ഈശ്വര വിശ്വാസമില്ലാത്ത മന്ത്രിയും പറഞ്ഞു, ഇത് ‘ദൈവത്തിന്റെ സ്വന്തം നാട്’; ലോകത്തെ മാടിവിളിച്ച ടാഗ്‌ലൈൻ; ആ ബുദ്ധി ആരുടേത്?
കേരളത്തെക്കുറിച്ച് പറയുമ്പോൾ ഇടംവലം നോക്കാതെ നമ്മൾ ഉപയോഗിക്കുന്ന വാചകമാണ് ‘ദൈവത്തിന്റെ സ്വന്തം നാട്’. പരസ്യവാചകമായി എത്തി പതിയെപ്പതിയെ മലയാളികളുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ മനസ്സിലും കയറി കൊളുത്തിയ ടാഗ് ലൈൻ. ഇത് കേരള ടൂറിസത്തിന്റെ പരസ്യ ടാഗ് ലൈൻ ആയിരുന്നു എന്ന് എത്ര പേർക്കറിയാം? ഈ ടാഗ് ലൈൻ കേരള ടൂറിസത്തിന്റെ പരസ്യവാചകമായ കഥയും അതിലേറെ രസകരമാണ്. ദൈവത്തിലൊന്നും വലിയ വിശ്വാസം ഇല്ലാതിരുന്ന ഒരു സിപിഐ മന്ത്രി വിനോദസഞ്ചാര വകുപ്പു മന്ത്രി ആയിരുന്ന കാലത്താണ് ഈ പരസ്യവാചകം പിറന്നു വീണതെന്നത് മറ്റൊരു കൗതുകം. യുക്തിവാദവും ദൈവവും പരസ്യ വാചകത്തിന് മുന്നിൽ ഒരു ധാരണയിലെത്തിയതായിരിക്കണം. നാട്ടിലെ ടൂറിസം പ്രമോഷനു വേണ്ടി ദൈവത്തെ കൂട്ടു പിടിച്ചാലും വലിയ തെറ്റില്ലെന്ന് അന്നത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കും തോന്നിക്കാണും. അങ്ങനെ ഒരുപാട് ആലോചനകൾക്കു ശേഷം യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാൻ കേരള ടൂറിസത്തിന്റെ ആ ടാഗ് ലൈൻ പിറന്നു വീണു; ദൈവത്തിന്റെ സ്വന്തം നാട് അഥവാ ഗോഡ്സ് ഓൺ കൺട്രി. 44 നദികളും പുഴകളും മലകളും കുന്നുകളും തടാകങ്ങളും തെങ്ങിൻ തോപ്പുകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ, കഥകളിയും തെയ്യവും കളരിയുംകൊണ്ട് സമ്പന്നമായ, ആയുർവേദത്താൽ അനുഗ്രഹീതമായ കേരളം. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും യാത്ര ഇഷ്ടപ്പെടുന്ന വ്യക്തി ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ്‌ലൈൻ കേട്ടാൽ അത് കേരളമാണെന്ന് കണ്ണുമടച്ച് പറയും. 2001 ജനുവരിയിൽ പുറത്തിറങ്ങിയ ഇന്ത്യ ടുഡേ മാഗസിന്റെ കവർ സ്റ്റോറി കേരളത്തിലെ വിനോദസഞ്ചാരത്തെക്കുറിച്ച് ആയിരുന്നു. ഗോവക്കാരനായ വാൾട്ടർ മെൻഡിസ് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ് ലൈനിലേക്ക് എത്തിയത് എങ്ങനെയെന്ന് അതിൽ വ്യക്തമാക്കുന്നുണ്ട്. യഥാർഥത്തിൽ മെൻഡിസ് ആണോ ആ ടാഗ്‌ലൈൻ സൃഷ്ടിച്ചത്? ആ കഥയിലേയ്ക്ക്...

കേരളത്തെക്കുറിച്ച് പറയുമ്പോൾ ഇടംവലം നോക്കാതെ നമ്മൾ ഉപയോഗിക്കുന്ന വാചകമാണ് ‘ദൈവത്തിന്റെ സ്വന്തം നാട്’. പരസ്യവാചകമായി എത്തി പതിയെപ്പതിയെ മലയാളികളുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ മനസ്സിലും കയറി കൊളുത്തിയ ടാഗ് ലൈൻ. ഇത് കേരള ടൂറിസത്തിന്റെ പരസ്യ ടാഗ് ലൈൻ ആയിരുന്നു എന്ന് എത്ര പേർക്കറിയാം? ഈ ടാഗ് ലൈൻ കേരള ടൂറിസത്തിന്റെ പരസ്യവാചകമായ കഥയും അതിലേറെ രസകരമാണ്. ദൈവത്തിലൊന്നും വലിയ വിശ്വാസം ഇല്ലാതിരുന്ന ഒരു സിപിഐ മന്ത്രി വിനോദസഞ്ചാര വകുപ്പു മന്ത്രി ആയിരുന്ന കാലത്താണ് ഈ പരസ്യവാചകം പിറന്നു വീണതെന്നത് മറ്റൊരു കൗതുകം.
യുക്തിവാദവും ദൈവവും പരസ്യ വാചകത്തിന് മുന്നിൽ ഒരു ധാരണയിലെത്തിയതായിരിക്കണം. നാട്ടിലെ ടൂറിസം പ്രമോഷനു വേണ്ടി ദൈവത്തെ കൂട്ടു പിടിച്ചാലും വലിയ തെറ്റില്ലെന്ന് അന്നത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കും തോന്നിക്കാണും. അങ്ങനെ ഒരുപാട് ആലോചനകൾക്കു ശേഷം യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാൻ കേരള ടൂറിസത്തിന്റെ ആ ടാഗ് ലൈൻ പിറന്നു വീണു; ദൈവത്തിന്റെ സ്വന്തം നാട് അഥവാ ഗോഡ്സ് ഓൺ കൺട്രി. 44 നദികളും പുഴകളും മലകളും കുന്നുകളും തടാകങ്ങളും തെങ്ങിൻ തോപ്പുകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ, കഥകളിയും തെയ്യവും കളരിയുംകൊണ്ട് സമ്പന്നമായ, ആയുർവേദത്താൽ അനുഗ്രഹീതമായ കേരളം.
ലോകത്തിന്റെ ഏത് കോണിലാണെങ്കിലും യാത്ര ഇഷ്ടപ്പെടുന്ന വ്യക്തി ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ്‌ലൈൻ കേട്ടാൽ അത് കേരളമാണെന്ന് കണ്ണുമടച്ച് പറയും. 2001 ജനുവരിയിൽ പുറത്തിറങ്ങിയ ഇന്ത്യ ടുഡേ മാഗസിന്റെ കവർ സ്റ്റോറി കേരളത്തിലെ വിനോദസഞ്ചാരത്തെക്കുറിച്ച് ആയിരുന്നു. ഗോവക്കാരനായ വാൾട്ടർ മെൻഡിസ് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ് ലൈനിലേക്ക് എത്തിയത് എങ്ങനെയെന്ന് അതിൽ വ്യക്തമാക്കുന്നുണ്ട്. യഥാർഥത്തിൽ മെൻഡിസ് ആണോ ആ ടാഗ്‌ലൈൻ സൃഷ്ടിച്ചത്? ആ കഥയിലേയ്ക്ക്...
∙ അന്ന് കേരളം ചെറിയ ബ്രാൻഡ്
1989ൽ പരസ്യ ഏജൻസിയായ മുദ്ര കമ്യൂണിക്കേഷൻസ് കേരള വിനോദസഞ്ചാര വകുപ്പിന്റെ അഭ്യർഥനയെ തുടർന്നാണ് പരസ്യം തയാറാക്കാൻ ഏൽക്കുന്നത്. മുദ്രയുടെ അന്നത്തെ കൊച്ചി ബ്രാഞ്ചിനെ ആയിരുന്നു കേരള ടൂറിസത്തിനു വേണ്ടി പരസ്യം ചെയ്യാൻ സർക്കാർ ഏൽപിച്ചത്. അന്ന് മുദ്രയുടെ കൊച്ചി ബ്രാഞ്ച് തലവൻ ടി.കെ.ഹർഷൻ ആയിരുന്നു. കൊച്ചിയിലെ ടീമിനൊപ്പം കേരള ടൂറിസത്തിനു വേണ്ടി ഒരു പരസ്യവാചകം തയാറാക്കാൻ നല്ലപോലെ തലപുകച്ചെങ്കിലും ടീം അംഗങ്ങളിൽ നിന്ന് ലഭിച്ച ടാഗ് ലൈനുകളിൽ ഒന്നിലും ഹർഷന് തൃപ്തി വന്നില്ല. അക്കാലത്ത് ടൂറിസം ഡയറക്ടർ ആയിരുന്ന കെ.ജയകുമാറും മുദ്രയുടെ ഓഫിസിൽ ഇടയ്ക്കിടെ എത്തുമായിരുന്നു.
ടാഗ്‌ലൈനുകളിൽ ഒന്നിലും തൃപ്തനല്ലാതെ വന്നതോടെ ഹർഷൻ മുംബൈയിലേക്ക് പോയി. വൻകിട പരസ്യങ്ങൾ മാത്രം ചെയ്യുന്ന മുദ്ര കമ്യൂണിക്കേഷൻസിന്റെ കോർപറേറ്റ് ക്രിയേറ്റിവ് ഡയറക്ടർ വാൾട്ടർ മെൻഡിസിന്റെ മുന്നിലേയ്ക്കും കേരള ടൂറിസം എത്തി. സാധാരണയായി ചെറിയ ബ്രാൻഡുകളുടെ വർക്കുകളിൽ വാൾട്ടർ മെൻഡിസ് ഇടപെടാറില്ല. അക്കാലത്ത് കേരളവും വളരെ ചെറിയ ഒരു ബ്രാൻഡ് ആയിരുന്നു. എന്നാൽ, കേരളത്തിന്റെ കാര്യത്തിൽ മെൻഡിസിന് ഒരു പ്രത്യേക താൽപര്യം തോന്നി. കുറച്ച് ടാഗ്‌ലൈനുകൾ വാൾട്ടർ മെൻഡിസ് കുറിച്ചു, അതിലൊന്ന് ആയിരുന്നു ഗോഡ്സ് ഓൺ കൺട്രി അഥവാ ദൈവത്തിന്റെ സ്വന്തം നാട് എന്ന ടാഗ്‌ലൈൻ.
ഗോഡ്സ് ഓൺ കൺട്രി കൂടാതെ വേറെയും ചില ടാഗ്‌ലൈനുകൾ ഉണ്ടായിരുന്നു. ‘വേർ ദ് സീസൺ നെവർ എൻഡ്സ്’, ‘പാരഡൈസ് അൺടച്ച്ഡ്’ എന്നിവ ആയിരുന്നു അതിൽ ചിലത്. പക്ഷേ, ദൈവത്തിന്റെ സ്വന്തം നാട് എന്ന ടാഗ്‌ലൈനിന് ആയിരുന്നു മെൻഡിസും ഏജൻസിയും കൂടുതൽ പ്രാധാന്യം നൽകിയത്.
അക്കാലം വരെ ഭൂമിയിലെ സ്വർഗം എന്ന് അറിയപ്പെട്ടത് കശ്മീർ ആയിരുന്നു. പറുദീസ ദ്വീപ് എന്നറിയപ്പെട്ടിരുന്നത് ശ്രീലങ്കയും. പക്ഷേ, കേരളത്തിന് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ്‌ലൈൻ നന്നായി ചേരുമെന്ന് മെൻഡിസ് പറഞ്ഞു. സർക്കാർ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തിയാൽ ടാഗ്‌ലൈൻ ഫലപ്രദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
∙ മന്ത്രി പറഞ്ഞു, എന്റെ വിശ്വാസം നോക്കേണ്ട
അക്കാലത്ത്, കരുനാഗപ്പള്ളി മണ്ഡലത്തിൽ നിന്നുള്ള സിപിഐ എംഎൽഎ ആയിരുന്ന പി.എസ്. ശ്രീനിവാസൻ ആയിരുന്നു റവന്യൂ, ടൂറിസം മന്ത്രി. കമ്യൂണിസ്റ്റുകാർ പൊതുവേ ദൈവവിശ്വാസികളല്ല. അതുകൊണ്ടുതന്നെ ദൈവത്തിന്റെ പേര് ഒരു ടാഗ്‌ലൈനിൽ കണ്ടാൽ ചവറ്റുകുട്ടയിൽ വീഴാൻ സാധ്യത ഏറെയാണ്. ദൈവത്തിലോ ദൈവത്തിന്റെ സൃഷ്ടിയിലോ വിശ്വാസമില്ലാത്ത വ്യക്തി ആയിരുന്നു മന്ത്രി ശ്രീനിവാസനും. അതുകൊണ്ടുതന്നെ മന്ത്രി പ്രതികരിക്കുമെന്ന ആശങ്ക ഹർഷൻ ഉൾപ്പെടെയുള്ളവർക്ക് ഉണ്ടായിരുന്നു. എന്നാൽ, തീരുമാനമെടുക്കേണ്ട സമയത്ത് അദ്ദേഹം മികച്ച ഒരു രാഷ്ട്രീയക്കാരൻതന്നെയായി മാറി. കേരള വിനോദസഞ്ചാരത്തിന്റെ നെറ്റിപ്പട്ടമായി ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന ടാഗ്‌ലൈൻ ചേർത്തു വയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. പക്ഷേ, ദൈവവിശ്വാസിയല്ലാത്ത മന്ത്രി ഇത്തരമൊരു ടാഗ്‌ലൈനുമായി എത്തിയപ്പോൾ പ്രതിപക്ഷം അതിനെ ചോദ്യം ചെയ്തു. തന്റെ വ്യക്തിപരമായ വിശ്വാസവും ഇതും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. അങ്ങനെ കേരളം ‘ദൈവത്തിന്റെ സ്വന്തം നാട്’ ആയി മാറി.
ഐതിഹ്യങ്ങൾ അനുസരിച്ച് കേരളം ദൈവസങ്കൽപവുമായി വളരെ അടുത്തുനിൽക്കുന്ന ഒരു നാടാണ്. പരശുരാമൻ മഴു എറിഞ്ഞു സൃഷ്ടിച്ചതാണ് കേരളം എന്നാണല്ലോ. മഹാവിഷ്ണുവിന്റെ ആദ്യ അവതാരമായ മത്സ്യ അവതാരവും ഭൂമിയിലെ ആദ്യത്തെ മനുഷ്യനും മനുഷ്യരാശിയുടെ പൂർവികനുമായ മനുവും കേരളത്തിലാണ് ഉണ്ടായതെന്നാണ് ഐതിഹ്യം. 1739ൽ അന്നത്തെ തിരുവിതാംകൂർ (കേരളം) ഭരണാധികാരി ആയിരുന്ന മാർത്താണ്ഡവർമ തന്റെ രാജ്യവും രാജാധികാരവും മഹാവിഷ്ണുവിന് സമർപ്പിക്കുകയും താൻ മഹാവിഷ്ണുവിന്റെ ഒരു പാദസേവകൻ മാത്രമായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ദൈവത്തിന്റെ നാട് എന്ന പദവി സ്ഥിരീകരിക്കാൻ ഐതിഹ്യപരമായ സാധ്യതകൾ ഇതെല്ലാമാണ്.
എന്തായാലും കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ വലിയ ഊർജമായി മാറി പുതിയ ടാഗ്‌ലൈൻ. ആധുനികതയുടെ വലിയ ഇടപെടലുകൾ നടന്നിട്ടില്ലാത്ത കേരളത്തിന്റെ മുഖമായിരുന്നു ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്. അക്കാലത്തെ ഒട്ടുമിക്ക പേരു കേട്ട അവാർഡുകളും കേരള ടൂറിസത്തിനു വേണ്ടി തയാറാക്കപ്പെട്ട പരസ്യം സ്വന്തമാക്കി. ഇംഗ്ലിഷ് ഉൾപ്പെടെ ഏകദേശം 15- 16 ഭാഷകളിൽ ബ്രോഷറുകളും പോസ്റ്ററുകളും തയാറാക്കി. പ്രധാനപ്പെട്ട രാജ്യാന്തര ട്രേഡ് ഫെയറുകളിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കുകയും തയാറാക്കിയ വിവരങ്ങൾ കൈമാറുകയും ചെയ്തു. ഇന്റർനെറ്റ് പോലും ലഭ്യമല്ലാതിരുന്ന ആ കാലത്ത് വലിയ സ്വാധീനം ഉണ്ടാക്കാൻ ഈ പ്രചാരണത്തിന് കഴിഞ്ഞു. എന്നാൽ, അത് കാണാനുള്ള ഭാഗ്യം വാൾട്ടറിന് ഉണ്ടായില്ല. ടാഗ്‌ലൈൻ ഹിറ്റായി വളരെ വൈകാതെ തന്നെ വാൾട്ടർ ലോകത്തോടു വിട പറഞ്ഞിരുന്നു.
∙ കേരളം കണ്ടത് വിദേശികൾ മാത്രമല്ല
കേരള ടൂറിസത്തിന്റെ പുതിയ ക്യാംപെയ്ൻ വിദേശികളെ ആകർഷിച്ചതു പോലെത്തന്നെ ആഭ്യന്തര സഞ്ചാരികളെയും ആകർഷിച്ചു. മെട്രോ നഗരങ്ങളിലെ ചൂടിൽിനിന്നും പൊടിയിൽനിന്നുമെല്ലാം മോചനം തേടി ആളുകൾ പച്ചപ്പും ഹരിതാഭയും നിറഞ്ഞ കേരളം തേടിയെത്തി. കേരളത്തിന്റെ സംസ്കാരവും സൗന്ദര്യവും അനുഭവിക്കണമെന്ന തോന്നൽ സ്വദേശീയരും വിദേശീയരുമായ സഞ്ചാരികൾക്കിടയിൽ ഉളവാക്കാൻ ദൈവത്തിന്റെ സ്വന്തം നാട് എന്ന ടാഗ്‌ലൈനിന് കഴിഞ്ഞു. അങ്ങനെ സഞ്ചാരികൾ കേരളത്തിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. പ്രകൃതി സൗന്ദര്യത്തിന് ആയിരുന്നു കേരള ടൂറിസം എപ്പോഴും പ്രാമുഖ്യം നൽകിയിരുന്നത്. ഇതിനൊപ്പംതന്നെ കേരളത്തിന്റെ സംസ്കാരവും ആയുർവേദവും ഭക്ഷണവും എല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളായി.
∙ ആരാണ് അതിന്റെ യഥാർഥ അവകാശി?
‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ്‌ലൈൻ കുര്യാക്കോസ് എന്നു പേരുള്ള ഒരു വ്യക്തിയുടേതാണെന്ന് ചില വാദങ്ങൾ ഉയർന്നിരുന്നു. കുര്യാക്കോസ് എന്നയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ, മുദ്രയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരോട് കുര്യാക്കോസിനെക്കുറിച്ച് അന്വേഷിച്ചു. കുര്യാക്കോസ് എന്നൊരാൾ അക്കാലത്ത് കൊച്ചിയിലെ മുദ്ര ഓഫിസിൽ ഉണ്ടായിരുന്നെന്നും ഈ ക്യാംപെയ്നുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നെന്നും അവർ വ്യക്തമാക്കി. എന്നാൽ, ദൈവത്തിന്റെ സ്വന്തം നാട് എന്ന ടാഗ്‌ലൈനുമായി കുര്യാക്കോസിന് ബന്ധമില്ലെന്നും അത് 100 ശതമാനവും വാൾട്ടർ മെൻഡിസിന് മാത്രം അവകാശപ്പെട്ടതാണെന്നും അവർ പറയുന്നു.
1987 മുതൽ 1995 വരെ മുദ്ര കമ്യൂണിക്കേഷൻസിൽ ക്രിയേറ്റിവ് ഡയറക്ടർ ആയിരുന്ന പ്രതാപ് സുതനും, വാൾട്ടർ മെൻഡിസിന് മാത്രം അവകാശപ്പെട്ടതാണ് ആ ടാഗ്‌ലൈൻ എന്ന് വിവാദങ്ങൾക്ക് മറുപടിയായി എഴുതിയിരുന്നു. നാലുവർഷം മുമ്പ് ലിങ്ക്ഡ് ഇന്നിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രതാപ് സുതൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ജൂനിയർ പൂർത്തിയാക്കുന്ന ജോലിയുടെ ക്രെഡിറ്റ് സീനിയർ എടുക്കുന്നതും സീനിയർ പൂർത്തിയാക്കുന്ന ജോലിയുടെ ക്രെഡിറ്റ് ജൂനിയർ എടുക്കുന്നതുമായി തങ്ങളുടെ ബിസിനസിൽ നിരവധി കഥകളുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പ്രതാപ് സുതന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
അദ്ദേഹത്തിന് ഒപ്പം ഒരു മേശയിൽ ഇരിക്കുമ്പോൾ കേരളത്തെക്കുറിച്ച് മെൻഡിസ് തന്നോട് നിരവധി കാര്യങ്ങൾ ചോദിച്ചെന്നും അറിയാവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞെന്നും പ്രതാപ് പറയുന്നു. പരശുരാമൻ മഴുവെറിഞ്ഞപ്പോൾ കേരളം കടലിൽ നിന്ന് ഉയർന്നുവന്നെന്ന കഥയാണ് മെൻഡിസിനെ ആകർഷിച്ചത്. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വാക്യം മെൻഡിസിൽ നിന്ന് പിറന്നു വീണത് ആ കഥ കേട്ടതിനു പിന്നാലെയായിരുന്നെന്നും പ്രതാപ് കുറിക്കുന്നു. അദ്ദേഹത്തിന്റെ ജൂനിയർ എന്ന നിലയിലും മലയാളി എന്ന നിലയിലും ‘ദൈവത്തിന്റെ സ്വന്തം നാട്; എന്ന ടാഗ് ലൈനിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് ഈ കുറിപ്പെന്നും പ്രതാപ് കൂട്ടിച്ചേർക്കുന്നുണ്ട്. മുൻ ടൂറിസം സെക്രട്ടറി കൂടിയായ ഡി.ബാബു പോൾ അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പുകളിലും ആ ആശയം മെൻഡിസിന്റേതാണെന്നും മെൻഡിസിനുള്ളത് മെൻഡിസിന് കൊടുക്കുകയെന്നും കുറിച്ചിട്ടുണ്ട്.
‘‘പരസ്യത്തിനുള്ള ബ്രോഷറുകളും മറ്റും വേണ്ടി വന്നാൽ സിംഗപ്പൂരിലോ ഹോങ്കോങ്ങിലോ അച്ചടിക്കുക എന്നൊക്കെയുള്ള തീരുമാനങ്ങൾ മന്ത്രി ശ്രീനിവാസൻ ധീരമായി കൈക്കൊണ്ടപ്പോൾ ഒരു പുതിയ യുഗത്തിനാണ് നാന്ദി കുറിച്ചത്. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പരസ്യവാചകം അക്കാലത്ത് ഉണ്ടായതാണ്. മുദ്ര (എന്നാണോർമ) എന്ന പരസ്യക്കമ്പനിയിലെ മെൻഡിസ് എന്ന ഒരു കോപ്പിറൈറ്റർ ആണ് അത് സൃഷ്ടിച്ചത്. ഞാനാണ് അത് എഴുതിയത് എന്ന് ഒന്നു രണ്ട് മന്ത്രിമാർ പ്രസംഗിച്ചിട്ടുള്ളതായറിയാം. സത്യത്തിൽ എന്റെ സേവനകാലത്ത് പ്രചാരത്തിൽ വന്നു എന്നതല്ലാതെ രചനയിൽ എനിക്ക് ഒരു പങ്കും ഉണ്ടായിട്ടില്ല. മെൻഡിസിനുള്ളത് മെൻഡിസിന് കൊടുക്കുക!’’ ‘കഥ ഇതുവരെ’ എന്ന അനുഭവക്കുറിപ്പുകളുടെ പുസ്തകത്തിൽ ഡി. ബാബുപോൾ എഴുതി.
∙ ലോകം മുഴുവൻ 'ദൈവത്തിന്റെ സ്വന്തം നാട്' എത്തിയത് ഇങ്ങനെ...
കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കാനുള്ള പരസ്യവാചകം തയാറായിക്കഴിഞ്ഞു. ഇനി ലോകത്തിന് മുന്നിലേക്ക് അതിനെ എത്തിക്കുക എന്നുള്ളതായിരുന്നു അടുത്ത നടപടി. അതിനായി ലോകമെമ്പാടുമുള്ള എല്ലാ പ്രശസ്ത ടൂറിസം–വ്യാപാര മേളകളിലും കേരള ടൂറിസം വകുപ്പ് പങ്കെടുത്തു. ലോകമെമ്പാടുമുള്ള എല്ലാ പ്രധാന വിമാനത്താവളങ്ങളിലും ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ആശയം യാത്രക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ടൂർ ഓപ്പറേറ്റർമാർക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ ആവശ്യത്തിനുള്ള വിവരങ്ങൾ കേരള ടൂറിസം തന്നെ നൽകി. ഇന്റർനെറ്റ് പോലും ഇല്ലാതിരുന്ന കാലത്താണ് ഇതെല്ലാം നേടിയത് എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ വരെ കേരളത്തിന്റെ പരസ്യം തെളിഞ്ഞു.
ടിവിയിലും പത്രങ്ങളിലും മാഗസിനുകളിലും പിന്നീട് ഡിജിറ്റൽ മീഡിയകളിലേക്കും ഈ ആശയം എത്തി. നാഷനൽ ജ്യോഗ്രഫിക്കിന്റെ ലോകത്തിലെ പത്ത് അതിസുന്ദര സ്ഥലങ്ങളിൽ ഒന്നായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം, ലോകത്തിലെ ഏറ്റവും മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായും നാഷനൽ ജ്യോഗ്രഫിക്കിന്റെ പട്ടികയിൽ കേരളം ഇടംപിടിച്ചു. ഭൂമിയിലെ യഥാർഥ പറുദീസായെന്നാണ് ‘ലോൺലി പ്ലാനറ്റ്’ കേരളത്തെ വിളിച്ചത്. ടെലിവിഷൻ ഷോകളും ബ്ലോഗർമാരും ഇത് ഏറ്റെടുത്തതോടെ ആഭ്യന്തര സഞ്ചാരികളും രാജ്യാന്തര സഞ്ചാരികളും കേരളത്തിലേക്ക് എത്തിതുടങ്ങി. ‘ദൈവത്തിന്റെ സ്വന്തം നാട്’ ഓരോ സഞ്ചാരിയുടെയും ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു.
കേരള ടൂറിസത്തിന്റെ ആദ്യകാല പരസ്യങ്ങൾ മുദ്ര കമ്യൂണിക്കേഷൻസ് ആയിരുന്നു ചെയ്തിരുന്നതെങ്കിൽ പിന്നീട് അത് സ്റ്റാർക് കമ്യൂണിക്കേഷനിലേക്ക് മാറി. സ്റ്റാർക് കമ്യൂണിക്കേഷൻ തയാറാക്കിയ ‘യുവർ മൊമെന്റ് ഈസ് വെയ്റ്റിങ്’ എന്ന ടെലിവിഷൻ പരസ്യം വിനോദസഞ്ചാര മേഖലയിലെ ഓസ്കർ എന്നറിയപ്പെടുന്ന ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് നേടിയിട്ടുണ്ട്. കേരള ടൂറിസത്തിനു വേണ്ടി തയാറാക്കപ്പെട്ട ഒട്ടേറെ പരസ്യങ്ങൾ കേരള ടൂറിസത്തിന്റെ യുട്യൂബ് ചാനലിൽ ലഭ്യമാണ്. ഈ പരസ്യം കാണുന്ന ഏതൊരാൾക്കും മരിക്കുന്നതിനു മുൻപ് ഒരിക്കലെങ്കിലും കേരളം ഒന്നു കാണണമെന്ന് തോന്നിപ്പോകും, ഉറപ്പ്.
ഈ പ്രചാരണ പരിപാടികളെല്ലാം ഫലം കണ്ടതായി കണക്കുകളും സൂചിപ്പിക്കുന്നു. 2008ൽ വിനോദസഞ്ചാരത്തിൽ നിന്നുള്ള കേരളത്തിന്റെ വരുമാനം 13,000 കോടി രൂപയായിരുന്നെങ്കിൽ 2019ൽ അത് 45,000 കോടി രൂപയാണ്. കേരള ടൂറിസത്തിന്റെ രഹസ്യം എന്നു പറയുന്നത് ആയുർവേദവും ആയോധനകലകളുമാണ്. കേരളത്തിൽ എത്തുന്ന മിക്ക വിനോദസഞ്ചാരികളും ആയുർവേദത്തിന്റെ രഹസ്യം അറിയാനും പരമ്പരാഗത ആയോധന കലകൾ അഭ്യസിക്കാനും സമയം കണ്ടെത്തുന്നു. ആയുർവേദം പോലെത്തന്നെ കളരിപ്പയറ്റും കഥകളിയും വിദേശത്തു നിന്ന് എത്തുന്ന സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണ്. കോവിഡ് മഹാമാരിക്കാലത്ത് ഒരിടിവ് സംഭവിച്ചെങ്കിലും ടൂറിസം മേഖലയിൽ കേരളം വീണ്ടും സജീവമായിരിക്കുകയാണ്. കേരളത്തിലേക്ക് സ്വാഗതം, ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ്‌ലൈനോടെ...