏറെ വിഷമങ്ങൾ നേരിട്ടു. 2018ല്‍ ഗർഭിണിയായെങ്കിലും നാലാം മാസത്തിൽ ഗർഭം അലസി. 2021ലും 2022ലും സമാന സാഹചര്യം ഉണ്ടായി. തുടർന്ന് ആവശ്യമായ ചികിത്സ തേടിയശേഷം ഗർഭിണിയാവുകയും ആൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

അർമാൻ മാലിക്, ഭാര്യമാരായ പായല്‍, കൃതിക, നാല് മക്കൾ. (Photo: Instagram/armaan__malik9)

∙ കോവിഡിനുശേഷം കോടിപതി

100 മുതൽ 200 കോടിവരെയാണ് അർമാന്റെ വാർഷിക വരുമാനമെന്നാണ് കണക്കുകൾ. രണ്ടര വർഷത്തിനുള്ളിലാണ് ഈ അദ്ഭുത നേട്ടം. മാസം രണ്ട് ലക്ഷം രൂപയായിരുന്നു അർമാൻ ടിക്ടോക് വഴി നേടിയിരുന്നത്. എന്നാൽ കോവിഡ് സമയത്ത് ഇത് 35,000 രൂപയായി കുറയുകയായിരുന്നു. ഈ വരുമാനത്തിൽ കുടുംബം കൊണ്ടുപോകാനാകില്ലെന്ന് മനസ്സിലായതോടെ യുട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ മാധ്യമങ്ങളിലേയ്ക്കും കടന്നു. ദാരിദ്ര്യം കണ്ടുവളർന്ന അർമാന് ഇപ്പോൾ സ്വന്തമായി 10 ഫ്ലാറ്റുകളുണ്ട്. നാലെണ്ണം തന്റെ ഭാര്യമാർക്കും കുഞ്ഞുങ്ങൾക്കുമാണ്. ബാക്കി ആറെണ്ണം തന്റെ തൊഴിലാളികള്‍ക്ക് താമസിക്കാനായി നൽകിയിരിക്കുകയാണ്. ഇതിൽ ഒരെണ്ണത്തിൽ സ്റ്റുഡിയോ, മ്യൂസിക് സ്റ്റുഡിയോ നടത്തിവരുന്നു.

വിഡിയോ എഡിറ്റ് ചെയ്യാനായി ആറ് പേരാണുള്ളത്. ഇതുകൂടാതെ രണ്ട് ഡ്രൈവർമാർ, ഒൻപത് വീട്ടുജോലിക്കാർ എന്നിവരുമുണ്ട്. എല്ലാവരും തന്റെ കുടുംബാംഗങ്ങളാണെന്ന് അർമാൻ പറയുന്നു. ചെറിയ ജോലിയാണെങ്കിൽ പോലും വൻ തുകയാണ് തൊഴിലാളികൾക്ക് പ്രതിഫലമായി നൽകുന്നത്. ആഘോഷദിവസങ്ങളിൽ പോലും അവർ വീട്ടിലേക്ക് പോകാറില്ല. ചണ്ഡിഗഡിൽ തെരുവുനായകളെ സംരക്ഷിക്കാനായി ആനിമൽ ഫാം നടത്തിവരുന്നുണ്ട് അർമാൻ. ആരോടും സംഭാവന ചോദിക്കുന്നില്ല; സ്വന്തം കാശുകൊണ്ടാണ് ഫാം നടത്തിവരുന്നത്. അവിടെ അഞ്ച് ഡോക്ടർമാരും നാല് ജീവനക്കാരുമുണ്ട്.

ഹോളി ആഘോഷത്തിനിടെ അർമാൻ മാലിക്, ഭാര്യമാരായ പായല്‍, കൃതിക. (Photo: Instagram/armaan__malik9)

∙ ഒത്തൊരുമയോടെ ജീവിതം

രണ്ട് ഭാര്യമാരും തന്റെ ഭർത്താവിനൊപ്പം തനിച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇത് എങ്ങനെയാണ് അർമാൻ പരിഹരിക്കുന്നത്? ഒരു അഭിമുഖത്തിൽ ഉയർന്ന ചോദ്യമാണ്. അതിനുത്തരം നൽകിയത് ആദ്യ ഭാര്യ പായലാണ്. ഭർത്താവ് ഏതുസമയത്ത് ആർക്കൊപ്പം വേണമെന്നത് താനും കൃതികയുമാണ് തീരുമാനിക്കുന്നത്. വീട്ടിൽ നാല് മക്കളുണ്ട്. അവരുടെ കാര്യങ്ങളും ശ്രദ്ധിക്കണം. പരസ്പര ധാരണയിലാണ് ജീവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്കിടയിൽ വഴക്കൊന്നും ഉണ്ടായിട്ടില്ലെന്ന് കൃതികയും പറയുന്നു. ‘‘ഞങ്ങളുടെ ആഗ്രങ്ങളെല്ലാം സഫലമായി. സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. ഇനിയുള്ള കാലവും അങ്ങനെയായിരിക്കട്ടെ’’– അർമാന്റെ വാക്കുകൾ.

English Summary:

From Poverty to Fame: The Story of YouTuber Armaan Malik